ദുബായ് മൃഗശാലയില്‍ ചില സൂം ലെന്‍സ് പരീക്ഷണങ്ങള്‍
കുറേ നാളായുള്ള ആഗ്രമായിരുന്നു ഒരു സൂം ലെന്‍സ് വാങ്ങണമെന്നത്. അതില്ലാതെ എന്തോന്നു ഫോട്ടോഗ്രാഫി? അവസാനം ഒരു 70-300 mm വാങ്ങി. (ഏതു ബ്രാന്റാണെന്ന് തല്‍ക്കാലം പറയുന്നില്ല. നമ്മുടെ ഫോട്ടോ ഗഡികളുടെ അഭിപ്രായം കേട്ടതിനു ശേഷം അതു പറയാം).
വാങ്ങിക്കഴിഞ്ഞപ്പോള്‍ ഒരു പ്രശ്നം. ദുബായില്‍ എങ്ങോട്ട് ക്യാമറ തിരിച്ചാലും കിട്ടുന്ന ഒരു സബ്ജക്റ്റായ “ക്രെയിനുകള്‍” (കൊക്കല്ല, ഭാരമുയര്‍ത്തുന്ന ക്രെയിന്‍ തന്നെ) പണിനടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ എല്ലാ ഫ്രെയിമിലും. അവസാനം പരീക്ഷണത്തിനായി ഒരു സ്ഥലം കണ്ടെത്തി - ദുബായ് മൃഗശാല. കൂടുകളില്‍, പല നിര വലകള്‍ക്കുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന കുറേ ജീവികള്‍.
വലകള്‍ക്കുള്ളിലൂടെ സൂം ലെന്‍സ് ഫോക്കസ് ചെയ്യുന്നതുതന്നെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ലെന്‍സിന്റെ കഴിവ് ഒന്നു നോക്കണമല്ലോ! കിട്ടിയതൊക്കെ ക്ലിക്കി ക്യാമറയിലാക്കി. ദേണ്ടെ, അവയില്‍ ചിലത്......... ലെന്‍സിനും ജീവികള്‍ക്കുമിടയില്‍ “ഔട്ട് ഓഫ് ഫോക്കസില്‍“ കിടക്കുന്ന വലകളേയും ചില ഫോട്ടോകളില്‍ കാണാവുന്നതാണ്.
ഫോട്ടോ പുലികളേ, ഫോട്ടോ ആസ്വാദകരേ... എങ്ങനെയുണ്ടീ ലെന്‍സ് ? ആവറേജ് മാര്‍ക്ക് കൊടുക്കാമോ?
Camera : Nikon D50 (DSLR)
2057
25 comments:
ഒരു പുതിയ ഫോട്ടോ പോസ്റ്റ്.
അപ്പു: വലയില്ലാത്ത ഭാഗത്ത് വേലി ചാടി സൂം ചെയ്തു അല്ലെ. ക്യാമ്മരയ്ക്കു മൂക്കില്ലാത്തത് നന്നായി.
അവസാനത്തെയാളിനെ (പടം ഒന്‍പത്) വളരെ അടുത്ത് പരിചയമുള്ളതായി തോന്നുന്നു, എവിടെയോാാാ വച്ച് കണ്ട് മറന്നെന്ന് ഒരു ബലമായ സന്ദേഹം.ഇപ്പോള്‍ ഓര്‍മ്മ തീരെ നില്‍ക്കണില്ല്യപ്പൂവേ..
പടങ്ങളൊക്കെ ഗംഭീരം എന്നല്ലാതെന്താണ് പറയുക!!!.
അപ്പു said...
ഫോട്ടോ പുലികളേ,
അപ്പുവേ... എന്നെ വിളിച്ചുവോ... :)
ലെന്‍സിന്‍റെ കഴിവും കിഴിവും അതൊക്കെ പറേണ്ടോര് പറേട്ടെ...
എനിക്കൊന്നേ പറയാനുള്ളൂ.... പടങ്ങള്‍ സൂപ്പര്‍!!!
ഓ.ടോ (ഓടെടോ): ആ അവസാനത്തെ പടം പ്രൊഫൈലില്‍ കയറ്റരുതോ :)
എല്ലാ പടങ്ങളും പെരുത്തിഷ്‌ടായി. ന്നാലും ആ ഒടുവിലെ പടത്തിലെ മോഡല്‍ ഒന്നാന്തരമായിട്ട് പോസ് ചെയ്തിരിക്കുന്നു. എന്താണാ ഭാവം! എന്താ ചൊങ്ക്! ഹോ!!
പടം നന്നായിട്ടുണ്ട്.
നല്ല ക്ലിയറായ ലെന്‍സ് ആണല്ലൊ നിക്കോണിന്റ ലെന്‍സ് തന്നെയാണോ?
അതിന്റെ വിലയും കൂടെ ഒന്നെഴുതണേ:)
ഒന്ന് കമ്പയര്‍ ചെയ്തു നോക്കാനാണേ
ടാ മച്ചൂ കൊള്ളാടാ........
എല്ലാം നല്ലതു്. അവസാനത്തെതു് നല്ലതില്‍ നല്ലതു്. ഭാവം നഷ്ടപ്പെടാതെ ഒപ്പി എടുത്തു.:)
അടിപൊളി!
ഇപ്പൊ ഒരു പ്രൊഫഷണല്‍ ഗെറ്റപ്പായി!.. ഉഗ്രനായി.
ലെന്‍സും നൈക്കോണ്‍ തന്നെ
എനിക്കേറ്റവും ഇഷ്ടമായത് ആ പശുവിന്‍റെ ചിത്രമാ (പശൂന്ന് ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ, എന്നെ കുത്താന്‍ വരരുത് പ്ലീസ് ;)
പിന്നെ ഒരഭിപ്രായം ഉള്ളത്, ആ ബ്ലോഗ് വിലാസം എല്ലാ ചിത്രങ്ങളിലും വന്നിരിക്കുന്നതാ, എല്ലാ ലുക്കും അത് ഇല്ലാണ്ടാക്കും, അതേതെങ്കിലും മൂലയ്ക്കിട്ടിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നുന്നൂ
ചിത്രങ്ങള്‍ വളരെ നന്നായി.പരീക്ഷണങ്ങള്‍ ഇനിയും തുടരട്ടെ
അപ്പൂ,
മൃഗശാലാ പരീക്ഷണങ്ങള്‍ മൊത്തത്തില്‍ കൊള്ളാം!
കൂട്ടില്‍ കിടക്കുന്ന ജീവികളുടെ പടം പിടിക്കുമ്പോള്‍ കഴിവതും അവരുടെ captivity വിവരങ്ങള്‍ വരാതെ നോക്കണം. ഉദാഹരണത്തിന് പറയുകയാണെങ്കില്‍ ആ കഴുകന്‍, നല്ല പോസ്, പക്ഷേ പശ്ചാത്തലത്തില്‍ വല വന്നിരിക്കുന്നതു കൊണ്ട് ചിത്രത്തിന് മൊത്തത്തില്‍ ഒരു ഒരു...
അതേസമയം 1, 5 ചിത്രത്തില്‍ ആ പ്രശ്നമില്ല.
അവസാന ചിത്രം നന്നായിട്ടുണ്ട്, ആ വല കുരങ്ങന്‍ ഉപയോഗിക്കുന്നതു കൊണ്ട് ആ വലയും ഫോട്ടോയില്‍ നന്നായി ഇണങ്ങി ചേരുന്നുണ്ട്!
കൊരങ്ങന്‍ ചേട്ടന്റെ കണ്ണുകളിലേയ്ക്ക് സൂം ചെയ്തു കുറച്ചുകൂടി ക്ലോസപ്പ് ആയിട്ട് ശ്രമിച്ചു നോക്കാമായിരുന്നില്ലേ?
ഈ ഫോട്ടോകള്‍ കണ്ട് ലെന്‍സ് വിലയിരുത്തുവാന്‍ സാധിക്കില്ല. എല്ലാം നല്ല വെളിച്ചത്തില്‍ എടുത്തിരിക്കുന്നു, മിക്ക ലെന്‍സുകളും ഈ സാഹചര്യങ്ങളില്‍ നല്ല ഫലം തരും.
ലെന്‍സ് എങ്ങനെ അതിന്റെ പരിമിതികള്‍ മനസ്സിലാക്കി ഉപയോഗിക്കാം എന്ന് പഠിച്ചിരിക്കണം,അതാണ് വേണ്ടത് :)
സിഗ്മാ ലെന്‍സാണണെങ്കില്‍ ആ മാക്രോ ഒന്ന് ശ്രമിച്ച് ഫലം അറിയിക്കൂ :)
അമറന്‍ പശു
കലക്കന്‍ കലമാന്‍
കുരങ്ങന്റെ ചിത്രവും നല്‍ പട്
ബാക്കി ഫോട്ടോപ്പുലികള്‍ പറയട്ടെ, right ?
അവസാനത്തെ ചിത്രം ഉഗ്രന്‍ കമ്പോസിഷന്‍!
മൃഗശാലയില്‍ പടമെടുക്കാന്‍ പോകുമ്പോള്‍ രാവിലെ പോകണം എന്ന് വായിച്ചിട്ടുണ്ട്.
അന്തേവാസികളെല്ലാം നല്ല ഉഷാറായിരിക്കുന്നത് അപ്പോഴാണത്രേ.
പച്ചാളം പറഞ്ഞതു ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒരു കാര്യം മനസ്സിലായി, ലെന്‍സിന്റെ കഴിവും കഴിവും കേടും അറിയുവാന്‍ കുറഞ്ഞ ലൈറ്റില്‍ എടുത്ത ഫുള്‍ റെസലൂഷന്‍ ഫോട്ടോകള്‍ തന്നെ കാണേണ്ടിവരും, അല്ലേ സപ്തേട്ടാ? ശ്രമിക്കാം. പിന്നെ ദുബായ് മൃഗശാല അത്ര വലുതൊന്നുമല്ല. വലകള്‍ ഒഴിവാക്കി ഫോട്ടോ എടുക്കാന്‍ സാധിക്കുകയുമില്ല. ഇനി നാട്ടില്‍ പോകുമ്പോള്‍ അവിടെ ശ്രമിക്കാം.
പച്ചാളം പറഞ്ഞത് ശ്രദ്ധിച്ചിരിക്കുന്നു. വാട്ടര്‍മാര്‍ക്ക് മൂലയിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യമൊന്നും ഞാന്‍ വാട്ടര്‍മാര്‍ക്ക് ഇടുകയേ ഇല്ലായിരുന്നു. പിന്നീട് ചില പുതിയ ബ്ലോഗര്‍മാര് നമ്മളില്‍ പലരുടേയും ഫോട്ടോ കള്‍ അടിച്ചുമാറ്റി സ്വന്തം പേരില്‍ പബ്ലിഷ് ചെയ്തതായി പണ്ട് കുമാറേട്ടനും, ആഷയുമൊക്കെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ വാട്ടര്‍മാര്‍ക് ഇടുന്നത്. ഇനി ശ്രദ്ധിക്കാം.
എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
ചാത്തനേറ്: ഭീകരജീവികളൊന്നും ഇല്ലേ?
എല്ലാം ബൂലോഗത്തായി പോയി അല്ലേ ;)
അപ്പുവേട്ടാ...
ഗംഭീരം!!!
ചാത്താ....എന്തിനാ ഇപ്പോ ഭീകര ജീവികളേ കണ്ടിട്ട്? [അപ്പുവേട്ടാ... ചാത്തന്‍ അതൊക്കെ പറയും... അതും കേട്ട് വല്ല പുലിക്കൂട്ടിലും ചെന്ന് തലയിടണ്ടാട്ടോ...:)]
കൊള്ളാം എല്ലാം നല്ല പടങ്ങള്‍.
ലെന്‍സ് ഏതാണെന്നു പറയൂ, ഒരെണ്ണം വാങ്ങണം. ക്യാമറ പിന്നെ സൌകര്യം പോലെ വാങ്ങാമല്ലൊ... :)
കൊള്ളാം...
എനിക്ക് ആ മാന്‍ കിടക്കുന്ന ഫോട്ടോയും, ആ കുരങ്ങന്റെ ഫോട്ടോയും നന്നായി ഇഷ്ടപ്പെട്ടു.
ലെന്‍സിനെ കുറിച്ച് അഭിപ്രായമൊക്കെ അറിയാവുന്നവരു പറയും :( പടംസ് ഇഷ്ടപ്പെട്ടു :)
ഓ..ലെന്‍സിന്റെ ബ്രാന്റ് പറഞ്ഞീല്ല.
ഇത്. Sigma F4 - 5.6 DIGI Macro 70-300 zoom lense ആണ്. സപ്തേട്ടന്റെ ഊഹം (?) വളരെ ശരി. മാക്രോ മോഡില്‍ പടം പിടിച്ച് ഇടാം.
കൊള്ളാട്ടോ അപ്പൂ പ്രത്യേകിച്ചും നമ്മുടെ കുരങ്ങച്ചന്റെ ഫോട്ടോ..
ഇതൊക്കെ എന്തു ലെന്‍സ്..എന്റെ കയ്യില്‍ ഒരെണ്ണമുണ്ടായിരുന്നു. വെയിലത്തു പിടിച്ച് പഞ്ഞീട പൊറത്തിരിക്കണ തീപ്പട്ടി കത്തിക്കും അത്രേം വരുമോ..? [തല്ലരുത്...]
അപ്പൂ, ചിത്രങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. എനിക്കും ഒരു ലെന്‍സ് വാങ്ങണം. ക്യാമറ പിന്നെ വാങ്ങാല്ലോ :)
വലകള്‍ക്കിടയിലൂടെ ലെന്‍സ് സൂം ചെയ്യുമ്പോള്‍ കമ്പിയെന്തിനാ കടിച്ചുപിടിക്കുന്നത് അപ്പൂ..
പോട്ടങ്ങള്‍ കൊള്ളാം.
പടങ്ങള്‍ നന്നായിരിക്കുന്നു. നമ്മുടെയൊക്കെ മുത്തഛന്റെ പടമാ ഏറ്റവും ഇഷ്ടായത്.
Post a Comment