Wednesday, March 21, 2007

വഴിയോരക്കാഴ്ചകള്‍ - ദുബായില്‍നിന്നൊരു ഫോട്ടോപോസ്റ്റ്‌.

ദുബായ്‌ മുനിസിപ്പാലിറ്റി, പാര്‍ക്കുകള്‍ സംരക്ഷിച്ചുപോരുന്നതെങ്ങനെ എന്ന് ഇതിനു മുമ്പ്‌ ഇട്ട ഫോട്ടോപോസ്റ്റില്‍ കാണുകയുണ്ടായി. അതുപോലെതന്നെ വളരെ ശ്രദ്‌ധ നല്‍കിയിരിക്കുന്ന ഒരു മേഖലയാണ്‌ റോഡുകളുടെ സംരക്ഷണം. പ്രധാന റോഡുകളുടെ ഓരങ്ങളിലെല്ലാം മനോഹരമായ പുഷ്പങ്ങള്‍ എല്ലാ സീസണുകളിലും കാണാം. ഒരു സീസണ്‍ കഴിഞ്ഞ്‌ ചെടികള്‍ ഉണങ്ങാന്‍ തുടങ്ങുമ്പോള്‍തന്നെ അവയെല്ലാം എടുത്തുമാറ്റി പുതിയവ നടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുതിയ ചെടികള്‍ പുഷ്പിക്കുന്നു. ഇങ്ങനെ എല്ലാ മാസങ്ങളിലും ദുബായ്‌ റോഡുകളുടെ ഓരങ്ങള്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്നു.

ഈ മാര്‍ച്ച്‌ മാസത്തില്‍ ഇവിടുത്തെ റോഡുകള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെങ്ങനെ എന്ന് നോക്കൂ




ഇതുപോലൊരു "എക്സ്പ്രസ്‌വേ" എന്നെങ്കിലും നമ്മുടെ കൊച്ചുകേരളത്തില്‍ വരുമോ?







Camera: Nikon D50

36 comments:

അപ്പു ആദ്യാക്ഷരി

ദുബായിലെ പ്രധാന റോഡുകളുടെ ഓരങ്ങളിലെല്ലാം മനോഹരമായ പുഷ്പങ്ങള്‍ എല്ലാ സീസണുകളിലും കാണാം. ഒരോ സീസണിലും അനുയോജ്യമായ ചെടികള്‍ വച്ചുപിടിപ്പിച്ച്‌ റോഡുകളുടെ ഓരങ്ങള്‍ പൂക്കളാല്‍ നിറച്ചിരിക്കുന്നു. ഈ മാര്‍ച്ച്‌ മാസത്തില്‍ ഇവിടുത്തെ റോഡുകള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെങ്ങനെ എന്ന് ഈ പോസ്റ്റില്‍ നോക്കുക.
ഒരു ഫോട്ടോപോസ്റ്റ്‌

Rasheed Chalil

അപ്പുവേ മനോഹരം...

അവസാന ആധി വെറുതെയാ...

ആവനാഴി

അപ്പൂ,

വളരെ നന്നായിരിക്കുന്നുവല്ലോ. മണലാരണ്യത്തിലെ നഗരദൃശ്യങ്ങളാണെന്നു തോന്നുകയേയില്ല.

ഒരു ചെറുപാട്ടു മൂളട്ടെ ഞാന്‍:
“മലരണിക്കാടുകള്‍ തിങ്ങി വിങ്ങി
മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി എവിടെത്തിരിഞ്ഞങ്ങുനോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം”

നയനമനോഹരമായ കാഴ്ച്ചകള്‍ ധാരാളമായി ഒപ്പിയെടുത്ത് പോസ്റ്റ് ചെയ്യൂ.

സസ്നേഹം
ആവനാഴി

പ്രിയംവദ-priyamvada

കൊള്ളമല്ലൊ ദുബായി..മരുഭൂമിയും പൂക്കും..

പലരും പറഞ്ഞു പേടിപ്പിച്ച ട്രാഫിക്‌ ജാം ഒന്നും കണാനില്ലല്ലൊ? ഇതു എക്സ്പ്രസ്സ്‌ വേ ദൃശ്യങ്ങള്‍ മാത്രം ആണൊ?
qw_er_ty

മറ്റൊരാള്‍ | GG

ങേ... ദുബായില്‍ ഇങ്ങനെയും ഉണ്ടോ സ്ഥലങ്ങള്‍? അപ്പൂട്ടാ കാഴ്ച്കള്‍ മനോഹരം. അതിമനോഹരം!!! പിന്നെ ഇത്തിരിവെട്ടം പറഞ്ഞതുപോലെ: അവസാനത്തെ ആധി വെറുതെയാ..

സുല്‍ |Sul

അപ്പു സുന്ദരന്‍ പടങ്ങള്‍. എന്നും കാണുന്നത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്നു.

ഇത്തിരീ - ആദി ഒരു കല്യാണം കഴിക്കുമ്പോഴേക്കും വെറുതെയായോ?

-സുല്‍

Manoj | മനോജ്‌

അപ്പു-- അതിസുന്ദരങ്ങല്ലായ പടങ്ങള്‍. ഹൃദയത്തെ ആകറ്ഷിക്കുന്നവ. പടങ്ങള്‍ എടുത്തതിനും ഞങ്ങളുമായ് അവ പങ്കു വച്ചതിനും നന്ദി. ആശംസക്കളോടെ...

അംന

അപ്പൂ: വല്യൊരു സന്ദേശം കൊടുക്കന്‍ പറ്റി..: ഭൂപരിഷ്കരണം നടപ്പാക്കിയപോലെ സ്ഥലമെടുപ്പിനു വിപ്ലവകരമായ ഒരു പരിഷ്കരണം വരണം എങ്കില്‍ കേരളത്തില്‍ ഇതും വരും; ഇതിലപ്പുറവും വരും; മാഹി- തലശ്ശേരി ബൈപാസുണ്ടക്കാന്‍ 20 കൊല്ലമായിട്ടും സ്ഥലമെടുപ്പു തീര്‍ന്നില്ല എന്ന് പൊസ്റ്റില്‍ വായിച്ചു.

മഴത്തുള്ളി

അപ്പൂ, ചിത്രങ്ങള്‍ കാണാന്‍ നല്ല ഭംഗി :)

krish | കൃഷ്

നല്ല സുന്ദരമായ കാഴ്ചകള്‍. മനോഹരം.

(ഇതുപോലെ നമ്മുടെ നാട്ടിലോ.. അപ്പോള്‍ പിന്നെ ഒന്നിനു മുട്ടുമ്പോള്‍ എവിടെ പോകും. ഒന്നു മുറുക്കിയാല്‍ എവിടെ തുപ്പും. )

ശിശു

അപ്പൂട്ടാ,
വീണ്ടും കൊതിപ്പിച്ചല്ലോ മാഷെ,
സത്യത്തില്‍ ഇതൊക്കെക്കാണുമ്പോള്‍ ഭാരതത്തിലെവിടെയുമുള്ള റോഡുകളുടെ സ്ഥിതി ഓര്‍ത്തുപോകുന്നു. എത്ര കഷ്ടമാണിവിടുത്തെ അവസ്ഥ!.
ഇവിടെ ഒരിക്കലും ഇങ്ങനെയൊന്നു കാണാന്‍ സാധിക്കില്ല.. തീര്‍ച്ച!

മിടുക്കന്‍

അപ്പൂസ്,
അവിടെ ഈ പൊടി മണല്‍ ഒക്കെ ആയിട്ട്, മരുഭൂമി എന്ന് തോന്നിക്കുന്ന എന്തെങ്കിലും ഉണ്ടൊ..?

Siju | സിജു

അപ്പോ ഇതിനാണല്ലേ മരുഫൂമി മരുഫൂമീന്നു പറയുന്നത്

കിടുക്ക് ഫോട്ടോസ്‌ട്ടാ..

Sona

നല്ല പടങ്ങള്‍..പൂക്കള്‍ കണ്ട്പ്പോള്‍ കൊതിയോടെ നോക്കിനിന്നുപ്പോയി..ഞാനും ഇതു തന്നെ ഓര്‍ക്കാറുണ്ട്..നമ്മുടെ കൊച്ചു കേരളവും എന്നെങ്കിലും ഇതുപോലെ ആവുമോ എന്ന്.,ഇത്തിരി പറഞ്ഞപോലെ ആ ആധി വെറുതെയാ അല്ലെ!!

അഡ്വ.സക്കീന

ഇന്നലെ ഞാന്‍ ജുമൈറേന്ന് വിചാരിച്ചേയുള്ളൂ, “ഈ പൂവുകളെയൊക്കെ ആരെങ്കിലും ഇപ്പ പോസ്റ്റൂന്ന്”.
അതു തന്നെ ഇന്ന് ദേ ബ്ലോഗില്. ഇനി ഞാന്‍ ഒന്നും വിചാരിക്കണില്ല, അപ്പ അപ്പു എങ്ങനെ പോസ്റ്റും.എന്താ‍യാലും നല്ല പടങ്ങള്‍.

അപ്പു ആദ്യാക്ഷരി

ഇത്തിരീ, നന്ദി. അവസാനത്തെ ആധി നടക്കാത്തതാണെന്ന് എനിക്കും അറിയാം, കുറഞ്ഞത്‌ നമ്മുടെയൊക്കെ തലമുറയിലെങ്കിലും.

ആവനാഴിച്ചേട്ടാ, മഴത്തുള്ളീ, മറ്റൊരാള്‍, സുല്‍, സ്വപ്നാടകന്‍, സിജൂ, ശിശൂ, സോനാ, നന്ദി, വന്നതിനും ആസ്വദിച്ചതിനും.

പ്രിയംവദേ, ഇതൊരു വെള്ളിയാഴ്ച (അവധി) എടുത്തതാ. അതാ "ജാം" കാണാത്തത്‌.

അംന. ഭൂപരിഷ്കരണം മാത്രം പോരാ. ഇച്ഛാശക്തിയും ദീഘവീക്ഷണവും ഉള്ള ഭരണാധികാരികളും അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന് ജനങ്ങളും ഇതിന്‌ അത്യാവശ്യമാണ്‌.

കൃഷ്‌..തമാശ ആസ്വദിച്ചു.

മിടുക്കാ.. മനുഷ്യപ്രയത്നത്താല്‍ മരുഭൂമിയെ "പച്ചയാക്കാം" എന്നാണ്‌ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്‌.

സക്കീനച്ചേച്ചി.. നന്ദി... വന്നതിന്‌.

ദിവാസ്വപ്നം

nice photos again

:)

കുറുമാന്‍

അപ്പൂന്റെ ബ്ലോഗില്‍ ആദ്യമായി കയറുകയാ, പടങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. കണ്ണുള്ളവനു കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നതുപോലെ, ഇതൊന്നും കാര്യമായിട്ടെടുത്തിട്ടില്ല, അല്ലെങ്കില്‍ കണ്ടില്ല ഇതു വരെ. ദുബായിലെ കരാമയിലെ എന്റെ ഫ്ലാറ്റിന്റെ മുറ്റം മുതല്‍ അങ്ങ് തുടങ്ങുകയായി ഈ പൂന്തോട്ടങ്ങളുടെ ശൃംഗാരം.

ഇതു പോലെ തന്നെ ഷാര്‍ജയിലെ, ഫിഷ് മാര്‍ക്കറ്റിന്നു മുകളിലായുള്ള പുല്‍ തകിടിയില്‍ വെല്‍ക്കം ടു ഷാര്‍ജ എന്ന് പുഷ്പങ്ങളാല്‍ (ചെടിയിലുണ്ടായ ഒറിജിനല്‍ വണ്‍, അല്ലാതെ കോപ്പി റൈറ്റ് പ്രശ്നം ഇല്ല) എഴുതിയിരിക്കുന്നത് ആദ്യമായി 1998 ഇല്‍ കണ്ടപ്പോള്‍ എന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യം - ഇതാണോ മരുഭൂമി? ഇന്നും ലോങ്ങ് ഡ്രൈവിനൂ പോകാത്തപ്പോഴൊക്കെ ആ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു (ദിവസവും 140 കിലോ മീറ്റര്‍ പോകുകയും, അത്രയും ദൂരം തിരിച്ചു വരുകയും ചെയ്യുന്നവര്‍ക്ക് ലോങ്ങ് റൂട്ടെന്നു പറഞ്ഞാല് ചുരുങ്ങിയത് ഒരു 300 കി മി എങ്കിലും വണ്‍ വേ വേണം.

മുക്കുവന്‍

അപ്പു, ആ പൂതി മനസ്സില്‍ വെച്ചാ മതി. ഏതോ ഒരു മിമിക്സില്‍ കേട്ടതു പോലെ,

എക്സ്പ്രസ്സ് ഹൈവേ നാട്ടിലുവന്നാല്‍
നാടു രണ്ടായിട്ടു കീറും, എന്നു ചൊല്ലി
ആ നല്ല കാര്യവും കെട്ടുകെട്ടിച്ചെന്റെ തബ്രാ....

അല്ലാ ഈ പണിയൊന്നും ഷാര്‍ജക്കാര്‍ ചെയ്തില്ലേല്‍ കൈയിലെ കാശു ചിലവാക്കാന്‍ വേറെ പണിയൊന്നുമില്ലല്ലോ!

മയൂര

ചിത്രങ്ങല്‍ മനോഹരം...

സാബി

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ആ പൂവേ, ഈ പൂവേ
നിങ്ങള്‍ക്കെന്തു ഭംഗി.
ഇതിവിടെയിട്ട
“അപ്പൂ” വിന്നും നന്ദി,നന്ദി...

വിചാരം

അപ്പു മനോഹരം നിന്‍റെ ചിത്രങ്ങള്‍ മാത്രമല്ല അതെടുത്ത ക്യാമറയും 6 മെഗാപിക്ചലല്ലേ ഇത് അതോ എട്ടോ നല്ല ക്ലാരിറ്റിയുണ്ട്, ദുബായി എന്നുവെച്ചാല്‍ ഒത്തിരി വലിയ കെട്ടിടങ്ങളും നല്ല റോഡുകളും മാത്രമല്ല നല്ല പൂന്തോട്ടവുമാണന്ന് ദുബായി കാണാത്ത എന്നെ പോലെയുള്ളവര്‍ക്ക് കാണിച്ചു തന്നതിന് ന്നദി കുവൈറ്റിലും ഉണ്ട് ഇതേ പോലെയുള്ള പൂക്കള്‍ ക്കാഴ്ച്ചകള്‍ എന്നാല്‍ എല്ലാ സീസണിലും കാണില്ല തണുപ്പുകാലാത്തുമാത്രമായിരിക്കും ...
എല്ലാം നല്ല ചിത്രങ്ങള്‍

വിരോധം തോന്നരുത് .ഞാന്‍ എക്സ്പ്രസ് ഹൈവേക്കെതിരാണ് എന്തുകൊണ്ടെന്നാല്‍ ജനങ്ങള്‍ തിങ്ങി താമസിക്കുന്ന കേരളത്തില്‍ അത് പ്രായോഗികമല്ല റോഡിനുരുവശവും സൌഹൃദങ്ങളും ബന്ധു ജനങ്ങളും കൂട്ടമായൊരിടത്ത് പരസ്പരം കാണാനുള്ള അവസരം നിഷേധിക്കുക മാത്രമല്ല ഒരു അതിര്‍ത്തി വരമ്പുകള്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട് .. ചിലര്‍ ചോദിച്ചേക്കാം എന്താ എക്സ്പ്രസ് ഹൈവേ വന്നാല്‍ റോഡ് മുറിച്ചുകടക്കാനൊക്കില്ലേ എന്നു ... ഈ പരിമിധിയുള്ള റോഡ് തന്നെ ഒന്നുമുറിച്ചു കടക്കണമെങ്കില്‍ പെടുന്ന പെടാപ്പാട് ഇപ്പോഴുള്ളതിന്‍റെ നാലിരട്ടി സ്പീഡില്‍ പോകുന്ന വാഹനത്തിനിടയിലൂടെ റോഡൊന്ന് മുറിച്ചു കടന്നാല്‍ യമലോകം ഉറപ്പ് ബൈപ്പാസ് റോഡും മറ്റും ഓക്കെ എക്സ്പ്രസ്സ് വേ അതിനോടെനിക്ക് വ്യക്തിപരമായി യോജിപ്പില്ല വരികയാണെങ്കില്‍ എതിര്‍ക്കാനൊന്നും പോവില്ല അത്രതന്നെ

ആഷ | Asha

പൂക്കളും അപ്പുവിന്റെ ഫോട്ടോസും നന്നായിരിക്കുന്നു. ഇവിടെ ഹൈദ്രാബാദിലും ഇത്രയുമില്ലെങ്കിലും നഗരമധ്യത്തിലെ ചില വഴിയോരങ്ങള്‍ മൊടിപിടിപ്പിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു.
എന്നാല്‍ ചിലയിടങ്ങള്‍ മൂക്കു പൊത്താതെ നടന്നു പോവാനുമാവില്ല. :(
നാട്ടില്‍ പലപ്പോഴും പലതും തുടങ്ങി വെയ്ക്കും പക്ഷേ പിന്നെ തിരിഞ്ഞു നോക്കില്ല. ഇപ്പോ ആലപ്പുഴയില്‍ കനാലിന്റെ ഇരുവശവും ഭംഗിയാക്കിയാക്കി കൊണ്ടിരിക്കയാണെന്നറിഞ്ഞു നന്നായി മെയ്ന്റെന്‍ ചെയ്തുകൊണ്ടു പോയാല്‍ മതിയാരുന്നു.

സ്വാര്‍ത്ഥന്‍

കണ്ണുണ്ടായാല്‍ പോര, കാണണം എന്നു പറയുന്നത് ഇതാണ്!

ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, കാണാന്‍ മാത്രമേ ഇവ കൊള്ളൂ. നമ്മുടെയൊക്കെ വീട്ടുമുറ്റങ്ങളില്‍ ഉണ്ടാ‍വുന്ന പൂക്കളുമായി മാറ്റുരച്ചു നോക്കുമ്പോള്‍ അറിയാം ആ വ്യത്യാസം.

വേണു venu

സത്യം സ്വാര്ഥന്‍‍,
ഇടവഴികളിലൊളിച്ചു നോക്കി നില്‍ക്കുന്ന പൂക്കള്‍, ആരോരുമറിയാതെ ആര്ക്കും കാണാനല്ലാതെ പൂക്കളുമായി നില്‍ക്കുന്ന കുന്നുമ്പുറങ്ങള്‍. ‍ എന്‍റെ അപ്പൂ, ഒരുക്കി വച്ചിരിക്കുന്നതിനെക്കാളും ഒരുങ്ങാതെ നില്‍ക്കുന്ന എന്‍റെ വഴിയോരങ്ങള്‍‍. നട്ടു വളര്‍ത്താതെ പെറ്റു പെരുകി നില്‍ക്കുന്ന സുന്ദരിക്കുട്ടികള്‍.
അവിടമാണെന്‍റെ സ്വര്‍ഗ്ഗം.

അപ്പൂ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു.:)

എന്‍റെ ഗുരുനാഥന്‍

അപ്പൂ ചിത്രങ്ങളിഷ്ടപ്പെട്ടു............പക്ഷെ ഒരസ്വഭാവികത.............ഒരു പക്ഷെ ഞാനൊരു മലയാളിയായതു കൊണ്ടാവും........പക്ഷെ മരുഭൂമിയിലെ ഇത്തരം ഉദ്യമങ്ങളെ ശ്ലഖിയ്ക്കേണ്ടതാണ്. പിന്നെ അവസാനത്തെ ആ കമന്‍റ് ഉള്‍ക്കാഴ്ച്ചയില്‍ വച്ചാല്‍ മതി......പുറത്തിറക്കാറയിട്ടില്ല.

Unknown

അപ്പൂ,
കാറിലിരുന്ന് എടുത്ത ചിത്രങ്ങളാണോ ഇതെല്ലാം(1, 5 ഒഴികെ)? പാര്‍ക്ക് ചിത്രങ്ങളുടെ അത്രെയും വന്നിട്ടില്ല.

ഒരു പോസ്റ്റില്‍ പരമാവധി 3-4 ചിത്രങ്ങള്‍ മാത്രമാക്കിയാല്‍ ഫോട്ടോകളെ കുറച്ചുകൂടി നന്നായി ആസ്വദിക്കാന്‍ സാധിക്കും എന്ന ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നു. :)

സാജന്‍| SAJAN

എന്തു മനോഹര ചിത്രങ്ങള്‍...
നല്ലതായിട്ടുണ്ട്.,
ആ കാമെറാ Digital SLR ആണോ

മുസാഫിര്‍

നല്ല ദൃശ്യങ്ങള്‍ അപ്പു,പതിവു കാഴ്ചയായതു കൊണ്ടു മിക്കതും കണ്ണില്‍ പെടാതെ പോകുന്നു.

ഓ:ടൊ . കുറുമാന്‍‌ജി,ഷാര്‍ജയിലെ പുല്‍ത്തകിടിയില്‍ എഴുതിയിരിക്കുന്നത് ‘സ്മൈല്‍ യു ആര്‍ ഇന്‍ ഷാര്‍ജാ’ എന്നാണു.

....

എത്ര നല്ല ചിത്രങ്ങള്‍...തിരക്കില്ലാത്ത വഴികള്‍ എങ്ങനെ കിട്ടി ക്യാമറയ്ക്കു?

യൂറോപ്പില്‍ നിന്നും നാട്ടിലേക്ക് പോകുമ്പോള്‍ അവിടെ ചിലവഴിക്കുന്ന 1-2 ദിവസങ്ങള്‍ കൊണ്ട് തന്നെ അവിടുത്തെ തിരക്കുകള്‍ കണ്ട് ഞെട്ടിയിരുന്നിട്ടുണ്ട്.

കേരളം എന്നെങ്കിലും ഇങ്ങനെ ആവുമെന്ന് പ്രതീക്ഷിക്കാന്‍ പോലും തോന്നണില്ല.

അപ്പു ആദ്യാക്ഷരി

ദിവാ, കുറുമാന്‍‌ജി, മുക്കുവന്‍, മയൂര, സാബി, ആഷ, എന്ടെ ഗുരുനാഥന്‍, സാജന്‍, മുസാഫിര്‍, എല്ലാവര്‍ക്കും നന്ദി, ഇവിടെ വന്നതിന്.

സാജന്‍, അതെ, NIKON D50 digital SLR കാമറയാണ്.

അപ്പു ആദ്യാക്ഷരി

വിചാരം, നമ്മള്‍ ഇവിടെ കാണുന്നതുപോലെയൊരു എക്സ്പ്രസ് വേ കേരളത്തില്‍ അപ്രായോഗികമായിരിക്കാം. പക്ഷെ, ശാസ്തീയമായി ഡിസൈന്‍ ചെയ്ത വളവുകളും, നിരപ്പായ ടാറിംഗും ഒക്കെയുള്ള,ഓരോ വശത്തേക്കും ഈരണ്ടു വരി പാതയുള്ള, ഓരോ മഴയ്ക്കും റീ ടാറിംഗ് വേണ്ടാത്ത ഒരു റോഡ് നമുക്കും എന്തുകൊണ്ടായിക്കൂടാ? അല്ലെങ്കില്‍ തായ്‌ലന്റിലും, ചൈനയിലും മറ്റും ഉള്ളതുപോലെ മുഴുവന്‍ ദൂരവും ഫ്ലൈഓവറുകളിലൂടെ കടന്നുപോകുന്ന ഒരു ഹൈവേ ആയിക്കൂടേ? (അതിന്റെ പണച്ചിലവിന്റെ കാര്യം വേറേ!)

സ്വാര്‍ഥന്‍, വേണു നിങ്ങളുടെ അഭിപ്രായം ശരിയാണ്. പക്ഷേ, ഈ മരുഭൂമിയില്‍ മനുഷ്യപ്രയത്നം കൊണ്ട് മാത്രം നിര്‍മ്മിച്ചെടുത്ത ഈ പൂന്തോട്ടങ്ങളെ നാം അഭിനന്ദിക്കുകതന്നെ വേണ്ടേ? ഒരുപക്ഷെ നമ്മുടെ നാട്ടിലെ മണ്ണും, കാലാവസ്ഥയും ചെടികളും ഇവിടെയുണ്ടായിരുന്നെങ്കില്‍, ഇതിലും എത്രയോമനോഹരമാ‍വുമായിരുന്നു, ഇവിടുത്തെ വഴിയോരങ്ങള്‍!

സപ്തവര്‍ണ്ണം ചേട്ടാ.. അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇനി ശ്രദ്‌ധിക്കാം.

തുഷാരം, നന്ദി. ഈ ഫോട്ടോസ് അവധിദിവസം എടുത്തതാണ്. അതുകൊണ്ടാണ് വാഹനത്തിരക്ക ഇല്ലാതതത്.

മുസ്തഫ|musthapha

അപ്പു നല്ല കലക്കന്‍ പടങ്ങള്‍...

വണ്ടിയിലിരിക്കുമ്പോള്‍ എന്നും വിചാരിക്കും ഇവയൊക്കെ ക്യാമറയില്‍ പകര്‍ത്താനായെങ്കിലെന്ന്... എബടെ... ഓഫീസീ പോകുമ്പോ ക്യാമറേം പോക്കറ്റിലിട്ടു പോകാനൊക്കോ :)

ഗുഡ് വര്‍ക് :)

Kala

വളരെ നല്ല് ഫോട്ടോകള്‍...

Mahesh Cheruthana/മഹി

അപ്പൂ,ചിത്രങ്ങള്‍ അതിമനോഹരം!!!!!!!!

കുഞ്ഞാലി

Ichum ubayil ponam, ichu ithayitto.....

saleem

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP