Wednesday, October 17, 2007

വീടിനുചുറ്റും (1) സസ്യലോകം ഫോട്ടോപോസ്റ്റ്

അവധിക്ക് നാട്ടിലെത്തി പറമ്പിലൂടെ ഒന്നു നടന്നാല്‍ എന്തെല്ലാം കാഴ്ചകളാണ്! നാട്ടിലിരിക്കുമ്പോള്‍ ഇതൊന്നും കാഴ്ചകളേയല്ലെങ്കിലും, കുറേനാളത്തെ വിദേശവാസത്തിനു ശേഷം പെട്ടന്നങ്ങോട്ട് ചെല്ലുമ്പോള്‍ ഇതൊക്കെ കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ തന്നെ. ആ ഒരു പച്ചപ്പും, നനുത്തകാറ്റും, മരത്തണലും, എല്ലാം എല്ലാം .....കഴിഞ്ഞ അവധിക്കാലത്ത് വീടിനു ചുറ്റുമുള്ള പറമ്പില്‍ക്കൂടി ക്യാമറയുമായി നടന്ന് കാണാന്‍ കൊതിക്കുന്ന ആ കാഴ്ചകളെല്ലാം പകര്‍ത്തി. മരങ്ങളും, കിളികളും, പൂക്കളും, കായ്കളും, തുടങ്ങി പുല്‍ച്ചെടികള്‍ വരെ. അതില്‍നിന്നും തെരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കട്ടെ. ഈ പോസ്റ്റില്‍ സസ്യലോകത്തിലേക്ക്, കായ്‌കനികള്‍.

ഇതിനു ഞങ്ങളുടെ നാട്ടില്‍ ഫാഷന്‍ ഫ്രൂട്ട് എന്നാണ് പറയുന്നത്. (കേരളത്തില്‍ എല്ലായിടത്തും അങ്ങനെതന്നെയാണോ എന്തോ?)


പേര് ..? പേരയ്ക്ക!


നാരകം:ചെറുനാരകമല്ല, “കടുകപ്പുളിച്ചി“ എന്നു പറയും.


“കാന്താരി“യുടെ വേറൊരു വകഭേദം.പരിചയമില്ലേ? ഇതാണു കൊക്കോകൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.


3800

23 comments:

ശ്രീ

അപ്പുവേട്ടാ...

ഈ സസ്യലോകത്തിലേയ്ക്ക് ആദ്യത്തെ തേങ്ങ എന്റെ വക!
“ഠേ!”

ഫാഷന്‍‌ ഫ്രൂട്ട് എന്നു തന്നെയാ ഞങ്ങളും പറയുന്നത്.

സഹയാത്രികന്‍

അപ്പ്വേട്ടാ..പോന്നോട്ടേ.... പോന്നോട്ടേ...

അപ്പൊ വെക്കേഷന്‍ സ്റ്റോക്ക് ഇനീംണ്ടല്ലേ...?

:)

ആവനാഴി

അപ്പൂ,

മനോഹരമായ ചിത്രങ്ങള്‍! ആ കാന്താരിമുളകു കണ്ടപ്പോള്‍ തൈരില്‍ ഉടച്ച് ഉപ്പും കൂട്ടി....

സസ്നേഹം
ആവനാഴി

സുല്‍ |Sul

അപ്പുവേ
നീ ആളെ കൊതിപ്പിക്കാനുള്ള പുറപ്പാടിലാണോ?
നല്ല പടംസ് :)

-സുല്‍

പ്രയാസി

ആ കാന്താരീടെ ഗ്ലാമര്‍ കണ്ടാ..
ഒന്നു കടിക്കാന്‍ കൊതിയാകുന്നൂ..
നന്നായിട്ടുണ്ട് അപ്പൂട്ട്യെ..:)

un

ആ മൂന്നാമത്തെ പടം നല്ല പരിചയമുള്ളതു പോലെ.. ഫാഷന്‍ ഫ്രൂട്ടോ അതോ പാഷന്‍ ഫ്രൂട്ടോ??

കുട്ടിച്ചാത്തന്‍

ചാത്തനേറ്: അതുശരി അപ്പ്വേട്ടന്റെ വീട് കാട്ടിലാ അല്ലേ? അല്ലാ സമരത്തിനു പോയില്ലെ കാട് പതിച്ച് കൊടുക്കല്‍ സമരത്തിന്?

:)(ചുമ്മാ പറഞ്ഞതാ അസൂയയാ ആകെ കുറേ മാവും പ്ലാവും കശുമാവും തെങ്ങുമുണ്ട് ചുറ്റും. (ബാക്കി സാധനങ്ങളുടെ പേരും അറീല:())

മറ്റൊരാള്‍ | GG

വളരെ നാളായി ഇങ്ങോട്ട് വന്നിട്ട്. അവധി കഴിഞ്ഞ് വന്നിട്ട് കുറെനാളായിട്ടും ബ്ലോഗിനുള്ള വക ഇപ്പോഴും സ്റ്റോക്കുണ്ടല്ലോ!!!

ക്യമറയുടെ മേന്മ പടത്തിലും കാണുന്നുണ്ട്.

ഇനി അടുത്ത് പോസ്റ്റ് വല്ല വളര്‍ത്ത് മൃഗങ്ങളെക്കുറിച്ച് വല്ലതും ആയിരിക്കുമോ ആവോ!!

പിന്നെ ഞങ്ങളുടെ നാട്ടില്‍ ഇതിനെ (രണ്ടാമത്തെ പടം) പാഷന്‍ ഫ്രൂട് (Passionfruit)എന്നാണ് പറയുക. അതല്ലേ ശരി?

എന്തായാലും ആ സാധനം വീട്ടില്‍ ധാരാളം ഉണ്ടയിരുന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അതിന്റെ പുളി മേലാസകലം അരിച്ച് കയറുന്നു. ഞാന്‍ പഞ്ചസാര ചേര്‍ത്താണ് കഴിച്ചിരുന്നത്.

പിന്നെ വാനിലയുടെ പടമൊന്നും കണ്ടില്ല. പോസ്റ്റിന്റെ ഒരു സുഗന്ധത്തിന് അതുംകൂടി ആകാമായിരുന്നു.

മന്‍സുര്‍

അപ്പൂ.....

എല്ലാം വളരെ മനോഹരമായിരിക്കുന്നു...പിന്നെ മൂന്നാമത്തെ ചിത്രം...മലപ്പുറത്ത്‌ പറയുന്നത്‌..ഇങ്ങിനെ...പേസന്‍ പ്രൂട്ട്‌... :)

നന്‍മകള്‍ നേരുന്നു

ശ്രീഹരി::Sreehari

nice work dude...

ജാസൂട്ടി

എല്ലാം നല്ല ചിത്രങ്ങള്‍...

മൂന്നാമത്തെ പടം ഫാഷന്‍ ഫ്രൂട്ടിന്‌ മൂന്നാറില്‍ മറ്റൊരു പേരു കൂടിയുണ്ട്. 'താട്ടുപുട്ടങ്ങ'. ഇത് ഏതു ഭാഷയാണെന്നറിയില്ല. കൂടാതെ എന്റെ നാട്ടില്‍ ഫാഷന്‍ ഫ്രൂട്ട് മൂന്നു തരം.
1. പോസ്റ്റില്‍ കാണിച്ചിരിക്കുന്ന മൂന്നാമത്തെ പടം. പഴുത്ത് പാകുമാകുമ്പോള്‍ മഞ്ഞ നിറം
2. ആദ്യത്തേതിലും വലിപ്പം കുറഞ്ഞവ. പഴുത്തു പാകുമാകുമ്പോള്‍ കടും വയലറ്റ് നിറം. (So Tasty)
3. ആകാശ വെള്ളിരി എന്നു കൂടി അറിയപ്പെടുന്ന ഏകദേശം ഒരു പപ്പായയുടെ അത്രയും വലിപ്പം വരുന്നവ. ഇത് കറി വയ്ക്കാനുമുപയോഗിക്കുന്നു എന്ന് പറഞ്ഞ് കേള്‍‍ക്കുന്നു. ഞാന്‍ പരീക്ഷിച്ചിട്ടില്ല.

freebird | bobinson

> ഫാഷന്‍ ഫ്രൂട്ട്

ഞാനും അങ്ങനെത്തന്നെയാണ്‍ പറയുന്നത്. പക്ഷെ പാഷന്‍ ഫ്രൂട്ട് ആണെന്നു തോന്നുന്നു ശെരിക്കുള്ള പേര്.

ഫോട്ടങ്ങള്‍ നനന്നായിട്ടുണ്ട്.

ദിലീപ് വിശ്വനാഥ്

നല്ല ചിത്രങ്ങള്‍.

ഹരിശ്രീ

അപ്പ്വേട്ടാ‍ ... ചിത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം... നമ്മുടെ വീട്ടുവളപ്പിലെ കായ് കനികളും വെറും പുല്‍ച്ചെടി പോലും ഫ്രയിമില്‍ വരുമ്പോള്‍ എത്ര ഭംഗി...

വെക്കേഷന്‍ ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

മയൂര

നല്ല നാടന്‍ ചിത്രങ്ങള്‍..നന്നായിരിക്കുന്നു...

Rasheed Chalil

നല്ല ചിത്രങ്ങള്‍...

::ഫാന്റം::

അപ്പു, പോട്ടംസ് എല്ലാം പതിവുപോല്‍ ഉഗ്രന്‍!!
പക്ഷേ ഫ്രൂട്ട്, പാഷന്‍തന്നെ.... ഫാഷന്‍ ഫ്രൂട്ട് എന്നൊക്കെ ഒരു ഫാഷനു പറയാമെന്നെ ഉള്ളൂ:)

അപ്പു ആദ്യാക്ഷരി

വീടിനുചുറ്റുമുള്ള ഈ പറമ്പിലൂടെ നടക്കാനിറങ്ങിയ ശ്രീ, സഹയാത്രികന്‍, ആവനാഴിച്ചേട്ടന്‍, സുല്ല്, പ്രയാസി, കുട്ടിച്ചാത്തന്‍, പേരയ്ക്ക, മറ്റൊരാള്‍, മന്‍സൂര്‍, ശ്രീഹരി, ജാസു, ഫ്രീബേര്‍ഡ്, ഹരീശ്രീ, മയൂര, ഇത്തിരി, അലക്സിസ് എല്ലാവര്‍ക്കും നന്ദി.

പാഷന്‍ ഫ്രൂട്ടിനെ ഫാഷനാക്കിയത് എന്റെ തെറ്റ്. തിരുത്തിത്തന്ന എല്ലാവര്‍ക്കും നന്ദി.

ആഷ | Asha

അപ്പൂപ്പാ,
പടങ്ങള്‍ കാണിച്ചു കൊതിപ്പിക്കയാണോ മനുഷ്യനേ ങേ..?

ആഷ | Asha

ഞാനും കുഞ്ഞുന്നാളു മുതല്‍ ഫാഷന്‍ ഫ്രൂട്ടെന്നാ കേട്ടു വളര്‍ന്നത്.
പാഷനാരുന്നല്ലേ ശരി

Manoj | മനോജ്‌

അപ്പൂസേ, പടങ്ങള്‍ നന്നായിരിക്കുന്നു. ഇവിടെ കാലിഫോറ്ണിയയില്‍ ചില മെച്ചപ്പെട്ട കടകളില്‍ “പാഷന്‍ ഫ്രൂട്ട്” വില്‍ക്കാന്‍ വച്ചിരിക്കുന്നതു കണ്ടു... ഒരെണ്ണത്തിനു 5 മുതല്‍ 10 ഡോളര്‍ വരെ!

അതുപോലെ തന്നെ ചക്കയും കിട്ടും. ഓടുക്കത്തെ വിലയാണെന്നു മാത്രം!

Faisal Mohammed

കൊക്കോ കൊടുക്കുന്നുണ്ടോ ? എന്നാ വെല?

പൈങ്ങോടന്‍

കാന്താരി പടം ഏറെ ഇഷ്ടപ്പെട്ടൂ. നാടന്‍ ഐറ്റംസിന്റെ അടുത്ത എപ്പിഡോസും പോന്നോട്ടെ

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP