അതുല്യേച്ചിക്ക് യാത്രയപ്പ്
ദുബായിയിലെ സീനിയര്‍ ബ്ലോഗര്‍മാരില്‍ ഒരാളായ അതുല്യേച്ചി ഈ മാസം 21-ന് ദുബായിയോട് തല്‍ക്കാലത്തേക്ക് വിടപറഞ്ഞ് കൊച്ചിയിലേക്ക് പോകുന്നു. ഇന്റര്‍നെറ്റിലൂടെ ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ബ്ലോഗ്‌ലോകത്തില്‍നിന്ന് ആരും എങ്ങോട്ടും യാത്രയാകുന്നില്ലെങ്കിലും, താല്‍ക്കാലികമായെങ്കിലും ഇവിടെനിന്ന് നാട്ടിലേക്ക് താമസം മാറുന്ന ഞങ്ങളുടെയെല്ലാം വല്യേച്ചിയായ അതുല്യേച്ചിക്ക് ഒരു ചെറിയ യാത്രയയപ്പ് നല്‍കുവാന്‍ ഞങ്ങള്‍ യു.എ.ഇ ബ്ലോഗര്‍മാര്‍ തീരുമാനിക്കുകയും അതനുസരിച്ച് ഇന്നു രാവിലെ പത്തുമണിയോടുകൂടീ (18-4-2008) ഷാര്‍ജയിലെ അല്‍ ജസീറപാര്‍ക്കില്‍ ഒത്തുകൂടുകയും ചെയ്തു. സന്തോഷമായി കുറേസമയം ഞങ്ങള്‍ ചെലവഴിച്ചു. അതുല്യേച്ചിക്ക് ഒരു കൊച്ചുസമ്മാനവും അതോടൊപ്പം ഒരുപാടു സ്നേഹവും നല്‍കി ചേച്ചിയെ ഞങ്ങള്‍ യാത്രയാക്കി. അതില്‍നിന്നും കുറച്ചു രംഗങ്ങള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു.
പതിവുപോലെ ലഘുഭക്ഷണത്തോടെയായിരുന്നു തുടക്കം. വട, പഴംപൊരി, ഉള്ളിവട, അണ്ടിപ്പരിപ്പ് തുടങ്ങിയവയായിരുന്നു പ്രധാന വിഭവങ്ങള്‍.
അതിനീടെ തറവാടിയും വല്യമ്മായിയും മറ്റാര്‍ക്കും നല്‍കാതെ തറവാട്ടില്‍നിന്നും കൊണ്ടുവന്ന എന്തോ ഭക്ഷണം ദൂരെമാറിനിന്ന് അകത്താക്കുന്നുണ്ടായിരുന്നു.
ശാപ്പാടുകണ്ട് കൊതിമൂത്ത് അവിടെയെത്തിയ കാക്കകളിലൊന്ന് അതിനിടെ ദില്‍ബന്റെ കൈയ്യില്‍ കാഷ്ടിച്ചത് നല്ലൊരു ചിരിക്കു വകയായി. വിശാലന്റെ നേതൃത്വത്തില്‍ അതുകഴുകി വൃത്തിയാക്കുന്നതാണ് താഴെ.
അതിനുശേഷം കുറുമാന്‍ ഒരു ലഘുപ്രസംഗം ചെയ്തു. ഇതിനിടയില്‍ അതുല്യേച്ചി സന്തോഷത്താല്‍ വീര്‍പ്പുമുട്ടി കരയുകയുണ്ടായോ എന്നു സംശയമില്ലാതില്ല.
പ്രസംഗത്തിനവസാനം ദുബായ് ബ്ലോഗര്‍മാരുടെ സ്നേഹോപഹാരമായ കോഹിനൂര്‍ രത്നത്തിന്റെ മോഡല്‍ അതുല്യേച്ചിക്ക് ചന്ദ്രകാന്തവും കൈതമുള്ളും ചേര്‍ന്ന് സമ്മാനിച്ചു. (മോഡല്‍ മാത്രമാണ്, രത്നമല്ല - ബൂലോകരത്നം എന്നൊരു പേരും ഇതിന് ദേവേട്ടന്‍ കൊടുത്തിട്ടുണ്ട്)
തിളങ്ങുന്ന ബൂലോകരത്ന അവാര്‍ഡുമായി അതുല്യേച്ചി
പിന്നീട് ഫോട്ടോ സെഷനായിരുന്നു. ഞാനെടുത്ത ഫോട്ടോകളൊക്കെയും ഇതോടൊപ്പമുള്ള പിക്കാസവെബ് ആല്‍ബത്തില്‍ ഉണ്ട്. ലിങ്ക് താഴെ.
===================================
ഇക്കഴിഞ്ഞ യു.എ.ഇ ബോഗേഴ്സ് മീറ്റിനു പങ്കെടുക്കാന്‍ സാധിക്കാത്ത രണ്ടു ബ്ലോഗര്‍മാര്‍ ഇന്നു വന്നിരുന്നു. അവരെ ഒന്നു പരിചയപ്പെടുത്തട്ടെ.
ഇടിവാള്‍ എന്ന വി.എം.
കിലുക്കാംപെട്ടി എന്ന ഉഷച്ചേച്ചി
=============================
അതുല്യേച്ചിയുടെയും ശര്‍മ്മാജിയുടെയും വീക്നെസ് ആയ കൊച്ചുകുട്ടീകളുടെ സാന്നിദ്ധ്യം ഈ മിനിമീറ്റില്‍ അധികമായി ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ടായിരുന്നവരുടെ ചില ചിത്രങ്ങള്‍ ഈ പോസ്റ്റില്‍ അതുല്യേച്ചിക്ക് എന്റെ ഒരു ചെറിയ ഉപഹാരമായി ഇവിടെ സമര്‍പ്പിക്കട്ടെ.
ഭഗത് (രാധേയന്റെ മകന്‍)
പാച്ചു (അഗ്രൂന്റെ പാച്ചു)
ദത്തന്‍ (ദേവേട്ടന്റെ മകന്‍)
ഭദ്ര (രാധേയന്റെ മകള്‍)
Angels in Black & White
അതുല്യേച്ചി, ദത്തന്‍
പാച്ചുവും ഭദ്രയും
രാഹുല്‍ അമ്മു (ചന്ദ്രകാന്തത്തിന്റെ മക്കള്‍)
അപ്പോ, അതുല്യേച്ചിയേ റ്റാ...റ്റാ.. ...
=======================
കൂടുതല്‍ ചിത്രങ്ങള്‍ പിക്കാസ വെബ് ആല്‍ബത്തില്‍.. ലിങ്ക് ഇവിടെ. അനുയോജ്യമായ അടിക്കുറിപ്പുകള്‍ ക്ഷണിച്ചുകൊള്ളുന്നു!
31 comments:
അതുല്യേച്ചീ റ്റാ..റ്റാ..
രാധേയന്റെ ചെറിയ മകന്റെ പേര്‍ ഭഗത്ത്.
അപ്പൂ..
എന്നെ നീ തീര്‍ത്തും ഒഴിവാക്കിക്കളഞ്ഞല്ലോടേയ്..
ദുബായീന്ന് നട്ടുച്ചക്ക് ഷാര്‍ജവരെ വണ്ടിയോടിച്ചുവന്നത് സ്മരണ വേണം കേട്ടാ സ്മരണ!
(കടപ്പാട്: സുരേഷ്ഗോപി, ‘ലേലം’)
:)
ഹരിയണ്ണന്‍ ആ പിക്കാസാ വെബ് ആല്‍ബം ഒന്നു നോക്കിക്കേ..
Pictures & Notes are excellent :) Thanks for sharing Appoosey!
അബുദാബിയില്‍ നിന്ന് വരാന്‍ പറ്റിയില്ല. തന്നെയുമല്ല... ഈയുള്ളവന്‍ ഇന്ന് മറ്റ് കുറച്ച് പരിപാടികളുമായി ബിസിയും ആയിരുന്നതിനാല്‍ വരാത്തതില്‍ സദയം ക്ഷമിക്കുമാറാകണമെന്ന് അപേക്ഷിക്കുന്നു. അതുല്യാജി.... പോയി വരൂ... വീണ്ടും ഒരു മീറ്റ് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. ഇവിടെ വച്ചല്ലെങ്കില്‍ നാട്ടില്‍ വച്ച്.. ALL THE BEST
അപ്പുവേ.... നന്നായിരിക്കുന്നു, ധൃതരാഷ്ട്രാലിംഗനം കൊള്ളാം. എല്ലാം കണ്ടിട്ടു വീണ്ടും അടികുറിപ്പു മത്സരത്തിനു വരാം
അപ്പൂസ്സേ.... എന്തൊരു സൂപ്പര്ബ് പടമാണെല്ലാം. ഞാനൊക്കേനും കുറെ എടുത്തിട്ട് (കാളമൂത്രംന്നും പറയാം) എന്താ കാര്യം. പടമെങ്കില് ഇത് പോലെ വേണം. ഞാനും ദത്തനും കൂടിയുള്ളതിനു കുറെ നന്ദി. രാദേയന്റെ വാവ അടുത്തില്ല എന്നോട്! രണ്ട് തവണ കാണുമ്പോഴ് ശരിയാവും, (ആക്കും ഞാന്) ആ വാവേടേ ഞാനും എടുത്തിട്ടുണ്ട് കുറെ. പാച്ചൂ ഇത്തവണ വല്ലാണ്ടെ ഗൊഉരവം കാട്ടീ നിന്നു. പടത്തിനു നിക്കാണ്ടെ. അവള്ക്ക് താരപൊലിമ വന്നോന്ന് ഒരു ശംശയം. കുറെ കുറെ നന്ദി അപ്പൂ, കുട്ടികള്ടെ പടം മാത്രം ഇട്ടതിനു. അപ്പോ ഇനി കൊച്ചീലു കൂടാം. മരതകരത്നത്തിനു മാനം മുട്ടെ നന്ദി. ഇത്രേം പെഇസ ഒക്കെ ചിലവായീല്ലോ ന്ന് ആലോചിയ്ക്കുമ്പോഴ് അല്പം സങ്ക്ടം ഇല്ലാണ്ടെ ഇല്ല. എന്നെ കോണ്ടോവാംന്ന് പറഞ്, എന്നെ വഴി തെറ്റിച്ച സിന്ദ്ദാര്ഥനു എന്ത് ശിക്ഷ കൊടുക്കണം നമ്മളു? അല് ഖാനാണു, ഫിഷ് മാര്ക്കറ്റ് ആണു, ചാടല്ലേ ചാടല്ലെ വേലായുധാന്ന് പറയുമ്പോ പറയുമ്പോ,ഞാന് അറിയാത്ത ജസീറയോ അമ്മിയാരേന്നും പറഞ്, ബ്രിഡ്ജിറക്കി ഒരു സെക്കന്റ് കൊണ്ട് അങ്ങരേ! പിന്നെ എത്തീത് ഖാലീദ് പോറ്ട്ടിന്റെ ഡെഡ് എന്റ് റോഡിലേയ്ക്ക്. പാവം ദേവന് ഒന്നും പറയാണ്ടെ, വിളിയ്ക്കണവരോടൊക്കെ, ദേണ്ടെ, പാര്ക്കിന്റെ മുമ്പില് പാര്ക്കിലു ന്ന് ഒക്കെ പറഞ് ഒപ്പിച്ച്.! ഇനി മേലാല്, സിദ്ധ്ഹാര്ത്തന് വരണ മീറ്റിനു ഞാന് വരില്ല. ഉറപ്പ്! തിരിച്ച് വരുമ്പോഴ്, ഞാന് വിദഗ്ദമായിട്ട് ഇങ്ങേരെ ഒഴിവാക്കി, ചാന്ദ്നീടെ ഒപ്പ്മ്മ് പോന്നു
വന്ന് വന്നു ഹരിയണ്ണനെ ക്യാമറയ്ക്ക് പോലും വേണ്ടാതായോ..
കൈയിലിരുപ്പ് നന്നാക്കണം നന്നാക്കണം എന്ന് എത്രതവണ ചാറ്റ്‌റൂം വഴി പറഞ്ഞു തന്നതാ.. കേക്കരുത് കേക്കരുത്
:)
അപ്പൂസേ പടംസ് അടിപൊളിസ്
അപ്പു ജി മെയില്‍ -pmnair74@gmail.com.
ഫോട്ടൊസ് നന്നായിട്ടുണ്ട്
അപ്പൂ..
മനോഹരമായിട്ടുണ്ട് ചിത്രങ്ങള്‍. സ്നേഹത്തിന്റെ ഒരുമയുടെ ബന്ധങ്ങള്‍ ഈ ചിത്രത്തില്‍ കാണാം.
അതുല്യേച്ചിക്ക് എവിടെയായിരുന്നാലും നന്മയുണ്ടാകട്ടെ..!
ആ ദില്‍ബന്റെ കയ്യില്‍ കാക്ക കാഷ്ഠിച്ചത്, ബൂലോകത്തൊരു കഥയായി കറങ്ങി നടക്കും..!
അപ്പൂ..
പടങ്ങളല്ലാം സൂപ്പര്‍...
മാണിക്യക്കല്ലു തിരിച്ചു കിട്ടിയ നാഗറാണിക്കു അറബിക്കടലിന്റെ റാണിയോടൊത്തു വാഴാന്‍ ആശംസകള്‍.
ബ്ലോഗില്‍ നിന്നു യാത്രയയപ്പില്ല.
യാത്രയയച്ചതു യു.എ.ഇ.ബ്ലോഗു കൂട്ടായമയില്‍ നിന്നും
അതു തന്നെ പരോളില്‍.
ഇടക്കിടെ പോലീസ്സ്റ്റേഷനില്‍ വന്നു ഒപ്പിട്ടേക്കാമെന്ന വ്യവസ്ഥയില്‍.
Pictures & Notes are excellent :) Thanks for sharing Appoosey!
അതുല്യേച്ചിക്ക് യാത്രമംഗളങ്ങള്.
അപ്പൂന് "ഓള് ദ ബെസ്റ്റ്"
അപ്പുവേട്ടാ അവിടെ വരണമെന്നും ഏല്ലാവരെയും ഒന്നു കാണണമെന്നും ഒരുപ്പാട് അഗ്രഹിച്ചിരുന്നു.
പ്ക്ഷേ സാധിച്ചില്ല
എങ്കിലും അതുല്യചേച്ചിക്ക്
ഹ്രദ്യമായ മംഗളങ്ങള്‍
പടങ്ങളെല്ലാം ഉഗ്രന്‍ അപ്പുവേട്ടാ
എല്ലാ ഫോട്ടോകളും അതി മനോഹരം അപ്പൂ... എങ്കിലും ഭദ്രയുടെ ആ ചിരിയും, പാച്ചു&ഭദ്ര യുടെ ആ ബ്ലാക്ക് ആന്‍ഡ് വൈറ്റും...
:)
അപ്പു പടങ്ങളൊക്കെയും അടിപൊളി... പാച്ചു ഭദ്ര... ബ്ലാക്ക് & വൈറ്റ് അതിമനോഹരം
ആപ്പൂസേ,
എല്ലാ ഫോട്ടോവും ഒന്നിനൊന്നു മെച്ച. ഫോട്ടോയില്‍ എനിക്കൊക്കെ എന്നാ ഗ്ലാമറാ !!!! ഫോട്ടോ ഷോപ്പു മാജിക്കും പ്രയോഗിക്കാതെ എന്റെ മുഖമൊക്ക്കെ ഇങ്ങനെ വരണമെങ്ക്കില്‍ നിങ്ങള്‍ ഒരൊന്നൊന്നര ഫോട്ടോഗ്രാഫര്‍ തന്ന്നെ :)
കുറച്ചുനേരായി ഒരുത്തന്‍ ചാറ്റ് ബോക്സില്‍ വന്ന്
“അണ്ണാ ..പ്ലീസ് ..ഇതൊന്ന് അവിടെ കൊണ്ടുപോയി കമന്റായിട്ട് ഇട്വോ?” എന്നും ചോദിച്ചുശല്യപ്പെടുത്തിയതുകൊണ്ടുമാത്രമല്ല..
ഈ താഴെക്കൊടുക്കാന്‍ പോകുന്ന സാധനം തികച്ചും ‘കാലി’കപ്രസക്തിയുള്ള ഒരു സംഭവം ആയതുകൊണ്ടും കൂടിയാണ് ഇടുന്നത്..
മനൂ..ഇത് നീ തന്നെ ഇട്ടാല്‍ പോരാരുന്നോ എന്നുചോദിച്ചപ്പോ ‘നാടോടിക്കാറ്റി’ല്‍ ശ്രീനിയെക്കൊണ്ട് ലോണെടുപ്പിച്ചിട്ട് മോഹന്‍ലാല്‍ പറഞ്ഞന്യായം ഉദ്ധരിച്ചതിന്റെ അര്‍ത്ഥം ഞാന്‍ എനിക്ക് പിടികിട്ടാന്‍ പോണേ ഉള്ളല്ലോ ബദരീങ്ങളേ...
"അതുല്യം " ഓട്ടന്‍തുള്ളന്‍
രചന: G.manu
(യു.എ.ഇ യിലെ സ്നേഹവും കൂട്ടായ്മയും കണ്ട് അസൂയ പൂണ്ട് എഴുതിയത്. പെട്ടെന്നു തല്ലിക്കൂട്ടിയതിനാല്‍ അക്ഷരത്തെറ്റുകള്‍ പൊറുക്കുക)
അങ്ങനെയാ നിറഹരിത പാര്‍ക്കില്‍
അതുലസുരാംഗന മന്ദമിരുന്നു
അമരസുശോഭിത ഹസിത വിലാസം
അനഘസുഭാഷിതമമൃത സമം തവ..
നഹിമുടി കിണ്ണത്തലയും തടവി
നരനിലൊരുത്തമ തമനുവുമെത്തി
തലയോടുള്ളൊരു പകവീട്ടന്‍ നിറ-
താടി സമിര്‍ദ്ധമൊരുക്കിയ ശുംഭന്‍
ഒമ്പതു വെള്ളിക്കാശിനു വാങ്ങിയ
വമ്പന്‍ മുടിയും വച്ചു മിനുങ്ങി
ചുള്ളന്‍ കുറുമാന്‍ വന്നൊരു നേരം
ചള്ളിയ മുഖമൊന്നാട്ടി തമന്നു.
"മൂപ്പീന്നെ ഈ തൊപ്പി ധരിച്ചാല്‍
എപ്പടി ചൂടും ചൊറിയും? ചൊല്ലുക
കെട്ട്യോള്‍ തേങ്ങ പെറുക്കി എറിഞ്ഞാല്
കഷ്ടം ഇതൂരി പോവുകയില്ലെ... "
"ശുംഭാ പെണ്ണിനടുത്തെത്തുമ്പോള്‍
ശംഭോ ഇവനെ ഊരിയകറ്റുക
ഷവ്വറിന്നടിയില്‍, ഷാപ്പിന്നുള്ളില്‍
ലാവിഷായി ചൂടാമിവനെ"
ഉഗ്രഭയങ്കര രൂപം പൂണ്ടോ-
രഗ്രജമാഷും വന്നു നിറഞ്ഞു
"ഊൊശാന്‍ താടിയിതില്ലെങ്കില്‍ പി-
ന്നാശാനെ കിളിമണികള്‍ വരുമോ
അമ്പതു കമുകിമാരെന്‍ ജി-റ്റാക്ക്
അമ്പല നടയിലിരുപ്പതു കണ്ടോ"
അപ്പുക്കുട്ടന്‍ പടമെടു വീരന്‍
അപ്പടി കള്ളച്ചിരിയും കൈയില്‍
പോട്ടമേടുക്കും കുന്ത്രാണ്ടോം കൊ-
ടോട്ടെടാ ഓട്ടമിതെത്ര വിചിത്രം
ഇത്തിരിയമ്പിളി വെള്ളമുതിര്‍ത്ത്തി-
ട്ടിത്തിരിമാഷും കൂടെയിരുന്നു
അമ്പോ ആ മുഖം ഒന്നു തെളിഞ്ഞാല്‍
രംഭയുമുടനെ പ്രൊപോസ് ചെയ്യും
ഇടിവെട്ടേന്തും നടയും ചിരിയും
ഇടിവാള്‍ മാഷിനിതെന്തൊരു ഗ്ളാമര്‍
മടമട കള്ളു കുടിക്കും എന്നൊരു
കടുകിട സന്ദേഹം തരുകില്ല
ഗുല്‍മോഹര്‍ച്ചിരിയുള്ളിലൊതുക്കി
ദില്‍ബന്‍ കുഞ്ഞും മന്ദമണഞ്ഞു.
ദേവസുധാംശു പൊഴിച്ചു വരുന്നു
ദേവേട്ടന്‍ വിജ്ഞാന വിശാലന്‍
കടു കടു നിറമീ മീശയ്ക്കെങ്ങനെ
കൈതച്ചേട്ടാ സത്യം പറയുക
കരിമിഴി തന്നിതിലെന്തു തിളക്കം
കരിമാന്‍ മാഷേ ഫാനായ് ഞാനും
രാധാഹൃദയം കവരുന്നവനായ്
രാധേയന്‍ ദാ മുന്നിലണഞ്ഞു
സിദ്ധാര്‍ഥന്‍ തവ നടനം കണ്ടാല്‍
ബുദ്ധനുമൊന്നു കൊതിക്കും പക്കാ
തറവാടിത്തം വാക്കില്‍ നിറച്ചു
തറവാടീ കൂടമ്മായീ ഹര
ബ്ളോഗു പറമ്പില്‍ കാരണവന്‍ ചിരി
ബോധത്തില്‍ നട്ടെത്തി വിശാലന്‍
പാര്‍പ്പിടമൊന്നു കിനാവില്‍ കണ്ടു
പാര്‍പ്പിട ബ്ളോഗന്‍ പൊന്നു കുമാരന്‍
ഹരഹര കൂട്ടിനു മൂന്നു സുഹൃത്തോ
ഹരിയാണ്ണാ അടി പേടിച്ചാണോ
ചന്ദനചര്‍ചിത ചിരിയും കൊണ്ടേ
ചാന്ദിനിയുടനടിയവിടെയണഞ്ഞു
ശാന്തീകൃഷ്ണ പരുവം മുഖവും
ശാന്തവിലാസിത നടയും കേമം
വഴിയഹ തെട്ടിപ്പോയൊ എന്നായ്
വഴിപോക്കന്നൊരു സന്ദേഹം ശിവ
ഭടനേ ചൊല്ലുക കുന്തം ശൂലം
ഛടുതിയിലൊക്കെ മറന്നോ വീരാ?
കിലുകുലു മുത്തു കിലുക്കും ചിരിയും
കിലുക്കാം പെട്ടിക്കെന്തൊരു ഗ്ളാമര്‍
ചിരിയും വടയും ചായക്കപ്പും
ചരിതം ചൊല്ലും പഴമപ്പാട്ടും
വിരുതന്‍മാരും വിരുതത്തികളും
ചൊരിയും സ്നേഹം കാണുക ശിവനേ
മണലിന്‍ ചൂടു കളഞ്ഞിട്ടൊടുവില്‍
മഹിളാരത്നമതുല്യ ചേച്ചീ
മഹിയില്‍ സ്വര്‍ഗം തീര്‍ക്കും കേരള
മടിയില്‍ വസിക്കാന്‍ പോവുകയല്ലേ
മൌനത്തില്‍ പല ഹൃദയമുടഞ്ഞു
മിഴികള്‍ത്തുമ്പില്‍ നനവു പരന്നു
വാക്കുകള്‍ വീണു പിടഞ്ഞു മറിഞ്ഞു
വാണീ ദേവിയുമൊന്നു കരഞ്ഞു
പോവുക ചേച്ചീ പുലര്‍കാലങ്ങള്‍
പൂവുകള്‍ നീട്ടിയിരുപ്പുണ്ടവിടെ
ഓര്‍ക്കുക വല്ലപ്പോഴും നെഞ്ചില്
ചേര്‍ക്കുക മണലില്‍ വരച്ചൊരു ചിരികള്‍....
ചേച്ചിക്ക് ആശംസകള്‍....
‘വിരുതന്‍മാരും വിരുതത്തികളും
ചൊരിയും സ്നേഹം കാണുക ശിവനേ ‘
ഈ സ്‌നേഹബന്ധങ്ങള്‍ എന്നും നിലനില്‍ക്കട്ടെ...
ചേച്ചിക്ക് ആശംസകള്‍
ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറിന്റെപടങ്ങള്‍ മനോഹരം.പ്രത്യേകിച്ചും കുട്ടികളുടെ പടങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു
അവിടെ വരണമെന്നും ഏല്ലാവരെയും ഒന്നു കാണണമെന്നും ഒരുപ്പാട് അഗ്രഹിച്ചിരുന്നു.
പ്ക്ഷേ സാധിച്ചില്ല...എങ്കിലും അതുല്യചേച്ചിക്ക്
ഹ്രദ്യമായ മംഗളങ്ങള്‍
അപ്പൂസെ..
വരനൊത്തില്ലെടോ..ശെരിയ്ക്കും നഷ്ടബോധം തോന്നുന്നു.എന്റുമ്മ നാട്ടില്‍ നിന്നും വന്നിട്ടുണ്ട്.അബുദബിയിലാണ്,അങ്ങോട്ട് തെറിച്ചു.
അപ്പൂ നല്ല പോസ്റ്റ്. ഞാന്‍ അവിടെ ഉണ്ടാകണം ആയിരുന്നു എന്ന് വെറുതേ ആശിച്ചു. എത്ര അനര്‍ഘനിമിഷങ്ങള്‍ എനിക്ക് മിസ്സായി.
തുള്ളല്‍ കലക്കി മനൂ,
ഒരു സംശം തീര്‍ത്ത് തരാം:
Just for Men(moustache and sideburns)
-ഒരെണ്ണം എക്സ്ട്രാ വാങ്ങി വക്കട്ടെ, നാട്ടി വരുമ്പോഴേക്കും?
അപ്പൂസേ.. ഇങ്ങിനെ ഒന്ന് നടന്നതറിഞ്ഞില്ല നഷ്ടം,കഷ്ടം.
അതുല്യേച്ചീ പോയ് വരൂ
ചേച്ചിക്ക് നന്മകള്‍ നേരുന്നു ഞ്ഞാന്‍.
മനുവിന്റെ ഓട്ടന്‍തുള്ളല്‍ കലക്കി.
പടങ്ങളെല്ലാം കലക്കന്‍..!!
കലക്കത്ത് നമ്പ്യാരുടെ ശിഷ്യന്റെ വരികളും കലക്കന്‍..!!
സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍ ഈ ചിത്രങ്ങളിലൂടെ എന്നും ജീവിയ്ക്കട്ടെ.
ചാത്തനേറ്:അതുല്യേച്ചിക്ക് നാ നോ...
വാളേട്ടന്റെ ഫോട്ടോയ്ക്ക് ഗ്ലാമര്‍ പോരാ.
പിന്നെ അഗ്രൂന്റെ പാച്ചു എന്നത് പറ്റൂല... നമ്മടെ എല്ലാരുടെം പാച്ചു....
ദില്‍ബൂ ഗള്‍ഫിലെ പക്ഷികള്‍ക്കും നല്ല സ്ഥലകാലബോധം ഉണ്ടല്ലേ?
അപ്പുവണ്ണാ അടുത്ത ബാംഗ്ലൂര്‍ മീറ്റിനു ഫോട്ടോ എടുക്കാന്‍ വരുവോ?
നല്ല ബൂലോക കൂട്ടായ്മ :)
Post a Comment