Wednesday, April 16, 2008

സഹയാത്രികന്റെ വിവാഹം

സ്നേഹിതരെ,

കുറച്ചുനാള്‍ മുമ്പ് മലയാളം ബ്ലോഗിംഗ് രംഗത്തേക്ക് വന്ന് ഇവിടെ വളരെ ആക്റ്റീവായി ഉണ്ടായിരുന്ന സഹയാത്രികന്‍ (സുനില്‍) എന്ന ബ്ലോഗറെ ഓര്‍മ്മയുണ്ടല്ലോ. ഒരുപാടു ബ്ലോഗ് തലക്കെട്ടുകള്‍ ബൂലോകത്തിനു സംഭാവന ചെയ്ത സഹയാത്രികന്‍, ജോലിത്തിരക്കുകളാല്‍ ഈയിടെ ബൂലോകത്തുനിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വിവാഹം ഈ വരുന്ന ഏപ്രില്‍ 18, വെള്ളിയാഴ്ച യാണ്.

കൃഷ്ണപ്രഭയാണ് വധു.

തൃശ്ശൂര്‍ ശങ്കരനാരായണ ഹാളില്‍ വച്ചാണ് വിവാഹം.

സുനിലിനും കൃഷ്ണപ്രഭയ്ക്കും ആയുരാരോഗ്യസൌഖ്യങ്ങളും, നല്ലൊരു ദാമ്പത്യജീവിതവും ആശംസിക്കുന്നു.61 comments:

വേണു venu

സുനിലിനും കൃഷ്ണപ്രിയയ്ക്കും വിവാഹാശംസകള്‍.!!!

കുഞ്ഞിക്ക

നവ ദമ്പതികള്‍‌ക്ക് മംഗളാശംസകള്‍‌

കണ്ണൂരാന്‍ - KANNURAN

സഹയാത്രികനും സഹയാത്രികയ്ക്കും മംഗളാശംസകള്‍

കുഞ്ഞന്‍

ഏപ്രില്‍ 18 നന്മ നിറഞ്ഞ ദിവസമാകട്ടെ..


സുനിലിനും കൃഷ്ണപ്രിയയ്ക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു..ആഹ്ലാദകരമായ ജീവിതമായിരിക്കട്ടെ അവരുടേത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി

സഹയാത്രികന്‍ സുനിലിനും വധു കൃഷ്ണപ്രിയയ്ക്കും മംഗളാശംസകള്‍ നേരുന്നു !

കുഞ്ഞന്‍

അപ്പൂ..

വധുവിന്റെ പേര് കൃഷ്ണപ്രഭ എന്നാണ്

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

അപ്പു

ഹയ്യോ... :-)

നന്ദി കുഞ്ഞാ.. തെറ്റു ചൂണ്ടിക്കാണിച്ചതിന്. തിരുത്തിയിട്ടുണ്ട്

...പാപ്പരാസി...

തലക്കെട്ടുകാരന്റെ താലികെട്ടിന് സര്‍വ്വമംഗളങ്ങളും നേരുന്നു..ആ‍ശംസകള്‍

ആഷ | Asha

കല്യാണം ഇങ്ങടുത്തല്ലോ ഇനി ഒരു ദിവസം കൂടിയല്ലേയുള്ളൂ.
സഹായാത്രികനും സഹയാത്രികന്റെ സഹയാത്രികയാവാന്‍ പോവുന്ന കൃഷ്ണപ്രഭയ്ക്കും (നല്ല പേര്) മംഗളങ്ങള്‍ നേരുന്നു.

പൂവന്‍‌കോഴി

ellaa mangalangalum nerunnu...enteyum pidayudeyum kalyanam orma varunnu..

കുറുമാന്‍

സുനിലിനും, കൃഷ്ണപ്രഭക്കും വിവാഹമംഗള, മനോരമാശംസകള്‍.

കൃഷ്ണപ്രഭക്ക് എന്നുമൊരു സഹയാത്രികനായി സുനിലും, സുനിലിന്റെ ജീവിതം പ്രഭാപൂരിതമാക്കികൊണ്ട് കൃഷ്ണപ്രഭയും..

ആയുസ്സ്, സമ്പത്ത്, ആയുസ്സ്, കുട്ടികള്‍സ് എല്ലാം തന്ന് സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.

ഓടോ :

വേണുവേട്ടോ, കൃഷ്ണപ്രഭയാണ്, പ്രിയയല്ല )

kilukkampetty

സഹയാത്രികനു മുന്നില്‍, പിന്നില്‍, ഒപ്പം, എല്ലാം പ്രഭ ചൊരിഞ്ഞു കൊണ്ട് ആ കൃഷ്ണ ജീവിതകാലം മുഴുവനും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു, ആശംസകളും അറിയിക്കുന്നു.

അപ്പൂ ആശംസകളെല്ലാം ഒന്നാക്കി അടുക്കി കെട്ടി സുനിലിനു എത്തിക്കും എന്നു വിശ്വസിക്കുന്നു.

kaithamullu : കൈതമുള്ള്

സുനില്‍,കൃഷ്ണപ്രഭാ,
- ഞങ്ങളുടെ എല്ലാ ആശംസകളും!

(റിസപ്ഷനില്‍ ഈ ആശംസകള്‍ എല്ലാം ഒന്നിച്ച് വായിച്ച് കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ, അവിടേ?)

സി. കെ. ബാബു

വധൂവരന്മാര്‍ക്കു് മംഗളാശംസകള്‍.

ശ്രീ

നമ്മുടെയെല്ലാവരുടേയും പ്രിയങ്കരനായ ബൂലോകരുടെ സ്വന്തം സഹയാത്രികനും പ്രതിശ്രുത വധു കൃഷ്ണപ്രഭയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍...

വിവാഹ ശേഷം സമയം കിട്ടുന്ന മുറയ്ക്ക് സഹന്‍ നമ്മുടെ ബൂലോകത്തേയ്ക്ക് തിരിച്ചു വരട്ടെ എന്നും ആശംസിയ്ക്കുന്നു...
:)

..::വഴിപോക്കന്‍[Vazhipokkan]

സഹയാത്രികന് മംഗളാശംസകള്‍

ഹരിശ്രീ

ബൂലോകത്തിലെ ഏവരുടേയും സഹയാത്രികനായ സുനിലിനും , കൃഷ്ണപ്രഭയ്കും വിവാഹമംഗളാശംസകള്‍ നേരുന്നു....

sandoz

ആശംസകള്‍...
വളരയധികം പേര്‍ക്ക് തലക്കെട്ട് നല്‍കിയ യാത്രികനു ഇനി തലയില്‍ കെട്ടിന്റെ ദിനങ്ങള്‍ ആശംസിക്കുന്നു...‍

തറവാടി

മംഗളാശംസകള്‍ :)

തറവാടി / വല്യമ്മായി

G.manu

നടക്കാം നമുക്കിനി ഒന്നിച്ചീയിളം സന്ധ്യ
മിടിക്കും തുടുപ്പിലൂടൊരു മഞ്ഞിന്‍
പുതപ്പില്‍ പുലര്‍വെട്ടം തളിക്കും മലര്‍വാടി
പ്പരപ്പില്‍ക്കൂടി രാത്രി ഒരുങ്ങാന്‍ കുടമുല്ല
കൊരുക്കും തണുപ്പിലൂടരുവിക്കരയിലൂ
ടൊടുക്കം വരെ സഖീ കാണുക ചിരിക്കുക
ഒടുങ്ങാ മോദം തമ്മില്‍ പകര്‍ത്തിയെടുത്തിടാം

സഹാ..........ആ‍ശംസകള്‍
സന്തോഷത്തോടെ ജീവിക്കു...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍

നവദമ്പതിക്കള്‍ക്കാംശസകള്‍

പേര്.. പേരക്ക...!

അങ്ങനെ വരട്ടേ, തിരക്കെന്ന് പറഞ്ഞ് ബ്ലോഗും വിട്ട് പോയത് ഇതിനായിരുന്നല്ലേ? ഏതായാലും ഇരുവര്‍ക്കും ആശംസകള്‍!

Shaf

നവ ദമ്പതികള്‍‌ക്ക് മംഗളാശംസകള്‍‌

പ്രിയ ഉണ്ണികൃഷ്ണന്‍

സഹച്ചേട്ടന് ആശംസകള്‍

ഏകാകി

മംഗളാശംസകള്‍.

താരാപഥം

സഹയാത്രികന്‌ വിവാഹ മംഗളാശംസകള്‍.
(കൂടാതെ വാലു മുറിയ്ക്കപ്പെട്ട കുറുക്കന്മാരുടെ കൂട്ടത്തിലേയ്ക്ക്‌ സഹയാത്രികനും സ്വാഗതം.)

വാല്‍മീകി

സുനിലിനും കൃഷ്ണപ്രിയയ്ക്കും വിവാഹാശംസകള്‍.!!!

ചന്ദ്രകാന്തം

സന്തോഷ,സന്താപ സമ്മിശ്ര ജീവിതം
ഒരുപോലെ പങ്കിട്ടെടുക്കുകെന്നാളും
സ്നേഹ സൗഗന്ധികം പൂക്കട്ടെ നിത്യവും
നേരുന്നു രാഗാര്‍ദ്ര ലോലദാമ്പത്യം..

ഉപാസന | Upasana

njaan naattiluNTaakumallO appO.
enikke varaamO sahaa...
:-)
Upaasana

കുതിരവട്ടന്‍ :: kuthiravattan

സഹയാത്രികനു വിവാഹമംഗളാശംസകള്‍

sivakumar ശിവകുമാര്‍ ஷிவகுமார்

Best Wishes

ചിത്രകാരന്‍chithrakaran

സഹയാത്രികര്‍ക്ക് ചിത്രകാരന്റെ വിവാഹമംഗളാശംസകള്‍ ...!!!

ശ്രീവല്ലഭന്‍.

സുനിലിനും, കൃഷ്ണപ്രഭക്കും ആശംസകള്‍...മംഗളാശംസകള്‍ :)

സുമേഷ് ചന്ദ്രന്‍

ഏപ്രില്‍ 18??? ബാലചന്ദ്രമേനോന്റെ?? :)

രണ്ടുപേര്‍ക്കും വിവാഹ മംഗളാശംസകള്‍ :)

P.R

ആഹാ, ഇതറിഞ്ഞില്ലല്ലോ..
കല്യാണം ഇങ്ങടുത്തല്ലോ..
ശ്രീ പറഞ്ഞ പോലെ സഹയാത്രികന്റെ ഒരു തിരിച്ഛു വരവും പ്രതീക്ഷിയ്ക്കട്ടെ!
രണ്ടു പേര്‍ക്കും എല്ലാ സ്നേഹ, മംഗള ആശംസകളും നേരുന്നു.

Anonymous

Attention! See Please Here

kaithamullu : കൈതമുള്ള്

ചന്ദ്രെ, കാന്തെ,
സഹക്ക്
രാഗാര്‍ദ്ര ലോലദാമ്പത്യമോ
അതൊ
രാഗാര്‍ദ്രലോല ദാമ്പത്യമോ
നേര്‍ന്നത്?
(സംശം)

ശ്രീ

നാളെയാണു വിവാഹം.
എല്ലാവരും ആശംസകള്‍ കൊടുത്തു കഴിഞ്ഞോ?

ഇന്നലെ വിളിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം ഏതാണ്ടു പൂര്‍ത്തിയാകുന്നു എന്നാണ് പറഞ്ഞത്.
:)

ചന്ദ്രകാന്തം

അയ്യയ്യൊ.....
കൈതമാഷേ,
"രാഗാര്‍‌ദ്രലോലം" എന്നുതന്നെയാണ്‌ ഉദ്ദേശിച്ചത്‌.
സംശയം വേണ്ടേ..വേണ്ട.
(അക്ഷരപ്പിശാചുപോലെ സ്പേസ്‌ പിശാചുമുണ്ടോ.....ഈശ്വരാ..)

അഭിലാഷങ്ങള്‍

ഓം ഹ്രിം.. ക്ലിം..ക്ലൈം.. ക്ലൂം..
സ്പേസ് പിശാചഃ ആവാഹായ നമഃ
ഓം ഹ്രിം... ശും... ബും....!

ചന്ദ്രകാന്തം, ഡോണ്ട് വറി.. അതിനെ ഞാന്‍ ആവാഹിച്ച് അപ്പൂന്റെ ബ്ലോഗില്‍ ആണിയടിച്ച് തളച്ചിട്ടുണ്ട്. ഇനി അപ്പുന്റെ കാര്യം പോക്കാ.. ആണി പൊരിയാതിരുന്നാല്‍ അപ്പുന് നല്ലത്.. അല്ലേല്‍ ബ്ലോഗ് മൊത്തം റോങ്ങ് സ്പേസിങ്ങ് കൊണ്ട് നിറയും... ജാഗ്രതൈ..! :-)

ഈശ്വരാ.. വിവാഹത്തിന് ആശംസ പറയാന്‍ വന്നിട്ട് .. ഞാനിതെന്തൊക്കെയാ പറയുന്നേ..ശ്ശോ...

സഹയാത്രികന്റെ ജീവിതത്തിലേക്കൊരു സഹയാത്രികയായി വരുന്ന കൃഷ്ണപ്രഭ ഇരുവരുടെയും ദാമ്പത്യജീവിതം പ്രഭാപൂരിതമാക്കട്ടേ! രണ്ടാളും ഒരുമനസ്സും രണ്ട് ശരീരവുമായി ഒരുപാട്കാലം ജീവിക്കട്ടെ! അവരെ സ്പേസ് പിശാച് ഉപദ്രവിക്കാതിരിക്കട്ടെ!

അത്രയേ എനിക്ക് പറയാനുള്ളൂ.....

:-)

കുട്ടിച്ചാത്തന്‍

സഹയാത്രികര്‍ക്ക് വിവാഹആശംസകള്‍

ജാസൂട്ടി

ഇനി ഞാനൂടെയൊള്ളോ ആശംസിക്കാന്‍?

അപ്പോ സഹയാത്രികനും സഹയാത്രികയ്ക്കും മംഗളാശംസകള്‍....:)

പൊറാടത്ത്

സുനിലിനും കൃഷ്ണപ്രഭയ്ക്കും ആശംസകള്‍..

(തൃശ്ശൂര്‍ ശങ്കരനാരായണ ഹാളില്‍ സദ്യയ്ക്ക് എലയിടുമ്പോള്‍ ഒന്ന് എനിയ്ക്കും.. നല്ല ഒരു സദ്യ ഉണ്ടിട്ട് നാള് കൊറെയായി..)

ശ്രീ

ലൈവ് റിപ്പോര്‍ട്ട്:
അതിരാവിലെ തന്നെ നമ്മള്‍ ബൂലോകരുടെ പ്രതിനിധിയായി ഏവരുടെയും പ്രിയങ്കരനായ പ്രയാസി സഹന്റെ വീട്ടിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു. എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

(മന്‍‌സൂര്‍ ഭായ് കല്യാണത്തിനെത്തും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ വിളിച്ചിട്ടു കിട്ടുന്നില്ല)

ശ്രീ

മുഹൂര്‍ത്തം ആകാറായി. എന്നിട്ടും അവര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ടില്ലെന്ന്. ഞാനിപ്പോള്‍ പ്രയാസിയെ വിളിച്ചു.

ശ്രീ

ലേറ്റസ്റ്റ് ന്യൂസ്:
ഇപ്പോള്‍ പ്രയാസി വിളിച്ചിരുന്നു. അവര്‍ അര മണിക്കൂര്‍ മുന്പേ പുറപ്പെട്ടു എന്ന്. പിന്നെ, ഞാനതു പറഞ്ഞ് ഒരു മണിക്കൂര്‍ മുന്‍പ് ആക്കി.
:)

ശ്രീ

സഹനും കൂട്ടരും മണ്ഡപത്തിലെത്തിക്കഴിഞ്ഞു

ശ്രീ

9.00 നും 9.50 നും ഇടയ്ക്കാണു മുഹൂര്‍ത്തം

ശ്രീ

ദാ സമയമാകുന്നു. താലി കെട്ട് അടുത്തു എന്നാണ് തോന്നുന്നത്. ഞാനിപ്പോള്‍ പ്രയാസിയെ വിളിച്ചു.

ശ്രീ

എല്ലാം ശുഭം
:)

തൃശ്ശുരില്‍ നിന്നും ബൂലോകരുടെ പ്രതിനിധി പ്രയാസി അറിയിയ്ക്കുന്നു...
“ നമ്മുടെ പ്രിയങ്കരനായ ശ്രീ സഹയാത്രികനെ അവസാനം കൃഷ്ണപ്രഭ എന്ന തൂണില്‍ ചേര്‍ത്തു ബന്ധിച്ചു കഴിഞ്ഞു, സമയം 9.40.

അധികം ആഡംബരങ്ങളും കോലാഹലങ്ങളൊന്നുമില്ലാതെ മിതമായ ജനത്തിരക്കില്‍ ഭംഗിയായി ചടങ്ങുകളെല്ലാം അവസാനിച്ചു. സഹന്‍ ഇപ്പോള്‍ ഫോട്ടോസിനു പോസ് ചെയ്യുകയാണ്”

:)
ഒരിയ്ക്കല്‍ കൂടി സഹയാത്രികനും സഹയാത്രിക കൃഷ്ണപ്രഭയ്ക്കും മംഗളാശംസകള്‍...

പൊറാടത്ത്

ഇത്രയും നല്ല ഒരു ലൈവ് വീവരണത്തിന് ശ്രീയ്ക്ക് നന്ദി..

നവ വധൂവരന്മാര്‍ക്ക് ഒരിയ്ക്കല്‍കൂടി ആശംസകള്‍..
(സദ്യയുടെ കാര്യം മറക്കണ്ട...)

അനില്‍ശ്രീ...

സഹയാതികനും ഭാര്യക്കും എല്ലാ ആശംസകളും നേരുന്നു

അപ്പു

ശ്രീയേ, വളരെനന്ദി. ഈ ലൈവ് അപ്ഡേറ്റിന്.
വൈകിട്ട് വിളിക്കാം സഹനെയും സഹയേയും.

ശ്രീ

സദ്യ തുടങ്ങീ എന്ന്...
:)

എതിരന്‍ കതിരവന്‍

സുനില്‍, കൃഷ്ണപ്രഭ: ആശംസകള്‍. നിങ്ങള്‍ സഹയാത്രികര്‍ ആയിക്കഴിഞ്ഞല്ലൊ.

ശ്രീ

കല്യാണത്തിരക്കിനിടെ എല്ലാവരുടേയും മുന്നില്‍ വച്ച് പ്രയാസിയെ നമ്മുടെ സഹന്‍ “എടാ പ്രയാസീ” എന്നും അതു ചുരുക്കി “പ്രയൂ” എന്നും എല്ലാം വിളിച്ച് കളിയാക്കുന്നു എന്ന് പറഞ്ഞ് പ്രയാസിയ്ക്ക് പ്രയാസം...
;)

സുമേഷ് ചന്ദ്രന്‍

നവവധൂവരന്മാര്‍ക്ക് ഒരിക്കല്‍ക്കൂടി എല്ലാ വിധ ആശംസകളും നേരുന്നു..

[പ്രയാസീടെ പ്രയാസമൊക്കെ പായസം കുടിയ്ക്കുമ്പോള്‍ പൊക്കോളും ശ്രീയേ..]

G.manu

മിന്നുകെട്ട് കഴിഞ്ഞോ അണ്ണാ......

പന്തിയില്‍ തള്ളാന്‍ പോകാന്‍ റെഡി ആയിക്കോ.

ശ്രീ

എല്ലാം ശുഭമായി പര്യവസാനിച്ചു. വിവാഹ ചടങ്ങുകളും സദ്യയും കഴിഞ്ഞ് പ്രയാസി തിരിച്ചു പോകുന്നു.

തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും ഇപ്പോള്‍ വിളിച്ച് റിപ്പോര്‍ട്ട് തന്നിരുന്നു.
:)

G.manu

കല്യാണമുണ്ട് പെണ്ണിനെ തിരയാന്‍ ഇനിയും പ്രയാസിയുടെ ജന്മം ബാക്കി

ദേവന്‍

സഹയാത്രികനും സഹയാത്രികയ്ക്കും ആശംസകള്‍

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP