Thursday, May 17, 2007

തൊഴിലാളി - ഫോട്ടോ പോസ്റ്റ്



രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ,
മറ്റുള്ളവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന അനേകരിലൊരുവന്‍

15 comments:

അപ്പു ആദ്യാക്ഷരി

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ,
വിയര്‍പ്പൊഴുക്കുന്ന അനേകരിലൊരുവന്‍

കുട്ടിച്ചാത്തന്‍

ചാത്തനേറ്:

വിയര്‍പ്പൊന്നും കാണുന്നില്ലാ മുറീ എസിയാന്നാ തോന്നണേ...

ഓടോ:
ഒരു സാധാപടം.

Dinkan-ഡിങ്കന്‍

“രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ,
മറ്റുള്ളവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന അനേകരിലൊരുവന്‍“ അപ്പൂ ഇത് വേണായിരുന്നോ?

“മറ്റുള്ളവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന“
അപ്പൂ അതിനു പകരം ആയി ഇവനു “ശമ്പളം” കിട്ടില്ലേ? നമ്മളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതന്ന്യല്ലേ ചെയ്യണത്. വെല്‍ഡിങ്ങ് പൈപ്പായാലും ,കീബോറ്ഡായാലും.

“രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ“
അതു ഷിഫ്റ്റ് മാറുന്നോണ്ടാ. എപ്പോളും ഒരേഷിഫ്റ്റ് കിട്ടില്ലല്ലോ.

അപ്പു ആദ്യാക്ഷരി

പ്രിയ ഡിങ്കാ.... പറഞ്ഞതിലെ ആശയം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ വേറൊരു അടിക്കുറിപ്പ് എനീക്കപ്പോള്‍ തോന്നിയില്ല. ശരിയാണ്, നമ്മളൊക്കെ തൊഴിലാളികള്‍ തന്നെ. പക്ഷേ, വെയിലത്തു പണിയെടുക്കുന്ന നിര്‍മ്മാണത്തൊഴിലാളികളുടെ കഷ്ടതകളും, അവര്‍ ജോലിചെയ്യുന്ന ചുറ്റുപാടുകളും കീബോര്‍ഡില്‍ ജോലിചെയ്യുന്ന നമ്മളുമായി താരതമ്യം ചെയ്യരുതെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് നേരിട്ട് അനുഭവിക്കുകയുംകാണുകയും ചെയ്യണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലെ construction sites നേരില്‍ കാണുകതന്നെ വേണം.

ചാത്താ.. ഇതൊരു സാധാരണ ഫോട്ടോ മാത്രം. അസാധാരണമായി ഒന്നുമില്ല.

Dinkan-ഡിങ്കന്‍

അപ്പൂസേ
ഞാന്‍ ആരെയും ഇകഴ്ത്തിപ്പറഞ്ഞതല്ലാട്ടോ. പിന്നെ നിര്‍മ്മാണത്തൊഴിലാളികളുടെ കഷ്ടപ്പാട് ഇവിടെ ഗള്‍ഫില്‍ മാത്രമല്ല. ഇവ്വിടെ അറ്റ്ലീസ് മിനിമം സുരക്ഷാ സന്നാഹങ്ങളെങ്കിലും ഉണ്ടല്ലോ. ഇതൊന്നുമില്ലാതേ സെഫ്റ്റി ബെല്‍റ്റോ, ഹെല്‍മറ്റൊ പൊലും ഇല്ലാതെ അംബരചുമ്പികള്‍ കെട്ടിപ്പടുക്കുന്നവരെ ഇന്ത്യയിലും കണ്ടിട്ടുണ്ട്.

ഫോട്ടോ കൊള്ളാം. ഓഫിനു മ്യാപ്പ് :)

സുല്‍ |Sul

അപ്പു നല്ല പടം.

ഡിങ്കാ, അപ്പുവിനെ കേറി അപ്പൂസെന്നു വിളിച്ചാല്‍ പിന്നെ അപ്പൂസിനെ എന്തു വിളിക്കും???
അപ്പൂസ് രണ്ടാമനെന്നൊ?
-സുല്‍

ആഷ | Asha

എന്റെ അച്ഛന്‍ വെല്‍ഡറാട്ടോ
ഇതു കണ്ടപ്പോ അച്ഛനെയാ ഓര്‍മ്മ വന്നതു.
:)

qw_er_ty

Dinkan-ഡിങ്കന്‍

സുല്ലണ്ണാ,
തള്ളേ അപ്പോള്‍ അപ്പൂസ് വേറേ ഉണ്ടാ. എങ്കില്‍ സകലമാല അപ്പനപ്പൂപ്പന്മാര്‍ക്കും മാപ്പ്.
രണ്ടാമനും മൂന്നാമനും ഒക്കെ ചേര്‍ന്ന് ഇതിപ്പോ ഞാന്‍ ആരാണെന്നറിയാത്ത അവസ്സ്ഥയായി. ഇനി തേന്മാവിന്‍ മൊമ്പത്ത് കാണണം. ആകെ കണ്‍ഫൂഷന്‍ ആയല്ലോ പള്ളേ...രണ്ട്മൂന്ന് ദിവസം ഇനി ബ്ലൊഗ് തൊടുന്നില്ല. ആദ്യം മനസൊന്ന് ശര്യാവട്ടെ

ബൈ :)

സാജന്‍| SAJAN

നല്ല പടം:)

sandoz

അപ്പുസേ....നല്ല പടം.....
എന്തൊക്കെയോ കൂടുതല്‍ ഈ കമന്റില്‍ ഉള്‍ക്കൊള്ളിക്കണം എന്തുണ്ട്......
വയ്യ....ഞാനും വിയര്‍ത്തിരികുന്നു.....
പ്ക്ഷേ ഇ വേര്‍പ് 100 ശതമാനവുമെനിക്ക് വേണ്ടി തന്നെയാണ് ഒഴുക്കിയത്....

സാരംഗി

നല്ല ചിത്രം, തൊഴിലാളിയുടെ പടം ഇടാന്‍ അപ്പുവിനെങ്കിലും തോന്നിയല്ലോ.

കുറുമാന്‍

അപ്പൂ നല്ല പടം.
ആഷേ,സെയിം പിച്ച്. എന്റെ അച്ഛനും വെല്‍ഡര്‍ തന്നെ. ഇപ്പോ പത്തുപതിനഞ്ചു വര്‍ഷമായിട്ട് റിട്ടയേഡ് ജീവിതം. ഇപ്പോഴത്തെ പണി, ഡോഗ് ട്രയിനിങ്ങ് (സ്വന്തം വീട്ടിലുണ്ട് രണ്ടെണ്ണം),പണ്ട് ട്രെയിന്‍ ചെയ്ത മൂന്നെണ്ണം (ആദി, മധ്യം, അന്തി) ഗതികിട്ടാ പ്രേതങ്ങളായി അലയുന്നു :)

[ nardnahc hsemus ]

വേറിട്ടുകിടക്കുന്ന ലോഹത്തകിടുകളെ ഉരുക്കിയുറപ്പിക്കുമ്പോഴുലയില്‍ തെറിച്ചുവ്വീഴുന്നതവന്റെ ജീവിതതൃഷ്ണയുടെ വിയര്‍പ്പുതുള്ളികള്‍... പെങ്ങളുടെ വിവാഹം, അച്ചന്റെ ഓപ്പറേഷന്‍ , ബാങ്കിലിരിയ്ക്കുന്ന ആധാരം, അനിയന്റെ പഠനം... എന്തുമാകാം... ഒരെയര്‍കണ്ടീഷണറിനും ആ വിയര്‍പ്പിനെ തടയാന്‍ കഴിഞ്ഞെന്നു വരില്ല...

ദേവന്‍

കൈപ്പള്ളിയുടെ തൊഴിലാളികളും ‍ പിന്നെ തുളസി കണ്ട തൊഴിലാളികളും ‍ ഇയാളുടെ കൂട്ടിന് ഇരുന്നോട്ടെ.

ശരണ്യ

hi

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP