Sunday, April 22, 2007

ദുബായിലൊരു “മീന്‍ചന്ത” - രണ്ടാം ഭാഗം

ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകഒരു DSLR കാമറയുമായി മീന്‍ മാര്‍ക്കറ്റില്‍ കറങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഒരു കൊച്ചു Canon A550 ക്യാമറയിലാണ്‌ ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്‌. അതിനാല്‍ ക്ലാരിറ്റി അല്‍പം കുറവാണ്‌.

30 comments:

ആഷ | Asha

അപ്പു മനുഷ്യനെ വെറൈറ്റി മീനൊക്കെ കാണിച്ചു കൊതിപ്പിക്കയാണല്ലോ.
ആ ഒന്നാം ഭാഗത്തില്‍ നിന്നു ഇങ്ങോട്ട് ഒരു ലിങ്കും തിരിച്ചും കൊടുത്തിരുന്നേല്‍ നന്നായിരുന്നു.

തറവാടി

അപ്പൂ ,

നല്ല ഫോട്ടോസ് .

( ഓരോ മീനിന്‍റ്റേയും വില കൂടി കൊടുത്തിരുന്നെങ്കില്‍......:)))

മുസ്തഫ|musthapha

അപ്പു... ചിതമ്പല്‍ (ചിതറന്‍) പോസ്റ്റ്... :)

ഷാര്‍ജ ഫിഷ് മാര്‍ക്കറ്റില്‍ ചെന്ന പ്രതീതി ഫീല്‍ ചെയ്തു :)

ദുബായ് ഫിഷ് മാര്‍ക്കറ്റായി തോന്നണമെങ്കില്‍ ഇതുപോലത്തെ ഒരു 25 പോസ്റ്റെങ്കിലും ഒന്നിച്ച് കാണേണ്ടി വരും - അല്ലേ :)

Pramod.KM

നല്ല രുചിയുള്ള മീനുകള്‍.രസമുള്ള ചിത്രം.

Kaithamullu

അപ്പൂ, ഇനി ആ വെജിറ്റബിള്‍ & ഫ്രൂട്ട് മാറ്റ്ക്കറ്റ് കൂടെ കവര്‍ ചെയ്യണം ട്ടോ!

കലക്കന്‍ പോസ്റ്റ്!

ശാലിനി

ഇവിടെയുമുണ്ട് ഇതുപോലെ രണ്ടു ചന്തകള്‍. ഇത്രയും തരങ്ങളുണ്ടോ എന്നു സംശയമാണ്. ഉണക്കമീനുള്ള സെക്ഷന്‍ ഇല്ല. പിന്നെ ഇത്രയും ഫ്രെഷ് അല്ലെന്നും തോന്നുന്നു.

ആ ചെറിയ മീന്‍ - നെത്തോലി- പൊടിമീന്‍ കണ്ടിട്ട് കൊതിവരുന്നു.

ഇതിലെ രണ്ടാമത്തെ പോസ്റ്റിലെ മീനിന്റെ പേരെന്താണ്?

അപ്പോള്‍ അടുത്തത്, പച്ചക്കറിചന്ത.

സുശീലന്‍

ഇതില്‍ നെത്തോലി എവിടെ ? ഇന്നലെ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ നെയ്മീനു ഒരു കിലോയ്ക്ക് 260 രൂപ.

വല്യമ്മായി

വളരെ നന്നായി ചിത്രങ്ങളും വിവരണവും
(അള്ളാ, മാര്‍ക്കറ്റും പോയി,ഇനിയിപ്പോ എവിടെ പ്പോയി പോട്ടം പിടിക്കും)

Rasheed Chalil

പെടക്കുന്ന മീന്‍ എന്ന് ചുറ്റുവട്ടത്ത് നിന്ന് കേള്‍ക്കുന്ന നാട്ടിലെ മീന്‍ ചന്തയാണ് ആദ്യം ഓര്‍മ്മയിലെത്തിയത്. അപ്പൂ... അസ്സലായിരിക്കുന്നു.

ലവന്മാരുടെ പേരുകൂടി ചേര്‍ത്താല്‍ അവന്മാര്‍ക്കും (ചിലപ്പോള്‍ അവളുമാരും കാണുമായിരിക്കും) നുമ്മക്കും കൂടുതല്‍ ഹാപ്പി ആയേനെ.

ആഷ | Asha

വല്യമ്മായീ...എന്നെ ചിരിപ്പിച്ചു കളഞ്ഞു.
ഇതാ പറയണേ ഒരു രാജ്യത്തു ഒരു ഫോട്ടോ ബ്ലോഗുകാരനേ പാടുള്ളൂന്ന്.
വേഗം അടുത്ത സ്ഥലം ബുക്ക് ചെയ്തോ ;)

അപ്പു, ഇത്രയും മീനൊന്നും ഇവിടെ കിട്ടില്ല, നല്ല പോസ്റ്റ്. ഇനിയും ഞങ്ങളെ പൊലുള്ളവര്‍ കാണാത്ത സ്ഥലങ്ങള്‍ പോരട്ടെ

Sathyardhi

മീനൊക്കെ ഉണ്ട്, എന്നാലും കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ ചാളേ, ബെസ്റ്റ് ഐശ്യര്യാ റായി കോരയുണ്ട് മോനേ എടുക്കട്ടാ എന്ന വിളിയും ഇല്ലെങ്കില്‍ മീന്‍ വാങ്ങാനൊരു ഇതില്ല.

Typist | എഴുത്തുകാരി

നന്നായിട്ടുണ്ട്‌. ഇനി, അടുത്തതായി പൂക്കള്‍ക്കു മാര്‍ക്കറ്റുണ്ടെങ്കില്‍ അതു്, പിന്നെ പഴങ്ങളുടെ, അങ്ങിനെ ഓരോന്നായി കൊടുക്കൂ.
ഇവിടെയുള്ള ഞങ്ങളും കാണട്ടെ.

എഴുത്തുകാരി.

Unknown

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക എന്നുള്ളത് അഭിനന്ദനീയം തന്നെ.
എല്ലാ ഫോട്ടോകളും മനോഹരം. ശരിക്കും മീനിന്‍റെ ഒരു മണം വരുന്നു. വ്യത്യസ്തമായ മീനുകളുടെ ഫോട്ടോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

പ്രിയംവദ-priyamvada

ഇവിടെ മത്തി കിട്ടില്ല,super marketil ..എനിക്കു മിസ്സ്‌ ചെയ്യുന്ന ഒരു മീനാണു മത്തി (ചാള)..

ഇത്രം മീനിപ്പൊ നാട്ടിലും കിട്ടൊ? ദുബായി ആകെ കൂടി നല്ല സ്ഥലമാണല്ലൊ അപ്പുവെ.
qw_er_ty

Sathees Makkoth | Asha Revamma

അപ്പു,അപ്പോള്‍ ദുബായിലും മീനൊക്കെ കിട്ടും അല്ലേ?

Visala Manaskan

അപ്പൂസ്. സംഭവം കേമം. ആര്‍ഭാടം.

ഈ പോസ്റ്റ് കണ്ട് പ്രചോദനമുള്‍ക്കൊണ്ട്‍ ചിലര്‍ ഷാര്‍ജ്ജയിലെ മീന്‍, മാട്, പക്ഷി, പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് ക്യാമറയുമായി ഓടി ‘ആരാദ്യം എടുക്കും.. ആരാദ്യം പോസ്റ്റും?’ എന്ന് പാടി നടക്കുന്നുണ്ടെന്ന് കേട്ടു.

:) മാര്‍വലസ്. ദുബായ് മാര്‍ക്കറ്റിന്റെ ഒരുമാതിരി എല്ലാ ഫീലുങ്ങും ഫോട്ടോയിലുണ്ട്.

(ബെസ്റ്റ് ആവോലിയാണെന്ന് മാഷേ.. എന്ന് പറഞ്ഞ് പിളുപിളൂന്നൊള്ള മീന്‍ തന്ന് പറ്റിച്ച ആ ഫീലിങ്ങടക്കം കിട്ടി)

സാജന്‍| SAJAN

അപ്പൂ..
ഞാന്‍ മനസ്സിലോര്‍ത്തു എന്തേ ആരും ഈ മാര്‍ക്കെറ്റിന്റെ ഫോട്ടോസ്.. ബ്ലോഗില്‍ ഇടുന്നില്ലാ എന്ന്... 2004 ഏപ്രിലില്‍ ഞാന്‍ ചുമ്മാ അവിടെ വന്നപ്പോള്‍.. ഈ മാര്‍കെറ്റിലും പോയിരുന്നു.. ആ ഈ മാര്‍കെറ്റ് ഒക്കെ ഞാന്‍ വീഡിയൊ കാമേറയില്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.. മലയാളത്തില്‍ അവിടെ നോട്ടീസുകളും ബോര്‍ഡുകളും ഒക്കെ ഇല്ലേ..
ജീവിതത്തില്‍ ആദ്യമായി അത്രയും മീനുകളെ ഒന്നിച്ചുകാണുന്നത് അന്നാദ്യമായായിരുന്നു..പക്ഷേ .. ആ വലിയ തിരക്കിലും .. ഇത്രയും ഫോട്ടോ എടുക്കാന്‍ മന‍സ്സു വച്ച അപ്പൂനെ സമ്മതിക്കണം....
ഇനി അവിടെയുള്ള ആ 7 സ്റ്റാര്‍ ഹോട്ടെലിന്റെ ഒക്കെ പടങ്ങള്‍ എടുത്ത് ഇടൂ (രാത്രിയിലെ)..
.. പടങ്ങളെ കുറിച്ച്..
വല്ലഭനു പുല്ലും ആയുധമെന്ന് പറഞ്ഞത് പോലേ.. ഇതില്‍ മോശമായ ഒരു പടം പോലും ഇല്ല ..എല്ലാം നല്ലതു തന്നെ..കങ്ങ്രാസ്...:)

salim | സാലിം

അപ്പൂ,
ഹായ്! സ്വാഫി,ശാരി,ഹാമൂര്‍,റുബിയാന്‍...(ബാക്കിയുള്ളതിന്റെ യെല്ലാം പേര് നാളെ മാര്‍ക്കറ്റില്‍ പോയി പഠിച്ചോളാം) ഉഗ്രന്‍ പോസ്റ്റ്.

അപ്പു ആദ്യാക്ഷരി

ഹാവൂ....ദുബായ് മീന്‍ മാര്‍ക്കറ്റ് കാണാന്‍ ഇത്രയും താല്പര്യമോ? സന്തോഷമായി. ആഷ, തറവാടി, അഗ്രു, പ്രമോദ്, കൈതമുള്ള്, ശാലിനി, സുശീലന്‍, വല്യമ്മായി, ഇത്തിരീ, ദേവേട്ടന്‍, എഴുത്തുകാരി, രാജു, പ്രിയംവദ, സതീശ്, വിശാലന്‍, സാജന്‍, സാലിം..എല്ലാവര്‍ക്കും നന്ദി.

വല്യമ്മായി, വിശാലാ.... ങ്ങടെ കമന്റ് വായിച്ച് ചിരിച്ച് ഞാനൊരുവഴിക്കായി.... :-)

ഓ.ടോ: ഈ മീനുകളുടെ പേരുകള്‍ ഇടണോ? ആരെങ്കിലും ഒന്നു സഹായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അല്ലെങ്കില്‍ ഞാന്‍ പ്രിന്റെടുത്ത് വല്ല മുക്കുവന്മാരേയും കാണിക്കേണ്ടിവരും, പേരുകള്‍ മനസ്സിലാക്കാന്‍.

ദിവാസ്വപ്നം

ഹായ് അപ്പൂ

ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഇത്തരം ഫോട്ടോ ഫീച്ചറുകള്‍ വളരെ രസകരമാണ്.

ഒരാള്‍ വലുപ്പമുള്ള മീന്‍ എവിടെ, കണ്ടില്ലല്ലോ :-)

സുല്‍ |Sul

അപ്പു :)
മീന്‍ മാര്‍ക്കറ്റിന്റെ ഫുള്‍ കവറേജ് ആണല്ലോ. സൂപ്പറായിരിക്കുന്നു.
ദുബൈ ബൂലോകരെ, ഈ അപ്പുവിനെ നമ്മുടെ ആസ്ഥാന പടം പിടുത്തക്കാരനായി നിയമിച്ചാലൊ? (കൂലി ചിലവ് കഴിച്ച് കഞ്ഞി:))
-സുല്‍

കുട്ടിച്ചാത്തന്‍

ചാത്തനേറ്: അപ്പ്വേട്ടാ വെജിറ്റേറിയന്‍സ് ഇനി ഈ വഴി വരില്ലാട്ടാ.. ഒരു ഉളുമ്പ് നാറ്റോം കലപില ശബ്ദോം.. ഛായ് ഛായ്...

ഓടോ: (ഇതൊക്കെ ഫ്രൈ ആക്കി വച്ചിരിക്കുന്ന ഫോട്ടോ എപ്പ ഇടും???)

അപ്പു ആദ്യാക്ഷരി

ദിവാ... ഒരാള്‍ വലുപ്പത്തിലുള്ള മീനല്ലേ ഭാഗം ഒന്ന് അഞ്ചാമത്തെ ഫോട്ടോയില്‍ കാണുന്നത് (പകുതി മുറിച്ചത്)
സുല്ലേ.... അത്രയും വേണോ?.
ചാത്തന്‍ കുട്ടീ....എനിക്കും അങ്ങനെ തോന്നുന്നു. വെജ് കളെ ആരെയും ഇതുവരെ ഈ വഴിക്ക് കണ്ടില്ല.

മഴത്തുള്ളി

അപ്പൂ, ക്യാമറയുമായി അപ്പു വരുന്ന കണ്ടപ്പോളേ മീനുകളെല്ലാം കണ്ണുകള്‍ തുറന്ന് പോസ് ചെയ്തല്ലോ :)

കൊള്ളാം നല്ല ചിത്രങ്ങള്‍. :) ഇനിയും ഇനിയും പോരട്ടെ.

(ആത്മഗതം : ഒരു ക്യാമറയുമായി മീഞ്ചന്തക്ക് ഇന്നു പോയാലോ)

തമനു

അപ്പൂസേ കലക്കി മാഷേ ... ഉശിരന്‍ ഫോട്ടൊസ്‌ ..

സാജന്‍ പറഞ്ഞതു പോലെ ഫോട്ടോ എടുക്കാന്‍ അറിയാവുന്നവന് ഏതു മോശം പടങ്ങളേടുക്കുന്ന ക്യാമറയായാലും (അഗ്രജന്റേം, ഇക്കാസിന്റേം ക്യാമറകള്‍ അല്ല കേട്ടോ..!!) നല്ല ഫോട്ടോകള്‍ കിട്ടും.

എന്നാലും എനിക്കീയിടെയായി ചന്തയും, നെയ്മീനും കാണുമ്പോ ഏതാണ്ട് പോലെ ... :-(

അപ്പു ആദ്യാക്ഷരി

മഴത്തുള്ളീ..... :-) നന്ദി.
തമനൂ.... എന്താ മീനിനോട് വിരോധം? മടുത്തോ?

d

ഹൊ... ഇത്രേം മീന്‍ നിരന്നങ്ങനെ ഇരിക്കുന്നതു കണ്ടിട്ട് കമന്റാതിരിക്കാനേപറ്റുന്നില്ല..... ചട്ടീലായിക്കിട്ടിയിരുന്നേല്‍... :P

..വീണ..

Mr. K#

സൂപ്പര്‍.

Dinkan-ഡിങ്കന്‍

സത്യം പറ ഇതിലുണ്ടൊ അമ്മുക്കുട്ടീടെ കളവ് പോയമീന്‍

അപ്പു ആദ്യാക്ഷരി

മണിവീണേ, കുതിരവട്ടന്‍, ഡിങ്കാ നന്ദി മീന്‍ ചന്തയിലേക്ക് വന്നതിന്. മണിവീണേ, അത്രയ്ക്ക് മീന്‍ തിന്നാന്‍ കൊതിയാണെങ്കില്‍ ഇങ്ങോ‍ട്ടു പോരൂന്നേ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP