പൊന്‍പുലരി - ഫോട്ടോപോസ്റ്റ്

ഈ ഫോട്ടോ ഞാനെന്റെ ആദ്യപോസ്റ്റില്‍ ഗ്രാമക്കാഴ്ചകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. അന്ന് വലിയ ഫോട്ടോ സൈസ് എങ്ങനെ ബ്ലോഗില്‍ ഇടാം എന്നറിയില്ലായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നാട്ടില്‍ പോയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. ദൂരെയൊന്നുമല്ല, വീടിന്റെ മുന്‍വശത്തുതന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓട്ടോമാറ്റിക് ഫിലിം ക്യാമറയില്‍ ഇതേ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ ഫിലിമിലായില്ല. എസ്.എല്‍.ആര്‍. ക്യാമറ കൈയ്യില്‍ക്കിട്ടിയതിനുശേഷം ആദ്യമായായിരുന്നു ഈ കാഴ്ച വീണ്ടും മുമ്പിലെത്തിയത്. താമസിച്ചില്ല. ക്ലിക്കി. അതിന്റെ റിസല്‍ട്ടാണ് ഇത്.
