ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി
- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
35 comments:
മനുക്കുട്ടന്റെ അവധിക്കാലം....
മനുക്കുട്ടന്റെ എല്ലാ ചിത്രങ്ങളും മനോഹരം. ഒന്നാമത്തെ ചിത്രത്തില്‍ ഇപ്പോള്‍ പറക്കും എന്ന സ്റ്റൈല്‍. പിന്നെ ആ പശുവിന്റെ കഷ്ടകാലം, ഇപ്പോ അതു കഴുത്തു കുറുകി ചത്തുപോവും :) ഉണ്ണിയുടെയും മനുക്കുട്ടന്റെയും ഫോട്ടോയും ഇഷ്ടമായി. ആട്ടിന്‍ കുട്ടിയുടെ നല്ല കാലം. പാവം മീനുകള്‍. ആ തൊപ്പിയും അത്യുഗ്രന്‍.
മനുക്കുട്ടാ, എന്താ സുഖമല്ലേ........................??
ഇനിയും പോരട്ടെ. :)
അപ്പു മാഷെ..
മനുക്കുട്ടനിലൂടെ അപ്പൂട്ടന്‍ വീണ്ടും ബാല്യം ആസ്വദിക്കുന്നു അല്ലെ...ഇപ്പോ ഞാനും..!
ആ പറക്കല്‍ പടം ഇഷ്ടായിട്ടൊ
അപ്പു മാഷെ..
മനുക്കുട്ടനിലൂടെ അപ്പൂട്ടന്‍ വീണ്ടും ബാല്യം ആസ്വദിക്കുന്നു അല്ലെ...ഇപ്പോ ഞാനും..!
ആ പറക്കല്‍ പടം ഇഷ്ടായിട്ടൊ
ഫോട്ടോകള്‍ നന്നായിരിക്കുന്നു. നമ്മളുടെ അന്നത്തെ കളികളും അനുഭവങ്ങളും ഇന്നത്തെ അന്യനാട്ടില്‍ വളരുന്ന കുട്ടികളെ പരിചയപ്പെടുത്തേണ്ടതു തന്നെ. അല്ലെങ്കില്‍ അവര്‍ കരുതും ക്രിക്കറ്റും വീഡിയോ ഗെയിമും മാത്രമാണ് അവരുടെ ലോകത്തിലുള്ളതെന്ന്.
ഹായ് ഇതാരാ കിരീടമൊക്കെ വച്ച് ഗമയില്‍ ഒരു രാജാവ്!
അസ്സലായി,
അവധിക്കാലചിത്രങ്ങള്‍..
ആശംസകള്‍...
അസ്സലായി,
അവധിക്കാലചിത്രങ്ങള്‍..
ആശംസകള്‍...
മനുക്കുട്ടാ..മോനോടീ ആന്റിക്ക് അസൂയ തോന്നുന്നു.
അവധിക്കു നാട്ടില്‍ പോകുമ്പോള്‍ മക്കള്‍ക്കീ സൌഭാഗ്യങ്ങളൊക്കെ കൊടുക്കണംന്ന് ഉദ്ദേശിച്ചാവും പോകുക.പക്ഷേ പലപ്പോഴും നടക്കാറില്ല..മനുക്കുട്ടന്റെ മുഖത്തെ തിളക്കം കണ്ട് ഒന്നുറപ്പിച്ചു.ഇനിയീക്കാര്യത്തില്‍ ഉപേക്ഷയില്ല.
മനുക്കുട്ടന്‍ അവധിയങ്ങു അഘോഷിച്ചു എന്നു തോന്നുന്നു...ഏറ്റവും ഇഷ്ടപെട്ടത് അവസാനത്തെ ചിത്രം..:)
മനുക്കുട്ടന്‍ നാടിന്റെ നന്മകള്‍ മുഴുവന്‍ അസ്വദിയ്ക്കട്ടെ... ആഘോഷിയ്ക്കട്ടെ...
:)
എല്ലാം നല്ല പടങ്ങള്‍ അപ്പുവേ...
മനുകുട്ടാ ആര്‍മ്മാദിക്ക്യാല്ലേ നാട്ടില്‍.
ആദ്യ പടം ഒറ്റം കുത്തി കളിയാണൊ അപ്പു.
ആ കിരീടം വെച്ച ‘ജാജാവ്’ നന്നായിട്ടുണ്ട്.
-സുല്‍
അവധിക്കാലചിത്രങ്ങള്‍ ഹൃദ്യം, മനോഹരം.
യാത്രയുടെ ബാക്കി ചിത്രങ്ങളെല്ലാം എവിടെ അപ്പൂ?
ഹൃദ്യം ... സുന്ദരം...
ഭാഗ്യവാന്‍... :)
ഒരു പക്ഷേ..മുതിര്‍ന്നവരേക്കാള്‍ കേരളത്തിലെ അവധിക്കാലം ആസ്വാദിക്കുന്നത് കുട്ടികളാണെന്നെനിക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറത്തു കടന്നതിന്റെ ആഹ്ലാദം. ടിവിയിലും കാര്‍ട്ടൂണുകളിലും മാത്രം അടുത്തുപരിചയമുള്ള പലതും നേരിട്ടുകാണുന്നതിന്റെ കൗതുകം. മഴ.. പാടം..പുഴ..എന്നിവ തൊട്ട് മല്‍സ്യം വില്പനക്കാരനും പപ്പടം കൊണ്ടുവരുന്ന സ്ത്രീയും വരെ അവര്‍ക്കു താല്പര്യമുണര്‍ത്തുന്ന കാഴ്ചകളാണ്. ബസ്സിലും ഓട്ടോയിലും തീവണ്ടിയിലും കയറി യാത്ര ചെയ്യാന്‍ അവര്‍ക്കെന്തൊരു താല്പര്യം..
അവസാന പടം ... ആഹാ ... എന്താ മനൂന്റെ മുഖത്തെ സന്തോഷം ..
:)
2, 6, 7 ചിത്രങ്ങള്‍ എത്ര സുന്ദരം...എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യം...
:)
അങ്ങനെയൊരു അവധിക്കാലത്ത്! അല്ലേ?
കൊള്ളാം!
അവസാനത്തെ പടത്തിന്റെ താഴെ പകുതിഭാഗത്ത് എന്തിനാണ് കത്തി വെച്ചത്? ഇത്തരം ചിത്രങ്ങളുടെ ഫുള്‍സൈസ് ആണ് കാണാന്‍ കൂടുതല്‍ ഭംഗി. I mean an uncut version!!!! :)
മനുക്കുട്ടന്റെ അവധിക്കാലം അടിപൊളി...
എന്നെ ഏറെ കൊതിപ്പിച്ചത് ഏഴാമത്തെ പടം
ചിത്രങ്ങള്‍ നന്നായിരിക്കുന്നു :)
കമ്പ്യൂട്ടറെന്ത്, കീബോർഡെന്ത് എന്ന് പോലുമറിയാത്ത് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സ്വന്തം പേരിൽ ബ്ലോഗ്..!!
നാണമില്ലേ ബൂലോകരേ നിങ്ങൾക്ക്.?
മോളുടെയും മോന്റെയും ഫോട്ടോകളും, അവൻ/ അവൾ അപ്പിയിടുന്നതിന്റെയും മൂത്രമൊഴിയ്ക്കുന്നതിന്റേയും മറ്റും മറ്റും കാഴ്ചകളും വിവരങ്ങളും ബ്ലോഗീൽ കാണിച്ച് കയ്യടി വാങ്ങാൻ..??!!
ചിലർ സ്വന്തം ദാമ്പത്യ സ്വ്വകാര്യതകളിലേയ്ക്ക് കൂടി പോകുന്നു, ഇത്തരം കയ്യടി വാങ്ങാൻ.
ഇത്തരം തരം താണവർ, സ്വന്തം കിടപ്പറ രംഗങ്ങൾ കൂടി ബൂലോകത്ത് സമർപ്പിച്ച് കയ്യടി വാങ്ങാൻ വരുന്ന കാലം വിദൂരമല്ല.
നിരുപകാ, ബ്ലോഗിനെ കുറിച്ചും ബൂലൊകത്തെ കുറിച്ചും താന്കള്‍ക്കുള്ള ധാരണകള്‍ വിചിത്രം തന്നെ. ഗൂഗിള്‍ തന്ന സൌജന്യ സൌകര്യമാണ് എന്റെ ബ്ലോഗ്, ഒരു ഇ-മെയില്‍ ഐ.ഡി. പോലെ. അതില്‍ ഞാന്‍ എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ എഴുതുന്നു, ഇഷ്ടമുള്ള ഫോട്ടോകള്‍ ഇടുന്നു. അതിനുള്ള സൌകര്യമല്ലേ ഈ പേര്‍സണല്‍ വെബ്സൈറ്റ് എന്ന ബ്ലോഗ്? താന്കള്‍ പറയുമ്പോലെ എഴുതാന്‍ അറിയാത്ത കൊച്ചുകുഞ്ഞിന്റെ പേരില്‍ അല്ല ഈ ബ്ലോഗ്, എന്റെ ബ്ലോഗ് ഐ. ഡി. യാണ് അപ്പു എന്നത്. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു ശേഷം ഞാന്‍ ഒരു ഗ്രൂപ്പ് മെയില്‍ വഴി ആരോടും പറഞ്ഞിട്ടില്ല ഇതു നോക്കി കമന്റ് ഇടണേ എന്ന്. ഇഷ്ടമുള്ളവര്‍ കാണുന്നു, കമന്റ് എഴുതണം എന്നുള്ളവര്‍ എഴുതുന്നു. അത്രതന്നെ.
നിരൂപക
ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്രത്തില്‍ കൈ കടത്തിയാണോ താങ്കളുടെ നാലാം തരം നിരൂപണം നടത്തുന്നത് ?, നിരൂപണ ചക്രവര്‍ത്തിയായ കുട്ടികൃഷണമാരാരുടെ അയല്‍വാസിയാണ് ഞാന്‍ എന്റെ നാട്ടുക്കാരനെ നാറ്റിക്കല്ലേ മോനെ . നിരൂപണം ഒരു കലയാണ് ഒത്തിരി വായനയുടെ വിശാലമായ ലോകത്ത് സഞ്ചരിക്കുന്നവനും അതുപോലെ വിശാലമായ മനസ്സും ചിന്തയുമെല്ലാം ഉള്ളവനേ ഈ കല കൊണ്ടു നടയ്ക്കാനാവൂ , അതിവിടെ നിരൂപണം എന്ന ലേബലില്‍ വന്ന് കുഞ്ഞു മനസ്സുകളുടെ സന്തോഷത്തെ കെടുത്തും വിധം വിഷം വമിയ്ക്കുന്ന കമന്റുകള്‍ പാസ്സാക്കുന്നത് നല്ലതല്ല അത് തന്റെയീ പേരിന് പോലും യോജിയ്ക്കില്ല . ഈ പടങ്ങളിലുള്ള അപ്പുവിന്റെ കുട്ടികള്‍ വായിക്കുന്ന കാണുന്ന ഒരു ഇടമാണിത് ദയവ് ചെയ്ത് അലമ്പാക്കാതെ പോവുക. ( ഞാന്‍ ഇത്ര താഴുന്നത് ഈ കുട്ടുകള്‍ക്ക് വേണ്ടിയാണ് )
പറേണ പോലെ നാണമില്ലേ ബൂലോഗരെ നിങ്ങക്ക് ഇതുപോലെ മക്കളുടെ പടങ്ങള്‍ ഇട്ടേച്ച് കമന്‍റ് വാങ്ങിക്കാന്‍... കഷ്ടം!
ആ..., പിന്നെ പോണ പോക്കില് ഇവടൊന്ന് കേറാന്‍ മറക്കല്ലേ... ഇതേപോലെ നാണമില്ലാത്ത വേറൊരുത്തന്‍റെ ബ്ലോഗ് കാണാം.
അപ്പു മാഷെ..ഒരു വാക്ക് ആ നിരൂപകന്റടുത്ത് പറയട്ടെ..
നിരൂപകാ സ്നേഹിതാ..താങ്കളെ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ അഭിപ്രായം പ്രകടിപ്പിക്കുന്നതെങ്കില്‍..അയ്യേ കഷ്ടം എന്നേ പറയാന്‍ പറ്റൂ.. എന്തായാലും താങ്കള്‍ മറ്റൊരു പേരില്‍ ബൂലോകത്ത് സജീവമായി നില്‍ക്കുന്നയാളാണെന്ന് നിങ്ങളുടെ കമന്റില്‍ക്കൂടി വ്യക്തമാകും.. പ്ലീസ് ഇത്തരം തരം താഴ്ന അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കൂ..
ദാ നിരൂപകന്‍ ഇവിടേം കേറി കമന്റിയിട്ടുണ്ട്.
നിരൂപകനോട് അപ്പു പറഞ്ഞ മറുപടി നൂറ് ശതമാനം ശരി.
കുട്ടികളുടെ മുഖത്തെ സന്തോഷം കാണാന്‍ എന്ത് രസമാണ്, എപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ.
നല്ല ഫോട്ടോസ്
മകനെ നിരൂപകാ.... വാക്കുകള്‍ കൊണ്ട് സ്വയം വിരൂപനാവാന്‍ ശ്രമിക്കരുത്. കുട്ടികള്‍ കൂടി കാണുന്ന ഒരു ബ്ലോഗ് ആണ് ഇത് എന്നെങ്കിലും ഓര്‍ക്കാനുള്ള വിവേകം കാണിക്കണമായിരുന്നു. എനിക്ക് ഏതായാലും ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. ഇത് കണ്ടപ്പോഴാണ് എവിടെയോ വായിച്ച ഒരു കഥയിലെ വരികള്‍ ഓര്‍മ വന്നത്. " അമ്മെ .. എന്‍റെ ക്ലാസ്സിലെ രാജു നെല്‍കതിര് കണ്ടിട്ടുണ്ട് നാട്ടില്‍ എന്ന് പറഞ്ഞു. ഇത്തവണ പോവുമ്പോള്‍ എന്നെ കാണിച്ചു തരുമോ" ?? എന്ന ഒരു കുട്ടിയുടെ നിഷ്കളങ്ക ചോദ്യവും അതിനു അമ്മ " നമ്മള്‍ ഇത്തവണ യുറോപ്പില്‍ വെക്കേഷന്‍ പോവുമ്പോള്‍ കാണിച്ചു തരാം" എന്ന് മറുപടി പറഞ്ഞതിലെ ആക്ഷേപ ഹാസ്യം ഓര്‍മ വന്നത്. സത്യത്തില്‍ ഈ പോസ്റ്റില്‍ നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ടത് എന്തെന്ന ഒരു സന്ദേശം ഉണ്ട്. അഭിനന്ദിക്കുന്നു. ഷിബുവും "നിരുപകയും" പറഞ്ഞ മറുപടികള്‍ അവസരോചിതവും ആയി.
എന്താ പറയുക
"ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം"
നിരൂപകാ,
ആദ്യം നിരൂപണം എന്ന വാക്കിന്റെ അറ്ത്ഥം മനസ്സിലാക്കൂ. മുകളില്‍ താങ്കള്‍ ചെയ്തതു നിരൂപണമല്ല വെറും വില കുറഞ്ഞ ഒരു വിമറ്ശനമാണു. മേഖയുടെ കുട്ടിക്കവിതയിലും താങ്കള്‍ ഇതു പ്രയോഗിചതില്‍ നിന്നു എനിക്ക് തോന്നിയതു താങ്കള്‍ ബ്ലോഗില്‍ വളരെ പെട്ടെന്നു അറീയപ്പെടുന്നതിനു വേണ്ടിയുള്ള ഒരു നാണംകെട്ട അടവായിരുന്നു എന്നു.(കുഞ്ഞന്‍ ഇതിനു മുന്‍പ് ഇതു കണ്ടു പിടിച്ചു)എന്തായാലും താങ്കള്‍ ഒരു പരിധി വരെ വിജയിച്ചു.
ഇനി എന്റെ ഒരു സംശയം ഞാന്‍ നിരുപകനോട് ചോദിക്കട്ടെ താങ്കള്‍ ഇതുവരെ ഒരു പോസ്റ്റെങ്കിലും ഇട്ടിട്ടുണ്ടോ???? അതില്‍ ഒരു 5 നല്ല കമന്റ് എങ്കിലും കിട്ടിയിട്ടുണ്ടോ??? ഇല്ലെങ്കില്‍ തനിയെ ഒരു പോസ്റ്റ് ഇട്ട് അതില്‍ നല്ല കുറെ കമന്റ്സ് വാങ്ങിയിട്ട് ഈ പണിക്ക് ഇറങ്ങുക.അതിനു കഴിഞില്ലെങ്കില്‍ താങ്കള്‍ ഈഗൊ മാറ്റി വെച്ചിട്ട് മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുക, താങ്കള്‍ ബ്ലോഗില്‍ വളരെ പരിചയമുള്ള ഒരാളാണെന്നു തോന്നുന്നു, എല്ലാവരേയും എന്തിന്നാ ഇങനെ ചൊടിപ്പിക്കുന്നത്???
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണോ?
നല്ല ചിത്രങ്ങള്‍
മനുക്കുട്ടന്റെ പടങ്ങള്‍ നന്നായിട്ടുണ്ട്.ജനിച്ചത് മുതല്‍ ഡെല്‍ഹിയില്‍ വളര്‍ന്ന മാമന്റെ മകന്‍ മൂന്നു വര്‍ഷം കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ അത്ഭുതത്തോടെ പശുവിനെ കറക്കുന്നത് നോക്കിനില്‍ക്കുന്നു.അതു കണ്ട അമ്മായി പറഞ്ഞു.അവന്‍ അവിടെ മദര്‍ ഡയറിയുടെ , കോയിന്‍ ഇടുമ്പോള്‍ ശൂന്ന് പാല്‍ തൂറ്റുന്ന മെഷീന്‍ മാത്രേ കണ്ടിട്ടുള്ളു.അതോണ്ടാ.
പ്ലാവിലത്തൊപ്പി വച്ച ഫോട്ടോ ഉഗ്രന്‍.അവധിക്കാലം പൊളിച്ചടുക്കി ല്ലേ..?
അപ്പുവേട്ട്വോ,ആരാ ഈ നിരൂപകന്
ഞാനൊന്ന് അന്വേഷിച്ച് പോയി
അത് ഡിലീറ്റിയിരിക്കുന്നു.
ആരാണ്ട് വയറ് നിറച്ച് പണികൊടുത്തെന്ന് തോന്നുന്നു.
അവനിനി ബൂലോകത്ത് കാലെടുത്ത് കുത്തിയെന്ന് നമ്മളിലാരെങ്കിലും അറിഞ്ഞാല് കുഞ്ഞിപെണ്ണിനെ അറിയിക്കണം
Post a Comment