ഒരു ഗായകനെ പരിചയപ്പെടുത്തുന്നു
കൂട്ടുകാരേ,
ഒരു പുതിയ ഗായകനെക്കൂടി ബൂലോകത്തിനു പരിചയപ്പെടുത്തട്ടെ.
ചിരിപ്പൂക്കള്‍ എന്ന ബ്ലോഗിന്റെ ഉടമ, നിരഞ്ജന്‍ എന്ന ബ്ലോഗര്‍ ഐഡിയില്‍ ബ്ലോഗ് എഴുതുന്ന എന്റെ രണ്ടാമത്തെ അനുജന്‍ ഷിനു.
ഷിനു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ആളല്ല. എങ്കിലും സംഗീതത്തിലുള്ള വാസനയും താല്പര്യവുമൂലം സ്കുള്‍, കോളേജ് തലം മുതല്‍ തന്നെ മത്സരവേദികളില്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ സൌദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്യുന്നു. ഷിനു ആദ്യമായി ഒരു പോഡ്‌കാസ്റ്റ് ബ്ലോഗില്‍ പരീക്ഷിക്കുകയാണ്. “അന്തിവെയില്‍ പൊന്നുതിരും ഈറന്‍ സ്വപ്നവുമായ്“ എന്ന ഗാനം കരോക്കെയുടെ അകമ്പടിയോടെ പരിമിതമായ സൌകര്യങ്ങളില്‍ റിക്കോര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കേട്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കൂ.
നിരഞ്ജന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ
സ്നേഹപൂര്‍വ്വം
അപ്പു
7 comments:
ഒരു പുതിയ ഗായകനെ പരിചയപ്പെടുത്തട്ടെ.. നിരഞ്ജന്‍
തേങ്ങ ഉടച്ചിരിക്കുന്നു.ഇനി പാട്ട് കേൽക്കട്ടെ
ദേ, ഈ തേങ്ങ കൂടി അങ്ങട്
വാങ്ങി വെച്ചേക്കൂ..രണ്ടാമത്തേതായതോണ്ട് തേങ്ങേനെ വിലകുറച്ച് കാണരുത്.
ന്നാ ഞാനും അങ്ങട്...
അപ്പുവേട്ടാ തറവാടികളെപ്പോലെ അപ്പുവേട്ടൻ & ഫമിലിയും ഒരു ബ്ലോഗർ ഫാമിലിയാണല്ലൊ :) സംഗീതത്തിൽ ഒട്ടും അറിവില്ലെങ്കിലും പാട്ടുകൾ ആസ്വദിക്കാറുണ്ട്. പട്ട് കേൾക്കട്ടെ. അപ്പുവേട്ടനും, ഷിജുവിനും, ഷിനുവിനും എന്റെ ആശംസകൾ.
സുല്ല് തേങ്ങായടിച്ച് ഒരു കോലം ആയിരിക്കുന്നു.ഇനീപ്പ്പൊ താനും കൂടി അടിയ്ക്കണോ റ്റീപീ.....
ഷിബു പരിചയപ്പെടുത്തലിന് നന്ദി...
പാട്ടുമാത്രമല്ല ബ്ലോഗും കണ്ടു . ഒന്നമത്തെ അനിയനെ അറിയാത്തവരും ഉണ്ട്...ട്ടോ
പാട്ട് ഗംഭീരം സ്വല്പം സ്പീഡ് കൂടി പോയി എന്നതൊഴിച്ചാല്‍ അടിപൊളി.
Post a Comment