ഇടിമിന്നല്‍ - ഫോട്ടോപോസ്റ്റ്
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയായപ്പോഴേക്കും ഷാര്‍ജയ്ക്കും ദുബായ്ക്കും മുകളില്‍ കാര്‍മുകിലുകള്‍ ഉരുണ്ടുകൂടി. കാറ്റും അതോടൊപ്പം ശക്തിയായ ഇടിമിന്നലും ആരംഭിച്ചു. മിന്നല്‍പിണറുകള്‍ ആകാശത്തുനിന്നും താഴേക്കിറങ്ങുന്നത് ഭീതിജനകമെങ്കിലും മനോഹരമായ കാഴ്ചയായിരുന്നു. ക്യാമറയെടുത്ത് ഫോട്ടോയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയതിലൊന്ന്. (ഏറ്റവും സൌന്ദര്യം കുറഞ്ഞതിലൊന്നേ ക്യാമറയില്‍ പതിഞ്ഞുള്ളൂ....)
Camera : Nikon D50 (DSLR)
Settings: Manual Mode, Shutter 10 sec, Apperture 1/16, ISO 400
32 comments:
മിന്നല്‍പിണറുകള്‍ ആകാശത്തുനിന്നും താഴേക്കിറങ്ങുന്നത് ഭീതിജനകമെങ്കിലും മനോഹരമായ കാഴ്ചയായിരുന്നു. ക്യാമറയെടുത്ത് ഫോട്ടോയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയതിലൊന്ന്.
അപ്പു,
നല്ല ശ്രമം!
മിന്നല്‍ ആകാശത്തുനിന്നും താഴേയ്ക്കിറങ്ങുന്നത് കാണാന്‍ നല്ല രസമാണ്. പലപ്പോഴും അത് കണ്ടു നിന്നിട്ടുണ്ട്. ഫോട്ടോയെടുക്കാന്‍ തോന്നിയിട്ടില്ല, പേടി തന്നെ കാരണം!
Good,A real nice attempt Appuz..!
ഉഗ്രന്‍ !!
ഇവിടെ ഞാന്‍ വിന്‍ഡോയെല്ലാം അടച്ചുപൂട്ടി കര്‍ട്ടനുമിട്ട് ചെവീം പൊത്തിയിരിക്കുമ്പഴാ ഒരാള്‍ ക്യാമറേം തൂക്കി ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് :)
അപ്പു... വിജയിച്ചിരിക്കുന്നു ശ്രമം - ഭാവുകങ്ങള്‍ :)
ചാത്തനേറ്: അപ്പ്വേട്ടാ അടിപൊളി അല്ലല്ല ഇടിപൊളി.
കാണാറുണ്ടെങ്കിലും മിന്നലിന്റെ സൌന്ദര്യം ഒരിയ്ക്കലും നേരിട്ട് ആസ്വദിച്ചിട്ടില്ല പേടിച്ചിട്ട് തന്നെ :)ഇതിപ്പൊ പേടിയ്ക്കാതെ ആസ്വദിയ്ക്കാമല്ലോ നല്ല ഫോട്ടോ. എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിനും നന്ദി.
അപ്പുവേ, ഫോട്ടോയൊക്കെ കൊള്ളാം.
എന്നാലും സൂക്ഷിച്ചും കണ്ടും വേണം കേട്ടൊ ഇത്തരം സാഹസങ്ങള്‍ക്കൊക്കെ മുതിരാന്‍.
അടിപൊളി, ഉഗ്രന്‍ ,കൊള്ളാം എന്നൊക്കെ പറയുന്ന ഞങ്ങള്‍ ഒന്നും കൂടെ കാണുല്ലാട്ടോ എന്തേലും ആപത്തു പിണഞ്ഞാല്‍.
മനസ്സിലാവണുണ്ടോ?
ഉപദേശിക്കാന്‍ എന്താ സുഖം :)
ബ്രാവോ അപ്പൂ ബ്രാവോ...
കൊള്ളാം ട്ടോ...ന്നാലും ഇത്തറേം കൊല്ലിയാ മിന്നണ സമയത്ത് കാമറയുമായി ടെറസ്സ്സിന്റെ മണ്ടക്ക്..ഹോ ഓര്‍ത്തട്ട് രോമം അഞ്ചുന്നു...
പണ്ട് ഇതുപോലൊരു പരീക്ഷണത്തിലാ ബെഞ്ചമിന്‍ ഫ്രാങ്ക്‍ളിനു മിന്നലേറ്റത്
അപ്പു: (അധ്യായപ്പുറമേ). ഇടീം കൊല്ലിയായുമൊന്നും പേടിക്കാണ്ട് മുറിക്കാത്തിരുന്നു ഞാനൊണ്ടാക്കിത്തരാം ഒറിജിനലിനെ വെല്ലുന്ന ഫോട്ടോഷോപ്പ് മിന്നല്‍..(ഹമ്പട ഞാനേ!)
നല്ല ശ്രമം അപ്പൂ
അപ്പുവേ, ഇത് അടിപൊളി. ഇനി മിന്നലിന്റെ ഫോട്ടോയെടുക്കോമ്പോള്‍, ഒരു എര്‍ത്തിങ്ങ് കൊടുത്തോളൂ :)
നല്ല ശ്രമം..
പടം വളരെ നന്നായിട്ടുണ്ടല്ലോ
.. ജീവന്‍ വച്ചുള്ള കളികള്‍ ഒന്നും വേണ്ട കേട്ടോ
:)
ഉഷാറായിരിക്കുന്നു അപ്പു .. മാനുവല്‍ ക്യാമറയില്‍ ഷട്ടര്‍ സ്പീഡ് വളരെ കുറച്ച് എടുത്താല്‍ (വിത്തൌട്ട് ഫ്ലാഷ്) നല്ല ഇടിമിന്നല്‍ ചിത്രങ്ങള്‍ കിട്ടും പക്ഷെ അത് ഡവലപ്പ് ചെയ്യാന്‍ വേറെ ആരെയെങ്കിലും ആദ്യം ഏല്പിക്കണം
ഉഷാറായിരിക്കുന്നു അപ്പു .. മാനുവല്‍ ക്യാമറയില്‍ ഷട്ടര്‍ സ്പീഡ് വളരെ കുറച്ച് എടുത്താല്‍ (വിത്തൌട്ട് ഫ്ലാഷ്) നല്ല ഇടിമിന്നല്‍ ചിത്രങ്ങള്‍ കിട്ടും പക്ഷെ അത് ഡവലപ്പ് ചെയ്യാന്‍ വേറെ ആരെയെങ്കിലും ആദ്യം ഏല്പിക്കണം
വളരെ നല്ല ശ്രമം .
good one
കലക്കന്‍ ഫോട്ടോ.
ഇടിമിന്നലുകള്‍ക്ക് എങ്ങനെ നീല നിറം വന്നൂ???
ചുമ്മാ ചോദിച്ചതാ കേട്ടോ!!!
കൊള്ളാം. അപ്പു.
vow !
ഗംഭീരം!
ഗംഭീരം!
അപ്പു ദ ഗ്രേറ്റ്! അടിപൊളിയായിട്ടുണ്ട്ട്ടാ...
ഇടിവെട്ട് ഫോട്ടോ അപ്പൂ. ഇതേല്‍ കുറച്ചെണ്ണം ഞാനും അന്ന് കണ്ടിരുന്നു, പക്ഷേ അപ്പോ ഇത്ര ഭംഗി തോന്നിയില്ല :)
ഫോട്ടോകണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞ സപ്തന്‍, കിരണ്‍സ്, രാജെഷ്, അഗ്രജന്‍, ചാത്തന്‍, നിമിഷ, ആഷ, സിയ, കൈതമുള്ള്, കുറുമാന്‍, സാജന്‍, വിചാരം, തറവാടി, കാളിയന്‍, സതീഷ്, ദിവ, സങ്കുചിതന്‍, സോന, ദേവേട്ടന്‍.... എല്ലാവര്‍ക്കും നന്ദി. ഈ ഫോട്ടോയുടെ composition അത്ര ശരിയായിട്ടില്ല എന്നെനിക്കറിയാം. പക്ഷേ ആ situation-ല്‍ ഇത്രയേ സാധിക്കുമായിരുന്നുള്ളൂ.
സിയാ... ഫോട്ടോഷോപ്പില്‍ ഒരു ഈടിമിന്നല്‍ ഫോട്ടോ ഉണ്ടാക്കി അയച്ചുതരാമോ?
കാളിയന്‍, മനുഷ്യ നേത്രങ്ങള്‍ക്ക് ലൈറ്റും കളറും വ്യക്തമാവുന്നത്ര കൃത്യതയോടെ അത് capture ചെയ്യാന്‍ പറ്റിയ ക്യാമറയോ സെന്‍സറോ മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഈശ്വര സൃഷ്ടിയാണല്ലോ കണ്ണ്‍. അതുകൊണ്ട് long exposure settings ചെയ്യുമ്പോള്‍ ക്യാമറ സെന്‍സറില്‍ പതിയുന്ന ലൈറ്റിന്റെ colour, saturation തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ നേരില്‍ കാണുന്നതുപോലെയാവില്ല എന്നാണ് എനിക്കുതോന്നുന്നത്. ഇതേപ്പറ്റി അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞുതന്നാല്‍ ഉപകാരമായി.
അപ്പൂ അസ്സലായിരിക്കുന്നു.
അപ്പൂ, വളരെ നന്നായിരിക്കുന്നു.
great attempt :-)
അപ്പൂസേ അടിപൊളി പടം...
പിന്നെ ആ കുറു പറഞ്ഞതു കാര്യമാക്കണ്ടാ. ജീവന്‍ പണയം വച്ച് പടം എടുക്കുമ്പഴാ അങ്ങേരുടെ ഒരു “എര്‍ത്തിംഗ്”. ശ്ശെ .. മോശം.
ഇത്തിരീ, സിജൂ, മഴത്തുള്ളീ, തമനൂ.... നന്ദി.
തമനൂ, കുറുജീടെ ഉപദേശം സ്വീകരിച്ചിട്ട് വേണം വഴിയേപോയ ഇടിമിന്നല്‍ ഇനി എന്റെ തലയില്‍ത്തന്നെ പതിക്കാന്‍.... കുറുമാന്‍ജീ നമ്മള്‍ തമ്മില്‍ വിരോധമൊന്നുമില്ലല്ലോ, അല്ലേ?
അപ്പു
നീ പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയില്ല ഇതിത്രയും സുന്ദരമായിരിക്കുമെന്ന്. കിടിലന്‍ ടാ.
-സുല്‍
വൌ ! ഞാനിത്രേം സുന്ദരനാണോ? ;)
* എന്നോടു ചോദിക്കാതെ എന്റെ ഫോട്ടോ എടുത്തതിനു കേസു കൊടുക്കാന്‍ ആളോചനയുണ്ട് അപ്പൂൂ...
ഇടിവാള്‍.... താങ്കളുടെ ഈ കമന്റ് ഫോട്ടോ ഇടുമ്പോള്‍ത്തന്നെ ഞാന്‍ പ്രതീക്ഷിച്ചതാണ്. :-)
സുല്ലേ... :-)
മിന്നല്‍ വേരുകള്‍ !!!
Post a Comment