Sunday, April 22, 2007

ദുബായിലൊരു “മീന്‍ചന്ത” - ഒന്നാം ഭാഗം

ദുബായില്‍ നിന്ന് മറ്റൊരു ഫോട്ടോപോസ്റ്റ്‌ ഇവിടെ ഇടുകയാണ്‌, (ദുബായില്‍ ഇല്ലാത്തവര്‍ക്ക്‌ വേണ്ടി) - ദുബായ്‌ ഫിഷ്‌ മാര്‍ക്കറ്റ്‌. ദുബായിലെ ദേര സിറ്റിയില്‍, ക്രീക്ക്‌ ആരംഭിക്കുന്ന ഭാഗത്തിനടുത്തായി, ഷിന്‍ഡഗ എന്ന പേരിലറിയപ്പെടുന്ന ഏരിയായിലാണ്‌ ഈ മാര്‍ക്കറ്റ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഒരു ഫുഡ്ബോള്‍ പിച്ചിന്റെ അത്രയും വലിപ്പമുള്ള ഈ മാര്‍ക്കറ്റില്‍ വിരലിന്റെ വലിപ്പമുള്ള ചൂടമീന്‍മുതല്‍ ഒരാള്‍ വലിപ്പമുള്ള കേര വരെ എല്ലാത്തരത്തിലുള്ള മത്സ്യങ്ങളും ഹോള്‍സെയിലായും റീറ്റെയിലായും ലഭ്യമാണ്‌ - അതും കടലില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന പുതുമയോടെ (freshness).


ഒരു മീന്‍ മാര്‍ക്കറ്റിന്‌ പരമാവധി സാധ്യമായ എല്ലാ വൃത്തിയും വെടിപ്പും ഇവിടെയുണ്ട്‌. ഉയര്‍ന്ന മേല്‍ക്കൂരയ്ക്കുതാഴെ റ്റെയില്‍സ്‌ പാകിയ പ്ലാറ്റ്‌ഫോമുകളില്‍ മീനുകള്‍ വില്‍പ്പനയ്ക്ക്‌ വച്ചിരിക്കുന്നു. നാലുവശവും തുറസ്സായ വശങ്ങളുള്ളതിനാല്‍ വായുസഞ്ചാരവും ഉണ്ട്‌. അഴുക്കുപിടിക്കാതെ എപ്പോഴും ഫ്ലഷ്ചെയ്ത്‌ സൂക്ഷിക്കുന്ന ഫ്ലോര്‍, നീലയൂണിഫോമും, അതിനുമേലെ വെളുത്ത ഏപ്രണും അണിഞ്ഞ ജോലിക്കാര്‍, മീന്‍ വൃത്തിയാക്കാനും, കഷണങ്ങളാക്കാനും, പ്രത്യേകം തയ്യാര്‍ചെയ്ത മറ്റൊരു ഹാള്‍ (അതിന്റെ ഫോട്ടോ ഇവിടെയില്ല), വിശലമായ കാര്‍ പാര്‍ക്കിംഗ്‌ എല്ലാം ഈ മാര്‍ക്കറ്റിന്റെ പ്രത്യേകതകളാണ്‌. മലയാളികള്‍, ബംഗാളികള്‍, പാകിസ്ഥാനികള്‍ തുടങ്ങി വിവിധ രാജ്യക്കാര്‍ ഇവിടെ പണിയെടുക്കുന്നു.






ഹോള്‍സെയില്‍ വില്‍പ്പന "മന്ന്" എന്നറിയപ്പെടുന്ന ഒരു തൂക്കത്തിന്റെ യൂണിറ്റിലാണ്‌ പറയാറ്‌. പുരാതന കാലം മുതല്‍ അറബിനാടുകളില്‍ നിലനിന്നിരുന്ന ഒരു യൂണിറ്റാണിത്‌. നാലു കിലോയോളം വരും ഇത്‌. ഒരു മന്ന് മീന്‍ ഒന്നിച്ചെടുക്കുമ്പോള്‍ സ്വാഭാവികമായും വില കുറവില്‍ കിട്ടും. ചില്ലറയായി വാങ്ങുന്ന മത്സ്യത്തിനും, മറ്റ്‌ ഷോപ്പിംഗ്‌ സെന്ററുകളെ അപേക്ഷിച്ച്‌ ഇവിടെ വിലക്കുറവുണ്ട്‌. ഉണക്കിയ മത്സ്യം വില്‍കുന്ന ഒരു സെക്ഷനും ഇവിടെയുണ്ട്‌. ചെമ്മീന്റെ സീസണായതിനാല്‍ വിവിധയിനം ചെമ്മീനുകളും ഇപ്പോള്‍ സുലഭം.
ഈ മാര്‍ക്കറ്റിലുള്ള മല്‍സ്യങ്ങളില്‍ ചിലത്‌












ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP