Tuesday, July 17, 2007

ചക്രവാളങ്ങള്‍ - ഫോട്ടോപോസ്റ്റ്



സൂര്യനില്ലാത്ത ഒരു ചക്രവാളം നമുക്ക് സങ്കല്‍പ്പിക്കാനാവുമോ! ഉദയവും അസ്തമയവും എന്ന വീക്ഷണങ്ങള്‍തന്നെ ചക്രവാളത്തെ അടിസ്ഥാനപ്പെടുത്തിയല്ലേ? ആ ചക്രവാളത്തിലേക്ക് വിരല്‍ചൂണ്ടുന്ന മേഘപാളികള്‍ ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.



ചുവപ്പണിഞ്ഞ സായം സന്ധ്യ. ചക്രവാളത്തിന്റെ പിന്നിലേക്ക് മറയാനൊരുങ്ങുന്ന സൂര്യന്റെ മുഖം! ഇനി വിശ്രമിക്കാനുള്ള സമയം.




വിണ്ണില്‍നിന്നും താഴെവീണ നക്ഷത്രങ്ങള്‍. വൈദ്യുതവിളക്കുകളാല്‍ പ്രകാശപൂരിതമായ നഗരത്തിന്റെ മുഖം. ചക്രവാളംവരെ എത്തുന്ന ദീപമാലകള്‍.

1809

14 comments:

അപ്പു ആദ്യാക്ഷരി

ചക്രവാളത്തിന്റെ മൂന്നു മുഖങ്ങള്‍! ഫോട്ടോ പോസ്റ്റ്

കുട്ടു | Kuttu

കിടില്‍....

ഒന്നാമത്തേയും, രണ്ടാമത്തേയും ചിത്രങ്ങള്‍ സൂപ്പര്‍. നല്ല കൊമ്പോസിഷന്‍.

രണ്ടാമത്തെ ചിത്രം, സൂര്യനില്ലാതെ ഞാന്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി. അത് കുറച്ച് കൂടി മനോഹരമാകുമെന്ന് തോന്നുന്നു.

ആശംസകള്‍.

krish | കൃഷ്

സൂര്യന്‍ ഓടിത്തളരുമ്പോള്‍ ദുഫായിലെ കാഴ്ചകള്‍ക്കും ഒരു സൌന്ദര്യം.

ജാസൂട്ടി

very nice pictures!!!
first one i like very much...:)

Rasheed Chalil

സൂര്യനില്ലാതെ എന്തോന്ന് ചക്രവാളം.. (നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ട്യൂണില്‍)

ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍...

സാജന്‍| SAJAN

അപ്പുവേ, ഫ്യൂസായ ബള്‍ബ് മാറ്റിയിടാന്‍ ദുബായിലും ആളില്ലേ, പടങ്ങളെല്ലാം നന്നായി, വെറും ഒരു പടമായിരുന്നുവെങ്കില്‍ കുട്ടു പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നുന്നു, ചക്രവാളം എന്ന പേരിലായത്കൊണ്ട്, അപ്പുവിന് ഫുള്‍മാര്‍ക്ക്:)

കുട്ടിച്ചാത്തന്‍

ചാത്തനേറ്: ആ ഫ്യൂസായ ബള്‍ബ് അപ്പൂസ്സ് വ്യുസില്ലാ‍തെ ഒന്നയച്ചു തരുവോ ഒരു വാള്‍പ്പേപ്പര്‍ സൈസില്‍.. കൊതിയായിട്ടിരിക്കാന്‍ മേല...

മുസ്തഫ|musthapha

എനിക്കേറ്റവും പുടിച്ചത് രണ്ടാമത്തെ പടം...


അപ്പു, എവിടുന്ന് പൊക്കി ഈ പടങ്ങള്‍!

ഉണ്ണിക്കുട്ടന്‍

ഡാ ചാത്താ അന്യന്റെ വാള്‍ പേപ്പറു കണ്ടു കൊതിക്കരുത് എന്നു നീ കേട്ടിട്ടില്ലേ..

മനോജ് കുമാർ വട്ടക്കാട്ട്

അപ്പൂ നല്ല പടങ്ങള്‍.

(രണ്ടാമത്തെ പടം വാട്ടര്‍മാര്‍ക്കില്ലാതെ അയച്ചുതന്നിരുന്നെങ്കില്‍....)

Areekkodan | അരീക്കോടന്‍

ചിത്രങ്ങള്‍ സൂപ്പര്‍

അഞ്ചല്‍ക്കാരന്‍

നല്ലത്.

ഇക്കു

നന്നായിട്ടുണ്ട് അപ്പൂസെ... ആശംസകള്‍

ആഷ | Asha

മനോഹരം

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP