Saturday, March 15, 2008

ഒരു ത്യാഗസ്മരണയ്ക്കു മുമ്പില്‍ (ഫോട്ടോപോസ്റ്റ്)


രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-
ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-
മേകമുഖമാം കുരിശിനെ മുത്തുവാന്‍
ആരാലിറങ്ങി വരും ചില മാലാഖമാരായ്‌വരാം
കണ്ട വെണ്മുകില്‍ തുണ്ടുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
‍പാത കാണിക്കും കുരിശേ ജയിക്കുക!
- ജി. ശങ്കരക്കുറുപ്പ്

==============================

ഫോട്ടോയുടെ ലൊക്കേഷന്‍:
ഓര്‍മ്മച്ചെപ്പിലെ ഒരു പോസ്റ്റില്‍ “കല്ലറയിലുറങ്ങുന്ന കുഞ്ഞുമാലാഖയുടെ” കഥ ഞാന്‍ പറഞ്ഞിരുന്നുവല്ലോ.
ആ സെമിത്തേരിക്കു സമീപമായി പഴയ പള്ളിമുറ്റത്തുകണ്ടതാണ് ഈ കുരിശ്.

22 comments:

അപ്പു

വീണ്ടും ഒരു പീഡാനുഭവ വാരം.
പണ്ടൊരിക്കല്‍ എടുത്ത രണ്ടു ഫോട്ടോകള്‍ ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

ഹരിത്

നന്മ വരട്ടെ, എല്ലാവര്‍ക്കും. ഈസ്റ്റര്‍ ആശംസകള്‍

മൂര്‍ത്തി

ഈസ്റ്റര്‍ ആശംസകള്‍

വാല്‍മീകി

നല്ല ചിത്രങ്ങള്‍ അപ്പുവേട്ടാ...
ഈസ്റ്റര്‍ ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!!

ഈസ്റ്റര്‍ ആശംസകള്

പ്രിയ ഉണ്ണികൃഷ്ണന്‍

ഈസ്റ്റര്‍ ആശംസകള്‍

അഭിലാഷങ്ങള്‍

അപ്പുവിനും കുടുമ്പത്തിനും ഈസ്റ്റര്‍ ആശംസകള്‍...

എല്ലാ ബൂലോകര്‍ക്കും ഭൂലോകര്‍ക്കും ആശംസകള്‍.. ഏവര്‍ക്കും നന്മയും ഐശ്വര്യവും സമാധാനവും സ‌മൃദ്ധിയും ഉണ്ടാവട്ടെ....

ഓഫ് ടോപ്പിക്ക്:

“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം..ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം..!!“

(ചുമ്മാതല്ല ഞാനൊക്കെ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുന്നത്)

:-)

P.R

നാട്ടില്‍, വീടിനടുത്തൊരു കോണ്‍‌വെന്റുണ്ട്. അവിടേയ്ക്കു കുരിശും ചുമന്ന്, വലിയൊരു കൂടില്‍ യേശുവിന്റെ രൂപവുമൊക്കെയായി വലിയ പ്രാര്‍ത്ഥനയായി റോഡിലൂടെ ഭക്തര്‍ നടന്നു നീങ്ങുന്നത് ഞങ്ങളൊക്കെ വലിയൊരു കാര്യമായി നോക്കിനിന്നിരുന്നു. ഈസ്റ്ററിനു മനസ്സില്‍ ദുഃഖഭാവമായിരുന്നു, ഒന്നും അറിയാതെ തന്നെ.
ഈസ്റ്റര്‍ ആശംസകള്‍.

Sharu....

ഈസ്റ്റര്‍ ആശംസകള്‍... :)

അഗ്രജന്‍

അപ്പുവിനും കുടുംബത്തിനും പിന്നെ എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...

തമനു

ഫോട്ടോകള്‍ വളരെ മനോഹരം അപ്പൂ...

ശരിക്കും ഒരു ശ്മശാന മൂകത ഫീല്‍ ചെയ്യുന്നു..

അത്ക്കന്‍

അപ്പൂസ്,
ഞാനാദ്യായിട്ടാണു താങ്കളുടെ ബൂലോകത്ത് കയറിയത്.
ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിനെ കീഴടക്കി.
എവിയൊക്കെയോ കൊണ്ടുപോയി എന്നെ.

നന്‍മകള്‍ നെരുന്നു.
അത്ക്കന്‍(ഷാര്‍ജ)

സുല്‍ |Sul

അപ്പു
ഓശാനാശംസകള്‍ !!!
ഈസ്റ്ററാശംസകള്‍!!!
-സുല്‍

മറ്റൊരാള്‍\GG

രസം: ദു:ഖം.

Gopan (ഗോപന്‍)

ഈസ്റ്റര്‍ ആശംസകള്‍

വയനാടന്‍

യേശുവിനോട് ഒരിക്കലായി പാപം ഏറ്റുപറഞ്ഞ് അവനെ ര്‍ക്ഷകനായി സ്വീകരിച്ചു പാപമോചനം സാധ്യമാക്കുക എന്ന അവന്റെ കല്പനക്കു(അപ്പ:2-38) പകരം, ഒരിക്കല്‍ പാപത്തിനുവേണ്ടി മരിച്ചു ഉയിര്‍ത്ത യേശുവിനെ വീണ്ടും എല്ലാ വര്‍ഷവും ക്രൂശിച്ചു വിലപിക്കുന്ന കാണുമ്പൊ.. എന്നെ ഓര്‍ത്തു കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ തലമുറയെയും ഓര്‍ത്തു കരയുക എന്ന യേശുവിന്റെ വചനം ഓര്‍മ്മവരുന്നു.....

സഞ്ചാരി

കുരിശുകള്‍ പുഷ്പ്പിക്കുന്ന കാലത്തിന്റെ മംഗളങ്ങള്‍

ശ്രീ

അപ്പുവേട്ടനും ചേച്ചിയ്ക്കും മനുക്കുട്ടനും ഉണ്ണിമോള്‍ക്കും ഒപ്പം എല്ലാ ബൂലോകര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!
:)

ചന്ദ്രകാന്തം

പാപം ഹരിയ്ക്കണമെന്നും.. നന്മകള്‍ പെരുക്കണമെന്നും... എല്ലാ മനസ്സുകളേയും ഓര്‍മ്മപ്പെടുത്തുന്ന പ്രതീകം.
എല്ലാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍..

കുട്ടിച്ചാത്തന്‍

ഈസ്റ്റര്‍ ആശംസകള്‍...

ചാത്തനേറ്: രണ്ടാമത്തെ പടത്തില്‍ മുക്കാല്‍ ഭാഗവും വെളുത്തിരിക്കുന്നു..:(

നാടന്‍

അതിമനോഹരം ...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍

ഈസ്റ്റര്‍ ആശംസക്കള്‍ അപ്പുവേട്ടനു നേരുന്നു

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP