ആളുവേണ്ടാത്ത റോഡ് ടോള്‍ഗേറ്റ് - SALIK - ഫോട്ടോ പോസ്റ്റ്
ദുബായിലെ വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് പലവഴികളിലായി തിരിച്ചുവിടാനായി ഇവിടുത്തെ പ്രധാന ഹൈവേകളിലൊന്നായ ഷെയ്ഖ് സായിദ് റോഡിലെ രണ്ടു ഏരിയാകളില്‍ ടോള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ജൂലൈ മാസം ഒന്നാം തീയതിമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇതിനായി റേഡിയോ ഫ്രീക്വന്‍സി ടോള്‍ സിസ്റ്റം എന്ന നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ടോള്‍ പിരിക്കാന്‍ ആള് വേണ്ടാത്ത ടോള്‍ഗേറ്റ്, ഇതാണ് ഇതിന്റെ പ്രത്യേകത.
ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഇതു കണ്ടിട്ടില്ലാത്തവര്‍ക്കായി ഒന്നു പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. (ഈ ടോള്‍ സിസ്റ്റത്തിന്റെ ഗുണദോഷങ്ങളോ, ജനങ്ങളുടെ പ്രതികരണങ്ങളോ, അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളോ ഈ പോസ്റ്റിന്റെ ഉദ്ദേശ്യമല്ല)
“സാലിക്” എന്നാണ് ഈ ടോള്‍ സിസ്റ്റത്തിന്റെ പേര്.ഇതാണ് ടോള്‍ഗേറ്റ്.
ഇതിനു താഴെക്കൂടി ഹൈവേ സ്പീഡില്‍ (100 km/hr വരെ) വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍, വാഹനത്തില്‍ വച്ചിട്ടുള്ള ഒരു റേഡിയോ ഫ്രീക്വന്‍സി സെന്‍സബിള്‍ സ്റ്റിക്കറില്‍ നിന്നും (പ്രീപെയ്ഡ്) ടോള്‍തുക തനിയെ കുറവുചെയ്യപ്പെടും. പ്രീപെയ്ഡ് മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതുപോലെ, സാലിക് ടാഗുകള്‍ റീചാര്‍ജ്ജ് ചെയ്യാവുന്നതാണ്.
ഇതാണ് സാലിക് ടാഗ് (സ്റ്റിക്കര്‍). ഇതിനുള്ളില്‍ ഒരു ചെറിയ സെന്‍സര്‍ വച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഐ.ഡി (RF ID) എന്നണിതിനു പറയുന്ന പേര്. വാഹനത്തിന്റെ വിന്റ്ഷീല്‍ഡില്‍, റിയര്‍വ്യൂ മിററിനു തൊട്ടുതാഴെയായിട്ടാണ് ഈ ടാഗ് പതിക്കേണ്ടത്.
വാഹനത്തിന്റെ റെജിസ്ട്രേഷന് നമ്പര്‍, ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവ ടാഗ് വാഹന ഉടമയ്ക്ക് നല്കുന്നതിനു മുമ്പ്, RFID യുടെ നമ്പരുമായി ബന്ധിപ്പിച്ച ഒരു ഡാറ്റാബേസ് വഴി സാലിക് സിസ്റ്റത്തിന്റെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കും. വാഹനം കടന്നുപോകുമ്പോള്‍ റേഡിയോ ഫീക്വന്സിയില് പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍ ടോള്‍ ഗേറ്റില്‍ നിന്നും വാഹനത്തിലെ ടാഗുമായി “സംവദിക്കും” - ടോള്‍ തുക കുറവുചെയ്യപ്പെടുകയും ചെയ്യും. ടോള്‍ കൊടുക്കാതെ വേലിചാടുന്ന വാഹനങ്ങളെ കൈയോടെ ക്യാമറകള്‍ പിടികൂടും. ഇതാണ് ടോള്‍ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളും ക്യാമറകളും.
നമ്മുടെ വാഹനത്തില്‍ പതിച്ചിരിക്കുന്ന ടാഗിന്റെ അക്കൌണ്ടില്‍ ഒരു നിശ്ചിത തുകയില്‍ കുറവാകുമ്പോള്‍, സാലിക് സിസ്റ്റത്തില്‍ നിന്നും നമ്മുടെ മൊബൈല്‍ ഫോണിലേക്ക് ഒരു മെസ്സേജ് വരും. അപ്പോള്‍ റീ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഈ കാര്യങ്ങള്‍ സാലിക് വെബ് സൈറ്റ് വഴിയോ, പെട്രോള്‍ പമ്പുകളില്‍ വച്ചിട്ടുള്ള സാലിക് കൌണ്ടറുകള്‍ വഴിയോ ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നു.
1952
16 comments:
റേഡിയോ ഫ്രീക്വന്‍സി റോഡ് ടോള്‍ സിസ്റ്റം - സാലിക് - ഒന്നു പരിചയപ്പെടുത്തുന്നു ഈ ഫോട്ടോ പോസ്റ്റില്‍
അപ്പൂ കൊള്ളാട്ടോ ഇത്.
ഒതുക്കി സൈഡീക്കൂടി പോയാലും സെന്‍സര്‍ പിടിക്വോ..?
അപ്പൂ
എനിക്ക് ഇതുവരെ മെസ്സേജ് വന്നിട്ടില്ല ഞാന്‍ ഇതുവരെ ഒരു അഞ്ച് പ്രാവശ്യമെങ്കിലും കടന്നു പോയി.ഫൈന്‍ വരുമോ.മെസ്സേജ് വന്നില്ലെങ്കില്‍ എന്തു ചെയ്യണം.
നല്ല ഇന്‍ഫോര്‍മേറ്റീവ് ആയ പോസ്റ്റ്,നന്ദി
മാഷേ!! നമസകാരം,
നന്നായിരുന്നു ഈ പോസ്റ്റ്. സാലിക്കിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞൂ.
നന്നിയോടെ,
താമരക്കുട്ടന്......
അപ്പു നല്ല പോസ്റ്റ്, ഈ സെയിം സിസ്റ്റമാണ് ഇവീടേയും ഹൈവേയില്‍ ഉപയോഗിക്കുന്നത്:)
ഇതുകൊള്ളാല്ലോ നല്ല പരിപാടി....
പിന്നെ ഉണ്ണിക്കുട്ടാ.., ഇതു ദുഫായി ആണ് ദുഫായി..ഒളിച്ചുപോക്കൊന്നും നടക്കില്ലെ...
വിനയാ , എന്തിനാ വെറുതെ ഭാഗ്യം പരീക്ഷിക്കുന്നേ..നാട്ടീ പൊകുമ്പോ ഒരുമിച്ച് കൊടുക്കേണ്ടി വന്നാല്ലോ..
അപ്പൂ സിംഗപ്പൂരിലും ഏതാണ് ഇതുപോലെതന്നെയാണ് കാര്യങ്ങള്‍. ഇലക്ട്റോണിക്സ് റോഡ് പ്രൈസിംഗ് എന്നാണ് ഇതിന് ഇവിടെ പറയുക.
ഞാനൊരു കമന്റിട്ടിരുന്നു. അപ്രൂവ് ചെയ്യാതിരിക്കാന്‍ തക്ക തെറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്.
ചാത്തനേറ്: അപ്പോ ഈ ബ്ലോഗിനെന്തോ ഭൂതബാധയുണ്ട് ചാത്തനിട്ട കമന്റും കാണാതായി!!!
ദുബായി കുടംബത്തോടെ പിച്ചക്കാരാവുന്ന കാലം വിദൂരത്തല്ല !!!
പ്രിയ അഞ്ചല്‍ക്കാരാ, കുട്ടിച്ചാത്താ,
നിങ്ങളുടെ കമന്റുകള്‍ എനീക്ക് മെയിലായി കിട്ടിയതാണ്. അപ്രൂവല്‍ പ്രൊസീഡ്യറില് അതെങ്ങനെയോ പോയി. ഓര്‍മ്മയില്‍ നിന്നെഴുതട്ടെ.
അഞ്ചല്ക്കാരന് എഴുതിയത് : സാലിക് ടാഗ് എടുക്കില്ല എന്നു ഞാന്‍ പ്രതിജ്ഞ എടുത്തതാണ്. അതില്ലാത്ത വഴികളിലൂടെ പോകുന്നറ്റ് രസമുള്ള ഏര്‍പ്പാടാണ്.
കുട്ടിച്ചാത്തന് എഴുതിയത്: സംഗതി കൊള്ളാം. ഉണ്ണിക്കുട്ടന് ഒരു താക്കീതും, സൈഡില്‍ക്കൂടി പോയാല്‍ പിടിക്കും, ഇത് ദുബായ് ആണെന്ന്.
ഇതു കൂടാതെ കുറുമാന് എഴുതിയ ഒരു കമന്റും ഉണ്ടായിരുന്നു. അതിങ്ങനെയായിരുന്നു. കുറുമാന് ഈ കാര്‍ഡ് ടോപ്പ് അപ്പ് ചെയ്തിട്ട് ആറുദിവസമായിട്ടും മെസേജ് വന്നില്ല. സിസ്റ്റം ഇതുവരെ ശരിയായി റണ്ണിംഗ് ആയില്ലെന്നു തോന്നുന്നു എന്നായിരുന്നു ആ കമന്റ്.
ടെമ്പ്രേച്ചര്‍ ശ്രദ്ധിക്കണേ!(ദുബായിലെ അല്ല ക്യാമറേടെ)
അപ്രൂവല്‍ പ്രൊസീഡ്യുര്‍ അല്ലാ.. കുറു അണ്ണന് ഇട്ട കമന്റ് ചാത്തന് കണ്ടതാ..സാലിക് റീചാര്‍ജ് ചെയ്തിട്ടും ബാലന്‍സ് കാണിക്കുന്നില്ലാന്ന്!!! ;)
അതെങ്ങനെ പോയി!!!
I heard there are some paints which will avoid taking photo of it seems :) anganey anel enthu cheyyum?
I heard there are some paints which will avoid taking photo of it seems :) anganey anel enthu cheyyum?
Oho.! എന്റെ അടുത്ത പോസ്റ്റ് ഇവിടെ പ്രഖ്യാപിച്ചാലോ എന്നു ഞാന്‍ ആലോചിച്ചു..
“കൊച്ചി - ആലപ്പുഴ ടോള്‍- ആളു വേണ്ടുന്ന ടോള്‍ഗേറ്റ്”
Post a Comment