ബുര്‍ജ് ദുബായിയും ഭൂമിയുടെ ‘അരികും’
കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്നും ‘കുട്ടിച്ചാത്തന്‍’ എന്ന ബ്ലോഗര്‍ എനിക്ക് ഒരു ഇ-മെയില്‍ ഫോര്‍വേഡ് ചെയ്തു തന്നു. ദുബായിയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ‘ബുര്‍ജ് ദുബായ്‘ എന്ന ലോകത്തെ എറ്റവും ഉയരംകൂടിയ കെട്ടിടത്തിനു മുകളില്‍നിന്ന് എടുത്ത ഒരു ചിത്രമാണത്. ചിത്രം താഴെക്കൊടുക്കുന്നു (ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടു നോക്കണേ).
അതോടൊപ്പം തന്നെ മറ്റൊരു ചിത്രകൂടിയുണ്ടായിരുന്നു. ബുര്‍ജ് ദുബായിയുടെ ഉയരത്തെപ്പറ്റി അല്പം കൂടി അവബോധം നല്‍കുന്നതിനായി ആവണം ആ ചിത്രംകൂടി മെയിലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മേഘങ്ങളാണോ എന്നു തോന്നിക്കുമാറ്, ബുര്‍ജ് ദുബായിയുടെ പരിസരം മൂടല്‍ മഞ്ഞിനാല്‍ മൂടിയ ഒരു പ്രഭാതത്തില്‍ എടുത്ത ചിത്രമാണിത്. സമീപത്തുള്ള മറ്റുകെട്ടിടങ്ങളുടെ തലകള്‍ ‘മേഘങ്ങള്‍ക്കും’ മുകളില്‍ അല്പം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, ഫോട്ടോഗ്രാഫര്‍ നില്‍ക്കുന്ന ബുര്‍ജ് ദുബായിയുടെ തല അതിലും എത്രയോ മുകളില്‍ എന്ന് വ്യംഗ്യം!
ആദ്യ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്ന വാചകങ്ങളാണ് ഈ മെയിലിനെ ഇത്രയധികം പ്രചാരത്തിലാക്കിയത്. അതിങ്ങനെയായിരുന്നു.
Now see this stuff………………….This is taken from world's tallest building "Burj Dubai" @ 2,620 ft / 801m!!! Really amazing!! Look at the edge (uppermost right corner) of the picture, you can almost see the turn of the earth! What do you think guys…………………The persons who are working on the upper most Girders can see the "ROTATION OF EARTH" So terrifying…..
അതനുസരിച്ച് ചിത്രത്തിന്റെ മുകളില്‍ വലത് അരികിനോടടുത്ത് കാണുന്ന ആര്‍ച്ച് ഭൂമിയുടെ ഗോളാകൃതിയുടെ ഒരു ഭാഗമാണ്. ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്നാല്‍ ഭൂഗോളത്തിന്റെ ഗോളാകൃതികാണാം എന്നു സാരം. പോരത്തതിന് അവിടെ ജോലിചെയ്യുന്ന പണിക്കാര്‍ക്ക് ഭൂമിയുടെ ‘കറക്കം‘ കാണാമെന്നും അതൊരു ഭയാനകമായ കാഴ്ചയാണെന്നും മെയില്‍ തുടരുന്നു!
ഏകദേശം ഒരു മാസത്തോളമായി വ്യാപകമായി ഫോര്‍വേഡ് മെയിലുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണിത്. മലയാള പത്രങ്ങളുള്‍പ്പടെ പലമാധ്യമങ്ങളും ആദ്യ ചിത്രം ക്യാപ്ഷന്‍ ഇല്ലാതെ പ്രസിദ്ധീകരിച്ചിരുന്നു (ക്യാപ്ഷന്‍ ഇല്ലല്ലോ - അത്രയും ആശ്വാസം!) ഈ ഫോട്ടോയില്‍ കാണുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ് എന്നായിരുന്നു കുട്ടിച്ചാത്തന്റെ ചോദ്യം. അതിന്റെ മറുപടി എഴുതിയതില്‍ നിന്നും പ്രസക്തഭാഗങ്ങള്‍ ഇവിടെ കുറിക്കട്ടെ:
നമ്മുടെ ഭൂമിയുടെ വ്യാസം (Diameter) ഏകദേശം 12756 കിലോമീറ്ററാണ്. ഇത്രയും വ്യാസമുള്ള ഒരു വലിയ ഗോളത്തിന്റെ ചുറ്റളവ് ഏകദേശം 40053 കിലോമീറ്ററും. അതായത്, ഭൂമിയെ ഒരു വലം വയ്ക്കുവാന്‍ 40053 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. ഇത്രയും വലിയ ഒരു ഗോളത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണ് നാം നില്‍ക്കുന്ന സ്ഥലം. അവിടെ നിന്നു നോക്കിയാല്‍ നമുക്ക് എത്രദൂരംവരെ അകലം കാണുവാന്‍ സാധിക്കും? നമ്മുടെ കണ്ണുകള്‍ സമുദ്രനിരപ്പില്‍നിന്നും എത്ര ഉയരത്തിലാണോ അതിനനുസരിച്ചാണ് നാം കാണുന്ന ചക്രവാളം വരെയുള്ള കാഴ്ചയുടെ ദൂരം നമുക്ക് അനുഭവപ്പെടുന്നത്. താല്പര്യമുള്ളവര്‍ക്ക്, ഇതുകണക്കാക്കുവാനുള്ള സൂത്രവാക്യങ്ങള്‍ ഇവിടെയും ഇവിടെയും കാണാം. ഉദാഹരണത്തിന് സമുദ്രതീരത്തുനില്‍ക്കുന ഒരാള്‍ക്ക് (170 സെ.മി ഉയരമുള്ളയാള്‍ എന്നിരിക്കട്ടെ) ഏകദേശം 4.7 കിലോമീറ്റര്‍ ദൂരത്തിലായാണ് ചക്രവാളം കാണപ്പെടുക.
നാം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉയരം കൂടുംതോറും നമുക്ക് കാണാന്‍ സാധിക്കുന്ന ചക്രവാളത്തിലേക്കുള്ള ദൂരവും കൂടുമെന്നു പറഞ്ഞല്ലോ. 800 മീറ്റര്‍ (2624 അടി) ഉയരത്തിലെത്തിനില്‍ക്കുന്ന ബുര്‍ജ് ദുബായിയുടെ മുകളില്‍നിന്ന് കാണുന്ന ചക്രവാളം ഏകദേശം 102 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും. ഇത്രയും ഉയരത്തില്‍ നിന്നാല്‍ ഭൂമി ഉരുണ്ടതായി കാണപ്പെടുമോ? മറ്റൊരു ചോദ്യം ഇതിനിടയില്‍ ചോദിക്കട്ടെ. വിമാനങ്ങളില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്കറിയാം, ജെറ്റുകള്‍ സാധാരണ പറക്കുന്ന ഉയരം 36000 അടിയാണ്, ഏകദേശം 11 കിലോമീറ്റര്‍. ഏകദേശം 378 കിലോമീറ്റര്‍ അകലെയയാണ് ചക്രവാളം ഇത്രയും ഉയരത്തില്‍നിന്നു നോക്കിയാല്‍ കാണാറാവുക. അവിടെനിന്ന് ഭൂമി ഉരുണ്ടതായി കാണപ്പെടാറുണ്ടോ? ഇതാ, ഒരു വിമാനത്തിന്റെ ജനാലയിലൂടെ എടുത്ത ഒരു ചിത്രം.
ഇവിടെ ഭൂമിയുടെ ഗോളാകൃതിയില്‍ കാണപ്പെടുന്നില്ല എന്നു വ്യക്തമല്ലേ!
കുറച്ചുകൂടി ഉയരത്തിലേക്ക് പോകാം. 350 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ വലംവയ്ക്കുന്ന ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ചിത്രം വിക്കിപീഡിയയില്‍ ഉണ്ട്. ചിത്രം താഴെക്കൊടുക്കുന്നു.
ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്ന് കാണപ്പെടുന്നുവെന്ന് മെയിലില്‍ പറയുന്നത്രയും ഇല്ലെങ്കിലും (!!!) ഈ ചിത്രത്തില്‍ ഭൂമിയുടെ ഗോളാകൃതി ചെറുതായി കാണാവുന്നതാണ്. നമുക്ക് വളരെ പരിചയമുള്ള, Blue Marble എന്ന പേരില്‍ അറിയപ്പെടുന്ന ഭൂമിയുടെ പൂര്‍ണ്ണകായ ചിത്രം, അപ്പോളോ-17 ലെ യാത്രികര്‍ ചന്ദ്രനിലേക്കുള്ള യാത്രാമദ്ധ്യേ 29000 കിലോമീറ്റര്‍ അകലെവച്ച് എടുത്തതാണ്. അപ്പോളോ യാത്രികരല്ലാതെ മറ്റു മനുഷ്യരാരും ഇതേവരെ ഇപ്രകാരം ഭൂമിയെ പൂര്‍ണ്ണരൂപത്തില്‍ ദര്‍ശിച്ചിട്ടില്ല.
കടപ്പാട് : വിക്കിപീഡിയ കോമണ്‍സ്
(ഇതിവിടെ എഴുതാന്‍ കാര്യം, നമ്മുടെ ഒരു പ്രമുഖമലയാള പത്രം, വര്‍ഷങ്ങള്‍ക്കുമുമ്പ് സ്പേസ് ഷട്ടില്‍ വിക്ഷേപണ റിപ്പോര്‍ട്ടിനോടനുബന്ധിച്ച് ഈ ചിത്രം നല്‍കിയിട്ട് ഒരു അടിക്കുറിപ്പ് നല്‍കി : “സ്പേസ് ഷട്ടീലില്‍ നിന്നുമുള്ള ഭൂമിയുടെ ദൃശ്യം“ എന്ന് ! ഇനി എപ്പോഴെങ്കിലും ഇത്തരം അബദ്ധം പത്രങ്ങള്‍ എഴുതുന്നതു കണ്ടാല്‍ ഓര്‍ത്തുകൊള്ളുക, സ്പേസ് ഷട്ടിലില്‍നിന്ന് ഭൂമീയെ ഈ രീതിയില്‍ കാണാനാവില്ല, കാരണം സ്പേസ് ഷട്ടിലിന്റെ ഓപ്പറേഷനല്‍ ഹൈറ്റ് 185 to 960 കിലോമീറ്റര്‍ ആണ്. സാധാരണഗതിയില്‍ 400 കിലോമീറ്ററിനു മുകളിലേക്ക് പോകാറും ഇല്ല. ഇത്രയും ഉയരത്തില്‍ നിന്നാലും ഭൂമിയെ മുകളില്‍ കാണുംവിധം കാണാനാവില്ല)
എന്തുകൊണ്ടാണ് പതിനൊന്നുകിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ജെറ്റില്‍ നിന്നുപോലും ഭൂമിയുടെ ഗോളാകൃതി വ്യക്തമല്ലാത്തത്? കാരണം നാം കാണുന്ന 375 കിലോമീറ്റര്‍ നീളത്തിലുള്ള ഭൂമിയുടെ ഭാഗം, അതിന്റെ 40053 കിലോമിറ്റര്‍ എന്ന ചുറ്റളവിന്റെ വെറും 106 ല്‍ ഒരു ഭാഗം മാത്രമാണ്. അപ്പോള്‍ പിന്നെ ഒരു കിലോമീറ്റര്‍ പോലും ഉയരത്തിലെത്താത്ത ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്ന് ഭൂമിയുടെ ഗോളാകൃതി എങ്ങനെ കാണാനാവും!
ഇത്രയും കാര്യങ്ങള്‍ ശരിതന്നെ. പിന്നെയെന്തായിരിക്കാം ആ ഫോട്ടോയില്‍ ഗോളാകൃതിയില്‍ കാണപ്പെടുന്ന അരിക്? ഇതാണ് ലെന്‍സ് ഡിസ്റ്റോര്‍ഷന്‍ എന്ന പ്രതിഭാസം. എക്‍സ്ട്രീം വൈഡ് ആംഗിള്‍ ലെന്‍സുകളില്‍ (ഉദാ: ഫിഷ് ഐ ലെന്‍സ് - Fish eye lense) Sperical distortion സാധാരണമാണ്. ഇത്തരം വൈഡ് ആംഗിള്‍ ലെന്‍സുകള്‍ വളരെ വിശാലമായ രംഗങ്ങളുടെ പ്രതിബിംബം ഉണ്ടാക്കുമ്പോള്‍ അവയുടെ അരികുകള്‍ വളഞ്ഞുപോകും. (മറ്റൊരു ഉദാഹരണ ചിത്രം ഇവിടെ , ഇവിടെ, ഇവിടെ ) ബുര്‍ജ് ദുബായി നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി കടല്‍ത്തീരമാണ്. ചക്രവാളവും അവിടെനിന്നാല്‍ കാണാം. ഈ ഫോട്ടോയുടെ മുകളറ്റത്തുകാണുന്നത്, ഇപ്രകാരം ഡിസ്റ്റോര്‍ഷന്‍ സംഭവിച്ച് വളഞ്ഞുപോയ ചക്രവാളമാണ്, അല്ലാതെ ഭൂമിയുടെ ഗോളാകൃതിയല്ല. ദുബായിയില്‍ താമസിക്കുന്നവര്‍ക്കറിയാം, ഈ ചിത്രത്തില്‍ കാണപ്പെടുന്ന ഭൂവിഭാഗം ഏകദേശം ബര്‍ദുബായി മുതല്‍ ജബലലി വരെയുള്ള പത്തുപതിനഞ്ചു കിലോമീറ്റര്‍ മാത്രമാണ്. ഇത്രയും ദൂരത്തിനിടയില്‍ ഭൂമിവളഞ്ഞു ഗോളമായി മാറിയിരുന്നുവെങ്കില്‍, കേരളത്തിലേക്ക് നടന്നുപോകാവുന്നതേയുള്ളായിരുന്നു! ചിത്രത്തില്‍ കാണുന്ന വളവിന്റെ അളവു വച്ചു നോക്കിയാല്‍ ഒരു പൂര്‍ണ്ണവൃത്തത്തിന്റെ മൂന്നിലൊന്നോളം വരുമത്.
ഇനി രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് മേഘമോ എന്ന സംശയത്തിന്റെ ഉത്തരം. ഭൂമിയുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘങ്ങളില്‍ ഏറ്റവും താഴെ കാണപ്പെടുന്നത് സ്ട്രാറ്റസ് മേഘങ്ങളാണ്. അവ 6000 അടിമുതല്‍ മുകളിലേക്കാണ് കാണപ്പെടുക. ആ ഉയരത്തില്‍ എത്തുവാന്‍ ബുര്‍ജ് ദുബായിക്ക് ഇനിയും ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി കൂടി ഉയരം വേണ്ടിയിരിക്കുന്നു! രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് മൂടല്‍ മഞ്ഞാണ്, മേഘങ്ങളല്ല. മൂടല്‍ മഞ്ഞ് ഭൂതലത്തിനോട് വളരെ അടൂത്താണല്ലോ രൂപപ്പെടുന്നത്. അപ്പോള്‍ സ്വാഭാവികമായും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളറ്റം മഞ്ഞിന്റെ മുകള്‍ത്തട്ടിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കും ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
ഏതായാലും രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന ഭൂമി, ആദ്യചിത്രത്തിലേതിനേക്കാള്‍ വളരെ വലുതാണെന്ന വസ്തുത ആദ്യമായി ഈ മെയില്‍ ഉണ്ടാക്കിയ ആള്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല!! ഇത്തരം മെയിലുകള്‍ കിട്ടുമ്പോള്‍ അതില്‍ അതിശയപ്പെടുന്നതോടൊപ്പം അതിലെ സത്യാവസ്ഥയെന്തെന്ന് ബോധ്യപ്പെടുവാന്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രം മതി എന്നു സൂചിപ്പിക്കുവാനാണ് ഈ പോസ്റ്റ്.
66 comments:
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്നു നോക്കിയാല്‍ ഭൂമിയുടെ ഗോളാകൃതി കാണാനാവുമോ?
ഇപ്പൊ കിട്ടുന്ന ഫോര്‍വേഡ് മെയിലുകളെ ഒന്നും വിശ്വസിക്കാറേ ഇല്ല ഞാന്‍.. :)
ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ... അഭിനന്ദനങ്ങളും, തേങ്ക്യുവും..
ഓടോ : അവിടെ ജോലിചെയ്യുന്ന പണിക്കാര്‍ക്ക് ഭൂമിയുടെ ‘കറക്കം‘ കാണാമെന്നും അതൊരു ഭയാനകമായ കാഴ്ചയാണെന്നും മെയില്‍ തുടരുന്നു!
അതില്‍ സത്യം കാണും.... ഇതിന്റെ നാലിലൊന്നു ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ കേറിയിട്ട് ഞാന്‍ കണ്ടിട്ടുണ്ടല്ലൊ ഭൂമി മൊത്തം കറങ്ങുന്നത്.. :)
അപ്പൂ,
എനിക്കും കിട്ടിയിരുന്നു ആ ഫോട്ടൊകള്‍ മെയിലില്‍, ക്യാപഷന്‍ ഇല്ലാതെ. അതിനാല്‍ അതേപ്പറ്റി ചിന്തിച്ചതുമില്ല.
-ഇത്രയും വിവരങ്ങള്‍ തേടിപ്പിടിച്ച് പോസ്റ്റാക്കിയ അപ്പൂനെ “സമ്മതിക്കണം!”
(തറയില്‍ കിടന്ന് തമനു സ്വയം കറങ്ങുന്നത് കണ്ടിട്ടുള്ളവരുണ്ടോ?)
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഇത്രയും വിവരങ്ങള്‍ കണ്ടെത്തി പോസ്റ്റിയതിന് നന്ദി.
അപ്പു, സമ്മതിച്ചിരിക്കുന്നു. എന്തുമാത്രം കണക്കുകളാണ്‍ പറഞ്ഞിരിക്കുന്നത്. ആലോചിച്ചാലോചിച്ച് എന്റെ തല പുകഞ്ഞ് പുകഞ്ഞ് ആ പടത്തില്‍ കാണുന്ന മേഘം പോലെ എന്റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്നു.:)
നല്ല പോസ്റ്റ്. വിജ്ഞാനപ്രദം!
താങ്കള്‍ ഇവിടെ പറഞ്ഞ മെയില്‍ എനിയ്ക്കും കിട്ടിയിരുന്നു.
തമനു അച്ചായന്‍ പറഞ്ഞത് പോലെ
“ഇപ്പൊ കിട്ടുന്ന ഫോര്‍വേഡ് മെയിലുകളെ ഒന്നും വിശ്വസിക്കാറേ ഇല്ല ഞാന്‍..“
ലേഖനം ആകെക്കൂടെ ഒന്ന് ഓടിച്ച് വായിച്ചു.. കുറെയൊക്കെ മനസ്സിലായി. തലകറങ്ങുന്നു. അതിനാല്‍ നിര്‍ത്തി.
മെയിലില്‍ പറയുന്ന പ്രകാരം(?) ഗോളാകൃതിയിലുള്ള ഒരു വസ്തുവിന് എവിടാണ് അരികും, അതിര്‍ത്തിയും, മൂലയുമൊക്കെ?
കടല്‍ക്കരയിലോ, അല്‍പ്പം ഉയര്‍ന്ന സ്ഥലത്തോ, വളരെ വിസ്തൃതമായ തുറസ്സായസ്ഥലത്തോ പോയി നിന്നാലും “കണ്ണെത്തും ദൂരത്ത്“ ഭൂമിയുടെ ഒരുഭാഗം വൃത്താംശരൂപത്തില്‍ കാണാമല്ലോ.
Appu,
please read this post as well.
നല്ല പോസ്റ്റ് അപ്പു...ഇത് പി.ഡി.എഫ് ആക്കുന്നതില്‍ വിരോധം ഉണ്ടോ?
സ്വന്തം കറക്കത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ശരിയായി വരുന്നു..ജാഗ്രതൈ...
ദസ്തക്കിര്‍, ഞാന്‍ ആ പോസ്റ്റ് അന്നുതന്നെ കണ്ടിരുന്നു, കമന്റൂം ചെയ്തിരുന്നു.
മൂര്‍ത്തീ, ധൈര്യമായി പി.ഡി.എഫ് ആക്കൂ.
പൊയ്മുഖം, നിങ്ങള്‍ കടല്‍ത്തീരത്തു നില്‍ക്കുമ്പോള്‍ ചക്രവാളം കാണാറുണ്ടെങ്കിലും, അതൊരു നേര്‍രേഖയായല്ലേ കാണുന്നത്, ആര്‍ച്ചായിട്ടല്ലല്ലോ? അതാണിവിടെ പറയുന്നത്. ഈ ഫോട്ടോയില്‍ അങ്ങനെയല്ല, ചക്രവാളം ആര്‍ച്ച് രൂപത്തില്‍ കാണപ്പെടുന്നതിനാലാണ് ഇങ്ങനെ ചിലര്‍ക്കെങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടായത്.
സതീശാ, തലപുണ്ണാകാന്‍ തക്ക കണക്കുകള്‍ ഈ പോസ്റ്റില്‍ ഉണ്ടെന്നോ!! എവിടെ?
അപ്പുവാണപ്പൂ ശരിയായൊരപ്പൂ..
ഡൌട്ടുകള്‍ ക്ലിയറാക്കുമപ്പുച്ചേട്ടന്‍!
നന്ദിയുണ്ടപ്പോ നന്ദിയുണ്ട്..
നന്ദിയുണ്ടപ്പൂ നന്ദിയുണ്ട്...!!
(ന്താ? ഒരു വല്ലത്ത നോട്ടം? നമ്മക്കൊന്നും കുട്ടിക്കവിത എഴുതിക്കൂടെ? ങേ?)
നല്ല പോസ്റ്റ്............
വളരെ നല്ല വിശദീകരണം...
അഭിയുടെ അഭിനന്ദനങ്ങള്‍...
എനിക്കും അയച്ചുതന്നിരുന്നു കുട്ടിച്ചാത്തന്‍ ഈ സംഗതി. ബട്ട്, ഞാന്‍ മറുപടി അയക്കാന്‍ പോയില്ല, രണ്ട് കാരണങ്ങള്‍..
1) അത് തെറ്റാണെന്ന് അറിയാമെങ്കിലും എക്സ്പ്ലെയിന്‍ ചെയ്യാനുള്ള തരത്തിലുള്ള ടെക്ക്നിക്കല്‍ നോളജ് ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ എനിക്ക് ഇല്ല.
2)പിന്നെ, ആ ചാത്തന്‍ അങ്ങിനെ തന്നെ വിചാരിച്ചോട്ടേന്ന് കരുതി :-) ഹി ഹി, എന്താന്ന് വച്ചാ, ആ ചെക്കന്‍ ഓണ്‍ സൈറ്റ് ഡ്യൂട്ടിക്ക് അടുത്ത് തന്നെ അമേരിക്കയിലേക്ക് പോകുന്നുണ്ട് പോലും. എനീപ്പോ അവിടെ പോയിട്ട് വന്നിട്ട് അവിടുത്തെ വല്യ വല്യ ബില്‍ഡിങ്ങുകളെപറ്റി ബ്ല ബ്ല ബ്ല പറഞ്ഞാല്‍ കേള്‍ക്കണ്ടേ? അപ്പോള്‍ നമ്മക്കും വല്ലതും വേണ്ടേ തിരിച്ചടിക്കാന്‍ ആയുധം!? ഭൂമിമൊത്തം കാണുന്ന ഈ ബില്‍ഡിങ്ങിന്റെ അത്രവരില്ലടാ നിന്റെ ഓണക്ക അമേരിക്കയില്‍ കാണുന്ന പീക്കിരി ബില്‍ഡിങ്ങ്സ് എന്ന് പറയാന്‍ വേണ്ടി മാറ്റിവച്ച ഒരു ഐറ്റമായിരുന്നു ഇത്, എന്റെ അപ്പൂ ! അത് മൊത്തം കുളമാക്കി കൈയ്യില്‍ തന്നല്ലോ... ശ്ശൊ.. ഇനി ഞാനെന്ത് പറഞ്ഞൊപ്പിക്കും.. ആകെ കണ്‍ഫൂഷനായല്ലോ ദൈവേ...
എന്ന് സ്വന്തം
സ്വാമി അഭിസ്വരൂപാനന്ദ ചൈതന്യ!
ഓഫ് ടോപ്പിക്കേ:
ഓ.. പേരു മാറ്റിയത് പറയാന്‍ മറന്നെന്റപ്പൂ.. ഒരോരോ തിരക്കുകള്‍! ഞാന്‍ സ്വാമിയാവാന്‍ പോവുകയാ! അതാ ഇപ്പോഴത്തെ ഫാഷന്‍. ഇപ്പഴേ നാമം നോം തീരുമാനിച്ചു: “സ്വാമി അഭിസ്വരൂപാനന്ദ ചൈതന്യ!“. ഫീമേല്‍സ് എനിക്കീമെയില്‍ ചെയ്താല്‍ ശിഷ്യത്വം ഫ്രീ! ഓം ശാന്തി ശാന്തി ശാന്തി! (നല്ല പേര്! അവളും വന്നിരുന്നേല്‍..)
:-)
:-)
Excellent post!
ഫോര്‍വേഡുകളായി വരുന്ന മെയിലുകളുടെ പിന്നില്‍ ഇ-മെയില്‍ അഡ്രസുകള്‍ കളക്ടുചെയ്യാനുള്ള വല്ല സ്പാം മെയിലുകളുടെയും കൈയ്യുണ്ടോ എന്ന് സംശയം തോന്നിയിട്ടുണ്ട്. എന്തുമാത്രം ഇ-മെയില്‍ ഐഡികളാണ് ഇത്തരം മെയിലുകളില്‍ കുമിഞ്ഞുകൂടുന്നത്? നമ്മള്‍ ആര്‍ക്കെങ്കിലും മെയിലുകള്‍ ഫോറ്വേഡ് ചെയ്യുന്നുണ്ടെങ്കില്‍, ഏറ്റവും കുറഞ്ഞത് അതിനുമുമ്പുള്ളവരുടെ ഇ-മെയിലുകള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്തതിനു ശേഷം മാത്രം ഫോറ്വേഡ് ചെയ്യുകയാണ് നല്ലതെന്നു തോന്നുന്നു.
അപ്പൂ,
വളരെ നല്ലത്. ഉയര്‍ന്നുയര്‍ന്ന് പോകുന്ന ബര്‍ജ്ജ് ദുബായിയെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ആക്കാന്‍ വേണ്ടി ബര്‍ജ്ജ് ദുബായിയുടെ യഥാര്‍ത്ഥ ഉയരം ഇതു വരെ പുറത്ത് വിട്ടിട്ടില്ലാ എന്നും കുവൈറ്റില്‍ ഇതു പോലെ ഉയര്‍ന്ന് വരുന്ന ഒരു കെട്ടിടത്തിന്റെ ഉയരത്തിനും ഒരു മീറ്ററെങ്കിലും മേലേ ആയിട്ടേ ഈ കെട്ടിടത്തിന്റെ പണി നിര്‍ത്തൂവെന്നും ഏറ്റവും മുകളിലെ നില അപ്പാടെ ഒരു ജപ്പാന്‍ കമ്പനി ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് മൊത്തം ചിലവായ തുകക്ക് തുല്യമായ തുകക്ക് വിലക്ക് വാങ്ങി കഴിഞ്ഞു എന്നും ഒക്കെയാണ് കഥകളുടെ പ്രവാഹം.
എന്തായാലും ബര്‍ജ്ജ് ദുബായിയെ ചുറ്റിപ്പറ്റി തുടരുന്ന കഥകളിലെ ശരിതെറ്റുകള്‍ വിലയിരുത്താന്‍ താങ്കളുടെ ലേഖനം ഉപകരിച്ചു.
ദുബായില്‍ താമസിക്കുന്ന ഞാനും ഇത്തരം കര ന്യൂസ് കേട്ടിട്ടുണ്ടയിരുന്നു...
ചിത്രത്തിന്റെ യാഥാര്‍ഥ്യം ഇതു വായിച്ചപ്പോഴാണ് മനസ്സിലായത്..
നന്ദി ഇത്ര വിശദമായി പോസ്റ്റിയതിന്..
അപ്പൂ..
വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. പിന്നെ ഇത്തിരി യുക്തിയോടെ ആദ്യ ഫോട്ടൊ നോക്കിയാല്‍ത്തന്നെ മനസ്സിലാക്കാം അതിന്റെ പൊള്ളത്തരം. നമ്മുടെ നാട്ടിലെ ചില മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ പോലും (ഇതിനും എത്രയൊ ഉയരത്തില്‍)നമ്മുടെ തല കറങ്ങുകയല്ലാതെ ഭൂമി ഉരുണ്ടതായി കാണാന്‍ പറ്റീട്ടില്ല.
ഈ മെയില്‍ ഒരു ബിസിനസ്സ് സ്ട്രാറ്റജിയല്ലെ..!
വളരെ വ്യക്തമയും യുക്തിപൂര്‍വ്വമായും എഴുതിയതിനു അഭിനന്ദനങ്ങള്‍...ആളുകളെ ഒറ്റനോട്ടത്തില്‍ കബളിപ്പിക്കുന്ന ഒരു സൂത്രപ്പണിയാണ് ഈ ചിത്രത്തില്‍...ഇത്തരം കാര്യങ്ങളെ തുടര്‍ന്നും തുറന്നുകാണിക്കുക.
എസ്. കുമാര്‍
നല്ല പോസ്റ്റ്
കുറെ തെറ്റിധാരണകലുണ്ടായിരുന്നു അതൊക്കെ മാറ്റി തന്നു.
വളരെ വളരെ നന്ദി അറിയിക്കുന്നു.രണ്ടാമത്തെ ചിത്രം രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫ് നൂസ് ന്റെ ഗാലറിയില്‍ കണ്ടിരുന്നു.
നല്ല വിവരണം അപ്പുവേട്ടാ
എനിയ്ക്കും കിട്ടിയിരുന്നു ഇങ്ങനെയൊരു മെയില്‍. അപ്പോള്‍ തന്നെ അതേപ്പറ്റി ഗൂഗിളില്‍ തിരഞ്ഞു നോക്കി. ആ ഫോടോയും അടിക്കുരിപ്പും കണ്‍പ്പോഴേ തോന്നി ഫ്രോഡ് ആണെന്നു ( സയന്‍സ് പഠിച്ചതിന്റ്റ്റെ ഗുണം)
അപ്പൂജിയുടെ വിവാരണം നന്നായി
വിമാനത്തില്‍ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് ഇതൊരു പമ്പര വിഡ്ഡിത്തമാണെന്ന് മനസ്സിലാക്കിക്കൂടെ? ഇതു ഇത്രയൊക്കെ ടെക്നിക്കലാവണോ അപ്പുവണ്ണാ?
വിമാനത്തില്‍ കയറിയിട്ടില്ലാത്തവരും ബ്ലോഗ് വായിക്കുന്നവര്‍ക്കിടയില്‍ ഉണ്ടല്ലോ അനോണിച്ചേട്ടാ. ഒറ്റനോട്ടത്തില്‍ ഇതു ശരിയാണെന്ന് വിശ്വസിച്ചുപോയ പലരേയും എനിക്കറിയാം. (അവരാരും ഒരു മലയുടെ മുകളില്പോലും കയറിയിട്ടില്ലേ എന്നു ഞാന്‍ അതിശയിക്ക്കുകയും ചെയ്തു!)
എനിയ്ക്കും കിട്ടിയിരുന്നു ഈ മെയില്‍. അതില്‍ രണ്ട് മൂന്നു ചിത്രങ്ങളും കൂടിയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു മായാലോകം കാണുന്ന പ്രതീതി ജനിപ്പിയ്ക്കുന്നവ. ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്നും കാണുന്ന 'ഠ' വട്ടമാണോ ഭൂമി... എന്ന് ചിരിച്ചുതള്ളിയതായിരുന്നു അന്ന് അത്.
ഇത്രയും സാങ്കേതികവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ പോസ്റ്റ് കണ്ടപ്പോള്‍, സന്തോഷം തോന്നി; അപ്പുവിന് നന്ദി.. അന്വേഷണകൗതുകം നിറഞ്ഞ മനസ്സിന് എല്ലാ ആശംസകളും.
ചാത്തനേറ്:അപ്പോള്‍ ഫോട്ടോഷോപ്പ് ഇല്ലാതേം തരികിടകള്‍ ഫോര്‍വേഡുകളില്‍ സുലഭം,....ഒരു കുഞ്ഞ് ഫോര്‍വേഡിനു ഇത്രേം വല്യ മറുപടി തന്ന അപ്പുവേട്ടന്റെ സഹായമനസ്സിനു നന്ദി.
ഹവൂ ഞാനീ മെയില്‍ കണ്ടിട്ട് അന്ന് എന്റെ ഒഫീസിലുള്ള ഒരു എംബി(മന്ദന്‍)യുമായി കുറെ തല്ലുകൂടിയതാ..ഇനി കുറച്ചി ആധികാരികമായി സംസാരിക്കാം..എല്ലാവരും അത് വിശ്വസിച്ചും വിശ്വസിക്കാതെയോക്കെ വിട്ടപ്പോള്‍ അപ്പു ഇതിനായ് ചിലവഴിച്ച സമയത്തേയും പറഞ്ഞി മനസ്സിലാക്കിതന്ന രീതിയേയും അഭിനന്ദിക്കുന്നു...നല്ല ശ്രമം..വീണ്ടും തുടരണേ..
-*-
ബ്ലോഗ് അഗ്രഗേറ്ററില്‍ പോകാത്തത് കൊണ്ട് പോസ്റ്റ് ഇതുവരെ കണ്ടില്ല,ലിങ്ക് തന്നതിനു വളരെ നന്ദി..
ഇനിയെങ്ങാനം ലിങ്ക് തരാതിരുന്നാല്‍ ..:)
അപ്പൂ തികച്ചും വിജ്ഞാനപ്രദം... ഒത്തിരി നന്ദി.
ഓടോ:
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ വീടാണെന്ന് പറഞ്ഞ് ഒരു മെയില്‍ കിട്ടിയിരുന്നു. അത് കണ്ടപ്പോള്‍ ഓഫീസിലെ ഒരു സുഹൃത്ത് പറഞ്ഞ് രണ്ട് മുന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇത് അമിതാബ് ബച്ചന്റെ വീടായിരുന്നു. പുള്ളി ഇത് ഷാരൂഖിന് വിറ്റതാവും എന്ന് പറഞ്ഞു... :)
കലക്കി അപ്പുണ്ണിയേ, ഈ ഫോര്‍വേഡ് മെയില്‍ എനിക്കും കിട്ടിയിരുന്നു,ഞാന്‍ ഈ ചാത്തനെയൊന്നും അറിയില്ല ഇത് സോഴ്സ് വേറേ, നോക്കി വിട്ടു പക്ഷേ ഇതിനൊക്കെ ഇത്രയും സമയമെടുത്ത് മറുപടി എഴുതിയ അപ്പൂനെ സമ്മതിക്കണം!
അതെ ചിന്തിച്ചാ ഒരു അന്തോമില്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തോമില്ല
Informative
a good artcile appu
നന്നായിരിക്കുന്നു മാഷെ വിവരണം. ഫോട്ടൊഗ്രാഫി ടെക്നിക് ആണെന്നു ആദ്യമെ സംശയമുണ്ടായിരുന്നു.(വൈഡ് ലെന്‍സ്/ഫിഷ് ഐ) എന്നാലും ഇപ്പോള്‍ ഒരു ആധികാരിക വിവരണം കിട്ടി. നന്നായി. അഭിനന്ദനങ്ങള്‍ ഈ പരിശ്രമങ്ങള്‍ക്ക്...
കിട്ടുന്ന ഫോര്‍വേഡ് മെയിലുകള്‍ ഒന്നും വിശ്വസിക്കാറില്ല. പക്ഷേ ഈ പോസ്റ്റിലൂടെ ഇത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി. അഭിനന്ദനങ്ങള്‍
അപ്പൂ,ഇങ്ങനെ വിശദമായി എഴുതാന്‍ ക്ഷമയുണ്ടല്ലോ.നല്ല കാര്യം.ഫിഷ് ഐ ലെന്‍സ് എന്നൊരു സംഗതി കേട്ടിട്ടുണ്ടല്ലോ അത് വെച്ചെടുത്താലും ഇങ്ങനെ ഒരു എഫക്റ്റ് കിട്ടില്ലേ ?പിന്നെ രണ്ടാമത്തെ പടം , മൂടല്‍ മഞ്ഞ് ഉള്ള സമയത്ത് അടുത്തുള്ള ഏതെങ്കിലും വലിയ ബില്‍ഡിങ്ങിന്റ്റെ മുകളില്‍ നിന്നെടുത്താല്‍ ഇങ്ങനെ കിട്ടും.ഗള്‍ഫ് ന്യൂസില്‍ പണ്ട് സ്ഥിരം കാഴ്ചയായിരുന്നു.പിന്നെ ഫോട്ടോഗ്രാഫര്‍ക്ക് ബോറഡിച്ച് കാണും.ഇപ്പോള്‍ കാണാറില്ല.
നന്ദി ഇത്രയും നല്ല ലേഖനത്തിന്.
മുസാഫിര്‍ എഴുതിയത് ശരിയാണ്. ഫിഷ് ഐ ലെന്‍സ് (fish-eye lense) ഒരു എക്‍സ്ട്രീം വൈഡ് ആംഗിള്‍ ലെന്‍സാണ്. അത്തരം ലെന്‍സുകളിലാണ് ഇങ്ങനെയുള്ള സ്ഫെറിക്കല്‍ ഡിസ്റ്റോര്‍ഷന്‍ കാണുന്നത്.അങ്ങനെയുള്ള ഒരു ഫോട്ടോ ക്രോപ്പ് ചെയ്തതാവാനും മതി ഇത്.
ഈ മെയില്‍ എനിക്കും കിട്ടീരുന്നു. ഇതിനെക്കുറിച്ചിവിടെ ഓഫീസില്‍ പറഞ്ഞ് കുറെ ചിരിച്ചിരുന്നു. പോസ്റ്റ് നന്നായിട്ടുണ്ടു,
simple, descriptive and informative!.
നന്നായി അപ്പൂ ഈ പോസ്റ്റിട്ടത്.
അഭിനന്ദനീയം.
മാത്രമല്ല, പോസ്റ്റിന്റെ ഉദ്ദേശ്ശം എനിയ്ക്കു കൂടുതല്‍ ഇഷ്ടപ്പെട്ടു!
:)
ഇങ്ങനെയും മെയില്‍ ഉണ്ടായോ? അതു കലക്കി.
ബുര്‍ജ്ജ് ദുബായില്‍ നിന്ന് നോക്കിയാല്‍ ഭൂഗോളം മാത്രമല്ലേ കാണൂ, ബുര്‍ജ് അല്‍ അറബിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ സൌരയൂധം മൊത്തം കാണാം, പക്ഷേ മേലേക്ക് പോണവഴിക്ക് ചില സ്റ്റോപ്പില്‍ നിര്‍ത്തി പെട്രോളടിക്കണം എന്ന് മാത്രം
അപ്പുവേ... സൂപ്പര്‍ബ്ന്ന് പറഞാ പോര സൂപ്പര്‍ബ്!
ഏത് ജപ്പാന്‍ കമ്പനി? ഘ്രും! എന്റെ ഇമേജിനെ ഇല്ലാണ്ടാക്കാന്‍ ജപ്പാന്‍ കമ്പന്നി ഇതും പറയും ഇതിലപ്പറോം പറയൂം. ഇത് പോലെ മുന്ന് എണ്ണം ഉണ്ടാക്കാന്‍ ഉതകുന്ന കാശ് കൊടുത്താണു ഞാന്‍ ദുബായ്യ് വീട് ഒഴിഞപ്പോഴ്, പഴേ ഗള്‍ഫ് ന്യൂസ് പേപ്പറും ആക്രീം ഒക്കെ ഇടാന്‍, ആദ്യത്തേ നില വാങീത്.
ദേവന്‍ പറഞ ഗുട്ടന്‍സിനു ഒരു സല്യൂട്ട്!
വായിയ്ക്കാന്‍ സ്വല്‍പ്പം വൈകി.
വളരെ മികച്ച ഒരു ലേഖനം തന്നെ, അപ്പുവേട്ടാ. വളരെ വിശദമായി തന്നെ വിവരിച്ചിരിയ്ക്കുന്നു. ഫോര്‍വേഡ് മെയിലുകളെ ‘എല്ലാം’ കണ്ണടച്ച് വിശ്വസിയ്ക്കരുതെന്ന് ഒന്നു കൂടെ തെളിയിയ്ക്കുന്നു, ഈ പോസ്റ്റ്. :)
അപ്പൂ, നല്ല അവലോകനം. ഈ ലേഖനം വായിച്ചവരെങ്കിലും ഒരു ഫോട്ടോ കാണുമ്പോള്‍ ഒന്നാലോചിക്കും. ഇതു ശരിയ്ക്കുള്ളതു തന്നെയാണോന്ന്.
നമുക്ക് അനുഭവിക്കാവുന്ന ചക്രവാളത്തിന്റെ ദൂരം എത്രയുണ്ടാവും എന്ന ചിന്തയ്ക്ക് ഒരിക്കല്‍ ഉത്തരം കിട്ടി. ഒരിക്കല്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നിന്ന് ഒരു റോക്കറ്റ് പൊങ്ങുന്നപോലെ ജറ്റ് പ്ലെയിന്‍ വരുന്നതു കണ്ടു. അത് കിഴക്ക് പോയി മറയുന്നതുവരെ നോക്കി നിന്നു. ഏകദേശം 15-18 മിനിറ്റ് എടുത്തുകാണും. നമുക്കു കാണാവുന്ന ചക്രവാളത്തിന്റെ ദൂരം ഇതില്‍നിന്നും മനസ്സിലാക്കവുന്നതേയുള്ളൂ. കോണ്‍കോര്‍ഡ് സൂപ്പര്‍ സോണിക് ജെറ്റിന്റെ സ്പീഡ് മണിക്കൂറില്‍ 1600-1800 കി.മീ. ആണ്.
പിന്നെ ഇതിനോട് ചേര്‍ത്തു പറയാവുന്ന ഒരു അനുഭവം കൂടി. ഒരിക്കല്‍ റോക്കറ്റ് ലോഞ്ച് റ്റി.വി.യില്‍ ലൈവ് കണ്ടിരുന്നു. റോക്കറ്റിനോട് ചേര്‍ത്തു ഘടിപ്പിച്ച ഭൂമിയിലേയ്ക്ക് ഫോക്കസ്സ് ചെയ്യുന്ന കാമറയില്‍ നിന്നുള്ള ദൃശ്യം 15 മിനിറ്റോളം കണാന്‍ കഴിഞ്ഞു. അത്രയും നേരം ഭൂമിയെ സൂംഔട്ട് ചെയ്ത് ഗോളാകൃതിയില്‍ കണ്ടിരുന്നു. ഗോളം എന്നത് നമ്മുടെ ഊഹമാണ്. കാണുന്നത് പരന്ന ചിത്രമാണ്. ചന്ദ്രനെയും അങ്ങിനെയല്ലെ നമ്മള്‍ കാണുന്നത്.
ഉപകാരപ്രദമായ കുറിപ്പ്.
വളരെ നന്നായി വിവരിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
പാര്‍ത്ഥേട്ടന്റെ കമന്റിന് ഒരു അനുബന്ധമാണീ കുറിപ്പ്. ചക്രവാളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നമ്മുടെ തലയ്ക്കുമുകളിലൂടെ കടന്നു പോകുന്ന ഒരു വിമാനം നോക്കിയാല്‍ നാം അനുഭവിക്കുന്ന ചക്രവാളത്തെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടും എന്നെഴുതിയല്ലോ. ഇതില്‍ ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്.
നാം ഒരു കടല്‍ത്തീരത്തുനില്‍ക്കുകയാണെന്നിരിക്കട്ടെ. ദൂരെയായി ചക്രവാളം ഒരു നേര്‍ രേഖപോലെ കാണാം. പക്ഷേ അതിനോടു ചേര്‍ന്നു കാണപ്പെടുന്ന ആകാശത്തിന്റെ ഭാഗം അവിടെനിന്നും എത്രദൂരെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? പാര്‍ത്ഥേട്ടന്‍ പറഞ്ഞ ഉദാഹരണം തന്ന്നെ എടുക്കാം. ഒരു ജെറ്റ് പ്ലെയിന്‍ ചക്രവാളത്തില്‍ നിന്നും നാം നില്‍ക്കുന്ന അതേ ദിശയില്‍ വരുന്നു എന്നിരിക്കട്ടെ. ഭൂതലത്തില്‍നിന്നും പത്തുകിലോമീറ്റര്‍ ഉയരത്തിലാണ് അത് പറന്നുകൊണ്ടിരിക്കുന്നതെന്നും സങ്കല്‍പ്പിക്കുക. ഇനി "ഈചിത്രം ഒന്നു നോക്കൂ. ഇതില്‍ കാണിച്ചിരിക്കുന്നതുപോലെ നാം നില്‍ക്കുന്ന സ്ഥലം A യും,നാം കാണുന്ന ചക്രവാളം B യും ആണെന്നിരിക്കട്ടെ. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയാണ് ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ,B വരെയെത്തുന്ന നമ്മുടെ കാഴ്ചയുടെ നേര്‍രേഖ വീണ്ടും നീട്ടിയാല്‍ അത് C എന്ന പോയിന്റില്‍ വച്ച്, വിമാനം വന്നുകൊണ്ടിരിക്കുന്ന പാതയെ ഖണ്ഡിക്കുന്നത് കാണാം. അതായത് പത്തുകിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനം, C എന്ന പോയിന്റില്‍ എത്തുന്നതുമുതല്‍ തന്നെ നമുക്ക് ദൃശ്യമാണ്. അതേ സമയം C എന്ന പോയിന്റ്, യഥാര്‍ത്ഥ ചക്രവാളത്തേക്കാള്‍ വളരെ ദൂരെയാണുതാനും. അതിനാല്‍ നമ്മുടെ കാഴ്ചയ്ക്ക്ക് വിഷയീഭവിക്കുന്ന ആകാശത്തട്ടിന്റെ അതിര്, ഭൂമിയിലെ ചക്രവാളത്തേക്കാള്‍ വളരെ അകലെയാണെന്ന് മനസ്സിലാക്കാം.
Very informative post with excellent explanations...me too have seen this forward...
ഈ മെയില്‍ എനിക്കും ഫോര്‍വേഡായി വന്നിരുന്നു പക്ഷേ കൂടുതല്‍ ചിന്തിച്ച് തല പുകയ്ക്കാതെ കണ്ട് വാ പൊളിച്ചിരുന്നിട്ട് ക്ലോസ് ചെയ്തു വിട്ടു.
ഇതു വായിച്ചു വായിച്ചു വന്നപ്പഴല്ലേ സംഗതികള്‍ ഒക്കെ പിടികിട്ടിയേ :)
ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ... അഭിനന്ദനങ്ങളും, തേങ്ക്യുവും..
ഇപ്പോഴത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം taipei 101 ഞാന് പലപ്രാവശ്യം കണ്ടിട്ടുണ്ട്. തായ്പേയ് സിറ്റിയില് എവിടെ നിന്ന് നോക്കിയാലും ഇത് തലയുയറ്ത്തിപ്പിടിച്ച് നില്ക്കുന്നത് കാണാം. അങ്ങനെ ഒരു ദിവസം ഒന്നു വിശദമായി കണ്ടുകളയാം എന്നു കരുതി അടുത്ത് ചെന്നു നോക്കിയപ്പോള്, സത്യം പറഞ്ഞാല് അതിനു ചുറ്റുമുള്ള കെട്ടിടങ്ങള് അതിനേക്കാള് വലുതായി തോന്നി. visual illusion. പക്ഷെ ഇതിന്റെ മുകളില് നിന്നിട്ട് എനിക്ക് ഭൂമി കറങ്ങുന്നത് കാണാന് പറ്റിയില്ല. ഫോഗിനെ സ്ട്രാറ്റസ് ആയി പറയുന്നതില് തെറ്റില്ല എന്നു തൊന്നുന്നു. ചിലപ്പോള് അങ്ങനെ പറഞ്ഞു കാണാറുണ്ട്.
അപ്പുവിന്റെ പോസ്റ്റില് ഒരു അമ്പതടിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെ.
അപ്പൂവേ, മനോഹരം ഈ ലേഖനം എന്ന് പറയേണ്ടതില്ലല്ലോ........ബാക്കി ഒക്കെ ഫോണാം.....
appu: ആ കെട്ടിടത്തിന്റെ മുകളില്‍ പണിയെടുക്കുമ്പോള്‍ തലകറങ്ങി വീണ് ചാവുന്നവന്റെ അവസാനത്തെ കാഴ്ചയായിരിക്കണം ഭൂമിയുടെ കറക്കം.
പോസ്റ്റ് വായിച്ചു. ഒരു വല്യ മലയില്‍ പോലും പാഞ്ഞ് കയറാത്തവര്‍ക്കു ഇതൊക്കെ സ്പൂണ്‍ഫീഡ് ചെയ്തു കൊടുത്തതു നന്നായി, ഒരു നല്ല നമസ്കാരം.
‘ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ”.മൂന്നാലു തവണ വായിച്ചിട്ടും ഇപ്പോഴും മുഴുവനും മനസ്സിലായോ എന്നു വീണ്ടും സംശയം.ഇപ്പൊ കിട്ടുന്ന ഫോര്‍വേഡ് മെയിലുകളെ വിശ്വസിക്കാന്‍ പാടില്ല എന്നു മനസ്സിലായി.
വളരെ വളരെ രസകരം അപ്പൂ.
ഞാനൊക്കെ ആ പടം കണ്ടിട്ട് “ഹോ! അടിപൊളി!!”
ഭൂമി ഉരുണ്ടുതന്നെയാണെന്നുറപ്പിച്ച് അടുത്ത മെയിലുനോക്കും!
ഇത്രയും ഗഹനമായി ഈ ചിത്രങ്ങളുടെ ശാസ്ത്രീയതയും ഫോര്‍വേഡ് മെയിലുകളുടെ വിശ്വസനീയതയും കീറിമുറിച്ചെഴുതിയതിന് അപ്പൂന് നന്ദി!!അഭിനന്ദന്‍സ്!!
ഓ.ടോ:
നാട്ടീന്നുവരുമ്പോ കുറേ മപ്പുപടങ്ങള്‍ കൊണ്ടിടുമെന്ന് പ്രതീക്ഷിക്കുന്നു!
:)
പ്രിയപ്പെട്ട അപ്പു എന്ത് മാത്രം റിസര്‍ച്ച് ആണ് നടത്തിയിരിക്കുന്നത്. ശരിക്കും അറിവ് തരുന്നതവ. സത്യമാണ് ഫ്ലൈറ്റില്‍ പോകുമ്പൊള്‍ ഇല്ല്യാത്തത് എങ്ങനെ ആണ് ആ കെട്ടിടത്തില്‍ നിന്ന് നോക്കിയാല്‍ കാണും ............ ഇപ്പോള്‍ കിട്ടുന്ന ഫോര്‍വേഡ് മെയിലുകള്‍ അധികവും പൊട്ടത്തരങ്ങള്‍ ആണ്..
നല്ല പോസ്റ്റ്. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
പിന്നെ ആ ഫോട്ടോ കാണുമ്പോള്‍ തന്നെ അറിയാം എന്തോ ഒരു ഫോട്ടോഗ്രാഫി തരികിടയാണെന്ന്. കാരണം, ഈ റ്റൈപ്പ് വൃത്താകൃതിയില്‍ ഉള്ള കുറേ പടങ്ങള്‍ കണ്ടിട്ടുണ്ട്.
ഒരു വലിയ ഗവേഷണം തന്നെ നടത്തി എന്ന് തോന്നുന്നു.അറിവ് പകരുന്ന ഒരു നല്ല പോസ്റ്റ്.
അപ്പുവേ
കൊള്ളാം നല്ല പോസ്റ്റ് മച്ചാ.
‘നമ്മെക്കാള്‍ ബുദ്ധിയുള്ളവരാണ് മറ്റുള്ളവര്‍’ എന്ന നിരീക്ഷണത്താല്‍ മനസ്സിലാക്കിയത് മനസ്സില്‍ വക്കാറേ ഉള്ളൂ. അതു ഇതുപോലെ പൊളിച്ചെഴുതാന്‍ അപ്പുവിനേ കഴിയൂ. നന്നായിരിക്കുന്നു.
-സുല്‍
മേഘത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിച്ച് നടക്കുന്നതിനിടക്കാണ് ഇവിടെ എത്തിപ്പെട്ടത്.
എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു.
അല്പം ശാസ്ത്രം പഠിച്ചവരെ പറ്റിക്കാന്‍ എളുപ്പമാണ്. നന്നായി ശാസ്ത്രം പഠിച്ചവരേയും ശാസ്ത്രം ഒട്ടും പഠിക്കാത്തവരേയും ഒരിക്കലും പറ്റിക്കാന്‍ കഴിയില്ല. പിന്നെ ആകെ വേണ്ടത് ശാസ്ത്രബോധമാണ് അതുണ്ടെങ്കില്‍ ആരേയും പറ്റിക്കാന്‍ കഴിയുകയില്ല.
ഇപ്പോഴും ഒരെണ്ണം നടക്കുന്നുണ്ട്. ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നു, ചന്ദ്രനോളം വലിപ്പമുണ്ടാകും എന്നൊക്കെ പറഞ്ഞ് ഒരു തമാശ....
ഡിയര്‍ മൈ ഫ്രണ്ട് താങ്കള്‍ നന്നായി ച്ത്രങ്ങള്‍ എടുക്കുന്നുണ്ടല്ലോ പിന്നെ എന്തെ കാമറയുടെ ഫിഷ് ഐ ലെന്‍സ് വിദ്യ അറിയില്ല... ?
അഭിലാഷ് ശശി, താങ്കള്‍ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞിട്ടാണൊ ഈ കമന്റിട്ടത്? അതോ തുടക്കം മാത്രം കണ്ടിട്ടോ :-)
വളരേ നല്ല പോസ്റ്റ്.
ഇത്രയും detailആയി കാര്യങ്ങൽ വായിച് മനസ്സിലാക്കനും, അത് ബ്ലൊഗ് വഴി എല്ലവരേയും അറിയിക്കുവാനും ഉള്ള് വിശാലമനസ്സിനും, അതിന് വേണ്ടി സമയം കണ്ടെത്തിയതിനും, താങ്കൾക്ക് നന്ദി.
ഇത്തരം forwards കാണുംപ്പൊൾ, ഞാനും വിചാരിക്കറുണ്ട്, അതിലെ സത്യാവസ്ത മനസിലാക്കി, അതു എല്ലവർക്കും മറുപടി അയക്കണം എന്ന്. പക്ഷേ മടി കാരണം ചെയ്യാറില്ല.
ഒരാളെങ്കിലും ചെയ്തു കണ്ടതിൽ സന്തോഷം!
നന്നായിട്ടുണ്ട്.. ട്ടോ
അഭിനന്ദനങ്ങൾ.
ആപ്വേട്ടൻ കലക്കി!
ദാ ഇതാണ് പോസ്റ്റ്!!!
സ്ഫെറിക്കൽ ഡിസ്റ്റോർഷന്റെ വിശദീകരണമൊക്കെ വായിച്ചപ്പോൾ രോമങ്ങളെഴുന്നേറ്റുനിന്നു!
ശരിക്കും, പണ്ട് യൂറീക്ക എന്ന മാസികയിൽ വരാറുള്ള ശാസ്ത്രലേഖനങ്ങളുടെ ഒരു ഫ്ലേവർ ഫീൽ ചെയ്തു...
ഇനിയും ഇങ്ങനത്തെ സാധനങ്ങൾ പോരട്ടെ...
അപ്പുമാഷെ ബുർജ്ഖലീഫായെപ്പറ്റിയുള്ള ലേഖനം പൂർണമായിവായിക്കാൻസാധിച്ചില്ല വീണ്ടുംലേഖനംലെഭിക്കുന്നതിനു എവിടെതിരയണംമറുപടിതരുമല്ലോ
മാഷെ ബുർജ്ഖലീഫലേഖനംകണ്ടെത്തി താങ്കൾക്കു നന്ദി
സിറാജ്, ബുർജ് ഖലീഫയെപ്പറ്റിയുള്ള ലേഖനം ഇവിടെ കാണാമല്ലോ
Post a Comment