Monday, November 5, 2007

വീടിനുചുറ്റും - ഭാഗം 2 ഫോട്ടോപോസ്റ്റ്

ഒരു നാടന്‍വീടിനു ചുറ്റുമുള്ള കാഴ്ചകളുടെ ഒന്നാംഭാഗം കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയാണിത്.വിടര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍പൂക്കുലയോളം ഐശ്വര്യമുള്ള ഒരു പൂവ് വേറേയുണ്ടോ!ഓര്‍മ്മയുണ്ടോ ഈ പഴയമുഖം? ഒന്നാംക്ലാസില്‍ സ്ലേറ്റും പെന്‍സിലുമായി പോയകാലത്ത് നിത്യവും കൂടെവന്നിരുന്ന ഈ പാവത്തിനെ?ഒരു മരക്കൊമ്പിനെ ഇങ്ങനെ കേറി “ആക്രമിച്ചാലോ”?എരിയുന്ന അടുപ്പും, വേകുന്നചോറും...


അടുത്തപോസ്റ്റില്‍ വീടിനുചുറ്റുമുള്ള ജൈവലോകത്തേക്ക്...
4004

29 comments:

അപ്പു ആദ്യാക്ഷരി

വീടിനുചുറ്റുമുള്ള കുറച്ചുകാഴ്ചകള്‍കൂടി ക്യാമറക്കണ്ണിലൂടെ...

Rasheed Chalil

അപ്പൂ വെറുതെ കൊതിപ്പിക്കാതെ...

ചാന്ദ്‌നി

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍..!!!
ചേമ്പിലയിലെ വെള്ളത്തുള്ളികള്‍... എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്‌.
"ആലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍...തിളങ്ങുന്ന വൈരം പോലെ.."

അഭിലാഷങ്ങള്‍

വളരെനല്ല ചിത്രങ്ങള്‍ അപ്പൂ..

ഒന്നാമത്തെ ചിത്രം കണ്ടിട്ട്, എന്റെ സുഹൃത്ത് പറഞ്ഞത്, ഒന്നുകില്‍ ഈ അപ്പുവിന് തെങ്ങുകയറ്റം അറിയാം, അല്ലെങ്കില്‍ വീടിന്റെ ടെറസ്സില്‍ കയറി എടുത്തതായിരിക്കും, അതും അല്ലേല്‍ നല്ല സൂം ഉള്ള കാമറ ഉണ്ടാകാം, ഇതൊന്നുമല്ലെങ്കില്‍ ഉയരം കുറഞ്ഞ ചെറിയ തെങ്ങാ അത്.. ഇതില്‍ ഏത് ഓപ്‌ഷനാ ശരി അപ്പൂ? :-)

-അഭിലാഷ്

ആവനാഴി

അതി മനോഹരം. തെങ്ങിന്‍ പൂക്കുലയും വാഴക്കുടപ്പനും വാഴക്കുലയും.......മധുരസ്മരണകളുണര്‍ത്തുന്ന ചിത്രങ്ങള്‍!

Manoj | മനോജ്‌

പെട്ടെന്ന് നാട്ടിലെ തൊടിയില്‍ നടന്ന് കാഴ്ചകള്‍ കണ്ട പ്രതീതി! വളരെ നന്ദി സുഹൃത്തേ!

സുല്‍ |Sul

1. ഒരു തെങ്ങിന്‍ പൂക്കുലയായവള്‍ മുന്നില്‍ വന്നു (ഐശ്വര്യം കൂടുതലുണ്ടെന്ന്)
2. ചെന്തെങ്ങ് പൂത്തപോലേ... ചെങ്കവിള്‍ തുടുത്തപോലെ...
3. പൂവേ.. പൂവേ... വാഴപൂവേ... തേനിത്തിരി ചുണ്ടില്‍ തായൊ...
4. കദളിവാഴ കമ്പിലിരുന്ന് കാക്കയിന്നു വിരുന്നു വിളിച്ചൂ...
5. തുഷാര ബിന്ദുക്കളേ... നിങ്ങള്‍...
6. ഓത്തു പള്ളീലന്നു നമ്മള്... പോയിരുന്ന കാലം....
7. നന്ദിയാരോടുഞാന്‍ ചൊല്ലേണ്ടു...
8. കഞ്ഞ്യെള്ളം കുച്ചാണ്ട്യേ.. ബയറ്‌ കത്ത്ണുമ്മാ...

-സുല്‍

കുട്ടിച്ചാത്തന്‍

ചാത്തനേറ്: തുടരട്ടേ. മഷിത്തണ്ടിന്റെ ഇല ആരും കൊണ്ടു പോവൂല തണ്ടിന്റെ പടം എവിടെ?
അവസാനം വീട്ടിനകത്ത് കയറിയോ?(ഫോട്ടോ എടുത്ത് ക്ഷീ‍ണിച്ച് ചോറ് വെന്തോന്ന് നോക്കാന്‍ കയറിയതാ അല്ലേ?)

ഓടോ:അഭിലാഷ് ചേട്ടോ അതു ചെത്ത് തെങ്ങാ കട്ട് കുടിക്കാന്‍ കയറിയതാ. അതല്ലേ സൈഡ് വ്യൂ പിടിച്ച് ഇട്ടേക്കണേ. മറ്റേ സൈഡിലു കള്ളും കുടമാ.

കരീം മാഷ്‌

എല്ലാ ഫോട്ടോകളും ഒന്നിനൊന്നു മെച്ചം!

un

വീട്ടിനുമുറ്റത്താണോ അപ്പം ചോറ്വെയ്പ്പ്? :)
ചിത്രങ്ങള്‍ കൊള്ളാം

കുഞ്ഞന്‍

ചിത്രങ്ങള്‍ മികച്ചത്..!

മഷിത്തണ്ട്..ഇപ്പോഴത്തെപിള്ളേര്‍ക്ക് ഇതിന്റെ ഉപയോഗം അറിയാമൊ ആവൊ..?

ഇത്തിക്കണ്ണി മരം.. ജീവിതത്തിലും ഇതുപോലൊരു കണ്ണികള്‍ ഉണ്ട്.

Sherlock

ഫോട്ടോസ് എല്ലാം മനോഹരം...:)

തമനു

എല്ലാം നല്ല പടങ്ങള്‍ അപ്പൂ...

:)

സഹയാത്രികന്‍

നന്നായി... നന്നായി... നന്നായി

മാഷ്ക്ക് സത്യത്തില്‍ ഞങ്ങളോടെന്തെങ്കിലും വിരോധണ്ടോ...
അല്ല മാസിലോരോന്നായി നാട്ടിലെ പോട്ടങ്ങള് പോസ്റ്റണോണ്ട് ചോദിച്ചതാ...
ഞങ്ങളെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കണേ... ഞങ്ങളെന്ത് തെറ്റ് ചെയ്തു....!

ഓ :ടോ : അഭിലാഷേ... ഇങ്ങേര് പുലിയാ...
ഷാര്‍ജേലല്ലേ..ശ്രദ്ധിച്ചോളൂ... ഒരു സാന്‍ഡല്‍ കളര്‍ NISSAN TIDA വണ്ടി നിര്‍ത്തി ഒരു NIKON D 50 CAMERA WITH ZOOM ഉം കൊണ്ട് ഒരു ചുള്ളനിറങ്ങിയാ പിടിച്ചോളൂ.. ഇദ്ദേഹം തന്നെയായിരിക്കും.
:)

അപ്പ്വേട്ടാ Word Verification യൂ ടൂ...
:(

സാജന്‍| SAJAN

അപ്പൂ. എത്ര നന്നായി ഈ ചിത്രങ്ങള്‍, ഏറെ ഇഷ്ടപ്പെട്ടു...
ആശംസകള്‍!!!

ശ്രീ

അപ്പുവേട്ടാ...
കലക്കി.
എല്ലാ ചിത്രങ്ങളും.
പ്രത്യേകിച്ച് ആ സ്ലേറ്റ് മായ്കാനെടുക്കുന്ന കൊച്ചു ചെടി.
:)

krish | കൃഷ്

കൊലയും കലവും. (പൂക്കുല, തേങ്ങാക്കൊല, വാഴക്കൊല, മണ്‍കലം) നല്ല ഗോമ്പിനേഷന്‍.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. വെള്ളത്തണ്ട്(മഷിത്തണ്ട്) ഇപ്പോള്‍ കുട്ടികള്‍ ഉപയോഗിക്കാറുണ്ടോ, കാണാനേ ഇല്ല.

ശാലിനി

എന്‍റെ വെള്ളത്തണ്ട് ! ഇപ്പോ കുട്ടികള്‍ സ്ളേറ്റ് ഉപയോഗിക്കുന്നില്ലല്ലോ പിന്നെന്തിനാ മഷിത്തണ്ട്?

കാഴ്ചകളൊക്കെ മനോഹരം.

ആഷ | Asha

അപ്പൂ, എന്തു ഭംഗി ഈ ചിത്രങ്ങള്‍ കാണാന്‍!

[ nardnahc hsemus ]

അപ്പു,
ആ തീക്കലം ശരിയ്ക്കും ഇഷ്ടമായി. ഒരുപാട് “ആര്‍ത്തിയുള്ള” ഓര്‍മ്മകള്‍ നല്‍കുന്ന ചിത്രം.
ഉള്ളില്‍ വേവുന്ന കഞിയോടല്ലായിരുന്നു, മറിച്ച് അതിനോടൊപ്പം വേവുന്ന “മുട്ട”യോടായിരുന്നു ആര്‍ത്തി... തീക്കനലില്‍, ചുട്ടെടുക്കുന്ന കശുവണ്ടിപരിപ്പിനോടും പൂഴ്ന്നിരിയ്ക്കുന്ന കൊള്ളിക്കിഴങിനോടുമായിരുന്നു ആര്‍ത്തി...
:)

ധ്വനി | Dhwani

മനോഹരം!

അവസാന പടം ഒരുപാടിഷ്ടമായി!!

പൈങ്ങോടന്‍

എല്ലാം ഇഷ്ടപ്പെട്ടു. ഒന്നാമത്തെ പടം കൂടുതലായി ഇഷ്ടമായി..

ശ്രീലാല്‍

ഒന്നാം ഭാഗം കാണുന്നത് രണ്ടാം ഭാഗം കണ്ടതിനു ശേഷം. ഇതൊക്കെ കാണാന്‍ ലേറ്റ് ആകുന്നല്ലോ എന്ന വിഷമം.

കൊട് കൈ.
നല്ല ചിത്രങ്ങള്‍....

തെങ്ങിന്‍ പൂക്കുല കിടു. അതിന്റെ സ്വര്‍ണ്ണവര്‍ണ്ണം മനോഹരമായി പതിഞ്ഞിരിക്കുന്നു. വഴക്കൂമ്പ് ഉഗ്രന്‍. ദേയ്, നമ്മുടെ തൊട്ടടുത്ത് വിരിഞ്ഞിരിക്കുന്നതു പോലെ..
അടുപ്പും അടുപ്പത്തെ ചോറും ഉഗ്രന്‍.
ഒന്നാം പൊസ്റ്റിലെ പേരക്ക പറിച്ചു തിന്നാന്‍ തോന്നി.


ഇനിയും പോരെട്ടെ.

ഏ.ആര്‍. നജീം

അപ്പൂ, മൂന്ന് പോസ്റ്റ് വായിക്കേണ്ട സമയം ഈ ചിത്രങ്ങള്‍ നോക്കിയിരുന്നു പോയിട്ടൊ..
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍...
അടുത്ത ഭാഗം ഉടന്‍ വരുമല്ലോ അല്ലേ..

അപ്പു ആദ്യാക്ഷരി

ഈ നാടന്‍ കാഴ്ചകള്‍ കാണാനെത്തിയ എല്ലാവര്‍ക്കും, അഭിപ്രായങ്ങള്‍ പറഞ്ഞ ഇത്തിരിവെട്ടം, ചന്ദ്രകാന്തം, അഭിലാഷ്, ആവനാഴിച്ചേട്ടന്‍, മനോജ്, സുല്‍, കുട്ടിച്ചാത്തന്‍, കരീം മാഷ്, പേരയ്ക്ക, കുഞ്ഞന്‍, ജിഹേഷ്, തമനു, സഹയാത്രികന്‍, സാജന്‍, ശ്രീ, കൃഷ്, ശാലിനി,ആഷ, സുമേഷ്, ധ്വനി, പൈങ്ങോടന്‍, ശ്രീലാല്‍, നജീം എന്നിവര്‍ക്കും നന്ദി.

ശ്രീഹരി::Sreehari

ആഹാ.... എല്ലാം നല്ല ഫോട്ടോസ്..... നന്നായിരിക്കുന്നു......
എന്റെ കേരളം എത്ര സുന്ദരം!

മറ്റൊരാള്‍ | GG

കൂമ്പും, കുലയും(വാഴ)മാത്രമേ എനിയ്ക് കാണാന്‍ സാധിക്കുന്നുള്ളൂ. നല്ല കാഴ്ചകള്‍. കുട്ടിയായിരിക്കുമ്പോള്‍ വല്ലപ്പോഴുമെങ്കിലുമൊക്കെ വാഴക്കൂമ്പിലെ തേനിന്റെ മധുരം നുണഞ്ഞിട്ടുണ്ട്. കണ്ണന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ പഴങ്ങള്‍ സുലഭമായി വീട്ടിലെ ചെറിയ വാഴതോട്ടത്തിലുണ്ടായിരുന്നു.

ചേമ്പിലയിലെ വെള്ളത്തുള്ളികള്‍ നല്ല കാഴ്ച തന്നെയായിരിക്കും. ചില സാങ്കേതിക കാരണങ്ങളാല്‍ അതൊന്നും ഇവിടെ ദൃശ്യമല്ല.

Mahesh Cheruthana/മഹി

എല്ലാ ഫോട്ടോകളും വളരെ മനോഹരം!

മന്‍സുര്‍

അപ്പു...

എത്ര മനോഹരം ഈ കാഴ്ചകള്‍
ആ വീട്‌ കാണാന്‍ മോഹം
ആ തൊടിയിലൂടെ ഓടികളിക്കാന്‍ മോഹം

സൂപ്പര്‍ ചിത്രങ്ങള്‍ അപ്പൂ

നന്‍മകള്‍ നേരുന്നു

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP