Saturday, March 29, 2008

യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2008 ഫോട്ടോപോസ്റ്റ്

അങ്ങനെ കുറേ ദിവസങ്ങളായി കാത്തുകാത്തിരുന്ന യു.എ.ഇ യിലെ ബ്ലോഗര്‍മാരുടെ സംഗമം യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2008 ഇന്നലെ വൈകിട്ട് മൂന്നുമണിമുതല്‍ ഏഴുമണിവരെ ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്നു. ഏകദേശം നാല്‍പ്പതോളം ബ്ലോഗര്‍മാരും അവരില്‍ പലരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ എണ്‍പതോളം പേര്‍ ഈ മീറ്റില്‍ പങ്കെടുത്തു. മീറ്റ് എന്നതിനേക്കാള്‍ ഈ സംഗമത്തിന് ഒരു പിക്നിക്കിന്റെ മൂഡായിരുന്നു ആദ്യാവസാനം ഉണ്ടായിരുന്നത്. നഗരത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് തണലും തണുപ്പും വിശ്രമവും പ്രദാനം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്ന ഈ സംഗമം അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് വളരെ ആനന്ദകരമായിരുന്നു.













ക്രീക് പാര്‍ക്കില്‍ ഒന്നു ചുറ്റി നടക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഒരു ഫോട്ടോ പോസ്റ്റ് ഇവിടെ)








രണ്ടര മണിയായപ്പോള്‍ മുതല്‍ അംഗങ്ങള്‍ ഓരോരുത്തരായി വന്നു തുടങ്ങീ. വിശാലമായ പാര്‍ക്കില്‍ എല്ലായിടവും മീറ്റിന് പറ്റിയത് എന്ന തോന്നല്‍ ഉണ്ടായതിനാല്‍ സമ്മേളന സ്ഥലം തീരുമാനിക്കുന്നതില്‍ ഒരല്‍പ്പം കാലതാമസം ഉണ്ടായി. എങ്കിലും അല്പനേരത്തെ നടത്തങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ വിളീകള്‍ക്കും ശേഷം ഗെയിറ്റ് 2 നോടു ചേര്‍ന്നുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ വന്നവര്‍ വന്നവര്‍ ഇരുപ്പായി. കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനു മുമ്പായി ഈ മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരെ ആദ്യം ഒന്നു പരിചയപ്പെടാം. അതിനു ശേഷം മറ്റുചിത്രങ്ങള്‍ കാണാം.

















അഗ്രജന്‍


















അനില്‍ ശ്രീ



















അപ്പു (ഈ ഞാന്‍)



















അതുല്യേച്ചി (മടിയില്‍ ദത്തന്‍ - ദേവേട്ടന്റെ മകന്‍)


















അത്കന്‍


















ബൈജു സുല്‍ത്താന്‍


















ഹരിയണ്ണന്‍



















ദില്‍ബാസുരന്‍



















ദേവേട്ടന്‍



















ചുള്ളിക്കാല ബാബു



















ചന്ദ്രകാന്തം



















കാവലാന്‍



















കരീം മാഷ്



















കൈതമുള്ള്



















കൈപ്പള്ളി



















ഇത്തിരിവെട്ടം



















മുസാഫിര്‍



















മൂസ (കനല്‍)



















മുഹമ്മദ്



















മിന്നാമ്മിനുങ്ങ്



















കുറുമാന്‍




















രാധേയന്‍



















പൊതുവാള്‍



















പട്ടേരി



















നിതിന്‍ വാവ



















സിദ്ധാര്‍ത്ഥന്‍



















ഷാരു




















ശരത്



















സമീഹ



















സാക്ഷി




















തമനു



















സുല്ല്



















ശ്രീജിത്ത്



















ശിവപ്രസാദ് (മൈനാഗന്‍)



















സിമി



















വഴിപോക്കന്‍



















ഷംസ് (തൃഷ്ണ)



















തറവാടി



















വല്യമ്മായി



















പച്ചാന (തറവാടിയുടെയും വല്യമ്മായിയുടെയും മകള്‍)



















ഉഗാണ്ട രണ്ടാമന്‍





















ഭടന്‍




















വിശാലമനസ്കന്‍

<<<<<<<<<<<<>>>>>>>>>>>

ഓര്‍ഡര്‍ ചെയ്തിരുന്ന ഉഴുന്നുവടയും ചട്നിയും, സാമ്പാറും, അതുല്യേച്ചി പ്രത്യേകമായി ഉണ്ടാക്കി ക്കൊണ്ടൂവന്ന ചണയും (കടല) വല്യമ്മായി കൊണ്ടുവന്ന അവിലും, പൊട്ടറ്റോചിപ്സ്, ഏത്തക്കായ ചിപ്സും ഒക്കെയായി ഒരു ലഘു ഭക്ഷണമാണ അടുത്തതായി നടന്നത്.






















അപ്പോഴേക്കും ദേവേട്ടനും കുടുംബവും സിദ്ധാര്‍ത്ഥനും കുടുംബവും എത്തി. ദേവേട്ടന്റെ മകന്‍ ദത്തന്റെയും സിദ്ധാര്‍ത്ഥന്റെ മകന്‍ ബിലാലിന്റെ യും ഒന്നാം ജന്മദിനങ്ങള്‍ ഈ സമീപദിവസങ്ങളില്‍ ആയിരുന്നതിനാല്‍ അയ്യഞ്ചുകിലോ വീതമുള്ള രണ്ടു വലിയ കേക്കുകളുമായാണ് അവര്‍ വന്നത്. മീറ്റിനിടയില്‍ വച്ച് അതു മുറിക്കുകയുംചെയ്തു.























ഈറ്റുംചാറ്റും വീണ്ടും അല്‍പ്പസമയത്തേക്കു കൂടി തുടര്‍ന്നു.






















വന്ന എല്ലാ ആള്‍ക്കാരെയും ഫോട്ടോയിലാക്കാന്‍ ഉറപ്പാക്കുന്ന അഗ്രജന്‍.













തറവാടിയും തന്നാലായത്












അതുല്യേച്ചിയും കുഞ്ഞിപ്പിള്ളേരും. മീറ്റിനു വന്ന കുഞ്ഞിപ്പിള്ളേര്‍ക്കെല്ലാം അതുല്യേച്ചിയു ശര്‍മ്മാജിയും കളറിംഗ് ബുക്കുകളും, കുഞ്ഞിത്തൊപ്പികളും, സ്റ്റിക്കറുകളും സമ്മാനമായി നല്‍കി.













മീറ്റിനിടെ കുറുമാന്റെ കഷണ്ടിയില്‍ മുടികിളിര്‍ത്തപ്പോള്‍!














അതുല്യേച്ചിയും ശര്‍മ്മാജിയും മനുവിനോടും പാച്ചുവിനോടുമൊപ്പം



















ടോം ആന്റ് ജെറീ

<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>


അതിനുശേഷം, ബ്ലോഗര്‍മാരെല്ലാവരും പുല്‍ത്തകിടിയില്‍ ഇരുന്ന് പരസ്പരം പരിചയപ്പെടുത്തി. പിന്നീട് കൈപ്പള്ളിയുടെ നേതൃത്തത്തില്‍ ബ്ലോഗിംഗിനെപ്പറ്റിയും, അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ചര്‍ച്ചകളും നടന്നു. അതിന്റെ ദൃശ്യങ്ങള്‍ (ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം)












“അത്തള പിത്തള തവളാച്ചീ...........”



















അപ്പോഴേക്കും സന്ധ്യമയങ്ങി. എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ പിരിയുന്നതിനു മുമ്പ് എടുത്തു. അതാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ കാണുന്ന ഫോട്ടോ (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക). ഞങ്ങള്‍ ഫാമിലികള്‍ ഏഴുമണിയോടെ പിരിഞ്ഞു. കുറച്ചുപേര്‍ ഒരു അരമണിക്കുറ് കൂടി അവിടെ തങ്ങി. കാവലാനും വഴിപോക്കനും ഒരോ കവിതകളും, തമനു “ആയിരം കാതമകലെയാണെങ്കിലും....” എന്ന പാട്ടും പാടിയതായി പിന്നീട് അറിഞ്ഞു. സന്തോഷകരമായ ഒരു സായാഹ്നത്തിനു ശേഷം എല്ലാവരും പിരിഞ്ഞു. വിശദമായ മീറ്റ് റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം അഗ്രജന്‍ എഴുതുന്നുണ്ട്.

മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പിക്കാസ വെബ് ആല്‍ബത്തില്‍




6421

114 comments:

അപ്പു ആദ്യാക്ഷരി

ഇന്നലെ നടന്ന യു.എ.ഇ ബ്ലോഗര്‍ മീറ്റിനെപ്പറ്റി ഒരു റിപ്പോര്‍ട്ട്, ഫോട്ടോകളോടൊപ്പം

Manoj | മനോജ്‌

ഇതൊരു “യമണ്ടന്‍” event ആയിരുന്നല്ലോ! അങ്ങനൊരെണ്ണം ഒരുക്കി നടത്തിയവര്ക്ക് അഭിനന്ദനങ്ങള്‍! You all look GREAT!! :)

പടങ്ങള്‍ക്കൊപ്പം റിപ്പോര്‍ട്ട് ഒരുക്കിയ അപ്പുവിന്‍ ഒരു മൂവാണ്ടന് മാങ്ങാ ഷേക്ക് സമ്മാനം!! :)

പൊറാടത്ത്

അപ്പൂ.. എല്ലാവരേയും പരിചയപ്പെടുത്തിയതീല്‍ വളരെ സന്തോഷം.. ഒപ്പം അവിടെ ഇല്ലാതെ പോയതിന്റെ നിരാശയും..

(യു.എ.ഈ ബ്ലോഗ് മീറ്റില്‍ വന്നാല്‍ തലയില്‍ മുടി കിളിര്‍ക്കുമോ..!!!!!!!?????, കലക്കി)

വിന്‍സ്

അപ്പൂ...നന്നായിരിക്കുന്നു. ബ്ലോഗ് മീറ്റ് നല്ലൊരു ഇവന്റ് ആയി മാറിയതില്‍ ഉള്ള സന്തോഷം അറിയിക്കുന്നു.

അങ്കിള്‍

അപ്പോള്‍ ഈ പുലികളെല്ലാം യു.ഏ.ഇ. ലാണോ അടിഞ്ഞുകൂടിയിരിക്കുന്നത്‌. പല കാര്യങ്ങളും ഇപ്പോള്‍ മനസ്സിലായി വരുന്നുണ്ട്.

എല്ലാപേരെയും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. അപ്പുവിനു നന്ദി, ഇത്ര ഗംഭീരം ഫോട്ടോകള്‍ എടുത്ത്‌ പ്രദര്‍ശിപ്പുച്ചു തന്നതിനു.

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി, ഈ പോസ്റ്റിനെ ബുക്ക്‌മാര്‍ക്ക്‌ ചെയ്യുന്നു.

ധനേഷ്

അപ്പൂ.. എല്ലാവരെയും ചിത്രത്തിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ....

ബൈജു സുല്ത്താന്‍ എന്നു കേള്‍ക്കുമ്പോള്‍ കിരീടമൊക്കെ വച്ച ഒരു രാജാവിനേയും , കാവലാന്‍ എന്നു കേള്‍കുമ്പോള്‍ കയ്യില്‍ ഒരു കുന്തവും , പിടിച്ചു നില്ക്കുന്ന കാവല്ക്കാരനേയുമ്, അങ്ങനെ പേരിനനുസരിച്ചു രൂപങ്ങല്‍ സങ്കല്പിച്ചിരുന്ന എനിക്ക് വലരെയധികം പുതിയ തിരിച്ച്റിവുകള്‍ നല്കി ഈ പോസ്റ്റ്...


തിരുവനന്തപുരത്തൊക്കെ എന്നാണോ ഒരു മീറ്റ് നടക്കുന്നത്.. അതോ ഇടക്കൊക്കെ മാത്രം ബൂലോകത്തിലെത്തുന്ന ഞാന്‍ അറിയാതെ ഇതൊക്കെ കഴിഞ്ഞു പോകുന്നുണ്ടോ?? (ആത്മഗതം )
(ഇതു വരെ ഒരു ബ്ലോഗറെ പോലും നേരിട്ടു കണ്ടീട്ടില്ലേയ്.. എന്നെയല്ലാതെ)

അനില്‍ശ്രീ...

അപ്പൂ ആദ്യത്തെ ഫോട്ടോ ഇത്തിരി നേരത്തെ എടുക്കേണ്ടതായിരുന്നു... അയ്യോ,,, ആദ്യത്തെ ഫോട്ടോയില്‍ വരാന്‍ ഭാഗ്യമുണ്ടായില്ലല്ലോ.. (അപ്പോഴേക്കും ഞങ്ങള്‍ അബു ദാബിക്ക് തിരിച്ചിരുന്നു)

ഫോട്ടോകളെല്ലാം നന്നായിരിക്കുന്നു...

കുറച്ച് ഫോട്ടോകള്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടണ്ട്... .. ഇവിടെ കാണാം

അനില്‍ശ്രീ...

ഈ ഫോട്ടോകള്‍ ഞാന്‍ എടുക്കുന്നതില്‍ വിരോധമില്ല എന്ന് കരുതുന്നു... ഉണ്ടെങ്കില്‍ പറയണം... ( ചോദിക്കാതെ എടുക്കാനാ.. )

Mubarak Merchant

ഒന്നാന്തരം രിപ്പോര്‍ട്ടിംഗ് അപ്പുച്ചേട്ടാ..
മീറ്റ് ശരിക്കും മിസ് ചെയ്തു.

കുഞ്ഞന്‍

അപ്പുവിന്റെ മിടുക്കിന് ഒന്നു കൂടി അഭിനന്ദനമറിയിക്കുന്നു.

ബ്ലോഗേര്‍സ് മീറ്റിന് നല്ലൊരു സായഹ്നം ലഭിച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം. പലരെയും പേരില്‍ക്കൂടി മാത്രമെ കണ്ടിട്ടൊള്ളു ഇപ്പോള്‍ വളരെ വ്യക്തതയോടെ കാണാന്‍ പറ്റി.

സസ്നേഹം

ബാജി ഓടംവേലി

കിടിലന്‍ പടങ്ങള്‍.......
വിവരണവും ഒന്നാന്തരം....
എല്ലാവരേയും കണ്ടതില്‍ വളരെ വളരെ സന്തോഷം....

തമനു

അപ്പൂ...

ഏഴു മണിയോടെ ബ്ലോഗ് മീറ്റ് കഴിഞ്ഞു എന്നു പറയുന്നത് തെറ്റാണ്..

ഏഴുമണിക്ക് ശേഷവും പിരിഞ്ഞു പോകാതെ അവിടെയുണ്ടായിരുന്ന കുറേ ബ്ലോഗേഴ്സ് (കൈപ്പള്ളി, വിശാലന്‍, സുല്ല്‌, കൈതമുള്ള് & ഫാമിലി, ഇത്തിരി, മിന്നാമിനുങ്ങ്, വഴിപോക്കന്‍, പൊതുവാള്‍,സമീഹ, ഷാരു, കാവലാന്‍, അത്കന്‍, ശ്രീജിത്ത് ....) ഒരുമിച്ച് കൂടി നിന്ന് വഴിപോക്കനും, കാവലാനും ഓരോ കവിതകളും, പിന്നെ ആരോ ഒരാള്‍ (ഇരുട്ടായത് കൊണ്ട് ശരിക്ക് കാണാന്‍ ഒത്തില്ല) മനോഹരമായ (നോട്ട് ദ പോയന്റ് ... മനോഹരമായ) ഒരു ഗാനവും ആലപിച്ച്, 7:30 ന് “യ്‌യോഗം പിരിച്ച് വിട്ടേക്കണ്” എന്ന കൈപ്പള്ളിയുടെ ആശീര്‍വാദത്തോടെയാണ് മീറ്റ് അവസാനിച്ചത്.

നിങ്ങളൊക്കെ നേരത്തെ പോയത് ആരുടെ കുറ്റം...? :)

നേരത്തെ പോയത് കൊണ്ട് ഇതില്‍ നിന്ന് രക്ഷപെട്ടല്ലോ എന്ന പഴേ കമന്റ് ഇവിടെ നിരോധിച്ചിരിക്കുന്നു..
:)

കനല്‍

ആ ക്യാമറയെ സമ്മതിക്കണം...
ഞാനൊക്കെ എന്തോരു സുന്ദരനാന്ന് ഇപ്പഴാ മനസിലായത്. നല്ല റിപ്പോര്‍ട്ട്...

കണ്ണൂരാന്‍ - KANNURAN

മീറ്റ് നേരില്‍ കണ്ടതുപോലെ തന്നെയുണ്ട്. ഇനി അഗ്രുവിന്റെ റിപ്പോര്‍ട്ടിംഗ് കൂടിയാവുമ്പോള്‍... ഇതിനു മുന്‍പ് നടന്ന മീറ്റിനേക്കാള്‍ അംഗങ്ങള്‍ കൂടിയല്ലെ, അടുത്ത മീറ്റ് പാര്‍ക്കില്‍ നടക്കില്ല മക്കളേ, ഹാളു വല്ലതും കണ്ടുവച്ചോളൂ.. ബൂലോഗം വളരുന്നു...

തറവാടി

അപ്പൂ,

ഫോട്ടോസ് വളരെ നന്നായി , വിവരണവും :)

അതുല്യ

അപ്പൂക്കീ ജയ്!
എന്റെ കെകയ്യിലുമുണ്ട് കുറേ പടങ്ങള്‍. എല്ലാം നോക്കിയപ്പൊ 2 mb ആ സെഇസ്! അതൊക്കെ ശരിയാക്കി ഇടോണോങ്കി എനിക്ക് 60 വയസ്സാകും! (ഇനി 40 കൊല്ലം കൂട കാത്തിരിയ്ക്കേണ്ടി വരും)!! എന്റെ ബ്ലോഗ്ഗിലും, രണ്ട് എണ്ണമുണ്ട്. മീറ്റ് വളരെ ആവേശത്തോടേ തന്നെ കടന്ന് പോയി. (വെകി വന്ന ദേവനും, സിന്ദ്ധാര്‍ട്ഠ്ഹനും, സുല്ലിനും, ഒന്നും മാപ്പില്ല, അതും കുട്ടികളുള്ളവരു നേരത്തേ വരണ്ടേ?) പിറന്നാള്‍ എല്ലാരോടുമൊപ്പ്പ്പം ആഘോഷിയ്ക്കാന്‍ സാധിച്ച ബിലാല്‍ വാവയ്ക്കും ദത്തന്‍ വാവയ്ക്കുമാണു കൂടുതല്‍ സന്തോഷമായിരിയ്ക്കുക.! എത്ര പേരായിരുന്നു അവരുടെ കൂടെ ചേര്ന്നിരിയ്കാനും പാടാനും!

ആരോ മീറ്റിലു കടല വരട്ടീത് കൊണ്ട് വന്നിരുന്നു. എല്ലാത്തിലും വച്ച് ഏറ്റം നന്നായിരുന്നത് അതായിരുന്നെന്ന് എല്ലാരേം കൊണ്ട് കമന്റ് ഭീഷണി മുഴക്കി പറയിയ്ക്കേമ്മ് ചെയ്തു.

മീറ്റിനിങിനെ സ്ഥലമായിരുന്നു 10/10 and 10 Stars വാങ്ങിയ ഇനം. നല്ല ശാന്ത സുന്ദരമായ സ്ഥലം. ഞാന്‍ ആദ്യമായിട്ടാണ്‍ എത്തുന്നതവിടെ. നല്ല തണലും പച്ചപ്പും. അതിലും പറയേണ്ടത്, കാലാവസ്ഥയും, ചെരിഞിറിങിപോയ സൂര്യനുമാണു. (ആരാ ഈ സമയം ഫിക്സ് ചെയ്തേ? ഞാനാണോ? ഓര്‍മ്മ ശരിയാവണില്ല)

അപ്പോ ഇനി ആര്‍ക്ക എവിടേയാ മീറ്റ് വേണ്ടേ? പ്ലീസ് ഡയല്‍... വീ ഹെല്പ് സെറ്വീസസ്! കൊച്ചീലു കൂടാം ഇക്കാസെ നമുക്ക് ഇനി. മഴയാവട്ടേ. സ്ഥലം ഒക്കെ കണ്ട് വയ്ക്കൂ. ബാങ്ങ്ലൂര്‍ കാരേം വിളിയ്ക്കാം നമുക്ക്. എനിക്ക് അതില്‍ ഒരാളേ അത്യാവശ്യമായിട്ട് കാണേണ്ടതുണ്ട്.

പറയാണ്ടിരിയ്ക്കാന്‍ വയ്യ മീറ്റിനു മാറ്റ് കൂട്ടാന്‍, തഥാഗതനണ്ണനും, കലേഷും ഒക്കെ വിളച്ചിരുന്നു എന്നെ. ആ മനസ്സിനു മുമ്പില്‍ ഞാനൊന്ന് തൊപ്പി ഊരട്ടെ. ഇവരുടെ ഒന്നും കോള്‍ എടുക്കാന്‍ മൊബെഇല്‍ കെയ്യ്യ് വശമില്ലാത്തോണ്ട് പറ്റിയില്ല. ദില്‍ബന്റെ കോളിലൂടേ കലേഷ് പിന്നേം പിന്നേം, പറ ചേച്ചി പറ ചേച്ചീഇന്ന് പറഞോണ്ടേ ഇരുന്നു. യൂ ആര്‍ മെഇ ഡാര്‍ലിങ് കലേഷ്! നമുക്ക് എല്ലാം കൂടി ഇനി കൊച്ചീഇലു കൂട്ആമെന്നേ. ഡോണ്ട് വറി. ദാ ന്ന് പറഞാല്‍ ഞാനന്ന്ഗ്ഗട് വരൂല്ലേ? ദുബായ് ഒക്കെ എന്ത് മീറ്റ്, ഇനി കൊഛീടെ മീറ്റാ മീറ്റ്. കുറെ പുത് മണവാട്ടീകളേം മറ്റും കാണാനമുട്. ഒരു പണീം ഇല്ലാണ്ടെ തേരാ പാരാ നടപ്പാണിനി എനിക്ക് പ്രവാസം കഴിഞാല്‍. അതോണ്ട് മീറ്റ് ന്ന് മുഴോന്‍ പറയാണ്ടെ മീ.. ന്ന് പറഞാ മതി, ഞാന്‍ എത്തി!

അപ്പൂക്കി ജയ് ഒന്നൂടേ. എല്ലാര്‍ടേം പടം മെനക്കെട്ട് എല്ലാരേം അഭിമുഖ പെടുത്തുമ്പോള്‍, തികച്ചും പ്രഫ്ഷണല്‍ റ്റച്ചോടേ എടുത്ത് അത് അപ്പോ തന്നെ പോസ്റ്റ് ചെയ്തതിനു. രാവിലെ 4 ഇനു ഞാന്‍ ചാറ്റില്‍ കണ്‍റ്റായിരുന്നു! :) ഞാനും ഇരുന്നതാണെ... പക്ഷേങ്കിലു ഒന്നും നടന്നില്ല, കട്ട പോക ആയീ. 10-12 എണ്ണം ലോഡായപ്പോഴ് നെറ്റ് വര്‍ക്ക് ഏറര്‍ ന്നും വന്നു. എല്ലാത്തിന്റേം സെഇസ് കൂടുതലാവണം കാര്യം. ഒരു യാത്രയിലേയ്ക്കാണു 2 ദിവസം ഒഫീഷ്യലായിട്ട് അതൊണ്ട് തിരിച്ച് വന്ന് എല്ലാം കൂടേ എന്തേലും ചെയ്യാം ഞാന്‍. അത് കൂടാണ്ടെ, എല്ലാ പോസ്റ്റിന്റെ (ഫോട്ടോയുള്ള ) ലിങ്കുകളും കൂടെ ഒന്ന് ആരേലും ഒരു പോസ്റ്റ് ഇടോ? (തിരിച്ച് വന്നാല്‍ അത് മാത്രം നോക്കിയാ മതീലോ) :) ഒരുപാട് ഹെല്പാവും അത്.

യു.ഏ.യീ മീറ്റിന്റെ പോസ്റ്റ് അഗ്രു ഇട്ട്, പിന്നെ അതിന്റെ പിന്നാലെ അഹോരാത്രം മെനക്കെട്ട്, ചിലപ്പോഴോക്കെ എന്നെ വിളിയ്കുമ്പോള്‍, ഞാന്‍ തന്നെ ഇത്തിരി കടുപ്പിച്ച് പറയാറുണ്ടായിരുന്നു, അഗ്രൂ ഇത് എല്ലാര്‍ടെം കൂടെ ആണു, എല്ലാരും ഉല്‍സാഹിയ്ക്കട്റ്റെ എന്നൊക്കെ (പിന്നേം കുറ്റമൊക്കെ പറഞ് :) എന്നാലും പിന്നേഏം പിന്നേം ഒക്കെ വിളിച്ച്, മീറ്റിനു ഞാന്‍ ഡ്റേഇവിങ് സീറ്റിലേയ്ക്ക് ഇരിയ്ക്കുമ്പോഴ് 2 മണിയ്ക്ക് പിന്നെം അഗ്രു പറഞു, ചേച്ചീ എല്ലാം ശരിയാണല്ലോ അല്ലേ? അത് അവിടെ പോയി ഏടുത്ത് വരൂല്ലോ അല്ലേ? ഇത്രേയും ആത്മാര്‍ഥത കാട്ടീതിനു അതുല്യേച്ചീടെ വക ഒരു വലിയ ഹഗ് റ്റു യു. അഗ്രു തന്നെ താരം. പാച്ചു അല്ല ഇത്തവണ.

അതുല്യ

.

G.MANU

അപ്പൂ നീ കണ്ടുവോ നിന്റെ മലയാളം
അക്കരെ പൂത്തുവിടര്‍ന്നു നില്‍പ്പൂ
എത്ര കടലുകള്‍ താണ്ടിയാമാധുര്യം
എത്തിപ്പടര്‍ന്നു തുടിച്ചു നില്‍പ്പൂ
അപ്പൂ നീ കണ്ടുവോ സ്നേഹക്കതിരുകള്‍
അപ്പുറം നിന്നു ചിരിച്ചു നില്‍പ്പൂ
എത്ര ഹൃദയങ്ങളൊന്നിച്ചു ചേര്‍ന്നൊരു
മുത്തുമണിമാല തീര്‍ത്തിരിപ്പൂ
എത്ര കരളുകള്‍ തമ്മില്‍ കൊരുത്തൊരു
പുത്തന്‍ തൃസന്ധ്യവിരിച്ചു നില്‍പ്പൂ

മനസില്‍ കുളിരു നിറഞ്ഞു...
തളിര്‍ക്കട്ടെ തുടിക്കട്ടെ ഇനിയും ഈ കൂട്ടായ്മ

ആശംസകള്‍

ആഷ | Asha

അപ്പുവിന്റെ പടങ്ങളും റിപ്പോര്‍ട്ടും മീറ്റും കലക്കിയല്ലോ. :)
എന്നാലും രണ്ട് വിസയും ടിക്കറ്റും അയച്ചു തരാന്‍ ആര്‍ക്കും തോന്നിയില്ലല്ലോ :(

ബൈജു സുല്‍ത്താന്‍

വളരെ വളരെ സന്തോഷം...

"ചേരാന്‍ വീണ്ടുമകലാന്‍ ഇനി എന്നു സംഗമം? " (ഒരു സിനിമാഗാനത്തില്‍ നിന്നും മോഷ്ടിച്ച വരികള്‍)

Ziya

നന്നായി ഈ പോസ്റ്റ്...

വല്യമ്മായി

കമന്റെഴുതാന്‍ വാക്കുകളില്ല. നന്ദി എല്ലാവര്‍ക്കും, മനോഹരമായ ഒരു സായാഹ്നം മുഴുവന്‍ സ്നെഹവും സന്തോഷവും പങ്കു വെച്ചതിന്.


തമനൂ,ഏഴ് മണിക്ക് മുമ്പ് തന്നെ ഒരാള്‍ ഇടക്കിടെ പാടുന്നുണ്ടായിരുന്നു,പാല്‍ കൊടുത്ത് പാട്ട് നിര്‍ത്തുകയായിരുന്നു

അനോണിമാഷ്

അയ്യോ, മോഷണം! ഞങ്ങളുടെ അനോണി മീറ്റിന്റെ ഫോട്ടോ പോസ്റ്റ് കോപ്പിയടിച്ചേ.

Shaf
This comment has been removed by the author.
Shaf

അപ്പൂ.. എല്ലാവരേയും പരിചയപ്പെടുത്തിയതീല്‍ വളരെ സന്തോഷം.. ഒപ്പം അവിടെ ഇല്ലാതെ പോയതിന്റെ നിരാശയും..

Unknown

അപ്പൂ , വളരെ നന്നായിരിക്കുന്നു . എല്ലാവരേയും ഫോട്ടോവില്‍ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം .അപ്പുവിന്റെ ഫോട്ടോയും മറ്റു ചിലരുടേയും ഫോട്ടോ ആദ്യമായാണ് കാണുന്നത് . ഇതില്‍ ആരെയെങ്കിലും എന്നെങ്കിലും നേരില്‍ കാണാന്‍ കഴിയുമോ എന്ന് ആഗ്രഹിക്കാമോ എന്നറിയില്ല . ഏതായാലും പോസ്റ്റ് വായിച്ചു ചിത്രങ്ങളും കണ്ടപ്പോള്‍ മീറ്റില്‍ പങ്കെടുത്ത ഒരു പ്രതീതിയുണ്ടായി .

മീറ്റിനിടയില്‍ മുടി കിളിര്‍ത്ത കുറുമാന്റെ ഫോട്ടോവിന് ഒരു പ്രത്യേക അഭിനന്ദനം !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

അപ്പൂ..അസ്സലായിരിക്കുന്നു, ഇതിനെ അപ്പു ടച്ച് എന്നു മാത്രമെ പറയാനൊള്ളൂ !
പടവും പരിചയപ്പെടുത്തലും സൂപ്പര്‍.

ഇത്രയും വലിയ ഒരു ബ്ലോഗ് മീറ്റിനു ആദ്യമായാണ് പങ്കെടുക്കുന്നത്. എല്ലാവരേയും നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
അഗ്രജന് ഒരു സ്പെഷ്യല്‍ താങ്ക്സ്,പിന്നെ
മെതു-വട (അതു ഞാന്‍ കുറേ അകത്താക്കീട്ടോ, എന്റെ കൂടെ പല പ്രമുഖ പുലികളും!!) കൊണ്ടു വന്ന അതുല്യേച്ചിക്കും, എല്ലാവര്‍ക്കും.

asdfasdf asfdasdf

അപ്പൂസെ, പടങ്ങളെല്ലാം കിടിലന്‍. ഒരു മീറ്റ് കൂടിയ പ്രതീതി. കൈതമുള്ളിന്റെ യോഗിയുടെതു പോലെയുള്ള ഇരിപ്പും തമനു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതോ വികാരത്തോടെ കുറുമാനെ നോക്കുന്ന പടങ്ങളും കലക്കന്‍ . !!

ശരത്‌ എം ചന്ദ്രന്‍

യു.എ.ഇ ബ്ലോഗര്‍ മീറ്റീല്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തൊഷം രേഖപ്പെടുത്തുന്നു....
എല്ലം നല്ല ഫോട്ടൊസ്‌..
തങ്ക്യൂ.....................

Mr. K#

എല്ലാവരുടെയും ഫോട്ടോയുടെ കൂടെ പേരും കൊടുത്തത് നന്നായി. പലരുടെയും ഫോട്ടോ ആദ്യമായി കാണുന്നു. വളരെ വലിയ മീറ്റ് ആയിരുന്നല്ലോ.

നജൂസ്‌

ഹൂ...
വല്ല്യ നഷ്ടായി...
Event സൂപ്പറായിരിക്കുന്നു

ഫോട്ടോവില്‍ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം

G.MANU

എടാ അഗ്രു. നീയെങ്ങനെയീ ബോഡി മെയിന്റയിന്‍ ചെയ്യുന്നേ.. ‘മനസിന്റെ നന്മ’ എന്ന കള്ളം പറയേണ്ടാ...

ഖാന്‍പോത്തന്‍കോട്‌

ബ്ലോഗ് മീറ്റ് ഫോട്ടോസും വിവരണവും കണ്ടു.
വരാന്‍ കഴിഞ്ഞില്ല. അടുത്ത മീറ്റില്‍ വരാനും നിങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ശ്രമിക്കാം.
സ്നേഹത്തോടെ ..ഖാന്‍പോത്തന്‍കോട്...ദുബായ്
www.keralacartoons.bogspot.com

കനല്‍

ഞാനും പറയാം അല്പം വിശേഷങ്ങള്
ഇവിടെ നോക്കൂ

Rammohan Paliyath

i wish i were there. thanks for the photos.

ബഷീർ

എല്ലാ ഫോട്ടോകളും കണ്ടു..
വളരെ നന്നായിട്ടുണ്ട്‌..

ഒരു പത്ര വാര്‍ത്ത കൊടുക്കുന്നതിനായി ആ ഗ്രൂപ്‌ ഫോട്ടോ എടുക്കാനുള്ള സമ്മതം ചോദിക്കുന്നു..

അപ്പു ആദ്യാക്ഷരി

ബഷീര്‍ ഭായ് ഗ്രു‌പ് ഫോട്ടോ എടുത്തോളു‌. ഏത് പത്രത്തിലെക്കാ?

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌

വളരെ നന്നായിരിക്കുന്നു ഫോട്ടോകളും വിവരണവും.
ദുബായ്‌ ക്രീക്ക്‌ പാര്‍ക്ക്‌ വീണ്ടും ഒരു പാട്‌ ഗതകാല സ്മരണകളുയര്‍ത്തി.
ഈ ഒത്തുകൂടുതല്‍ തീര്‍ച്ചയായും നന്നായി.

സഞ്ചാരി @ സഞ്ചാരി

വാര്‍ത്തകള്‍ ഇങ്ങനേയും വര്‍ണ്ണിക്കാമല്ലെ!
അപ്പുവേട്ടോ... സൂക്ഷിച്ചൊ BBC, CNN, Al-Jaseera തുടങ്ങിയവര്‍ ക്വട്ടേഷന്‍ കൊടുക്കും ഇത്തരം ബ്ലോഗുകള്‍ക്ക്.
ഇതിപ്പം എല്ലാ ബ്ലോഗര്‍മാരും കൂടി ഇങ്ങനെ ഒറ്റകെട്ടായി പണി തുടങ്ങിയാല്‍ അവര്‍ ഡിഷ് മടക്കേണ്ടിവരുമേ.

അഭിനന്ദനങ്ങള്‍ എല്ലാ പുലികള്‍ക്കും.

ബൂലോഗ ഐക്യം സിന്ദാബാദ്...
വളരട്ടങ്ങനെ വളരട്ടെ...
ലക്ഷം ലക്ഷം പിന്നാലെ...

ദെയ് ... ഒന്നു നിക്കൂന്നേയ് ഞാനും വരുന്നു

[ nardnahc hsemus ]

കൊള്ളാം. നല്ല വിവരണവും ഫോട്ടോകളും. ഒരു പാടുപേരെ ഈ ഫോട്ടോകളിലൂടെ കാണാന്‍ പറ്റിയതില്‍ സന്തോഷം

ജന്മസുകൃതം

ഒപ്പം ഉണ്ടായിരുന്ന അനുഭൂതി..
ഇതുപോലെയുള്ള ഒത്തുചേരല്‍ ഇനിയും തുടരുക.....
എല്ലാവിധ ആശംസകളും...

ബീരാന്‍ കുട്ടി

അപ്പൂ,
കൊണ്ടോട്ടി ബ്ലോഗര്‍മാര്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഞങ്ങള്‍ ഇത്രെം ആളുകള്‍ മീറ്റിന്‌ വന്നിട്ട്‌, ഒരാളുടെ പോലും പോട്ടം കണ്ടില്ല.

മഞ്ഞച്ചേര

അപ്പൂ,
പടങ്ങളും വിവരണവും സൂപ്പര്‍. വളരെ നന്ദി.

Lapa

Nice blog.

yousufpa

അപ്പൂസെ....;

എല്ലാം അതിഗംഭീരം.....

അവസാനം അങ്ങിനെയൊന്നുമായിരുന്നില്ല കേട്ടോ...
ഒ എന്‍ വി യുടെ കവിതാശകലം നമ്മുടെ വഴിപോക്കനും കാവലാനും ആലപിച്ചു.തുടര്‍ന്ന് തമന്‍(ഉ)വിന്റെ ഇമ്പമേറിയ ഗാനാലാപനവും.ഏകദേശം എട്ടേകാലോടെയാണ്,ഞങ്ങള്‍ പിരിഞ്ഞത്.

ഇനിയെന്നാണൊരു കണ്ടുമുട്ടല്‍....?

Unknown

ഫോട്ടോ വഴിയുള്ള ഈ പരിചയപ്പെടുത്തല്‍ നന്നായി. വളരെ നന്ദി.

Kumar Neelakandan © (Kumar NM)

മീറ്റിന്റെ പടങ്ങളും തീറ്റയുടെ പടങ്ങളും പുതിയ മുഖങ്ങളും ഒക്കെ കണ്ടൂ. പെരുത്തു സന്തോഷം.
കൂട്ടത്തില്‍ കുറുമാന്റെ പുതിയ മുഖവും കണ്ടും. ഇത് ശരിയാവില്ല കുറുമാനെ ഈ മുടി ശരിയാവില്ല. കുറുമാന്‍ എന്ന ഐഡന്റിറ്റി എന്റെ മനസില്‍ ഇത്തരത്തിലുള്ള ഒരു ലുക്ക് അല്ല. ഇതിനേകാളും രസമായിരുന്നു പഴയ തല. (സ്വന്തം തല പൊന്നുപോലെ സുന്ദരമായി കാത്തുസൂക്ഷിക്കേണ്ടത് തലയുടെ മുതലാളിയുടെ കടമ. അത് കണ്ടിട്ട് ചോദിച്ചില്ലെങ്കിലും അഭിപ്രായം പറയുക എന്നതെ എന്റെ കടമ. അല്ലാ പിന്നെ! :)

ആവനാഴി

അപ്പൂ,

ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായിരിക്കുന്നു. മീറ്റില്‍ സംബന്ധിച്ച പ്രിതീതി.

സസ്നേഹം
ആവനാഴി

മുസ്തഫ|musthapha

അപ്പു പടങ്ങളെല്ലാം അടിപൊളി :)

മീറ്റിനെ പറ്റിയുള്ള വിവരണവും അസ്സലായി...

ജോണ്‍ജാഫര്‍ജനാ::J3

അപ്പു എല്ലാവരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഇനി പോസ്റ്റുകളിലും കമന്റുകളിലും അഞ്ജാതരോടെന്ന പോലെ സംസാരിക്കണ്ടാലോ:)
അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായവരുടെ കാര്യം കൂടെ എഴുതാമായിരുന്നു,
ഇബ്രുവും കണ്ണൂസും , രാജ് നീട്ടിയത്തും, ഒണ്‍സ്വാളോയും ഒക്കെ അവിടെതന്നെയല്ലേ?
അവരെയൊന്നും ക്ണ്ടില്ലല്ലൊ?

കാവലാന്‍

അപ്പൂ വളരെ നന്നായിരിക്കുന്നു ചിത്രങ്ങള്‍ വിവരണവും കൊള്ളാം.
കൈപ്പള്ളിയുടെ വേറൊരു ഫോട്ടോയില്‍ ഉരുണ്ട ഭൂമിയെക്കുറിച്ചാണു പറയുന്നത് എന്നു തോന്നി(നോട് ദ ആക്ഷന്‍ ഓഫ് കൈകള്‍),തെറ്റിദ്ധാരണ മാറ്റാന്‍ കക്ഷി ഇവിടെ പരന്ന ഭൂമിയെക്കുറിച്ചും വിവരിക്കുന്നുണ്ട്.

അരവിന്ദ് :: aravind

നല്ല പടങ്ങള്‍..
എല്ലാരേം കണ്ടതില്‍ പെരുത്ത് സന്തോഷം.

ഡാ ദില്‍ബാ, നിന്നെ കൊണ്ടുവന്ന പ്രാമാണോ നിന്റെ ഫോട്ടോയുടെ പിന്നില്‍ ഇരിക്കുന്നത്?

ഞാനൊരു സത്യം പറയാം..നഗ്നസത്യം പറയാം..കൈതമുള്ള് ചേട്ടനെക്കണ്ടപ്ലാ.....ഒരു സമാധാനം! ഹോ ജ്വാലാസീരീസ് വായിച്ച്, അസൂയകൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാരുന്നേ!
വിശാലേട്ടന്റെ അനിയനാന്ന് പറേണ പ്രായാന്നാ ഞാന്‍ കരുത്യേ! (ആകാശത്തിലെ പറവ മോഡല്‍ ഉള്ള മീശ..ഒന്നൊന്നര!)

കൈപ്പള്ളീന്റെ മുണ്ട് എവിട്യാ പറിഞ്ഞ് പോയേ? ഇത്രേം പെണ്‍കുട്ട്യോളും കുടുംബങ്ങളും വരണ സ്ഥലത്ത് ലൂസ് പാള ട്രൊഉസറിറ്റിട്ട് ഇരിക്ക്യാന്നൊക്കെ പറഞ്ഞാ....:-) (പുതിയ ഹെയര്‍ സ്റ്റൈല്‍ കലക്കന്‍..ഒരു മനുഷ്യക്കോലായി)

ഗ്ലാമറില്‍ അഗ്രജന്‍ ഇപ്പോളും അഗ്രജന്‍ തന്നെ. സമ്മതിച്ചു. ഇത്തിരി ഒരു കോമ്പറ്റീഷന്‍ ആണ്.

രാധേയന്‍ജീ, ഒന്നു മിനുക്കിയെടുത്താല്‍ ആപ്പ് ശത്രുഖ്നന്‍ സിഹ്ന ആകും ട്ടോ.

പട്ടേരീടെ മുഖഭാവം ഉഗ്രന്‍..നൂണ്‍ഷോയുടെ പോസ്റ്ററില്‍ നോക്കിനില്‍ക്കണ ചേല്.

സിദ്ധാര്‍ത്ഥന്‍ജീ..ഹഹഹ..ഉമ്മന്‍‌ ചാണ്ടിയെ അനുകരിച്ച് സംസാരിക്കുകയാണോ? അതേ ഭാവം.
അതേ മൊഹം.

സാക്ഷ്യേ, തടി വെച്ചിട്ട്ണ്ട് ട്ടാ.

തമന്നുച്ചാ, ദൈവം തലതിരിച്ചാ അച്ചായനെ ഉണ്ടാക്ക്യത്. തലേല്‍ മുടിയില്ല, താടിയേലാണേ പറയണ്ട..എന്തിറ്റാ ചെയ്യാ!

സുല്ല്..എന്റമ്മേ.കഴിഞ്ഞ മീറ്റിന് പിടിച്ച സ്വാസം അതേ പോലെ. ഉമ്മറാണോ, മമ്മൂട്ടിയാണോ എന്നൊരു സംശയേ ള്ളൂ.

വിയെം എന്താ പെട്ടെന്ന് പോയോ? ഇടി എവടെ?

ദേവേട്ടന്‍ ദത്തനേയും പിടിച്ച് മുന്നില്‍. ദില്‍ബനും സിഡ്ഡും പെട്ടികളുമായി പിന്നില്‍. ഈ ഫോട്ടോയിലെ ദേവേട്ടന്റെ ഭരതനാട്യം പോസ്സ് ശ്രദ്ധിക്കുക!!
ഹോ..ചിരിച്ച് ചിരിച്ച്...
ഭരതനാട്യക്കാരി സ്റ്റേജില്‍ നടക്കുന്നതിന് ഇത്ര വശ്യഭംഗി ങേ..ഹേ..ഉണ്ടാവില്ല!!

തമന്നുച്ചാ, എന്തായിത് വായിന്റുള്ളില്‍? ഉഴുന്നു വടയാ? തലക്ക് അത്രക്കും വലിപ്പല്ലല്ലോ? ആക്രാന്തം ആള്‍‌രൂപം എടുത്തതോ? ഇയാക്കടെ ഒരു കാര്യം..പത്തനംതിട്ടക്കാരെ നാറ്റിക്കാന്‍. :-)

താഴെ എന്താ? കൈപ്പള്ളി നടുവിലിരുന്ന്? എല്ലാവര്‍ക്കും വേണ്ടി തവളച്ചാട്ടം എങ്ങനെ ചാടാം എന്നതിന്റെ ഡെമോ ആണോ?



വെര്‍തേ ഒരു അസൂയക്ക് എഴുതിയതാട്ടോ..

നിങ്ങള്‍ ഭാഗ്യവാന്മാര്‍..ഭാഗ്യവതികള്‍..അസൂയാവഹമാണ് ഈ ഒത്തുചേരലുകള്‍. ശരിക്കും!
നല്ല മനുഷ്യരെ പരിചയപ്പെടുക, സമയം ചിലവഴിക്കുക, ഉഴുന്നുവട തിന്നുക, ഇതൊക്കെ ഒരു പുണ്യമാണ്.

അത്രയും പറഞ്ഞ്, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ കൂപ്പ് കൈകളുമായി....മീറ്റ് സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...:-)

ആഫ്രിക്കനരവിന്നന്‍

chithrakaran ചിത്രകാരന്‍

യു എ.ഈ യെ ഇത്ര അടുത്തേക്ക് വലിച്ചടുപ്പിക്കാന്‍ കഴിയുമെന്നു കരുതിയില്ല. ആ പാര്‍ക്കില്‍ നിന്നും വളരെ അകലെയായിരുന്നിട്ടും അവിടെ വരാനും, കാണാനും, പരിമിതമായാണെങ്കിലും ഇപ്പോള്‍ ഈ കമന്റിലൂടെ സംസാരിക്കാനും കഴിഞ്ഞു എന്നതു തന്നെയാണ് ബ്ലോഗിന്റെ ഭാഗ്യം.കണ്ണൂരിലിരുന്ന് സംഗമത്തിന്റെ ചിത്രം കണ്ടപ്പോള്‍ എല്ലാവരേയും അടുത്തു പരിചയപ്പെട്ട സായൂജ്യം. അപ്പുവിന്റെ വ്യക്തതയുള്ള ,ഭംഗിയായി എഡിറ്റു ചെയ്ത ഫോട്ടൊക്ക് പ്രതേകം നന്ദി പറയുന്നു. കാര്യമാത്രപ്രസക്തമായ അടിക്കുറിപ്പുകള്‍ക്കും.
ഇതിന്റെ സംഘാടകര്‍ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Gopan | ഗോപന്‍

എല്ലാ പുലികളെയും ഒന്നിച്ചു പിടിച്ചതിനു
അഭിനന്ദനങ്ങള്‍ ..മീറ്റ് നന്നായി എന്നറിഞ്ഞതില്‍
സന്തോഷം.

അപ്പു ആദ്യാക്ഷരി

അരവിന്ദേട്ടന്റെ കമന്റ് വായിച്ചു ചിരിച്ചൊരു വഴിക്കായി. ഹയ്യോ അപാരം, എഴുതായാലും കമന്റ് ആയാലും ഹാസ്യം അപാരം. കൈപ്പള്ളി അത്തള പിത്തള തവളാച്ചി ഡെമോ ചെയ്യുന്ന പടമാ അത്. ഞാന്‍ എഴുതിയില്ലെന്നെ ഉള്ളു‌.

ദിവാസ്വപ്നം

പോര്‍ട്രേറ്റുകള്‍ വളരെ വളരെ ഇഷ്ടമായി, അപ്പൂ.

മിന്നാമിനുങ്ങുകള്‍ //സജി.!!

എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
അതെ അതില്‍ ഒരു മിന്നാമിനുങ്ങിനെ കണ്ടല്ലൊ അത് തൌഫി അല്ലെ...?

യാരിദ്‌|~|Yarid

പടമെല്ലാം കൊള്ളാം.പക്ഷെ വഴിപോക്കന്മാരു ഈ ബൂലോഗത്തിലു നെറഞ്ഞു നില്‍കുവാണെന്നു ഇപ്പോഴാ മനസ്സിലായി. ഈ ലവനാര്‍,,ഈ കമന്റുന്ന ഞാനാര്‍..!!! ഇതിനെ ഐഡന്റിറ്റി തെഫ്റ്റ് എന്നു പറയും. വല്യ കുറ്റമാ ഇതു.. ദുഫായിലായാലും കേരളത്തിലായാലും..:(((

Kalesh Kumar

അവിടെ വരാന്‍ കഴിയാഞ്ഞ വിഷമം ഇത് കണ്ടപ്പം തീര്ന്നു!
ഒന്നാന്തരം റിപ്പോര്ട്ട്! പടങ്ങള്‍ ഗമ്ഭീരം . എനിക്ക് പരിചയമില്ലാത്ത ആളുകളുടെ ഒക്കെ പേര്‍ സഹിതം പടങ്ങളിട്ടത് സഹായകരമായി.....

നന്ദി!

ഒപ്പം കൂട്ടായ്മ വളരുന്നതിലുള്ള സന്തോഷവും !!!

Physel

Thanks Appooo....!!

കുറുമാന്‍

അപ്പുവേ, വിവരണവും ചിത്രവും അടിപൊളി.

അരവിന്ദന്റെ കമന്റിനു 100 മാര്‍ക്ക്
എന്റെ മുടി കിളിര്‍ക്കുന്നതിനു മുന്‍പും, പിന്‍പും ഉള്ള ഫോട്ടോ ഞാനിങ്ങെടുത്തു. കോപ്പി റൈറ്റ് കോപ്പാ :)

നന്ദി എല്ലാവര്‍ക്കും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

ഹായ് "വഴി പോക്കന്‍",

അങ്ങയുടെ പോസ്റ്റുകള്‍ വളരെ ആവേശത്തോടെ വായിക്കുന്ന ഒരു വായനക്കാരന്‍ ആണു ഈ
" ..::വഴിപോക്കന്‍[Vazhipokkan] " :)

ആ ബഹുമാനം വെച്ചുകൊണ്ടു പറയുകയാണ്,
..ഐഡന്റിറ്റി തെഫ്റ്റ് ഞാന്‍ നടത്തിയെന്ന് എനിക്കു തോന്നുന്നില്ല, എന്റെ ആദ്യ പോസ്റ്റ് Thursday, May 03, 2007 ല്‍ ആയിരുന്നു ;
അങ്ങയുടെ Monday, May 7, 2007 ലും.

യാരിദ്‌|~|Yarid

എന്റെ പൊന്നു വഴിപോക്കന്‍ ഒന്നാമാ..ഞാനൊരു തമാശ പറഞ്ഞതാ. അതു നിങ്ങളു ഈ വിധത്തിലെടുത്തല്ലൊ ചങ്ങാതി..:(

നിങ്ങളിത്രേം ഡേറ്റും സമയവുമൊക്കെ വെച്ചു പറഞ്ഞതു കൊണ്ട് ഞാനീ ഐഡന്റിറ്റി അങ്ങു വേണ്ടെന്നു വക്കാ‍മെന്നുകരുതുന്നു..:( അല്ലെങ്കില്‍ തന്നെ ഒരു വഴിപോക്കനെന്തു കാര്യമിവിടെ.. ഞാന്‍ മാറ്റിയേക്കാം കെട്ടൊ..സോറി..:(

ബ്ലോഗ് ആവേശത്തോടെ വന്നു വായിക്കുന്നതിനു നന്ദി.. ഞാന്‍ പോലും വായിക്കാറില്ല എന്റെ ബ്ലോഗ് വളരെ ആവേശത്തോടെ..:(

ഓഫിനു അപ്പുവെന്നോട് ക്ഷമി..:(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

എന്റെ 'വഴി പോക്കാ'

താനാ പുലി.. വഴിപോക്കന്‍ പുപ്പുലി..

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

2008 മീറ്റിനു ഒരു ഓഫ് ഫ്രീ അല്ലേ അപ്പൂ?

:)

യാരിദ്‌|~|Yarid

വഴിപോക്കന്‍ ഒന്നാമന്‍ ചേട്ടാ, ഒരു മണിക്കൂറിനകം ഞാന്‍ മാറ്റിയേക്കാം കേട്ടൊ..ഇഫ് പോസ്സിബിള്‍, ഇല്ലെങ്കില്‍ വിത്തിന്‍ ഒണ്‍ ഡേ...:(

ലേഖാവിജയ്

നന്നായിരിക്കുന്നു;ഫോട്ടോസും വിവരണവും.ഒരുപാട് എഴുത്തുകാരെ കാണാന്‍ കഴിഞ്ഞല്ലൊ.നന്ദി.

Kuzhur Wilson

കുറുവിന്റെ ആ വിഗ്ഗൊന്ന് കാണാന്‍ പറ്റിയില്ലാല്ലോ ?

ശ്രീവല്ലഭന്‍.

അപ്പു,

വളരെ നല്ല പോസ്റ്റ്. പടങ്ങളെല്ലാം വളരെ നല്ലത്. എല്ലാരും നന്നായ്‌ enjoy ചെയ്തു എന്ന് കണ്ടാല്‍ അറിയാം. :-)

ബിന്ദു കെ പി

വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..ഓരോരുത്തരുടേയും ഫോട്ടൊ പ്രത്യേകം എടുത്തത് വളരെ നന്നായി

ഉഷശ്രീ (കിലുക്കാംപെട്ടി)

അപ്പൂ..മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതിന്റെ വിഷമം ആദ്യമേ അറിയിക്കട്ടെ.
അപ്പുന്റെ ഫോട്ടോകളും കൂടെയുള്ള ഗംഭീര വിവരണവും കൂടിയായപ്പോള്‍ ശരിക്കും മീറ്റില്‍ പങ്കെടുത്തതു പോലെ തോന്നി. നന്ദി അപ്പു.

Unknown

അപ്പൂ കലക്കന്‍ റിപ്പോര്‍ട്ട്... മീറ്റിന് എല്ലാവരും പിരിഞ്ഞ ശേഷവും അവിടെ ചിലരുണ്ടായിരുന്നു. അപ്പോള്‍ വഴിപോക്കനും കവാലനും കവിത ചൊല്ലി... കൂടെ തമനൂന്റെ ഒരു നല്ല പാട്ടും. നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി.

Rasheed Chalil

മുകളിലെ റശീദ് ഞാനാ... :)

തമനു

മോനേ അരവിന്നാ കുട്ടാ നീ എന്നാടാ ചക്കരേ ദുബായ്ക്ക് വരുന്നത്. ഒരിക്കല്‍ വന്ന് എല്ലാരേം കാണണം എന്നൊക്കെ പറഞ്ഞില്ലേടാ മോനേ..

(അല്ലേ നീ പത്തനംതിട്ടേ വരുമല്ലോ, എടുത്തോളാം.. $#$@#)

:)
എന്നേ പറഞ്ഞതൊക്കെ ഞാന്‍ ക്ഷമിച്ചു. എന്നാലും അഗ്രജന് ഗ്ലാമറാണെന്ന് പറഞ്ഞത് അങ്ങോട്ട് ക്ഷമിക്കാന്‍ ഒക്കുന്നില്ല. (എല്ലാ ഡിക്ഷ്നറികളും തപ്പി ഞാന്‍ വീണ്ടും, ഗ്ലാമര്‍ എന്നുള്ളതിന്റെ അര്‍ത്ഥം ഈയിടെ എങ്ങാനും മാറിയോന്ന് അറിയാന്‍)
:)

ബാക്കി എല്ലാരേം പറഞ്ഞതിന് നൂറില്‍ നൂറ് മാര്‍ക്ക് :)

Sharu (Ansha Muneer)

മീറ്റിന് ശേഷം ഇന്നാണ് ഓഫീസില്‍ എത്തിയത്. ചിത്രങ്ങള്‍ ഒക്കെ കണ്ടു.. നന്നായിരിക്കുന്നു.

കൊച്ചുത്രേസ്യ

ഈ മീറ്റ്‌ വന്‍വിജയമായിതീര്‍ന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകള്‍ അഗ്രജന്റേതാണെന്ന്‌ എവിടൊക്കെയോ വായിച്ചു. അഫിനന്ദനംസ്‌ .. കീപ്പിറ്റപ്പ്‌ (തോളത്തു തട്ടുന്നു. ഒരു കോലുമുട്ടായി സമ്മാനമായി തരുന്നു)

വര്‍ത്താനോം പറഞ്ഞ്‌ വടേം തിന്ന്‌ എല്ലാരും വട്ടം കൂടിയിരിക്കുന്നതു കണ്ടിട്ട്‌ സഹിക്കുന്നില്ല. കഷണ്ടിക്ക്‌ മരുന്നു കണ്ടുപിടിച്ചൂന്ന്‌ കുറുമാന്റെ തല കണ്ടപ്പോള്‍ മനസ്സിലായി. അസൂയക്കെന്തെങ്കിലും മരുന്നുണ്ടെങ്കില്‍ ആരെങ്കിലും ഒന്നിങ്ങോട്ട്‌ കൊറിയര്‍ ചെയ്യണേ..

എല്ലാര്‍ക്കും ഒടുക്കത്തെ ഗ്ലാമര്‍.ക്യാമറേടെ ഗുണമോ അതോ എന്റെ കണ്ണിന്റെ കുഴപ്പമോ. അറബിനാട്ടിലെത്തുമ്പോള്‍ ഗ്ലാമറൊക്കെ ഓട്ടോമാറ്റിക്കായി വരുംന്ന്‌ എവിടെയോ കേട്ടിട്ടുണ്ട്‌.സംഭവം സത്യമാണെന്ന്‌ ഇപ്പോ മനസ്സിലായി.

'അക്കുത്തിക്കുത്താനവരമ്പത്ത്‌' എങ്ങനെ കളിക്കാം എന്നാതായിരുന്നോ ചര്‍ച്ച? കൈപ്പള്ളീടെ ഫോട്ടോ കണ്ടപ്പോള്‍ അങ്ങനെ തോന്നി.

കുഞ്ഞുപിള്ളാരെ പരിചയപ്പെടുത്തുന്ന ഫോട്ടോസ്‌ ഒന്നും കാണുന്നില്ലല്ലോ. ചുമ്മാ കയ്യില്‍ തടഞ്ഞ പിള്ളാര്‍സിനെയെല്ലാം കൂട്ടി നിര്‍ത്തിയെടുത്ത ഫോട്ടോയൊന്നും ഇവിടെ പറ്റില്ല. ഓരോ പീക്കിരികളുടെയും പ്രത്യേകം പ്രത്യേകം ഫോട്ടോസ്‌ - പേര്‌, വയസ്സ്‌, അച്ഛന്‍സ്‌/അമ്മാസ്‌ പേര്‌,മീറ്റിനെപറ്റിയുള്ള അവരുടെ അഭിപ്രായം,ബ്ലോഗിംഗില്‍ അവരുടെ ഭാവിപരിപാടികള്‍- ഇത്രയും കാര്യങ്ങള്‍ സഹിതം ആരെങ്കിലും ഒരു പോസ്റ്റിടേണ്ടതാണ്‌.

യൂയേയീമീറ്റിനെപറ്റിയുള്ള എല്ലാ പോസ്റ്റുകള്‍ക്കും ഈ കമന്റ്‌ ബാധകമാണ്‌. എല്ലായിടത്തും പോയി കമന്റിടാനുള്ള ക്ഷമ,ആരോഗ്യം,സമയം എന്നീ സംഭവങ്ങളുടെ അപര്യാപ്തത-അതു തന്നെ കാരണം
:-))

സുല്‍ |Sul

മീറ്റുപടങ്ങള്‍ ഉഗ്രോഗ്രനായി പോസ്റ്റിയ അപ്പുവിന് ഒരു കൊടുകൈ. :)
-സുല്‍

Suraj

സത്യം പറഞ്ഞാല്‍ സമ്മിശ്ര വികാരമായിരുന്നു ഫോട്ടോകള്‍ കാണുമ്പോള്‍.

വികാരം 1 : അസൂയ, അസഹ്യമായ അസൂയ. നിങ്ങളിങ്ങനെ ഒത്തുകൂടുന്നത് കാണുമ്പോള്‍ :)

വികാരം 2 : അന്ധാളിപ്പ് :0 ബ്ലോഗുകളും ബ്ലോഗര്‍മാരുമായി ചിന്തകളിലൂടെ മാത്രം അവതരിച്ചിരുന്ന, ഇടപെട്ടിരുന്ന, ആളുകളെ നേരിട്ട് (ഫോട്ടോയിലെങ്കിലും) കണ്ടപ്പോള്‍ ഉണ്ടായത്.

ഏതായാലും എനിക്കിതിനെ ബ്ലോഗേഴ്സ് മീറ്റ് എന്നതിനേക്കാള്‍ ഒരു മലയാളി സംഗമം എന്ന് വിളിക്കാനാണിഷ്ടം. ആശംസകള്‍!

അപ്പുച്ചേട്ടന് ഒരു സ്പെഷല്‍ നന്ദി:)

Kaithamullu

അപ്പൂസെ,
ഫോട്ടൊയെടുത്താല്‍ പോരാ, ദാ, ഇങ്ങനെ പോസ്റ്റുകേം വേണം.
-താങ്ക്സ് ണ്ട് ട്ടാ!

അരവീ,
കൊട് കൈ!
യെന്തോര് യെമണ്ടന്‍ കമെണ്ടാ, മാ‍ഷേ!
(ആകാശത്തിലെ പറവ മോഡല്‍ ഉള്ള മീശ..ഒന്നൊന്നര!)

ഇടിവാള്‍

പടങ്ങള്‍ ഗംഭീരം! നല്ല പ്രൊഫഷണല്‍ ടച്ച്!

മുടിയുള്ള കുറുമാന്റെ ആദ്യത്തെ പടം കണ്ട് എനിക്ക് മനസ്സിലായില്ല.. അനില്‍ ശ്രീയുടെ ഫോട്ടോ പോസ്റ്റിലാണു ആദ്യം കണ്ടത്. അടിക്കുടീപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ!

വല്ലാത്ത സംശയം.. ഈ ബ്ലോഗറെ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ .. ഇനി വെങ്കിടങ്ങുകാരന്‍ വല്ലോം ആണോ ദൈവേ.. ഇടി വീഴാന്‍ സാധ്യതയുണ്ടോ എന്നൊക്കെ കൂലംകഷമായി ചിന്തിച്ച് തലച്ചോറില്‍ ഗ്ലോബല്‍ വാമിങ്ങ് നടന്നുകൊണ്ടിരിക്കുമ്പഴാണു അപ്പൂന്റെ പോസ്റ്റിലെ പടവും അടികുറിപ്പും!

ഒരു ചെറ്യേ പീസ് മുടിക്കഷ്ണം വച്ചപ്പഴേക്കും കുറു അങ്ങ്ട്ട് ചുള്ളനായീലോ?

തലക്കകത്തുള്ളതിലല്ല കാര്യം തലേടെ മോളീലുള്ളതു നന്നായാല്‍ മതീന്നു കാര്‍ന്നോമ്മാരു പറേണത് ഇദാവും ല്ലേ? ;)

കൈപ്പള്ളിയുടെ ആ പോസില്‍ ‘ബ്യാ ആ ആ ആ‍ാ‍ാ‍ാ‍ാ “ എന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ഒരു ബി.ജി.എം കൂടി ഇട്ടു സങ്കല്പിച്ചു നോക്ക്യേ ! ആ തവളച്ചാട്ട ഡേമോയും കലക്കി.. അതോ വീണു പോയ വല്ലോം തപ്പുകയായിരു‍ന്നോ?

ഇടിവാള്‍

കമന്റ്സ് ഒക്കെ വായിക്കുന്നതേയുള്ളൂ. അപ്പഴാണു വഴിപോക്കര്‍ തമ്മിലുള്ള തര്‍ക്കം കണ്ടത്!

നിങ്ങള്‍ക്കൊക്കെ വളരേ മുന്‍പ് വേറെഒരു വഴിപോക്കന്‍ ഉണ്ടായിരുന്നു ഇവിടെ.. അമേരിക്കയില്‍ നിന്നു!

ദേ http://www.blogger.com/profile/16994855906000266075 ഇവിടെ http://vpokan2.blogspot.com/

ആശാനിപ്പോ ഏതുവഴിക്കാ പോയതെന്നു ഒരൈഡീയയുമില്ല!

അപ്പു ആദ്യാക്ഷരി

വെള്ളീയാഴ്ച വൈകിട്ട് ദുബായിയില്‍ വച്ചു നടത്തിയ ഈ യു.എ.ഇ ബ്ലോഗര്‍സ് മീറ്റ് ഒരു വന്‍വിജയമാക്കിയ എല്ലാവരോടും ഉള്ള നന്ദി അറിയിക്കട്ടെ.

അതോടൊപ്പം, അല്ലെങ്കില്‍ അതില്‍ ഒരു പടികൂടുതല്‍ എനിക്കു സന്തോഷം പകരുന്നത്, ലോകത്തിന്റെ പലഭാഗങ്ങളിലുള്ള, ബ്ലോഗിലൂടെ മാത്രം പരിചയപ്പെട്ട, സുഹൃത്തുക്കളുടെ സ്നേഹവും, ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന വാക്കുകളും ആശംസകളുമാണ്. ഈ ഒരു പോസ്റ്റില്‍ മാത്രം 500 നു മേല്‍ ഹിറ്റുകള്‍, ഫീഡ് ജിറ്റില്‍ കാണിക്കുന്ന, ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന മലയാളികളായ വായനക്കാരുടെ സ്ഥലപ്പേരുകള്‍ ഇതെല്ലാം വളരെ സന്തോഷം തരുന്നു. മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും ഞങ്ങളെയൊക്കെ കാണാനും, ഈ ബ്ലോഗ് മീറ്റിന്റെ സന്തോഷം കമന്റുകളിലൂടെ അറിയിക്കാനും നിങ്ങളോരോരുത്തരും കാണിച്ച നല്ലമനസ്സിനു മുമ്പില്‍ ഓരോ യു.എ.ഇ ബ്ലോഗര്‍മാരുടെയും പേരില്‍ നന്ദിയും സന്തോഷവും ഒരു വാചകത്തില്‍ പറയട്ടെ.

ഇതിനു പിന്നില്‍ അധ്വാനിച്ച ഒരുപാടുപേരുണ്ട്. സ്വയം “ഫാരവാഹിയായ” അഗ്രജന്‍, മീറ്റിലും അതിനു മുമ്പും ഒരു വല്യേച്ചിയുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ച അതുല്യേച്ചി എന്നിവര്‍ക്ക് ഒരു പ്രത്യേക നന്ദി. ബാക്കി ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

പങ്കെടുത്തില്ലെങ്കിലും വാക്കുകളിലൂടെ സന്തോഷം പങ്കുവച്ച .....

മനോജ്, പൊറാടത്ത്, വിന്‍സ്, അങ്കിള്‍, ധനേഷ്, ഇക്കാസ് , കുഞ്ഞന്‍, ബാജി, കണ്ണൂരാന്‍,മനു ജി, പ്രിയ ഉണ്ണികൃഷ്ണന്‍, ആഷ, സിയ, അനോണിമാഷ്,ഷഫീര്‍, സുകുമാരേട്ടന്‍, കുട്ടന്‍ മേനോന്‍, കുതിരവട്ടന്‍, നജൂസ്, ഖാന്‍, വണ്‍ സ്വാളോ, ബഷീര്‍, ശരീഖ് ഹൈദര്‍, സഞ്ചാരി, സുമേഷ്, ലീല ചന്ദ്രന്‍, ബീരാന്‍ കുട്ടി, മഞ്ഞച്ചേര, ലാപ,സി.കെ ബാബു, കുമാറേട്ടന്‍, ആവനാഴിച്ചേട്ടന്‍, ജോണ്‍ജാഫര്‍ ജനാ, കാവലാന്‍, അരവിന്ദേട്ടന്‍, ചിത്രകാരന്‍, ഗോപന്‍, ഹൊസെ, സജി, വഴിപോക്കന്‍, കലേഷ് ചേട്ടന്‍, ഫൈസല്‍, ലേഖാ വിജയ്, കുഴൂര്‍, ശ്രീവല്ലഭന്‍, ബിന്ദു, കിലുക്കാം പെട്ടി, കൊച്ചുത്രേസ്യ, സൂരജ്, ഇടിവാള്‍ ... നന്ദി..നന്ദി..നന്ദി നിങ്ങളുടെ സ്നേഹത്തിന്, ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും പേരില്‍.


ബാക്കി ബ്ലോഗിമീറ്റില്‍ സംബന്ധിച്ച എല്ലാവര്‍ക്കും, ഇവിടെ യൂ.എ.ഇ ക്കാരായബ്ലോഗര്‍മാര്‍ക്കും കമന്റിട്ടവര്‍ക്കും എന്റെ വക സ്വന്തം നന്ദി :) പേരുകള്‍ എഴുതി ലിസ്റ്റ് വലുതാക്കുന്നില്ല, തല്‍ക്കാലം ക്ഷമീ..ട്ടാ :)

സ്നേഹപൂര്‍വ്വം
അപ്പു

ഗുപ്തന്‍

ആ പോര്‍ട്രേറ്റ്സ് ഇട്ടത് കിടു ഐഡിയ. താങ്ക്സേ..


*************
ഓടോ. ആരോ അഭിനന്ദിച്ചു തോളത്തു തട്ടിയവകയില്‍ അഗ്രജന്‍ തോളില്‍ പരിക്കുപറ്റി ആശുപത്രിയില്‍ പോയി എന്നു കേട്ടു. ഒടിവോ ചതവോ ഉണ്ടെങ്കില്‍ ഒരു ഫ്ലാഷ് അപ്ഡേറ്റ് ഇടണേ...

ഏറനാടന്‍

അപ്പു കിടിലന്‍ റിപ്പോര്‍ട്ടും പടംസും. ഈ മീറ്റ് ശരിക്കും മിസ്സായി. എന്നാലും എനിക്ക് പകരം എന്റെ തിരോന്തരം സുഹൃത്ത് ഉഗാണ്ടാ രണ്ടാമന്‍ വന്നുവല്ലോ. :) ഞാന്‍ 3 നാള്‍ ഭാമയുടെ കൂടെ സിനിമാത്തിരക്കില്‍ കണ്ണൂരിലായിരുന്നു. അതുകൊണ്ട് മീറ്റില്‍ വരാന്‍ പറ്റിയില്ല. ഇന്നാണിതൊക്കെ കാണുനന്ത്. അടുത്ത മീറ്റിന് എത്താമെന്ന് വിചാരിക്കുന്നു.

കാനനവാസന്‍

അപ്പുമാഷേ..... UAE യിലെ ബ്ലോഗ് പുലികളെയെല്ലാം പരിചയപ്പെടുത്തിത്തന്നതിന് നന്ദി.
ചിത്രങ്ങളും നന്നായിട്ടുണ്ട്.
:)

മുസ്തഫ|musthapha

ഹഹഹ ഗുപ്താ...

ഇത്രയും ശക്തമായ ആഘാതമുണ്ടായിട്ടും പരിക്കിത്രയും കുറഞ്ഞത് വൈദ്യശാസ്ത്ര രംഗത്ത് ഒരത്ഭുതമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

ഞാന്‍ ശരിക്കും ആശുപത്രിയിലേക്ക് പോവേണ്ടി വരുമെന്ന് തോന്നുന്നു, ഗുപ്തനും കാണും കൂട്ടിന് എന്നത് സമാധാനം :)

ഓ.ടോ: ഞാന്‍ കമന്‍റില്‍ പാരയിട്ടില്ലാ എന്ന് മേലാല്‍ പരാതി പറയരുത് :)

Unknown

നന്ദി അപ്പു. ചിത്രങ്ങള്‍ എല്ലാം നല്ലത്....

manoj

അപ്പൂ, വളരെ നന്നായ്, എഴുതുക എന്നതിനപ്പുറം നല്ലൊരു കൂട്ടായ്മ സൂക്ഷിക്കുകയും അത് നല്ല രീതിയില്‍ തുടരുകയും ചെയ്യുന്നതു കാണുമ്പോള്‍ വളരെ സന്തോഷം. (ദുബായിലെ സുന്ദരന്മാരും സുന്ദരികളുമെല്ലാം എഴുത്തുകാരണോ...?)പല ബ്ലോഗേസിനെയും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു.

shams

അപ്പൂ
ഇപ്പഴാ ഫോട്ടോകളും വിവരണവുമൊക്കെ കണ്ടത് അസ്സലായിരിക്കുന്നു .
അതെപ്പഴാ വിശാലന്‍ വന്നെ , നേരത്തെ തിരിച്ചു പോന്നത് കൊണ്ട് കാണാനൊത്തില്ല.
ആദ്യമായാണ് എല്ലാവരെയും കാണുന്നതെങ്കിലും ചിരകാല സുഹൃത്തുക്കളോടെന്നപോലെ
വല്ലാത്തൊരാത്മബന്ധം തോന്നി എല്ലാവരോടും - കുറെ നല്ല സുഹൃത്തുക്കളെക്കൂടി സമ്മാനിച്ചതിന്
നന്ദി ബ്ലോഗിനോട് - .
ആരുടെയും ടെലിഫോണ്‍ നംബര്‍ കയ്യിലില്ലായിരുന്നത് കൊണ്ട് ബ്ലോഗിലൂടെ ക്ണ്ട് പരിചയമുള്ള കുറുമാന്റെ തലയായിരുന്നു ലക്ഷ്യം പക്ഷെ കുറുമാന്‍ പറ്റിച്ചു അത്കൊണ്ട് വിശാലമായ ക്രീക്ക് പാര്‍ക്കില്‍ അല്പം അലയേണ്ടിവന്നു ന്നാലും ലക്ഷ്യത്തിലെത്തി , ഇങ്ങിനെ നല്ലൊരു സൗഹൃദസായഹ്നമൊരുക്കാന്‍ പ്രയത്നിച്ചവര്‍ക്ക് , മീറ്റില്‍(പിക്നിക്ക്)'ഈറ്റി'നുള്ള വഹയൊരുക്കിയര്‍ക്ക്
എല്ലാം നന്ദിയുണ്ട് .
പാട്ടും കവിതയുമൊക്കെ മിസ്സായതില്‍ സങ്കടണ്ട്ട്ടാ .

കരീം മാഷ്‌

ഈ ബ്ലോഗു പിക്നിക് ലളിതമാക്കിയതിനു എല്ലാവര്‍ക്കും നന്ദി.
ചിത്രങ്ങള്‍ മനോഹരമാക്കിയവര്‍ക്കെല്ലാം വീണ്ടും നന്ദി.

ഞാന്‍ ഇരിങ്ങല്‍

തിരക്കുകള്‍ കാരണം പലതും വൈകിയാണറിയുന്നത്.

അസൂയ കാരണം നില്‍ക്കാന്‍ വയ്യേ..
ഇരിക്കാന്‍ വയ്യേ....
എന്നാലു ഒരു പാട് സന്തോഷമായി. എല്ലാവരേയും ഒരുമിച്ച് കാണാനായല്ലോ...
മീറ്റിന് ഞാന്‍ പങ്കെടുത്തില്ലാന്ന് ആരാ പറഞ്ഞത്. അത്രയ്ക്ക് നന്നായി ഈ ഫോട്ടോ പരിചയപ്പെടുത്തല്‍.

ഇതില്‍ കൂടുതല്‍ ഇനി എങ്ങിനെയാ പ്രൊഫഷണലാകുന്നേ....

സംഘാടക സമിതി: അഗ്രൂക്കാ... എങ്ങിനെ അഭിനന്ദിക്കും..... ഒരു കൊട്ട പൂ..

അതുല്യേച്ചീ...നേരില്‍ കാണുന്നത് ദാ ഈ മീറ്റിലാ....സുന്ദരിക്കുട്ടിയായിട്ടുണ്ട് ട്ടോ....

കൈപ്പിള്ളി കുറച്ചൂടി പ്രായം പ്രതീക്ഷിച്ചു..ഈ തലയിലാണിതൊക്കെ ഉള്ളത് അല്ലേ...

കുറുമാന്‍ 25 വയസ്സ് കുറഞ്ഞപ്പോള്‍ കുഞ്ഞ് വാവയായി മാറി.

പിന്നെയും അറിയാത്ത ഒട്ടനവധി പേര്‍... എല്ലാവര്‍ക്കും ... ഈയുള്ളവന്‍ റെ ഒരു ചിരി മനസ്സു കൊണ്ട്.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ദേവന്‍

ശെഡ്ഡാ. ഇതിന്റെ സെറ്റ് അപ്പ് കണ്ടപ്പോ ഒരു നൂറടിക്കാം എന്നു കരുതി ഇതുവരെ മിണ്ടാതിരുന്നതാ.. പോളിങ്ങ് മോഴം. തൊണ്ണൂറേ ആയുള്ളു. അപ്പൂന്റെ റിപ്പോര്‍ട്ടാണു റിപ്പോര്‍ട്ട്.

(അരവിന്ദേ, എന്റെ ലാസ്യമോ? അയ്യോ ഞാന്‍ ആളു സ്ട്രൈയിറ്റ് ഫോര്‍വേര്‍ഡാ!! )

റീനി

അപ്പു, ഇപ്പോഴാ പേരുകളുമായി ബന്ധപ്പെടുത്തുവാന്‍ മുഖങ്ങളെ കിട്ടിയത്.

പരിചയപ്പെടുത്തിയതിന് നന്ദി.

ചന്ദ്രകാന്തം

ഈ പോസ്റ്റും, കമന്റുകളും കാണുമ്പോള്‍... അടക്കാനാവാത്ത ആഹ്ലാദം.
ബ്ലോഗ്‌ എന്നൊരു മാധ്യമത്തിലൂടെ തുടങ്ങിവച്ച പരിചയങ്ങള്‍, ഔപചാരികതയെല്ലാം മാറ്റിവച്ച്‌, നല്ല സൗഹൃദങ്ങളായി പടര്‍ന്നു പന്തലിയ്ക്കാന്‍... ഈ കൂടിച്ചേരല്‍ വേദിയൊരുക്കി. അഗ്രജന്‍ മുതല്‍... ഇതിന്റെ പിന്നണിയില്‍ പ്രവര്‍‌ത്തിച്ച ഓരോരുത്തര്‍‌ക്കും അതില്‍ അഭിമാനിയ്ക്കാം.
പിന്നെ, പങ്കെടുത്തിട്ടും പലരേയും നേരിട്ടു പരിചയപ്പെടാനോ..സംസാരിയ്ക്കാനോ കഴിയാതെ പോയ എന്നെപ്പോലുള്ളവര്‍‌ക്ക്‌, ഓരോരോ പേരും മുഖവും ഒന്നിച്ചെടുത്ത്‌ ഓര്‍‌മ്മിച്ചുവയ്ക്കാന്‍... അപ്പൂന്റെ സചിത്ര വിവരണം വളരെ വളരെ ഉപകാരമായി.
സന്തോഷം...വാക്കുകളുടെ അതിരിനും അപ്പുറത്താണ്‌.

അടൂരാന്‍

ഇനിയും ഇതുപോലെ ധാരാളം മീറ്റും ഈറ്റും ഒക്കെ ഉണ്ടാവട്ടെ!
അവിടെയൊക്കെ ഫോട്ടൊ എടുക്കാന്‍ അപ്പുവും ഉണ്ടാവട്ടെ!

ഫുള്‍ജന്‍

തനിമലയാളം ബ്ലോഗ്ഗില്‍ നിറഞ്ഞുനില്‍ക്കുന്ന പല ബ്ലോഗ്ഗേര്‍‌സിനേയും ഇവിടെ പടങ്ങളില്‍ക്കൂടി ‍കാണാന്‍‌ ‍‌സാധിച്ചതില്‍ വളരെ സന്തോഷം.

നല്ല പടങ്ങള്‍! ഒരു പ്രൊഫഷണല്‍ ടച്ച് ഉണ്ടെന്ന് പറയാതെ വയ്യാ..!

പൊയ്‌മുഖം

പടങ്ങളൊക്കെ വളരെ നന്നായിട്ടുണ്ടെന്ന് ഇവിടെ വന്നു കണ്ട എല്ലാവരും പറഞ്ഞല്ലോ.

എന്നാല്‍
പോസ്റ്റിനും, മീറ്റിനും, അതിന് മിനക്കെട്ട് അവിടെ വന്നവര്‍ക്കും,പിന്നെ ഇവിടെ പ്രദര്‍ശിപ്പിച്ച പടങ്ങള്‍ക്കും,പടം പിടിച്ചയാള്‍ക്കും ഒക്കെ കണ്ണുകിട്ടാതിരിക്കാന്‍ വേണ്ടി പൊയ്മുഖം വച്ച് പറയുകയാ.
“പടങ്ങള്‍ നന്നായിട്ടില്ല, അതിനോടൊപ്പമുള്ള വിവരണങ്ങള്‍ തീരെ ശരിയായില്ല!“

manikutty

Really a great venture ..congtrats to each one!

മറ്റൊരാള്‍ | GG

മാഷേ,
ദിവസേന തനിമലയാളത്തില്‍ വരുന്ന മിക്ക പോസ്റ്റുകളുടേയും അതിന് പിന്നിലുള്ളവരുടെയും മുഖങ്ങള്‍ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി. ചിലരെയെങ്കിലും ഈ ലോകത്തിന്റെ
ഏതെങ്കിലും കോണില്‍ വച്ച് തിരിച്ചറിയാന്‍ ഇത് പലര്‍ക്കും, എനിയ്ക്കും സഹായിക്കും. തീര്‍ച്ച!

യു.എ.ഇ. മീറ്റ്. സൌഹൃദത്തിന്റേയും, സന്തോഷത്തിന്റേയും കൂടി പങ്കുവയ്ക്കല്‍ ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

അടുത്തമീറ്റിന് ഞാനും കുടുംബവുമായി അവിടെ വരണമെന്ന് ആശിക്കുന്നു.

മറ്റൊരാള്‍ | GG

ഇവിടെ നൂറടിച്ചതിന്റെ ഒരു സുഖം പറഞ്ഞറിയിക്കുക പ്രയാസം.
ഞാന്‍ പറഞ്ഞത് കമന്റിന്റെ കാര്യമാ. അപ്പോ പിന്നെ അടുത്ത പോസ്റ്റില്‍ കാണാം!

പൈങ്ങോടന്‍

വിശദമായ റിപ്പോര്‍ട്ടും ചിത്രങ്ങളും വളരെ നന്നായി..അഭിനന്ദങ്ങള്‍..

ദിലീപ് വിശ്വനാഥ്

മീറ്റ് ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ചിത്രങ്ങള്‍ നന്നയി അപ്പുവേട്ടാ..

Unknown

ആ പോര്‍ട്രെയ്റ്റുകളെല്ലാം ഗംഭീരം!
തിരക്കുകാരണം ഇപ്പോഴാണു മീറ്റ് വിശേഷങ്ങളൊക്കെ വായിക്കുന്നത്.
നന്നായിരിക്കുന്നു.

ശ്രീലാല്‍

മീറ്റ്‌ സന്തോഷകരമായി കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. മീറ്റ്‌ പോസ്റ്റുകള്‍ ഇനിയും വായിക്കാനുണ്ട്‌. ഇതു വായിച്ച്‌ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ എല്ലാവരെയും കണ്ട പ്രതീതി.. :) വായിച്ചറിവു മാത്രമുള്ള പലരുടെയും ഫോട്ടോ കാണാന്‍ ഒരു കൗതുകം തന്നെ..

മീറ്റ്ന്റെ സംഘാടകര്‍ക്ക്‌ ഒരു സലാം.. :)

Murali K Menon

appoo, appOL photography paThippikkaan maathramalla photo etukkaan kooti aRiyaam allE?

[veRuthe thamaaSichchathaa, kOpamaruth~]

meet meat illaathe bhamgiyaayi avasaanichchu ennaRinjnjathil santhOsham.

puRaththu oru cafe yil ninnaaN~ ithezhuthunnath~. athukoNtaaNu mangLish. kshama vENam....

മുഹമ്മദ് ശിഹാബ്

ഫോട്ടോവില്‍ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം

ചീര I Cheera

വളരെ ക്ലിയര്‍ ആയിരിയ്ക്കുന്നു ചിത്രങ്ങള്‍ അപ്പൂ.
എല്ലാവരേയും നേരില്‍ കാണാന്‍ പറ്റുന്നത് ഒരു രസം തന്നെ.
മനസ്സില്‍, എഴുത്തിലൂടെ രൂപപ്പെട്ടു വെന്നിട്ടുള്ള രൂപവുമായി തട്ടിച്ചു നോക്കാനുള്ള ഒരു രസം!
വളരെ നന്നായിരിയ്ക്കുന്നു.
മീറ്റിനു ഉത്സാഹിച്ചവര്‍ക്കും,ഫോട്ടോ എടുത്തവര്‍ക്കും പ്രത്യേക ആശംസകള്‍.

പ്രയാസി

Entha ithu aLAKIPOLLICHALLO..!?
Santhosamaayi appuvettaaaaaaaa... santhosamaayi..:)

ശ്രീ

അപ്പുവേട്ടാ...
സൂപ്പര്‍! ഈ ഫോട്ടോസ് കണ്ടാല്‍ തന്നെ അറിയാം പരിപാടി എത്രത്തോളം അടിപൊളിയായിക്കാണുമെന്ന്. ഇത്രയും പേരെ ഇങ്ങനെ പരിചയപ്പെടുത്തിയതും വളരെ നന്നായി.

പരിപാടി ഗംഭീരമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍!
[ആ ഈറ്റിന്റെ ഫോട്ടോസ് ഇത്രയധികം കൊടുത്ത് കൊതിപ്പിയ്കേണ്ടിയിരുന്നില്ല. :(]

കുട്ടിച്ചാത്തന്‍

ചാത്തനേറ്: പടങ്ങളൊക്കെ ഇന്നലെതന്നെ കണ്ടതാ നാട്ടിലായിരുന്നു കമന്റിടാന്‍ തുടങ്ങിയപ്പോള്‍ നെറ്റ് കണക്ഷനു ജലദോഷം....

എന്തായാലും പോസ്റ്റും പടങ്ങളും കലക്കി...

ഹരിയണ്ണന്‍@Hariyannan

അപ്പൂ..

ഇവിടെ വന്ന് ഒരുതവണ നന്ദി പറഞ്ഞുപോയതാണല്ലോ എന്ന് കരുതിയിരുന്നു.പക്ഷേ ഫോളോഅപ് കമന്റുകളൊന്നും മെയില് കാണാതെവന്നപ്പോ അന്വേഷിച്ചിറങ്ങീതാ..അപ്പോഴാണപ്പൂ സംഗതി മനസ്സിലായത്...എന്റെ കമന്റുനന്ദി ഗൂഗിള്‍ അടിച്ചുമാറ്റിക്കളഞ്ഞു..

എന്റെ അളവറ്റനന്ദി രേഖപ്പെടുത്തുന്നു..
:)

മഴത്തുള്ളി

മാഷേ,

ഈ റിപ്പോര്‍ട്ട് ഞാന്‍ നാട്ടില്‍ വെച്ച് നെറ്റില്‍ കണ്ട് പെട്ടെന്ന് തന്നെ കമന്റിടാന്‍ നോക്കിയെങ്കിലും നടന്നില്ല. എന്തായാലും ഇത്ര വിശദമായി (ഫോട്ടോ സഹിതം) ഉണ്ടാക്കിയ ഈ റിപ്പോര്‍ട്ടിലൂടെ അറിയാത്ത പല ബ്ലോഗ്ഗേഴ്സിനേയും നേരില്‍ കാണാനൊത്തു.

അഭിനന്ദനത്തിന്റെ വാടാമലരുകള്‍ :)

Sathees Makkoth

അപ്പു,
മീറ്റ് വിശേഷങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നെങ്കിലും ഇന്നാണിതൊക്കെ ഒന്ന് നോക്കാന്‍ പറ്റിയത്. ദ്ദുബായില്‍ മൊത്തം ബ്ലോഗേഴ്സ് ആണന്ന് തോന്നുന്നു. എല്ലാവരേയും പരിചയപ്പെടുത്തിയതിന് നന്ദി.

വാളൂരാന്‍

നേരത്തേ പരിചയമുള്ള പലരേയും ഇപ്പൊഴാണ് കണ്ടത്.... അപ്പൂസ് വളരെ സന്തോഷം...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP