പൊന്‍പുലരി - ഫോട്ടോപോസ്റ്റ്
ഈ ഫോട്ടോ ഞാനെന്റെ ആദ്യപോസ്റ്റില്‍ ഗ്രാമക്കാഴ്ചകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. അന്ന് വലിയ ഫോട്ടോ സൈസ് എങ്ങനെ ബ്ലോഗില്‍ ഇടാം എന്നറിയില്ലായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നാട്ടില്‍ പോയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. ദൂരെയൊന്നുമല്ല, വീടിന്റെ മുന്‍വശത്തുതന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓട്ടോമാറ്റിക് ഫിലിം ക്യാമറയില്‍ ഇതേ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ ഫിലിമിലായില്ല. എസ്.എല്‍.ആര്‍. ക്യാമറ കൈയ്യില്‍ക്കിട്ടിയതിനുശേഷം ആദ്യമായായിരുന്നു ഈ കാഴ്ച വീണ്ടും മുമ്പിലെത്തിയത്. താമസിച്ചില്ല. ക്ലിക്കി. അതിന്റെ റിസല്‍ട്ടാണ് ഇത്.
22 comments:
ഒരു ഫോട്ടോ... പുലരി.
നല്ല പോട്ടം അപ്പുവേട്ടാ.. എന്തൊരു ഭംഗിയാ ആ വെയിലിന്!
നല്ല പടം അപ്പൂ
വാട്ടര്‍ മാര്‍ക്ക് ഇട്ടോളൂ അപ്പൂ ചാത്തനു വേണമെങ്കില്‍ മെയിലില്‍ അയച്ചു കൊടുക്കൂ.
അപ്പുവേ പോട്ടം എന്ന് പറഞ്ഞാല്‍ ഇതാണ് പോട്ടം..... അടിപൊളി...
ചാത്തനേറ്::
റബ്ബര്‍ക്കാടാ അല്ലേ എവിടെയോ കണ്ടതുപോലിരിക്കുന്നു..
എടുത്തു.. നന്ദി..
ഓടോ:
ആഷേച്ചീ ആദ്യം തന്നെ വന്ന് അടിച്ച് മാറ്റീട്ട് ഇനി വാട്ടര്‍ മാര്‍ക്ക് ഇട്ടോ ന്ന് അല്ലേ!!!
ആഷേ, ചാത്താ... നിങ്ങളുടെ അഭിപ്രായം മാനിച്ച് വാട്ടര്‍മാര്‍ക്ക് ഇട്ടിട്ടുണ്ട്. കിടക്കട്ടെ.
അപ്പൂസേ, മനൂ, നന്ദി.
ആ വാട്ടര്‍മാര്‍ക്ക് ഒരു ഒന്നൊന്നരയാണല്ലോ.
സൂപര്‍ പടം അപ്പു.
പടങ്ങള്‍ അടിച്ചുമാറ്റുന്ന ഈ സാഹചര്യത്തില്‍, എല്ലാ പോട്ടോകാരോടും വാട്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു :)
-സുല്‍
കണ്ണിലേക്ക് ഇളംവെയിലടിച്ചല്ലോ അപ്പൂ.
വാട്ടര്‍മാര്‍ക്ക് ഉണ്ടെങ്കിലും സാരമില്ല ഞാനെടുത്തു തത്കാലത്തേക്ക്.
ആഷേ ഇവിടെ കറങ്ങുവാണോ, പോയി പച്ച ഫൊട്ടോയെടുക്കൂ.
നന്നായിട്ടുണ്ട്.
അപ്പുവേ, പടം കണ്ടു
ഫന്‍ടാസ്റ്റിക്!!!
തീര്‍ച്ചയായും വാട്ടര്‍മാര്‍ക്കിടണമെന്ന് ഇന്നു ചില എട്ടുകാലി മമ്മൂഞ്ഞുമാരുടെ ബ്ലോഗ് കണ്ടപ്പോള്‍ മനസ്സിലായി..:(
പക്ഷേ ഈ കവിതക്കും കഥക്കും ലേഖനത്തിനുമെല്ലാം എന്ത് കൊണ്ട് മാര്‍ക്കിടും???
അപ്പൂസ്-- വളരെ നന്നാഇയിരിക്കുന്നു. ഞാന്‍ ഈ പടം എന്റെ screen background ആക്കി... ഈ ഗ്രാമ ദൃശ്യത്തിനു നന്ദി!
നല്ല ചിത്രം..അപ്പൂ
മരങ്ങള്‍ക്കിടയിലൂടെ വരുന്ന വെയിലാണ് ആ ചിത്രത്തിന്‍റെ ഭംഗി. നന്നായിരിക്കുന്നു.
:)
സുല്‍, ശാലിനി, ചേച്ചിയമ്മ, സാജന്‍, സ്വപ്നാടകന്‍, സാരംഗി, കൃഷ്, ചക്കര.... എല്ലാവര്‍ക്കും നന്ദി ഇളംവെയിലിന്റെ ഫോട്ടോ ഇഷ്ടമായെന്നറിഞ്ഞതില്‍.
അപ്പൂ, ഇപ്പളേ കണ്ടുള്ളൂ... നന്നായിട്ടുണ്ട്. ഇതിന്റെ അപ്പേര്‍ചര്‍/ഷട്ടര്‍സ്പീഡ് വിവരം ഇപ്പോള്‍ കൈയില്‍ ഉണ്ടോ?
പുള്ളീ..ഈ ഫോട്ടോയുടെ സെറ്റിംഗ്സ് ഇങ്ങനെയാണ്:
Manual mode
Centre weighted metering
ISO 200
Aperture F 4.2
Shutter 1/80 sec
അപ്പൂ പതിവ് പോലെ സൂപ്പര്‍.
ഇതു കിടു!!
മോഷ്ടിച്ചൂട്ടോ!!
അപ്പുവേട്ടാ.
ഇത് റബ്ബര്‍ തോട്ടം തന്നെ ല്ലേ
സുര്യന്‍ റബ്ബര്‍തോട്ടത്തിന് മുകളില്‍ വന്നാല് ഇങ്ങനെ തന്നെ ല്ലേ.
ഈ പടം ഞാനെടുത്തോട്ടെ ചേട്ടാ
ചേട്ടന്റെ ക്ലിക്ക് കൊള്ളാലോ
പോട്ടം സൂപ്പറായിട്ടുണ്ട് ട്ടാ, സുല്ലിന്റെ ആഹ്വാനം കലക്കി!
പുലര്‍ച്ചെ കാട്ടം അടിച്ചു വാരി തീയിട്ടുകാണും .. എന്തൊരു പൊഹ.
Post a Comment