പിന്നെയും കുറെ കുഞ്ഞിപ്പൂക്കള്‍
ഇതിന് മുമ്പൊരു പോസ്റ്റില്‍ നമ്മുടെ ചുറ്റിലും കാണപ്പെടുന്നതും, എന്നാല്‍ വലിപ്പം കൊണ്ടു തീരെ ചെറുതുമായ കുഞ്ഞിപ്പൂക്കളെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ. വലിപ്പത്തില്‍ കുഞ്ഞന്മാരെങ്കിലും ഭംഗിയില്‍ ഒട്ടും അവ പിന്നിലല്ല. നമ്മുടെ കണ്ണുകള്‍ കൊണ്ടു നോക്കുമ്പോള്‍ അവയുടെ മനോഹാരിത മനസ്സിലാവില്ല എങ്കിലും ഒരു ക്യാമറയിലൂടെ അവയുടെ വിശദാംശങ്ങള്‍ കാണുവാന്‍ എന്തൊരു ഭംഗിയാണ്. കുറേക്കൂടി കുഞ്ഞിപ്പൂക്കളെ ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു അവയെകൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.
19 comments:
കുഞ്ഞിപ്പൂക്കളുടെ ലോകം - 2
എന്തു പറയാനാ,
എന്തൊക്കെയായാലും കുഞ്ഞന്മാരുടെ അഴക് ഒന്നു വേറെ തന്നെയാ.
2-3 എണ്ണം മനസ്സിലായി. അഴകുള്ള പൂക്കള്‍.
ഹായ്,
ഈ കുഞ്ഞു പൂവുകള്‍ക്ക് എന്തു ഭംഗിയാ....കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ കാണുന്നതിനേക്കാളും ഏറെ സുന്ദരം....
ആശംസകള്‍
ഫോട്ടോയില്‍ കാണുമ്പോള്‍ ആദ്യത്തെ പൂവിന് എന്തു ഭംഗിയാ...
:)
അപ്പു ജീ..
കുഞ്ഞുപൂക്കളാണെങ്കിലും ഗാംഭീര്യം വലിയ പൂക്കളേക്കാള്‍ എന്നു തോന്നിപ്പിക്കുന്നു അപ്പു ഭായിയുടെ ക്യാമറക്കണ്ണ്.
ആ പൂക്കളുടെ പേരും കൊടുക്കുകയാണെങ്കില്‍ അതും മുതല്‍ക്കൂട്ടായേനെ..
ഒരു പൂവിന്റെ പേരുമാത്രം അറിയാം കൊങ്ങിണിപ്പൂവ്, ഓണത്തിന് ഏറ്റവും കൂടുതല്‍ സ്ഥാനം കൈയ്യടിക്കിയിരുന്ന പൂവ്. ഈ പൂവും പിന്നെ അതിന്റെ കായും ചവച്ചാല്‍ ഏതാണ് മുറുക്കാന്‍ ചവക്കുമ്പോഴുണ്ടാകുന്ന ഫീലിങ്ങ് കിട്ടിയിരുന്നു, ഇതും കുട്ടിക്കാലത്തെ ഒരു വിനോദത്തില്‍പ്പെട്ടിരുന്നു.
എന്തു ഭംഗിയാ കുഞ്ഞുപൂക്കളെ കാണാന്‍, ഫോട്ടോ കാണുമ്പോഴാണ് ഇതിനൊക്കെ ഇത്രയ്ക്ക് ഭംഗിയുണ്ടോ എന്ന് തോന്നുന്നത്.
ഇന്നലെ രാത്രി ഇതില്‍ ഒരു കമന്റെഴുതി പബ്ലിഷ് ചെയ്യാനമര്‍ത്തുന്നതിനും മുന്‍പേ,മോള്‍ ഷട്ട് ഡൌണ്‍ അമര്‍ത്തിയത് കാരണം അത് സ്വാഹ:
നല്ല കുഞ്ഞിപ്പൂക്കള്‍.
നമ്മുടെ നാട്ടില്‍, നാട്ടിന്‍പുറങ്ങളില്‍ എത്രയെത്ര കുഞ്ഞിപ്പൂക്കള്‍...പേരറിയുന്നതും, പേരറിയാത്തതുമായി ഒരുപാടൊരുപാട്
തുമ്പ
മുക്കുറ്റി
പൂപ്പരത്തി
ഇനി എല്ലാരും ഒന്നുത്സാഹിച്ചൊരു ലിസ്റ്റ് തയ്യാറാക്കിയെ.
കുഞ്ഞിപ്പൂക്കള്‍ സുന്ദരിപ്പൂക്കള്‍.
നാട്ടിലെത്തട്ടെ, പറമ്പിലൊക്കെ ഇറങ്ങി ഞാനും ഒന്ന് പിടിക്കുന്നുണ്ട് കുഞ്ഞിപ്പൂക്കളുടെ പടംസ്.
കുഞ്ഞിപ്പൂക്കള്‍ വളരെ നന്നായിരിക്കുന്നു.
ഓ.ടോ. : ഗൂഗിള്‍ ക്രോം മലയാളം എഴുതാന്‍ അനുവദിക്കുന്നില്ലല്ലോ. നോട്ട് പാഡില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്യുന്നു കമന്റ്.
അപ്പൂസെ നന്നായിട്ടുണ്ട്.
എന്റെ കയ്യിലും ഉണ്ട് കുറച്ചു കുഞ്ഞി പൂക്കള്‍. പലതിന്റെയും പേരറിയാത്തതു കൊണ്ടാ പോസ്റ്റാഞ്ഞത്.
അപ്പൂ!
എന്റെ പുളിയും പൂക്കും!
ഞാനും ഉടന്‍ നാട്ടില്‍ പോണൂ.
ഈ പൂക്കളെയൊക്കെ നാട്ടില്‍ ചെന്ന് ഒന്നൂടി നോക്കണം. ശിവ പറഞ്ഞത് പോലെ കണ്ണു കൊണ്ട് നോക്കുമ്പോള്‍ ഇത്രയും ഭംഗി തോന്നിയിട്ടില്ല
ചിരപരിചിതങ്ങളായ ഈ കുഞ്ഞുപൂക്കളുടെ പടങ്ങള്‍ കുറേ ഞാനും എടുത്തിട്ടുണ്ട്. പക്ഷേ ഈ പടങ്ങളുടെ അടുത്തുപോലും വരില്ല. മിക്കതിന്റേയും പേരറിയില്ല എന്നതാണ് സത്യം. അവസാനത്തെ പൂവ് പല നിറങ്ങളിലുമുണ്ടല്ലോ. അതിന് ഞങ്ങളുടെ ഭാഗത്ത് ഈട്ടാംഗി എന്നാണ് പറയുന്നത്. ഇതിന്റെ പഴുത്തകായകള്‍ വെറുതെ ചവയ്ക്കാറുമുണ്ട്. പൂക്കളത്തില്‍ ഒഴിവാക്കാനാവാത്ത മിടുക്കന്‍ ആണിവന്‍.
വളരെ മനോഹരം..
നന്നായിരിക്കുന്നു അപ്പു :)
ഇനി ഞാനും ഒരു ക്യാമറയുമായി ഇറങ്ങാന്‍ പോകുകയാ.നല്ല രസമുണ്ട്.
കുഞ്ഞിപ്പൂക്കള്‍ വലുതായി കണ്ടപ്പോള്‍ ഭംഗി കൂടിയതുപോലെ തോന്നുന്നു.
Post a Comment