Monday, September 28, 2009

“ജ്വാലകൾ-ശലഭങ്ങൾ“ പുസ്തക പ്രകാശനം

‘കൈതമുള്ള്’ എന്ന തൂലികാനാമത്തിൽ ബ്ലോഗിൽ കഥകളെഴുതുന്ന ശശി ചിറയിൽ എന്ന ശശിയേട്ടന്റെ പതിനഞ്ചു കഥകളുടെ സമാഹാരം ‘ജ്വാലകൾ-ശലഭങ്ങൾ’ എന്ന പേരിൽ ലിപി ബുക്സ് പുറത്തിറക്കുന്ന വിവരം ഇതിനു മുമ്പ് ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ പുസ്തകത്തിന്റെ പ്രകാശനകർമ്മം വരുന്ന ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോഴിക്കോട് ടൌൺഹാളിൽ വച്ച് ശ്രീ. സുകുമാർ അഴീക്കോട് നിർവ്വഹിക്കുന്നു. ആദ്യപ്രതി ഏറ്റുവാങ്ങുന്നത് സിസ്റ്റർ ജെസ്മിയാണ്.
ശ്രീ യു.എ. ഖാദർ അദ്ധ്യക്ഷതവഹിക്കുന്ന പ്രസ്തുത ചടങ്ങിൽ ഡോ. അസീസ് തരുവണ പുസ്തകത്തെ പരിചയപ്പെടുത്തുന്നു. പ്രസ്തുത ചടങ്ങിൽ സംബന്ധിക്കുവാൻ എല്ലാ വായനക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ക്ഷണക്കത്ത് താഴെ നൽകുന്നു.

പുസ്തകപ്രകാശനത്തിനു ശേഷം കാറൽമണ്ണ നവകേരള കലാസമിതി അവതരിപ്പിക്കുന്ന ‘ബസ്തുകര’ എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.

കോഴിക്കോട് സഹൃദയവേദിയുടെ ക്ഷണക്കത്ത്:


KAITHAMULLU INVITAION

29 comments:

ചന്ദ്രകാന്തം

ഇത്രയും പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന, 'ജ്വാലാരൂപികളായ ശലഭങ്ങളെ' പ്രകാശിപ്പിയ്ക്കുന്ന ചടങ്ങിലേയ്ക്ക്‌ ക്ഷണിച്ചതില്‍ വളരെ നന്ദി.
മനസ്സുകൊണ്ട്‌ മാത്രമേ പങ്കെടുക്കാന്‍ സാധിയ്ക്കുകയുള്ളൂ എന്നൊരു കുഞ്ഞുസങ്കടം.
എല്ലാം ഭം‌ഗിയായി നടക്കട്ടെ.
ആശംസകള്‍.

(വിശദമായ ഒരു ഫോട്ടോ-റിപ്പോര്‍ട്ട്‌ പോസ്റ്റുണ്ടാകുമെന്ന ആശ്വാസത്തോടെ..)

..::വഴിപോക്കന്‍[Vazhipokkan]

അവിടെ ഇല്ലാതെ പോയല്ലോ..

എല്ലവിധ ഭാവുകങ്ങളും നേരുന്നു.

മിന്നാമിനുങ്ങ്‌

സന്തോഷിപ്പിക്കുന്ന വാര്‍ത്ത.
അഭിനന്ദനങ്ങള്‍ ശശിയേട്ടാ..മനം നിറഞ്ഞ ഭാവുകങ്ങളും..
ഓണ്‍ ടോപിക്‌ : കയ്യൊപ്പിട്ടൊരു കോപ്പി...

പകല്‍കിനാവന്‍ | daYdreaMer

ശശിയേട്ടന് എല്ലാ ആശംസകളും..
നന്ദി അപ്പു.

കണ്ണനുണ്ണി

ഈ നല്ല സംരംഭത്തിന് എല്ലാ ആശംസകളും

സിമി

ശശിയേട്ടാ, കങ്ക്രാറ്റ്സ്... പ്രകാശനം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നമുക്കൊരു ബ്ലോഗ് മീറ്റ് കൂടണം.

അഭിലാഷങ്ങള്‍

എല്ലാവിധ ആശംസകളും..

ചന്ത്രകാന്തം പറഞ്ഞത് പോലെ, എന്റെയും മനസ്സ് അവിടെയുണ്ടാകും. അതോണ്ട്, കാണികള്‍ക്കിരിക്കാന്‍ വച്ച കസേരകളില്‍ ആദ്യവരിയില്‍ തന്നെയുള്ള 2 കസേര അവിടെ ഒഴിച്ചിട്ടേക്കണേ.. 2 മനസ്സുകള്‍ക്കിരിക്കാനാ!

ഓ.. സുകുമാര്‍ അഴീക്കോടൊക്കെ ഉണ്ടായിരുന്നോ..!? ശ്ശോ..! ജസ്റ്റ് മിസ്സ്.. അദ്ദേഹത്തോട് ഒരു പ്രധാനകാര്യം ചോദിക്കാനുണ്ടായിരുന്നു. എന്താന്നൊന്നും ചോദിക്കണ്ട. നമ്മള്‍ ബുദ്ധിജീവികള്‍ തമ്മില്‍ പലതും ചോദിക്കാനും പറയാനുമൊക്കെ ഉണ്ടാവും, അതെല്ലാം എല്ലാരോടും പറയാനൊന്നും പറ്റില്ല. എന്നാലും, അങ്ങ് ഉത്തരകേരളത്തില്‍, എന്റെ നാടിന്റടുത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള വിഷമം മറച്ചുവെക്കുന്നില്ല.

എല്ലാം നന്നായി നടക്കട്ടെ.

ഓഫ് ടോപ്പിക്ക്:

എനിക്കും വേണം: കൈയ്യൊപ്പിട്ട ഒരു കോപ്പി, കൈയ്യൊപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക്...., പിന്നെ, കൈയ്യൊപ്പിട്ട ഒരു ബ്ലാങ്ക് മുദ്രപത്രം... (ഒന്ന് മതി).

ഇതെല്ലാം പ്രതീക്ഷിച്ചോണ്ട്...

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍

Cartoonist

വിസ്താരഭയത്താല്‍
ഞാന്‍ വരുന്നില്ല, കൈതെ.. :)

വീ കെ

ഈ നല്ല ഉദ്യമത്തിന് ആശംസകൾ....
വിവരം തന്നതിന് അപ്പൂന് നന്ദി.

പാര്‍ത്ഥന്‍

ഈ സംരഭത്തിന് ആശംസകൾ. എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥന.
മനസ്സ് കൊതിക്കുന്നു, ശശിയേട്ടാ അവിടെയെത്താൻ.

കുഞ്ഞൻ

ശശിച്ചേട്ടന് അഭിനന്ദനങ്ങൾ പിന്നെയിത് ബൂലോഗത്തെത്തിച്ച അപ്പുജിയ്ക്ക് നന്ദിയും പറയുന്നു.

shams

ശശിയേട്ടന് അഭിനന്ദനങ്ങള്‍.
അപ്പൂ..നന്ദി

കൊട്ടോട്ടിക്കാരന്‍...

അപ്പുവിനും ശശിയേട്ടനും ആശംസകള്‍...

മാണിക്യം

ഈ പോസ്റ്റിട്ടതിനു അപ്പുവിനു നന്ദി..

“ജ്വാലകൾ-ശലഭങ്ങൾ“ പുസ്തക പ്രകാശനം
ഒരു വന്‍ വിജയമാകട്ടെ
എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു..

കൈതമുള്ളിനു അഭിനന്ദനങ്ങള്‍ ....

കൈതേ എല്ലാവരുടെയും'അഭിലാഷങ്ങള്‍'
സാധിച്ചു കൊടുക്കണേ'ബുക്കു വാങ്ങി'
താങ്കളൂടെ അടുത്തെത്തുന്നവര്‍ക്ക് എല്ലാം ഫ്രീ ആയി
"ഒരു കൈതഒപ്പ്" :) ....

കുമാരന്‍ | kumaran

ആശംസകള്‍ !!
മംഗളാശംസകള്‍ !!!

വിഷ്ണു പ്രസാദ്

സന്തോഷം..
കൈതമുള്ളിന് അഭിനന്ദനങ്ങള്‍.പുസ്തകം വാങ്ങാനും വായിക്കാനും ശ്രമിക്കാം...

അനാഗതശ്മശ്രു

Best wishes

മുസാഫിര്‍

ശശിയേട്ടാ, എല്ലാം ഗ്രാന്‍ഡ് സ്കെയിലില്‍ ആണല്ലോ,ലോകത്തെ ആദ്യത്തെ 7* ഹോട്ടല്‍,ഏറ്റവും ഉയരം കൂടിയ കെട്ടിടം,മിഡ്ഡില്‍ ഈസ്റ്റിലെ ആദ്യത്തെ മെട്രോ അങ്ങിനെ പല സവിശേഷതകളുമുള്ള ദുബായില്‍ ഇത്ര നാളും താമസിച്ചിട്ട് എങ്ങനെയാണ് കുറക്കുന്നത് അല്ലെ ? മനസ്സില്‍ ഒരു കുഞ്ഞു അസൂയയുണ്ടോ എന്നു സംശയം :).
എന്നാലും എല്ലാം ഭംഗിയായി നടക്കട്ടെ എന്നു ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു .

നീര്‍വിളാകന്‍

എല്ലാ ഭാവുകങ്ങളും!

ഗീത്

അപ്പുവിന്റെ ഈ പോസ്റ്റ് വളരെ നന്നായി.

കൈതമുള്ളിന് സര്‍വ്വവിധമായ ആശംസകളും.

Ajith Polakulath

Sasiyettanu ellavidha bhavukangalum...

book prakashana chadangil enne manassil dhyanichu ellam cheyyan marakkenda.. he he :)

pankedukkan pattanjathil vishamam ivide rekapeduthunnu...

lay-man

എല്ലാവിധ ആശംസകളും..

ശാരദനിലാവ്‌

ശശിയേട്ടന് എല്ലാ ആശംസകളും..

നന്ദകുമാര്‍

എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും

nimishangal

APPUVETTAA.. Iam a newcomer to this wonderful world.. the experiance hre is really amazing.. As others i learned a lot from your valuable blogs... now i request your attention to my small blog.. if you have free time, please visit my blog.. i am waiting for your comments and suggestions

nimishangal

appuvettaa.. today i posted some new pictures...pls have a look and give your valuable suggestions...

ഗൗരിനാഥന്‍

ആശംസകള്‍

ഭായി

എല്ലാവിധ ഭാവുകങളും നന്മകളും നേരുന്നു!!!

റോസാപ്പുക്കള്‍

കൈതമുള്ളിന് ആശംസകള്‍

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP