Showing posts with label യൂ.എ.ഇ ബ്ലോഗേഴ്സ് 2008. Show all posts
Showing posts with label യൂ.എ.ഇ ബ്ലോഗേഴ്സ് 2008. Show all posts

Saturday, March 29, 2008

യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2008 ഫോട്ടോപോസ്റ്റ്

അങ്ങനെ കുറേ ദിവസങ്ങളായി കാത്തുകാത്തിരുന്ന യു.എ.ഇ യിലെ ബ്ലോഗര്‍മാരുടെ സംഗമം യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2008 ഇന്നലെ വൈകിട്ട് മൂന്നുമണിമുതല്‍ ഏഴുമണിവരെ ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്നു. ഏകദേശം നാല്‍പ്പതോളം ബ്ലോഗര്‍മാരും അവരില്‍ പലരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ എണ്‍പതോളം പേര്‍ ഈ മീറ്റില്‍ പങ്കെടുത്തു. മീറ്റ് എന്നതിനേക്കാള്‍ ഈ സംഗമത്തിന് ഒരു പിക്നിക്കിന്റെ മൂഡായിരുന്നു ആദ്യാവസാനം ഉണ്ടായിരുന്നത്. നഗരത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് തണലും തണുപ്പും വിശ്രമവും പ്രദാനം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടന്ന ഈ സംഗമം അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് വളരെ ആനന്ദകരമായിരുന്നു.













ക്രീക് പാര്‍ക്കില്‍ ഒന്നു ചുറ്റി നടക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഒരു ഫോട്ടോ പോസ്റ്റ് ഇവിടെ)








രണ്ടര മണിയായപ്പോള്‍ മുതല്‍ അംഗങ്ങള്‍ ഓരോരുത്തരായി വന്നു തുടങ്ങീ. വിശാലമായ പാര്‍ക്കില്‍ എല്ലായിടവും മീറ്റിന് പറ്റിയത് എന്ന തോന്നല്‍ ഉണ്ടായതിനാല്‍ സമ്മേളന സ്ഥലം തീരുമാനിക്കുന്നതില്‍ ഒരല്‍പ്പം കാലതാമസം ഉണ്ടായി. എങ്കിലും അല്പനേരത്തെ നടത്തങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ വിളീകള്‍ക്കും ശേഷം ഗെയിറ്റ് 2 നോടു ചേര്‍ന്നുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ വന്നവര്‍ വന്നവര്‍ ഇരുപ്പായി. കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനു മുമ്പായി ഈ മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരെ ആദ്യം ഒന്നു പരിചയപ്പെടാം. അതിനു ശേഷം മറ്റുചിത്രങ്ങള്‍ കാണാം.

















അഗ്രജന്‍


















അനില്‍ ശ്രീ



















അപ്പു (ഈ ഞാന്‍)



















അതുല്യേച്ചി (മടിയില്‍ ദത്തന്‍ - ദേവേട്ടന്റെ മകന്‍)


















അത്കന്‍


















ബൈജു സുല്‍ത്താന്‍


















ഹരിയണ്ണന്‍



















ദില്‍ബാസുരന്‍



















ദേവേട്ടന്‍



















ചുള്ളിക്കാല ബാബു



















ചന്ദ്രകാന്തം



















കാവലാന്‍



















കരീം മാഷ്



















കൈതമുള്ള്



















കൈപ്പള്ളി



















ഇത്തിരിവെട്ടം



















മുസാഫിര്‍



















മൂസ (കനല്‍)



















മുഹമ്മദ്



















മിന്നാമ്മിനുങ്ങ്



















കുറുമാന്‍




















രാധേയന്‍



















പൊതുവാള്‍



















പട്ടേരി



















നിതിന്‍ വാവ



















സിദ്ധാര്‍ത്ഥന്‍



















ഷാരു




















ശരത്



















സമീഹ



















സാക്ഷി




















തമനു



















സുല്ല്



















ശ്രീജിത്ത്



















ശിവപ്രസാദ് (മൈനാഗന്‍)



















സിമി



















വഴിപോക്കന്‍



















ഷംസ് (തൃഷ്ണ)



















തറവാടി



















വല്യമ്മായി



















പച്ചാന (തറവാടിയുടെയും വല്യമ്മായിയുടെയും മകള്‍)



















ഉഗാണ്ട രണ്ടാമന്‍





















ഭടന്‍




















വിശാലമനസ്കന്‍

<<<<<<<<<<<<>>>>>>>>>>>

ഓര്‍ഡര്‍ ചെയ്തിരുന്ന ഉഴുന്നുവടയും ചട്നിയും, സാമ്പാറും, അതുല്യേച്ചി പ്രത്യേകമായി ഉണ്ടാക്കി ക്കൊണ്ടൂവന്ന ചണയും (കടല) വല്യമ്മായി കൊണ്ടുവന്ന അവിലും, പൊട്ടറ്റോചിപ്സ്, ഏത്തക്കായ ചിപ്സും ഒക്കെയായി ഒരു ലഘു ഭക്ഷണമാണ അടുത്തതായി നടന്നത്.






















അപ്പോഴേക്കും ദേവേട്ടനും കുടുംബവും സിദ്ധാര്‍ത്ഥനും കുടുംബവും എത്തി. ദേവേട്ടന്റെ മകന്‍ ദത്തന്റെയും സിദ്ധാര്‍ത്ഥന്റെ മകന്‍ ബിലാലിന്റെ യും ഒന്നാം ജന്മദിനങ്ങള്‍ ഈ സമീപദിവസങ്ങളില്‍ ആയിരുന്നതിനാല്‍ അയ്യഞ്ചുകിലോ വീതമുള്ള രണ്ടു വലിയ കേക്കുകളുമായാണ് അവര്‍ വന്നത്. മീറ്റിനിടയില്‍ വച്ച് അതു മുറിക്കുകയുംചെയ്തു.























ഈറ്റുംചാറ്റും വീണ്ടും അല്‍പ്പസമയത്തേക്കു കൂടി തുടര്‍ന്നു.






















വന്ന എല്ലാ ആള്‍ക്കാരെയും ഫോട്ടോയിലാക്കാന്‍ ഉറപ്പാക്കുന്ന അഗ്രജന്‍.













തറവാടിയും തന്നാലായത്












അതുല്യേച്ചിയും കുഞ്ഞിപ്പിള്ളേരും. മീറ്റിനു വന്ന കുഞ്ഞിപ്പിള്ളേര്‍ക്കെല്ലാം അതുല്യേച്ചിയു ശര്‍മ്മാജിയും കളറിംഗ് ബുക്കുകളും, കുഞ്ഞിത്തൊപ്പികളും, സ്റ്റിക്കറുകളും സമ്മാനമായി നല്‍കി.













മീറ്റിനിടെ കുറുമാന്റെ കഷണ്ടിയില്‍ മുടികിളിര്‍ത്തപ്പോള്‍!














അതുല്യേച്ചിയും ശര്‍മ്മാജിയും മനുവിനോടും പാച്ചുവിനോടുമൊപ്പം



















ടോം ആന്റ് ജെറീ

<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>


അതിനുശേഷം, ബ്ലോഗര്‍മാരെല്ലാവരും പുല്‍ത്തകിടിയില്‍ ഇരുന്ന് പരസ്പരം പരിചയപ്പെടുത്തി. പിന്നീട് കൈപ്പള്ളിയുടെ നേതൃത്തത്തില്‍ ബ്ലോഗിംഗിനെപ്പറ്റിയും, അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ചര്‍ച്ചകളും നടന്നു. അതിന്റെ ദൃശ്യങ്ങള്‍ (ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം)












“അത്തള പിത്തള തവളാച്ചീ...........”



















അപ്പോഴേക്കും സന്ധ്യമയങ്ങി. എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ പിരിയുന്നതിനു മുമ്പ് എടുത്തു. അതാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ കാണുന്ന ഫോട്ടോ (ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക). ഞങ്ങള്‍ ഫാമിലികള്‍ ഏഴുമണിയോടെ പിരിഞ്ഞു. കുറച്ചുപേര്‍ ഒരു അരമണിക്കുറ് കൂടി അവിടെ തങ്ങി. കാവലാനും വഴിപോക്കനും ഒരോ കവിതകളും, തമനു “ആയിരം കാതമകലെയാണെങ്കിലും....” എന്ന പാട്ടും പാടിയതായി പിന്നീട് അറിഞ്ഞു. സന്തോഷകരമായ ഒരു സായാഹ്നത്തിനു ശേഷം എല്ലാവരും പിരിഞ്ഞു. വിശദമായ മീറ്റ് റിപ്പോര്‍ട്ട് ചിത്രങ്ങള്‍ സഹിതം അഗ്രജന്‍ എഴുതുന്നുണ്ട്.

മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ പിക്കാസ വെബ് ആല്‍ബത്തില്‍




6421

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP