Thursday, January 17, 2008

വെള്ളം വെള്ളം വെള്ളപ്പൊക്കം - ഫോട്ടോപോസ്റ്റ്

കഴിഞ്ഞ ദിവസം യൂ.എ.ഇ യില്‍ പരക്കെ പെയ്ത കനത്തമഴയില്‍ ദുബായിയിലേയും ഷാര്‍ജയിലേയും പലസ്ഥലങ്ങളും, പ്രത്യേകിച്ച് റോഡുകള്‍, വെള്ളത്തിനടിയിലായി. റിക്കോര്‍ഡ് മഴയാണ് (ഏകദേശം 110 mm) രണ്ടു ദിവസങ്ങളിലായി പെയ്തത്.

ഷാര്‍ജയില്‍നിനും ചില ചിത്രങ്ങള്‍ :





















കൈപ്പള്ളിമാഷുടെ ഈ പോസ്റ്റും കാണുക.

22 comments:

അപ്പു ആദ്യാക്ഷരി

വെള്ളം വെള്ളം സര്‍വ്വത്ര! ഫോട്ടോപോസ്റ്റ്

ശ്രീ

അപ്പുവേട്ടാ...

അപ്പോ ഷാര്‍‌ജ്ജയും മോശമാക്കിയില്ല അല്ലേ?

[മഴയല്ലേ... പെയ്യട്ടേന്നേയ്]

G.MANU

ho..

nagaram sagaram aayallo mashey

മുസ്തഫ|musthapha

ഇന്നലെയപ്പോ ലീവെടുത്ത് റോഡീ തന്നായിരുന്നല്ലേ :)

ഇനിയിപ്പോ ഞാന്‍ എടുത്ത പടങ്ങള്‍ ഇടുന്നില്ലാന്ന് വെച്ചു :)

Kaippally

നല്ല ചിത്രങ്ങള്‍.

അഭിലാഷങ്ങള്‍

അപ്പൂ...

വളരെ നല്ല ചിത്രങ്ങള്‍...

വളരെ നന്നായി മാഷേ..!

"Worshippers performed prayers for rain [Salaat Al Istisqa'a] on Monday in the country's mosques to ask for rain from Allah."

ഈയിടെ ഗള്‍ഫ് ന്യൂസ് പബ്ലിഷ് ചെയ്ത വാര്‍ത്തയാണ്. പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ ഇവിടെ .

അന്ന് അവര്‍ പ്രാര്‍ത്ഥിച്ചിരിക്കുക ഇങ്ങനെയായിരിക്കാം:

“അല്ലാഹുമ അതിന അല്‍ മത്തര്‍..!
അല്ലാഹുമ: അതിന അല്‍ മത്തര്‍..!!“

(Oh god, Pls give us rain!!!!)

ഇനിയിപ്പോ, മിക്കവാറും ഒരു കൂട്ടപ്രാര്‍ത്ഥനക്ക് കൂടി ചേന്‍സ് കാണുന്നുണ്ട്.

അത് മിക്കവാറും ഇങ്ങനെയായിരിക്കും:

“അല്ലാഹുമ അവ്കെഫ് അല്‍ മത്തര്‍!
അല്ലാഹുമ അവ്കെഫ് അല്‍ മത്തര്‍!!“

(Oh god, Pls Stop this rain!!!)

ഹി ഹി, അല്ലാതെന്താ പറയ്യ...

അപ്പു, ഈ ചിത്രങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെ, കഷ്ടപ്പാട് സഹിച്ച്, അല്പം മഴയൊക്കെ നനഞ്ഞ് ഫ്രൊഫഷണലിസത്തോടെ എടുത്തിരിക്കുന്നു. രണ്ടാമത്തെ ചിത്രമൊക്കെ കാണുമ്പോള്‍ മഴയുടെ കാഠിന്യം എത്രയാണെന്ന് കാഴ്ച്ചക്കാരന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

അഭിയുടെ അഭിനന്ദനങ്ങള്‍...

(പനിപിടിക്കാതെ നോക്കണേ അപ്പൂ..)

:-)

അഞ്ചല്‍ക്കാരന്‍

നല്ല പടങ്ങള്‍.
ദുഫായി ദെയ്‌രയില്‍ നിന്നും ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങിയ യാത്ര ഷാര്‍ജ്ജ കുവൈറ്റി ഹോസ്പിറ്റലിനടുത്ത് എത്തിയത് രാത്രി എട്ട് മണിക്ക്.താണ്ടാനുള്ള ദൂരമോ വെറും പതിനാറ് കിലോമീറ്ററും. വെള്ളകെട്ടില്‍ വീണ് കാറ് ബോട്ടായി ഒഴുകിയിട്ടും സ്വിച്ച് ഓഫാകഞ്ഞത് ആരുടെ ഭാഗ്യമോ എന്തോ.
ഫോട്ടോ കാണുമ്പോള്‍ റോഡില്‍ അനുഭവിച്ച ഞടുക്കം വീണ്ടും പിടികൂടുന്നു.
അല്‌വഹ്ദാ റോഡ് ഇപ്പോഴും വെള്ളത്തില്‍ തന്നെ.
ഇതൊക്കെ കാണുമ്പോഴാ നമ്മുടെ നാടിന്റെ നന്മയോര്‍ക്കുന്നത്. വര്‍ഷം മുഴുവന്‍ മഴയായിട്ടും അവിടെ ഒരുമാതിരി കാര്യങ്ങള്‍ നടന്നു പോകുന്നു. ഇവിടെ ഒരു അരദിവസം മഴയായപ്പോള്‍ ജീവിതം സ്തംഭിച്ചു.
നാടിനെ എപ്പോഴും കുറ്റം പറയുന്നവര്‍ ഇതും കൂടിയൊക്കെ വല്ലപ്പോഴും ഒന്നോര്‍ക്കണം.

മിന്നാമിനുങ്ങുകള്‍ //സജി.!!

വെള്ളം വെള്ളം സര്‍വത്ര വെള്ളം.!!

അഭിലാഷങ്ങള്‍

അപ്പൂ,

"ഷാര്‍ജ്ജയിലെ മഴയും വെള്ളപ്പൊക്കവും" ആണ് ടോപ്പിക്ക് എന്നത് കൊണ്ട്, ഇന്നലെ ഇന്റസ്ട്രിയല്‍ ഏറിയാഭാഗത്ത് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ക്ലിക്കിയ ഒരു ചിത്രം ഷേര്‍ചെയ്യട്ടെ.

ദാ, ഒരു പുള്ളി റോഡിലൂടെ അവന്റെ ബോട്ടും തുഴുഞ്ഞ് പോകുന്നു. ഹി ഹി :-) ലിങ്ക് ഇവിടെ

മഴയത്ത് ഷാര്‍ജ്ജയില്‍ ഉണ്ടായ ഒടുക്കത്തെ ട്രാഫിക്ക് ബ്ലോക്ക് ഓഫീസിന്റെ ജനലിലൂടെ കണ്ടപ്പോള്‍... ദാ ഇവിടെ

:-)

കുട്ടിച്ചാത്തന്‍

ചാത്തനേറ്: ആ ടാങ്കറിലാണോ വെള്ളം മാറ്റുന്നത്?.

ഗള്‍ഫുകാരു മൊത്തം ക്യാമറയുമെടുത്ത് പുറത്താണല്ലോ?

[ nardnahc hsemus ]

അപ്പു നല്ലതും അവസരോചിതവുമായ ചിത്രങള്‍..
***
ജൂലൈ 27, 2005, മുംബൈ, സന്ധ്യയ്ക്ക് 4:30 മുതല്‍ രാത്രി 2 മണിവരെ കഴുത്തോളം വെള്ളത്തില്‍ 36 കിലോമീറ്റര്‍ നടന്ന, ഒരോര്‍മ്മ തന്നു!

അഭിലാഷങ്ങള്‍

ങേ!?

മുംബെയില്‍ സന്ധ്യയ്ക്ക് 4:30 മുതല്‍ രാത്രി 2 മണിവരെ കഴുത്തോളം വെള്ളത്തില്‍ 36 കിലോമീറ്റര്‍ നടന്നെന്നോ?

സുമേഷ് ചന്ദ്രന്‍ ഇപ്പോ കമന്റിട്ടത് ഭൂമിയില്‍ നിന്ന് തന്നെയാണോ ആവോ?!

ഈശ്വരാ..!!

Kaithamullu

വണ്ടി വഴിയില്‍ ‘സ്റ്റക്കാ‘വാതെ ഇത്രയും ഫോട്ടോകളെടുത്ത് തിരിച്ചെത്തിയത് തന്നെ ഭാഗ്യം!

ദിലീപ് വിശ്വനാഥ്

യു. എ. ഇ. യില്‍ വെള്ളപ്പൊക്ക ആഘോഷങ്ങള്‍ നടക്കുകയാണല്ലേ?

Gopan | ഗോപന്‍

അകത്തും പുറത്തും വെള്ളം.. (ഓ സി ആര്‍ )
വള്ളം കളിയുണ്ടോ മാഷേ ഈ തവണ ?
പടങ്ങള്‍ കസറി..

പ്രയാസി

നല്ല മഴ! നല്ല ചിത്രങ്ങള്‍..:)

പ്രിയ ഉണ്ണികൃഷ്ണന്‍

മൊത്തം വെള്ളത്തിലായല്ലേ...

ഏ.ആര്‍. നജീം

കഷ്ടപ്പാടും ദുരിതങ്ങളും ഒക്കെ ഉണ്ടായെങ്കിലും അതില്‍ ഒരു 10 MM പോലും തൊട്ടടുത്ത് ഈ കുവൈറ്റില്‍ പെയ്തില്ലല്ലോ എന്നോര്‍ക്കുമ്പോഴാ... :(

മഴ കണ്ട കാലം മറന്നു... :)

അച്ചു

അപ്പൊ ഇനി ഷാര്‍ജയിലും രക്ഷ ഇല്ല..

ചീര I Cheera

ഇവിടെ അബുദാബിയില്‍ കുറവായിരുന്നു മഴ, അതുകൊണ്ട് വെള്ളപ്പൊക്കവും.
ഷാര്‍ജയിലെ വര്‍ത്തമാനങ്ങളൊക്കെ കേട്ടു, ഇപ്പൊ കണ്ടു.

ജയതി

ഓ ഇത്രയൊക്കെ മഴ ദുബായിയിലും!

ഫോട്ടൊ ഉഗ്രൻ

ശ്രീ

അല്ല... ഈ വഴിയ്ക്ക് തിരിച്ചു വരുന്നു എന്നൊക്കെ പറഞ്ഞിട്ട്?

വല്ലതുമൊക്കെ പോസ്റ്റിയിട്ടുണ്ടോ എന്നറിയാന്‍ വന്നതാ...

വന്ന സ്ഥിതിയ്ക്ക് 'ഓണാശംസകള്‍!'

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP