ഈന്തക്കായ്കള്‍ പഴുത്തേ - എട്ടാം ഭാഗം.
ഗള്‍ഫിലെങ്ങും ഇത് ഈന്തപ്പന പൂക്കുന്ന കാലം. വിരിഞ്ഞുവരുന്ന പൂക്കുല തെങ്ങിന്റെ പൂക്കുല പോലെയുണ്ട്. ഇതാ ഒരു ഫോട്ടോ. ഈന്തപ്പഴങ്ങളുടെ വളര്‍ച്ച ഇനി വരുന്ന ആഴ്ചകളില്‍ ഇതേ പോസ്റ്റില്‍ പോസ്റ്റ് ചെയ്യാം, ഇത് കണ്ടിട്ടില്ലാത്തവര്‍ക്കായി (ഗള്‍ഫിലുള്ളവര്‍ ക്ഷമിക്കുക).
Photo 1: March 20, 2007
Photo 2: April 2, 2007 പത്തു ദിവസങ്ങള്‍ക്കു ശേഷം
Photo 3: April 11, 2007. മൂന്നാഴ്ചകള്‍ക്കു ശേഷം

നാലാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഈന്തപ്പനക്കായ്കള്‍ ദേ.....ഈ വലിപ്പത്തിലായിട്ടുണ്ട്.
Photo 4: April 26, 2007
Photo 5 : May 7, 2007 അഞ്ചാഴ്ചകള്‍ക്കു ശേഷം.

ആറാഴ്ചകള്‍ക്കുശേഷമുള്ള ഈന്തക്കായ്കള്‍. കഴിഞ്ഞ ആഴ്ചത്തേതുമായി വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
Photo 6: May 16, 2007

Photo No. 7 May 31, 2007 ഈന്തപ്പനപൂത്ത് ഒന്‍പത് - പത്താഴ്ചകള്‍ ആയിരിക്കുന്നു. പച്ചനിറത്തിലായിരുന്ന കായ്കള്‍ നിറം മാറി പഴുക്കാനാരംഭിക്കുകയാണ്. ഇനിയാണ് ഈന്തപ്പഴങ്ങളുടെ യഥാര്‍ത്ഥ നിറവും (മഞ്ഞ, ബ്രൌണ്‍, മെറൂണ്‍ തുടങ്ങിയവ) രുചിയും വ്യക്തമാവാന്‍ തുടങ്ങുന്നത്.
June 13, 2007 ഈന്തക്കായ്കള്‍ പഴുത്തു. ഇനി മാര്‍ക്കറ്റിലേക്ക്. ഈ ഫോട്ടോകളില്‍ രണ്ടിനം ഈന്തപ്പനകള്‍ മാത്രമേ കൊടുത്തിട്ടുള്ളൂ. ഇനിയും അനേകതരം ഈന്തപ്പനകള്‍ ഗള്‍ഫ് നാടുകളിലുണ്ട്. ഇതുവരെ ഈ പോസ്റ്റിലെത്തി ഓരോ updates കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.



ഇനി ഈന്തപ്പഴങ്ങളുടെ മാര്‍ക്കറ്റിലെ പടങ്ങള്‍ ഇടണം എന്ന് ശാലിനി ആവശ്യപ്പെട്ടിരുന്നു. ഷാര്‍ജയിലെ വെജിറ്റബില്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് തുടങ്ങിയ ഈത്തപഴസ്റ്റാളുകള്‍.



ഈ നില്‍ക്കുന്ന ഇക്കാ മലയാണ് കേട്ടോ. ഈ ഫോട്ടോകള്‍ പത്രത്തിലിടാനാണോ എന്ന് ചോദിച്ചു. ബ്ലോഗ് എന്താണെന്ന് അദ്ദേഹത്തിനറിയാന്‍ സാധ്യതയില്ലാത്തതിനാല്‍, പത്രത്തിലും കൊടുക്കാം എന്നു മാത്രം പറഞ്ഞു.

53 comments:
ഗള്‍ഫിലെങ്ങും ഇത് ഈന്തപ്പന പൂക്കുന്ന കാലം. വിരിഞ്ഞുവരുന്ന പൂക്കുല തെങ്ങിന്റെ പൂക്കുല പോലെയുണ്ട്. എന്റെ ഓഫീസിനു മുമ്പിലുള്ള ഈന്തപ്പനയും പൂത്തു. ഇതാ ഒരു ഫോട്ടോ.
അപ്പൂ നല്ല ഭംഗിയുംവ്യക്തതയും ഉള്ള ചിത്രം...
ഇനിയും അവിടുത്തെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റണേ
അപ്പൂ, നല്ല ചിത്രം. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു ക്യാമറ വാങ്ങാന്‍ തോന്നുന്നു.
പിന്നെ ഇത് ആദ്യമായാണ് ഞാന്‍ കാണുന്നത്. പിന്നെ ഫോട്ടോകള്‍ മാത്രമല്ല കൊറിയറില്‍ കുറെ ഈന്തപ്പഴങ്ങളുമയച്ചോളൂ. അതിനേപ്പറ്റിയും കമന്റിടാം ;)
കൊള്ളാമപ്പൂ, അതെ തെങ്ങിന്‍ പൂക്കുല പോലെ തന്നെ :)
മഴത്തുള്ളി പറഞ്ഞ പോലെ കൊറിയറില്‍ അയച്ചോളൂ ഞാനും തിന്നിട്ടു കമന്റിടാം
ഹി ഹി
It is not at all an interesting stuff at all. Better, put some goos stuffs
കൊള്ളാം.
നല്ല ചിത്രം.
ഫോട്ടോ ഇടണം എന്നു വിചാരിച്ചതേ ഉള്ളൂ, അപ്പോഴേക്കും അപ്പു ചെയ്തല്ലോ.
നന്നായി.
പലര്‍ക്കും ഇത് കണ്ടുമടുത്ത കാഴ്ചയാണ്, പക്ഷേ ഇത് കണ്ടിട്ടില്ലാത്തവര്‍ ഒത്തിരിപേരുണ്ട്. പല ബ്ലോഗുകളിലും വരുന്ന പോസ്റ്റുകള്‍ ഇതുപോലെയാണ്, ചിലര്‍ക്ക് അത് ഒരു ആവര്‍ത്തനവിരസത തോന്നിക്കും, പക്ഷേ അതു പ്രയോജനപെടുന്നവരും ഉണ്ടാവും. ഞാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയിട്ടില്ല, എന്തിന് കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും പോയിട്ടില്ല, അതുകൊണ്ട് ആ സ്ഥലങ്ങളെപറ്റി എഴുതുന്നതും അവിടുത്തെ ഫോട്ടൊകള്‍ കാണുന്നതും എനിക്കിഷ്ടമാണ്, എന്നാല്‍ ആ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ജീവിക്കുന്നവര്‍ക്ക് അതൊരു പുതുമയായി തോന്നില്ല.
ഇത്രയുമെന്തിനാ പറഞ്ഞതെന്നോ, ഇതൊട്ടും രസം പകരുന്നില്ല എന്ന കമന്റ് കണ്ട് പറഞ്ഞതാണ്. അപ്പൂ ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇടണം, കാണാന്‍ ഒരുപാട് പേര്‍ ആഗ്രഹിക്കുന്നുണ്ടാവാം, താത്പര്യമില്ലാത്തവരും കാണും.
ശാലിനി പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. ഞാന്‍ ജീവിതത്തില്‍ ഈന്തപ്പന കണ്ടിട്ടില്ലാത്തയാളാണ്. ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോയെന്നാണ് എന്റെ മനസ്സില്‍. അനോണിചേട്ടനോ ചേച്ചിയോ ഇത് ഒത്തിരി കണ്ടുകാണും അതാ ഈ മടുപ്പ്.
ശാലിനി പറഞ്ഞ അഭിപ്രായത്തോട് me too യോജിക്കുന്നു!
qw_er_ty
നല്ല ചിത്രം.
“ഈന്തപ്പന പൂത്തപ്പോള്‍” പത്തുദിവസങ്ങള്‍ക്കു ശേഷം. (updated photo)
ഒക്കെ വേറെ വേറെയായി വിടര്‍ന്നുനില്‍ക്കുന്നു അല്ലേ? അപ്പുവിനു ദിവസവും കാണാം അല്ലേ? ഇനി കുറച്ചുംകൂടെ വളര്‍ന്നിട്ടുള്ള ഫോട്ടോ ഇടണം.
ഈന്തപ്പഴങ്ങളുടെ വളര്‍ച്ച- മൂന്നാം ഭാഗം ഇവിടെ update ചെയ്തിട്ടുണ്ട്. ഇതു കാണാന്‍ താല്പര്യം പ്രകടിപ്പിച്ചവര്‍ക്ക് ഇവിടെ നോക്കാവുന്നതാണ്.
അപ്പൂ ഞാനിന്ന് വിചാരിച്ചതേയുള്ളൂ, ഈ കുലകള്‍ കുറച്ചുകൂടി വിരിഞ്ഞല്ലോ, അപ്പു ഫോട്ടോ ഇടുമായിരിക്കും എന്ന്. നന്നായി.
അപ്പൂ, ഇതൊന്നു പഴുത്തിട്ടു വേണം കഴിക്കാനെന്നു വച്ചിട്ട് പഴുക്കുന്നുമില്ലല്ലോ.
ശ്രീനിവാസന്‍ പറയുന്നതുപോലെ പഴുക്കാനായി കാത്തിരിക്കാമല്ലേ :)
ഇനിയും പോരട്ടെ. (പടങ്ങള്‍ മാത്രമല്ല, കൊരിയറും) ;) ഹി ഹി.
അപ്പൂ :) ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. കടയില്‍ ഈന്തപ്പഴം കണ്ടപ്പോള്‍, ഫോട്ടോയെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.
അപ്പു, പഴുത്തവയ്ക്കായി കാത്തിരിക്കുന്നു :)
നാലാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഈന്തപ്പനക്കായ്കള്‍ ദാ...ഇത്രയും വലിപ്പത്തിലായിട്ടുണ്ട്. (Updated)
ഇങ്ങനെ പോയാല്‍.. അപ്പുചേട്ടാ ഞങ്ങള്‍ കമന്‍ന്റിടുന്നവര്‍ക്കൊക്കെ.. ഈന്തപ്പഴം പഴുക്കുമ്പോഴേക്കു കുറച്ചു പാഴ്സല്‍ അയക്കേണ്ടി വരും..
ഫോട്ടോ നന്നായിട്ടുണ്ട്..:)
അപ്പൂ ഇവിടെ ഇത്രയുമൊന്നും ആയിട്ടില്ല, ആ മൂന്നാമത്തെ ഫോട്ടോയിലെ അത്രയുമേ ആയിട്ടുള്ളൂ.
ഇനി അടുത്തത്, തിന്നാന്‍ പറ്റുന്ന ഈന്തപ്പഴം ആവുമോ?
ആറാഴ്ചകള്‍ക്കുശേഷമുള്ള ഈന്തക്കായ്കള്‍. കഴിഞ്ഞ ആഴ്ചത്തേതുമായി വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
പോസ്റ്റ് udapte ചെയ്തിട്ടുണ്ട്.
ശ്ശോ! ഇതൊന്നു പഴുക്കണമെങ്കില്‍ ഇനി എത്രയാഴ്ചയെടുക്കും? :)
അപ്പു,
ഇടക്കൊക്കെ ഈ പടം മിസ്സായി പോവുന്നു.. നല്ല സരംഭം..
കഴിഞ്ഞ ആഴ്ചയില്‍ നിന്നും അല്പം നിറം വ്യത്യാസം ഉണ്ടല്ലൊ..
പഴുക്കാറായൊ?
അഡ്രെസ്സ് വേണമെങ്കില്‍ തരാം അയച്ചുതരുന്ന കാര്യം മറക്കരുത്!
അപ്പു,അപ്പോ ഈന്തപ്പഴം ഇത്രയും വരെ ആയി അല്ലേ.
ഈന്തപ്പനയില്‍ കേറാന്‍ വല്യപ്രയാസമാണെന്നു വായിച്ചിട്ടുണ്ട്? ശരിയാണോ?
അപ്പു എല്ലാ ആഴ്ചയിലും മണ്ടയില്‍ കേറി ഫോട്ടോ എടുക്കുന്നതു കൊണ്ടു ചോദിച്ചതാണേ.
ഇപ്പോ പ്രാക്ടീസ് ആയി കാണുമല്ലേ ആറാഴ്ചയായില്ലേ കേറ്റം തുടങ്ങീട്ട്.
പഴുക്കുമ്പോ ഒരു പെട്ടി ഇങ്ങോട്ടും പോരട്ടെ.
അപ്പു, അപ്പൊ ഇങ്ങനെയാണ് ഈന്തപ്പനയുടെ പൂക്കള്‍. ഇവിടെയാണെങ്കില്‍ മേപ്പിള്‍മരങ്ങളും ഓക്കുമരങ്ങളും പൂത്തിട്ട് അതിനോട് അലെര്‍ജിയുള്ളവര്‍ തുമ്മിയും കണ്ണുചൊറിഞ്ഞും നടക്കുന്നു.
:)
അപ്പൂന്റെ പോട്ടം കാരണം ഈന്തപ്പഴത്തിനൊക്കെ നാട്ടില്‍ വില കൂടുമെന്നാ തോന്നുന്നേ!
കഴിഞ്ഞ ആഴ്ചത്തേക്കാള്‍ അല്പം കൂടി നിറം മാറിയില്ലേ? ഒരേ മരത്തിലെ കായ്കളെതന്നെയാണോ പിന്‍ തുടരുന്നത്?
നല്ല ഫോട്ടൊസ്.. ഞാനും കണ്ടിട്ടില്ല ഈ ഈന്തപ്പനയും കുലയും ഒന്നും.. റിനി പറഞ്ഞപോലെ മേപ്പിളും ആപ്പിളും എല്ലാം പൂത്തിട്ട് കണ്ണു ചൊറിഞ്ഞും തുമ്മിയും മടുത്തിരിക്കുവാ.. ഈന്തപ്പന പൂവിനോടും അലേര്‍ജിയുണ്ടാവുവോ..
ഈന്തപ്പനപൂത്ത് ഒന്‍പത് - പത്താഴ്ചകള്‍ ആയിരിക്കുന്നു. പച്ചനിറത്തിലായിരുന്ന കായ്കള്‍ നിറം മാറി പഴുക്കാനാരംഭിക്കുകയാണ്. ഇനിയാണ് ഈന്തപ്പഴങ്ങളുടെ യഥാര്‍ത്ഥ നിറവും (മഞ്ഞ, ബ്രൌണ്‍, മെറൂണ്‍ തുടങ്ങിയവ) രുചിയും വ്യക്തമാവാന്‍ തുടങ്ങുന്നത്. ഈ പോസ്റ്റ് തുടക്കം മുതല്‍ ആകാംഷയോടെ കണ്ടിരുന്നവരേ, കടന്നുവരൂ. നിങ്ങള്‍ക്കായി ഏറ്റവും പുതിയ Update
ആഹാ... കായ്കള്‍ ഈ പരുവമായിത്തുടങ്ങിയോ!
പക്ഷെ, ഇപ്പഴും പല മരങ്ങളിലും കായ്കളുടെ പച്ചപ്പ് വിട്ടിട്ടില്ല.
നല്ല പടങ്ങള്‍!
കായകള്‍ അങ്ങനെ പഴുക്കട്ടെ
ആ പെട്ടിടെ കാര്യം മറക്കണ്ടാ
അങ്ങനെ ഈ ആഴ്ചയും കണ്ടു.. നന്നായിട്ടുണ്ട്.എന്റേയും പാഴ്സല്‍ മറന്ന് പോവരുത് വേണമെങ്കില്‍ ഞാന്‍ നാട്ടില്‍ വരാം ആരുടെയെങ്കിലും കൈയില്‍ കൊടുത്ത് വിട്ടാലും എനിക്കോക്കേ!!!
അപ്പുവേ :)
അപ്പൂ, ഈന്തപ്പഴം ഇപ്പോ കഴിക്കാം ഇപ്പോ കഴിക്കാമെന്നു വിചാരിച്ച് കൊറിയറും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര മാസങ്ങളായി ;) പഴുക്കട്ടെ, പഴുക്കട്ടെ...
അപ്പൂ നല്ല ഭംഗി
Nise series of photos thanks appu
ഈന്തക്കായ്കള്‍ പഴുത്തേ....
ഈന്തപ്പഴം തിന്നാന്‍ ആഗ്രഹമുള്ളവര്‍ കടന്നുവരൂ...
അപ്പൂ:)
ഇതു വരെ വന്നില്ലെങ്കിലും പഴുത്തെന്നറിഞ്ഞപ്പോള്‍ ഞാനാദ്യമെത്തി(കൊതിയന്‍)
എല്ലാം കാണാറുണ്ടായിരുന്നു കമന്റുന്നതാദ്യമാണെന്നു തോന്നുന്നു.
ഹൊ ! എത്ര കാലമായി കാത്തിരിക്കുന്നതാ..
ആദ്യമെത്തീത് അപ്പൂസ് തന്നെ അല്ലെ? :)
ശര്യന്നെ
പഴുത്തു
അസ്സല് പഴങ്ങള്‍
അസ്സല് പടങ്ങള്‍
-സുല്‍
ആഹാ മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും ഉണ്ടല്ലാ....
ഓഫ്ഫ്. ഇനി ഇതുതിന്നാന്‍ വരുന്ന കിളി, പറിക്കാന്‍ വരുന്ന പണിക്കാരന്‍, തലേല്‍ വച്ച് വില്‍ക്കുന്ന വഴിവില്പനക്കാരന്‍, പ്ലേറ്റേല്‍ വച്ച ഈന്തപ്പഴം, തിന്നുകഴിഞ്ഞാലുള്ള കുരു... ഇങ്ങനെ പോസ്റ്റ് നീട്ടാവുന്നതാണ്....
യ്യോ!!! ഒരു ഫോട്ടോഗ്രാഫര്‍ ചിരവയുംകൊണ്ട് ഓടി വരുന്നോണ്ട്.. ഞാന്‍ ഓടിത്തള്ളി
പൊതുവാള്‍, അപ്പൂസ്, സുല്ല്, നന്ദി.
മനൂ :-) ഇല്ല, ഇത് ഈ പോസ്റ്റിലെ അവസാന ഫോട്ടോ update ആണ്. ഇത് ഇവിടെ നിര്‍ത്തി! വന്നതിന് നന്ദി.
അങ്ങനെ ഈന്തപ്പഴം പഴുത്തു :)
ഫോട്ടോസ് നന്നായിരിക്കുന്നു
അപ്പൂവേ ആ പെട്ടിടെ കാര്യം മറക്കല്ലേ
അപ്പൊ ഇതാണ് പാകമായ ഈന്തപ്പഴം, അല്ലേ അവിടെ നിന്നും സിഡ്നിക്ക് അയക്കുമ്പോള്‍ എത്ര ദിര്‍ഹംസ് ആവും എന്നൊക്കെ നേരത്തെ അന്വേഷിച്ചു വയ്ക്കൂ അല്ലെങ്കില്‍ സമയമാവുമ്പോള്‍ ആകെ കണ്‍ഫ്യൂഷനാവും എത്ര പേര്‍ക്കയച്ചു കൊടുക്കേണ്ടതാ?:):)
qw_er_ty
പ്രിയപ്പെട്ട അപ്പൂ,
പഴുത്തതു കണ്ടു. കൊതിയൂറും കായ്കള്‍!
ഈ ഈന്തപ്പഴം പുഴുങ്ങിയിട്ടാണു നമുക്ക് കിട്ടുന്നത് എന്നു പറയുന്നുണ്ട്. ശരിയാണോ?
അറിയിക്കുമല്ലോ.
സസ്നേഹം
ആവനാഴി
ആ ഓഫ്ഫ് ഞാന്‍ ആഷക്കിട്ടുവച്ച ഒരു പാരയായിരുന്നു അപ്പൂ... തെറ്റിദ്ധരിക്കല്ലേ...
പഴുത്തു അല്ലേ? പറിച്ചെടുക്കാന്‍ വരും ഇപ്പോ ആള്‍ക്കാര്‍.
അയ്യോ മുകളിലത്തെ കമന്റ്സും കൂടെ വായിച്ചപ്പോള്‍ ആകെ ഒരു പേടി...
റിയലി ഞാന്‍ ആഷയെ ഒന്നു വാരാന്‍ നോക്കിയതാ.. ആ ചിരവത്തടി എന്ന് പ്രയോഗം കാണുമ്പോള്‍ തന്നെ ഫീമെയ്‌ല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഫോട്ടോ ജേര്‍ണസ്റ്റ് എന്ന നിലയില്‍ കമന്റ് ആഷയുടെ നേരേ പൊക്കോളും എന്ന് കണക്കുകൂട്ടി...
ആഷ വരുന്നതിനുമുന്നേ അപ്പു മറുപടി ഇട്ടില്ലാരുന്നെങ്കില്‍ ആഷക്കത് വേഗം കിട്ടിയേനേ...
ഓഫ്ഫിനും ഓഫ്ഫ്: ഇതിപ്പോള്‍ ഒരു കമന്റിന്റെ പേരില്‍ രണ്ടിടത്തുനിന്നും അടി വാങ്ങിക്കണ്ടി വരുമോ എന്റെ തിറുമ്മല്‍ദേവാ..
qw_er_ty
ആവനാഴിച്ചേട്ടാ.
നമ്മള്‍ സാധാരണ മാര്‍ക്കറ്റില്‍ കാണുന്ന ഈന്തപ്പഴം dry fruit ആണ്. മുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങള്‍ ഉണക്കി സൂക്ഷിക്കുന്നതുപോലെ തന്നെ. ഉണങ്ങുന്നതിനുമുമ്പ് ഈന്തപ്പഴം പുഴുങ്ങും എന്നു തോന്നുന്നില്ല. പഴുത്തകായ്കള്‍ കുറേദിവസങ്ങള്‍ക്കുശേഷം ഉണങ്ങുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ഇവിടുത്തെ മാര്‍ക്കറ്റില്‍ പഴുത്ത ഈന്തപ്പഴങ്ങള്‍ കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്.
സ്നേഹപൂര്‍വ്വം
അപ്പു.
അപ്പൂ ഈത്തപ്പഴം പഴുത്തു തുടങ്ങിയല്ലേ!
പറിച്ചെടുക്കുമ്പോള്‍ മുള്ളുകൊള്ളാതെ നോക്കണം. തറച്ചു കയറിയാല്‍ കടച്ചിലിന്റെ വേദന രണ്ടു ദിവസം കഴിഞ്ഞാലേ പോകൂ. എനിക്കൊരബദ്ധം പറ്റിയതാ..!
അപ്പൂ ഈ ഫോട്ടോകള്‍ എടുത്തത് വഴിയരുകില്‍ നില്‍ക്കുന്ന ഈന്തപനയുടേതാണോ? ഇവിടെ ഇത്രയും ഭംഗിയുള്ള കായ്കള്‍ വഴിയരുകിലെ മരങ്ങളില്‍ കാണാനില്ല. എല്ലാം ഒരുതരം ഉണങ്ങിയും പൊഴിഞ്ഞും ഒക്കെയാണ്.
ഇനി ഈ പോസ്റ്റിന് ഒരു അപ്ഡേറ്റുംകൂടി കൊടുക്കണം, മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പല തരത്തിലുള്ള ഈന്തപഴങ്ങള്‍, അധികം പഴുക്കാത്തത് (അച്ചാറിടാന്‍ നല്ലതാണ്), പഴുത്തത്, ഉണങ്ങിയത്..
അപ്പൂ, ഈ പോസ്റ്റ് ഇങ്ങനെ അപ്ഡേറ്റ് ചെയ്തതിന് നന്ദി.ഒരു റഫറന്‍സ് പോസ്റ്റ് പോലെ. ഒത്തിരിപേര്‍ ഇതൊക്കെ ആദ്യമായി കാണുന്നവരാകും.
ശാലിനീ... ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം മാര്‍ച്ചില്‍ പബ്ലിഷ് ചെയ്തപ്പോള്‍ അനോനിച്ചേട്ടന്‍ പറഞ്ഞതാണ് ഇത് ബോറാകും എന്ന്. അതിനു വിശദമായ ഒരു മറുപടി അന്ന് ശാലിനി കമന്റിലൂടേ എഴുതുകയും ചെയ്തു. അതാണ് ഈ പോസ്റ്റ് തുടരുവാന്‍ എനിക്ക് പ്രചോദനമായത്. അങ്ങനെ എട്ടു ഭാഗങ്ങളും പബ്ലിഷ് ചെയ്തു. ഇനി മാര്‍ക്കറ്റില്‍ ഇരിക്കുന്ന ഈന്തപ്പഴങ്ങളും തീര്‍ച്ചയായും പബ്ലിഷ് ചെയ്യാം. നന്ദി.
Post a Comment