Saturday, April 12, 2008

തെരഞ്ഞെടുത്ത യു.എ.ഇ മീറ്റ് ഫോട്ടോഅടിക്കുറിപ്പുകള്‍

ഇക്കഴിഞ്ഞ യു.എ.ഇ മീറ്റിന്റെ 148 ഓളം ചിത്രങ്ങള്‍ അഗ്രജന്‍ ഇവിടെ പിക്കാസ വെബില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ പലതിനും അത്യന്തം രസാവഹമായ അടിക്കുറിപ്പുകള്‍ വായനക്കാര്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. അതില്‍നിന്നും തെരഞ്ഞെടുത്ത ഇരുപതു ചിത്രങ്ങളും അവയുടെ അടിക്കുറിപ്പുകളും, അവ എഴുതിയ ബ്ലോഗ്ഗര്‍മാരുടെ പേരുകളും ഇവിടെ കൊടുക്കുന്നു - ചുമ്മാ ഒരു രസം.


ഇതില്‍നിന്നും ഒന്ന്, രണ്ട്, മൂന്ന് സമ്മാനാര്‍ഹരെ വായനക്കാര്‍ക്ക് തെരഞ്ഞെടുക്കാം.

ഈ ഫോട്ടോകളിലെ ബ്ലോഗര്‍ കഥാപാത്രങ്ങളെ പരിചയമില്ലാത്തവര്‍ ഇവിടെ നോക്കുക.

ഈ മീറ്റിനെപ്പറ്റി അറിയാഞ്ഞവരും, അറിയാന്‍ താല്പര്യമുള്ളവരും ഇവിടെ നോക്കുക

ഫോട്ടോഗ്രാഫര്‍ : അഗ്രജന്‍


========================== ==============ഇക്കാസ്
Mar 29, 2008 10:56:31 AM
വല്യമ്മായി “കയ്യും കെട്ടി നിന്ന് ചിരിക്കണ്ട. എന്നെക്കാള്‍ വണ്ണം പുറകീ നിക്കുന്ന നിങ്ങക്ക് തന്നെയാ!!‘

==========================================ഇക്കാസ്
Mar 29, 2008 10:54:37 AM
പരീക്കുട്ടി&കറുത്തമ്­മ!

===========================================

Aravind
Mar 31, 2008 3:23:34 AM
കണ്ണും കണ്ണും.......­തമ്മില്‍ തമ്മില്‍.....ഇത്രേം ആള്‍ക്കാരടെ മുന്നില്‍ വെച്ച് റൊമാന്‍സ് കളി...ഈ അച്ചായന്‍ ഇതെന്നാ ഫാവിച്ചാ!


===========================================Devadas VM
Mar 29, 2008 11:20:06 AM
കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?‘

=======================================

ഇക്കാസ് Mar 29, 2008 11:01:14 AM
വിഗ്ഗ് വയ്ക്കും മുന്‍പ്, ശേഷം

Aravind Mar 31, 2008 3:26:03 AM
പരസ്യചിത്രം പോലെ മനൊഹരം! കാമിലാരി ഹെയര്‍ റ്റോനിക്ക്, കഷണ്ടിക്ക് അത്ഭുതയുനാനി മരുന്ന് എന്നീ കമ്പനികളുടെ.

====================================== ====
Aravind
Mar 31, 2008 3:30:41 AM
ഇത്തിരിവെട്ടം: “ഒരു വാല്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്...­ദില്‍‌ബാ നീ എന്താ തപ്പണേ?“

Devadas VM
Mar 29, 2008 10:42:08 AM
യഥാര്‍ത്ഥ പാമ്പ് എവിടെ? ഓപ്ഷന്‍സ് : 1) ഇരിക്കുന്നു 2) നില്‍ക്കുന്നു 3)പാത്രത്തില്‍ 4)ഇവയൊന്നുമല്ല(ക്യാമ­റാമാന്‍)

=============================================


Devadas VM
Mar 29, 2008 10:58:49 AM
ശര്‍മ്മാജി: “ഹൌ! പണ്ട് ബോംബുകള്‍ കടിച്ച് തുപ്പിയിരുന്ന ആ കാലം, ഇപ്പം മിഠായി പാക്കറ്റ് !!

=================================================ThamanU
Mar 30, 2008 5:27:10 AM
തറവാടി: “നോക്കുമ്പോ ഒരു കണ്ണടയ്ക്കണം എന്ന് കൈപ്പള്ളി പറഞ്ഞത് ഇതിക്കൂടെ നോക്കണ കണ്ണോ, അതോ മറ്റേക്കണ്ണോ.... !!!! “


Devadas VM
Mar 29, 2008 10:43:18 AM
ഒന്നും കാണണില്ലല്ല്... മൊത്തത്തില്‍ ഇരുട്ട്

==========================================


ThamanU
Mar 30, 2008 3:57:23 AM
പാച്ചു: ഉമ്മാ .... ദോ പിന്നേം ഉപ്പാ പോയി ആ പെണ്ണിന്റടുത്ത് നില്‍ക്കുന്നുമ്മാ ..

========================================
Devadas VM
Mar 29, 2008 10:52:35 AM
കുറുമാന്‍ : “അകലേന്ന് നൊക്കുമ്പോള്‍ റെയ്‌ന്‍ നദിക്ക് ഇത്രേം വീതിയേ ഉണ്ടാകൂ“

============================================Aravind
Mar 31, 2008 3:43:48 AM
ദേവേട്ടന്‍ : ദൈവമേ, കുഞ്ഞിനെ താങ്ങാന്‍ പോലും കെല്പ്പില്ല..­ഇനി ഈ ശര്‍മ്മാജി കൂടി വന്ന് സൈഡില്‍ തൂങ്ങിക്കെടന്നാലെങ്ങന­്യാ..

=============================================Aravind
Mar 31, 2008 3:45:26 AM
ശര്‍മ്മാജി : എനിച്ചും വേണം പീപ്പീ....ങീ...


===========================================
Dilbaasuran
Mar 29, 2008 11:10:59 AM
കൈപ്പള്ളി : “താമരശ്ശേരി ചുരം... ഞാനൊരു 100-150ല്‍ വണ്ടി ഓടിച്ച് വരുന്നു... “

ഇത്തിരിവെട്ടം
Mar 29, 2008 11:55:44 PM
ഈശോയേ... എന്തൂട്ട് കത്തിയാ ഇത് (അപ്പു)


=========================================
Aravind
Mar 31, 2008 3:44:47 AM
ദത്തന്‍ : അമ്മാവാ അത്രക്ക് ഫ്രീ ആണേല് ഈ കക്ഷം ഒന്നു ചൊറിഞ്ഞേ.

=================================================Aravind
Mar 31, 2008 4:09:00 AM
തറവാടി : ഇവന്റെ നടും പുറത്തിനിറ്റ് കാലു മടക്കി ഒന്നാ കൊടുത്ത്വാ...­പിന്നെന്റെ ബാക്കി കാണൂലാരിക്കും.


=================================================Dilbaasuran
Mar 29, 2008 11:14:59 AM
കുറുമാന്‍ : “ദേ ഇപ്പറത്തിരിക്കുന്ന ചുവന്ന് ഷര്‍ട്ട്കാരന്‍ വിഗ്ഗാണ്‌ട്ടാ. ഞാന്‍ ഡീസന്റാ‘.

===========================================
Aravind
Mar 31, 2008 4:14:13 A
കൈപ്പള്ളീ: “ദേ അടി കിട്ടിയ ശേഷം ഈ അണപ്പല്ലിനാ ഒരാട്ടം.. “=========================================

Dilbaasuran
Mar 29, 2008 11:23:42 AM
സുല്‍: ങേ... ഭക്ഷണ വിതരണം ഉണ്ടോ?

====================================
Aravind Mar 31, 2008 4:19:09 AM
കൈതമുള്ള് : “വഴിപോക്കാ ഇത്തിരി എനിക്കൂടെ തരണേ..ഭയങ്കര വെശപ്പ് “


===================================================

കൈപ്പള്ളി Mar 30, 2008 6:19:45 AM
കുറുമാന്‍: “ഹേയ് ഇല്ല... മീശ ഒറിജിനല്‍ തന്ന്യെയാണു്“

29 comments:

അപ്പു ആദ്യാക്ഷരി

വായിച്ച് ഞങ്ങള്‍ ഏറ്റവും ചിരിച്ച കുറേ അടിക്കുറിപ്പുകളും അവയുടെ ഫോട്ടോകളും.

കണ്ണൂരാന്‍ - KANNURAN

ഒന്നാം സ്ഥാനം 1/2 വിന്ദ്.
രണാം സ്ഥാനം ഇക്കാസ്

ഫലപ്രഖ്യാപനം ഞാന്‍ തന്നെ അങ്ങു നടത്തി.

ആഷ | Asha

അരവിന്ദിന്റെ
ദത്തന്‍ : അമ്മാവാ അത്രക്ക് ഫ്രീ ആണേല് ഈ കക്ഷം ഒന്നു ചൊറിഞ്ഞേ.

എന്ന കമന്റിനു ഒന്നാം സ്ഥാനം ഞാന്‍ കൊടുക്കുന്നു.

രണ്ടാം സ്ഥാനം ദേവദാസിന്റെ
കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?

ഇതിനും

sreeni sreedharan

ഹ ഹ ഹ കൊള്ളാം.
ന്നാലും മത്സരം നടന്ന കാര്യം അറിയാണ്ട് പോയി ;) അല്ലേല്‍ കാണാര്‍ന്നു.

Unknown

ഇതില്‍ അപ്പുവേട്ടന്‍ എവിടെ.ഇതെന്നാണു അപ്പുവേട്ടാ നടന്നത്.നമ്മുടെ വിശാലെട്ടനെ കണ്ടില്ലല്ലോ

പ്രിയ ഉണ്ണികൃഷ്ണന്‍

വി.എം ദേവദാസ് ആന്റ് അരവിന്ദ്: അവര്‍ക്ക് തന്നെ സമ്മാനം

പ്രത്യേകിച്ച് : “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?

തമനു

ഒന്നാം സമ്മാനം അരവിന്ദന്റെ “അമ്മാവാ അത്രക്ക് ഫ്രീ ആണേല് ഈ കക്ഷം ഒന്നു ചൊറിഞ്ഞേ“ എന്ന കമന്റിന്....

Rasheed Chalil

ഒന്ന് ½വിന്ദന്‍ ദത്തന് വേണ്ടി എഴുതിയ കമന്റ്.
രണ്ട് : വി വി കൈപ്പള്ളിയെ, നാഗവല്ലിയെ കണ്ട പപ്പുവാക്കിയ കമന്റ്...

മുസ്തഫ|musthapha

എന്‍റെ വഹ ഒന്നാം സമ്മാനം അരവിന്ദന് തന്നെ :)

അരവിന്ദനെ സമ്മാനര്‍ഹനാക്കിയ കമന്‍റുകള്‍:

1) Mar 31, 2008 3:43:48 AM
ദേവേട്ടന്‍ : ദൈവമേ, കുഞ്ഞിനെ താങ്ങാന്‍ പോലും കെല്പ്പില്ല..­ഇനി ഈ ശര്‍മ്മാജി കൂടി വന്ന് സൈഡില്‍ തൂങ്ങിക്കെടന്നാലെങ്ങന­്യാ..

2) Mar 31, 2008 3:44:47 AM
ദത്തന്‍ : അമ്മാവാ അത്രക്ക് ഫ്രീ ആണേല് ഈ കക്ഷം ഒന്നു ചൊറിഞ്ഞേ.

3) Mar 31, 2008 4:09:00 AM
തറവാടി : ഇവന്റെ നടും പുറത്തിനിറ്റ് കാലു മടക്കി ഒന്നാ കൊടുത്ത്വാ...­പിന്നെന്റെ ബാക്കി കാണൂലാരിക്കും.


* * * * *

Devadas VM
Mar 29, 2008 10:49:38 AM
ഇടത്തോട്ട് ലോണിന് ശരിക്കും ചരിവുള്ളതാണോ..അതോ..

അപ്പു ഇതില്‍ ചേര്‍ക്കാതിരുന്ന, ദേവദാസിന്‍റെ ഈ കമന്‍റും ചിരിപ്പിച്ചൊരു പരുവമാക്കി :)

അപ്പു നല്ല വര്‍ക്ക് :)

കുഞ്ഞന്‍

ഒന്നാം സമ്മാനത്തിന് ഈ കമന്റ് ഞാന്‍ സമര്‍പ്പിക്കുന്നു..

Dilbaasuran
Mar 29, 2008 11:10:59 AM
കൈപ്പള്ളി : “താമരശ്ശേരി ചുരം... ഞാനൊരു 100-150ല്‍ വണ്ടി ഓടിച്ച് വരുന്നു... “

1/2vന്ദന്റെ കമന്റുകളും മികച്ചതു തന്നെ..!

Mr. K#

ഒന്നാം സമ്മാനം ദേവദാസിന്റെ കമന്റിനു തന്നെ.

Devadas VM
Mar 29, 2008 11:20:06 AM
കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?‘

Shaf

i st price :ഇക്കാസ് - വിഗ്ഗ് വയ്ക്കും മുന്‍പ്, ശേഷം
2 nd :ThamanU
പാച്ചു: ഉമ്മാ .... ദോ പിന്നേം ഉപ്പാ പോയി ആ പെണ്ണിന്റടുത്ത് നില്‍ക്കുന്നുമ്മാ ..
3 nd:Dilbaasuran
കൈപ്പള്ളി : “താമരശ്ശേരി ചുരം... ഞാനൊരു 100-150ല്‍ വണ്ടി ഓടിച്ച് വരുന്നു... “

അഭിലാഷങ്ങള്‍

എല്ലാ അടിക്കുറിപ്പുകളും ഇഷ്ടായി...

എല്ലാര്‍ക്കും സമ്മാനം കൊടുക്കണം...

ഇന്‍‌ക്വിലാബ് സിന്ദാബാദ്...

:-)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

ഇതിനെ തന്നെ സമ്മാനം !!, ഇനി ചിരി ബാക്കിയില്ല.. :)

“കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?‘“

പപ്പു ജീവിക്കുന്ന പോലെ തോന്നി,
കൈപ്പള്ളി.. കലക്കി :)

ദേവദാസ് കൊടു കൈ.

മുസ്തഫ|musthapha

Dilbaasuran
Mar 29, 2008 11:23:42 AM
സുല്‍: ങേ... ഭക്ഷണ വിതരണം ഉണ്ടോ?


ദില്‍ബന്‍റെ ഈ അടിക്കുറിപ്പും യോഗ്യത റൌണ്ടിലേക്ക് കടത്തിവിടാം :)

ഹോ സുല്ലിന്‍റെ ആ ഭാവം :)

കാവലാന്‍

ഒന്നാം സമ്മാനം ദേ ഇവിടെത്തന്നെ.

"താമരശ്ശേരി ചുരം.....,മ്യോനേ ശെരിക്കൊന്നു നോക്ക്യേ........"

ഹരിയണ്ണന്‍@Hariyannan

കമന്റുവാണേലിങ്ങനെ കമന്റണം..
എന്തൊരു ചേര്‍ച്ച..

കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?

ശരിക്കും നോക്ക്യേ..വല്ല കുഴപ്പോമുണ്ടോന്ന്..

ഭാഗ്യം...ഞാന്‍ രക്ഷപ്പെട്ടു!!

തറവാടി

എല്ലാം നല്ലത് പക്ഷെ കൂടുതല്‍ ഇഷ്ടമായത്

Devadas VM
Mar 29, 2008 11:20:06 AM
കൈപ്പള്ളി: “മോനേ...ശരിക്കൊന്ന് നോക്ക്യേ.. എന്നെ കണ്ടാല്‍ വല്ല കുഴപ്പം തോന്നുന്നുണ്ടോ?‘

( അരവിന്ദാ ജ്ജ് എനിക്കിട്ട് താങ്ങിയില്ലെ അതുകൊണ്ട് അനക്കോട്ടില്ല :) )

Sherlock

എന്റെ പള്ളീ... ചിരിച്ചൊരു വഴിക്കായി... അടിക്കുറിപ്പുകള് രസായിരിക്കുന്നു....

ഏറ്റവും ഇഷ്ടപ്പെട്ടത് ദേ ഇതാ ...

"ദത്തന്‍ : അമ്മാവാ അത്രക്ക് ഫ്രീ ആണേല് ഈ കക്ഷം ഒന്നു ചൊറിഞ്ഞേ."

ദിലീപ് വിശ്വനാഥ്

അടിക്കുറിപ്പുകള്‍ കലക്കി കേട്ടാ...

ശ്രീ

ഹെന്റമ്മേ...
ചിരിച്ചു ചിരിച്ച് ഒരു വഴിയായി. ഇത് പോസ്റ്റാക്കിയതു നന്നായി അപ്പുവേട്ടാ...

കമന്റെഴുതിയ എല്ലാ പുലികള്‍ക്കും അത് വായിയ്ക്കാന്‍ ഇങ്ങനെ അവസരം തന്ന അപ്പുവേട്ടനും സ്പെഷല്‍ നന്ദി.
:)

Cartoonist

ബോഡി ലാങ്വേജ് ശ്രദ്ധിച്ച് വരയ്ക്കുന്ന കൈപ്പള്ളിയെ ദില്‍ബന്‍ താങിയിരിക്കുന്നതാണെനിക്കിഷ്ടമായത് -
“ താമരശ്ശേരി ചുരം... ഞാനൊരു നൂറേ നൂറ്റമ്പതില്‍...” . സുന്ദരീ സുന്ദരമ്മാരുടെ നടുക്കിരിക്കുന്ന കൈപ്പള്ളി ചെങ്കുത്തായ ഒരു മലവഴിയിലൂടെ അതീവ ശ്രദ്ധയിയോടെ തമിഴന്‍ വണ്ടി പായിക്കുകയാണ്. ആ കണ്ണുകള്‍ നോക്യൊ ? 0.355 മാര്‍ക്സിനാണ് കൈപ്പള്ളീടെ തന്നെ “എന്നെ ക്കണ്ടാല്‍...” പുറകിലായിപ്പോയത്.

ഇക്കാസെ, ദേവദാസെ, അരവിന്ദെ നിങ്ങളെന്നെ ശരിക്കും കുടുകുടെ ചിരിപ്പിച്ചൂ

G.MANU

ഹഹഹ് ചിരിച്ചു പരുവമായി

“എന്നെ കണ്ടാ വല്ല കുഴപ്പോം തോന്നണുണ്ടോ..” അതെനിക്കിഷ്ടമായി ഹ ഹ

മലയാളിയുടെ ക്രിയേറ്റിവിറ്റിക്ക് ഒരിക്കല്‍ കൂടി വന്ദനം

മൈ സജഷന്‍.. ഫസ്റ്റ് അരവി..... സെക്ക: ദില്‍ബു.. തേഡ് : കൈപ്പിള്ളി

Siju | സിജു

കലക്കി..
ഏറ്റവും ഇഷ്ടമായാത് മണിചിത്രത്താഴ് നമ്പര്‍ തന്നെ..

yousufpa

ഹായി..ഇത് കലക്കീലൊ മാഷേ..
ഇനീണ്ടൊ ച്ചിരേം കൂടെ.

ഉഷശ്രീ (കിലുക്കാംപെട്ടി)

പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ....
അന്നു അവിടെ എത്താന്‍ പറ്റാഞ്ഞതില്‍ ...
വിഷമം സഹിക്കാന്‍ പറ്റുന്നില്ല...
ഇതൊക്കെ കണ്ടിട്ടേ കുശുമ്പ് വന്നിട്ടെ....എനിക്കു വയ്യ.
ഫോട്ടോസും അടിക്കുറിപ്പു മത്സരവും എല്ലാം അടിപൊളീ മോനെ അപ്പുക്കുട്ടാ...

പൊറാടത്ത്

ഏറ്റവും ഇഷ്ടപ്പെട്ടത് ദേവദാസിന്റെ കൈപ്പിള്ളി കമന്റ്. ഹോ.. എന്തൊരു ചേര്‍ച്ച...!!!

അടുത്തത് ഇക്കാസ്.. “വിഗ്ഗ്....“

പിന്നെ, അരവിന്ദ്.. “ ഇവന്റെ നടും പുറത്തിനിട്ട് കാലു മടക്കി...”

സാജന്‍| SAJAN

ഹ ഹ ബാക്കിയുള്ളോര്‍ നാട്ടില്‍ പോവുമ്പൊ തന്നെ ഇത്തരം കിഡിലന്‍ പോസ്റ്റൊക്കെ ഇട്ടോണം പാതിരാത്രിയില്‍ ചിരിച്ച് അയല്‍‌പക്കത്തുള്ളവരൊക്കെ ഓടിവരുമോന്നാ എന്റെ പേടി,
ഞാന്‍ നോക്കിയിട്ട് കൈപ്പള്ളിയുടെ താമരശേരി ചുരം തന്നെ കിഡിലന്‍, ഒപ്പത്തിനൊപ്പം തറവാടിയുടെ ആത്മഗതം
(ഇവന്റെ പുറം....)കമന്റും
എല്ലാ പുലികള്‍ക്കും ആശംസകള്‍!

മാനസ

ഇത്തിരിവെട്ടം:ഒരു'' തിരുപ്പന്‍ ''കിട്ടിയിട്ടുണ്ട്.ഉടമസ്ഥരായ ബ്ലോഗിനിമാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജ് -ന് പുറകുവശത്ത് വരേണ്ടതാണ്...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP