മരുഭൂമിയിലൂടെ - ഫോട്ടോപോസ്റ്റ്
ദുബായില്‍ നിന്നുള്ള നഗരക്കാഴ്ചകള്‍ ഇതിനു മുമ്പ് പോസ്റ്റുചെയ്തിരുന്നപ്പോള്‍ ആരോ ചോദിക്കുകയുണ്ടായി, ഇവിടെ "മരുഭൂമി" എന്നൊന്ന് കാണാനില്ലേ എന്ന്. ഉണ്ട്. ഷാര്‍ജ എമിറേറ്റിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലൂടെ, യു.എ.ഇ യുടെ കിഴക്കന്‍ പ്രവിശ്യയിലെ ദിബ്ബ, ഫുജൈറ, മസാഫി തുടങ്ങിയ സ്ഥലങ്ങളിലെക്കു പോകുന്ന റോഡിനിരുവശവും നീണ്ടുപരന്നു കിടക്കുന്ന മണല്‍ക്കാടുകള്‍ കാണാം. അതുവഴിയുള്ള യാത്രയില്‍നിന്നുള്ള ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതാണ് മണലിലെ തിരമാലകള്‍.....കാറ്റ് മണലില്‍ കോറിവരയ്ക്കുന്ന ചിത്രം.

ഈ പുല്‍ച്ചെടികള്‍ മണലില്‍ കുരുത്തുവന്നതല്ല, കാറ്റ് മണലിനെ വളര്‍ന്നുനില്‍ക്കുന്ന പുല്ലിനുമുകളിലേക്ക് കൊണ്ടുവന്നതാണ്.

മണല്‍ത്തിരമാലകളുടെ ഒരു ക്ലോസ് അപ്പ്........ പ്രകൃതി എത്ര നല്ല കലാകാരന്‍, അല്ലേ?

മരുഭൂമിയിലൂടെ കടന്നുപോകുന്ന റോഡ്, അതിനുശേഷം ചെങ്കുത്തായ മലനിരകളുടെ ഇടയിലൂടെയാണ് കടന്നുപോകുന്നത്. പച്ചപുതച്ച നാടന്‍ മലനിരകളെപ്പോലെയല്ലിവ. അട്ടികളായി അടുക്കിവച്ച പാറകള്‍ നിറഞ്ഞ ഈ മലകളില്‍ അങ്ങിങ്ങായി പച്ചപ്പുകള്‍ കാണാം. മാവും, വാഴയും, കപ്പയും മറ്റും കൃഷിചെയ്യുന്ന വിശാലമായ ഫാമുകളും ഫുജൈറയിലുണ്ട്.

മരുഭൂമിയിലും പൂക്കളുണ്ട്.....മരുഭൂമിയ്ക്കു ചേരുന്ന വര്‍ണ്ണവൈവിധ്യങ്ങളോടെ.


ചില മരുക്കാഴ്ചകള്‍ മാത്രമേ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കുറച്ചുകൂടി വിശദമായ ഒരു ഷാര്‍ജ-ഫുജൈറ സചിത്ര യാത്രാവിവരണം ഇനിയൊരു പോസ്റ്റില്‍ ഉള്‍പ്പെടുത്താം.
384
26 comments:
ദുബായില്‍ നിന്നുള്ള നഗരക്കാഴ്ചകള്‍ ഇതിനു മുമ്പ് പോസ്റ്റുചെയ്തിരുന്നപ്പോള്‍ ആരോ ചോദിക്കുകയുണ്ടായി, ഇവിടെ "മരുഭൂമി" എന്നൊന്ന് കാണാനില്ലേ എന്ന്. ഇതാ ഒരു ചെറിയ ഫോട്ടോ പോസ്റ്റ്.
ഇതാണപ്പോ മരുഭൂമി മരുഭൂമിയെന്നു പറയണ സാധനമല്ലേ.
ഫോട്ടോസ് നന്നായിരിക്കുന്നു എറ്റവും ഇഷ്ടപ്പെട്ടത് ആ മണലിലെ ചിത്രമെഴുത്തിന്റെ പടമാണ്.
നല്ല പടങ്ങള്‍,പ്രത്യേകിച്ചും മണല്‍ തിരകള്‍,പണ്ട് ശിവപ്രസാദിന്റെ ഒരു കവിതയില്‍ മണല്‍ തിരകളെ പറ്റി പറഞ്ഞപ്പോള്‍ ആരോ സംശയം ചോദിച്ചിരുന്നു.അങ്ങനെയൊന്നുണ്ടോ എന്ന്
അചോടാ
ചുന്ദരന്‍ പടങ്ങള്‍.
(അപ്പു, അബുദാബിയില്‍ പോയതു മുതലാക്കി അല്ലേ :))
-സുല്‍
അടിപൊളി. :) നാലാമത്തെ ഫോട്ടോ എനിക്ക് വളരെ ഇഷ്ടമായി. ആ മണലില്‍ ഇരിക്കാന്‍ തോന്നി.
ചാത്തനേറ്: എന്തായാലും വന്ന് കാണാന്‍ താല്പര്യമില്ല. ഇങ്ങനേലും കാണാം.... :)
അപ്പൂ, നന്നായിരിക്കുന്നു.
മണല്‍ കാറ്റിന്റെ സമയമല്ലെ. ഇതിലും വലിയ ഒരു മണല്‍ മലയുടെയും മണല്‍ കാറ്റിന്റെയും ചിത്രം പോസ്റ്റൂ, ജീവനുണ്ടെങ്കില്‍.
അപ്പൂട്ടാ മരുഭൂമിയുടെ ചിത്രങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു,ഗള്‍ഫിലെ നാടന്‍ കൃഷിയുടെ റിപ്പോര്‍ട്ട് ഒരിക്കല്‍ ഗള്‍ഫ് റൌണ്ടപ്പില്‍ വന്നിരുന്നു എന്ന് തോന്നുന്നു,പറ്റുമെങ്കില്‍ ഒരു ഫോട്ടം പോസ്റ്റ് അതിനെക്കുറിച്ച് പോരട്ടെ..!
സൂവേ, ഈ കാണുന്ന ഭംഗിയൊന്നും ഇരിക്കുമ്പോള്‍ തോന്നില്ല. ഈ ചൂടുകാലത്ത് ചുട്ടുപൊള്ളികിടക്കുകയായിരിക്കും.
ഇത്രയും ഭംഗിയുള്ള മരുഭൂമി കുവൈറ്റില്‍ ഉണ്ടെന്നു തോന്നുന്നില്ല. കുവൈറ്റ് ബ്ലോഗേര്‍സാരും ഫോട്ടോപരിപാടിക്കില്ല എന്നു തൊന്നുന്നു.
കാറ്റു വരച്ച വരകള്‍...
നന്നായിട്ടുണ്ട് എല്ലാ ഫോട്ടോയും
അപ്പൂന്റെ ലോകത്തിലെ അപ്പൂനു, കുട്ടൂന്റെ ലോകത്തിലേക്കു സ്വാഗതം.
http://kuttoontelokam.blogspot.com/
കാണാത്ത കാഴ്ചകള്‍..
നന്നായിരിക്കുന്നു പടങ്ങള്‍ അപ്പുവേട്ടാ
മണ്ണില്‍ കാറ്റെഴുതിയ കവിതകള്‍ കണ്ടു, വായിച്ചു മനോഹരം!!!
കേട്ടറിഞ്ഞ ഒരു ഗള്‍ഫിന്റെ പടമല്ല എനിക്ക് അഞ്ചാമത്തെ ചിത്രം തന്നത്.. ഒരിക്കല്‍ കൂടെ നന്ദി അപ്പൂസേ, നല്ല പടങ്ങള്‍ക്ക്.. പിന്നെ ഈന്തപ്പഴത്തിന്റെ കാര്യം മറക്കരുത് കേട്ടോ:)
നല്ല ചിത്രങ്ങള്‍ അപ്പൂവേ... ഇസ്രയേലില്‍ ജോര്‍ദാന്‍ തീരത്തുകൂടി യാത്രചെയ്യുമ്പോള്‍ ഈ ഭയാനകമായ സൌന്ദര്യം കണ്ടിട്ടുണ്ട്...
അപകടം പിടിച്ചതെല്ലാം കാണാന്‍ സുന്ദരമാണല്ലേ.. മരുഭൂമിയും കടലും കൊടുങ്കാറ്റും തീയും ചുരവും ചില പെണ്ണുങ്ങളും......
മരുഭൂമിപ്പടങ്ങള്‍ ‘ജനാല’ ചുമര്‍ക്കടലാസ്സുകളെ അനുസ്മരിപ്പിച്ചൂട്ടോ അപ്പൂട്ടാ... വളരെ നന്ന് എല്ലാ പിക്സും :)
മരുഭൂമിയ്ക്ക് ഭയങ്കര ഭംഗിയാ അല്ലേ?
ആ ഡിസൈനൊക്കെ എത്ര സുന്ദരം!
ഇനിയും പോസ്റ്റൂ ബാക്കി.
മരുഭൂമിയില്‍, മലറ്‍ വിടരുകയോ....
അപ്പു, അതു് കാണിച്ചു തന്നിരിക്കുന്നു.:)
ഗ്ലും.
അപ്പൂ,
മനോഹരമായ ചിത്രങ്ങള്‍!
അപ്പോള്‍ അവിടെ കപ്പ, വാഴ, മാവ് ഇവയൊക്കെ കൃഷി ചെയ്യുന്ന പ്രദേശങ്ങളുമുണ്ടല്ലേ.
അതിന്റെ ഫോട്ടോ കൂടി ഒന്നിടുമോ?
സസ്നേഹം
ആവനാഴി
ഇങ്ങനെയാണ് മരുഭൂമി? മണലിന്റെ ഞൊറിവുകള്‍ കാണാന്‍ നല്ല ഭംഗി!
മരുഭൂമിച്ചിത്രങ്ങള്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.
ആഷേ..മണലെഴുത്ത് ചിത്രം തന്നെയാ എല്ലാവര്‍ക്കും ഇഷ്ടമായത്.
വല്യമ്മായീ, സു ചേച്ചി,ചാത്താ, ബീരാന്‍കുട്ടി, ശാലിനി, കുട്ടു, അപ്പൂസേ, നിക്ക്, സതീശന്‍, തറവാടീ, ബയാന്‍, റീനി.... നന്ദി..നന്ദി..
സുല്ലേ..അബുദായില്‍ പോയതല്ല, ഫുജൈറയില്‍.
കിരണ്‍സ്, ആവനാഴി ച്ചേട്ടാ.... നിങ്ങള്‍ ആവശ്യപ്പെട്ടപോലെ ഒരു പോസ്റ്റ് ഇടണമെന്ന് എനിക്കും ആഗ്രഹമുണ്ട്. (താമസിയാതെ തന്നെ ശ്രമിക്കാം)
വേണുച്ചേട്ടാ.... മരുഭൂമിയിലെ മലരുകള്‍ ഇനിയും അനേകമുണ്ട്. അതൊക്കെ ഫോട്ടോയിലാക്കി ഒന്നു പോസ്റ്റണം എന്നു വിചാരിക്കുന്നു.
മനൂ...ഈ കമന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
സാജാ... don't worry. ഈന്തപ്പഴമൊന്നു പഴുത്തോട്ടെ.
അപ്പു, അതിമനോഹരമായ പടങ്ങള്‍... പ്രത്യേകിച്ചും ആ മണല്‍ തിരകള്‍...
ഇറങ്ങിനിന്ന് ശ്രദ്ധിച്ചാല്‍ കാണാം ചെറുകാറ്റില്‍ ഒരോ ലെയറില്‍ നിന്നും പതിയെ പാറുന്ന മണല്‍തരികളുടെ ഭംഗി!
മനുവിന്‍റെ ആ കമന്‍റ് എനിക്കും ഭയങ്കര ഇഷ്ടമായി :)
qw_er_ty
അഗ്രജന്‍ .... നന്ദി ഈ വാക്കുകള്‍ക്ക്.
കൊള്ളാല്ലോ മരുഫൂമി...
സൂ ആ മണലില്‍ ഇരിക്കണ്ടാട്ടോ..ഇരുന്നാല്‍ എന്തു പറ്റും ...?
അപ്പൂ മനോഹരം.
ഇത്തിരീ...ഉണ്ണിക്കുട്ടാ... നന്ദി.
Post a Comment