കുറെ മഴച്ചിത്രങ്ങൾ
ഞാൻ ഇത്തവണ അവധിക്ക് നാട്ടിലേക്ക് പോരുമ്പോൾ ബ്ലോഗർമാരായ അഭിലാഷ്, ഷാരു, ഷഫീർ എന്നിവർ ഒരു ആവശ്യം പറഞ്ഞിരുന്നു; പലതവണ കമന്റിലൂടെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു - നാട്ടിൽ നിന്ന് കുറെ മഴച്ചിത്രങ്ങൾ വേണം. അതും ആർത്തുപെയ്യുന്ന മഴയുടെ. ഇങ്ങനെയൊരു മഴയ്ക്കുവേണ്ടി ഇത്രയും ദിവസങ്ങൾ കാത്തിരുന്നിട്ടും കിട്ടിയില്ല. ഒന്നാമത്, മഴ കുറവായിരുന്നു ഇത്തവണ. രണ്ടാമത് പല വലിയ മഴകളും പെയ്തത് രാത്രിയിലും. എങ്കിലും ഇവരുടെ ആഗ്രഹത്തിനായി കുറച്ചുമഴച്ചീത്രങ്ങൾ ഇവിടെ പോസ്റ്റുചെയ്യുന്നു. മഴയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു. ഇതുകൊണ്ട് തൃപ്തരാകാത്തവർ കഴിഞ്ഞവർഷം പോസ്റ്റുചെയ്തിരുന്ന “ഞാൻ കണ്ട മഴക്കാലം” എന്ന പോസ്റ്റുകൂടി നോക്കുക.
.
30 comments:
കുറച്ചുമഴച്ചിത്രങ്ങൾ....
ആഹ... സന്തോഷമായി, മഴപെയ്യുന്ന വഴികളില്‍കൂടി ഒന്ന് നടന്നു വന്നതുപോലെ...
ഒരുപാട് നന്ദി :)
ഒരു കാര്യം പറയാന്‍ മറന്നൂ... ആദ്യചിത്രം നന്നായി ഇഷ്ടമായി. മൂന്ന് നിറങ്ങളില്‍ ഒരു മനോഹര ചിത്രം
ഇങ്ങനെയൊരു മഴക്കാലം എണ്ടെ നാട്ടിലിനിയെന്നുണ്ടാകുവോ?
എല്ലാ ചിത്രങ്ങളും നന്നായിയെങ്കിലും ഏറ്റവും ഇഷ്ടമായത് ആദ്യ രണ്ടു ചിത്രങ്ങള്‍...
:)
kandu. ishtamaayi.
-sul
എല്ലാ ചിത്രങ്ങളും ഇഷ്ടമായില്ലെന്നു പറഞ്ഞോട്ടെ. (പരിമിതി അറിയാഞ്ഞിട്ടല്ല) ആദ്യചിത്രവും പിന്നെ ആകാശത്തിലേക്ക് തലനീട്ടി നില്‍ക്കുന്ന മരവും ഇഷ്ടമായി.
നന്ദപര്‍വ്വം
ഇപ്രാവശ്യം മഴ കുറവാണെന്ന് കേട്ടു? പക്ഷേ ചിത്രങ്ങള്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നില്ലല്ലോ...
മഴച്ചിത്രങ്ങള്‍ക്ക് നന്ദി.
മഴപെയ്തു നനഞ്ഞ വഴികള്‍ ഇഷ്ടായി.....കൂട്ടത്തില്‍ ഏറ്റവും ഇഷ്ടായത് ആദ്യ രണ്ട് ചിത്രങ്ങളും...വര്‍ണ്ണക്കുടയും ചൂടി വരുന്ന കുസൃതിക്കുരുന്നിന്റെയുമാണു.... :)
അപ്പ്വേട്ടാ..
പടങ്ങളെല്ലാം ഒന്നാന്തരമായിട്ടുണ്ട്. ഉള്ളൊന്നു തണുത്തു..
പക്ഷേ കഴിഞ്ഞ കൊല്ലത്തെ പടങ്ങള്‍ കണ്ടപ്പോള്‍ ഇപ്രാവശ്യത്തെ മഴ അത്ര പോര എന്നു തോന്നുന്നു..
mazha theere kuravalle, ennitithrayum oppichallo. Ellam
nannayittundu.
നല്ല പടങ്ങള്‍.. ആദ്യത്തെ രണ്ടെണ്ണം ഒത്തിരി നന്നായി
മഴയുടെ കുളിര് ഈ ചൂടിലും അനുഭവപ്പെടുന്നു.
എനിക്ക് മഴ ഏറെ ഇഷ്ടമാണ്...
ഇഷ്ടമായി ഈ ചിത്രങ്ങള്‍...
സസ്നേഹം,
ശിവ.
മഴച്ചിത്രങ്ങൾ ഉഷാറായി.
അപ്പൂന്റെമഴ കുറച്ച്ഞാനും കൊണ്ടുപോകുന്നുട്ടൊ
(കോപ്പി)
മനോഹരമായ മഴച്ചിത്രങ്ങളില്‍
എന്റെ നാട് സ്പന്ദിക്കുന്നു.
ഓരോ തുള്ളികളും
എന്നോട് സംവദിക്കുന്നു.
ഓരോ പെയ്തൊഴിയലുകളിലും
ഞാനന്യമാകുന്നു.
നന്ദി..............
കൈത കൈ വിടര്‍ത്തി ചെളിവെള്ളത്തില്‍ പൊന്തിക്കിടക്കുന്ന പടം ഏറ്റവും ഇഷ്ടമായി! പിന്നെ വെള്ളം ചാലിട്ടുപായുന്ന മണ്ണുപാത എന്റെ ഗ്രാമത്തെയോര്‍മിപ്പിച്ചു!
നിയ്ക്ക് നാലും അഞ്ചും ഷ്ടായി. ഒരു പച്ചക്കറി തോട്ടത്തില്‍ എത്തിയ പോലെ.
അപ്പൂ,
മഴ ശരിക്കങ്ങട് തകർത്തു പെയ്തില്ല അല്ലേ? എന്തായാലും,ആദ്യമായി നന്ദി പറയട്ടെ. പറഞ്ഞ വാക്കു പാലിച്ചതിന്.
ചിത്രങ്ങൾ ഇഷ്ടപ്പെട്ടു. ആദ്യ 7 ചിത്രങ്ങൾ പ്രത്യേകിച്ചും.
ഞാൻ ആ ലിങ്കിൽ പോയി ‘ഞാൻ കണ്ട മഴക്കാലം’ എന്ന പോസ്റ്റും കണ്ടു. എന്താ മാഷേ ചില ഫോട്ടോസിന്റെയൊരു ഗെറ്റപ്പ്. അടിപൊളി. ഇവിടെ ലിങ്ക് കൊടുത്തിരുന്നില്ലേൽ അത് മിസ്സ് ചെയ്തേനേ ഞാൻ...
നന്ദി അപ്പൂ. :)
മഴ കണ്ടിട്ട് കൊതിയാകുന്നു. നാട്ടിലായീരുന്നെല്‍
മഴയത്തൂടെ നനഞ്ഞ് നടക്കാമായിരുന്നു.
ഞാന്‍ എന്തായാലും മഴകാലം കഴിഞ്ഞെ ഉണ്ടാകു നാട്ടില്‍
അപ്പുവേട്ടാ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു മഴകാലം
ഓര്‍മ്മിപ്പിച്ചതിന് നന്ദി
സസനേഹം
പിള്ളേച്ചന്‍
മഴ കുറവാണെന്ന് പറഞ്ഞിട്ടും നല്ല മഴയുള്ള പൊലെ ആണല്ലോ ചിത്രങ്ങള്‍...
കനലെരിയുന്ന ഖല്‍ബില്‍
മഴവെള്ളം കോരിച്ചൊരിഞ്ഞല്ലോ
അപ്പ്വേട്ടാ....
ഒത്തിരി നേരം നോക്കിയിരുന്നു..... :)
മനോഹരമായ മഴച്ചിത്രങ്ങള്‍. പ്രത്യേകിച്ചും മഴയിലൂടെ നടന്നുകയറുന്ന ആ കാലുകളുടെ ചിത്രം.
മഴയുടെ മണമുള്ള നാട്ടുവഴികള്‍!
നന്നായിട്ടുണ്ട്......
അപ്പു മാഷെ,
കുഞ്ഞിപ്പെണ്ണല്ലെ
കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞു തന്നാല്‍
ഞാന്‍ നേരെയാകും
ആദ്യത്തെ കമന്റിന്റെ അവകാശി, നന്ദി
പിന്നെ മഴചിത്രങ്ങള്‍:
വേറെ പണിയൊന്നുമില്ലെ?
ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കുന്നതെന്തിന്?
നിങ്ങളെ പോലെ ഈ കുഞ്ഞിപെണ്ണിനെ കൂടെ കൂട്ടാന്‍ വേണ്ടത് ചെയ്യണം
ഒത്തിരി സ്‌നേഹത്തോടെ
കുഞ്ഞിപെണ്ണ്
മാഷെ അവധിക്കു പോയിട്ടു മഴക്കു മുന്നെ തിരിച്ചു പോരേണ്ടി വന്നു..
ചിത്രങ്ങള്‍ക്കു ഒരുപാടു നന്ദി..
ആ ചെളിവെള്ളത്തില്‍ ഞാനിപ്പ ചാടും..;)
താഴത്തൂന്നു നാലാമത്തെ ആ ഒറ്റമരം... കവിത പോലെ.
Post a Comment