Sunday, May 27, 2007

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍..... ഫോട്ടോപോസ്റ്റ്

ഇതു വാക പൂക്കുന്ന കാലം. യു.എ.ഇ യിലെ റോഡുകളുടെ ഇരുവശങ്ങളും, പാര്‍ക്കുകളും മറ്റ്‌ പൊതുസ്ഥലങ്ങളൂം, ഓഫീസുകളുടെ മുറ്റങ്ങളുമൊക്കെ വാകമരങ്ങളുടെ തണലിലും വാകപ്പൂക്കളുടെ വര്‍ണ്ണാഭയിലും കുളിച്ചുനില്‍ക്കുന്നു.ഉഷ്ണമേഖല, സമശിതോഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന വാകമരങ്ങളുടെ സ്വദേശം മഡഗാസ്കര്‍ ആണ്‌. വാകയുടെ ശാസ്ത്രനാമം Royal Poinciana, Delonix regia എന്നാണ്‌. ഗുല്‍മോഹര്‍, ഫ്ലംബോയന്റ്‌ ട്രീ, Peacock flower, flame of the forest എന്നൊക്കെ ഇതിന്‌ പലദേശങ്ങളില്‍ പല പേരുകളുണ്ട്‌. കടുംപച്ച നിറത്തിലുള്ള ഇലകളുടെ പശ്ചാത്തലത്തില്‍ കുലകളായി വിടരുന്ന കടുംചുവപ്പും ഓറഞ്ചും നിറംകലര്‍ന്ന വാകപ്പൂക്കളുടെ ദൃശ്യഭംഗി നല്‍കുന്ന മറ്റൊരുമരവും ലോകത്തിലില്ലത്രേ.പൂക്കളുടെ ഭംഗിക്കുവേണ്ടി മാത്രമല്ല, നല്ലൊരു തണല്‍മരംകൂടിയായാണ്‌ ഇലകളാല്‍ സമൃദ്ധമായ വാകമരങ്ങള്‍ വളര്‍ത്തുന്നത്‌. ഉഷ്ണമേഖലാപ്രദേശങ്ങളിലെ വളക്കൂറുള്ള മണ്ണുപോലെതന്നെ അല്‍പം ഉപ്പുരസം കലര്‍ന്ന ഗള്‍ഫ്‌ നാടുകളിലെ മണ്ണും വാകയ്ക്ക്‌ പറ്റും എന്നു തെളിയിക്കുന്നു ഈ നാടുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വാക മരങ്ങള്‍.


മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വത്തിന്റെ ഒരുപിടി ഓര്‍മ്മകള്‍ മനസ്സിലേക്കെത്തിക്കുന്നവയാണ്‌ വാകപ്പൂക്കള്‍. വാകമരങ്ങള്‍ തണല്‍ വിരിക്കാത്ത സ്കൂള്‍മുറ്റങ്ങള്‍ കേരളത്തിലില്ല എന്നു തന്നെ പറയാം. കവിഹൃദയങ്ങളെ വാകപ്പൂക്കള്‍ ഭാവനയുടെ വര്‍ണ്ണച്ചിറകിലേറ്റിയതിന്റെ ഉത്തമ ഉദാഹരണങ്ങളായ എത്രയോ മനോഹര ഗാനങ്ങള്‍ മലയാളത്തിന്‌ സ്വന്തമായുണ്ട്‌!
ഈ വാകപ്പൂവിന്റെ ഉള്ളില്‍ വാടകയ്ക്കെടുത്ത ഒരു മുറിയില്‍ വടക്കന്‍ കാറ്റും വസന്തപഞ്ചമിപ്പെണ്ണും ഒരു മനോഹര രാത്രിയില്‍ കണ്ടുമുട്ടിയതും, പ്രണയബദ്ധരായ അവര്‍ ഈ തനുവണിതനി ശയ്യയില്‍ പുണര്‍ന്നു വീണതും ഇന്നും മലയാളിയുടെ ചുണ്ടില്‍ ഒരീണമായി അവശേഷിക്കുന്നു!

വാകപ്പൂവിന്‌ അഞ്ചു ദലങ്ങളാണ്‌ ഉള്ളത്‌.

ചുവപ്പുനിറത്തിലുള്ള നാലു ചെറിയ ഇതളുകളും, അവയേക്കാള്‍ അല്‍പംകൂടി വലിപ്പമുള്ള അഞ്ചാമതൊരിലയും. അഞ്ചാമത്തെ ഈ വലിയ ഇതള്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ മുകളിലേക്ക്‌ നിവര്‍ന്നിരിക്കും. അതില്‍ മഞ്ഞയും വെളുപ്പും പുള്ളികളും കാണാം. ഈ ഇതളാണ്‌ ഈ പൂവിന്‌ മയിലിനോട്‌ സാമ്യം നല്‍കുന്നത്‌. പൂവിന്റെ നടുവിലായി പരാഗതന്തുക്കളും കാണാം.

ഒരു ശാഖയുടെ അഗ്രത്തിലാണ്‌ മൊട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌.


വേഗം വളരുന്ന മൊട്ടുകള്‍, നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വളര്‍ച്ചപ്രാപിക്കുന്നു. രാത്രികാലങ്ങളിലാണ്‌ ഒരു പൂവ്‌ പൂര്‍ണ്ണമായും വിടരുന്നത്‌. പൂവിന്‌ പ്രത്യേകത പറയാന്‍തക്ക ഗന്ധമൊന്നുമില്ല.


ചുവപ്പു വാക കൂടാതെ മഞ്ഞവാക എന്ന മറ്റൊരു വിഭാഗവും ഇവിടെ സാധാരണമാണ്‌. കേരളത്തിലും ഇവ ധാരാളമായുണ്ട്‌.
ഏഷ്യന്‍-ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും, ഓസ്ടേലിയയില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലുമാണ്‌ വാക പൂക്കുന്നത്‌.

ശാസ്ത്രീയ വിവരങ്ങള്‍ക്കു കടപ്പാട്‌ വിക്കിപീഡിയ.

559

35 comments:

അപ്പു

ഇതു വാക പൂക്കുന്ന കാലം. യു.എ.ഇ യിലെ റോഡുകളുടെ ഇരുവശങ്ങളും, പാര്‍ക്കുകളും മറ്റ്‌ പൊതുസ്ഥലങ്ങളൂം, ഓഫീസുകളു മുറ്റങ്ങളുമൊക്കെ വാകമരങ്ങളുടെ തണലിലും വാകപ്പൂക്കളുടെ വര്‍ണ്ണാഭയിലും കുളിച്ചുനില്‍ക്കുന്നു.

പുതിയ പോസ്റ്റ്.

Sul | സുല്‍

അപ്പു
ഇതു ഞാനെടുക്കുന്നു.
ഒരു തേങ്ങയിവിടെ “ഠേ........”
വണ്ടര്‍ ഫൂല്‍ പൂക്കള്‍സ്...
നല്ല കളര്‍ കൊമ്പിനേഷന്‍...
എല്ലാം കൊണ്ടും സൂപര്‍
-സുല്‍

sandoz

കൊള്ളാം.....ഇത്‌ ഫോട്ടോഗ്രാഫേഴ്സിന്റെ വസന്ത കാലം....
എല്ലാരും ഒന്നിനൊന്ന് മെച്ചമായ പടം സീരിസുകളുമായി മത്സരിക്കുന്നു.
അഭിനന്ദങ്ങള്‍......

ആവനാഴി

പ്രിയ അപ്പൂ,

അപ്പുവിന്റെ ഫോട്ടോപോസ്റ്റുകളിലൂടെ ഋതുക്കള്‍ മാറി മാറി വരുമ്പോളുള്ള യു.എ.ഇ യുടെ മുഖം കാണിച്ചു തരുന്നു.

യു.എ.ഇ സുന്ദരിയായി മാറിയിരിക്കുന്നു പൂക്കളണിഞ്ഞ്.

