Wednesday, May 14, 2008

ചിത്രശലഭങ്ങള്‍ (ഫോട്ടോപോസ്റ്റ്)

വീ‍ട്ടുമുറ്റത്തെ പൂക്കളില്‍ തേന്‍ നുകരാനെത്തിയവര്‍.ക്ഷണിക്കാതെവന്ന അതിഥി
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ അവധിക്കിടെ കിട്ടിയതാണ് ഇവരെ. വീട്ടുമുറ്റത്തെ ചെടികളില്‍ തേന്‍ കുടിക്കാനെത്തിയവര്‍.


Camera: Nikon D50
Lense: Nikor 18-55 mm, Sigma 70-300 mm DG Macro ഇതുരണ്ടും ഉപയോഗിച്ചിരുന്നു എന്നാണോര്‍മ്മ.

38 comments:

ഗുപ്തന്‍

ഇതില്‍ നിന്ന് ചിലതു ഞാന്‍ പൊക്കുംട്ടാ..ഒരു ബാനറിന്.. :) കിടു!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍

അപ്പുവേട്ടാ ഈ ചിത്രങ്ങള്‍ ഞാന്‍ സേവ് ചെയ്യുന്നു.
മനോഹരമാണ് ഒരോന്നും

പ്രിയ ഉണ്ണികൃഷ്ണന്‍

കൌതുകകരം!!!

യാത്രാമൊഴി

എല്ലാം നന്നായിട്ടുണ്ട്.
അതിഥി കൂടിയുള്ളത് ഉഗ്രന്‍!

ക്രിസ്‌വിന്‍

adipoli

കുതിരവട്ടന്‍ :: kuthiravattan

അതിഥി കൂടി ഉള്ളതാണ്‍ ഏറ്റവും നന്നായ പടം എന്നു തോന്നുന്നു.

ആഗ്നേയ

കലക്കന്‍...
ആ അതിഥികൂടെ ഉള്ളത് അത്യുഗ്രന്‍!

ചന്ദ്രകാന്തം

"ചിത്രപതംഗമേ നിന്നെ.. കണ്ടെന്‍ ചിത്തം തുടിച്ചുയരുന്നൂ...."
...പാറിപ്പറന്നു ചെന്നെത്തും.. ദൂരെ മാമലനാട്ടിലെങ്ങെങ്ങോ..
ചുറ്റും മരതകപ്പട്ടില്‍.. തുള്ളിയിറ്റുന്ന മാരിവില്‍ച്ചന്തം..
തൊട്ടെടുക്കാനെന്റെ നെഞ്ചം.. കൊതി തുള്ളിയ്ക്കുന്നുണ്ടു നിന്‍ ചിത്രം..

ജിഹേഷ്

nice photos :)

കുഞ്ഞന്‍

അപ്പൂ..

ചിത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചത്.. എന്നാലും അതിഥി കൂടി എന്നുള്ള ചിത്രം നേക്കിയാല്‍ ചില സംഭാഷണങ്ങള്‍ നടക്കുന്നത് കാണാം..!

പ്രകൃതി സൌന്ദര്യം അധികമില്ലാത്ത ഗള്‍ഫ് നാട്ടിലിരുന്ന് മികച്ച പടങ്ങള്‍ എടുക്കുന്ന അപ്പു, നമ്മുടെ നാട്ടില്‍ നിന്നാണു ഫോട്ടൊയെടുക്കുന്നെതെങ്കില്‍......(ഈ ഫോട്ടോ നാട്ടില്‍നിന്നും എടുത്തതാണെന്ന് കരുതട്ടേ..)

അപ്പു

കുഞ്ഞന്‍സേ, ഇതു നാട്ടില്‍നിന്നുള്ള ദൃശ്യങ്ങളാണേ. കഴിഞ്ഞവെക്കേഷന് എടുത്തതാ.

Rare Rose

വിരുന്നു വന്ന പൂമ്പാറ്റകള്‍....പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഈ ശലഭങ്ങളിലോ എന്നു തോന്നിപ്പോകുന്നു......കൂടെയൊരു ചങ്ങാതി കൂട്ടു വന്ന പടം കലക്കീ ട്ടാ...:)

നവരുചിയന്‍

അപ്പുവേട്ടാ എല്ലാം ഒന്നിനു ഒന്നു മെച്ചം ..പക്ഷെ എനിക്ക് കൂടുതല്‍ ഇഷ്ടം ആയതു അവസാനത്തെ ചിത്രം ആണ് ..അതിഥി കൂടിയുള്ളത് നന്നായിരിക്കുന്നു എങ്കിലും ഫോക്കസ് പൂവില്‍ ആണോ എന്ന് ഒരു സംശയം (പിന്നെ ആ പടം കൊള്ളാം എന്ന് എല്ലാരും പറഞ്ഞില്ലെ ) ..

...പാപ്പരാസി...

മനോഹരം എല്ലാ ചിത്രങ്ങളും.ഏത് ക്യാമറ ഏത് ലെന്‍സ്?

നാടന്‍

ഹോ, അപ്പുവേട്ടാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? അതിമനോഹരം തന്നെ ...

വേണു venu

പൂവും പൂമ്പാറ്റയും നന്നായി.
പൂമ്പാറ്റയുടെ ചിത്രം എടുക്കാന്‍‍ വേണ്ടുന്ന ക്ഷമ.!
ഒരിക്കല്‍ ഒരു സുന്ദരി എന്നെയും ഒരു മണിക്കൂര്‍‍ വെയിലു കൊള്ളിച്ചു. ഒടുവില്‍ പറന്നങ്ങു പോവുകയും ചെയ്തു. :)

പാര്‍ത്ഥന്‍

"ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ" എന്ന പദ്യ വരികളാണ്‌ മാര്‍മ്മ വരുന്നത്‌.
ഇതിന്റെ പിന്നിലെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു.

തറവാടി

ചക്കാത്തിന് ഫോട്ടംസ് കൊടുക്കണോ അപ്പു ? :)

പൈങ്ങോടന്‍

എല്ലാം ഒന്നിനൊന്ന് മികച്ചത്

കുട്ടിച്ചാത്തന്‍

ചാത്തനേറ്: എനിക്കു രണ്ടാമത്തെ ചിത്രമാ ഇഷ്ടപ്പെട്ടത്. വൈകിയോ?
കമന്റ് വായിച്ചാല്‍ ആദ്യം ആ വാട്ടര്‍മാര്‍ക്ക് ഇല്ലാരുന്നു എന്ന് തോന്നും..

P.R

മനോഹരം!

Areekkodan | അരീക്കോടന്‍

കലക്കന്‍...
ആ അതിഥികൂടെ ഉള്ളത് അത്യുഗ്രന്‍!

നിരക്ഷരന്‍

ഹായ് നല്ല ചക്കരപ്പക്കി.
കുട്ടിക്കാലത്ത് അങ്ങിനെ വിളിക്കുമായിരുന്നു ചിത്രശലഭത്തിനെ.

ഉഗ്രന്‍ പടങ്ങള്‍.
:)

kilukkampetty

“ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
തെറ്റീനിനക്കുണ്ണീ
ചൊല്ലാം നല്‍പ്പുമ്പാറ്റകളല്ലോ ഇതെല്ലാം’
കവി ഭാവന ഞാനും കടമെടുക്കുന്നു.....

വല്യമ്മായി

ജീവനുള്ള ചിത്രങ്ങള്‍ :)

Theerthaadakan

അപ്പുവേട്ടാ

ചിത്രങ്ങളെല്ലാം അതിമനോഹരമായിരിക്കുന്നു കേട്ടോ....
റിയലി... അടിപൊളി...

ഹരിയണ്ണന്‍@Hariyannan

ഈ ബ്ലോഗില്‍നിന്നും ചെമ്മേ പൂക്കള്‍
പോകുന്നുണ്ടല്ലോ പറന്നപ്പൂ!!

നല്ല പടങ്ങള്‍!!

G.manu

എത്രമനോഹരമെത്രമനോഹരം
ചിത്രശലഭമേ നിന്റെ നൃത്തം


അടിപൊളി പടംസ്

ജോണ്‍ജാഫര്‍ജനാ<>J3

പടങ്ങള്‍ കൊഴപ്പമില്ല, (വളരെ നല്ലതെന്ന് പറഞ്ഞ് ശീലമില്ല അപ്പൂ അതുകൊണ്ടാ):)

lakshmy

വീടിനു മുന്നില്‍ ഇത്രേം പൂക്കളുണ്ടെങ്കില്‍ അത്രേം പറക്കുന്ന പൂക്കളും [പൂമ്പാറ്റകള്‍] വരും.
[ഈ വല്ലിയില്‍ നിന്നു ചെമ്മേ....]

ചിത്രങ്ങള്‍ അതി മനോഹരം

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌)

അതിമനോഹരം...

Shaf

എല്ലാം നന്നായിട്ടുണ്ട്.
അതിഥി കൂടിയുള്ളത് ഉഗ്രന്‍!

Shaf
This comment has been removed by the author.
ബയാന്‍

ചുവന്ന പൂമ്പാറ്റയായിരുന്നെങ്കില്‍ ; തുമ്പയില്‍ നിന്നും തേന്‍‌കുടിക്കുന്ന ചുവന്ന പൂമ്പാറ്റ. ഇനി അടുത്ത ലീവിനു പോകുമ്പോഴേക്കും ഒരു പണിവേണ്ടേ..:)

സുല്‍ |Sul

ഹായ് നന്നായിട്ടുണ്ട് അപ്പു.

ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഇതുപോലൊന്നു നോ‍ക്കിനടന്നു.. പക്കേങ്കി... കിട്ടിയതൊരുമാതിരിയായി. കാണിക്കാം പിന്നെ.
-സുല്‍

പൊയ്‌മുഖം

ചിത്രപതംഗമേ നിന്നെക്കണ്ടെന്‍
ചിത്തം തുടിച്ചുയരുന്നൂ...

ബാക്കി വരികളറിയില്ല.
ആരുടേതാണെന്നും അറിയില്ല..

പണ്ടെങ്ങാണ്ട് പഠിച്ചതാണെന്ന് മാത്രം അറിയാം.

അയ്യോ! ഇത്രേം എഴുതിയപ്പോഴാ കണ്ടത് ചന്ത്രകാന്തം ഇതുതന്നെ എഴുതിയിരിക്കുന്നു..!!

Sharu....

നല്ല ചിത്രങ്ങള്‍, ആ അതിഥിയുള്ള ചിത്രം കുറച്ച് കൌതുകമുണര്‍ത്തുന്നു. :)

മുല്ലപ്പൂ || Mullappoo

പൂവിലും പൂമ്പാറ്റയിലും തൊടാന്‍, കൈ അറിയാതെ നീളുന്നു . ചിത്രങ്ങള്‍ എല്ലാം ഹൃദ്യം.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP