Saturday, August 18, 2007

പാലക്കാടന്‍ ഗ്രാമത്തുടിപ്പുകള്‍ - ഫോട്ടോപോസ്റ്റ്

നമ്മുടെ നാട്ടിലെ ഒരു പ്രഭാതം ഒരു മണല്‍നാട്ടിലെ പ്രഭാതത്തേക്കാള്‍ എത്രയോ വ്യത്യസ്തവും സുന്ദരവുമാണ്! അതുതന്നെ ഒരു ഗ്രാമപ്രദേശത്തായാലോ?

കിളികളുടെ സംഗീതം, പൂങ്കോഴിയുടെ കൂവല്‍, സമീപത്തെ അമ്പലത്തില്‍ നിന്നുയരുന്ന വെങ്കടേശ സുപ്രഭാതം, പത്രക്കാരന്‍, പാല്‍ക്കാരന്‍, സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍, ചായക്കട, മത്സ്യവില്‍പ്പനക്കാരന്‍, കാളവണ്ടി, ഇങ്ങനെ ഒരു ഗ്രാമത്തിനു മാത്രം സ്വന്തമായ കുറേ കാഴ്ചകള്‍.

ഈ ആഴ്ച പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ രണ്ടുദിവസം താമസിച്ചു.
പാലക്കാട് ടൌണില്‍നിന്നും മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറി തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കൊഴിഞ്ഞാമ്പാറ എന്ന ഒരു തനി നാടന്‍ഗ്രാമപ്രദേശം.

മധ്യകേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നു വയലേലകളും, ഗ്രാമത്തിന്റേതായ മുഖമുദ്രകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, പാലക്കാടന്‍ മേഖലയില്‍ തനി കേരള ഗ്രാമീണ സൌന്ദര്യം ഇന്നും കാണാനാവും. (അത് മറ്റൊരു പോസ്റ്റില്‍ ഇടാം).

റോഡരികില്‍ ക്യാമറയുമായി രാവിലെ ഒരുമണിക്കൂര്‍ നിന്നപ്പോള്‍
കണ്ണില്‍പ്പതിഞ്ഞ കുറേ ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍.
ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകളെ പ്രതിനിധീകരിക്കുന്ന കുറേ
ചിത്രങ്ങള്‍. അവ നിങ്ങളുമായി പങ്കുവയ്ക്കുന്നു.


2678

25 comments:

അപ്പു

റോഡരികില്‍ ക്യാമറയുമായി രാവിലെ ഒരുമണിക്കൂര്‍ നിന്നപ്പോള്‍ കണ്ണില്‍പ്പതിഞ്ഞ കുറേ ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍. ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകളെ പ്രതിനിധീകരിക്കുന്ന കുറേ
ചിത്രങ്ങള്‍. അവ നിങ്ങളുമായി പങ്കുവയ്ക്കുന്നു

Manu

ഓര്‍മകളിലേക്ക് കാമറയ്ം കൊണ്ടിറങ്ങി അല്ലേ :)

കുതിരവട്ടന്‍ :: kuthiravattan

ഗ്രാമങ്ങളില്‍ കിണറുകള്‍ ഇല്ലാതാകുന്നു. പൈപ്പുവെള്ളം തന്നെ ആശ്രയം.

മൂര്‍ത്തി

കൊള്ളാം അപ്പു..നൊസ്റ്റാള്‍ജിയ വരുന്നു...

കുട്ടിച്ചാത്തന്‍

ചാത്തനേറ്:അപ്പുവണ്ണോ നൊസ്റ്റാള്‍ജിയ വിമാനത്തില്‍ കേറി വരുന്നു..

ഓടോ: ഒരു ദിവസം മൊത്തം വീട്ടിനു പുറത്തിറക്കി വിട്ടാ?

ശ്രീ

അപ്പുവേട്ടാ...

നല്ല പോസ്റ്റ്.
ഇഷ്ടമായി
:)

സഹയാത്രികന്‍

അപ്പ്വേട്ടാ... കലക്കിട്ട്ണ്ട്ട്ടൊ... മ്മടെ നാട് അത് സുന്ദരന്ന്യാ... സ്വര്‍ഗ്ഗന്ന്യാ...

മാതളങ്ങള്‍ തളിര്‍ചൂടിയില്ലേ...
കതിര്‍പ്പാല്‍മണികള്‍ കനമര്‍ന്നതില്ലേ...
മദകൂജനമാര്‍ന്നിണപ്രാക്കളില്ലേ...
പുലര്‍വേളകളില്‍, വയലേലകളില്‍...
കണികണ്ടുണരാം... കുളിര്‍ച്ചൂടി വരാം...

തറവാടി

:)

റീനി

പരിചയമുള്ള കാഴ്ചകള്‍, ചിത്രം #5 ഒഴികെ. സൈക്കിളിന്റെ പുറകില്‍ പൂക്കളുമായി പോവുന്ന കാഴ്ച കണ്ടിട്ടില്ല. അതെങ്ങനെയാ, നാടുവിട്ടിട്ട്‌ നാളുകളായില്ലേ?

SAJAN | സാജന്‍

വൌ, എന്നാപടങ്ങളാ ഇത്, സൂപെര്‍ബ്!!
ആ വെള്ളവും ആയി പോന്ന പെണ്‍കുട്ടി ഒന്നു മുഖം തിരിച്ചിരുന്നുവെങ്കില്‍ ഒരു ക്ലാസിക് പടം ആയേനേ അത്:(
മറ്റുള്ള പടങ്ങളും ഉഗ്രന്‍!!

ദേവന്‍

:)

ദിവ (എമ്മാനുവല്‍)

അപ്പു ജീ,

നൊസ്റ്റാള്‍ജിക്.

ബട്ട്, “വളരെ നല്ല ചിത്രങ്ങള്‍” എന്ന് പറയാന്‍ എന്തോ മനസ് അനുവദിക്കാത്തതുപോലെ. കമ്പോസ് ചെയ്തതില്‍ ധൃതി കൂടിപ്പോയതാണോ, ഫോര്‍ഗ്രൌണ്ടും ബാക്ക്ഗ്രൌണ്ടും ശ്രദ്ധിക്കാത്തതാണോ എന്നൊക്കെ ചിന്തപോകുന്നു.

പച്ചക്കറിവണ്ടി തള്ളിക്കൊണ്ടുവരുന്ന ചിത്രത്തിന് ഭയങ്കരമായ സാദ്ധ്യതകള്‍ ഉണ്ടായിരുന്നുവെന്നും തോന്നുന്നു.

ചിത്രങ്ങള്‍ മോശമായെന്നല്ല, നന്നായിട്ടുണ്ടു തന്നെ. പക്ഷേ, നല്ലൊരു തീം, സജീവമായ ഒബ്ജക്ട്സ് ഒക്കെയുണ്ടായിരുന്നതുകൊണ്ട്, ഇനിയും നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം മാത്രം.

Abhilash | അഭിലാഷ്

അപ്പൂ ..നല്ല പടങ്ങള്‍..

ആ മല്‍‌സ്യത്തിന്റെ വലുപ്പം നോക്കൂ... എന്റെമ്മോ..

സ്ക്കൂളിലേക്ക് പോകുന്ന കുട്ടികള്‍.. കാളവണ്ടി.. എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ച്‌കള്‍..

പൈപ്പില്‍‌ നിന്ന് വെള്ളം എടുത്ത് പോകുന്ന കുട്ടിയെ ഫോട്ടോ എടുക്കുമ്പോള്‍ “ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.........ശ്ശ്ശ്ശ്ശ്ശ്ശ്.....” എന്ന് അപ്പു അവളെ വിളിച്ചിരുന്നേല്‍... അവള്‍ തിരിഞ്ഞു നോക്കുമായിരുന്നു... എങ്കില്‍‌ ഫോട്ടോ കുറേക്കൂടി നന്നാവുമായിരുന്നു...

അപ്പൂന്റെ സ്ഥാനത്ത് ഞാനായിരുന്നേല്‍‌ അവളെ വിളിക്കുക മാത്രമല്ല ഒരു കാര്യം കൂടി പറയുമായിരിന്നേനേ..

“മോളേ.. വെള്ളമെടുത്ത് കഴിഞ്ഞാല്‍‌ ആ ടേപ്പ് ശരിക്കും അടച്ചതിന് ശേഷം പോകൂ.. വെള്ളം വെറുതേ പാഴായിപ്പോകുന്നത് നീ കാണുന്നില്ലേ ചക്കരേ.. വെള്ളം അമൂല്യമാണ് .. അത് പഴാക്കരുത് മോളേ.....!! “

:-)

കൊച്ചുഗുപ്തന്‍

അപ്പൂസേ....ഛായാചിത്രങ്ങള്‍ ബഹു കേമം.....

...ഒരു സംശയം മാത്രം ബാക്കി....കോരിച്ചൊരിയുന്ന മഴയുടെ ഈ നാളുകളിലും അവര്‍ പൈപ്പുവെള്ളത്തിനുപിന്നാലെയോ????

.....കൊച്ചുഗുപ്തന്‍

കരീം മാഷ്‌

TODAY INTERNATIOAL "PHOTOGRAPHY" DAY
and it is a Tribute to this Day.
Appu,
all are nice

സതീശ് മാക്കോത്ത് | sathees makkoth

എത്ര സുന്ദരമീ മലയാള നാട്!

അപ്പു

മനു, കുതിരവട്ടന്‍, മൂര്‍ത്തി, ശ്രീ, കുട്ടിച്ചാത്തന്‍, സഹയാത്രികന്‍, ദേവേട്ടന്‍, തറവാടി, ശ്രീനി, സാജന്‍, അഭിലാഷ്, കൊച്ചുഗുപ്തന്‍, കരീം മാഷ് എല്ലാവര്‍ക്കും നന്ദി.

ദിവാ..വളരെ വളരെ നന്ദി ഈ കമന്റിന്. ശരിയാണ്, താങ്കള്‍ പറഞ്ഞ അപാകതകള്‍ ഈ ഫോട്ടോകള്‍ക്കുണ്ട് എന്ന് എനീക്കറിയാം. കമ്പോസിംഗിന് ഒട്ടും സമയം കൊടുക്കാഞ്ഞതാണ് കാരണം. വെറുതേ aim and shoot ആയിരുന്നു മിക്ക ഫോട്ടോകളും. ഇനി ശ്രദ്ധിക്കാം.

അഗ്രജന്‍

പടങ്ങള്‍ ഇഷ്ടമായി അപ്പൂ...
പക്ഷെ, ടൈറ്റിലിനോട് നീതിപുലര്‍ത്തുന്നില്ല പടങ്ങള്‍... പാലക്കാടിന്‍റെ തനതായ തുടിപ്പുകള്‍ വന്നിട്ടില്ല ആ പോസ്റ്റില്‍... ഈ കാഴ്ചകള്‍ മിക്ക ഗ്രാമങ്ങളിലും കാണാവുന്നതല്ലേ!

പ്രദീപ്

ചിത്രങ്ങല്‍ എല്ലാം അടിപൊളി..ആ കുട്ടികളുടെ പടം എനിക്കു ഒരു പാട് ഇഷ്ടമായി......................

ഇത്തിരിവെട്ടം

നൊവാള്‍ജിയ... നൊവാള്‍ജിയ....

Sul | സുല്‍

അപ്പൂസെ നീ നാട്ടില്‍ പോയതെന്തായാലും നന്നായി. നല്ല ചിത്രങ്ങള്‍. :)

ഒരുനാള്‍ ഞാനും അപ്പൂനെ പോലെ....

-സുല്‍

തമനു

ലീവിലായിരിക്കുന്ന സമയത്തും, കാഴ്ചകള്‍ തേടി നടക്കാനുള്ള മനസും, അത് ബ്ലോഗിലിടാനുള്ള സമയവും കണ്ടേത്തുന്ന അപ്പുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

എങ്കിലും പടങ്ങളുടെ മിഴിവ്‌, പഴയ പടങ്ങളുടെ അത്രയും ഇല്ല എന്നു എനിക്കും തോന്നുന്നു. :)

കൃഷ്‌ | krish

ഇതിപ്പഴാ കണ്ടത്. നന്നായിരിക്കുന്നു.

qw_er_ty

Shaf

കൊള്ളാം അപ്പു..നൊസ്റ്റാള്‍ജിയ വരുന്നു...

സുമേഷ് ചന്ദ്രന്‍

ഒരുനിമിഷം നാട്ടുവഴിയുടെ ഓരത്തേയ്ക്ക് പറിച്ചുനട്ട പ്രതീഥീ... ഫോട്ടോസ് സൂപ്പര്‍!!!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP