തേനീച്ചയുടെ മധുപാനം - ഫോട്ടോപോസ്റ്റ്
ഹോ എന്തൊരു മുടിഞ്ഞ വെയില്‍ ലേശം വല്ലോം കുടിച്ചിട്ട് പോവാം.....
ഒരുത്തനും ഈ വഴി നേരത്തെ വന്നില്ലന്നു തോന്നുന്നു... രക്ഷപ്പെട്ടു. ആരും കാണാണ്ടിരിക്കാന്‍ അകത്തോട്ടു കയറി നില്‍ക്കാം
ഹാവൂ എന്തൊരു ആശ്വാസം തണലും കിട്ടി വയറും നിറഞ്ഞു
അടിച്ചങ്ങ് പൂസായി കുടിച്ചങ്ങ് വാറായി.......
ഓ..മൈ ഗോഡ് ... കാലു നേരെ നിക്കണില്ലല്ലോ... ചിറകുള്ളത് ഭാഗ്യം ...... അല്ലേ പണിയായേനെ...
ഒരുത്തനും ഈ വഴി നേരത്തെ വന്നില്ലന്നു തോന്നുന്നു... രക്ഷപ്പെട്ടു. ആരും കാണാണ്ടിരിക്കാന്‍ അകത്തോട്ടു കയറി നില്‍ക്കാം
ഹാവൂ എന്തൊരു ആശ്വാസം തണലും കിട്ടി വയറും നിറഞ്ഞു
അടിച്ചങ്ങ് പൂസായി കുടിച്ചങ്ങ് വാറായി.......
ഓ..മൈ ഗോഡ് ... കാലു നേരെ നിക്കണില്ലല്ലോ... ചിറകുള്ളത് ഭാഗ്യം ...... അല്ലേ പണിയായേനെ...
ഓഡിയോ ട്രാക്ക് റിക്കോര്‍ഡ് ചെയ്തത് : ശ്രീമതി ആഷ ആഷാഢം സ്റ്റുഡിയോ
Camera Nikon D50
31 comments:
ഒരു തേനീച്ച പൂവില്‍നിന്ന് തേന്‍ കുടിക്കുന്നതിന്റെ ലൈവ് ഷോ......
അപ്പൂ സൂപ്പര്‍...
ഇതിപ്പൊത്തന്നെ ഇവിടന്നു പറന്നുപോയതാണല്ലൊ അപ്പു. ഒരു ദുബൈ ലുക്ക്. നന്നായിരിക്കുന്നു അപ്പു.
(അപ്പു & ആഷ - ഇതു രണ്ടും ഒന്നാണോ)
-സുല്‍
ഒരു തേനീച്ചയുടെ സ്വകാര്യതയില്‍ കൈ കടത്തുകയോ... എന്തൊരന്ന്യായം... :))
അപ്പു കലക്കന്‍ പടങ്ങള്‍... ചുമ്മാതല്ല, ഓഫീസീ വിളിച്ചാ കിട്ടാത്തത് :)
നന്നായിരിക്കുന്നു
qw_er_ty
പടോം കൊള്ളാം, അടിക്കുറിപ്പും കൊള്ളാം.
എഴുത്തുകാരി.
ഭാഗ്യമുണ്ട് രണ്ട് ക്യാപ്ഷനും കാണാന്‍ കഴിഞ്ഞു..
ഇപ്പൊ മനസ്സിലായി..
ഒഫീസില്‍ വല്യ ജോലി ഒന്നുമില്ല അല്ലേ?
പടങ്ങള്‍ നന്നായിട്ടുണ്ട്
:)
പൂവിനോട് ലോഗ്യം പറയാം എന്ന് വിചാരിച്ചതായിരുന്നു. അപ്പോഴേക്കും ക്യാമറയും കൊണ്ട് വന്നോളും. :)
കൊള്ളാപ്പൂ....
സ്റ്റൈലന്‍ പടങ്ങള്‍..
ഇത്തിരിവെട്ടം, സുല്‍, അഗ്രജന്‍, സിജു, എഴുത്തുകാരി, സുവേച്ചി, തമനു, സാജന്‍ എല്ലാവര്‍ക്കും നന്ദി.
സുവേച്ചി...കമന്റ് നന്നായി രസിച്ചു.
സുല്ലേ.... ആ ബ്ലോഗര്‍ ഞാനല്ല. :-)
അപ്പു നന്നായിരിക്കുന്നു .. ക്ഷമ
തമനു എന്താ കൊള്ളാപ്പു എന്നുവെച്ചാല്‍ ഇതിന് ഞാന്‍ 3 അര്‍ത്ഥങ്ങള്‍ ഞാന്‍ കാണുന്നു
1) കൊള്ളാം അപ്പു
2) കൊള്ള അപ്പു
3) കൊള്ളാം പൂവ്
ഇതില്‍ ഏതാ ?
നന്ദി വിചാരം..
ഈ ചോദ്യത്തിന്റെ ഉത്തരം തമനു തന്നെ പറയട്ടെ.
തേനീച്ചയുടെ മദ്യപാനം എന്നാ ശരി എന്നു തോന്നുന്നു :)
മനുഷ്യര്‍ക്കും ഇങ്ങനെ ചിറകുണ്ടായിരുന്നേല്‍ ഓടയിലും മറ്റും വീഴാതെ വീടെത്താമായിരുന്നല്ലേ.
ഇനി അടുത്തതെന്താണാവോ :)
ചാത്തനേറ്: സാന്‍ഡോ തേനീച്ച രണ്ട് ദിവസം ഈ പൂവിനകത്താരുന്നല്ലേ?
മഴത്തുള്ളീ.... അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. റ്റൈറ്റില്‍ മാറ്റി “മദ്യ”പാനമാക്കി.
ചാത്താ.... :-)
മധുപാനമല്ലേ മദ്യപാനത്തെക്കാള്‍ നല്ലത്?
നല്ല ചിത്രങ്ങള്‍
തേനീച്ച വാളുവെക്കുന്നതു കൂടി വേണമായിരുന്നു.ഹഹ.
നല്ല ക്ലാരിറ്റിയുള്ള ഫോട്ടോസ് :)
-പാര്‍വതി.
അപ്പൂ...സൂപ്പര്‍! ശരിക്കും ലൈവ്ഷോതന്നെ.
അപ്പൂ കൊള്ളാല്ലോ കൗട്ട തേനീച്ചേടെ പണി...ഇങ്ങനെ അടിച്ച് പൂസ്സായി....വെളിവുപോയി ആണല്ലേ ഇതുങ്ങള്‍ മനുഷ്യനെ പിടിച്ച് കുത്തുന്നത്.....
[ടാ..ചാത്താ....നിന്നെ ഇന്നു ഞാന്‍ കുപ്പീലാക്കും...എന്നിട്ട് അരൂര്‍ പാലത്തിന്റെ മോളീന്ന് താഴേക്ക് ഇടും..അവടെ കെട]
അപ്പു,
തേനീച്ചയുടെ കള്ളുകുടി കാണാന്‍ വൈകി.നെറ്റ് പണിമുടക്കിലായിരുന്നു.
നന്നായിട്ടുണ്ട്.
നല്ല ഫോട്ടോസ് :)
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു?
Nice.
അടിക്കുറിപ്പും ഫണ്ണിയായി :-)
അപ്പു,
ഫോട്ടോസ് നന്നായീട്ടോ.
മധുപാനം എന്നു തന്നെ മതിയാരുന്നൂന്നു തോന്നുന്നു.
മധുവിന് രണ്ട് അര്‍ത്ഥങ്ങളില്ലേ തേനെന്നും മദ്യമെന്നും?(ശരിയാണോ?)കാട്ടുതേന്‍ അധികം കുടിച്ചാലും ലഹരിയുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്( അതും പൂര്‍ണ്ണമായും ശരിയാണോന്ന് ഉറപ്പില്ല കേട്ടോ എവിടെയോ കേട്ടറിവാണ്)
അങ്ങനെയാണെങ്കില്‍ മധുപാനം തന്നെയാണ് കൂടുതല്‍ യോജിച്ചത്.
കാലു നേരെ നിക്കണില്ലല്ലോ... ചിറകുള്ളത് ഭാഗ്യം ...... അല്ലേ പണിയായേനെ...
ഹഹഹ സൂപ്പര്‍!
നമുക്കില്ലാത്തതും ചിറകാണെല്ലോ! അതുങ്ങള്‍ക്കാണെങ്കില്‍ കൈയ്യുമില്ല !
അപ്പു.
പടങ്ങളും വിവരണവും കലക്കി.
നന്നായിട്ടുണ്ട് അപ്പു.
തേനീച്ചയെ കാണാനെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... അഭിനന്ദനങ്ങള്‍ക്കും.
അപ്പൂ,
എന്നാലും പേര് മാറ്റിയതു ശരിയായില്ല കേട്ടോ. ഞാന്‍ പറഞ്ഞ് പേരു മാറ്റിയിട്ടിപ്പോള്‍ 2 പേര്‍ പറഞ്ഞെന്നു കരുതി പഴയ പടി ആക്കിയല്ലെ ;) ഗ്ര്ര്ര്ര്ര്ര്.........
ഞാന്‍ ഒരു തമാശ രൂപേണ പറഞ്ഞതാ അപ്പൂ, മദ്യപാനം ആക്കാന്‍. മധുപാനം തന്നെ നല്ലത് (നന്ദു, ആഷ എന്നിവര്‍ പറഞ്ഞത് വളരെ ശരി).
എന്തു രസാ കാണാന്‍. നല്ല രസമുള്ള ചെടിയും.
മഴത്തുള്ളീ നന്ദി.
സിജിച്ചേച്ചി ഈ വഴിക്ക് ആദ്യമായിട്ടാണല്ലേ? നന്ദി, വന്നതിനും, അഭിപ്രായം പറഞ്ഞതിനും.
Post a Comment