Saturday, February 21, 2009

കൈപ്പള്ളിയുടെ നവരസങ്ങള്‍




യു.എ.ഇ ബൂലോഗത്തിലെ സജീവ സാന്നിദ്ധ്യമായ കൈപ്പള്ളി, ഇന്നലെ (ഫെബ്രു 20) നടന്ന ബ്ലോഗ് മീറ്റിന്റെ നടത്തിപ്പിലും മുമ്പില്‍ത്തന്നെയുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കുള്ള വിഷയങ്ങള്‍ ഉണ്ടാക്കുന്നതിലും, അതില്‍ ഒരു മോഡറേറ്ററായി പെര്‍ഫോം ചെയ്യാനും കൈപ്പള്ളിക്ക് പ്രത്യേക കഴിവുതന്നെയുണ്ട്.

ഓരോ സംഭാഷണത്തേയും സ്വതസിദ്ധമായ ഒരു ആംഗ്യഭാഷയോടു ചേര്‍ത്തുകൊണ്ടുമാത്രമേ കൈപ്പള്ളി സംസാരിക്കാറുള്ളൂ. എനിക്ക് വളരെ രസകരമായി തോന്നിയിട്ടുള്ള ആ ഭാഷ - കണ്ണും, കൈയ്യും, മുഖഭാവങ്ങളും ഒത്തൊരുമിക്കുന്ന ആ ആംഗ്യഭാഷ - യില്‍നിന്ന് ചിലരംഗങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്തത് ഇവിടെ പങ്കുവയ്ക്കുന്നു - വെറുതെ ഒരു തമാശ. രസകരമായ അടിക്കുറിപ്പുകള്‍ക്ക് സ്വാഗതം!

ഈ ചിത്രങ്ങള്‍ ഒരു പിക്കാസ വെബ് ആല്‍ബത്തില്‍ നല്‍കുന്നു. ലിങ്ക് ഇവിടെ

കമന്റുകള്‍ ചിത്രങ്ങളുടെ അടിയിലായി ആല്‍ബത്തില്‍ തന്നെ രേഖപ്പെടുത്താവുന്നതാണ്.



---------------------------
ചില സാമ്പിള്‍ പടക്കങ്ങള്‍‍:
---------------------------

From കൈപ്പള്ളിയുടെ നവരസങ്ങള്‍


ZeroPoint
Feb 21, 2009 9:41 PM

ബ്ലോഗാസാമി കൈപ്പള്ളിയാനന്ദ.


Kurman
Feb 22, 2009 2:02 PM

തടിയില്ലേലെന്നാ ചെല്ലാ, മുടിയുണ്ടല്ല!

From കൈപ്പള്ളിയുടെ നവരസങ്ങള്‍


ZeroPoint
Feb 21, 2009 9:41 PM

യെവന്റെയൊരു പടമെടുപ്പ്. വിട്ടിട്ടു പോടൈ.


Kurman
Feb 22, 2009 2:04 PM

അപ്പുറത്തെ ടീമിന്റെ വടം വലി കഴിഞ്ഞിരുന്നേല്‍, ആ വടമൊന്ന് കിട്ടിയിരുന്നേല്‍ മൂന്നാലെണ്ണത്തിനെ കെട്ടിതൂക്കാമായിരുന്നു!



From കൈപ്പള്ളിയുടെ നവരസങ്ങള്‍


minnaminung
Feb 21, 2009 11:58 PM

ഹായ്, മാനത്തൊരു മൈന..

::സിയ↔Ziya
Feb 22, 2009 9:48 AM

Great White egret (Egretta alba) ന്റെ നെക്ക് കണ്ടിട്ടുണ്ട ചെല്ല. ദേ യിദ് പോലെ!
(മല്ലൂസിതിനെ വെള്ളക്കൊക്കെന്നോ യെന്തരോ പറയും)


From കൈപ്പള്ളിയുടെ നവരസങ്ങള്‍


Shihab Mogral
Feb 21, 2009 11:40 PM

ഹാ.. എന്തൊരെരിവെടേ.. വെള്ളമെട്..



അഭിലാഷങ്ങള്‍
Feb 22, 2009 12:15 PM

“ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായിരം പാദസരങ്ങള്‍ കിലുങ്ങി...
ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാലുവാപ്പുഴ പിന്നെയുമൊഴുകീ‍...”

From കൈപ്പള്ളിയുടെ നവരസങ്ങള്‍


kaithamullu
Feb 22, 2009 11:42 AM

ആ..ആത് തന്നെ...മെട്രോ റെയില്‍... പാലം!
ഈ പാലം പാലം എന്ന് പറഞ്ഞാ‍ാ...
ഓ, പാളമാ ശെരി, അല്ലേ?
അപ്പോ പറഞ്ഞ് വന്നത് ലോകത്തില്‍ മെട്രോ ആദ്യമായി, എന്ന് വെച്ചാ മെട്രോ റെയില്‍ ആദ്യമായി...

അഭിലാഷങ്ങള്‍
Feb 22, 2009 12:01 PM

ആ പോകുന്ന ബീമാനം കണ്ടോ? പണ്ട് 1903 ല്‍ ഒരു ഡിസംബര്‍ മാസത്തില്‍ റൈറ്റ് ബ്രദേസ് ഇങ്ങനെത്തെ സാധനത്തിന്റെ ആദ്യമോഡല്‍ പറപ്പിച്ചൂന്നൊക്കെ നിങ്ങള്‍ കേട്ടിട്ടൂണ്ടാകും! ബട്ട്, അതിനേക്കാള്‍ മുന്‍പ് ഇങ്ങനെയൊരു ഐഡിയയെപറ്റി ഞാന്‍ പോസ്റ്റിട്ടവിവരവും പോഡ്കാസ്റ്റ് അപ്പ്‌ലോഡ് ചെയ്ത വിവരവും നിങ്ങള്‍ക്കെത്രപേര്‍ക്കറിയാം??


From കൈപ്പള്ളിയുടെ നവരസങ്ങള്‍


Kurman
Feb 22, 2009 2:05 PM

“ശ്ശേ കയ്യേലപ്പടി .... ഈ കാക്കളുടെ കാര്യം “

minnaminung
Feb 22, 2009 12:02 AM

കാറിലേക്ക് “റെസ്റ്റെടുക്കാന്‍” പോയ കുറൂനെ ഇനീം കാണുന്നില്ലല്ലൊ..?


From കൈപ്പള്ളിയുടെ നവരസങ്ങള്‍

കൈപ്പള്ളി
Feb 21, 2009 9:57 PM

അതൊന്നും പറഞ്ഞാൽ പട്ടില്ല. രണ്ടു packet ബിര്യാണി തന്നേ തീരു. രണ്ടെത്രയാണെന്നു അഗ്രജനോടു് ഞാൻ എത്ര തവണ പറഞ്ഞു തരണം.

::സിയ↔Ziya
Feb 22, 2009 9:24 AM

പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലു പോല്‍ മൂന്ന് !!!

അഭിലാഷങ്ങള്‍
Feb 22, 2009 12:16 PM

"എന്തുപറ്റി കൈപ്പള്ളീ..??”

“ഏയ്.. ഒന്നൂല്ലെഡേ... ബിരിയാണി അല്പം ഓവറായോന്നൊരു ഡൌട്ട്..! ഞാന്‍ ഇപ്പോ പോയിട്ട് വരാം...!”


From കൈപ്പള്ളിയുടെ നവരസങ്ങള്‍


Kurman
Feb 22, 2009 2:07 PM

ചുക്ക് കാപ്പിയായിരുന്നാ, ഞാന്‍ കരുതി!! ഇതിപ്പോ കൈച്ചിട്ട് തുപ്പാനും വയ്യ, ചവര്‍ച്ചട്ടൊട്ടുമിറക്കാനൂം വയ്യ.


From കൈപ്പള്ളിയുടെ നവരസങ്ങള്‍


ZeroPoint
Feb 21, 2009 9:49 PM

ഒന്നെന്നു പറഞ്ഞാല്‍ ഒന്ന്. കേട്ടല്ല്.

minnaminung
Feb 22, 2009 12:05 AM

തെറിവിളിക്കാന്‍ മാത്രമല്ല, അനോണിയാവേണ്ടത്....മനസ്സിലായല്ല്..

അഭിലാഷങ്ങള്‍
Feb 22, 2009 11:39 AM

ഇയള്‍ക്ക് ഈ 1 ഉം 2 ഉം മാത്രമേ അറിയത്തൊള്ളോ? :)

ഇത്തിരിവെട്ടം
Feb 22, 2009 12:51 PM

അതിരുകളില്‍ തൊട്ട് കളിക്കരുത്... വെവരമറിയും...

From കൈപ്പള്ളിയുടെ നവരസങ്ങള്‍


minnaminung
Feb 22, 2009 12:07 AM

ദേ, ഇതാണ് കരുണം.

എന്താ ചെയ്യാ..ഞാനെത്ര “ശാന്ത”മെടുത്താലും അത്
ഭീഭത്സമായേ പുറത്തു വരൂ..



From കൈപ്പള്ളിയുടെ നവരസങ്ങള്‍


ZeroPoint
Feb 21, 2009 9:51 PM

ധീം തരികിട തോം.. ദാണ്ടെ കെടക്കണു സവാളവട.


ഇത്തിരിവെട്ടം
Feb 22, 2009 12:52 PM

ജസ്റ്റ് റിമംബര്‍ ദാറ്റ്.....

From കൈപ്പള്ളിയുടെ നവരസങ്ങള്‍


minnaminung
Feb 22, 2009 12:10 AM

അടുത്തത് ഒരു പുതിയ ഐറ്റംസ്..

ഒരു കാലിത്തൂവാലയില്‍ നിന്നും ഒരു പക്ഷിയെ പുറത്തെടുക്കുന്ന വിധം..!

kaithamullu
Feb 22, 2009 11:44 AM

അതേ, പത്ത്...
അവര്‍ പത്ത് പേര്‍....

കൈപ്പള്ളി
Feb 22, 2009 12:56 PM

please ഇനി നിർബന്ധിക്കരുതു്, എനിക്ക് Autograph sign ചെയ്യാൻ ഒട്ടും സമയമില്ല.

From കൈപ്പള്ളിയുടെ നവരസങ്ങള്‍


Shihab Mogral
Feb 21, 2009 11:34 PM

ദേ.. കപ്പലണ്ടി.. നിക്കും മാണം...


From കൈപ്പള്ളിയുടെ നവരസങ്ങള്‍


Shihab Mogral
Feb 21, 2009 11:34 PM

ഇവര്‍ തന്നെ പറ്റിയ ഇരകള്‍.. ഒരാഗോള കത്തിയങ്ങ് കാച്ചിയാലോ...

kaithamullu
Feb 22, 2009 11:46 AM

എല്ലാരും നമ്മളെ തഴഞ്ഞ ലക്ഷണമാണല്ല്....
പോട്ട്, അടുത്ത നമ്പറിട്ട് നോക്കാം.

From കൈപ്പള്ളിയുടെ നവരസങ്ങള്‍


minnaminung
Feb 22, 2009 12:19 AM

ഡെയ്.., ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടാ..
ഞാനിതൊന്ന് പറഞ്ഞുതീര്‍ത്തോട്ടെ..ഇല്ലേല്‍ ഞാന്‍ വീണ്ടും
പോഡ്കോസ്റ്റിടും കെട്ടാ....പറഞ്ഞീല്ലാന്ന് വേണ്ടാ..(ഫീഷണി)

From കൈപ്പള്ളിയുടെ നവരസങ്ങള്‍


Shihab Mogral
Feb 21, 2009 11:30 PM

മോനേ ദിനേശാ.. കാശെനിക്കൊരു പ്രശ്നമല്ല.. നീയാ ബിരിയാണിയിങ്ങു താ


From കൈപ്പള്ളിയുടെ നവരസങ്ങള്‍


കൈപ്പള്ളി
Feb 21, 2009 10:15 PM

I love this picture

minnaminung
Feb 22, 2009 12:22 AM

ദേ, ചിരിക്കുകയാണെല്‍ ഇങ്ങനെ ചിരിക്കണം..
ക്ലോസപ്പ് പരസ്യത്തിലെ കൃഷ്ണയെപ്പോലെ...!


From കൈപ്പള്ളിയുടെ നവരസങ്ങള്‍


Appu Feb 23, 2009 6:05 AM

അതേ ... ഈ ബ്ലോഗ്... ബ്ലോഗ് എന്നുവച്ചാ....ഒരു കുട്ടിക്കളിയല്ലാട്ടോ......(ഇന്നസെന്റ് സ്റ്റൈല്‍)

From കൈപ്പള്ളിയുടെ നവരസങ്ങള്‍


::സിയ↔Ziya
Feb 22, 2009 5:21 PM

ചെളികുത്ത് മാങ്ങാപറി, ചെളികുത്ത് മാങ്ങാപറി
ലാസ്റ്റൊരു വല വീശ്, കേട്ടോ പയലുകളേ !

അഭിലാഷങ്ങള്‍ Feb 22, 2009 5:26 PM

“പണ്ട് ഞാന്‍ ഫുട്ബോള്‍ കളിക്കുന്ന കാലത്ത് ഭയങ്കര ഗോളിയായിരുന്നു! ഇദാ ഇത് പോലെ എല്ലാ ബോളും പിടിച്ചിടും! എപ്പോഴും ഞാനാ ജയിക്കറ്! എനിക്കയിരുന്നു എപ്പോഴും കൂടുതല്‍ റണ്‍സ് കിട്ടാറ്! “

From കൈപ്പള്ളിയുടെ നവരസങ്ങള്‍


Shihab MogralFeb 22, 2009 8:48 PM

“നീ ചിരിക്കണ്ട ....നിനക്കു ഞാന്‍ വച്ചിട്ടൊണ്ട്..”


(എല്ലാ അടിക്കുറിപ്പുകളും വായിക്കുവാന്‍ ആല്‍ബം നോക്കുക)

25 comments:

Kaippally

പടങ്ങൾ കണ്ടു ഒരുപാടു ചിരിച്ചു. സിനിമയിൽ villanന്റെ Role ചെയ്യാനാണു് ഇഷ്ടം. സിനിമക്കാർ ആരെങ്കിലും ഇതു കണ്ടു് എനിക്കൊരു chance തരൂ.

എന്റെ "portfolio" ഇട്ടതിനു് അപ്പുവിനു പ്രത്യേകം നന്ദി.

Ignited Words

ഗജിനി മോഡലിലുള്ള ഒരു വില്ലൻ മതിയാ കൈപ്പള്ളീ? അതോ അമരീഷ് പുരി മോഡൽ അതോ പഴയ ശക്തി കപൂർ മോഡൽ?

മലയാളം സിനിമേലെ ടി ജി രവി മോഡൽ വില്ലനാക്കാം. അതായിരിക്കും കൈപ്പള്ളിക്കു ബെസ്റ്റ് ..;)

സുല്‍ |Sul

ഹഹഹ
അതുകൊള്ളാം അപ്പു.
സൂത്രത്തില്‍ ഇപ്പരിപാടിയും ഉണ്ടായിരുന്നല്ലേ.

-സുല്‍

sHihab mOgraL

കൈപ്പള്ളിയെക്കുറിച്ച് അപ്പുവിന്റെ നിരീക്ഷണം ഇഷ്ടമായി. ആശയസം‌വേദനം ലളിതമായി സാധ്യമാക്കാന്‍ കൈപ്പള്ളിക്ക് സ്വതസിദ്ധമായ കഴിവുണ്ട്. ഞാനും ഇഷ്ടപ്പെട്ടു അത്.

പകല്‍കിനാവന്‍ | daYdreaMer

'വില്ലനും' 'നായകനും' ആശംസകള്‍... !!

teepee | ടീപീ

ഇതിനിടയില്‍ അപ്പു അതും ഒപ്പിച്ചല്ലെ..?
കൈപ്പള്ളിയുടെ നവം+അഷ്ടം= 17 രസങ്ങളും കണ്ടു,ആസ്വദിച്ചു.

പൊറാടത്ത്

:)

വില്ലൻ റോൾ ശര്യാവില്ല. പപ്പൂന്റെ ഒരു ഗ്യാപ്പ് ഉണ്ട് :)

kichu / കിച്ചു

ഒരു മുഖം പല ഭാവങ്ങള്‍...
കൈപ്പള്ളി അസ്മദീയത്തിലും വിളങ്ങുന്നുണ്ട്.
www.asmathiyam.blogspot.com
വിഷമിക്കണ്ട കൈപ്പള്ളീ..
സിനിമക്കാരുടെ വിളി ഉടന്‍ തന്നെ വരും.

★ Shine

ഒരു കൂട്ടുകാരൻ പറഞ്ഞറിഞ്ഞു ഇന്നലെ Blogers Meet ഉണ്ടായിരുന്നു എന്ന്. അതു search ചെയ്തു വന്നപ്പ്പ്പോൾ അപ്പൂന്റെ ബ്ലോഗിൽ എത്തി. നമ്മൾ ഒരു നാട്ടുകാർ കൂടി ആണു.

വെളിച്ചപ്പാട്

കൈപ്പള്ളിയ്ക്ക് നല്ല ഭാവിണ്ട്...

Ranjith chemmad / ചെമ്മാടൻ

ഈ വ്യത്യസ്ഥത ഇഷ്ടമായി അപ്പുവേട്ടാ.....

(ഏറനാടന്റെ അടുത്ത സീരിയലില്‍ കൈപ്പള്ളിയാണത്രേ നായകന്‍ )

രാമചന്ദ്രൻ വെട്ടിക്കാട്ട്

എന്റെ “പള്ളീ....”

അനില്‍@ബ്ലോഗ് // anil

ഹ ഹ.
നന്നായി.
ഇഷ്ടപ്പെട്ടു.

nandakumar

ഹഹഹഹ
കൈപ്പള്ളീയെക്കൊണ്ട് ഒരു പടത്തില്‍ അഭിനയിപ്പിക്കണം
ഡയലോഗും സീനും ഒന്നും വേണ്ട.
വെറുതെ കാമറക്കു മുന്നില്‍ നിര്‍ത്തിയിട്ട് കാമറ ഓണ്‍ ചെയ്താല്‍ മതി

BS Madai

കൈപ്പള്ളിയാണ് താരം..!

പകല്‍കിനാവന്‍ | daYdreaMer

ഈ കമന്റുകള്‍ കൂടി വന്നപ്പോ സംഗതി കൊഴുത്തു... !

A Cunning Linguist

കൈപ്പള്ളിയുടെ പോസ്റ്റുകള്‍ വായിച്ച് കഴിയുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം ഒരു ടിപ്പിക്കല്‍ അഹങ്കാരിയുടേതാണ്. ഈ ഫോട്ടോകളില്‍ അത്രത്തോളം ക്രൂരത കാണണില്ല.

Manikandan

ഇത്രേം നവരസങ്ങൾ മുൻപ് കണ്ടത് ഉദയനാണ് താരത്തിൽ പച്ചാളം ഭാസിയുടെ മുഖത്താ ഇതിപ്പൊ അതിലും ഗംഭീരം :) എത്ര ശ്രദ്ധിച്ചിട്ടാവും ഈ ഓരോ ഭാവമാറ്റവും ചിത്രത്തിൽ ആക്കിയത്. അഭിനന്ദനങ്ങൾ.

siva // ശിവ

യു.എ.ഇ ബ്ലോഗ് മീറ്റ് എത്ര സുന്ദരമായിരുന്നിരിയ്ക്കണം.....

കൈപ്പള്ളിയ്ക്ക് ഇത്രയും ഗ്ലാമര്‍ ഉണ്ടെന്നറിഞ്ഞതില്‍ അതിയായ വിഷമവും അസൂയയും ഇവിടെ പരസ്യമായി അറിയിക്കുന്നു....:)

ശ്രീനാഥ്‌ | അഹം

കൈപൊള്ളിയോ? :)

Kaippally

ഞാൻ
നല്ല പേരാണല്ലോ. അതിനെ കാൾ നല്ല ഒരു "അഹം" ഈ മലയാളം ബ്ലോഗിൽ കാണൻ കിട്ടുമെന്നു തോന്നുന്നില്ല.

അഹങ്കാരം എനിക്ക് മാത്രം നിഷിദ്ധമാണോ? അഹം ഇല്ലാതെ ചിന്തിക്കാൻ ഞാൻ എന്താ വല്ല സൊഷ്യലിസ്റ്റ് / കമ്മ്യുണിസ്റ്റ് രാജ്യത്താണോ ജീവിക്കുന്നതു്. ഒന്നു പോട ചെക്ക

Unknown

കൈപ്പള്ളിക്ക് സിലിമേല് ഒരു ചാനസ് നോക്കി കൂടെ

ഏറനാടന്‍

ഇത് നവരസങ്ങളല്ല. കൈപ്പള്ളീസ് നവാരാസായനാ രസങ്ങളാണേയ്..!

[ nardnahc hsemus ]

ജഗതിയല്ലെന്നാരും പറയില്ല!

Cartoonist

ഹല്ലാ ഹപ്പൂ ഹൈപ്പള്ളീ,
ഹിങ്ങനെയും ഹൊരു സംഹതി
ഇവടേണ്ടായിരുന്നൊ !
ബൈ ദ ബൈ,
കൈപ്പള്ളി കലാമണ്ഡലം ഏതു ബാച്ചാന്ന് ? :)

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP