കമന്റു ചെയ്യാന്‍ ‘ഭയം’
ഒരു പോസ്റ്റു വായിച്ചാല്‍ അതിലൊരു കമന്റിട്ടു പോരുക എന്നത് എന്റെ ശീലമാണ്. പക്ഷേ ഈയിടെയായി കമന്റുകളിടാന്‍ എനിക്ക് ‘ഭയമാണ്’. പ്രശ്നം മറ്റൊന്നുമല്ല, കമന്റ് ഫോം സെറ്റിംഗില്‍ രണ്ടുവിധത്തില്‍ ബ്ലോഗറ് സെറ്റ് ചെയ്യാം. ഒന്ന് ഈ ബ്ലോഗില്‍ കാണുന്നതുപോലെ പരമ്പരാഗത രീതിയില്‍ Post a comment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് കമന്റെഴുതാനുള്ള പേജിലേക്ക് പോകാനുള്ള വഴി. രണ്ട്, പോസ്റ്റിനടിയിലായി കമന്റ് ഫോം ‘എംബഡ്’ ചെയ്യുന്ന രീതി. ഈയിടെയായി ഒട്ടനവധി ബ്ലോഗര്‍മാര്‍, പ്രത്യേകിച്ചും നവാഗതര്‍ രണ്ടാമതു പറഞ്ഞ രീതി പിന്‍തുടരുന്നതുകാണുന്നു.
എന്റെ പ്രശ്നം ഇത്തരം ബ്ലോഗുകളിലാണ്. കമന്റ് ഫോം പോസ്റ്റില്‍ എംബഡ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ ഞാന്‍ ഒരു കമന്റ് ഇട്ടു എന്നിരിക്കട്ടെ. ‘പോസ്റ്റ് കമന്റ്’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതും, ആ വിന്റോ പെറ്റുപെരുകാന്‍ തുടങ്ങും! ഒരവസാനവുമില്ലാതെ അമ്പതും അറുപതും വിന്റോവരെ ഒന്നിനുപുറകെ ഒന്നായി തുറക്കും. അവസാനം കമ്പ്യൂട്ടര്‍ ഹാങ്ങായി, റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിയും വരും. അതിനാല്‍ കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന പോസ്റ്റുകളില്‍ കമന്റിടാന്‍ എനിക്ക് ഇപ്പോള്‍ ഭയമാണ്. എന്നാല്‍ പഴയരീതിയിലെ കമന്റുകള്‍ എഴുതുന്ന ഫോമുകളില്‍ യാതൊരു പ്രശ്നവും ഇല്ലതാനും!
വേറെ ആരെങ്കിലും ഈ പ്രശ്നം ശ്രദ്ധിച്ചിട്ടുണ്ടോ? ഇതൊഴിവാക്കാനുള്ള പോംവഴി അറിയാമോ? ഞാന്‍ ഉപയോഗിക്കുന്ന ബ്രൌസറ് ഇന്റര്‍ നെറ്റ് എക്സ്‌പ്ലോറര്‍ 6.0, OS windows XP professional. അറിയാവുന്നവര്‍ സഹായിക്കൂ.
34 comments:
വൈദ്യനും രോഗം, അല്ലേ, അപ്പൂസെ?
എനിയ്ക്കിതു സംഭവിയ്ക്കാറുണ്ട്, പക്ഷേ ഈ സന്ദര്‍ഭത്തിലല്ലെന്നു മാത്രം, വേറൊരു വിന്റോ തുറക്കുമ്പോഴാണങ്ങനെ സംഭവിയ്ക്കാറുള്ളത്.
So far not experienced this. Good info/warning in advance.
എനിക്കിങ്ങനെ ഒരു പ്രശ്നം വന്നിട്ടേ ഇല്ല.അതോണ്ട് ഒന്നും പറയാൻ പറ്റണില്ല.
എനിക്ക് ഇതേ അനുഭവം വരുന്നതു തനിമലയാളം അഗ്രഗേറ്ററില്‍ നിന്നും പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ആണ്. എല്ലായ്പോഴും ഇല്ല, പക്ഷെ കമന്‍റ് എഴുതുമ്പോള്‍ അല്ല എന്നാണു ഓര്‍മ്മ.
ഞാന്‍ ഉപയോഗിക്കുന്ന ബ്രൌസറ് ഇന്റര്‍ നെറ്റ് എക്സ്‌പ്ലോറര്‍ 6.0, OS windows XP professional.
എനിക്കീ പ്രശ്നം ഇല്ല കെട്ടോ...
ഏറ്റവും നല്ലത് ആദ്യത്തെ കമ്മെന്റ് ഓപ്ഷന്‍ ആണെന്നാണെനിക്ക് തോന്നുന്നത്..
പഴയരീതിയിലെ കമന്റുകള്‍ എഴുതുന്ന ഫോമുകളില്‍ യാതൊരു പ്രശ്നവും ഇല്ല
ഒരു കാര്യം പോസ്റ്റില്‍ എഴുതാന്‍ വിട്ടുപോയത്, ഇതേ പോസ്റ്റുകള്‍ മോസില്ലയില്‍ തുറന്നാല്‍ ഇപ്രകാരം വിന്റോ പെറ്റുപെരുകുന്നില്ല എന്നതാണ്!!
ബ്രൗസർ ഒന്നു അപ്‌ഡേറ്റ് ചെയ്യുന്നതു നന്നായിരിക്കും. മോസില്ലയിൽ ഓപ്പൺ ചെയ്യുമ്പോൾ പോപപ്പ് ചെയ്യുന്നില്ലെങ്കിൽ അതു ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ പ്രശ്നം തന്നെയാണു. ശരിയായ വിധത്തിൽ കോണ്ഫിഗർ ചെയ്തില്ലെങ്കിൽ സെക്യൂരിറ്റി ഏറ്റവും കുറഞ്ഞ ബ്രൗസറും എക്സ്പ്ലോറർ ആണു, മാത്രമല്ല ഇതു വേർഷൻ 6.0 അല്ലെ. വളരെ പഴയ വേർഷൻ. അപ്ഡേറ്റ് ചെയ്തു നല്ലതു പോലെ കോൺഫിഗർ ചെയ്യു
മോസില്ല ഉപയോഗിക്കു എക്സ്പ്ലോററിനേക്കാളും മികച്ചതു മോസില്ല തന്നെയാാണു.
അപ്പുവേ, ഓഎസും എക്സ്പ്ലോററും ഏതെന്നെഴുതി, ആന്റി വൈറസ് ഏതാന്നെഴുതിയില്ലല്ലോ. എന്തായാലും അപ്പുന്റെ ഐ ഇ യുടെ അടപ്പ് തെറിച്ചു. വേഗം ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്യു. അതാണ് നല്ലത്. ഐ ഇ യില്‍ പണിയാനിരുന്നാല്‍ പിന്നെ അതു തന്നെ ഒരു പണിയാവും :)
-സുല്‍
ഷിജുവേട്ടാ, മോസില്ല ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നം കാണുന്നില്ല. (ഓ.എസ് വിസ്റ്റ ആണേ)
ഞാനിതെന്താ എന്നിങ്ങനെ ആലോചിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്..
ആശ്വാസം, കുറുന്തോട്ടിയ്ക്കും വാതം വരും അല്ലേ?
ഇപ്പൊ എനിയ്ക്ക് ഒരു 10 പ്രാവശ്യമെങ്കിലും ഇത് സംഭവിച്ചിട്ടുണ്ട്.
അപ്പൂ,
എപ്പോഴെങ്കിലും ആ പീസിയിൽ IE 7-ന്റെ ബീറ്റ വേർഷൻ പരീക്ഷിച്ചുനോക്കുകയും പിന്നീട് IE6-ലേക്ക് തിരിച്ചുപോവുകയും ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ, രെജിസ്റ്റ്രി എഡിറ്ററിൽ പോയി
HKEY_CLASSES_ROOT\CLSID\{c90250f3-4d7d-4991-9b69-a5c5bc1c2ae6}
എന്ന കീ ഡീലിറ്റു ചെയ്തു കളയുക. പ്രശ്നം തീർന്നേക്കാം.
എന്തായാലും മൊസില്ല ഫയർഫോക്സ് 3തന്നെയാണു് പതിവായി ഉപയോഗിക്കാൻ ഇപ്പോഴത്തെ നിലയ്ക്ക് നല്ലത്. മൈക്രോസോഫ്റ്റ് അപ്ഡേറ്റ്, ചില ബാങ്കിങ്ങ് സോഫ്റ്റ്വെയറുകൾ, IE/ASP പിടിവാശികളുള്ള ചില സെക്യൂർഡ് സൈറ്റുകൾ ഇവയ്ക്കുമാത്രമായി IE (അതും 7) വല്ലപ്പോഴും ഉപയോഗിക്കാനായി മാത്രം മാറ്റിവെയ്ക്കാം.
രെജിസ്റ്റ്രിയിൽ തപ്പിയിട്ട് അഥവാ ഈ കീ കണ്ടില്ലെങ്കിൽ പറയുക. അടുത്ത വഴി നോക്കാം.
Shift+Click ചെയ്യുമ്പോള്‍ ഇതേ സംഭവം. 57 വിന്‍ഡോസ് ആണ് റെക്കോഡ്.
എനിക്കീ പ്രശ്നം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ചില ബ്ലോഗുകള്‍ തുറന്നുകഴിഞ്ഞാലുടന്‍ ഈ അപകടം സംഭവിക്കാറുണ്ട്.
ഇന്റര്‍നെറ്റ് എക്സ്ല്‌പ്ലോറര്‍ 7 ഡൌണ്‍ ലോഡ് ചെതു ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രശ്നം പരിഹൃതമായതായി കാണുന്നു. പ്രശ്നമുണ്ടാക്കിയ ബ്ലൊഗുകള്‍ക്കൊന്നും ഇപ്പോള്‍ പ്രശ്നമില്ല. അതുപോലെ മോസില്ലയിലും പ്രശ്നമില്ല. യാരിദിനും, വിശ്വേട്ടനും നന്ദി.
എന്തായാലും പഴയ രീതിയിലുള്ള കമന്റ് ഓപ്ഷനാണ് കൂടുതല്‍ നല്ലതെന്നു തോന്നുന്നു.
എനിക്കിതേ വരെ ഇങനെ ഒരു പ്രശ്നം വന്നിട്ടില്ല. ഒരുപക്ഷേ ഞജനുപയോഗിക്കുന്നത് ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ 7 ആയതുകൊണ്ടാകും. പക്ഷേ എനിക്ക് ഇങഗ്നെ എംബഡ് ചെയ്ത കമന്റ് ബോക്സ് ഇല്‍ ടൈപിയതിനു ശേഷം സബ്മിറ്റുമ്പോള്‍ ആദ്യം ഒരു എറര്‍ പോലെ ഒന്നും സംഭവിക്കതെ നില്‍കൂം. പിന്നീട് ഒന്നൂടെ പ്രെസ്സിയാല്‍ സംഭവം ലോഗിന്‍ അaഅയി, കമന്റ് സേവ് ആവും. എന്തെരോ എന്തോ.
ശ്രീനാഥ് പറഞ്ഞത് വളരെ ശരി..എംബഡ് ചെയ്തത് ആദ്യം പറയും എറര്‍ ആണെന്ന്. അതുകഴിഞ്ഞ വേഡ് വേരി വരും.. അതും കഴിഞ്ഞ് ഭാഗ്യമുണ്ടെങ്കില്‍ സബ്മിറ്റ് ചെയ്യാം. എന്തോ എന്തരോ.. !!
പുതിയ രീതിയിലുള്ള കമന്റ് ബോക്സ് ആണു് നല്ലത് എന്നാണെന്റെ അഭിപ്രായം. സ്വന്തമായി ഒന്നും എഴുതാനില്ലെങ്കിലും കമന്റുകൾ ഈ-മെയിലിലൂടെ ട്രാക്കു ചെയ്തുപോകണമെങ്കിൽ പുതിയ ബോക്സ് ഉപകരിക്കും. മുൻപത്തേതിൽ അതുപറ്റില്ല.
ഒന്നിലധികം പെട്ടികൾ തുറക്കുന്നതു് ബ്ലോഗറിലെ കമന്റ് ജാവസ്ക്രിപ്റ്റിന്റെ പ്രശ്നമല്ല. അതൊരു IE 7.0 ഇൻസ്റ്റലേഷൻ ബഗ് ആണു്. target=new window എന്നു വരുന്ന എല്ലാ സ്ക്രിപ്റ്റുകൾക്കും ചില http ലിങ്കുകൾക്കും ഈ പ്രശ്നമുണ്ടാകും. ഏതു സൈറ്റിലും അതു പ്രതീക്ഷിക്കാവുന്നതാണു്.
മുകളിൽ പറഞ്ഞതാണു് എളുപ്പത്തിലുള്ള ഒരു പ്രതിവിധി.
വിശ്വേട്ടന്‍ മുകളില്‍ പറഞ്ഞ കമന്റ് മനസ്സിലായില്ല. “സ്വന്തമായി ഒന്നും എഴുതാനില്ലെങ്കിലും കമന്റുകൾ ഈ-മെയിലിലൂടെ ട്രാക്കു ചെയ്തുപോകണമെങ്കിൽ പുതിയ ബോക്സ് ഉപകരിക്കും.“ എങ്ങനെ? ഒന്നു വ്യക്തമാക്കൂ..
ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ കാര്യത്തില്‍ സംഭവിച്ചത് എഴുതാം.. എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ ആയിരുന്നു പ്രശ്നം. ഞങ്ങളുടെ കമ്പനി നെറ്റ് വര്‍ക്കില്‍, വെളിയില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന IE വേര്‍ഷന്‍ 7 അനുവദിച്ചിരുന്നില്ല. പകരം, നെറ്റ്വര്‍ക്കില്‍ തന്നെ വേര്‍ഷന്‍ 7 ന്റെ ഒരു ഇന്‍സ്റ്റലേഷന്‍ ഫയല്‍ നല്‍കിയിട്ടുണ്ട്. അവിടെനിന്ന് ഇന്‍സ്റ്റാല്‍ ചെയ്യുന്ന വേര്‍ഷന്‍ 7 മാത്രമേ പ്രവര്‍ത്തിക്കൂ. ഇതറിയാതെ ഞാന്‍ പണ്ട് വേര്‍ഷന്‍ 7 മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്ത് ഉപയോഗിച്ചു.. വര്‍ക്കാവുന്നില്ലെന്നു കണ്ടപ്പോള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.... അതാണ് ഈ പുകിലു മൊത്തം ഉണ്ടാക്കിയത് എന്നു വിശ്വേട്ടന്റെ കമന്റില്‍ നിന്ന് മനസ്സിലാവുന്നു.ഇന്ന് കമ്പനി നെറ്റ്വര്‍ക്കിലെ വേര്‍ഷന്‍ 7 ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രശ്നം മാറുകയും ചെയ്തു.
ശ്രീനാഥ് പറഞ്ഞതും അപ്പു ശരി വെയ്ക്കുകയും ചെയ്ത പ്രശ്നം എംബെഡ് ചെയ്ത കമന്റ് ബോക്സില്‍ എനിക്കെപ്പോഴും അനുഭവപ്പെടുന്നതാണ്. അല്ലാതെ മറ്റൊരു പ്രശ്നവും ഇല്ല. പരമ്പരാഗത രീതി തന്നെ രസവും ഉത്തമവും.
പിന്നെ IE യെക്കുറിച്ച് മാത്രം പറയരുത്....!
വിശ്വേട്ടന്‍ മുകളില്‍ പറഞ്ഞ കമന്റ് മനസ്സിലായില്ല. “സ്വന്തമായി ഒന്നും എഴുതാനില്ലെങ്കിലും കമന്റുകള്‍ ഈ-മെയിലിലൂടെ ട്രാക്കു ചെയ്തുപോകണമെങ്കില്‍ പുതിയ ബോക്സ് ഉപകരിക്കും.“ എങ്ങനെ? ഒന്നു വ്യക്തമാക്കൂ..
അതായത് എനിക്കൊരു പോസ്റ്റിലെ കമന്റുകള്‍ ഈ-മെയ്‌ല്‍ വഴി ട്രാക്ക് ചെയ്യണമെങ്കില്‍ ഒരേയൊരു വഴി (പഴയ കമന്റ് ബോക്സില്‍) അവിടെയൊരു ചവര്‍ കമന്റ് നിക്ഷേപിക്കുക എന്നത് മാത്രമാണ്. എന്നാല്‍ പുതിയ എമ്പഡഡ് ബോക്സില്‍ ആരുമറിയാതെ കമന്റ് ട്രാക്ക് ചെയ്യുവാന്‍ കഴിയും. കമന്റ് ബോക്സിന്റെ താഴെ E-mail follow-up-നുള്ള ലിങ്ക് കാണും.
ഓണ്‍ ടോപ്പിക്‍: പ്രശ്നം തീര്‍ന്നെങ്കിലും. ഫയര്‍ഫോക്സ് തന്നെ കിടിലമെന്ന് തെളിഞ്ഞില്ലേ... :)
പുതിയ രീതിയിലുള്ള കമന്റു ബോക്സു കൊണ്ട് സാങ്കേതികമായി ചുരുങ്ങിയത് താഴെപ്പറയുന്ന പ്രയോജനങ്ങളെങ്കിലും
ബ്ലോഗുടമയ്ക്ക്:
1. കൂടുതൽ വായനക്കാർ പുനഃസന്ദർശനം നടത്താൻ കൂടുതൽ സാദ്ധ്യത.
(പലപ്പോഴും സ്വന്തമായി കമന്റിടണമെന്നുള്ളതുകൊണ്ട് മാത്രം കമന്റ് ട്രാക്ക് സൌകര്യം ഉപയോഗിക്കാതെ ഒരു വായനക്കാരൻ പേജ് അടച്ച് തിരിച്ചുപോയെന്നുവരാം. പ്രായേണ അവർ പിന്നീട് ഇതേ പോസ്റ്റിൽ തിരിച്ചുവരാൻ സാദ്ധ്യത കുറയും. അതേ സമയം നേരിട്ട് ഒരു ക്ലിക്കിലൂടെ സബ്സ്ക്രൈബ് ചെയ്യാം എന്നുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്ത് പിന്നീട് ഉരുത്തിരിഞ്ഞുവരാവുന്ന ഒരു ചർച്ചയിൽ പങ്കെടുക്കാൻ വേണ്ടി തിരിച്ചുവന്നേക്കാം.
2. പേജ് സന്ദർശിക്കുന്ന ആളുകളെ സംബന്ധിച്ച് സൈറ്റ് കൌണ്ടറുകളോ മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിൽ താരതമ്യേന കൂടുതൽ കൃത്യതയുണ്ടാവും. പഴയ രീതിയിലുള്ള കമന്റ് ബോക്സുകൾക്ക് സൈറ്റ് കൌണ്ടറുകളേയും വിസിറ്റർ ട്രാക്കിങ്ങിനേയും അനായാസമായി ബൈപാസ്സ് ചെയ്യാം.
വായനക്കാരനു്:
1. പുതിയൊരു പേജ് തുറക്കാതെ, സ്വന്തമായി കമന്റൊന്നും ഇടാതെ, കമന്റ് ട്രാക്ക് ചെയ്യാം.
2. കുറച്ചു ക്ലിക്കുകൾ മതി.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്ത് ആളുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശാരീരികാദ്ധ്വാനം (cognitive efforts) മൌസ് ക്ലിക്കും ഒരു ക്ലിക്കിനെത്തുടർന്നുണ്ടാവുന്ന മാറ്റങ്ങൾ കണ്ടുമനസ്സിലാക്കാൻ ശ്രമിക്കലും ആണു്.
എത്ര കുറച്ചു ക്ലിക്കുണ്ടോ അത്രയും ആസ്വ്വാദ്യകരമായിരിക്കും നെറ്റ്വായന.
3. പുതിയ വിൻഡോ തുറക്കുവാൻ കമ്പ്യൂട്ടറിനും ഇന്റർനെറ്റ് ശൃംഖലയ്ക്കും കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്. (അതുവഴി നാം കൂടുതൽ CO2 എമിഷനും വളം വെക്കുന്നു!)
അപ്പുവേട്ടാ ഞാനും മോസില്ലയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാവണം ഇത്തരം ഒരു അനുഭവം എനിക്കില്ല.
പിന്നെ പുതിയ കമന്റ് ഓപ്‌ഷനിൽ ട്രാക്കിങ് സൗകര്യം ഇല്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അങ്ങനെയല്ല എന്നിപ്പോൾ അറിയാൻ സാധിച്ചു നന്ദി.
സ്വന്തം കീബോർഡിനോടും അതിലെഴുതുന്ന വാക്കുകളോടും ഇപ്പോഴും അദമ്യമായ ബഹുമാനമുള്ളതുകൊണ്ട് ഈയിടെ ബ്ലോഗെഴുത്ത് സ്വയം വർജ്ജിച്ചു. ബ്ലോഗുവായന അപൂർവ്വമാക്കി. കമന്റെഴുത്ത് അത്യപൂർവ്വമാക്കി.
എങ്കിലും അപ്പൂന്റെ ലോകമല്ലേ? അതുകൊണ്ട് എഴുതട്ടെ:
എന്തുകൊണ്ടാണു് പുതിയ തരം കമന്റ് ബോക്സിൽ എറർ വരുന്നത്?
എനിക്കുതോന്നുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണു് ഇതു സംഭവിക്കുന്നത് എന്നാണു്.
1. മിക്കവാറും, വേർഡ് വെരിഫിക്കേഷൻ ഓൺ ചെയ്തു വെച്ചിട്ടുള്ള ബ്ലോഗ് ആയിരിക്കും.
2. നീണ്ട പോസ്റ്റ് / നീണ്ട കമന്റ് ആയിരിക്കും. അഥവാ പോസ്റ്റു വായിച്ചു തുടങ്ങിയിട്ടോ കമന്റ് ടൈപ്പ് ചെയ്തുതുടങ്ങിയിട്ടോ കുറച്ചേറെ സമയം കഴിഞ്ഞിരിക്കാം.
കാരണം:
ഒരു ബ്ലോഗ് പോസ്റ്റ് / പേജ് തുറക്കുമ്പോൾ കമ്പ്യൂട്ടറിൽ ബ്ലോഗർ ഒരു ടൈം-ഔട്ട് കുക്കി തുറക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഈ കുക്കിയുടെ സമയപരിധി കഴിയും. വേർഡ് വെരിയുണ്ടെങ്കിൽ (സമയം പിന്നെയും വൈകിയാൽ, വേർഡ് വെരി ഇല്ലെങ്കിലും ലോഗ്-ഇൻ ചെയ്ത ഗൂഗിൾ അക്കൌണ്ട് തന്നെയും) അത് ഈ സമയം കൊണ്ട് അസാധു ആയിരിക്കും. രണ്ടാമത് പുതിയ ഒരു വേർഡ് വെരി നൽകി അതു സാധുവാക്കിയിട്ടേ പിന്നെ ബ്ലോഗർ നമ്മെ കമന്റ് പോസ്റ്റ് ചെയ്യാൻ അനുവദിക്കൂ.
ചുരുക്കത്തിൽ, പോസ്റ്റ് സമയമെടുത്തുവായിക്കുകയോ കമന്റ് സമയമെടുത്ത് എഴുതുകയോ ചെയ്താൽ രണ്ടാമതൊരു വെരിഫിക്കേഷനു തയ്യാറായിരിക്കണം.
ഇതല്ലാത്ത ഒരു കേസ് ആർക്കെങ്കിലും പുന:സൃഷ്ടിച്ചുകാണിക്കാമെങ്കിൽ കൂടുതൽ അപഗ്രഥനമാവാം.
നന്ദി.
വിശ്വേട്ടാ, ഈ അപഗ്രഥനത്തിനു നന്ദി. അപ്പോള്‍ ഇതില്‍ പറയുമ്പോലെ നീളമുള്ള പോസ്റ്റുകളാണെങ്കില്‍ രണ്ടാമതൊരു വേരിഫിക്കേഷന്‍ വേണ്ടിവരും അല്ലേ. അതുപോലെ ഞാന്‍ ശ്രദ്ധിച്ചീട്ടുള്ള മറ്റൊരുകാര്യം, പുതിയ രീതിയീല്‍ കമന്റ് ഫോം സെറ്റ് ചെയ്യുന്നന്നവരില്‍ ഭൂരിഭാഗവും വേഡ് വേരിഫിക്കേഷന്‍ എടുത്തുമാറ്റിയിട്ടില്ല എന്നതാണ്. വേഡ് വേരിഫിക്കേഷന്‍ ഉള്ളിടത്തോളം വായനക്കാരന് വീണ്ടും ഒരു എക്സ്ട്രാപണീകിട്ടുന്നു. എഴുതിയ വേരിഫീക്കേഷന്‍ വേഡ് തെറ്റിയാല്‍ വീണ്ടും എഴൂതേണ്ടി വരുന്നു. ഈ വേഡ് വേരിഫിക്കേഷന്‍, അത്യാവശ്യമില്ലാത്ത ബ്ലോഗുകളില്‍ വയ്ക്കാതെയിരിക്കുന്നതാണ് അത്യുത്തമം എന്നു തോന്നുന്നു.
അപ്പുട്ടന്‍സ്..
താങ്കള്‍ പറഞ്ഞ ഒരുപാട് വിന്‍ഡൊകള്‍ തുറന്നുവരുന്നത് എനിക്കനുഭവപ്പെടുന്നില്ല പക്ഷെ, പരമ്പരാഗതമല്ലാത്ത ഈ പുതിയ രീതിയില്‍ ആദ്യം കമന്റണം പിന്നെ ഏത് യൂസര്‍ ഐഡി എന്ന് തിരഞ്ഞെടുക്കണം, പിന്നെ വേഡ് വെരി വരും അതു കഴിഞ്ഞ് സബ്മിറ്റ് ചെയ്താല്‍ വീണ്ടും യൂസര്‍ ഐഡി ചോദിച്ചുകൊണ്ട് വരും അങ്ങിനെ ഒരു കമന്റു ചെയ്യാല്‍ നാല് അഞ്ചുപ്രാവിശ്യം ഞെക്കണം.
അതുപോലെ പുതിയ രീതിയില്‍ ചില സമയത്ത് ആകെ അഞ്ചു കമന്റുകള്‍ കണ്ടെന്നെരിക്കട്ടെ അപ്പോള്‍ നമ്മള്‍ ആറാമതായി കമന്റെഴുതി പബ്ലീഷ് ചെയ്യുമ്പോള്‍ കാണാം നമ്മള്‍ പതിനൊന്നാമത്തെ കമന്റാണ് ചെയ്തെന്ന്. ഇതുതന്നെ പരമ്പരാഗതമായ രീതിയിലും ഉണ്ടാകാറുണ്ടെങ്കിലും കമന്റ് ഓപ്ഷന്‍ തുറക്കുമ്പോള്‍ത്തന്നെ കമന്റ് അപ്ഡേഷനായി വരും ആയതിനാല്‍ എത്രപേര്‍ കമന്റിയെന്ന് അറിയാന്‍ പറ്റും.
അതുപോലെ പുതിയരീതിയില്‍, രണ്ട് ഐഡിയുള്ള ജിമെയില്‍ രണ്ടെണ്ണമൊ,അല്ലെങ്കില്‍ യാഹുവില്‍ രണ്ടെണ്ണം) ഒരാള്‍ക്ക് ആദ്യ ഐഡി കമന്റു ചെയ്യാന്‍ സെലക്റ്റ് ചെയ്താല്‍പ്പിന്നെ മറ്റേ ഐഡി ആ പോസ്റ്റില്‍ ഉപയോഗിക്കാന്‍ പറ്റില്ല, പിന്നീട് സൈന്‍ ഔട്ട് ചെയ്താല്‍ മാത്രമെ വേറൊരു ഐഡിയില്‍ ആ പോസ്റ്റില്‍ കമന്റാന്‍ പറ്റൂ.
എന്തായാലും പുതിയരീതി എനിക്കെങ്ങും പിടിക്കുന്നില്ല.
കുഞ്ഞാ, ഒരു ബ്ലോഗ് പോസ്റ്റ് നാം തുറക്കുമ്പോള്‍ തന്നെ പോസ്റ്റിനു ചുവട്ടിലായി നിലവിലുള്ള കമന്റുകള്‍ കൂടി കാണണം എന്നുണ്ടെങ്കില്‍ ഒരെളുപ്പവഴിയുണ്ട്. പോസ്റ്റിന്റെ തലക്കെട്ടില്‍ ഒന്നു ക്ലിക്ക് ചെയ്യുക. സംഗതി റെഡി. നിലവിലുള്ള കമന്റുകളും പോസ്റ്റിനടിയിലായി അതേ പേജില്‍ ലിസ്റ്റൂ ചെയ്യും.
അപ്പു,
എനിക്ക് വിന്‍ഡോകള്‍ പെരുകുന്ന പ്രശ്നമില്ല,
കമറ്റിടാന്‍ തന്നെ കഴിയുന്നില്ല. ഫയര്‍ഫോക്സാണ് ഉപയോഗിക്കുന്നത്. കമന്റ് ടൈപ്പി ക്ലിക്കിയാല്‍ ഫോം പഴയപടി തന്നെ നില്‍ക്കും ഒരു വ്യത്യാസവുമില്ല, ടൈപ്പിയ കമന്റ് അപ്രതക്ഷ്യമാവുകയും ചെയ്യുന്നു...എന്താ പ്രതിവിധി.....
ചാണക്യന്‍, കമന്റുകളുടെ കൂട്ടത്തില്‍ വിശ്വേട്ടന്റെ ഈ കമന്റ് കണ്ടോ
“ഒരു ബ്ലോഗ് പോസ്റ്റ് / പേജ് തുറക്കുമ്പോൾ കമ്പ്യൂട്ടറിൽ ബ്ലോഗർ ഒരു ടൈം-ഔട്ട് കുക്കി തുറക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഈ കുക്കിയുടെ സമയപരിധി കഴിയും. വേർഡ് വെരിയുണ്ടെങ്കിൽ (സമയം പിന്നെയും വൈകിയാൽ, വേർഡ് വെരി ഇല്ലെങ്കിലും ലോഗ്-ഇൻ ചെയ്ത ഗൂഗിൾ അക്കൌണ്ട് തന്നെയും) അത് ഈ സമയം കൊണ്ട് അസാധു ആയിരിക്കും. രണ്ടാമത് പുതിയ ഒരു വേർഡ് വെരി നൽകി അതു സാധുവാക്കിയിട്ടേ പിന്നെ ബ്ലോഗർ നമ്മെ കമന്റ് പോസ്റ്റ് ചെയ്യാൻ അനുവദിക്കൂ.“
ഇതിന്റെ മറ്റൊരു വശം, നീളം കൂടിയ പോസ്റ്റാണെങ്കില്‍ ടൈം ഔട്ട് കുക്കിയുടെ സമയം തീരും. അതിനാല്‍ കമന്റ് ഫോം ഓടുകയില്ല. ഇതിനുള്ള പ്രതിവിധി, നീളമുള്ള പോസ്റ്റാണു വായിക്കുന്നതെങ്കില്‍, കമന്റു ചെയ്യൂനതിനു തൊട്ടുമുമ്പ്, പോസ്റ്റിന്റെ തലക്കെട്ടില്‍ ഒന്നു ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ പേജ് റീ-ലോഡ് ആകും. ഇനി കമന്റെഴുതി പോസ്റ്റ് ചെയ്തോളൂ.. ഒന്നും നഷ്ടമാവുകയില്ല. ഇനിയും ഉറപ്പു പോരായെങ്കില്‍, പബ്ലിഷ് കമന്റ് ബട്ടണ്‍ അമര്‍ത്തുന്നതിനു മുമ്പ് എഴുതിയ കമന്റ് ടെക്സ് ഒന്നു മാര്‍ക്ക് ചെയ്ത് Ctrl +C അടിക്കുക. ആ ടെക്സ്റ്റ് കമ്പ്യൂട്ടറിന്റെ മെമ്മറിയിലേക്ക് കോപ്പിയാകും. ഇനി അഥവാ കമന്റ് ഫോം പ്രശ്നമാക്കി എഴുതിയ കമന്റ് പോയ്പ്പോയാലും വീണ്ടും Ctrl + V അടിച്ച് കോപ്പി ചെയ്ത കമന്റ് തിരികെ എഴുതാം.. ശരിയല്ലേ?
അപ്പു,
ഇവിടെ പറഞ്ഞിരിക്കുന്ന അടവുകളൊക്കെ പയറ്റി നോക്കി...നോ രക്ഷ..
കുറുന്തോട്ടിക്കും വാതം...!!!!!
ഇന്നും കൂടി ഈ വിന്‍ഡോ പെരുകുന്ന പ്രശ്നം അനുഭവിച്ചു. ഇനി മോസില്ല ഒന്നുപയോഗിച്ചു നോക്കട്ടെ.
അപ്പു,
മോസില്ലയില്‍ ഇതുവരെ പ്രശ്നമൊന്നുമില്ല...
Post a Comment