tag:blogger.com,1999:blog-265369741022009764.post1830398189245369456..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: കേരളത്തിലെ വോട്ടറന്മാര്ക്ക് ഒരു തുറന്ന കത്ത്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger89125tag:blogger.com,1999:blog-265369741022009764.post-75355519729116517552009-05-18T22:12:00.000+05:302009-05-18T22:12:00.000+05:30njaanum mone abipraayathhodu poornamaayum yochikku...njaanum mone abipraayathhodu poornamaayum yochikkunnu..nanmaniranja mnassinu nandi..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25941188631509633052009-04-27T20:37:00.000+05:302009-04-27T20:37:00.000+05:30Nice post. Best wishes...!!!Nice post. Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80563765096361312122009-04-20T09:51:00.000+05:302009-04-20T09:51:00.000+05:30ചന്ദ്രേട്ടാ, ഇതൊരു ഇ-മെയില്‍ ഫോര്‍വേഡ് മെസേജ് ആണല്‍...ചന്ദ്രേട്ടാ, ഇതൊരു ഇ-മെയില്‍ ഫോര്‍വേഡ് മെസേജ് ആണല്ലോ. അതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി ആ മെയിലിന്റെ അവസാനം പറയുന്നുണ്ട്.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയകളില്‍ ഭൂരിഭാഗവും ചില വിദേശ രാജ്യങ്ങളുടെ / നിക്ഷേപകരുടെ / മതസംഘടനകളുടെ / പണം ചെലവാക്കുന്നവരുടെ കൈയ്യിലാണെന്നും അതിനാല്‍ സത്യം വളച്ചൊടിക്കപ്പെടുന്നുവെന്നുമാണ് അതില്‍ പറയുന്നത്. ഈ രീതിയില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകളുടെ നിജസ്ഥിതി (സത്യമോ, അസത്യമോ, ഭാഗിക സത്യമോ ആവട്ടെ) നമൂക്ക് വ്യക്തമായി അറിയാത്തിടത്തോളം ഈ വേദിയില്‍ ചര്ച്ചചെയ്യപ്പെടേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു. നമ്മള് ചര്‍ച്ചചെയ്യുന്ന വിഷയവുമായി അതിനു ബന്ധവുമില്ലല്ലോ. അതിനാല്‍ ആ കമന്റ് ഞാന്‍ നീക്കുന്നു. ക്ഷമിക്കുക.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39581682186905830232009-04-20T08:13:00.000+05:302009-04-20T08:13:00.000+05:30സുനില്‍ കൃഷ്ണന്,
ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്ത...സുനില്‍ കൃഷ്ണന്,

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതില്‍ വളരെ സന്തോഷം. ഒരു പോസ്റ്റുതന്നെ ആക്കിമാറ്റേണ്ട കണ്ടന്റ് ഉള്ളതാങ്കളുടെ കമന്റ് വായിച്ചു. ശരിയാണ്, നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പവുമായി ജീവിക്കുന്ന ഒരു ജനത.അതിനിടയില്‍ പലഭാഷകള്‍, പലസംസ്കാരങ്ങള്‍ വിവിധകാഴ്ചപ്പാടുകള്. ഇതിനിടയിലും നമ്മുടെ ജനാധിപത്യം വലിയകേടൂപാടുകള് കൂടാതെ ഇന്നും നിലനില്‍ക്കുന്നത് അതിശയം തന്നെ.

ഈ പോസ്റ്റിന്റെ തലക്കെട്ട് കേരളത്തിലെ വോട്ടര്‍മാരോട് എന്നുപറയുന്നുണ്ടെങ്കിലും, അതില്‍ ഞാന്‍ പറയാനുദ്ദേശിച്ചതുമുഴുവന് രാഷ്ട്രീയക്കാരോടാണ്. സജീവരാഷ്ട്രീയപ്രവര്ത്തനങ്ങളില് മുഴുകാത്ത ഒരു സാധാരണപൌരന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി ഒന്നുവിവരിച്ചു എന്നുമാത്രം. എങ്കില്‍ കൂടി ജനാധിപത്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം എന്നനിലയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുവാന്‍ എല്ലാവരും പോകണം എന്നുതന്നെയാണ് ഞാന്‍ പറഞ്ഞതും.

ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു തെരഞ്ഞെടുപ്പുവരുമ്പോള്‍ വോട്ട് ചെയ്യാതെയിരിക്കുക, ഉള്ളവോട്ട് പാഴാക്കിക്കളയുക എന്നൊക്കെപ്പറയൂന്നത് ശരിക്കും നഷ്ടമാണ് എന്ന് എല്ലാവര്ക്കും അറിയാം. എങ്കിലും, കണ്ടുനില്‍ക്കുന്നവര്‍ക്ക് സഹികെടൂന്നരീതിയില് രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അധപ്പതിക്കുമ്പോള്‍ എന്തുചെയ്യും? അളമുട്ടിയാല്‍ ചേരയൂം കടിക്കും എന്നുപറയുന്നതുപോലെ സിംബോളിക് ആയി ഒരു പ്രതിഷേധപ്രകടനം; അതുമാത്രമേ ഇവിടെ അത്തരത്തില്‍ കമന്റ് ചെയ്തവരും ഉദ്ദേശിച്ചിരിക്കുകയുള്ളൂ. അരാഷ്ട്രീയത ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണല്ലോ.. അങ്ങനെ സംഭവിക്കാതെ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കട്ടെ.

49-0 എന്ന സെകഷന് വോട്ട് ചെയ്യാതിരുന്നുപ്രതിഷേധം അറിയിക്കാനുള്ള ഒരു സെക്ഷനല്ല എന്ന് അത് വായിച്ചപ്പോള്‍ എനിക്കും മനസിലായതാണ്. അഥവാ ഇനി 49-0 പ്രകാരം വോട്ട് ചെയ്യാതിരിക്കുന്നവരുടെ എണ്ണം എത്രതന്നെ ആയാലും, അതിന്റെ അടിസ്ഥാനത്തില്‍ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്യാന്‍സല്‍ ചെയ്യാനുള്ള വകുപ്പ് ആ നിയമത്തില്‍ ഇല്ലാത്തിടത്തോളം, കൂടുതല്‍ വോട്ട്കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കുകതന്നെ ചെയ്യൂം.

താങ്കളുടെ കമന്റില്‍ സൂചിപ്പിച്ച >51% വോട്ട് കിട്ടിയ ജനപ്രതിനിധി എന്ന ആശയം കൊള്ളാം. ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നു എന്നുപറയുന്ന, പാര്‍ട്ടിക്ക് വോട്ട് ചെയ്യുക എന്ന രണ്ടാമത്തെ രീതിയും പ്രായോഗികമായി നടപ്പായാല്‍ നന്ന്. ഇത് നിയമമാക്കുവാന്‍ ഇടതുപാര്‍ട്ടികള്‍ എപ്പോഴെങ്കിലും ശ്രമിക്കൂകയോ ആവശ്യപ്പെടൂകയോ ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കില്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളികളാകുവാന്‍ അവസരം ലഭിക്കുമ്പോഴും അതില്‍ പങ്കെടുക്കാതെ മാറിനിന്ന് നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള അവസരം അവര്‍ കളഞ്ഞുകുളിക്കുന്നത് എന്തിനാണ്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-57864065399772185602009-04-19T21:02:00.000+05:302009-04-19T21:02:00.000+05:30അപ്പുവേ, കൊടുകൈ. നല്ല പോസ്റ്റ്.
ഞാനും വോട്ട് ചെയ്യ...അപ്പുവേ, കൊടുകൈ. നല്ല പോസ്റ്റ്.
ഞാനും വോട്ട് ചെയ്യാൻ പോയി.പേരിന്റെ മുകളിൽ ഡിലീറ്റഡ് എന്ന് സ്റ്റാമ്പ് ചെയ്തിരിക്കുന്നു.
പ്രത്യേകിച്ചൊന്നും തോന്നിയില്ല.
രാഷ്ട്രീയം ജീവിത മാർഗ്ഗമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പലതും നടക്കും. അതിലൊന്നും ആശങ്കപ്പെട്ടിട്ട് കാര്യമില്ല. പകലന്തിയോളം തൊണ്ടയിലെ വെള്ളം വറ്റിച്ച്,ബ്ലേഡ് വടിവിൽ ഇസ്തിരിയിട്ട തുണിയിൽ ചുളിവ് വരാതെ സൂക്ഷിച്ച് പണിയെടുക്കുന്ന ഈ അണ്ണന്മാരെ നമ്മൾ പൊതുജനം കഴുതകളല്ലാതെ ആരാണ് പിന്നെ സംരക്ഷിക്കേണ്ടത്? ജീവിച്ചോട്ടെ പാവങ്ങൾ.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-265369741022009764.post-55570037990018792732009-04-19T19:18:00.000+05:302009-04-19T19:18:00.000+05:30ഇനി അല്പം കൂടി.
നമ്മുടെ ജനാധിപത്യ രീതിയെക്കുറിച്...ഇനി അല്പം കൂടി.

നമ്മുടെ ജനാധിപത്യ രീതിയെക്കുറിച്ച്.ഇതു ഞാൻ അഞ്ചൽക്കാരന്റെ ഒരു പോസ്റ്റിനു കമന്റായി ഇട്ടതാണ്.ഒരു മണ്ഡലത്തിൽ 10000 പേർ ഉണ്ടെന്നും അവിടെ 5 സ്ഥാനാർത്ഥികൾ ഉണ്ടെന്നും കരുതുക.പതിനായിരം പേരും വോട്ടു ചെയ്തു എന്ന് തന്നെ കരുതുക.അങ്ങനെ 5 സ്ഥാനാർത്ഥികൾക്കും 4000,2000,2000,1000,1000 എന്നിങ്ങനെ വോട്ടുകൾ കിട്ടിയാൽ 4000 വോട്ടു കിട്ടിയ ആൾ ജയിച്ചതായി പ്രഖ്യാപിയ്ക്കുന്ന ഒരു സംവിധാനമാണു ഇവിടെ നിലനിൽക്കുന്നത്.മറുവശത്തുള്ള6000 പേരെ അതു കണക്കിലെടുക്കുന്നില്ല.അതാണു നമ്മുടെ ജനാധിപത്യത്തിന്റെ ഒരു വലിയ പോരായ്മ.

ലോകത്തെ മറ്റു ചില രാഷ്ട്രങ്ങളിൽ വ്യത്യസ്തവും കൂടുതൽ മെച്ചെപ്പെട്ടതുമായ ചില രീതികളുണ്ട്.അതിലൊന്നു ഒരാൾക്ക് 51% വോട്ട് കിട്ടുന്നതു വരെ തെരഞ്ഞെടുപ്പ് തുടരുക എന്നതാണ്.കുറഞ്ഞ വോട്ട് കിട്ടിയവരെ “ഒഴിവാക്കുന്ന” രീതിയാണ് ഇത്.

മറ്റൊരു കൂടുതൽ മെച്ചെപ്പെട്ട സമ്പ്രദായത്തിൽ “പ്രാതിനിത്യ സ്വഭാവം “ എനുസരിച്ച് സീറ്റുകൾ നൽകുന്നു.രാഷ്ട്രീയ പാർട്ടികളാണു വ്യക്തികൾക്ക് പകരം മത്സരിയ്ക്കുന്നത്.അവർ തങ്ങളുടെ മാനിഫെസ്റ്റോ അവതരിപ്പിയ്ക്കുന്നു.ഇലക്ഷനു ശേഷം ഓരോ കക്ഷികൾക്കും കിട്ടിയ വോട്ടിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ പാർലമെന്റിൽ നൽകുന്നു.അവിടെ അവർക്ക് ഇഷ്ടമുള്ളവരെ നോമിനേറ്റ് ചെയ്യാം.ഇൻഡ്യയിലെ ഇടതു പക്ഷ കക്ഷികൾ ഈ രീതി നമ്മുടെ രാജ്യത്തും കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നവരാണ്.ഇന്ന് നിലക്കുന്ന രീതികളിൽ ഏറ്റവും മെച്ചപ്പെട്ടതെന്ന് പറയാവുന്ന സമ്പ്രദായമാണ് ഇത്.

ചില കമന്റുകളിൽ കേരളത്തിലെ വോട്ടിംഗ് ശതമാനത്തെക്കുറിച്ച് കണ്ടു.80% ശതമാനം എന്നൊക്കെ പറയുന്നത് ശരിയ്ക്കും 100% വോട്ടിംഗിനു തുല്യമാണ്.കാരണം ബാക്കിയുള്ള 20% എന്നത് മരിച്ചു പോയവരും, നാട്ടിൽ ഇല്ലാത്തവരും,രോഗികൾ ആയവരും ഒക്കെയാവും.അതുകൊണ്ട് തെരഞ്ഞെടുപ്പിലെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളം ഇപ്പോളും മുന്നിൽ തന്നെയാണെന്ന് പറയാംസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44870848631622029552009-04-19T19:05:00.000+05:302009-04-19T19:05:00.000+05:30അപ്പൂ,
അപ്പുവിന്റെ പോസ്റ്റ് കണ്ടപ്പോളെയ്ക്കും വളര...അപ്പൂ,

അപ്പുവിന്റെ പോസ്റ്റ് കണ്ടപ്പോളെയ്ക്കും വളരെ വൈകിപ്പോയി,അല്ലെങ്കിൽ ഈ ചർച്ചയിൽ സജീവമായി പങ്കെടുക്കാമായിരുന്നു.എങ്കിലും എന്റെ ഒന്നു രണ്ട് അഭിപ്രായങ്ങൾ ഇവിടെ പറഞ്ഞു കൊള്ളട്ടെ.ചിലതൊക്കെ ഞാൻ മറ്റു പലയിടത്തും കമന്റായി എഴുതിയിട്ടുള്ളവ തന്നെ.

നമ്മുടെ ജനാധിപത്യരീതിയെക്കുറിച്ച് പറയുമ്പോൾ നമ്മുടെ രാജ്യത്തിന്റെ ചില പ്രത്യേകതകൾ ആദ്യം ചിന്തിയ്ക്കേണ്ടതാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു നമ്മുടേത്.അതിനു കാരണം ഇവിടുത്തെ ജനസംഖ്യയാണു, അല്ലാതെ രാജ്യത്തിന്റെ വലിപ്പമല്ല.അങ്ങനെയെങ്കിൽ യു.എസ് ആകുമായിരുന്നു ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.അപ്പോൾ അങ്ങനെ ഏറ്റവും കൂടുതൽ ജനങ്ങൾ വോട്ട് ചെയ്യുന്ന ഈ രാജ്യത്തിന്റെ പൊതുവായ സ്ഥിതി എങ്ങനെയാണ്?ഭാരതമെന്നത് ഒരൊറ്റ രാഷ്ട്രം ആണെങ്കിലും ശരിയ്ക്കു പറഞ്ഞാൽ അതൊരു ബഹു ദേശീയത ആണെന്നു പറയാം.അറുനൂറിലധികം ഭാഷകൾ, വിവിധ മതങ്ങൾ, ജാതികൾ, ആചാരങ്ങൾ, സാമൂഹിക ക്രമങ്ങൾ,ജീവിത രീതികൾ അങ്ങനെ വളരെ വളരെ വ്യത്യസ്തമായ ഒരു ഒരു ഘടനയാണു നമ്മുടേത്.ഇത്തരം സങ്കീർണ്ണമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലാണു നമ്മുടെ ജനാധിപത്യം കെട്ടിപ്പെടുത്തിയിരിയ്ക്കുന്നത്.ശരിയ്ക്കു പറഞ്ഞാൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത രീതിയിലുള്ള ഒരു വികസന തന്ത്രമാണു ഇവിടെ വേണ്ടത്.മറ്റൊന്നു ഭാഷ.ഇൻഡ്യയേക്കാൾ ജനസംഖ്യ കൂടിയ രാഷ്ട്രമായ ചൈനയിൽ ഒരൊറ്റ ഭാഷ ,ഒരു ജനതയെ ഒന്നാകെ കോർത്തിണക്കുന്നു.ഭാഷ ഒന്നാകുമ്പോൾ സംസ്ക്രാരവും, ജീവിത രീതികളും ഒന്നാവുകയും ചെയ്യുന്നതും സ്വാഭാവികം.ഒരു ജന നേതാവിന് അത്തരം രാജ്യങ്ങളിൽ ജനങ്ങളെ അഭി സംബോധന ചെയ്യുന്നത് വളരെ എളുപ്പമാകുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ സംവേദന ക്ഷമത അവിടെ കൂടുതലാണ്.നമ്മുടെ രാജ്യത്ത് അത്തരം ഒരു സാഹചര്യം ഇല്ല.ഞാനീ പറഞ്ഞ കാര്യം ലോകത്തിലെ മറ്റു പല രാജ്യങ്ങൾക്കും ബാധകമാണ്.

ഇത്തരം ഒരു സാമൂഹിക ഘടന തന്നെയാണു നമ്മുടെ ജനാധിപത്യം ഇപ്പോളും അതേ പടി നില നിൽക്കാൻ കാരണം.അറുപതു വർഷത്തിലേറെ കഴിഞ്ഞിട്ടും ഭാരതത്തിൽ ജനാധിപത്യ്യം നിലനിൽക്കുന്നു എന്ന് നമ്മൾ വീമ്പിളക്കുമ്പോളും ശ്രദ്ധിയ്ക പ്പെടാത പോകുന്ന ഒരു സംഗതി എന്നത് ജനങ്ങളുടെ പ്രതികരണ ശേഷി എപ്രകാരമാണു എന്നതാണ്.യൂറോപ്പിലേയോ അമേരിയ്ക്കയിലേയോ പല വികസിത രാജ്യങ്ങളിലും പ്രതിഷേധങ്ങളുമായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുമ്പോൾ നമ്മുടെ നാട്ടിൽ അത്തരം പ്രതികരണങ്ങൾ കുറവാണ്.കഴിഞ്ഞ തവണ ജി.8 ഉച്ച കോടി നടന്നപ്പോൾ യൂറോപ്പിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ ശ്രദ്ധിയ്ക്കുക.നമ്മുടെ നാട്ടിൽ അത്തരമൊന്നു ചിന്തിയ്ക്കാനാവില്ല.അതിനു കാരണം നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ അങ്ങനെ ആണു എന്നത് തന്നെയാണ്.സ്വാതന്ത്ര്യത്തിനു ശേഷം 60 വർഷം കഴിഞ്ഞെങ്കിലും ജാതി മത വർണ്ണ വിവേചനങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ നിരക്ഷര കുക്ഷികളുടെ ഒരു നാടാണു നമ്മുടേത്.അതിനെ അങ്ങനെ തന്നെ നിലനിർത്തുകയാണു മുതലാളിത്ത സംരക്ഷകരായ ഭരണാധികാരികൾ ഇക്കാലമത്രയും ചെയ്തു വന്നത്.അങ്ങനെയാണ് ഇവിടെ ഒരു വോട്ടു ബാങ്ക് രാഷ്ട്രീയം വളർന്നു വന്നത്.ഒരു രൂപയ്ക്കു അരി കൊടുക്കുക, എല്ലാവർക്കും ടി.വി കൊടുക്കുക,അമ്പലം പണിയുക എന്നിങ്ങനെയുള്ള ചില ഉപരിപ്ലവങ്ങളായ ചില ചെപ്പടി വിദ്യകളിലൂടെ വോട്ട് നേടി അധികാരത്തിൽ വരിക എന്നത് ഒരു തന്ത്രമായതും അങ്ങനെയാണ്.അങ്ങനെ യല്ലാതെ അടിസ്ഥാനപരമായ ഒരു സാമൂഹിക വിപ്ലവത്തിനു നാളിതു വരെ ഭരിച്ച ഭരണാധികാരികൾ എന്തു കൊണ്ടു ശ്രമിച്ചില്ല എന്നാണു നമ്മൾ ചോദിക്കേണ്ടത്.അതിൽ കോൺഗ്രസിനു തന്നെയാണു മുഖ്യ ഉത്തരവാദിത്വം എന്നും ഞാൻ വിചാരിയ്ക്കുന്നു.ഏറ്റവും കൂടുതൽ കാലം ഭാരതം ഭരിച്ച ആ കക്ഷി എന്തു അടിസ്ഥാനപരമായ മാറ്റങ്ങൾക്കാണു നേതൃത്വം കൊടുത്തിട്ടുള്ളത്?ജന്മിത്തവും ജാതി വ്യവസ്ഥയും ഇപ്പോളും കൊടികുത്തിവാഴുന്നില്ലേ?ആന്ധ്രയിൽ കുറേ നാൾ താമസ്സിച്ച എനിയ്ക്കറിയാം.അവിടെ ഇപ്പോളും ദളിതന്റേയും പിന്നോക്കക്കാരന്റേയും സ്ഥാനം ഗ്രാമത്തിനു പുറത്താണ്.സാമൂഹികമായ ഒന്നിലും അവനു ഇപ്പോളും തുല്യ പങ്കാളിത്തം ഇല്ല.

അപ്പോൾ അതിനെക്കുറിച്ചാണു നാം ചിന്തിയ്ക്കേണ്ടത് എന്ന് എനിയ്ക്കു തോന്നുന്നു.ഇത്തരം ഒരു സാമൂഹിക വ്യവസ്ഥയേയും അതിനു കൂട്ടു നിൽക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേയും തിരിച്ചറിഞ്ഞ് വോട്ടു ചെയ്യാനാണു തെരഞ്ഞെടുപ്പ് വേളയിൽ ആഹ്വാനം ചെയ്യേണ്ടത് എന്നാണു എന്റെ അഭിപ്രായം.അല്ലാതെ അരാഷ്ട്രീയ ചിന്തയോട് അടുത്തു നിൽക്കുന്ന രീതിയിൽ “ആർക്കു വോട്ടു ചെയ്യാതെ” ഇരിയ്ക്കണം എന്ന ആഹ്വാനങ്ങളിൽ എനിയ്ക്കു താൽപര്യമില്ല.അതു ഞാനാദ്യം പറഞ്ഞ പോലെ വെറും ഉപരിപ്ലവമായ ഒന്നാണ്.ദഹനക്കേടു കൊണ്ട് തലവേദന വന്നാൽ ദഹനക്കേടിനു മരുന്നു കഴിച്ചാലേ തലവേദന പൂർണ്ണമായി മാറുകയുള്ളൂ.

അപ്പുവിന്റെ പോസ്റ്റിലെ ആത്മാർത്ഥത ഞാൻ അംഗീകരിയ്ക്കുന്നു.പക്ഷേ അത് ഒരു ഉത്തരം തരുന്നില്ല.വ്യക്തികളെ നോക്കി വോട്ടു ചെയ്യുക, വോട്ടു ചെയ്യാതിരിയ്ക്കുക എന്നൊക്കെ പറയുന്നത് സമ്മതി ദാനാവകാശം പാഴാക്കുന്നതിനും അതു വഴി ഈ സിസ്റ്റം മാറാതെ അതേപടി നിലനിൽക്കണം എന്നാഗ്രഹിയ്ക്കുന്ന ശക്തികൾക്ക് വളമിട്ടു കൊടുക്കലും കൂടിയാവും.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1469549527360098112009-04-19T18:41:00.000+05:302009-04-19T18:41:00.000+05:30രാഷ്ട്രീയക്കേസായിരുന്നത് കൊണ്ട് ഇവിടെ സന്ദര്‍ശിച്ച...രാഷ്ട്രീയക്കേസായിരുന്നത് കൊണ്ട് ഇവിടെ സന്ദര്‍ശിച്ചിട്ടില്ലായിരുന്നു. ചുമ്മാ ഒന്ന് നോക്കിയതാണിപ്പോള്,
വായിച്ചു,.. ഹരം തോന്നി..താങ്കള്‍ക്ക് കൂട്ട് ഞാനും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51065163336904299502009-04-19T18:22:00.000+05:302009-04-19T18:22:00.000+05:30കാട്ടിപ്പരുത്തി:
താങ്കളുടെ നിലപാടിനോട് വിയോജിക്കു...കാട്ടിപ്പരുത്തി:
താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നു. എനിയ്ക്ക് ഒരു തെറ്റു പറ്റിയിട്ടുണ്ട്. ജനാധിപത്യരാഷ്ട്രം എന്നാണ് ഉദ്ദേശിച്ചത്.

ഭരണപക്ഷവും - പ്രതിപക്ഷവും - പുറത്തുനിന്നു താങ്ങുന്നവരും . അല്ലാതെ എന്താ പൊതുവായിട്ടുള്ളത്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-78344306364521656602009-04-19T17:38:00.000+05:302009-04-19T17:38:00.000+05:30ഒരു രാഷ്റ്റ്രമാണെങ്കില് അവിടെ രാഷ്ട്രീയ ബോധമുണ്ടാ...ഒരു രാഷ്റ്റ്രമാണെങ്കില് അവിടെ രാഷ്ട്രീയ ബോധമുണ്ടാവണമൊന്നുമില്ല-എല്ലാ രാഷ്ട്രങ്ങളിലും രാഷ്ട്രീയ ബോധമൊന്നുമില്ലല്ലോ- ബോധം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണു- സാമൂഹിക ബോധം പ്രത്യെകിച്ചുംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-47412129325613185192009-04-19T17:34:00.000+05:302009-04-19T17:34:00.000+05:30പാര്ത്ഥന്-
ഒരു യോജിപ്പുമില്ല-മൂന്ന് പാര്‍ട്ടികളെ...പാര്ത്ഥന്-
ഒരു യോജിപ്പുമില്ല-മൂന്ന് പാര്ട്ടികളെന്നതെല്ലാം നിശ്ചയിക്കാന്‍ നാമാരാണു-നാലാമതൊരു ചിന്താഗതി പാടില്ലന്നോ?-
എത്ര വോട്ട് നേടി എന്നതെല്ലാം മാത്രം- ഗുണത്തെ നിശ്ചയിക്കുന്നില്ല-
മംഗളം വാരികയല്ലല്ലോ ഏറ്റവും സാഹിത്യസമ്പുഷ്ടം

പ്രതിഷേധവും രാഷ്ട്രീയമാണു- പ്രതിഷേധിക്കാതിരിക്കുന്നതാണു അരാഷ്ട്രീയംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32191141603276857392009-04-19T16:31:00.000+05:302009-04-19T16:31:00.000+05:30@ കാട്ടിപ്പരുത്തി:
ഒരു രാഷ്ട്രമാണെങ്കിൽ അവിടെ രാഷ...@ കാട്ടിപ്പരുത്തി:
ഒരു രാഷ്ട്രമാണെങ്കിൽ അവിടെ രാഷ്ട്രീയം ഉണ്ടാകും. പൌരബോധമുള്ള വ്യക്തികളാണെങ്കിൽ രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയായിരിക്കും നിലകൊള്ളുന്നത്.
ഇന്ന് അവസരവാദ രാഷ്ട്രീയവും പ്രീണനരാഷ്ട്രീയവുമല്ലെ. അതിനോടാണ് പ്രധിഷേധം. വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാതെ ഇന്നത്തെ രാഷ്ട്രീയത്തിനെതിരെ പ്രധികരിക്കണം.

കുറ്റിച്ചൂല് മുന്നണി രാഷ്ട്രീയം ആദ്യം നിർത്തണം. മൂന്നു മുന്നണിയല്ല മൂന്ന് പാർട്ടി മാത്രം മതി. ഒരുമിച്ച് ഭരിക്കാമെങ്കിൽ ഒരേ കൊടിക്കിഴിലാവാം. ഒരു നിശ്ചിത വോട്ട് നേടാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികൾക്ക് പിന്നീട് അവസരം കൊടുക്കരുത്.
ഇങ്ങനെ ചില മാറ്റങ്ങൾ ഉണ്ടാകുന്നതു വരെയും പ്രധിഷേധിച്ചുകൊണ്ടിരിക്കണം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-88131126964381680952009-04-19T15:06:00.000+05:302009-04-19T15:06:00.000+05:30ഹര്‍ത്താല്‍ ഏറ്റവും നല്ല സമരമാര്‍ഗ്ഗമാണെന്ന് നാം പഠി...ഹര്‍ത്താല്‍ ഏറ്റവും നല്ല സമരമാര്‍ഗ്ഗമാണെന്ന് നാം പഠിപ്പിക്കപ്പെട്ടു കഴിഞ്ഞു- സമരത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ ഒരു പരിണാമമൊന്നുമുണ്ടാവില്ലെ ആവോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7477378997077615472009-04-19T15:02:00.000+05:302009-04-19T15:02:00.000+05:30രാഷ്ട്രീയം അരാഷ്ട്രീയമാവുന്നു എന്നതാണു ഇന്നിന്റെ ഏ...രാഷ്ട്രീയം അരാഷ്ട്രീയമാവുന്നു എന്നതാണു ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40492146055112473872009-04-19T14:54:00.000+05:302009-04-19T14:54:00.000+05:30പാര്ത്ഥന്- വോട്ടു ചെയ്യില്ലാ എന്നു പ്രഖ്യാപിക്ക...പാര്ത്ഥന്- വോട്ടു ചെയ്യില്ലാ എന്നു പ്രഖ്യാപിക്കുന്നതും ഒരു രാഷ്ട്രീയമാവണം- അരാഷ്ട്രീയമാവരുത്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-55872617654711310922009-04-19T12:29:00.000+05:302009-04-19T12:29:00.000+05:30എല്‍ഡിഎഫ് എന്നും യുഡിഎഫ് എന്നും പല പാര്‍ട്ടികളും ജ...എല്‍ഡിഎഫ് എന്നും യുഡിഎഫ് എന്നും പല പാര്‍ട്ടികളും ജയിച്ചാണല്ലോ മന്ത്രി സഭയുണ്ടാക്കുന്നതും ഭരണം നടക്കുന്നതും. വോട്ടേഴ്സ് ലിസ്റ്റില്‍ പാര്‍ട്ടിയിലെ അംഗത്വം കൂടി രേഖപ്പെടുത്തുവാനും വോട്ട് ചെയ്തത് മാര്‍ക്ക് ചെയ്യുവാനും ചങ്കുറപ്പുള്ല രാഷ്ട്രീയക്കാര്‍ വരട്ടെ ഭരിക്കാന്‍. നമുക്കും അറിയാമല്ലോ ആര് ഏത് പാര്‍ട്ടിയാണെന്നും വോട്ടുചെയ്തോ അതോ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ മടിച്ച് വിട്ടുനിന്നോ എന്നൊക്കെ. പാര്‍ട്ടികള്‍ ഭരിച്ചാല്‍ മാത്രം മതിയോ? അവര്‍ എത്ര ശതമാനം ആള്‍ക്കാരുടെ പിന്തുണയുള്ളവരാണെന്നും ഒരേ വ്യക്തിക്ക് എത്ര പാര്‍ട്ടികളില്‍ അംഗത്വം ഉണ്ടെന്നും വെളിപ്പെടുത്തുന്നത് സുതാര്യമാവേണ്ടതല്ലെ? ആഗോള സാമ്പത്തിക മാന്ദ്യത്തിലും തകരാതിരുന്നത് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (സംഘടിത തൊഴിലാളികള്‍)കൈക്കൂലി വാങ്ങിക്കൂട്ടിയതും ഒരുകാരണമാകാം. ശമ്പളവും പെന്‍ഷനും തൊഴിലാളിവേതനവും വര്‍ദ്ധിക്കുമ്പോള്‍ കര്‍ഷകരെ സംരംക്ഷിക്കേണ്ടവര്‍ അവരെ കൊള്ളയടിക്കുകയും നിത്യോപയോഗ സാധനവില വര്‍ദ്ധനവിനെതിരേ (അവര്‍ ഉല്പാദിപ്പിക്കുന്നതിനും) കര്‍ഷകരെക്കൊണ്ടുതന്നെ വിലകൂടിപ്പോയി എന്ന് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് നമുക്കിവിടെയെങ്കിലും ചോദ്യം ചെയ്യാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56536677828026644672009-04-19T11:53:00.000+05:302009-04-19T11:53:00.000+05:30സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന ചർച്...സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന ചർച്ച ബ്ലോഗിൽ മാത്രം ഒതുങ്ങുന്നില്ല എന്നു തോന്നുന്നു. സമാനചിന്താഗതിയുള്ളവർ നാട്ടിലും ഉണ്ട്. പല വാർത്തകളും വരുന്നു. ഇപ്പോൾ ജീവൻ ടി.വി. യിൽ ഒരു ന്യൂസ് കണ്ടു. സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമോ എന്ന ഒരു സർവ്വെ അവർ നടത്തുന്നു. അതിന് SMS ചെയ്യാനുള്ള നമ്പറും കൊടുത്തിരുന്നു. എഴുതിയെടുക്കാൻ പറ്റിയില്ല.

നമ്മൾ വോട്ടുചെയ്യാതിരുന്നാലും ഒരു അനോണിയ്ക്കോ ഡമ്മിയ്ക്കോ വോട്ടുചെയ്താലും ഏതെങ്കിലും ഒരു വോട്ടു കൂടുതൽ കിട്ടിയ സ്ഥാനാർത്ഥി ജയിക്കും. അതാണ് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ. പക്ഷെ കുറച്ചു വോട്ട് ഡമ്മിയ്ക്ക് കിട്ടിയാൽ അടുത്ത ഇലൿഷന് അത് പരിഗണിക്കും. ഇപ്പോഴും സ്വതന്ത്രരായ 5% വോട്ടർമരെ സ്വാധീനിക്കാൻ വേണ്ടിമാത്രമാണ് പ്രചരണം നടത്തുന്നത്. പ്രചരണം നടത്തിയില്ലെങ്കിലും UDF ന്റ് വോട്ട് UDFനും LDF ന്റെ വോട്ട് LDFനും കിട്ടും. സ്വന്തം വോട്ടുകൾ ഉള്ളവർ എന്തേ എന്നും ജയിക്കാത്തത്. ഒരു പാർട്ടി ജയിക്കുന്നത് ആ പാർട്ടിക്കാരുടെ മാത്രം വോട്ടുകൊണ്ടല്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്. അല്ലാതെ രാഷ്ടീയക്കാർ പറയുന്നപോലെ വോട്ട് മറിച്ചു വിറ്റിട്ടൊന്നും വേണ്ട.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-13186631798530918362009-04-19T10:56:00.000+05:302009-04-19T10:56:00.000+05:30അനിലേ :-) :-)
സമരങ്ങളും സ്റ്റേകളും എല്ലാം ശരിതന്‍...അനിലേ :-) :-)

സമരങ്ങളും സ്റ്റേകളും എല്ലാം ശരിതന്നെ. വളരെ ശരി. മെട്രോ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ. മാത്രവുമല്ല കൊച്ചിപോലെ ജനസാന്ദ്രമായ, മുന്‍ പ്ലാനുകളൊന്നും ഇല്ലാതെ വളര്‍ന്നുവന്ന ഒരു സിറ്റിയില്‍ മെട്രോ റെയിലല്ല, ഒരു റോഡുവികസനം പോലും അത്രപ്രായോഗികമല്ല എന്നറിയാം. ശരിയാണ് ഇവിടെ സമരവും, സ്റ്റേയും ഇല്ല. പക്ഷേ അതുകൊണ്ടുമാത്രമല്ല പദ്ധതികള്‍ ഇത്രവേഗം മുന്നോട്ട് പോകുന്നത്. ദീര്‍ഘവീഷണവും പ്ലാനിംഗും റിസോഴ്സ് മാനേജ്മെന്റും നമ്മള് കണ്ടില്ലെന്ന് നടിക്കരുത്. മെട്രോയുടെ കാര്യം വേണ്ട, സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്തുകൊണ്ടാണ് മുമ്പോട്ട് പോകാത്തത്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-34133669570034209432009-04-19T10:51:00.000+05:302009-04-19T10:51:00.000+05:30ഇത്ര നീണ്ട ഒരു കമന്റില്‍ പറഞ്ഞ കാര്യങ്ങളോട് കുറെയൊ...ഇത്ര നീണ്ട ഒരു കമന്റില്‍ പറഞ്ഞ കാര്യങ്ങളോട് കുറെയൊക്കെ യോജിക്കുന്നു. പക്ഷേ വികസനത്തിന്റെ കാര്യത്തില്‍ അപ്പുവിന്റെ ചില വീക്ഷണങ്ങള്‍ എത്രത്തോളം പ്രാക്റ്റിക്കല്‍ ആണെന്ന് എനിക്കറിയില്ല.

ഉദാ: മെട്രോ റെയിലിന്റെ കാര്യം പറഞ്ഞില്ലേ. ദുബായിയേയും കൊച്ചിയേയും ഒരേ കണ്ണിലൂടെ കണ്ട അപ്പുവിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കൊച്ചിയിലെ കാര്യത്തില്‍ നമ്മുടെ ഗവണ്മെന്റിനെ മാത്രം കുറ്റം പറയരുത്. കാരണം എം.ജി റോഡിലെ ബിസിനെസ്സിനെ ബാധിക്കുമെന്ന് പറഞ്ഞ് ബീനാ കണ്ണന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ നടത്തിയ അഭ്യാസം ഒന്നും അപ്പു അറിഞ്ഞില്ലേ? ആ വ്യാപാരികളും സമൂഹം എന്നു പറയുന്ന വ്യവസ്ഥിതിയുടെ ഭാഗമാണ്. അതുപോലെ ഏതു പദ്ധതിയുടെ പുറകിലും കുറെ സ്റ്റേകളുടേയും സമരങ്ങളുടേയും കഥ കാണും. ദുബായില്‍ അങ്ങനെയാണോ? ഇന്നു പണിയണമെന്ന് വിചാരിച്ചാല്‍ നാളെ ആ ഭാഗത്തുള്ള കെട്ടിടങ്ങള്‍ എല്ലാം ഇടിച്ചു മറിച്ചിടുകയല്ലേ ഇവര്‍ ചെയ്യുന്നത്.

നാളെ വേണ്ടെന്ന് തോന്നിയാല്‍ ഇവര്‍ തന്നെ മെട്രോ റെയില്‍ വരെ പൊളിക്കും. :)

ഇത് ഒരു ഓഫ് ആണെങ്കില്‍ ക്ഷമിക്കുക,.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-265369741022009764.post-71632969987527343272009-04-19T08:47:00.000+05:302009-04-19T08:47:00.000+05:30ഇതിനു തൊട്ടുമുമ്പു ഞാന്‍ പറഞ്ഞ അഭിപ്രായത്തിന് ഒരു ...ഇതിനു തൊട്ടുമുമ്പു ഞാന്‍ പറഞ്ഞ അഭിപ്രായത്തിന് ഒരു അനുബന്ധംകൂടി. ഇവിടെ കാട്ടിപ്പരുത്തി ചൂണ്ടിക്കാണിച്ച ഒരു കാര്യം “മെഡിക്കല്‍ കോളജില്‍ അത്യാസന്നനിലയിലായ ബന്ധുവിനെ ചികില്‍സിക്കാന്‍ കൈക്കൂലി വേണമെന്നാവശ്യപ്പെടുമ്പോള്‍ ആ നിസ്സഹായത കൈകൂലി കൊടുത്തു പോകും“ എന്നത് ഈ രീതിയിലുള്ള സാചര്യങ്ങള്‍ സാമൂഹിക നീതിയെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങളാണ്. സര്ക്കാര്ഡിപ്പാര്ട്ട്മെന്റുകളില് ഈ രീതിയിലുള്ള കൈക്കൂലി ഇല്ലാതാക്കുവാന്‍ ഒരു ഗവര്‍മെന്റെ മാത്രം വിചാരിച്ചാല്‍ സാധിക്കും എന്നുതോന്നുന്നില്ല. അതിന് വലിയൊരു ജനമുന്നേറ്റം, ബോധവല്‍ക്കരണം തുടങ്ങിയവ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ ആവശ്യമായി വന്നേക്കാം. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി ശക്തമായി ഈ രീതിയിലുള്ള കൈക്കൂലിക്കെതിരേ ആക്ഷനുമായി മുമ്പോട്ട് വന്നാല്‍ തീര്‍ച്ചയായും ജനപിന്തുണ അതിനുണ്ടാവും എന്നത് ഉറപ്പാണ്, ആ രീതിയിലുള്ള അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നിഷ്പ്രയാസം നടക്കാവുന്നതേയുള്ളൂ.

സാമൂഹ്യനീതി ഉറപ്പാക്കാതെ, വികസനം കൊണ്ടുമാത്രം നാടുനന്നാവില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-79089379346138254032009-04-19T08:13:00.000+05:302009-04-19T08:13:00.000+05:30നിരക്ഷരാ,
ഇതില്‍ അലോരസത്തിന്റെ കാര്യമൊന്നുമില്ല. എ...നിരക്ഷരാ,
ഇതില്‍ അലോരസത്തിന്റെ കാര്യമൊന്നുമില്ല. എങ്കിലും എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രതിഷേധംവേണം എന്ന് വിദേശങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കെങ്കിലും തോന്നുന്നുവെന്ന് ഒരുസമയം നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരും ഭരണത്തിലിരിക്കുന്നവരും ജനങ്ങളും തിരിച്ചറിയും എന്ന് പ്രത്യാശിക്കാം.

മറ്റുനാടുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍, സൌകര്യങ്ങള്‍ ഒക്കെ നാം നിത്യവും കാണുമ്പോള്‍ എന്റെ നാട്ടില്‍ ഇനി ഒരു നൂറോ ഇരുനൂറോ കൊല്ലം കഴിഞ്ഞാലും ഇതൊന്നും വരില്ലല്ലോ എന്നചിന്തയില്നിന്നല്ലേ ഇങ്ങനെയൊക്കെ നമ്മള് ചിന്തിച്ചുപോവുന്നത്? നമ്മുടെ നാട്ടില്‍ പണത്തിന്റെ അപര്യാപ്തതകൊണ്ടാണ് അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തില്‍ ഇത്രത്തോളം നമ്മള് പിന്നോട്ട് പോകുന്നതെന്ന് എനിക്ക് അഭിപ്രായമില്ല. അതല്ല കാരണം. ഓരോ പ്രോജക്റ്റുകളെയും മാറിമാറിവരുന്ന നമ്മുടെ ഗവര്‍മെന്റുകള്‍ കൈകാര്യംചെയ്യുന്ന രീതി, വര്‍ഷങ്ങളായി തുടരുന്ന ഗവര്‍മെന്റ് ഓഫീസ് പ്രവര്‍ത്തന രീതികള്‍, പദ്ധതികള്‍ ഏറ്റെടുക്കേണ്ടവര്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍, അത് അപ്രൂവ് ചെയ്തുകൊടുക്കേണ്ട ഗവര്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങള്‍, ഇവയൊന്നും ചൊവ്വേനേരെ പോകാത്തതുകൊണ്ടുള്ള ദോഷങ്ങളാണ് നമ്മുടെ നാട്ടില്‍കാണുന്ന ഏറ്റവും വലിയ ദോഷം എന്ന് ആര്‍ക്കാണറിയാത്തത്?

ഒരു ചെറിയ ഉദാഹരണം പറയാം. ദുബായ് മെട്രോ റെയില്‍ പദ്ധതിയും കൊച്ചി മെട്രോ റെയില്‍ പദ്ധതിയും ഏകദേശം ഒരേ സമയത്ത് നാം കേള്‍ക്കാന്‍ തുടങ്ങിയതാണ്, ഏകദേശം മൂന്നുകൊല്ലം മുമ്പ്. ദുബായ് മെട്രോയുടെ ആദ്യഭാഗം 75 കിലോമീറ്ററോളം നീളം 2009 സെപ്റ്റംബര്‍ 9 ന് കമ്മീഷന് ചെയ്യുമെന്ന് അന്ന് പ്രഖ്യാപിച്ചു, പദ്ധതി ഉദ്ദേശിച്ചിരിക്കുന്ന രീതിയില്‍ തന്നെ മുമ്പോട്ട് പോകുന്നു, ഇപ്പോള്‍ ഏപ്രില്‍ മാസം ആയപ്പോഴേക്കും ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങിക്കഴിഞ്ഞു! സെപ്റ്റംബര്‍ 9 ന് കൃത്യമായും ട്രെയില്‍ ഓടുകയും ചെയ്യും. കൊച്ചിമെട്രോയോ? ഇപ്പോഴും പേപ്പറില്‍ തന്നെ. ദുബായിയുടെ കൈയ്യില്‍ ‘എണ്ണപ്പണം’ ഉള്ളതുകൊണ്ടാണ് എന്നാവും കേരളത്തിലുള്ളവരുടെ ആദ്യമറുപടി. ഒരിക്കലും അല്ല. ഇവിടെ എണ്ണപ്പണം ഇല്ല.പകരം അവരുടെ റിസോഴ്സസ് ഭംഗിയായി മാനേജ് ചെയ്യുന്നിടത്താണ് ദുബായ് പദ്ധതികളും കേരളപ്പദ്ധതികളും തമ്മിലുള്ള വ്യത്യാസം. മെട്രൊയുടെ കാര്യം പോകട്ടെ, നമ്മുടെ എം.സി. റോഡ് വികസനം, എന്തായി? കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി അതങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്. ഈ പോക്കുപോയാല്‍ ഇനി അടുത്ത അഞ്ചുവര്‍ഷംകൂടി എടുക്കാനും മതി.

ഞാന്‍ മലേഷ്യ, തായ്ലാന്റ് തുടങ്ങിയ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലൊക്കെ പലപ്രാവശ്യം പോയിട്ടുണ്ട്, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്. അവിടെയൊക്കെ ഇന്നു കാണുന്നരീതിയിലുള്ള വികസനങ്ങള്‍ക്ക് കാരണം ആ രാജ്യങ്ങളുടെ സാമ്പത്തിക ഘടനയോ, അവിടുത്തെ ജനങ്ങള്‍ക്ക് നമ്മുടെആളുകളേക്കാള് ഉയര്‍ന്ന ബുദ്ധിശക്തിയോ ഒന്നുമുണ്ടായിട്ടല്ല. നല്ല റോഡുകള്‍, മെച്ചപ്പെട്ട ഗതാഗത സൌകര്യങ്ങള്‍, ഇലക്ട്രിസിറ്റി, ജലവിതരണം തുടങ്ങിയവയുടെ വിതരണം വിനിയോഗം ഇതൊക്കെയാണ് ആ രാജ്യങ്ങളിലെ പുരോഗതിയുടെ അടിസ്ഥാനങ്ങള്‍. അതൊക്കെ കണ്ടറീഞ്ഞുവേണം വ്യവസായങ്ങള്‍ ആ നാട്ടിലേക്ക് വരുന്നത്. ഇതൊന്നും ഒരു വേള്‍ഡ് ക്ലാസ് സ്റ്റാന്‍ഡേര്‍ഡിലേക്ക് എത്താതെ കേരളത്തില്‍ കുറേ കൊട്ടാര സദൃശ്യമായ വീടുകളും, ആഡംബരകാറുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടെന്നുകരുതി അതൊരു വികസിതപ്രദേശമാണെന്ന് ആര്‍ക്കും കരുതുവാനൊക്കില്ല. ഒരു ചന്ദ്രയാന്‍ ചന്ദ്രനിലെത്തിയതുകൊണ്ടോ ആറ്റം ബോംബ് ഒന്നോരണ്ടോ കൈയ്യിലുണ്ടായതുകൊണ്ടോ ഇന്ത്യ വികസിത രാജ്യമായി എന്നു നമുക്ക് പറയാനാവില്ല.

നല്ല റോഡെന്നും ഗതാഗത സൌകര്യങ്ങളെന്നും കേള്‍ക്കുമ്പോള്‍ അതൊക്കെ പണക്കാര്‍ക്കുമാത്രം പോരേ, പാവങ്ങള്‍ക്ക് അതിലൊക്കെ എന്തുകാര്യം എന്തുചിന്തിക്കുന്നിടത്താണ് നമ്മുടെ ഡ്രോബാക്ക്. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലും പാവങ്ങളുണ്ട്. പക്ഷേ രാജ്യപുരോഗതിയില്‍ മൊത്തത്തില്‍ വരുന്ന മാറ്റം, കാലക്രമേണ എല്ലാവര്ക്കും പ്രയോജനപ്രദമായി വരും എന്നതാണ് എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത.

ഈ രീതിയില്‍ കാര്യങ്ങളെ ഭംഗിയായി മുമ്പോട്ട് കൊണ്ടുപോകുവാന്‍ ഓരോ ഗവര്‍മെന്റുകള്‍ വരുമ്പോഴും അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷേ സാധിക്കാറില്ല. ഒരു ഗവര്‍മെന്റ് വന്ന് ആദ്യത്തെ മൂന്നുമാസത്തോളം മധുവിധുകാലം പോലെ അവരെ പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങള്‍ സംസാരിക്കും, ജനങ്ങള്‍ കേള്‍ക്കും. അതുകഴിഞ്ഞ് പതുക്കെപ്പതുക്കെ ഉള്‍പ്പാര്‍ട്ടി പ്രശനങ്ങള്‍ മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ തുടങ്ങും.

ഗവര്‍മെന്റ് ഒരു ഒന്നര-രണ്ടുകൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്ക് അവരുടെ വികസനപ്രവര്‍ത്തനങ്ങളൊന്നും പത്രങ്ങളിലോ ടി.വിയിലോ നാം കേള്‍ക്കാറേയില്ല, പകരം പാര്‍ട്ടിയിലെ അടിപിടികള്‍, അനൈക്യം, പിണക്കങ്ങള്‍, ഭരണസ്തംഭനം തുടങ്ങി ഭരണത്തിലിരിക്കുന്നവരുടെ ദോഷവശങ്ങള്‍ മാത്രം ജനങ്ങള്‍ കേള്‍ക്കും. അതേ സമയം ചങ്കുറപ്പോടെ “ഞങ്ങള്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തു“ എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടേയിരിക്കുവാന് ഭരണത്തിലിരിക്കുന്നവരും മെനക്കെടാറില്ല, ഇനി അഥവാ മെനക്കെട്ടാലും സെന്‍സേഷനല്‍ വാര്‍ത്തകളുടെ ഇടയില്‍ അതെല്ലാം മുങ്ങിപ്പോകും. അതൊടെ വീണ്ടും വോട്ട് മാറ്റിക്കുത്തുവാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് കുറേ ജനങ്ങള്‍ എത്തും. അടുത്ത ഇലക്ഷനാവുമ്പോഴേക്ക് ഈ വികാരം അതേപടീ വോട്ടില്‍ പ്രതിഫലിക്കും. ഭരണം മാറും. ഇതുതന്നെയാണ് കേരളത്തിന്റെ ശാപം. ഓരോ അഞ്ചുവര്‍ഷത്തിലും മാറുന്ന മുന്നണികള്‍... അതോടെ വികസനങ്ങളെല്ലാം തഥൈവ!

49-0 ഒരുകാലത്ത് ജനങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചേക്കാം. എങ്കിലും നാടിന്റെ വികസനത്തിന് യഥാര്‍ത്ഥമാറ്റം വേണ്ടത് അവിടെയല്ലല്ലോ.. നമ്മൂടെ പ്രവര്‍ത്തനരീതിയിലും പ്രവര്ത്തനസംസ്കാരത്തിലും തന്നെ.

ഗവര്‍മെന്റ് പ്രോജക്റ്റ് എന്നാല്‍ ജനങ്ങളുടെ പ്രോജക്റ്റ്, ജനങ്ങളുടെ പ്രോജക്റ്റ് എന്നാല്‍ എന്റെയും നമ്മുടെ ഓരോരുത്തരുടെയും സ്വന്തം പ്രോജക്റ്റ് എന്ന് ജനങ്ങളും, ഉദ്യോഗസ്ഥരും, പ്രോജക്റ്റുകള്‍ എറ്റെടുക്കുന്നവരും, മാധ്യമപ്രവര്‍ത്തരും ഒന്നുപോലെ മനസ്സിലാക്കാത്തിടത്തോളംകാലം ഇതൊക്കെ നമുക്ക് പ്രതീക്ഷിക്കാം - മണല്പാലങ്ങള്, ജാംബവാന്റെ കാലത്തെ റോഡുകള്‍, മെല്ലെപ്പോകുന്ന പദ്ധതികള്‍, ജനങ്ങള്‍ക്കു സ്വയം വിശ്വാസമില്ലാത്ത സര്‍ക്കാരോഫീസുകള്‍, ചോരുന്ന സര്‍ക്കാര്‍ഖജനാവ്...ഇതൊക്കെ മാറുമോ ഇരുനൂറുകൊല്ലം കഴിഞ്ഞാലെങ്കിലും?... എവിടെ? ഈശ്വരോ രക്ഷതു!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-72583468397868357992009-04-18T23:20:00.000+05:302009-04-18T23:20:00.000+05:30അനില്ല്@ബ്ലോഗ് -ബാലറ്റ് പേപ്പറില്‍ ചെയ്ത വോട്ടുകള്‍...അനില്ല്@ബ്ലോഗ് -ബാലറ്റ് പേപ്പറില്‍ ചെയ്ത വോട്ടുകള്‍ എങ്ങനാണ് ട്രേസ് ചെയ്യാന്‍ പറ്റുന്നത് എന്ന് ഒരു ഏകദേശരൂപം തരാമോ ? എനിക്കാലോചിട്ട് ഒരു പിടീം കിട്ടുന്നില്ല.

വോട്ടിങ്ങ് മെഷീനിന്റെ കാര്യം എനിക്കിപ്പോള്‍ കുറച്ചൊക്കെ പിടികിട്ടിയിട്ടുണ്ട്. അത് വേണമെങ്കില്‍ വിശദീകരിക്കാം.

പിന്നെ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഉണ്ടായതുപോലുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ അധികം ഉണ്ടായാല്‍ത്തന്നെ വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല്ല. അതിന് കാരണം എന്റെ സുഹൃത്ത് ബിനില്‍(പ്രിസൈഡിങ്ങ് ഓഫീസര്‍) പറയുന്നത് താഴെ നോക്കൂ.

Manoj

Even though it is mentioned that you should inform the presiding officer, you need not do so and you are at liberty to go out of the booth without uttering a word at any point of time. It is stipulated to us to get a signature from those who refuses to vote, but most of the time we will have to write that the voter refused to vote and refused to sign.

Binil

ഞാന്‍ അദ്ദേഹവുമായും മെയിലിലൂടെ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസിയായ ഞാന്‍ ഇപ്പോള്‍ സിസ്റ്റത്തിന് പുറത്താണ്. അപ്പുവും, സുല്ലും, ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പലരും സിസ്റ്റത്തിന് പുറത്തു തന്നെ. പക്ഷെ എല്ലാവരും സിസ്റ്റത്തിന് അകത്താകും അധികം വൈകാതെ. അന്ന് എന്തുചെയ്യണം എന്ന് ഇപ്പോഴേ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത് നല്ലതല്ല്ലേ ?

വെറുതെ ഒരു ചര്‍ച്ച നടത്തിയങ്ങ് പോകുന്നതില്‍ കാര്യമില്ലല്ലോ ? അതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നല്ലകാര്യങ്ങള്‍ സ്വന്തം കാര്യത്തിനുവേണ്ടിയും സമൂഹനന്മയ്ക്ക് വേണ്ടിയും ഉപയോഗപ്പെടുത്താന്‍ പറ്റിയാല്‍ ഒരു കാര്യമല്ലേ ? പലതുള്ളിയാണ് പെരുവെള്ളം. ഇന്നലെ ഒരു സുരേഷ് ഗോപി,ഒരു കേരളാ ഫാര്‍മര്‍. നാളെയത് വലിയൊരു മുന്നേറ്റമായെന്ന് വരും.

ഒറ്റനോട്ടത്തില്‍ ചിരിച്ച് തള്ളിക്കളയാമെന്ന് തോന്നുമെങ്കിലും ഒരു ഇലക്ഷന്റെ തലേന്ന് കുറച്ച് പേര് വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കകം എല്ലാ ബൂത്തിലും ഇത്തരം 10 പേരെ(49-0) വീതമെങ്കിലും കണ്ടെത്താനാകും.
അതിന് പ്രത്യേകിച്ച് കൂട്ടി നേരത്തേതന്നെ സംഘടിക്കണമെന്നൊന്നുമില്ല. സംഘടിച്ചാലും കുഴപ്പമില്ല. സംഘടിച്ചാല്‍ ഇതൊരു കാട്ടുതീയാകാനും മതി. നമുക്കിത് ചര്‍ച്ച ചെയ്യാന്‍ ഈ ബ്ലോഗ് എന്ന മാദ്ധ്യമം ഉള്ളതുകൊണ്ടാണ്. അതൊന്നും ഇല്ലാതെ തന്നെ കലുങ്കിലും , ബസ്സിലും , കടത്തുബോട്ടിലും , അമ്പലപ്പറമ്പിലും, അടുക്കളയിലും മുതല്‍ കുളക്കടവില്‍ വരെ ഇതുപോലെ അതൃപ്തി പ്രകടിപ്പിക്കുന്ന പതിനായിരങ്ങളുണ്ട്. അവരിലേക്കൊക്കെ ഈ ആശയം ഒന്ന് പടര്ത്തിക്കൊടുക്കാന് ഒരു ബുദ്ധിമുട്ടുമില്ല.

ഈ ഇലക്ഷന് രാജാക്കാടിലോ മറ്റോ ആണെന്ന് തോന്നുന്നു(സ്ഥലം തെറ്റിയെങ്കില്‍ ക്ഷമിക്കുക,പക്ഷെ സംഭവം വായിച്ചതാണ്.)
ഒരു കൂട്ടം ജനങ്ങള്‍ ഇലക്ഷനില്‍ പ്രതിഷേധിച്ച് ബൂത്തിലേക്ക് പോകാതെ റോഡ് വെട്ടാനിറങ്ങി എന്നൊരു വാര്‍ത്ത ഞാന്‍ കണ്ടിരുന്നു. നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകാം ആ വാര്‍ത്ത. അത്തരം ഒരു വലിയ ഗ്രൂപ്പിന്റെ അടുത്ത് ചെന്ന് “ സുഹൃത്തുക്കളേ പ്രതിഷേധിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം നിങ്ങള്‍ക്ക് പറഞ്ഞുതരാം” എന്നുപറഞ്ഞ് ഈ 49-0 ഒന്ന് അവതരിപ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനൊരു സംഭവം ഉണ്ടായാല്‍പ്പിന്നെ അടുത്ത 5 കൊല്ലം കഴിഞ്ഞുള്ള ഏതെങ്കിലും ഒരു ഇലക്ഷന് വരുമ്പോള്‍ ഇത്തരത്തില്‍ മറിയുന്ന ലക്ഷക്കണക്കിന് 49-0 വോട്ടുകള്‍ ഉണ്ടായെന്ന് വരും. ആരും അത്ര നിസ്സാരമായി തള്ളിക്കളയുകയൊന്നും ചെയ്യരുത്.

അപ്പൂ - ഇതൊരു ചര്‍ച്ചയായതുകൊണ്ട് പലപ്രാവശ്യം വന്ന് ഇതുപോലെയൊക്കെ പറഞ്ഞുപോകുന്നതില്‍ അലോസരം ഒന്നും ഇല്ലെന്ന് കരുതട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-265369741022009764.post-49779756181432623382009-04-18T19:46:00.000+05:302009-04-18T19:46:00.000+05:30അനില്‍@ബ്ലോഗ് :-)
ഈ പോസ്റ്റിലെ താങ്കളുടെ കമന്റുകള...അനില്‍@ബ്ലോഗ് :-)

ഈ പോസ്റ്റിലെ താങ്കളുടെ കമന്റുകളെല്ലാം തന്നെ വിലയേറിയവ തന്നെ. അവ ഒരു ചര്‍ച്ചയേയും വഴിമുട്ടിച്ചില്ല എന്നറിയിക്കട്ടെ. നന്ദി.

ജനാധിപത്യമെന്ന മഹത്തായ സങ്കല്‍പ്പത്തെ തള്ളിപ്പറയാനോ, അതിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കണമെന്നോ ഉദ്ദേശിച്ചായിരുന്നില്ല ഈ പോസ്റ്റ്. അതിന്റെ ആദ്യഭാഗങ്ങളില്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയെ പരിഹാസരൂപേണ കാണുന്നുണ്ടെങ്കിലും അവസാനത്തെ രണ്ടുപാരഗ്രാഫില് എന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തുക, വോട്ടവകാശം എന്ന തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തുക. പക്ഷേ പാര്‍ട്ടി അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ കണ്ണുതുറന്ന് കാര്യങ്ങളെ വിലയിരുത്തി വോട്ടില്‍ പങ്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം, രണ്ടുപ്രാവശ്യം വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അതുതന്നെയാണ് ചെയ്തതും.

പക്ഷേ ഈ സങ്കല്‍പ്പങ്ങളൊക്കെ ഒരിടത്തിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ ഈ ഇലക്ഷന് കാലത്ത് ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍ ഈ ഇലക്ഷനുമായി നേരില്‍ ബന്ധമില്ലാത്തതാണെന്നും തോന്നിപ്പോയി. അതുപോലെ രാഷ്ട്രീയകഷികളുടെ ഈയിടെയായുള്ള ഓരോ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് അവരവര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പ്രകടിപ്പിച്ചു എന്നുമാത്രം. അതിനിടയില്‍, ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്ങനെ എന്നും ചര്‍ച്ചയില്‍ വന്നു; സമാന ചിന്താഗതിക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-74427821533473065952009-04-18T19:26:00.000+05:302009-04-18T19:26:00.000+05:30സുല്‍,
ചര്‍ച്ചയെ വഴിമുട്ടിച്ചെങ്കില് ക്ഷമിക്കൂ.
അ...സുല്‍,
ചര്‍ച്ചയെ വഴിമുട്ടിച്ചെങ്കില് ക്ഷമിക്കൂ.
അപ്പുവിന്റെ പോസ്റ്റായതിനാലാണ് ഇത്ര തവണ വന്നത് തന്നെ .
ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല.

റൂള്‍ 40 ഓ. ഇതാണ്.

ഒരു വോട്ടര്‍ , ഫോറം 17 എ യിലുള്ള വോട്ടേര്‍സ് രജിസ്റ്ററില്‍ തന്റെ ക്രമനമ്പര്‍ ചേര്‍ക്കുകയും , റൂള്‍ 49 എല്‍, സബ് റൂള്‍ (1) പ്രകാരം ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്ത ശേഷം വോട്ടു ചെയ്യുന്നില്ല എന്നു തീരുമാനിക്കുകയാണെങ്കില്‍, ആ രജിസ്റ്ററില്‍ ക്രമാനുസരണം പ്രിസൈഡിംങ് ഓഫീസര്‍ ഈ വിവരം രേഖപ്പെടുത്തേണ്ടതും, വോട്ടറുടെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതുമാണ്.സുരേഷ് ഗോപിയണ്ണന് ഈ ഒപ്പിട്ട് കൊടുക്കില്ലെന്നു പറഞ്ഞതാണ് പ്രശ്നമായത്.

ചര്‍ച്ച നടക്കട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32665456605211754602009-04-18T18:56:00.000+05:302009-04-18T18:56:00.000+05:30This comment has been removed by the author.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com