ഈന്തപ്പനം കായ്കള്‍ പഴുത്തുവോ?

സസ്നേഹം
ആവനാഴി

വേണു venu

അപ്പു,
ഇവിടെ കാറ്റിനു സുഗന്ധം....
മനോഹരം. ചേതോഹരം.:)

ശാലിനി

എനിക്കെന്തിഷ്ടമാണെന്നോ വാകപൂക്കള്‍, എന്നെങ്കിലും സ്വന്തമായൊരു വീടുവയ്ക്കുമ്പോള്‍ അവിടെ വയ്ക്കേണ്ട മരങ്ങളുടെ ലിസ്റ്റില്‍ ആദ്യത്തേതാണിത്.

അപ്പൂ നല്ല പോസ്റ്റ്. നല്ല സുന്ദരന്‍ ഫോട്ടോകള്‍, കൂടെയുള്ള വിവരണങ്ങാള്‍ക്കും നന്ദി.

കുട്ടിച്ചാത്തന്‍

ചാത്തനേറ്:

ഈ ആഴ്ച മൊത്തം ബൂലോഗത്ത് പൂക്കളുടെ വരവിത്തിരി കൂടുതലാണല്ലോ!!! വാകപ്പൂ തന്നെ രണ്ടാമതാ വരുന്നത്!!!

ഓടോ: നല്ല പടങ്ങള്‍.

Sapna Anu B. George

നന്ദി അല്ലൂ,
നിറങ്ങള്‍‍ വാരി വിതറിയ ഈ ചിത്രങ്ങള്‍ മന‍സ്സുനിറയെ കാണെട്ടെ ഞാന്‍!
നാളെ എന്റെ ജീവിത വര്‍ണ്ണങ്ങളില്‍ ചാലിച്ചു ഞാന്‍ നല്ലൊരോര്‍മ്മ നെയ്തെടുക്കട്ടെ!

ഇത്തിരിവെട്ടം|Ithiri

മനോഹരം...

അഗ്രജന്‍

അപ്പു, അതിമനോഹരം... എല്ലാ പടങ്ങളും... വിവരണങ്ങളും വളരെ നന്നായി :)
പ്രൈസ് വേണ്ടാന്ന് വെച്ചിട്ടെന്നേണ് ല്ലേ... ഇതൊന്നും ഫോട്ടോക്ലബ്ബിലെ മത്സരത്തിനയക്കാതിരുന്നത് :)

തറവാടി

:)

ചുള്ളന്റെ ലോകം

നമ്മുടെ നാട്ടില്‍ പറയുന്ന വാക ഇതു തന്നാണോ ! ബാക്കിയൊക്കെ ശരി , വാക എന്നാല്‍ നമ്മുടെ നാട്ടില്‍ അപ്പൂപ്പന്‍ താടിയുടെ രൂപത്തില്‍ ഉള്ള ഒരിനം പൂവാണ്‌ , അതിന്റെ മരം വളരെ വലുതാകുന്നതാണ്‌. തടി ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌. ഇപ്പോള്‍ നഴ്സര്‍ക്കാര്‍ ഇതിന്റെ ഹൈബ്രിഡ്‌ രൂപം ഇറക്കിയിട്ടുണ്ട്‌. എന്നാല്‍ ചിത്രത്തില്‍ കാണുന്ന മരം നാട്ടിലെല്ലാം ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ്‌.

ചിത്രങ്ങള്‍ എല്ലാം വളരെ മനോഹരം

സതീശ് മാക്കോത്ത് | sathees makkoth

അപ്പു, വാകപ്പടം ബഹുകേമം!
ഈ വക കാര്യങ്ങള്‍ വാകയെക്കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി.

Kiranz..!!

ആ‍ഹ..അപ്പോ ഇതാണല്ലേ വാകപ്പൂ,നല്ല കിടുകിടുക്കന്‍ ചിത്രങ്ങളും,കുറിപ്പും. ജയഭാരതി കതകിനു മറഞ്ഞ് നിന്നു മുഖം കൊണ്ട് വികാരഭരിതയാവുന്ന സീന്‍ ഓര്‍മ്മ വരുന്നു :)

എന്നാലും എന്റെ അപ്പുക്കുട്ടാ തൊപ്പിക്കാരാ,ഞാന്‍ ദേ ഒരു നിമിഷം ഞെട്ടി..:)

ദേവന്‍

നല്ല പടങ്ങള്‍ അപ്പൂ. ദുബായി മൊത്തം വാക പൂത്തപ്പോള്‍ ബാക്കിയുള്ള സകല പൂക്കളും നിറങ്ങളുമെല്ലാം അതില്‍ മുങ്ങിപ്പോയി!

സഞ്ചാരി

നല്ല രസികന്‍ പടങ്ങള്‍ ചുള്ളന്റെ സംശയം എനിക്കും ഇല്ലാതില്ല.ഇതിനെ നാട്ടില്‍ ചിലര്‍ വിളിക്കുന്നത് മേയ്ഫ്ലവര്‍ എന്നാണ്.

SAJAN | സാജന്‍

നല്ല കിടിലന്‍ പടങ്ങളാണല്ലൊ..
ഈ പൂക്കള്‍ കാണുമ്പോള്‍ സ്കൂള്‍ കോളേജ് ദിനങ്ങള്‍ ആണ് ഓര്‍മവരിക..
അപ്പുവിന്റെ എഫര്‍ട്ട് പ്രശംസനീയം തന്നേ:)

അപ്പു

സുല്ലേ...തേങ്ങയ്ക്കു നന്ദി.
സാന്റോസേ... നന്ദി.
ആവനാഴിച്ചേട്ടാ..ഇതുവഴി വീണ്ടും വന്നതില്‍ സന്തോഷം. ഈന്തപ്പഴം പഴുത്തില്ല. രണ്ടാഴ്ചകൂടി ദയവായി കാത്തിരിക്കുക.

വേണുവേട്ടാ, ശാലിനീ, ചാത്തന്‍‌കുട്ടീ, സപ്ന, ഇത്തിരീ, അഗ്രജന്‍, തറവാടീ, ദേവേട്ടാ നന്ദി.

ചുള്ളന്റെലോകം, സഞ്ചാരീ... നിങ്ങളുടെ അഭിപ്രായങ്ങള്‍ ശരിയായിരിക്കാം. കാരണം കേരളത്തില്‍ ഒരു ചെടിയെത്തന്നെ പല ദേശത്തും പലതരത്തിലാണ് അറിയപ്പെടുന്നത്. ഈയിടെയാണ് ചെമ്പകത്തെ തൃശൂരുകാര്‍ അരളിയെന്നാണുവിളിക്കുന്നതെന്ന് ഒരു തര്‍ക്കം ബ്ലോഗിലുണ്ടായത്. അവരുടെ ചെമ്പകം മറ്റു നാടുകളില്‍ വേറെ പേരിലും. ആ ചര്‍ച്ചയില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് ഒരേ മരത്തിനും ചെടിക്കും കേരളത്തില്‍ വ്യത്യസ്ത പേരുകളുണ്ടെന്നത്. അതുകൊണ്ടാണ് പോസ്റ്റില്‍ ശാസ്ത്ര നാമംകൂടി കൊടുത്തത്. മധ്യതിരുവിതാംകൂറില്‍ വാക എന്നറിയപ്പെടുന്ന മരം ഇതുതന്നെയാണ്. ഗുല്‍മോഹര്‍ എന്ന ഈ മരം. ബിച്ചുതിരുമല ഉദ്ദേശിച്ച “വാ‍കപ്പൂ മരം ചൂടും വാരിളം പൂങ്കുല” ഇതുതന്നെയോ എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടിവരും!. അഭിപ്രായത്തിനു നന്ദി.

സാജാ.തീശ് മാക്കോത്ത്, കിരണ്‍സ് നന്ദി

ആഷ | Asha

അപ്പു, അസ്സലായിരിക്കുന്നൂട്ടോ
വാക, ഗുല്‍‌മോഹര്‍ എന്നതൊക്കെ ഇതിന്റെ പേരാന്നു എനിക്കറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു നന്ദി.

തമനു

അപ്പൂസേ ...

എല്ലാം അടിപൊളി പടങ്ങള്‍...

ഓടോ: കിരണ്‍സേ, എന്നാലും തന്റെ ഒരു കാര്യം... .... എന്തൊക്കെയായാലും കണ്ണ്‌ ജയഭാരതിയുടെ മണ്ടേല്‍..

:: niKk | നിക്ക് ::

മനോഹരമീ പുഷ്പങ്ങള്‍ :)

ഇന്‍ഡ്യാഹെറിറ്റേജ്‌

പ്രിയ ചുള്ളന്റെ ലോകം ,

സംസ്കൃതത്തില്‍ ശിരീഷം എന്നു വിളിക്കുന്ന നെന്മേനിവാകയാണ്‌ താങ്കള്‍ പറഞ്ഞത്‌. വിഷത്തിന്‌, അത്‌ വിശിഷ്ടമയ ഒരു ഔഷധമാണ്‌. അതിന്റെ പൂവുകള്‍ അപ്പൂപ്പന്‍ താടിയുടേതു പോലെയാണ്‌ രണ്ടു നിറത്തില്‍ ലഭ്യമാണ്‌.

ചുള്ളന്റെ ലോകം

പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്‌ അഭിപ്രായം പറഞ്ഞതിനു നന്ദി. പക്ഷെ നെന്മേനിവാക എന്നത്‌ രണ്ടാള്‍ പൊക്കത്തില്‍ കൂടുതല്‍ വളരില്ല. അതിന്റെ പൂവിന്റെ നിറം മഞ്ഞയും. കായ വാളന്‍ പുളിയുടെ ആകൃതിയിലും ആണ്‌. ഞാന്‍ പറഞ്ഞത്‌ വന്മരമാകുന്ന വാകയെപ്പട്ടിയാണു. തടി നല്ല ബലമുള്ളതും ഈട്ടിയോടു സാമ്യമുള്ള നിറത്തോടു കൂടിയതുമാണ്‌. എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മരതിന്റെ തടിക്ക്‌ തീരെ ബലമില്ലാത്തതുമാണ്‌. തടി തീപ്പെട്ടി നിര്‍മ്മാണത്തിനു മാത്രമെ ഉപയോഗിചു കണ്ടിട്ടുള്ളൂ.

പിന്നെ അപ്പുവെയ്‌-
അരുളിയുടെയും ചെംബകത്തിന്റെയും തര്‍ക്കം ഞാനും കണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവയെക്കുറിച്ചു ഒരു പൊസ്റ്റിടുന്നുണ്ട്‌.അതിന്റെ സംയവും മറ്റും. ഫോട്ടോകള്‍ റെഡിയായി വരുന്നതെ ഉള്ളൂ.

ചുള്ളന്റെ ലോകം
This comment has been removed by the author.
Vanaja

നല്ല പടങ്ങള്‍.
എനിക്ക്‌ വളരെ ഇഷ്ടമാണ്‌ വാക പൂത്തു നില്‍ക്കുന്നതു കാണാന്‍. മുന്‍പ്‌ വീടിനോട്‌ ചേര്‍ന്ന് ഒരു വാകമരം ഉണ്ടായിരുന്നു. പിന്നീട്‌ മുറ്റം പൂക്കള്‍ വീണ്‌ വൃത്തികേടാകുന്നെന്നു പറഞ്ഞ്‌ വെട്ടിമാറ്റി.

സു | Su

അപ്പൂ :) നല്ല ചിത്രങ്ങള്‍. ക്യാമറ ഉണ്ടായാല്‍പ്പോരാ, പടമെടുക്കാനറിയണം എന്ന് അപ്പുവിന് പറയാം.

അപ്പു

ആഷേ, തമനൂ, നിക്ക് പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

ചുള്ളന്റെ ലോകം, ഇന്‍ഡ്യാഹെറിറ്റേജ്, പുതിയ വിവരങ്ങള്‍ക്കു നന്ദി.

വനജേച്ചീ, സു വേച്ചി, നന്ദി. സുവേച്ചീ, കോമ്പ്ലിമെന്റ്സ് ഇഷ്ടപ്പെട്ടു. പക്ഷേ ഞാനത്രയ്ക്കു യോഗ്യനാണെന്ന് എനിക്കു തോന്നിയിട്ടില്ല കേട്ടോ.

ചുള്ളന്റെ ലോകം

ഇതേപടങ്ങള്‍ ഞാനും പോസ്റ്റിയിരുന്നു, കണ്ടാരുന്നൊ.
ഇവിടെ
http://nerkaazchakal.blogspot.com/2007/05/blog-post.html

സാല്‍ജോ ജോസഫ്

ഒരു ഹൈ റെസ് അയച്ചു തരുമോ?? നല്ല പടങ്ങള്‍, എന്റെ റ്റൈറ്റിനു വേണ്ടിയാ.. )..(

അപ്പൂസ്

അപ്പുവേട്ടാ, നന്നായിരിക്കുന്നു പടങ്ങളും വിവരണവും.
ഒ.ടോ:
കിരണ്‍സേ..അതിത്തിരി കടുത്തു പോയി

വേനലിന്റെ അവസാനം എല്ലായിടത്തും വാക പൂത്തു നില്‍ക്കുന്നതു കാണുമ്പോ അപ്പൂസിന് ഓര്‍മ്മ വരാറ്‌,
‘പോയ് വരൂ വേനലേ എന്നു ചൊല്ലി,
പൂവാക തൂവാല വീശി‘
എന്ന വരികളാ..:)
വെറുതെ എന്തിനാ വാകപ്പൂ മരം ചൂടും ഒക്കെ ഓര്‍ത്തു പ്രശ്നം ഉണ്ടാക്കുന്നേ ?

കുറുമാന്‍

അപ്പുവിന്റെ വാകപ്പൂക്കളുടെ ചിത്രവും, വ്യക്തതയോടെയുള്ള വിവരണവും മനോഹരം.

അപ്പു

കുറുമാന്‍‌ജീയ്ക്കും, അപ്പൂസിനും നന്ദി, വാകപ്പൂക്കളെ കാണാനെത്തിയതിന്.

..വീണ..

ഒരു സംശയം ഉണ്ടേ...മഞ്ഞേം ചുവപ്പും രണ്ടിനും പേര് വാക എന്നു തന്നെയാ?? ഇത്രേം നാളും ഞാന്‍ ‘ഗുല്‍മോഹര്‍’ എന്നത് ഇതിലെ ചുവപ്പു പൂക്കളുടെ മാത്രം പെരാണെന്നല്ലേ വിചാരിച്ചിരുന്നെ? ഇതിനെ ചൊല്ലി ഒരു തര്‍ക്കവും (ഞാനും എന്റെ ഫ്രണ്ടും തമ്മില്‍) നിലവില്‍ ഉണ്ടേ :-)

qw_er_ty

സ്വപ്നാടകന്‍

അപ്പൂസ് - താങ്കളുടെ ചിത്രങ്ങളും ലേഖനവും വളരെ നന്നായിട്ടുണ്ട്. പന്തളത്ത് ശാസ്താ ക്ഷേത്രത്തില്‍ നിന്നും വടക്കോട്ടു പോകുംബോള്‍ അച്ചന്‍ കോവിലാറ്റിന്‍ കരയില്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന വാക മര്‍മോര്‍ക്കുന്നു... ഓര്‍മ്മകളെയുണര്‍ത്തിയതിനു നന്ദി! :)

Science Uncle - സയന്‍സ് അങ്കിള്‍

അതിസുന്ദരം....ഗംഭീരം....
-സയന്‍സ് അങ്കിള്‍
scienceuncle.blogspot.com

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP