Showing posts with label ദുബായ് എയര്‍ഷോ. Show all posts
Showing posts with label ദുബായ് എയര്‍ഷോ. Show all posts

Monday, November 12, 2007

ദുബായ് എയര്‍ഷോ 2007 - ഫോട്ടോപോസ്റ്റ്

ദുബായ് നഗരത്തില്‍ നടക്കുന അനേകം വ്യാപാരമേളകളില്‍ ഏറ്റവുമധികം തുകയ്ക്കുള്ള ബിസിനസ് നടക്കുന്ന മേള ഏതെന്നു ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ - ദുബായ് എയര്‍ഷോ. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വ്യോമയാന രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ സംഗമമാണ് ദുബായ് എയര്‍ഷോ. ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്ന് സംയുക്തമായാണ് ഈ മേഖലയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ഈ മേള സംഘടിപ്പിക്കുന്നത്. ഇന്ന് ലോകത്തെ ഇത്തരത്തിലുള്ള മേളകളില്‍ വച്ച് മൂന്നാം സ്ഥാനത്തത്രെ ദുബായ് എയര്‍ഷോയ്ക്ക് ഉള്ളത്. ഈരണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഈ മേള നടത്തുന്നത്.

എയര്‍ഷോ 2007 ഈ വര്‍ഷം നവംബര്‍ 11 മുതല്‍ 15 വരെ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയൊട് അനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന എയര്‍ഷോ എക്സിബിഷന്‍ പവലിയനില്‍ നടത്തപ്പെടുന്നു. 1989 ലാണ് ആദ്യമായി ദുബായിയില്‍ എയര്‍ഷോ സംഘടിപ്പിക്കപ്പെട്ടത്. പത്താമത് എയര്‍ഷോയാണ് ഇത്തവണത്തേത്. 47 വിവിധരാജ്യങ്ങളില്‍ നിന്നുള്ള 900 എക്സിബിറ്റേഴ്സ് ഈ വര്‍ഷത്തെ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിനമായ ഇന്നലെ ദുബായിയുടെ നാഷനല്‍ കാരിയറായ എമിറേറ്റ്സ് എയര്‍ലൈന്‍സ്, എയര്‍ബസ് കമ്പനിയുമായി ഒപ്പിട്ട കരാര്‍ മാത്രം 35 ബില്ല്യണ്‍ (1 ബില്യണ്‍ = 100 കോടി) യു.എസ്. ഡോളറിന്റേതാണെന്നു പറയുമ്പോള്‍ത്തന്നെ ഈ ഒരൊറ്റ വ്യാപാരമേളയില്‍ നടക്കുന്ന ബിസിനസ് ഡീലുകള്‍ എത്രത്തോളമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ! 40000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.





ഈവര്‍ഷം നടക്കുന്ന പത്താമതു മേളയ്ക്ക് കൂടുതല്‍ മാറ്റുപകരുവാനായി ലോകത്തെ ഏറ്റവും പ്രശസ്തമായ മൂന്നു എയറോബാറ്റിക്സ് ടീമുകള്‍ ദുബായിയില്‍ എത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള റെഡ് ആരോസ് (Red Arrows) ഫ്രാന്‍സില്‍ നിന്നുള്ള പട്രോളി ദെ ഫ്രാന്‍സ് (Patrouille de France), സ്പെയിനില്‍ നിന്നുള്ള Patrulla Aguila എന്നിവയാണ് ഈ ടീമുകള്‍. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നരമണിമുതല്‍ ഇവര്‍ നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഉണ്ട്. മേളനടക്കുന്ന പവലിയനുകളിലേക്കുള്ള പ്രവേശനം ട്രേഡേഴ്സിനു മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അതിനോടനുബന്ധിച്ചു നടത്തുന്ന എയറോബാറ്റിക്സ് പ്രകടനങ്ങള്‍ കാണുവാനുള്ള സൌകര്യം പൊതുജനങ്ങള്‍ക്കും ഉണ്ട്.

ഉത്ഘാടന ദിവസമായ ഇന്നലെ നടന്ന വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍: ബ്രിട്ടനില്‍ നിന്നുള്ള റെഡ് ആരോ ടീം - ഹാക്ക് ട്രെയിനര്‍ വിമാനങ്ങളുപയോഗിച്ചാണ് ഈ അഭ്യാസപ്രകടനങ്ങള്‍ അവര്‍ നടത്തിയത്.





























യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍




















എയര്‍ബസ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ എയര്‍ബസ് A380 “സൂപര്‍ ജംബോജറ്റ്”. ഈ ഡബിള്‍ ഡക്കര്‍ വിമാനമാണ് ഇന്ന് ലോകത്തുള്ളതിലേക്കും വലിയ യാത്രാവിമാനം. ഇതിന്റെ ആദ്യത്തെ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് ആഴ്ചകള്‍ക്കു മുമ്പാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ലഭിച്ചത്.



















ദുബായ് എയര്‍ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയും, ഇവിടെയും നോക്കുക; അതുപോലെ തമനുവിന്റെ ഈ പോസ്റ്റും കൂടുതല്‍ ചിത്രങ്ങള്‍ ഇതിന്റെ രണ്ടാം ഭാഗത്ത് പോസ്റ്റാം

Camera : Nikon D50,
Sigma zoom 70-300 mm

4187

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP