Wednesday, July 9, 2008

കുഞ്ഞിപ്പൂക്കളുടെ മിന്നുമഴക് - ഫോട്ടോപോസ്റ്റ്

ആഷാഢം ബ്ലോഗിൽ ആഷ കഴിഞ്ഞദിവസം ദശപുഷ്പങ്ങളെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതുവായിച്ചപ്പോഴാണ് നമ്മുടെ വീടിനുചുറ്റും മുറ്റത്തും പറമ്പിലും നിറയെ നിൽക്കുന്ന അനേകം ചെടികളുടെ ഇടയിൽ ഒട്ടനവധി ഔഷധ മൂല്യമുള്ള ചെടികളും നിൽക്കുന്നുണ്ടല്ലോ എന്ന കാര്യം മനസ്സിലെത്തിയത്. പഴമക്കാരോട് ചോദിച്ചപ്പോൾ ലഭിച്ച അറിവുകൾ അതിശയിപ്പിക്കുന്നവയായിരുന്നു. പിന്നെ താമസിച്ചില്ല, ക്യാമറയുമായി പറമ്പിൽ ഒന്നു കറങ്ങി.


കൊതുകുകടി വകവയ്ക്കാതെ അങ്ങനെ ഛായാഗ്രഹണം നടക്കുന്നതിനിടയിലാണ് ഒരു കുഞ്ഞു മുക്കുറ്റിപ്പൂവ് കണ്ണിൽ പെട്ടത്. വെറുതെ ഒരു കൌതുകത്തിന് അതിന്റെ ഒരു ക്ലോസപ്പ് എടുത്തുനോക്കി. കമ്പ്യൂട്ടർ സ്ക്രീനിൽ ഇട്ട് പടം ഒറിജിനൽ സൈസിൽ കണ്ടുനോക്കിയപ്പോൾ ദേ ഇങ്ങനെ. ഒന്നു ക്ലിക്ക് ചെയ്തു വലുതാക്കി നോക്കണേ.


ഹായ്, എന്തൊരഴക്! ഒരുകാര്യം അപ്പോൾ മനസ്സിലായി. വളരെ ചെറിയ വലിപ്പത്തിൽ നമ്മുടെ കണ്ണിൽ പെടാതെ പുല്ലുകൾക്കിടയിൽ നിൽക്കുന്ന കുഞ്ഞിപ്പൂക്കളുടെ ഉള്ളിലും പ്രകൃതി വലിയ വർണ്ണവിന്യാസങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് എന്ന്. ചെറിയ വസ്തുക്കളുടെപോലും ഡിറ്റയിൽ‌സ് വെളിവാക്കാനുള്ള ഡിജിറ്റൽ ക്യാമറയുടെ കഴിവും, ഒരു ട്രൈപ്പോഡിന്റെ ഉറപ്പുമായി വീണ്ടും പറമ്പിലേക്ക് ഇറങ്ങി. ഇത്തിരിപ്പോന്ന പൂക്കളെയൊക്കെയും ക്യാമറയിലാക്കി. പലതിന്റെയും പേര് അറിയില്ല. അതിൽ എനിക്ക് ആശങ്കയേതുമില്ല, കാരണം നിങ്ങൾ വായനക്കാരിൽ അറിവുള്ള ആരെങ്കിലുമൊക്കെ അവയുടെ പേര് പറഞ്ഞുതരും എന്ന് ഉറപ്പുള്ളതിനാൽ.

ആ കുഞ്ഞൂ പൂക്കളുടെ സൌന്ദര്യം ഇവിടെ പങ്കു വയ്ക്കട്ടെ. താഴെക്കാണുന്ന ഫോട്ടൊകൾ കാണുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക - ഈ പൂക്കളിൽ ഒന്നിനു പോലും നിങ്ങളുടെ തള്ളവിരലിലെ നഖത്തിനേക്കാൾ വലിപ്പമില്ല എന്ന വസ്തുത!


പേരറിയാവുന്ന പൂക്കളിൽ നിന്നു തുടങ്ങാം. ചിത്രങ്ങളോരോന്നും ക്ലിക്ക് ചെയ്ത് വലുതാക്കിത്തന്നെ കാണണം; എങ്കിലേ ഈ പൂക്കളുടെ ഭംഗി പൂർണ്ണമായും കാണാനാവൂ.


കയ്യോന്നി - ദശപുഷ്പങ്ങളിൽ ഒന്ന്


തൊട്ടാവാടി

തൊട്ടാവാടി

തുമ്പ

കല്ലുരുക്കി - കിഡ്‌നി സ്റ്റോണിനു പറ്റിയ മരുന്നാണത്രേ

മുത്തങ്ങ


താഴെക്കാണുന്ന പൂക്കളിൽ ഒന്നിന്റെ പോലും പോലും പേര് എനിക്കറിയില്ല. അറിയാവുന്നവർ ദയവായി പറയുക. ചിത്രങ്ങൾക്കോരോന്നിനും നമ്പർ നൽകിയിട്ടുണ്ട്. അതിനനുസരിച്ച് പേര് കമന്റിൽ ഇട്ടാൽ മതിയാവും.


ഒന്ന്: ഇതിന്റെ ഇല പുല്ലിന്റേതു പോലെയാണ്
=========================================

രണ്ട്:
========================================


മൂന്ന്: ഇത് പടർന്നുകയറുന്ന ഒരു ചെറിയ വള്ളിച്ചെടിയാണ്.
========================================


നാല് :
========================================


അഞ്ച്:
========================================


ആറ്:
========================================


ഏഴ്:
========================================


എട്ട്: തറനിരപ്പിൽ ചെറിയ വട്ട ഇലകളുമായി പടർന്നു നിൽക്കുന്ന ചെടി
========================================


ഒൻപത്:
========================================

പത്ത്: ഇതിന്റെ പൂവ് ഒന്നു ചവച്ചുനോക്കിയാൽ നാവിൽ എരിയും പുളിയും കലർന്ന ഒരു രസം അനുഭവപ്പെടും
===================================

ഇത്രയും ചിത്രങ്ങൾ കണ്ടതിനുശേഷം എന്തു തോന്നുന്നു? നാം എന്നും കാണുന്ന വലിയപൂക്കളുമായി ഒരു സൌന്ദര്യമത്സരത്തിന് ഈ കുഞ്ഞുപൂക്കൾ ഇറങ്ങിയാൽ വിജയികൾ ഏതുഭാഗത്തായിരിക്കും?

33 comments:

അപ്പു ആദ്യാക്ഷരി

നമുക്കു ചുറ്റും വലിയ ചെടികളും മരങ്ങളും മാത്രമല്ല, തീരെച്ചെറിയ ചെടികളും അവയുടെ കുഞ്ഞൂപൂക്കളുടെയും ഒരു ലോകം കൂടിയുണ്ട്. അവയ്ക്കിടയ്കിലൂടെ ക്യാമറയുമായി ഒരു യാത്ര.

ശ്രീ

കുഞ്ഞിപ്പൂക്കള്‍ എല്ലാം ഇങ്ങനെ കാണുമ്പോള്‍ എന്തു രസമാണ്... ഈ കാണുന്നവ എല്ലാം തന്നെ നമ്മുടെയെല്ലാം പറമ്പുകളില്‍ എപ്പോഴും കാണാറുള്ളവ തന്നെ. എങ്കിലും പേരുകള്‍ മിക്കതിന്റേയും അറിയില്ല. :(

ഇതില്‍ എനിയ്ക്കേറ്റവും ഇഷ്ടം തുമ്പയും കുന്നുറ്റിയും തന്നെ. വല്ലപ്പോഴും തൊടിയിലേയ്ക്കിറങ്ങുമ്പോള്‍ ഒരു തുമ്പക്കുടം പൊട്ടിച്ചെടുത്ത് മണത്തു നോക്കുമ്പോള്‍ കിട്ടുന്ന ആ ഗൃഹാതുരമായ ഗന്ധം ആസ്വദിയ്ക്കുന്നത് എനിയ്ക്കേറെ ഇഷ്ടമാണ്.

:)

-B-

ഹായ്!

ഫോട്ടോകള്‍ക്ക് നമ്പറും കൂടി ഇട്ടിരുന്നെങ്കില്‍ പേരുകള്‍ പറഞ്ഞു തരാന്‍ വരുന്നവര്‍ക്ക് സൗകര്യമായിക്കും.

CHANTHU

നമുക്കു ചുറ്റുമുള്ള കുഞ്ഞുകാര്യങ്ങളിലേക്ക്‌ മുഖം തിരിച്ചതു നന്നായി. ഞങ്ങള്‍ക്ക്‌ നല്ല കാഴ്‌ചകള്‍ കാണാന്‍ കഴിഞ്ഞല്ലോ.

നാടന്‍

അപ്പുവേട്ടാ ... എന്ത്‌ നല്ല ചിത്രങ്ങളാ ...
ഇവയ്ക്കൊക്കെ ഇത്രയും ഭംഗിയോ ??

ഉഷശ്രീ (കിലുക്കാംപെട്ടി)
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി)

ഗംഭീരം... മനോഹരം
“മത്സരത്തില്‍ ഞങ്ങള്‍ കുഞ്ഞിപ്പൂക്കള്‍ തന്നെ ജയിക്കുമേ അപ്പുവേ .ഈ വലിപ്പമില്ലായ്മയില്‍ ഞങ്ങള്‍ എത്ര മനോഹരികള്‍ എന്നു നിന്റെ ഹൈടെക് ഉപകരണങ്ങള്‍ കാട്ടിത്തന്നില്ലേ അപ്പുവേ, അപ്പോള്‍ പിന്നെ ആര്‍ക്കാ ഞങ്ങളുടെ മനോഹാരിതയെ വെല്ലുവിളിക്കനാവുക”.

Sharu (Ansha Muneer)

ആഹാ... എന്തു ഭംഗിയാ ഈ കുഞ്ഞിപ്പൂക്കള്‍ കാണാന്‍. നല്ല ചിത്രങ്ങള്‍

ഓടോ: മഴയുടെ ചിത്രം മറക്കേണ്ട. ഇല്ലാതെ വന്നാല്‍ എന്‍‌ട്രി ബാന്‍... ജാഗ്രതൈ :)

ചന്ദ്രകാന്തം

വളരെ നന്നായി ... പലപ്പോഴും നമ്മുടെ കാലടിയില്‍ അമര്‍ന്നുപോയിരുന്ന ഈ കുഞ്ഞുമുഖങ്ങളെ മിഴിവോടെ പകര്‍ത്തിവച്ചതിന്‌ അഭിനന്ദങ്ങള്‍.
താഴെനിന്നും മൂന്നാമതു കൊടുത്തിരിയ്ക്കുന്ന ഇളം മജന്ത പൂവില്ലെ....അതിന്റെ വിടര്‍ന്നു നില്‍ക്കുന്ന ഇതള്‍ ഒന്നു പൊട്ടിച്ചെടുക്കാമോ ? ഞാന്‍ വിചാരിയ്ക്കുന്ന പൂവുതന്നെയാണെങ്കില്‍, അതിന്റെ ബാക്കി ഭാഗം വിടര്‍ന്ന്‌ ഒരു ചെറിയ കേസരം കാണും; സൂക്ഷിച്ചുനോക്കിയാല്‍ ഒരു അരയന്നത്തിന്റെ ആകൃതി തോന്നും... അങ്ങിനെയെങ്കില്‍ ആ ഒരു പടം കൂടി.....
(ഓരോരോ അത്യാഗ്രഹങ്ങളേ..)
:)

ആഷ | Asha

എന്റെ കുഞ്ഞിക്യാ‍മറയുമായി ചെന്നപ്പോ ഈ മുക്കുറ്റിക്ക് എന്തൊരു ഗമയായിരുന്നു. ദാ ഇപ്പോ കണ്ടില്ലേ മേക്കപ്പൊക്കെയിട്ടു അപ്പുവിനു പോസും ചെയ്തു നിൽക്കണത്.
ശരിക്കും ഈ കുഞ്ഞുപൂക്കൾക്കൊക്കെ എന്തൊരു ഭംഗിയാ. പടം എല്ലാം ഒന്നിനൊന്ന് ഗംഭീരം അപ്പുവേ. ബിക്കു പറഞ്ഞതു പോലെ നമ്പറിടൂ. അപ്പോ കൺഫ്യൂഷൻ ഒഴിവാകും പേരു പറഞ്ഞു തരുമ്പോൾ.

ഇപ്പഴും പറഞ്ഞ കാര്യം ചെയ്തിട്ടില്ല. എവിടെ തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി? അതില്ലാതെ വിടമാട്ടേൻ!!!!

സുല്‍ |Sul

അപ്പുവേ
ഈ കുഞ്ഞിപ്പൂക്കളുടെ ലോകം മനോഹരം. ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഇതുപോലെയൊന്നൊരുങ്ങി ഇറങ്ങിയതാ, അതിനിടയില്‍ നൂറു കാര്യങ്ങള്‍. ഒന്നു രണ്ടു പടങ്ങള്‍ എന്റെ കയ്യിലും ഇരിപ്പുണ്ട്. അതു പിന്നീട് പോസ്റ്റാം ഇനി. :)

-സുല്‍

പ്രിയ

ദശപുഷ്പത്തിന്റെ അടുത്തന്നു തന്നെയാ വരവ്.
unknown3.jpg കമ്മ്യൂണിസ്റ്റ് പച്ച (കാട്ടപ്പ )പ്പൂവും unknown5.jpg അരിപ്പൂവും unknown10.jpg പല്ലുവേദനപ്പൂവും (അതിനെ പറിച്ചു ചവച്ചാല്‍ പല്ലുവേദന കുറയുമത്രേ, ഒരു കുത്തുന്ന സ്വാദാനതിനു. അത് കൊണ്ടാവും ) ആണെന്നറിയാം . ബാക്കി ചിലരെ കണ്ടിട്ടുണ്ടെങ്കിലും പേരു ചോദിച്ചിട്ടില്ല. ഇനി കാണുമ്പോഴാവട്ടെ :) കല്ലുരുക്കിയെയും മറ്റും കണ്ടിട്ടേ ഇല്ല

പറഞ്ഞപോലെ പൂവില്‍ വിശ്യസുന്ദരിപ്പട്ടം ഇവര്ക്ക് ഒക്കെ തന്നെ കിട്ടും

ഈ ഫോട്ടോഗ്രാഫര്‍ സൈഡ് വ്യൂവില് എടുത്തതുകൊണ്ട് സൌന്ദര്യം ശരിക്കും കാണാന്‍ പറ്റി . മനോഹരം :)

അപ്പു ആദ്യാക്ഷരി

പ്രിയേ, unknow 3 ക‌മ്യൂണിസ്റ്റ് പച്ചയല്ലേ... ഹയ്യോ. അങ്ങനെ പറയല്ലേ. ക‌മ്യൂ‍ണിസ്റ്റിനെ കണ്ടാൽ എനിക്കറിയില്ലേ.( പ്രിയയെ കുറ്റം പറയാനൊക്കില്ല, പൂവിന് ക‌മ്യൂണിസ്റ്റ് പച്ചപ്പൂവുമായി വളരെ സാമ്യമുണ്ട്). ഈ ചെടിക്ക് ഒരടിയിൽ കൂടുതൽ ഉയരമില്ല.

G.MANU

appose..

super kinukkan pookkal
kodu kai...alla camera

Shaf

ഈ ചെറിയ പൂക്കളെയോക്കെ ആരും മൈന്‍ഡ് ചെയ്യാറില്ല..ഇവകൊക്കെ ഇത്ര ഭംഗിയുണ്ടെന്ന് ഇപ്പോഴാ മന്‍സ്സിലായത്..
ചിത്രങ്ങളെല്ലാം വളരെ നന്നായി കുറിപ്പും..
മഴ ചിത്രങ്ങളില്ലാതെ Target പൂര്‍ത്തിയാകില്ല എന്നത് മറക്കണ്ട

അപ്പു ആദ്യാക്ഷരി

ഷഫീർ, ഷാരു എന്നിവരുടെ ശ്രദ്ധയ്ക്ക്, പിള്ളേരേ ഇവിടെ മഴ തീരെയില്ല ഈ വർഷം. ഇന്നലെ ഒരെണ്ണം പെയ്തു. കുറച്ചു ഫോട്ടൊയും എടുത്തു. അതിന്റെ താഴെ “മഴ” എന്നെഴുതി വച്ചെങ്കിലേ അതു മഴയാണെന്ന്‌ കാണുന്നവർക്ക് മനസ്സിലാവൂ..അത്രയ്ക്കു ഗംഭീരം. കിട്ടിയാൽ എടുക്കാം.....

പ്രിയ

(കമ്മ്യൂണിസ്റ്റ് പച്ച അല്ലേല്‍ പിന്നെ കമ്മ്യൂണിസ്റ്റ് ചുവപ്പായിരിക്കും :p (PJ))
ഓക്കേ , എന്നാല്‍ അത് ഇലക്കൊരു വല്ലാത്ത മണം (സുഗന്ധം അല്ല, നാറ്റം തന്നെ)ഉള്ള ചെടിയാണോ. പേരു ഓര്‍ക്കുന്നില്ല. അതിന് ഇത്തരം പൂക്കള് ആണ്.

എല്ലാരും ഓരോ പുതിയ പടം ചോദിക്കുവാണല്ലോ. എന്നാ എനിക്കൊരു മൂന്നുമുക്കുറ്റിയുടെ (വിരിഞ്ഞ മൂന്നു പൂക്കള് ഒരു കുലയില്‍ ഉള്ള ) പടം പിടിച്ചു തരാമോ. മൂന്നുമുക്കുറ്റി കിട്ടിയാല്‍ സ്കൂളില്‍ തല്ലു കൊള്ളില്ലെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ഡെസ്ക്ടൊപില് മൂന്നുമുക്കുറ്റി വച്ചാല്‍ എന്തേലും ഗുണം ഉണ്ടെങ്കിലോ :)

അരുണ്‍ കരിമുട്ടം

പൂവൊക്കെ നന്നായിരിക്കുന്നു.
ഇത് ഓലകെട്ടിയില്‍ നിന്നോ പന്തളത്ത് നിന്നോ?

ജിജ സുബ്രഹ്മണ്യൻ

കുഞ്ഞു പൂക്കളെകാണാന്‍ എന്തൊരു ചന്തം..അതിലെ മൂന്നാം പൂവിന്റെ പേര് ഞങ്ങള്‍ വയറവള്ളി എന്നു പറയും.ബാക്കി ഒന്നിന്റെയും നാമം അറിയില്ല

കുഞ്ഞന്‍

അപ്പു മാഷെ..

എന്തൊരു ഭംഗി.. നിങ്ങളെയല്ലാ നിങ്ങളുടെ പടത്തിന്..!

സത്യം പറഞ്ഞാല്‍ സങ്കടം വരുന്നു കാരണം എല്ലാ പൂക്കളും പരിചയക്കാര്‍ പക്ഷെ / എന്നാലൊ ആരുടെ പേരും കിട്ടുന്നില്ല..

ആ കമ്മല്‍പ്പൂവ്..പടം പത്ത്.. അത് പറിച്ച് കളിക്കൂട്ടുകാരുടെ കാതില്‍ വയ്ക്കാറുണ്ടായിരുന്നു. ആ പൂവ് കടിച്ചാല്‍ പല്ലു വേദനക്ക് ആശ്വാസം കിട്ടും. പടം മൂന്ന്.. വയറുവള്ളിപ്പൂവ് കണ്ടപ്പോഴാണ് ചേച്ചിയുടെ തലയിലെ പേന്‍ പോകാന്‍ രാത്രി കിടക്കാന്‍ നേരത്ത് അച്ഛന്‍ ചേച്ചിയുടെ തലമുടി വയറുവള്ളിയിട്ട് മുറുക്കെ കെട്ടി വയ്ക്കുന്നത് ഓര്‍മ്മവരുന്നു. പടം അഞ്ച്..അരിപ്പപ്പൂവ് ഓണത്തിന് പൂക്കളിടുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്ഥിരാംഗമാണ്. ആ രണ്ടാമത്തെ പടം കമ്മ്യൂണിസ്റ്റ് പച്ച (അപ്പ) അല്ലെ?

ഓ.ടോ. ആന ജീവിച്ചാലും മരിച്ചാലും പന്തീരായിരം പണം എന്നു പറയുമ്പോലെ, അപ്പു ഗള്‍ഫില്‍ നിന്നാലും നാട്ടില്‍ നിന്നാലും ബൂലോകര്‍ക്ക് കോള്..!

Vempally|വെമ്പള്ളി

അപ്പ്വേ, എല്ലാം നല്ല ഫോട്ടൊകള്‍ - അതെ ചെറിയ പൂക്കളും മറ്റും വലുതായി കാണുമ്പോള്‍ എന്തു ഭങ്യാ!

Ranjith chemmad / ചെമ്മാടൻ

great pictures and a valuable refference 2 the coming generations!
congraaaaaaaaaaats

Unknown

അപ്പുവേട്ടാ ഈ പൂക്കള്‍ക്ക് ഒക്കെ ഇത്ര സൌന്ദര്യമുണ്ടെന്ന് അവയുടെ നിലപ് കണ്ടാല്‍
തോന്നില്ല.കഴിവുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് കൂടുതല്‍ തിളക്കമുണ്ടെന്ന് പറയുന്നത്
വെറുതെയല്ല

പൈങ്ങോടന്‍

കുഞ്ഞിപ്പൂക്കള്‍ക്ക് നൂറഴക്. ആദ്യത്തെ മുക്കിറ്റിയും അവസാനത്തെ പേരില്ലാപടവും മികച്ചത്.

പ്രിയ ഉണ്ണികൃഷ്ണന്‍

ഹോ, എന്തൊരു ഭംഗിയാ പൂ‍ക്കള്‍ക്ക്!!!

കലക്കന്‍

ആഗ്നേയ

അപ്പൂ..ഒരുപാടിഷ്ടമായി..എനിക്കും ചെറുപ്പം മുതല്‍ ഈ കുഞ്ഞിപ്പൂക്കളോട് വല്ലാത്ത ഇഷ്ടമാണ്..പുല്ലുകള്‍ക്കിടയില്‍ തിരഞ്ഞ് എന്നും ഓരോന്നു കണ്ടെത്തുമായിരുന്നു ഞാന്‍.
ഒന്നാമത്തേത് മഷിത്തണ്ടല്ലേ?ഇതുതന്നെ മഞ്ഞപ്പൂക്കളോട് കൂടിയും കാണാം.ആ കമ്മ്യൂണിസ്റ്റ് പച്ചേടെ ഡ്യൂപ്പ് പൂക്കള്‍ കുറച്ചുകഴിഞ്ഞാല്‍ കുഞ്ഞപ്പൂപ്പന്താടികളാവും.അവയെ ഊതിവിട്ട് പറത്തിക്കളിക്കാം.ഏഴാമത്തെയാള്‍ കാട്ടുകടുക് ആണ്.പട്ടിവേട എന്നും പറയാം.നായ്ക്കള്‍ വയറുവേദനവരുമ്പോള്‍ ഇവചവച്ചുതിന്നുമത്രേ.ക്ലിയോം വിസ്കോസ എന്ന് ബൊട്ടാണിക്കല്‍ നെയിം.(സ്പെല്ലിംഗ് മറന്നുപോയി..അയാം ദി സോറി)ഈ പൂക്കളെയൊക്കെ നല്ല കണ്ടുപരിചയം ഉണ്ട്ട്ടോ...പിന്നെ തുമ്പപ്പൂവിനോട് സാമ്യമുള്ള ഒരു കുഞ്ഞുവയലറ്റ് പൂവില്ലെ?”അരയന്നങളുടെ വീട് എന്ന സിനിമയില്‍ ജോമോള്‍ അരയന്നങ്ങളെ ഉണ്ടാ‍ക്കുന്ന പൂവ്..അതെവിടെ?ചെമ്പരത്തിപ്പൂക്കളുടെ മിനിയേച്ചര്‍പതിപ്പുകള്‍ ഉണ്ട് പലനിറത്തില്‍,മഞ്ഞ,പിങ്ക്,വയലറ്റ്,വെള്ള നിറങ്ങളില്‍..ഉദാഹരണം കുറുന്തോട്ടിപ്പൂ..ഇനിയും സെര്‍ച്ചൂ..ഒരുപാട് കിട്ടും::
(പടങ്ങളുടെ ഒത്ത നടുക്ക് കൊണ്ടോയി പേരെഴിതിപ്പിടിപ്പിച്ചത് വന്‍ ചതിയായിപ്പോയി..)

ഷിജു

enthaaayaalum observation adipoli....
ellaam manaoharamaayirikkuunnu...

Manoj | മനോജ്‌

ആഹാ.... എത്ര മനോഹരം! ചിത്രങ്ങളൊക്കെ ഒന്നിനൊന്ന് സൌന്ദര്യമാര്‍ന്നവ. ആ പൂക്കളുടെ ഭംഗി ഒട്ടും കളയാതെ.... വീണ്ടും കാണാന്‍ കൊതിക്കും... നന്ദി സുഹൃത്തേ :)

Sathees Makkoth | Asha Revamma

അപ്പുവേ,പടങ്ങൾ ഇഷ്ടപ്പെട്ടു.അതിന്റെ പിന്നിലെ പരിശ്രമവും.

(നാട്ടിൽ ചെന്ന് കുറ്റിക്കാട്ടിലൊക്കെ കേറി ഇറങ്ങുകയാണല്ലേ:) )

Tanya*താന്യ

എവിടെയാ അപ്പൂസിന്റെ വീട്?
ചിത്രങ്ങള്‍ വളരെ നന്നായി.

Sarija NS

ഇപ്പൊഴാ അപ്പു കുഞ്ഞുപൂക്കളെ കണ്ടത്.
4. അത്തപ്പൂവാണ്. ഓണക്കാലങ്ങളില്‍ വീട്ടിലെ പറമ്പ് ഒരു നീല പരവവതാനിയാകും ഈ പൂക്കളെകൊണ്ട്. നാട്ടിന്‍പുറങ്ങളിലെ പൂക്കളങ്ങളിലും മുന്‍പന്തിയില്‍ ഇവയുണ്ടാകും

10. പല്ലുവേദനപ്പൂ തന്നെ. ബാക്കിയെല്ലാപ്പുവും കണ്ടിട്ടുണ്ട്, പേരറിയില്ല.

നന്ദ

കൊള്ളാലോ!

നനവ്

അപ്പൂ, കുഞ്ഞിപ്പൂക്കളുടെ പടം എടുത്തതിനു നന്ദി എല്ലാം മനോഹരം..ഒന്നാമത്തെത് കുടുമനീലി,രണ്ട് അപ്പ ,ആറ് താർതാവൽ

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP