Wednesday, December 26, 2007

ക്രിസ്മസ് കാഴ്ചകള്‍ (ഫോട്ടോപോസ്റ്റ്)

ക്രിസ്മസ് എത്തിയതോടെ യൂ.എ.ഇയിലെ ഷോപ്പിംഗ് മോളുകളും, ചര്‍ച്ചുകളും, വീടുകളിലുമൊക്കെ അതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ദുബായില്‍ നിന്നും ഷാര്‍ജയില്‍നിന്നും എടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കട്ടെ.

ദുബായിലെ പ്രമുഖ ഷോപ്പിംഗ് മോളുകളില്‍ ഒന്നായ വാഫിസിറ്റിയില്‍ ഒരുക്കിയിരിക്കുന്ന കൂറ്റന്‍ ക്രിസ്മസ് ട്രീ. ഇടയ്ക്കിടെയുള്ള കൃത്രിമ “മഞ്ഞൂപൊഴിയല്‍” കുട്ടികള്‍ക്കു ഹരമാണ്.
ബാല്‍ക്കണിയില്‍ ലൈറ്റുകള്‍ ഇട്ട് തൂക്കിയിടുന്ന ക്രിസ്മസ് സ്റ്റാര്‍ മലയാളിള്‍ക്കു മാത്രമുള്ള പ്രത്യേകതയാണെന്നു തോന്നുന്നു. കേരളത്തിലെ വീടുകളിലും മരങ്ങളിലും തൂങ്ങുന്ന ക്രിസ്മസ് സ്റ്റാറുകളെപ്പറ്റിയുള്ള നോസ്റ്റാള്‍ജിയ ആവാം ഇത്. ചര്‍ച്ചുകളിലും ഇവ ധാരാളമുണ്ട്. ഏതായാലും കേരളത്തിലെ ഒരു ക്രിസ്മസ് രാത്രിയില്‍ ഇവ കാണുമ്പോളുള്ള ഭംഗി ഗള്‍ഫുനാടുകളിലെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ ഇവയ്ക്കില്ല എന്നെനിക്കു തോന്നിയിട്ടുണ്ട്!

ക്രിസ്മസ് ട്രീ ഒരുക്കുന്നത് കുട്ടികള്‍ക്ക് രസമുള്ള കാര്യം തന്നെ!

ചാരിറ്റി ക്രിസ്മസ് ട്രീ - ഷാര്‍ജ് സെയ്ന്റ് മൈക്കിള്‍സ് ചര്‍ച്ചിനു മുമ്പിലെ ചാരിറ്റി ക്രിസ്മസ് ട്രീ. ഈ ട്രീകളില്‍ സന്ദേശങ്ങളും ആശംസകളും എഴുതി തൂക്കിയിട്ടിരിക്കുന്ന ഓരോ ബോളുകള്‍ക്കും ഒപ്പം അഞ്ചു ദിര്‍ഹം പാവങ്ങള്‍ക്കായി ആ ബോളുകള്‍ തൂക്കിയിടാന്‍ താല്പര്യപ്പെടുന്നവര്‍ നല്‍കുന്നു.

പുല്‍ക്കൂട് -

പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകളെപ്പോലെതന്നെ, യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്ത യഥാര്‍ത്ഥ ക്രിസ്മസ് ട്രീകളും ഷോപ്പിംഗ് മോളുകളില്‍ ലഭ്യം. ഷാര്‍ജ മെഗാമോളില്‍ ഒരുക്കിയിരിക്കുന്ന ഈ ഫിര്‍മരച്ചില്ല “ജീവനുള്ളതുതന്നെ!


പ്ലാസ്റ്റിക് സ്നോമാന്‍!! ഒപ്പം മനു

21 comments:

അപ്പു ആദ്യാക്ഷരി

കുറച്ചു ഗള്‍ഫ് ക്രിസ്മസ് കാഴ്ചകള്‍

ശ്രീ

അപ്പുവേട്ടാ...
എല്ലാവര്‍‌ക്കും ക്രിസ്തുമസ്സ് ആശംസകള്‍‌...

(ശരിയാണ്. നാട്ടിലെ ക്രിസ്തുമസ്സ് നക്ഷത്രങ്ങളുടെ ഭംഗി ഒന്നു വേറെ തന്നെ)

:)

കുറുമാന്‍

മാഷെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു......വാഫിസിറ്റിയിലെ കൂറ്റന്‍ ക്രിസ്തുമസ്സ് ട്രീയെകുറിച്ചും, ആര്‍ട്ടിഫിഷ്യല്‍ സ്നോ ഫാളിനെ കുറിച്ചും പറഞ്ഞതിനു നന്ദി. വീട്ടില്‍ നിന്നും 5 മിനിറ്റ് ഡ്രൈവായിട്ടും അടുത്തിടെ പോയിട്ടില്ല. വീക്കെന്റില്‍ എന്തായാലും കുട്ടികളേം കൊണ്ട് പോകണം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

അപ്പു, നന്നായിരിക്കുന്നു
ആശംസകള്‍

krish | കൃഷ്

അപ്പു, ക്രിസ്തുമസ് കാഴ്ചകള്‍ മനോഹരമായിട്ടുണ്ട്.

അഭിലാഷങ്ങള്‍

നല്ല കാഴ്ചകള്‍..

അപ്പുവിനും കുടുമ്പത്തിനും കൃസ്‌തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകള്‍..

സുല്‍ |Sul

nalla padanngal.
manuse nee enthu cheyyuva?

merry xmas and happy newyear.
-sul

സാജന്‍| SAJAN

അപ്പു, പടങ്ങളെല്ലാം നന്നായി.
ശരിക്കും മഞ്ഞ് തനെയാണൊ പൊഴിയുന്നത്?
അതുപോലെ അവിടെ സ്റ്റാര്‍ ഒക്കെ തൂക്കാനും, ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്കും ഒന്നും റെസ്ട്രിക്ഷന്‍ ഇല്ലേ?
പോസ്റ്റ് മൊത്തത്തില്‍ മനോഹരം:)

അപ്പു ആദ്യാക്ഷരി

സാജന്‍, ശരിക്കും മഞ്ഞുപൊഴിയുന്ന വിദ്യ മോള്‍ ഓഫ് എമിറേറ്റ്സിലെ ദുബായ് സ്കീ‍യില്‍ മാത്രമേയുള്ളൂ. വാഫിസിറ്റിയില്‍ പതപോലെ എന്തോ ഒരു വസ്തു - പക്ഷേ ശരിക്കും സ്നോപോലെ - യാണു ഉപയോഗിക്കുന്നത്. യു.എ.ഇ യില്‍ ഇങ്ങനെ സ്റ്റാറിടുന്നതിനും മറ്റു ഡെക്കെറേഷനുകള്‍ക്കും ഒരു റെസ്ട്രിക്ഷനും ഇല്ല. ക്രിസ്മസ് മാത്രമല്ല, ദീവാളി ആഘോഷങ്ങള്‍ എത്ര കേമമായാണ് ദുബായിയില്‍ നടത്തുന്നത്.

ശ്രീ, കുറുമാന്‍, വഴിപോക്കന്‍, കൃഷ്, അഭിലാഷ്,സുല്ല് എല്ലാവര്‍ക്കും നന്ദി.

ആഷ | Asha

കാഴ്ചകള്‍ മനോഹരം അപ്പുവേ

G.MANU

great pics mashey

പ്രയാസി

നന്നായി..:)

ശ്രീലാല്‍

അപ്പോ നല്ല ഷോപ്പിംഗ് ഒക്കെയായി കൃസ്മസ് തകര്‍ത്താഘോഷിച്ചു അല്ലേ..?

മഞ്ഞ് എത്രയാ വേണ്ടതെന്ന് നിങ്ങള് പറയീന്ന്.. കയറ്റി അയച്ചു തരാം.. ;)

പ്രിയ ഉണ്ണികൃഷ്ണന്‍

നല്ല ചിത്രങ്ങള്‍.

അപ്പുമാഷിന് ആശംസകള്‍

പി.സി. പ്രദീപ്‌

അപ്പുവേ,
ക്രിസ്മമ്മസ് കാഴ്ചകള്‍ നന്നായിട്ടുണ്ട്.

ചീര I Cheera

പaതിവു പോലെ ഫോട്ടൊസ് മനോഹരം!

un

വൈകിയാണ് കണ്ടത്. ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍!

ഏ.ആര്‍. നജീം

ചിത്രങ്ങള്‍ എല്ലാം മനോഹരമായിരിക്കുന്നു..
ഒപ്പം ചെറു വിവരണങ്ങളും കൂടെ ആയപ്പോ നന്നായി
അപ്പു പറഞ്ഞത് പോലെ രണ്ടാമത്തെ ചിത്രം നൊസ്റ്റാള്‍ജിയ തന്നെ... :)

Unknown

നല്ല രസം....ചിത്രങ്ങളും,വിവരണവും
പുതുവത്സരാശംസകള്‍

അഗ്രജന്‍

നല്ല കാഴ്ചകള്‍ അപ്പു...

ഏറ്റവും ഇഷ്ടമായത് ആറാമത്തെ ചിത്രം - പുല്‍ക്കൂട്!
നാട്ടിലെ ക്രിസ്മസ് കാലങ്ങള്‍ ഓര്‍മ്മയിലെത്തിച്ചു ആ ചിത്രം!

ഗീത

ക്രിസ്മസ് കാഴ്ചകള്‍ മനോഹരം....

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP