Monday, February 25, 2008

വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം - ദുബായ് ഡി.എസ്.എഫ്

2008 ലെ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്‌ ഇന്നലെ കൊടിയിറങ്ങി. ജനുവരി 24 മുതല്‍ ഫെബ്രുവരി 24 വരെയുള്ള ദിവസങ്ങളില്‍ അരങ്ങേറിയ, ഈ മേഖലയിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാമാങ്കത്തില്‍ വന്‍ ഡിസ്കൗണ്ടുകളും, സമ്മാനപ്പെരുമഴയുമായിരുന്നു ഉപഭോക്താക്കളെ കാത്തിരുന്നത്‌. എല്ലാ ദിവസവും നടന്ന ലെക്സസ്‌ മെഗാ റാഫിളില്‍ (ആകെ മുപ്പത്തഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുകവരുന്ന രണ്ടു ലക്സസ്‌ കാറുകളും 100000 കറന്‍സിയും ഒരാള്‍ക്ക്‌!) പതിവുപോലെ ഇക്കുറിയും ഇന്ത്യാക്കാര്‍ തന്നെയായിരുന്നു വിജയികളിലധികവും. ഈ മേളയോടനുബന്ധിച്ച്‌ വിവിധരാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശനങ്ങള്‍ നടക്കുന്ന "ഗ്ലോബല്‍ വില്ലേജ്‌" എന്ന പ്രദര്‍ശന നഗരി മാര്‍ച്ച്‌ ഒന്നുവരെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഇതുകൂടാതെ ദുബായ്‌ ക്രീക്കിന്റെ കരയിലും, ഹെറിറ്റേജ്‌ വില്ലേജിലുമായി ധാരാളം വിനോദ, വിജ്ഞാന, വ്യാപാര പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരുന്നു. എല്ലാ ദിവസവും രാത്രി എട്ടിന് നടത്തിയിരുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ തീര്‍ച്ചയായും കണ്ണിന്‌ ഇമ്പം പകരുന്നവയായിരുന്നു. ക്രീക്കിനുള്ളില്‍ നിര്‍ത്തിയിരിക്കുന്ന ഒരു ബാര്‍ജില്‍ നിന്നായിരുന്നു പതിനഞ്ചു മിനിറ്റോളം നീളുന്ന ഈ വര്‍ണ്ണവിസ്മയം ഓരോദിവസവും അവതരിപ്പിച്ചിരുന്നത്. വെടിക്കെട്ടുകളുടെ കലാശക്കൊട്ടും ഇന്നലെ രാത്രിയില്‍ ദുബായ്‌ ക്രീക്കില്‍ നടക്കുകയുണ്ടായി. ഈ വെടിക്കെട്ടിനിടയിലെ ചില ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം - വലുതായി കാണുന്നതാവും കൂടുതല്‍ ഭംഗി)




















നമ്മുടെ നാട്ടില്‍ കണ്ടുപരിചയമുള്ള മാലപ്പടക്കം ഈ വെടിക്കെട്ടില്‍ ഇല്ലായിരുന്നു. പക്ഷേ, ആകാശത്തുവിരിഞ്ഞ വര്‍ണ്ണവിസ്മയവും, അത്‌ തീര്‍ത്ത ആകൃതികളും നിറങ്ങളും മനോഹരമായിരുന്നു. നമ്മുടെ കണ്ണുകള്‍ക്ക്‌ അനുഭവേദ്യമാകുന്ന വര്‍ണ്ണങ്ങളുടെ നൂറിലൊന്നുപോലും പിടിച്ചെടുക്കുവാന്‍ ക്യാമറകള്‍ക്കു കഴിയില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ ഈ ചിത്രങ്ങള്‍ ഇവിടെ ഇടുന്നത്‌.






ക്രീക്കില്‍ വീശിക്കൊണ്ടിരുന്ന കാറ്റ്‌ ആകാശത്ത്‌ വിരിയുന്ന പ്രകാശരേഖകളെ ഒരു വശത്തേക്ക്‌ അടിച്ചുമാറ്റിയപ്പോള്‍ ഒരല്‍പ്പം ചെറിയ സ്പീഡില്‍ ആ രംഗങ്ങള്‍ പകര്‍ത്തിയ ക്യാമറയ്ക്‌ സാങ്കേതികമായി അല്‍പ്പം ബുദ്ധിമുട്ടുകള്‍ നേരിടുകതന്നെചെയ്തു. അത്‌ പല ചിത്രങ്ങളിലും വ്യക്തവുമാണ്‌.









ഈ വര്‍ണ്ണവിസ്മയം കണ്ടതിനുശേഷം, വെടിക്കെട്ടിന്റെ പിന്നെലെ കഥകള്‍ ഒരല്‍പ്പം വായിക്കാന്‍ താല്‍പര്യം തോന്നി. അപ്പോള്‍ കിട്ടിയ അറിവിന്റെ ചില പ്രസക്തഭാഗങ്ങള്‍ മാത്രം എല്ലാവരുടേയും അറിവിലേക്കായി ഇവിടെ പങ്കുവയ്ക്കട്ടെ.

പൈറോടെക്നിക്സ്‌ (Pyrotechnics) എന്ന ശാസ്ത്രശാഖയിലാണ്‌ വെടിക്കെട്ട്‌ എന്ന് നമ്മള്‍ വിളിക്കുന്ന (fireworks എന്ന് ഇംഗ്ലീഷില്‍) കരിമരുന്ന് പ്രയോഗം വരുന്നത്‌. വെടിമരുന്നിന്റെ ഉപയോഗം മാത്രമല്ല, തീപ്പെട്ടിനിര്‍മ്മാണം, മറ്റുചെറിയ സ്ഫോടകവസ്തുക്കള്‍ തുടങ്ങിയവയും ഇതില്‍ പെടുന്നു. ചൈനക്കാരായിരുന്നു കരിമരുന്ന് പ്രയോഗങ്ങളുടെ ആദ്യകാല പ്രായോജകര്‍.




പന്ത്രണ്ടാം നൂറ്റാണ്ടില്‍ത്തന്നെ ചൈനയില്‍ കരിമരുന്ന് പ്രയോഗങ്ങളുടെ ആദ്യ രൂപങ്ങള്‍ ഉണ്ടായിരു‍ന്നു എന്നതിന്‌ രേഖകളുണ്ട്‌. അതിനു ശേഷം അറബികള്‍ വഴി അത്‌ പാശ്ചാത്യലോകത്തിലെത്തി. പിന്നീട്‌ അനേകവര്‍ഷങ്ങളിലൂടെ നടന്ന ഗവേഷണ, നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായാണ്‌ നാം ഇന്നു കാണുന്ന രീതിയിലുള്ള വെടിക്കെട്ടുകള്‍ പ്രയോഗത്തിലായത്‌. ഇന്ന് നാം കാണുന്ന രീതിയിലുള്ള Professional fireworks എല്ലാം തന്നെ കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനങ്ങളിലൂടെയാണ്‌ കിറുകൃത്യമായി തീപ്പിടിപ്പിക്കുന്നത്‌.









വെടിക്കെട്ടുകളില്‍ പലയിനങ്ങളുണ്ടെങ്കിലും, അതിന്റെ പ്രധാന ആകര്‍ഷണം മാനത്തുയര്‍ന്നുപൊട്ടുന്ന ഷെല്ലുകള്‍ തന്നെയാണ്‌. റോക്കറ്റുകളുടെ ഏറ്റവും ചെറിയരൂപമായ വാണങ്ങള്‍ ഉപയോഗിച്ചാണ്‌ ഈ ഷെല്ലുകളെ ഉയരത്തിലേക്കെത്തിക്കുന്നത്‌. ഒരു ചെറിയ കടലാസു ട്യൂബിനുള്ളില്‍ വെടിമരുന്ന് നിറയ്ക്കുന്നു. ഈ ട്യൂബിന്റെ ഒരറ്റത്തായി മാനത്തുയര്‍ന്ന് പൊട്ടേണ്ട ഷെല്ലും, മറുവശത്തായി ട്യൂബിലെ മരുന്നിനെ തീപിടിപ്പിക്കാനുള്ള ഒരു തിരിയും ഉണ്ടാവും. തിരിയില്‍ തീകൊളുത്തുമ്പോള്‍ ട്യൂബിനുള്ളിലിരിക്കുന്ന വെടിമരുന്ന് കത്തുകയും തല്‍ഭലമായി ഉണ്ടാകുന്ന വാതകങ്ങള്‍ ശക്തിയോടെ തിരിയിരുക്കുന്നഭാഗത്തെ ഒരു സുഷിരം വഴി പുറത്തേക്ക്‌ വമിക്കുകയും, വാണം മുകളിലേക്ക്‌ ഉയരുകയും ചെയ്യും. ഇങ്ങനെ ഉയരുന്ന വാണങ്ങള്‍ക്കാണ്‌ അത്‌ പോകുന്ന പാതയില്‍ ഒരു വാല്‍ കാണപ്പെടുന്നത്‌. ഇതിന്റെ തന്നെ മറ്റൊരു വകഭേദമായി തറയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീല്‍ കുഴലില്‍ വെടിമരുന്ന് ഇട്ട്‌, അതിനു മുകളില്‍ ഷെല്ലുകള്‍ ഉറപ്പിക്കുന്ന രീതിയും നിലവിലുണ്ട്‌. ഈ വെടിമരുന്ന് തീപിടിക്കുമ്പോള്‍ ഉണ്ടാകുന്ന തള്ളലില്‍ ഷെല്ല് ആവശ്യമായ ഉയരത്തിലെത്തും. 'വാല്‍' ഇല്ലാതെ മുകളിലെത്തുന്ന ഷെല്ലുകള്‍ ഇത്തരത്തില്‍ പെട്ടവയാണ്‌.






വെടിമരുന്നില്‍ ഏകദേശം 75% പൊട്ടാസ്യം നൈട്രേറ്റും, 15% ചാര്‍ക്കോളും (കരിപ്പൊടി) യും 10% സള്‍ഫറും അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം നൈട്രേറ്റ്‌ തീപിടിക്കുമ്പോള്‍ ഓക്സിജന്‍ പുറത്തേക്ക്‌ വമിപ്പിക്കുന്നു. ഈ ഓക്സിജന്‍ ഉപയോഗിച്ചുകൊണ്ട്‌ സള്‍ഫറും കാര്‍ബണും കത്തുകയും തന്മൂലമുണ്ടാകുന്ന വാതകങ്ങള്‍ വാണത്തിന്റെ ഒരറ്റത്തുള്ള സുഷിരത്തില്‍ക്കുടി പുറത്തേക്ക്‌ വമിക്കുകയും ചെയ്യുമ്പോഴാണ്‌ വാണം മുകളിലേക്ക്‌ ഉയരുന്നത്‌. ഇതേ രാസപ്രവര്‍ത്തനം സുഷിരമില്ലാത്ത ഒരു ഷെല്ലില്‍ ഉണ്ടാക്കുമ്പോള്‍, വാതകങ്ങള്‍ ശകതമായ സ്ഫോടനം ഉണ്ടാക്കി ഷെല്ലിനെ പൊട്ടിക്കുന്നു. ഇതാണ്‌ ശബ്ദത്തോടുകൂടിയ പടക്കം.






ഷെല്ലുകള്‍ക്കുള്ളില്‍ പലരീതിയില്‍ കത്താന്‍ പാകത്തില്‍ ഉറപ്പിച്ചിരിക്കുന്ന ചെറിയ സ്റ്റാറുകള്‍ ഉണ്ടാവും. സ്റ്റാര്‍ എന്ന വാക്കിന്‌ നക്ഷത്രം എന്ന അര്‍ത്ഥമല്ല ഇവിടെയുള്ളത്‌. പലരീതികളില്‍ കത്തി ഷെല്ലില്‍ നിന്നും പുറത്തേക്ക്‌ തെറിക്കുന്ന രാസവസ്തുക്കള്‍ എന്നേയര്‍ത്ഥമുള്ളൂ. ഷെല്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഈ സ്റ്റാറുകള്‍ പുറത്തേക്ക്‌ തെറിക്കുന്നത്‌ പല ആകൃതികളിലായിരിക്കും. ഈ ആകൃതികള്‍ക്കോരോന്നിനും ഓരോ പേരുകളും ഉണ്ട്‌. Palm, Ring shell, Round shell, Chrysanthemum, Roundel തുടങ്ങിയവ അതില്‍ ചില ആകൃതികള്‍ മാത്രം. ഈ ഫോട്ടോകളില്‍ നോക്കി ഈ ആകൃതികള്‍ കണ്ടുപിടിക്കാമോ എന്നു നോക്കൂ.





ആകൃതികളെപ്പോലെതന്നെ വര്‍ണ്ണങ്ങളും ഒരു വെടിക്കെട്ടിന്റെ മാറ്റുകൂട്ടാന്‍ ആവശ്യമാണ്‌. വെടിക്കെട്ടിന്‌ അനേകനൂറ്റാണ്ടുകാലത്തെ ചരിത്രമുണ്ടെങ്കിലും, ഇന്നു കാണുന്ന നിറക്കൂട്ടുകള്‍ ഈ രംഗത്തേക്ക്‌ കടന്നുവന്നിട്ട്‌ നൂറുവര്‍ഷം ആകുന്നതേയുള്ളൂ. അനുയോജ്യമായ ലോഹപ്പൊടികളും, ലോഹലവണങ്ങളും (metal salts) വെടിമരുന്നില്‍ കലര്‍ത്തിയാണ്‌ വര്‍ണ്ണങ്ങള്‍ ഉണ്ടാക്കുന്നത്‌. ഉദാഹരണത്തിന്‌, സ്ട്രോണ്‍ഷ്യം ലവണങ്ങള്‍ ചുവപ്പുനിറവും, അലുമിനിയം ലവണങ്ങള്‍ വെള്ളിനിറവും, കോപ്പര്‍ (ചെമ്പ്‌) ലവണങ്ങള്‍ പച്ച നിറവും, സോഡിയം ലവണങ്ങള്‍ മഞ്ഞനിറവും, ഇരുമ്പ്‌ ലവണങ്ങള്‍ സ്വര്‍ണ്ണനിറവും നല്‍കുന്നു.
























വെടിക്കെട്ടുകളെപ്പറ്റി കൂടുതല്‍ വായനയ്ക്ക്‌ താല്‍പര്യമുള്ളവര്‍ ഇവിടെ നോക്കുക.

(എല്ലാ ഫോട്ടോകളും ക്യാമറ ട്രൈപ്പോഡില്‍ ഉറപ്പിച്ച് എടുത്തതാണ്. ക്യാമറ Nikon D50, Mode: Aperture priority and Programme, ISO: various, from 400 to 1600)

37 comments:

അപ്പു ആദ്യാക്ഷരി

ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം ക്യാമറയില്‍ പകര്‍ത്തിയത്...

അഭിലാഷങ്ങള്‍

((((ഠോ!))) ((((ഠോ!))) ((((ഠോ!)))
((((ഠോ!)))
((((ഠോ!)))((((ഠോ!)))
((((ഠോ!)))((((ഠോ!)))((((ഠോ!)))
((((ഠോ!)))
((((ഠോ!)))((((ഠോ!)))((((ഠോ!)))
((((ഠിം....!)))
((((ഠൂം..!))) ((((ഠോ!)))

കുറച്ചുനേരം ആകാശത്തിലെ വര്‍ണ്ണക്കഴ്ചകള്‍ കണ്ടുനില്‍ക്കട്ടെ. അഭിപ്രായമൊക്കെ സൌണ്ട് ഒക്കെ കുറഞ്ഞിട്ട് വെടിക്കെട്ടൊക്കെ കഴിഞ്ഞിട്ട് സമാധാനത്തോടെ പറയാം! :-)

[ nardnahc hsemus ]

തൊട്ടാവാടീടേം മെയ്മാസച്ചെടീടെം പൂവിന്റെ പടം കാണിച്ചിട്ട് ‘വെടിക്കെട്ടാണെന്നോ?‘ എന്തിനാ ആ‍ാശാനെ, പുള്ളാരെ പറ്റിയ്ക്കുന്നേ??


ഹഹഹ...അപ്പുക്കുട്ടാ.. സൂ..സൂപ്പര്‍!!!!

ശ്രീ

ഈ വെടിക്കെട്ട് പോസ്റ്റിന് ഇരിയ്ക്കട്ടെ എന്റെ വകയും ഒരുഗ്രന്‍ അമിട്ട്.
“ഠേ!”

നല്ല വിവരണം, നല്ല ചിത്രങ്ങള്‍!
:)

Rasheed Chalil

ഡി എസ് എഫ് കൊടിയിറങ്ങുന്നത് കൊണ്ട് നാളെ മുതല്‍ ട്രാഫിക്ക് കുറയും എന്ന് പറയുന്ന പലരേയും കണ്ടു ഇന്നലെ... എന്നിട്ടും കൊടിയിറക്കം കാണാന്‍ പോവാതെ റൂമില്‍ തന്നെ മടിപിടിച്ചിരുന്നു.

കരിമരുന്ന് പ്രയോഗത്തിന്റെ ശബ്ദത്തിനിടയില്‍ ഈ പോസ്റ്റിലെ വിജ്ഞാനങ്ങള്‍ മുങ്ങിപോവാതിരിക്കട്ടേ... അപ്പൂ ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്.

മിന്നാമിനുങ്ങുകള്‍ //സജി.!!

എല്ലാവരും വെടിക്കെട്ട് ഒക്കെ പൊട്ടിച്ചല്ലൊ അപ്പുവേട്ടാ എന്നാ ഞാന്‍ ഒരു മാലപ്പടക്കത്തിന് തിരികൊളുത്താം എന്താ..
ടൊ ട്ടോ ഠൊ ഠോ ഠ്ഠൊ ഠോ.....ഠോ‍ാ‍ാ‍ാ‍ാ‍ാഠ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്..
((((((((((((((((((((((((ഠോ))))))))))))))))))))))))))))
((((((((((((((((((((((((ഠോ))))))))))))))))))))))))))))
((((((((((((((((((((((((ഠോ))))))))))))))))))))))))))))
((((((((((((((((((((((((ഠോ))))))))))))))))))))))))))))
((((((((((((((((((((((((ഠോ))))))))))))))))))))))))))))
((((((((((((((((((((((((ഠോ))))))))))))))))))))))))))))
എന്നാ പൂരം കഴിഞ്ഞു ഇനി അടുത്ത തീരത്തിലേയ്ക്കാകട്ടെ യാത്ര..

സുല്‍ |Sul

വെടികെട്ട് പോസ്റ്റ് അപ്പു.

ഈ വിവരങ്ങളെല്ലാം കോര്‍ത്തിണക്കി പോസ്റ്റുണ്ടാക്കുന്ന അപ്പുവിനെ സമ്മതിച്ചേ പറ്റു.
-സുല്‍

അഭിലാഷങ്ങള്‍

അഭിപ്രായിക്കാനഭി പിന്നേം വന്നു!

ങാ..വെടിക്കെട്ടും DSF ഉം എല്ലാം കഴിഞ്ഞു. പടങ്ങള്‍ ഗൌതം ഗംഭീര്‍ തന്നപ്പൂ ഗംഭീര്‍ തന്നെ..!! ഞാന്‍ വാങ്ങിത്തന്ന കേമറ ഉപയോഗിച്ച് ഞാന്‍ പഠിപ്പിച്ചുതന്നപോലെ തന്നെ ഫോട്ടോ എടുത്തിരിക്കുന്നു. മിടുക്കന്‍!

പിന്നെ, എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വലുതാക്കിനോക്കിയപ്പോ എന്റെ മനസ്സറിഞ്ഞ് അപ്പു പ്രവര്‍ത്തിച്ച ഒരു ഫീല്‍. അതായത് ചിത്രങ്ങളുടെ അടിയില്‍ ദാ കിടക്കുന്നു “വാട്ടര്‍മാര്‍ക്ക്“! കള്ള സുബറേ..ങും! അടിച്ചുമാറ്റല്‍ ടെന്റന്‍സി മണത്തറിയുന്നതെങ്ങിനെയാ അപ്പൂ, പഠിപ്പിച്ചുതരണേ.

പിന്നെ, ആ രണ്ടു ലക്സസ്‌ കാറുകളും 100000 ദിര്‍ഹവും ഒക്കെ പോയി ല്ലേ..!!?? ശ്ശോ... ഈ പുലര്‍ച്ചെകാണുന്ന സ്വപ്നങ്ങളോക്കെ ഫലിക്കും എന്ന് പറഞ്ഞത് ഏത് തെണ്ടിയാണാവോ? വെറുതെ സ്വപ്നം കണ്ട് ടൈം വേസ്റ്റാക്കി! ഫോട്ടോസും വിവരണവും എല്ലാം നന്നായിട്ടുണ്ട് എന്ന എന്റെ അഭിപ്രായത്തിന് മേല്‍ ഒരു ചാക്ക് ശങ്കര്‍ സിമന്റിട്ട് ഒന്നൂടെ ഉറപ്പിച്ചുകൊണ്ട് ഞാന്‍ പോട്ടേ, അടുത്ത DSF ന് എനിക്ക് കാര്‍ കിട്ടുന്നത് ഇപ്പഴേ സ്വപ്നം കാണാന്‍ തുടങ്ങാനുള്ളതാ...

:-)

ചന്ദ്രകാന്തം

.....അങ്ങനെ ആ പൂരവും കഴിഞ്ഞു.
വെടിക്കെട്ടു പടത്തിനിടയ്ക്കുള്ള വഴിമരുന്ന്‌ ഏറെ നന്നായി.

krish | കൃഷ്

വെടിചിത്രങ്ങളും വെടിക്കെട്ട് പുരാ‍ണവും കലക്കി.

Unknown

അപ്പൂ...പടങ്ങളും ,വീവരണവും അതിഗംഭീരം...
ഇത്രേം ഇന്‍ഫര്‍മേഷന്‍സ് കളക്റ്റ് ചെയ്ത് അതു പങ്കുവക്കാനുള്ള ആ ഉദ്യമത്തിനൊരു നമോവാകം.!

തമനു

ഇത്തവണ വെടിക്കെട്ട് കാണാന്‍ പറ്റിയില്ല എന്ന സങ്കടം മാറിക്കിട്ടി...

ഫോട്ടോ മാത്രമേ കണ്ടുള്ളൂ...അതു പഷ്ട്..
പോസ്റ്റ് വായിച്ചില്ല്ല... അതു വൈകിട്ട്..
:)

Kaithamullu

അപ്പൂന്റെ പടങ്ങള്‍ക്കൊരു പ്രത്യേക ചാരുതയുണ്ട്. അത് സത്യം.
പിന്നെ വാണം വിടുന്ന ‘ടെക്നികാലിറ്റി‘ വിവരിച്ചത് സാന്ദര്‍ഭികമായി.
keep it up, appu!

Kasithumba

Splendid Snaps Appu… you have captured them skillfully. I had shot a few clips of these fireworks using JVC camcorder GZ-MG155 last week but if you are to produce some stills out of those clips, they would look as good as your pics immersed in water! The quality of Digital SLR stands out...

CHANTHU

ചെവിട്ടീന്നെന്തോ മുഴക്കം

ചീര I Cheera

ശരിയാ ഇവിടത്തെ ഫയര്‍ വര്‍ക് നയനാനന്ദകരവും, ശബ്ദം തീരെ കുറവുമാണ്. അതുകൊണ്ടെനിയ്ക്കിഷ്ടവുമാണ്.
ദി.എസ്.എഫിനൊക്കെ പോവാന്നു വെച്ചാല്‍ എന്തൂരു മെനക്കേടാ, മടി പിടിച്ചിരുന്നു, താല്പര്യവും തീരെ കുറവാ തിരക്കിലിറങ്ങി നടക്കാന്‍.
പറഞ്ഞപോലെ ആ വാണം വിടുന്ന്നത് താ‍ാല്പര്യത്തൊടെ വായിച്ചു.

പ്രിയ ഉണ്ണികൃഷ്ണന്‍

യെന്തൊരു പൊട്ടലാ പൊട്ടണെ...

നല്ല ചിത്രങ്ങള്‍, വിവരണവും.

മൂര്‍ത്തി

കൊള്ളാം അപ്പു...നന്ദി

ദിലീപ് വിശ്വനാഥ്

നല്ല പടങ്ങള്‍ ആപ്പുവേട്ടാ... വിവരണവും കലക്കി.

ശ്രീലാല്‍

വെടിക്കെട്ടും കുറേ കാര്യങ്ങളും മനസ്സിലാക്കി....വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ മാത്രം കണ്ട് തൃശൂര്‍പൂരത്തിന്റ് വെടിക്കെട്ട് ഓര്‍മ്മകളില്‍ നിറയുന്നു.. :)

Sethunath UN

സൂപ്പറായിട്ടുണ്ട് അപ്പൂ ഫോട്ടോയും വിവ‌രണവും

Gopan | ഗോപന്‍

അപ്പു മാഷേ:
പടങ്ങളും വിവരണവും കലക്കി.
ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍
പഴയ ദുബായ് ദിവസങ്ങള്‍ ഓര്‍ത്തു പോയ്.
നല്ല പോസ്റ്റ് !
സ്നേഹത്തോടെ
ഗോപന്‍

Mr. K#

കിടിലന്‍.

പാമരന്‍

കിടിലോല്‍കിടിലം. പടങ്ങളും വിവരണവും

Unknown

വെടിക്കെട്ട് പടങ്ങള്‍!

G.MANU

ഹാവൂ..ഇതൊന്നു നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ മാഷേ...തകര്‍പ്പന്‍ വര്‍ണ്ണക്കുടകള്‍..

മാലപ്പടക്കം എന്താണാവോ വേണ്ടാന്നു വച്ചത്..അതിന്റെ സുഖം ഒന്നു വേറേയല്ലേ.

കമ്പ്യൂട്ടറൈസ്ഡ് വെടിക്കെട്ട്!! അതൊന്നു കാണണമല്ലോ


വെടിക്കട്ട് ഹിസ്റ്ററിയും തകര്‍ത്തൂ!!

കരീം മാഷ്‌

അപ്പൂ
വെടിക്കെട്ടു കാണാനും അസ്വദിക്കാനും വളരെ ഇഷ്ടം,
പക്ഷെ അപകടമോര്‍ക്കുമ്പോഴും‍ ഒച്ച കേള്‍ക്കുമ്പോഴും
പേടിയാണ്.
ഫോട്ടോ വളരെ നന്നായി

ആഷ | Asha

അങ്കവും കണ്ടു താളിയും ഒടിച്ചു. എന്നു വെച്ചാല്‍ പടങ്ങളും കാണാനായി വെടിക്കെട്ടിനു പിന്നിലെ കഥകളും കുറച്ചറിഞ്ഞു. :)

siva // ശിവ

നല്ല ചിത്രങ്ങളും നല്ല വിവരണവും....

സസ്നേഹം
ശിവ.....

മഴത്തുള്ളി

അപ്പൂമാഷേ...............

ഠോ............... ഠോ................ ഠോ.....................

ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും പൊട്ടാതെ കിടന്ന മൂന്ന് ഗുണ്ടുകള്‍ പൊട്ടി. ഹോ, ചെവിക്കല്ല് എവിടെത്തെറിച്ചു പോയെന്നറിയില്ല :( എന്തായാലും അതെവിടെയെങ്കിലും പോകട്ടെ, ആദ്യം പോസ്റ്റു വായിക്കാമെന്ന് വച്ച് വായിച്ചു തുടങ്ങിയ ഉടനെയാണ് ആദ്യത്തെ പടം കണ്ടത്. അതോടെ കണ്ണും പീസായി :(

അതിനാല്‍ ഈ കമന്റ് എഴുതുന്നത് കണ്ണും ചെവിയുമില്ലാതെയാണെന്ന് ചുരുക്കം ;)

ചുരുക്കിപ്പറഞ്ഞാല്‍ അടിച്ചുപൊളിച്ചു. എന്താ സൂപ്പര്‍ വിവരണം മാഷേ.... തകര്‍ത്തില്ലേ......... കീപ്പിറ്റപ്പ് :))

അപ്പു ആദ്യാക്ഷരി

ദുബായിയില്‍ നടന്ന ഈ വെടിക്കെട്ടുകാണാനെത്തിയ ബൂലോകത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള കൂട്ടുകാര്‍ക്ക് നന്ദി. ഈ പോസ്റ്റ് നിങ്ങള്‍ക്കെല്ലാവര്‍ക്കും അല്പസമയത്തേക്ക് കാഴ്ചയുടെ വിസ്മയം നല്‍കി എന്നറിയുന്നതില്‍ സന്തോഷം.

അഭിപ്രായങ്ങള്‍ പറഞ്ഞ അഭിലാഷ്, സുമേഷ്, ശ്രീ, ഇത്തിരിവെട്ടം, സജി, സുല്ല്, ചന്ദ്രകാന്തം, കൃഷ്, ആഗ്നേയ, തമനു, കൈതമുള്ള് ശശിയേട്ടന്‍, ശ്രീകുമാര്‍, ചന്തു, പി.ആര്‍, പ്രിയ, മൂര്‍ത്തി, വാല്‍മീകി, ശ്രീലാല്‍, നിഷ്കളങ്കന്‍, ഗോപന്‍, കുതിരവട്ടന്‍, പാമരന്‍, യാത്രാമൊഴി, മനു, കരീം മാഷ്, ആഷ, ശിവ, മഴത്തുള്ളീ എന്നിവര്‍ക്ക് നന്ദി.

സഞ്ചാരി @ സ്വര്‍ഗ്ഗീയം

പണ്ട്.. ഈസ്റ്ററിനോ മറ്റൊ ആണെന്ന് തോന്നുന്നു പടക്കം പൊട്ടിക്കുന്നിടത്ത് പോയി നിന്നതിന് ചാച്ചന്റെ കൈയില്‍ നിന്നു പൊതിരെ അടി കിട്ടിയത്... ഇതുവായിച്ചപ്പോല്‍ അറിയാതെ ഓര്‍ത്തുപോയി...22വര്‍ഷങള്‍ക്കുമുന്‍പാണത്...
അപ്പുവേട്ടന് ഇപ്പോഴാണല്ലെ ഇതിനോടൊക്കെ താത്പര്യം തോന്നിതുടങിയത് അല്ലേ... :-)
വളരെ നന്നയിട്ടിട്ടുണ്ട്...
നാട്ടില്‍ ചെന്നിട്ട് ചാച്ചനെ ഇതൊക്കെ കാണിചിട്ടു വേണം ഇതൊക്കെ ഇത്രേ ഒള്ളു എന്ന് പറയാന്‍... ഹ..ഹ
അഭിനന്ദനങള്‍... ലളിതമായ് അവതരണത്തിനും, വെടിക്കെട്ട് സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് പകര്‍ത്തിയതിനും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

DSF വെടിക്കെട്ട് അതിഗംഭീരം അപ്പു..
ഞാനും എടുത്തു കുറച്ചു പടം, ഞാന്‍ പോലും
ഒന്നെ നോക്കിയൊള്ളൂ,ഡിലീറ്റീ..അത്ര കേമമാരുന്നു !!!
ഇതെന്നാ പടം..നല്ല വര്‍ക്ക്.

ഹരിശ്രീ

നല്ല ചിത്രങ്ങളും നല്ല വിവരണവും....

david santos

Really beautiful!
Excellent posting. I loved this blog.
Have a good weekend.

Sentimental idiot

thankyou for your visit.
the pictures are good.its one of my ambition that a job in dubai.......
need more pictures of dubai
thankyou shafeek

പൈങ്ങോടന്‍

എല്ലാ ചിത്രങ്ങളും മനോഹരമായിട്ടുണ്ട് അപ്പൂ..
ചിത്രങ്ങള്‍ വലുതാക്കി കണ്ടു. നോ‌യ്‌സ് ഒട്ടും തന്നെ ഇല്ല എന്നുപറയാം

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP