Wednesday, August 26, 2009

ഇന്ത്യന്‍ എക്സ്പ്രസില്‍ ‘ജ്വാലകള്‍’


ബൂലോകത്തെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ “കൈതമുള്ള്” ബ്ലോഗുടമ ശ്രീ. ശശി ചിറയില്‍ എന്ന ശശിയേട്ടന്റെ ‘ജ്വാലകള്‍’ എന്ന കഥാസമാഹരത്തെപ്പറ്റിയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഈ ആഴ്ചയിലെ ‘Express Buzz' ല്‍ ആഷാ പി. നായര്‍ തന്റെ ബ്ലോഗ് സ്പോട്ട് എന്ന കോളത്തില്‍ എഴുതിയിരിക്കുന്നത്. ശശിയേട്ടന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചു കഥകളുടെ സമാഹാരമാണ് അടുത്ത മാസം ലിപി ബുക്സ് പ്രസിദ്ധീകരിക്കുവാനൊരുങ്ങുന്ന ‘ജ്വാലകള്‍ ശലഭങ്ങള്‍’ എന്ന പുസ്തകത്തിലുള്ളത്. മുപ്പത്തഞ്ചു വര്‍ഷക്കാലത്തെ തന്റെ വിദേശവാസത്തിനിടയില്‍ ശശിയേട്ടൻ പരിചയപ്പെട്ട പതിനഞ്ചു വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഇതിലെ ഓരോ കഥയും നമ്മുടെ മുമ്പില്‍ ഇതള്‍ വിരിക്കുന്നത്.

ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന അവസരത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ജ്വാലാ സീരീസിലെ പതിനഞ്ചു കഥകളും. ശശിയേട്ടന്റെ വളരെ ലാഘവത്തോടെയുള്ള രചനാശൈലിയും, ഭാഷയിലെ ലാളിത്യവും, അനുഭവകഥകള്‍ എന്ന പ്രത്യേകതയും, വായനക്കാരെ പിടിച്ചു നിര്‍ത്തുവാന്‍ പോന്ന ചേരുവകകളും ഒത്തുചേര്‍ന്നപ്പോള്‍ ജ്വാലാകൾ ബ്ലോഗില്‍ ഒരു പുതുമയായി.

അനുഭവങ്ങളുടെ പിന്‍‌ബലത്തില്‍ പറഞ്ഞിരിക്കുന്ന ഇതിലെ ഓരോ കഥയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിള്‍ക്കൂടി കടന്നു പോകുന്ന സ്ത്രീ മനസ്സുകളുടെ പരിച്ഛേദമാണ്. അതോടൊപ്പം നാട്ടിൽ നിന്നകന്ന്, മുപ്പത്തഞ്ചുവര്‍ഷക്കാലം വിദേശത്ത് കഴിഞ്ഞ ഒരു പ്രവാസിയുടെ ജീവിത പരിചയവും ഒത്തു ചേരുമ്പോള്‍ നല്ലൊരു വായനാനുഭവം പങ്കുവയ്ക്കുന്നു ഈ കഥകള്‍.

സമകാലീന മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായിത്തീരുവാന്‍ ഈ പുസ്തകത്തിനാവും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ അവസരത്തിൽ ശശിയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.

21 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan)

അപ്പൂ

ഈ പരിചയപ്പെടുത്തലിനു നന്ദി.

ഇതിലെ കഥകൾ വായിച്ചിട്ടില്ല.എന്റെ ബ്ലോഗ് പരിചയക്കുറവാണു കാരണം

പുസ്തകം ഇറങ്ങിക്കഴിഞ്ഞു വാങ്ങാം

നന്ദി !

അരുണ്‍ കായംകുളം

നന്നായി വരട്ടെ

ചാണക്യന്‍

പരിചയപ്പെടുത്തലിനു നന്ദി....

ഹരീഷ് തൊടുപുഴ

ആശംസകളും നന്ദിയും..

..::വഴിപോക്കന്‍[Vazhipokkan]

ശശിയേട്ടാ, ആശംസകള്‍.
സമാഹാരം വന്‍വിജയമാകട്ടെ.

അപ്പു നന്ദി.

കുട്ടന്‍മേനൊന്‍

ആശംസകള്‍.. അങ്ങനെ അച്ചടിമാധ്യമങ്ങളും ജ്വലിക്കട്ടെ..

...പകല്‍കിനാവന്‍...daYdreaMer...

ആശംസകള്‍ ശശിയേട്ടാ .
അപ്പു, പരിചയപ്പെടുത്തലിനു നന്ദി

പൊറാടത്ത്

കൈതമുള്ളിന് ആശംസകള്‍....

നന്ദി അപ്പൂ..

Cartoonist

കൈത കഥയുടെ കഥ കഴിച്ച സ്ഥിതിക്ക്
എന്റെ ഉദ്യമത്തില്‍നിന്ന് ഇതാ പിന്മാറുന്നു... :)

കുറുമാന്‍

ആശംസകള്‍ ശശിയേട്ടാ.

ഇത് ഇവിടെ പങ്കുവച്ച അപ്പുവിനു നന്ദി.

ജ്വലിക്കട്ടെ ജ്വാലകള്‍.

kichu

കൈതപ്പൂ‍വേ.......

ജ്വാലകള്‍ കൂടുതല്‍ ജ്വലിക്കട്ടെ... ശലഭങ്ങള്‍ കരിയാതിരിക്കട്ടെ..:)

കൈത തന്ന ലിങ്കിലൂടെ വായിച്ചിരുന്നു എങ്കിലും അപ്പുവിന്റെ പരിചയപ്പെടുത്തല്‍ ഉദ്യമവും പ്രശംസനീയം:)

നന്ദകുമാര്‍

Congrads!!

Sasiyettanu, appuvinum

നിരക്ഷരന്‍

അപ്പൂ...
പരിചയപ്പെടുത്തിയതിന് നന്ദി.
കോപ്പി ഒന്ന് ബുക്ക് ചെയ്യാന്‍ ശശിയേട്ടനെ വിളിക്കണോ അതോ ശശിയേട്ടനെത്തന്നെ വിളിക്കണോ ? :) :)

അനിൽ@ബ്ലൊഗ്

പരിചയപ്പെടുത്തലിനു നന്ദി.
“ജ്വാലകള്‍” ആളിപ്പടരട്ടെ എന്ന് ആശംസകളും.

കുമാരന്‍ | kumaran

congrats..

ആവനാഴി

നന്നായി. അഭിനന്ദനങ്ങൾ. അച്ചടിമാധ്യമത്തിലും കൈതപ്പൂക്കൾ വിരിയട്ടെ.

മോഹനം

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്‌ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ഈ ശശിയേട്ടനുമായുള്ള കുഴൂര്‍ വില്‍സന്റെ അഭിമുഖം ഉണ്ടായിരുന്നു. അതില്‍ കുറുമാനേപ്പറ്റിയുള്ള പരാമര്‍ശവും ഉണ്ടായിരുന്നു.

പാര്‍ത്ഥന്‍

അപ്പൂ,

ശശിയേട്ടനെ പരിചയപ്പെടുത്തിയതിന് നന്ദി.
ബ്ലോഗുകൾ ‘നിപ്പൻ അടി’ കൾക്ക് മാത്രമല്ല, ഇത്തരം
നല്ല സൃഷ്ടികൾക്കും വേദിയൊരുക്കുന്നു എന്നത്
പ്രാധന്യമർഹിക്കുന്നു.

ചന്ദ്രകാന്തം

ജ്വാലാമുഖികളായ ശലഭങ്ങള്‍, 'നെറ്റിന്‌' പുറത്തേയ്ക്ക്‌ പറക്കട്ടെ.
അതും ഓണക്കാലത്തു തന്നെ.

സം‌രംഭത്തിന്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

kaithamullu : കൈതമുള്ള്

ഇത്രേം ആള്‍ക്കാര്‍ ഈ വഴി വന്ന് ആശംസിച്ചിട്ടും ആ ‘കിരാതന്‍‘ ഇതിലേ ഒന്ന് വന്നില്ലല്ലൊ എന്ന് ആരെങ്കിലും വിചാരിച്ചോ?
ഇല്ല...വിചാരിക്കില്ലെന്നറിയാം.
എന്നാലും.....

-എല്ലാര്‍ക്കും എന്റെ ഹൃദയംഗമായ നന്ദി;
കൂടെ ഓണാശംസകളും‍!

(അപ്പൂസെ,
നിന്നെപ്പിന്നെ കണ്ടോളാം)

ജിതിന്‍

നന്ദി...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP