Saturday, August 11, 2007

ഞാന്‍ കണ്ട മഴക്കാലം - ഫോട്ടോ പോസ്റ്റ്

പ്രവാസികളുടെ ഓര്‍മ്മകളില്‍ എന്നും ഒരു കുളിരായി നിലനില്‍ക്കുന്ന ഒന്നാണ് മഴ. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞുതുടങ്ങിയിരുന്നു. എങ്കിലും ഇടയ്ക്കിടെ പെയ്തമഴകള്‍ മരുഭൂമിയുടെ ചൂടുമായി പൊരുത്തപ്പെട്ട മനസ്സില്‍ ഒരു കുളിരായി പെയ്തിറങ്ങി. ഞാന്‍ കണ്ട ചില മഴക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ഇവിടെ പങ്കുവയ്ക്കുന്നു.


വിദേശനാടുകളില്‍ കഴിയുന്ന, ഈ വര്‍ഷത്തെ ഇടവപ്പാതി കാണാന്‍ പറ്റാതെപോയ, മഴയെ സ്നേഹിക്കുന്ന, ബ്ലോഗിലെ എന്റെ പ്രിയ കൂട്ടുകാര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കട്ടെ. (ഇവിടെ ഡയല്‍ അപ് കണക്ഷന്‍ ആയതിനാല്‍ ഫോട്ടോകളുടെ സൈസും ക്വാളിറ്റിയും കുറവാണ്. ക്ഷമിക്കുക)


2480

28 comments:

അപ്പു ആദ്യാക്ഷരി

ഗള്‍ഫ് നാടുകളില്‍ കഴിയുന്ന, ഈ വര്‍ഷത്തെ ഇടവപ്പാതി കാണാന്‍ പറ്റാതെപോയ, മഴയെ സ്നേഹിക്കുന്ന, ബ്ലോഗിലെ എന്റെ പ്രിയ കൂട്ടുകാര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കട്ടെ

ഗുപ്തന്‍

കിടു കിടു പടംസ് മാഷെ... ഒന്നുരണ്ടെണ്ണം ഞാന്‍ ചൂണ്ടും

ഓഫ്: ഞാന്‍ ഇറ്റാലിയന്‍ ലൈഫിനെക്കുറിച്ചൊരു പുതിയ പേജ് തുടങ്ങീട്ടാ. ഫോട്ടോ-ഇന്‍ഫോ പേജ്. ഇറ്റാലിക്ക. പ്രൊഫിലില്‍ ഒന്നു നോക്കിയേരേട്ടൊ

ബയാന്‍

അപ്പു : പത്തനതിട്ടയും കണ്ണൂര് പോലൊക്കെ തന്നെയല്ലെ; അവസാനത്തിനുമുന്‍പുള്ള ടൌണിന്റെ ചിത്രം എനിക്കിഷ്ടായി; സമാധാനമായി നാലാള്‍ക്കു ധൈര്യത്തില്‍ കാട്ടിക്കൊടുക്കാലോ. ഇനി കുറച്ചു റോഡിന്റെയും പാലത്തിന്റെയും ഫോട്ടൊകൂടി വേണം. ഇവിടെ കൂട്ടത്തില്‍ ജോലിചെയ്യുന്ന ലോക്കല്‍‌സിനു ‘റബ്ബിന്ന്റെ’ നാട്ടില്‍ വരണം പോലും, ഉള്ള ബഹുമാനവും കൂടി കളയാന്‍.

ആവനാഴി

അപ്പൂ,

മഴച്ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു. ഇനി ഈ ചിത്രങ്ങള്‍ എടുത്ത സ്ഥലങ്ങളുടെ പേരുകള്‍ കൂടി ചേര്‍ക്കൂ.

സസ്നേഹം
ആവനാഴി

ഉറുമ്പ്‌ /ANT

നിറഞ്ഞു പെയ്യുന്ന മഴ. നന്നായി.

സാല്‍ജോҐsaljo

തെന്നിവീഴാവുന്ന പാരഗണ്‍ ചെരിപ്പുകളും
ടാര്‍പോളിനില്‍ മൂടി നില്‍ക്കുന്ന ഓട്ടോ റിക്ഷയും,
ഇറയത്തെ ഇറ്റു വീഴുന്ന തുള്ളികളും,


എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.

സീക്വന്‍സ്, ഒബ്ജക്ട് സെലക്ടിഗ് എല്ലാം തെറ്റ് എങ്കിലും തകര്‍പ്പന്‍ പടങ്ങള്‍, അതാണീ മഴ..


അഭിനന്ദനങ്ങള്‍

ചുള്ളിക്കാലെ ബാബു

Thanks APPU!

SHAN ALPY

photos nannayittundu

A free
gulf video
visit my blog
http://shanalpyblogspotcom.blogspot.com

:: niKk | നിക്ക് ::

എല്ലാം കൊള്ളാം. പക്ഷെ, വഴിയേ പോകുന്ന പെണ്‍...

യരലവ~yaraLava

ആ സഞ്ചിയും തൂക്കിപ്പോവുന്നയാളുടെ മനോരഥങ്ങള്‍ എന്തായിരിക്കണം, പെണ്ണിനെക്കുരിച്ചആയിരിക്കില്ല. തിങ്ക് പോസിറ്റീവ്.

ദിവാസ്വപ്നം

നാലാമത്തെ ചിത്രം വളരെ നന്നായിരിക്കുന്നു

Manoj | മനോജ്‌

നല്ല പടങ്ങള്‍ ... ഇടവഴിയും നടവഴിയും അയ്യവും വെട്ടുകുഴിഉമെല്ലാം ഓര്‍മ്മകളുടെ മഴ മനസ്സില്‍ പെയ്യിക്കുന്നു... നന്ദി സുഹൃത്തേ... :)

സഹയാത്രികന്‍

അപ്പ്വേട്ടാ.... മനസ്സൊന്നു കുളിര്‍ത്തു....

" ഈ കുളിര്‍കാറ്റേല്‍ക്കാന്‍... ഈ മഴ നനയാന്‍ എന്നുള്ളം തുടിക്കുന്നു... "

തമനു

ആ പയ്യന്മാര്‍ സൈക്കിളില്‍ നനഞ്ഞു പോകുന്ന ഫോട്ടൊ കണ്ടിട്ട് കൊതിയാവുന്നു അപ്പു മാഷേ..

ശാലിനി

അപ്പൂ മഴക്കാലം നന്നായി. എനിക്ക് ആ മൂന്നാമത്തെ ഫോട്ടോയിലെ വെള്ളത്തില്‍ ചവിട്ടി ചെളിവെള്ളം തെറിപ്പിച്ച് നടക്കാന്‍ കൊതിവരുന്നു.

മഴത്തുള്ളി

അപ്പൂ, നല്ല ചിത്രങ്ങള്‍.

മഴക്കാലം നന്നായി ആഘോഷിക്കുകയാണല്ലോ :)

റീനി

നനയാതെ അകത്തിരുന്ന്‌ തകര്‍ത്ത്‌ തിമിര്‍ത്ത്‌ പെയ്യുന്ന മഴച്ചിത്രങ്ങള്‍ കാണുവാന്‍ നല്ല ഭംഗി. 7, 10, 13, 14 വളരെ ഇഷ്ടപ്പെട്ടു.

റീനി
This comment has been removed by the author.
സാജന്‍| SAJAN

അപ്പൂ, ബ്ലോഗില്‍ വരാന്‍ കഴിയാത്തതിനാല്‍ പടം വൈകിയാണ് കണ്ടത്, നല്ല കിഡു പടങ്ങള്‍, ഹോ ഇതൊക്കെ മിസ്സാവുന്നല്ലൊ!
അതൊക്കെ പോട്ടെ നിങ്ങളിപ്പൊ എവിടെയാ?നാട്ടിലോ അതോ ദുബയിലോ?

Sathees Makkoth | Asha Revamma

ഭംഗിയുള്ള മഴ,ഭംഗിയുള്ള നാട്!
ഇതൊക്കെവിട്ടാണ് മരുഭൂമിയിലലയുന്നത് അല്ലേ?
ഓണം അടിച്ച് പൊളിച്ചോളൂ.ആശംസകള്‍!

Kaippally കൈപ്പള്ളി

പുതിയ lens തകര്‍ക്കുന്നുണ്ടല്ലോ


കൊള്ളാം. നല്ല പടങ്ങള്‍.

exposure ശ്രദ്ദിക്കണം


:)

ശ്രീ

നല്ല ചിത്രങ്ങള്‍!
പെരുമഴക്കാലം...

ഏറനാടന്‍

അപ്പൂ കിടിലന്‍ മഴ സീനുകള്‍! മഴ നനഞ്ഞ പ്രതീതി ജനിപ്പിച്ചു.

പൂമഴയോ.. തേന്മഴയോ..
ചന്നം പിന്നം ചന്നം പിന്നം
ചാറീ.. ഈ നിമിഷം
എന്നോമല്‍........എന്നെ മാത്രം..

അപ്പു ആദ്യാക്ഷരി

ഇവിടെ “മഴനനയാനെത്തിയ“ എല്ലാവര്‍ക്കും നന്ദി. നാട്ടിലെ മഴ എപ്പോഴൊക്കെ പ്രവാസജീവിതത്തില്‍ നഷ്ടമായോ, അപ്പോഴൊക്കെ എന്തൊക്കെ കാഴ്ചകളാണ് ഞാന്‍ കാണാനാഗ്രഹിച്ചിരുന്നത്, അതൊക്കെ ക്യാമറയിലാക്കി. അത്രതന്നെ. എന്നെപ്പോലെ അതൊക്കെ നിങ്ങള്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.

സാജന്‍, ഞാനിപ്പോള്‍ നാട്ടിലാണ്. 27 ന് തിരിച്ചു പോകും. ആവനാഴിച്ചേട്ടാ, ഇതൊക്കെ മഴച്ചിത്രങ്ങളല്ലേ, കേരളത്തിലെ എവിടെ വച്ചെടുത്താലും ഈ കാഴ്ച്ചകള്‍ ഇന്‍ങ്ങനെയൊക്കെത്തന്നെ. ഈ ഫോട്ടോകള്‍ പന്തളം, കാ‍യംകുളം പ്രദേശങ്ങളില്‍നിന്നാണ്.

കൈപ്പള്ളി മാഷേ, ഉപദേശം ഇനി ശ്രധിക്കാം.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

Faisal Mohammed

ആ ആദ്യപടത്തിനെ വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല, അതുപോലെ ടൌണിന്റേയും,
അഭിവാദ്യങ്ങള്‍

ദിലീപ് വിശ്വനാഥ്

മഴക്കാഴ്ച്ചകള്‍ അസ്സലായി.

Sethunath UN

ഹൊ! എന്തൊരു മ‌ഴ! കിടില‌ം പടങ്ങ‌ള്‍ അപ്പൂ.

വാളൂരാന്‍

നല്ല സൊയമ്പന്‍ മഴ... വളരെ ഇഷ്ടായി....

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP