Wednesday, March 28, 2007

ഒരുമ തന്നെ പെരുമ - ഫോട്ടോ പോസ്റ്റ്

ദുബായിലെ റോഡുകളുടെ ഇരു വശങ്ങളിലും നില്‍ക്കുന്ന പൂക്കളെ ഇതിനു മുമ്പൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയല്ലൊ? ഇത്രയും വലിയ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന ആയിരക്കണക്കിനു വരുന്ന കുഞ്ഞുപൂക്കളെ ക്യാമറ ഒന്നടുത്തുകണ്ടപ്പോള്‍:

പഴഞ്ചൊല്ലില്‍ പറയുന്നതുപോലെ "ഒരുമ തന്നെ പെരുമ"

8 comments:

അപ്പു ആദ്യാക്ഷരി

ഇത്രയും വലിയ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന ആയിരക്കണക്കിനു വരുന്ന കുഞ്ഞുപൂക്കളെ ഒന്നടുത്തുകാണാന്‍ ക്യാമറ എത്തിയപ്പോള്‍ .....
ഒരുമ തന്നെ പെരുമ - ഒരു ഫോട്ടോ പോസ്റ്റ്

സാജന്‍| SAJAN

അപ്പൂ ആദ്യത്തെ ഫോട്ടൊ ഏതൊ പേര്‍ഷ്യന്‍ പരവതാനി പോലെ..
നല്ല മനോഹരമായിരിക്കുന്നു.. പിന്നുള്ളവയും സൂപറാണു കേട്ടോ..
:)

Sathees Makkoth | Asha Revamma

പലതുള്ളി പെരുവെള്ളം.
ബലേ ഭേഷ് ഈ പടങ്ങള്‍!

krish | കൃഷ്

അപ്പു.. ചിത്രങ്ങള്‍ കൊള്ളാം.

ആഷ | Asha

എനിക്കിവരെ അടുത്തു കണ്ടപ്പോഴാ കൂടുതല്‍ ഇഷ്ടായേ :)

അപ്പു ആദ്യാക്ഷരി

സാജന്‍, സതീശ്, കൃഷ്, ആഷ..നന്ദി.

Kaippally കൈപ്പള്ളി

വളരെ bright ആയ പുഷ്പങ്ങളുടെ ചിത്രം എടുക്കമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
അനേകം പൂക്കളുടെ ഇതളുകള്‍ non-reflective surface ആയതിനാല്‍ പ്രകാശം മുഴുവനും absorb ചെയ്യും. അപ്പോള്‍ നിറങ്ങള്‍ പലപ്പോഴും bleed ആകും.

ഇത് ഒഴിവാക്കാനുള്ള ഒരു മാര്‍ഗം വെളിച്ചം നേരിട്ട് പ്രകാശിപ്പിക്കാതെ ഒരു വശത്തു നിന്നും ചെയ്യുക. അപ്പോള്‍ ഇതളുകളില്‍ നിഴലുകള്‍ വീഴും. Subject ക്കുടുതല്‍ വ്യക്തമാകും.

ഇനി ഒരു തരികിട പരിപാടി. ഒരു water spray bottle ഉപയോഗിച്ച് പൂക്കളില്‍ അല്പം വെള്ളം കുടയുക. പൂക്കള്‍ കൂടുതല്‍ interesting അകും.

Tripod ഉപയോഗിക്കാന്‍ ശ്രമിക്കണം.

Macro photography ഗംഭീരമാകാന്‍, macro flash (Ring light) ഉപയോഗിക്കണം ($$$ ! ). അതിപ്പോള്‍ വാങ്ങണ്ട.

:)

അപ്പു ആദ്യാക്ഷരി

കൈപ്പള്ളീ‍....
ഇത്രയും പുതിയ അറിവുകള്‍ പറഞ്ഞുതന്നതിന് നൂറായിരം നന്ദി. “നന്നായിരിക്കുന്നു” എന്നു കേള്‍ക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, “എങ്ങനെ ഇനിയും മെച്ചമാക്കാം“ എന്ന് താങ്കള്‍ പറഞ്ഞത് കേള്‍ക്കാനാണ്. ഇനിയും ഇത്തരം കമന്റുകള്‍ പ്രതീഷിക്കുന്നു. നന്ദി.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP