Thursday, April 16, 2009

കേരളത്തിലെ വോട്ടറന്മാര്‍ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട നാട്ടുകാരേ,

അങ്ങനെ ഒരുമാസത്തിലേറേയായി നാം കാത്തുകാത്തിരുന്ന ആ സുദിനം സമാഗതമായിരിക്കുന്നു! ജനാധിപത്യപരമായ നമ്മുടെ അവകാശംഎന്നല്ല നമ്മള്‍ ജനങ്ങളുടെ അധികാരം എന്നുതന്നെ പറയാവുന്ന വോട്ടവകാശം നമുക്ക് ഉപയോഗിക്കുവാനുള്ള സുവര്‍ണ്ണാവസരം വീണ്ടും ഒരിക്കല്‍ കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്. വോട്ടില്ലാത്ത ഞാന്‍ മറ്റൊരു നാട്ടില്‍ നിന്നും ഈ കത്ത് നിങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നിങ്ങളില്‍ പലരും പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുവാനായുള്ള തത്രപ്പാടിലായിരിക്കും എന്നറിയാം. എങ്കിലും ഈ എഴുത്ത് നിങ്ങള്‍ സമയം പോലെ വായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

വോട്ടവകാശം എന്ന പരമാധികാരം ഈ ഒരു ദിവസത്തേക്കേ ഉള്ളൂവെന്നും, അതിനുവേണ്ടി താണുവീണു യാചിച്ചു നമ്മുടെമുമ്പില്‍ എന്തുംചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെ തനിസ്വഭാവം നാളെമുതല്‍ വീണ്ടും പഴയതുപോലെയാവുമെന്നും, നമ്മള്‍ വീണ്ടും അടിമത്തത്തിലേക്ക് പോകുമെന്നും ചില അരാഷ്ട്രീയന്മാര്‍ വാദിച്ചേക്കാം. അതൊന്നും തല്‍ക്കാലം നമ്മള്‍ കാര്യമാക്കേണ്ടതില്ല.

രാഷ്ട്രീയക്കാര്‍ കഷിഭേദമെന്യേ നമുക്ക വേണ്ടി ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പുവേളയിലെങ്കിലും നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത് സുഹൃത്തുക്കളേ. ഇലക്ഷന്‍ പ്രഖ്യാപിച്ചതിനുശേഷം നാളിതുവരെ ഒരു ഹര്‍ത്താലാഘോഷം കാണുവാനുള്ള ഭാഗ്യം നമ്മള്‍ കേരളീയര്‍ക്ക് ഉണ്ടായില്ലെങ്കിലും, അതിനു മുമ്പ് ആഴ്ചയിലാഴ്ചയില്‍ എത്ര അപ്രഖ്യാപിത അവധികള്‍ ഈ പാ‍വം രാഷ്ട്രീയക്കാര്‍ ഹര്‍ത്താലെന്ന പേരില്‍ നമുക്ക് തന്നുകൊണ്ടിരുന്നതാണ്? ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റുകള്‍ക്കു മുമ്പില്‍ ക്യൂനിന്നു മദ്യക്കുപ്പികള്‍ വാങ്ങിക്കുടിച്ചൂം, സിനിമാ ഡിവിഡികള്‍ ഇഷ്ടം മാതിരി വാടകയ്ക്കെടുത്തുകണ്ടും നമ്മള്‍ ആദിനങ്ങളൊക്കെയും പൂര്‍ണ്ണവിജയങ്ങളാക്കിമാറ്റിക്കൊടുത്തു. ആ ദിവസങ്ങളില്‍ യാതൊരു വീണ്ടുവിചാരവുമില്ലാതെ ഹാര്‍ട്ട് അറ്റാക്കിനും, അപകടങ്ങള്‍ക്കും മറ്റും മുമ്പില്‍ ചെന്നു ചാടിയ ചിലരൊക്കെ സമയത്തിനു ചികിത്സകിട്ടാതെ മരിച്ചതും, എയര്‍പോര്‍ട്ടിലും റെയില്‍‌വേസ്റ്റേഷനിലും ദൂരെയാത്രയുക്കും മറ്റും പോകേണ്ടവര്‍ ഒരു ദിവസം മുമ്പേ യാത്രചെയ്യേണ്ടി വന്നതിനുമൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടുകാര്യമുണ്ടോ? ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമറിയിക്കാനുള്ള ഒരേഒരു മാര്‍ഗ്ഗമായ ഹര്‍ത്താല്‍ വേണ്ട എന്നുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവുന്നില്ല.

തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരങ്ങള്‍, റോഡുകള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള ജാഥകള്‍, പിരിവുത്സവങ്ങള്‍ ഇതൊക്കെ ഇടയ്ക്കിടെ നടത്തി നമ്മളെ സേവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയക്കാരെ നിങ്ങള്‍ വെറുക്കരുത്. അവര്‍ നമ്മുടെ പ്രതിനിധികളാണ്. നമ്മുടെ വികസന സ്വപ്നങ്ങളാണ് അവരുടെയും സ്വപ്നങ്ങള്‍! ഒരുകൂട്ടര്‍ കാണുന്ന സ്വപ്നങ്ങള്‍ മറ്റൊരുകൂട്ടര്‍ക്ക് ഇഷ്ടമില്ലാതെ വന്നിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി എന്നുചിന്തിച്ചുനോക്കൂ. നമ്മുടെ കേരളം എന്നേ വല്ല സ്വകാര്യ സംരഭകരും തീറെഴുതിവാങ്ങിക്കൊണ്ടുപോയേനെ.

എങ്കിലും എത്ര സ്വപ്നപദ്ധതികള്‍ക്കാണു നമ്മള്‍ ഇതുവരെ കല്ലിട്ടത്? അവസാനം കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിക്കുവരെ ഒന്നരവര്‍ഷം മുമ്പ് നമ്മള്‍ കല്ലിട്ടു. കല്ലിട്ടുകഴിഞ്ഞുള്ള ബാക്കി പ്രവര്‍ത്തനങ്ങളൊക്കെ എന്തുകൊണ്ടാണ് നടക്കാത്തതെന്ന്മാത്രം ചോദിക്കരുത് സുഹൃത്തുക്കളേ. ചുവപ്പുനാടയും മെല്ലെപ്പോക്കും എന്നത് നമ്മുടെ സംസ്കാരത്തിന്റെതന്നെ ഭാഗമാണ് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അതൊക്കെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരുടെ ദുഷ്പ്രവര്‍ത്തികളാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ടാകാം. സംശയമുള്ളവര്‍ ഏതെങ്കിലും സര്‍ക്കാരാപ്പീസുകളില്‍ ഒരുദിവസമെങ്കിലും ഒന്നുപോയിനോക്കണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്. എത്രകൃത്യനിഷ്ഠതയോടെയാണ് ഈ പാവങ്ങള്‍ രാവിലെ ഓഫീസിലെത്തുന്നതെന്നും, വൈകിട്ട് അഞ്ചുമണീക്ക് വീട്ടില്‍ പോകുന്നതുവരെയുള്ള സമയം എത്ര ഔചിത്യപൂര്‍വ്വമായാണ് ഉപയോഗിക്കുന്നതെന്നും അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. നമ്മള്‍ കൊടുക്കുന്ന നികുതിയിലധിഭാഗവും ഇത്ര സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായല്ലോ നീക്കിവയ്ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നിപ്പോവുക സ്വാഭാവികം.

ഇത്രയും ശമ്പളം കൊടുത്ത് നമ്മള്‍ ജനങ്ങള്‍ നിയമിച്ചിരിക്കുന്ന ഈ ജനസേവക ഉദ്യോഗസ്ഥര്‍ പലപ്പോഴും നമ്മള്‍ തൊഴില്‍ ദാതാക്കളെ ഒരുമാതിരി യജമാനസ്വഭാവത്തോടെ കയറീ ഭരിക്കാന്‍ വരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിക്കാണും. സാരമില്ല സുഹൃത്തുക്കളേ, എല്ലാവരും ഒരുപോലെ മോശമല്ലല്ലോ. ഇന്ത്യയ്ക്ക് സ്വാന്തന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് തുടര്‍ന്നുവന്നിരുന്ന ചില ശീലങ്ങള്‍ അവരില്‍ ചിലര്‍ ഇപ്പോഴും തുടരുന്നതുകൊണ്ട് നമുക്കങ്ങനെ തോന്നുന്നതാണ്. നാംകൊടുക്കുന്ന ശമ്പളത്തിനു പുറമേ കിമ്പളം കൂടി അവരില്‍ ചിലര്‍ നമ്മളില്‍നിന്ന് ചില സേവനങ്ങള്‍ക്ക് പ്രതിഫലമായി ആവശ്യപ്പെടുന്നുണ്ടെന്നത് സത്യമാണ്. അതവരുടെ കുറ്റമല്ല. എളുപ്പം കാര്യങ്ങള്‍ സാധിക്കുവാനായി അവര്‍ ചോദിക്കുന്ന കിമ്പളം കൊടുക്കുവാന്‍ നമ്മളില്‍ പലരും ഒരുങ്ങുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ പറയാതെ തന്നെനിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.

അതവിടെ നില്‍ക്കട്ടെ. പ്രബുദ്ധരായ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഈ സ്ഥിതിയൊക്കെ മാറ്റി മാവേലി നാടുവാണിരുന്ന കാലത്തെ അവസ്ഥ നമ്മുടെ കൊച്ചുമക്കളുടെകാലത്തെങ്കിലും ഉണ്ടാക്കിത്തരും എന്ന് നമുക്ക് സ്വപ്നംകാണാം. നമ്മള്‍ പറഞ്ഞുകൊണ്ടുവന്നത് വികസനസ്വപ്നങ്ങളെപ്പറ്റിയാണല്ലോ. ഇപ്രാവശ്യത്തെ ഇലക്ഷന്‍ പ്രചരണയോഗങ്ങളില്‍ എത്രയെത്ര വികസനസ്വപ്നങ്ങളാണ് നമ്മുടെ രാഷ്ട്രീപാര്‍ട്ടികള്‍ പങ്കുവച്ചതും ചര്‍ച്ച ചെയ്തതും എന്ന് നിങ്ങള്‍ക്കെല്ലാം ഞാന്‍ പറയാതെ തന്നെ അറിയാം. അവയില്‍ ചിലതുമാത്രം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവിടെ കുറിക്കട്ടെ. മദനിയുമായുള്ള എല്‍.ഡി.എഫ് ബന്ധം, പൊന്നാനി, ലാവ്‌ലിന്‍ കേസ്, മന്‍മോഹന്‍ സിങ്ങിനാണോ അദ്വാ‍നിക്കാണോ പ്രായക്കൂടുതല്‍, ഇന്ത്യ ഇസ്രായേല്‍ ബന്ധം, അമേരിക്കന്‍ സാമ്രാജ്യത്വം, പാലസ്തീന്‍ വിഷയത്തില്‍ നമ്മുടെ നിലപാട് എന്താവണം, രാമസേതുവിനെ ദേശീയ പൈതൃകമാക്കണമോ, സിബിഐയും കോടതിയും ചില രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമോ തുടങ്ങിയ എത്രയെത്ര മനോഹര വിഷയങ്ങളാണ് അവര്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചത് ! ഹോ...അപാരഭാവനകള്‍ തന്നെ. ഏതുപാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ മോശം?

ഇതുകൂടാതെ സീറ്റു തര്‍ക്കങ്ങള്‍, സീറ്റുകിട്ടാത്തവരുടെ പടലപ്പിണക്കങ്ങള്‍, മറുകണ്ടം ചാടലുകള്‍ തുടങ്ങിയ നാടകങ്ങളും ഇഷ്ടം പോലെ കാണുവാന്‍ നമുക്ക് ഭാഗ്യമുണ്ടായി. ലൈവായി അതൊക്കെ നമ്മുടെ വീടുകളിലെത്തിച്ച ടി.വി ചാനലുകള്‍ക്ക് ഈ അവസരത്തില്‍ നമുക്ക് നന്ദിപറയാം. ജനങ്ങളുടെ സേവകരാകാന്‍ സ്വമേധയാ മനസ്സുള്ള ഇത്രയധികം ആളുകള്‍ നമ്മുടെ നാട്ടില്‍മാത്രമേ ഉണ്ടാവൂ, അതും യാതൊരു പ്രതിഫലവും ഇശ്ചിക്കാതെ. സ്ഥാനാര്‍ത്ഥികളില്‍ പലരുടേയും സാമ്പത്തികസ്ഥിതി അവര്‍ ഇലക്ഷനുവേണ്ടി പരസ്യമാക്കിയപ്പോള്‍ നിങ്ങള്‍ ടി.വി യിലൂടെയും പത്രങ്ങളിലൂടെയും കേട്ടതാണ്. പതിനായിരം രൂപയില്‍ താഴെ ബാങ്കു നിക്ഷേപവും ഒരുപവന്‍ സ്വര്‍ണ്ണവും മാത്രം സ്വന്തമായുള്ള പാവങ്ങളാണ് അധികവും.


വോട്ടുചെയ്യുവാനായി പോകുന്ന നിങ്ങളെല്ലാവരും ജാതിമത ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്നവരാണെന്നും, മതേതരത്വം എന്ന മഹത്തായ സങ്കല്‍പ്പത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരുമാണെന്ന് എനിക്കറിയാം. എങ്കിലും ചില മതനേതാക്കന്മാരൊക്കെ അവരവരുടെ ജാതിയില്‍ പെട്ട സ്ഥാനാര്‍ത്ഥികളെ ചില സ്ഥലങ്ങളിലെങ്കിലും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, അങ്ങനെ ആവശ്യപ്പെടാത്ത സ്ഥലങ്ങളില്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വമേധയാ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ട സ്ഥാനാര്‍ത്ഥികളെ വിവേകപൂര്‍വം നിര്‍ത്തിയിരിക്കുന്നതായും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളതൊന്നും കാര്യമാക്കുകയില്ല എന്നെനിക്കറിയാം. മുന്നണി ഏതായാലും സ്ഥാനാര്‍ത്ഥി നമ്മൂടെ ജാതിയായാല്‍‍ മതി എന്ന ചിന്തയാണ് ഈ അവസരത്തില്‍ നമുക്ക് അഭികാമ്യം. ദേശീയ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന തൂക്കു ഗവര്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളിലൊന്നാവാന്‍ സാധ്യതയുള്ള ഒരു മുന്നണിക്ക് വോട്ടുകുത്തിയാല്‍ നിങ്ങളും നിങ്ങളുടെ നാടും രക്ഷപെടുകില്ലേ എന്നു നിങ്ങളില്‍ ചിലര്‍ ചിന്തിച്ചേക്കാം. ഇല്ല സുഹൃത്തുക്കളേ, ജയിക്കുന്നവരാരോ “അവര്‍ രക്ഷപെടും“ എന്നതാണ് ശരി. നാടുനന്നായില്ലെങ്കിലും “നമ്മുടെ കൂട്ടത്തിലൊന്ന്“ നന്നായികിടക്കട്ടെ!

കൂടുതല്‍ എഴുതി നിങ്ങളുടെ വിലയേറിയ സമയം മെനക്കെടുത്തുന്നില്ല കൂട്ടരേ. തമാശമതിയാക്കി ഇനി കാര്യത്തിലേക്ക് വരാം. കണ്ണടച്ചുവോട്ടുചെയ്യാതെ കണ്ണുതുറന്നുവോട്ട് ചെയ്യുക എന്നുമാത്രമേ നിങ്ങളെ ഈ വേളയില്‍ എനിക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളൂ. ജനാധിപത്യം എന്നത് മഹത്തായ ഒരു സങ്കല്‍പ്പമാണ് - അത് നന്നായി കൈകാര്യം ചെയ്യാന്‍ പ്രബുദ്ധതയുള്ള ഒരു ജനതയുടെ കൈകളില്‍. തങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് പൂര്‍ണ്ണബോധ്യമുള്ള ഒരു സമൂഹത്തിന്‌‍. ഇല്ലെങ്കില്‍ ജനങ്ങള്‍ ഒരുതരം അടിമകളും തെരഞ്ഞെടുക്കപ്പെട്ടവരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഭരിക്കാനുള്ളവരും ആയിപ്പോകും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നുപറയുന്നതിനേക്കാള്‍ അഭിമാനകരമാണ് ലോകത്തെ ഏറ്റവും നല്ല ജനാധിപത്യബോധമുള്ള ജനതതി എന്നുപറയുന്നതാണ് എന്നറിയാമല്ലോ. അതിനായി എല്ലാവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കേണ്ടതുണ്ട്. അന്‍പതോ അറുപതോ ശതമാനം വോട്ടര്‍മാര്‍ മാത്രം പോളിംഗ് ബൂത്തുകളില്‍ എത്തുകയും അതില്‍ പകുതിയുടെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യുന്നവര്‍ ഒരു മണ്ഡലത്തിന്റെ പ്രതിനിധി ആകുന്നതെങ്ങനെ? രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ മടുത്ത് നമ്മുടെ മനസില്‍ വളര്‍ന്നുവരുന്ന വെറുപ്പ് അരാഷ്ട്രീയതയാണ്‌‍, അത് തെറ്റാണ്. അരാഷ്ട്രീയമനസ്ഥിതി തീര്‍ച്ചയായും ഒരു ജനാധിപത്യ രാജ്യത്തിന് നല്ലതല്ല. അതിനാല്‍ ഈ ഇലക്ഷന്‍ ദിനത്തിലെങ്കിലും എന്റെ കേരളനാട്ടിലെ 100% വോട്ടര്‍മാരും പോളിംഗ് ബൂത്തുകളിലെത്തി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ അവകാശം, ഒരു ദിവസത്തേക്ക് മാത്രമാണെങ്കില്‍ കൂടി, വിവേചനപൂര്‍വം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...

ജയ് ഹിന്ദ്.

89 comments:

അപ്പു ആദ്യാക്ഷരി

ഇലക്ഷന്‍ ദിനത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു തുറന്ന കത്ത്.

മാനസ

ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.ഒപ്പം വോട്ടിടാനുള്ള ഈ അവസരവും നഷ്ടമായല്ലോ എന്ന സങ്കടവും...


ഈ പോസ്റ്റ് ഒരു ദിവസം നേരത്തെ ഇടാമായിരുന്നില്ലേ മാഷേ...??

ശ്രീ

പക്ഷേ, വോട്ട് ചെയ്യാന്‍ പറ്റാത്തതില്‍ എനിയ്ക്ക് തീരെ വിഷമം തോന്നുന്നില്ല... ചെയ്തിട്ട് എന്താവാനാ?

സുല്‍ |Sul

അപ്പു
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍...
ഇപ്പോള്‍ മത്സരത്തിനു (മത്സരത്തിനു തന്നെ) നില്‍ക്കുന്ന ഈ സ്ഥാനമോഹികളില്‍ ആരെയെങ്കിലും കാട്ടിത്തരാന്‍ പറ്റുമോ ഇതില്‍ പറഞ്ഞ ഏതെങ്കിലും ഗുണങ്ങള്‍ ഉള്ളവരായിട്ട്? ജനങ്ങള്‍ ബൂത്തില്‍ പോകുന്നത് കണ്ണുമടച്ച് വോട്ട് ചെയ്യാന്‍ തന്നെ.

എങ്ങനെയെന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയോട് ‘ഒരല്പം‘ ചായ്‌വുള്ളവര്‍ മുതല്‍ അങ്ങോട്ട് താന്‍ നിലകൊള്ളുന്ന കക്ഷി ഏത് മറ്റോട്ത്തെ മോനെ പിടിച്ച് സ്ഥാനാര്‍ത്ഥി ആക്കിയാലും അവനു തന്നെ വോട്ടു ചെയ്യുന്ന മാനസികാവസ്ത.

നിക്ഷ്പക്ഷമതികളുടെ വോട്ടുകള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയക്കാരുടെ ചെപ്പടി വിദ്യകളില്‍ വീണു പോകുന്നവര്‍. ദേശീയ പ്രശ്നങ്ങള്‍ സംസാരിക്കേണ്ടിടത്ത് വോട്ടര്‍മാരുടെ ശ്രദ്ധ പൊന്നാനി, രണ്ടത്താണി, മദനി, പീഡിപി എന്നീ അനാവശ്യ ചര്‍ച്ചകളില്‍ കെട്ടിയിട്ട രാഷ്ട്രീയ കണ്ണുകെട്ടലിന് ഇരയായവര്‍.

പറയുവാണേല്‍ ഒരുപാടുണ്ട്. നാം തിരഞ്ഞെടുക്കാന്‍ പോകുന്ന എല്ലാവരും കള്ളന്മാരല്ലെങ്കില്‍ 99% വും അതു തന്നെയാണെന്നാണ് എന്റെ വിശ്വാസം.

-സുല്‍

Appu Adyakshari

സുല്ലേ,

ബാലറ്റ് പേപ്പറീല്‍ സ്ഥാനാര്‍ത്ഥിലിസ്റ്റിന്റെ ഏറ്റവും അടിയിലായി None of the above എന്നൊരു ഓപ്സന്‍ കൂ‍ടിയുണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം. സിയാ പറഞ്ഞതുപോലെ കാട്ടുകള്ളന്മാര്‍ക്ക് (99%) വോട്ട് കുത്താന്നൊരു ദിനം ! അത്രതന്നെ..

കുഞ്ഞന്‍

അപ്പൂട്ടാ...


ഈ പോസ്റ്റ് ഇത്തിരി നേരത്തെ ആയിരുന്നെങ്കില്‍...


മാഷെ, താങ്കള്‍ ചൂണ്ടിക്കാണിച്ചതില്‍ ഏറ്റവും ശ്രദ്ധേയമായത്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു ഹര്‍ത്താലൊ ബന്ദൊ നടന്നിട്ടില്ലെന്നുള്ളതാണ് അപ്പോള്‍ എന്നും തിരഞ്ഞെടുപ്പായിരുന്നുവെങ്കില്‍.....

പിന്നെ ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം, വോട്ട് ചോദിക്കാന്‍ മത്സരാര്‍ത്ഥികള്‍ പോകുമ്പോള്‍ വയസ്സായവരെ കെട്ടിപ്പിടിക്കുന്നു ആശിര്‍വ്വാദം വാങ്ങുന്നു കൊച്ചു കുട്ടികളെ എടുക്കുന്നു ഉമ്മവയ്ക്കുന്നു അങ്ങിനെയങ്ങിനെ സമ്പര്‍ക്കങ്ങള്‍ നടത്തുന്നു എന്നാല്‍, അതിനുശേഷം (തിരഞ്ഞെടുപ്പ്) ഈ യോഗ്യന്മാരും യോഗ്യത്തികളും ഒരു കുട്ടിയെ എറ്റുക്കുന്നതൊ മൂക്കട്ട തുടക്കുന്നതൊ വയസ്സായവരെ വന്ദിക്കുന്നതൊ ഈയുള്ളവന്‍ ടിവിയില്‍ക്കൂടിയൊ നേരിട്ടൊ കണ്ടിട്ടില്ല.

പിന്നെ ഒരു കാര്യം കൂടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് വോട്ട് ചെയ്തുവെന്നിരിക്കട്ടെ ഉദാ ഇടതുപക്ഷത്തിന്, ഇടതുപക്ഷം എന്തുപറഞ്ഞാണ് മുഖ്യമായും വേട്ട് നേടുന്നത് കോണ്‍ഗ്രസ്സിന്റെ നയങ്ങളുടെ-പ്രവര്‍ത്തനങ്ങളിലെ തെറ്റിനെ ചൂണ്ടിക്കാണിച്ച് എന്നിട്ട് ആ പാര്‍ട്ടി രാജ്യം വീണ്ടുമൊരു വോട്ടെടുപ്പിലേക്ക് പോകരുതെന്ന് കരുതി മാത്രം അവര്‍ കോണ്‍ഗ്രസ്സിനെ പിന്‍തുണക്കുന്നു അതുപോലെ യാതൊരു ഉളുപ്പില്ലാതെ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന കളിയാക്കിയിരിന്ന കേണ്‍ഗ്രസ്സ് ഇടതുപക്ഷത്തിനെ പുകഴ്തുന്നു അവരുടെ പിന്തുണ വാങ്ങി വയ്ക്കുന്നു. അപ്പോള്‍ വോട്ട് ചെയ്തവന്‍(ള്‍)ആരായി?? ദേ നമ്മുടെ മുരളിച്ചേട്ടന്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കും അങ്ങിനെ നില്‍ക്കുമ്പോള്‍ അത് വോട്ട് ചെയ്ത് ജനങ്ങളോട് ചോദിച്ചിട്ടായിരിക്കുമൊ??.....

ഒരു കാര്യം കൂടി, വിവിധ ജാതികള്‍ മതങ്ങള്‍ ഭാഷകള്‍ ദേശങ്ങള്‍ സംസ്കാരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ നമ്മുടെ ഭാരതം ഇങ്ങനെ കെട്ടുറപ്പോടെ നില്‍ക്കുന്നത് നമ്മുടെ രാഷ്ടീയ ജനാധിപത്യത്തിന്റെ കെട്ടുറപ്പിന്റെ ശക്തിയെയാണ് കാണിക്കുന്നത്.

ആനപ്പുറത്തിരുന്നിട്ട് പട്ടിയെ പേടിയില്ലെന്ന് ഞാന്‍ പറയുന്നതായി കരുതല്ലെ...

keralafarmer

"പതിനായിരം രൂപയില്‍ താഴെ ബാങ്കു നിക്ഷേപവും ഒരുപവന്‍ സ്വര്‍ണ്ണവും മാത്രം സ്വന്തമായുള്ള പാവങ്ങളാണ് അധികവും."
No Land & total assets None ഇത്തരക്കാരും എം.പി യാവാനുണ്ടെന്റെ അപ്പു.

അനില്‍ശ്രീ...

ചുരുക്കിപ്പറഞ്ഞാല്‍ ജനാധിപത്യം വേണ്ട എന്നാണോ ഭൂരിപക്ഷ അഭിപ്രായം?

അഞ്ചലിന്റെ പോസ്റ്റിലെ ഈ കമന്റില്‍ എഴുതിയതില്‍ കൂടുതലൊന്നും ഇവിടെയും പറയുന്നില്ല. അതിലെ ബാക്കി കമന്റുകള്‍ കൂടി വായിക്കുക.

അനില്‍ശ്രീ...

കൂട്ടത്തില്‍ ഒന്നു കൂടി... അഴിമതിയെ ഞാന്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നതോടൊപ്പം അത് ഒരു സമൂഹസത്യമായി അംഗീകരിക്കുകയും ചെയ്യുന്നു. ഏകാധിപത്യ ഭരണത്തിന് പോലും അഴിമതി ഇല്ലാതാക്കാനാവുമെന്ന് ഞാന്‍ കരുതുന്നുമില്ല.

Appu Adyakshari

അനില്‍, ജനാധിപത്യം വേണ്ടാ എന്നുഞാന്‍ പറഞ്ഞില്ലല്ല്ലോ. എന്റെകാഴ്ചപ്പാട് വ്യക്തമായും അവസാന രണ്ടൂ പാരഗ്രാഫില്‍ പറഞ്ഞിട്ടുണ്ട്. ജനാധിപത്യം തീര്‍ച്ചയായും വേണം. അതിലെ എല്ലാ ഘടകങ്ങളും - ജനങ്ങള്‍, പ്രതിനിധികള്‍, ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ - അവരവരുടെ ഉത്തരവാദിത്തങ്ങള്‍, അവകാശങ്ങള്‍, സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എന്നിവയെപ്പറ്റി ബോധമുള്ളവരും ആയിരിക്കണം. നമ്മുടെ പ്രശ്നം ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാമെങ്കിലും, ഇലക്ഷന്‍ കഴിയുന്നതോടെ എല്ലാം മറന്ന് പ്രതികരണശേഷി നശിച്ചവരായി നമ്മള്‍ മാറുന്നു, അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ നമ്മളെഅങ്ങനെയാക്കിയെടുക്കുന്നു എന്നതാണ്. ഈ സ്ഥിതിയെയയാണ് ഞാന്‍ എതിര്‍ക്കുന്ന്ത്. കുഞ്ഞന്‍ പറഞ്ഞതുപോലെ, നമ്മുടെ നാട് നമ്മുടെ ചില അയല്‍ രാജ്യങ്ങളെപ്പോലെ ആയി മാറാ‍ത്തത് ജനാധിപത്യ വ്യവസ്ഥിതിയുടെ ശക്തികൊണ്ടുതന്നെയാണ്. പക്ഷേ ഈ നൂറുകോടിക്ക് തങ്ങള്‍ ഉള്‍പ്പെടുന്ന വ്യവസ്ഥിതിയുടെ ശക്തിയറിയാമോ എന്നതാണു സംശയം. അരാഷ്ട്രീയവാദമല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. എല്ലാവരും വോട്ട് ചെയ്യണമെന്നുതന്നെ.

Unknown

ഈ എഴുത്ത് കൊണ്ട് കുറച്ചെങ്കിലും പേര്‍ക്ക് അല്പം വീണ്ടുവിജാരം തോന്നട്ടേ. ജനാധിപത്യം വേണ്ടെന്നു ആരും പറയുന്നില്ല. ഇന്ന് കാണുന്ന ഈ ജനാധിപത്യത്തിന്റേ കുറവുകള്‍ നികത്തി നല്ലൊരു നാളേക്കുള്ള ചിന്തകളും തീരുമാനങ്ങളും ആണ് വേണ്ടത്.

സുല്‍ |Sul

ജനാധിപത്യം വേണ്ടെന്ന് ആര്‍ക്കും അഭിപ്രായമില്ല. ഇപ്പോള്‍ നടമാടുന്ന കുംഭകോണ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ ജനാധിപത്യത്തെയാണ് എതിര്‍ക്കുന്നത്. അഴിമതി മുക്തമെന്ന് കരുതിപോന്നിരുന്ന ഇടതു രാഷ്ട്രീയപാര്‍ട്ടികളിലും ഇപ്പോള്‍ പഴയ പ്രതാപം കാണാനില്ല. ഇടതു പക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന നമ്മുടെ ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പോലും ഇതു നിഷേധിക്കില്ല.

ഇന്ത്യന്‍ ജനാധിപത്യ് വ്യവസ്ഥയില്‍ കാതലായ ഒരു മാറ്റത്തിന് നേരം ഏറെ വൈകി.

അനില്‍ശ്രീ...

പോസ്റ്റിന്റെ ആദ്യ ഭാഗത്ത് കാണുന്നതും പോസ്റ്റിന്റെ ഭാഗം തന്നെയാണല്ലോ, ഹര്‍ത്താലിനെ പറ്റി പറഞ്ഞതും സമരങ്ങളെ പറ്റി പറഞ്ഞതും അഴിമതിയെ പറ്റി പറഞ്ഞതും ഒക്കെ പോസ്റ്റിന്റെ ഭാഗമല്ലേ അപ്പു. അതൊക്കെ ജനാധിപത്യത്തിന്റെ കുഴപ്പങ്ങളാണല്ലോ. "ബാലറ്റ് പേപ്പറീല്‍ സ്ഥാനാര്‍ത്ഥിലിസ്റ്റിന്റെ ഏറ്റവും അടിയിലായി None of the above എന്നൊരു ഓപ്സന്‍ കൂ‍ടിയുണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം" എന്ന് പറയുന്നിടത്ത് എന്റെയുള്ളില്‍ ജനാധിപത്യം അവസാനിക്കുന്നു.

എല്ലാവരും കള്ളന്മാരാണെന്ന് കമന്റില്‍ അപ്പുവും സമ്മതിച്ചതല്ലേ.. എന്റെ രണ്ടാമത്തെ കമന്റില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു.

"അഴിമതിയെ ഞാന്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നതോടൊപ്പം അത് ഒരു സമൂഹസത്യമായി അംഗീകരിക്കുകയും ചെയ്യുന്നു."

അവിടെയാണ് പ്രശ്നം എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ, അഴിമതി പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചൊദ്യം അപ്പുവിന്റെ പോസ്റ്റിനോട് മാത്രമായിരുന്നില്ല. കമന്റില്‍ കണ്ട അഭിപ്രായങ്ങള്‍ക്കും കൂടിയായിരുന്നു.

ഓഫ്.
ഒരു കണക്കിന് ഞാനിപ്പോള്‍ ചെയ്യുന്നതും അഴിമതിയാണ്. ഒരു കമ്പനിയുടെ ശമ്പളം വാങ്ങിക്കൊണ്ട് പണിസമയത്ത് ഈ കമന്റ് എഴുതുന്നു.

Appu Adyakshari

അനില്‍ :-)

None of the above ഓപ്ഷന്‍ ആണോ പ്രശ്നം!! അത് ഒരു സിംബോളിക് ആയ പരാമര്‍ശമല്ലേ. ചില മണ്ഡലങ്ങളിലെങ്കിലും ജനങ്ങളെയും മണ്ഡലത്തെയും അറിയാത്ത, ജനങ്ങളില്‍ ഭൂരിഭാഗത്തിനും താല്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ ഇല്ലേ. “ഇവരൊന്നുമല്ല” എന്നൊരു ഓപ്ഷന്‍ ഉണ്ടാവുകയും, അതിനു ഭൂ‍രിപപക്ഷം കിട്ടുകയും ചെയ്താല്‍ ഈ മണ്ഡലത്തില്‍ ജനാധിപത്യം വേണ്ട എന്നല്ല, മറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങള്‍ അവിടെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെപ്പറ്റി ഒരു പുനര്‍വിചിന്തനം നടത്തുകയും എന്താണുപ്രശ്നം എന്നും അന്വേഷിക്കുമല്ലോ എന്നേ ഉദേശിച്ചുള്ളൂ...

അതൊന്നും വേണ്ട. കണ്ണടച്ചു വോട്ടുചെയ്യാതെ, പാര്‍ട്ടിമാത്രം നോക്കി കുത്താതെ ജനങ്ങള്‍ സ്വയം വിവേചനാധികാരം ഉപയോഗിച്ചാല്‍ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം? അതാണല്ല്ലോ നടക്കാത്തതും. വോട്ടര്‍മാരില്‍ പകുതിയോളം ഇതിലൊന്നും ഭാഗഭാക്കാകാതെ വീട്ടിലിരിക്കുക. കുറേ പാര്‍ട്ടിവിശ്വാസികള്‍ പോയി വോട്ടുചെയ്യുക.. !

മറ്റൊരു ചോദ്യം: അഴിമതിയും കൈക്കൂലിയും ഒന്നാണോ? മറ്റു ജനാധിപത്യ രാജ്യങ്ങളിലൊക്കെ എങ്ങനെയാണു കാര്യങ്ങള്‍? ഗവര്‍മെന്റ് ഓഫീസുകളില്‍ കാര്യങ്ങള്‍ കിമ്പളമില്ലാതെ നടക്കുന്നില്ലേ? അവിടങ്ങളിലുള്ളവരാരെങ്കിലും ഒരു മറുപടീ തരും എന്നു പ്രതീക്ഷിക്കുന്നു.

അനില്‍ശ്രീ...

ആ ഓപ്ഷന്‍ കാണുമ്പോള്‍ "എന്റെ മനസ്സില്‍ ജനാധിപത്യം മരിച്ചു" എന്നാണ് ഞാനും ഉദ്ദേശിച്ചത്. ജനാധിപത്യത്തില്‍ അതിനും സാധ്യത ഉണ്ട്.

അഴിമതി ലോകവ്യാപകമാണ്, കൈക്കൂലിയായും കമ്മീഷനായും, ഭീഷണിയായും ഒക്കെ അത് വരും.

keralafarmer

അഴിമതി നല്ലൊരു ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. അതിന് ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ യൂണിയനുകള്‍ നിരോധിക്കുകയാണ്. ഡയറിയും കക്ഷത്തിടുക്കി കാല്‍ക്കാശിന്റെ പണിചെയ്യാതെ മാസപ്പിരിവ് നടത്തി ശക്തരാവുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികളെ തെറ്റു ചെയ്യാന്‍ വളം വെച്ചുകൊടുക്കുന്നത്. മന്ത്രി പുത്രന്മാര്‍ കോടികള്‍ കൊണ്ട് കളിക്കുന്ന പത്രവാര്‍ത്തകള്‍ നിങ്ങളും കണ്ടുകാണുമല്ലോ. ജനങ്ങള്‍ക്കഗ് വേണ്ടി സംഘടിക്കുകയല്ല അവര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ പ്രശ്ന പരിഹാരം കാണേണ്ടത് കോടതികളിലൂടെയാണ്. അല്ലാതെ സമര മാര്‍ഗങ്ങളിലൂടെയല്ല.
ഇടതും വലതും മാറിക്കുത്തുന്ന ജനം കഴുതയല്ല എന്ന് തെളിയിക്കപ്പെടണമെങ്കില്‍ സ്വതന്ത്രവോട്ടുകള്‍ ശക്തവും സംഘടിതവും ആവണം. എങ്കിലേ നല്ല സ്ഥാനാര്‍ത്ഥികളെയും നമുക്ക് കിട്ടുകയുള്ളു.

അനില്‍@ബ്ലോഗ് // anil

അപ്പു,
അല്പം കൂടി ഗൌരവമായ സമീപനം ആവാമായിരുന്നു, അല്ലെങ്കില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യയിലെ അഴിമതിക്ക് മുഴുവന്‍ ഇവിടുത്തെ ഉദ്യൊഗസ്ഥരാണ് എന്ന കാഴ്ചപ്പാട് ഉപരിപ്ലവമായ ഒരു സാദാ പ്രസ്താവനയാണ്. അപ്പുവും ഞാനുമടങ്ങുന്ന സമൂഹത്തിന് അതിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. പലയിടത്തും ഒരുപാട് ചര്‍ച്ച ചെയ്തതിനാല്‍ വിടുന്നു.

രാഷ്ട്രീയക്കാര്‍ എന്നൊരു വിഭാഗം പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി നിയമിക്കപ്പെടുന്നതല്ലല്ലോ. അപ്പുവും ഞാനും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികള്‍. സംഘടനാ പ്രവര്‍ത്തനത്തിനോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ നമ്മളെ കൂട്ടില്ല എന്നാരെങ്കിലും പറഞ്ഞോ. നാം മാറി നില്‍ക്കയാണ്, വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഇടപെടാന്‍, ഈ പ്രസ്ഥാനങ്ങള്‍ നമ്മള്‍ക്ക് കൂടി വകാശപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരവസര്‍മെങ്കിലും ഉപയോഗിക്കാറുണ്ടോ? പാര്‍ട്ടി പരിപാടികളായാലും പൊതു പരിപാടികളായാലും നമ്മെ ബാധിക്കുന്നതല്ല എന്ന ധാരണയില്‍ മാറി നിന്ന് അവരെ അവരുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ വിട്ട് , ഞാനൊന്നുമറിയുന്നില്ല, അവരെല്ലാം കള്ളന്മാര്‍ എന്നു പറയുന്നതില്‍ എന്താണര്‍ത്ഥം?

കേരളാ ഫാര്‍മര്‍ വീടും സംഘടനാ ശക്തിയെ കുറ്റം പറഞ്ഞുകൊണ്ട് വന്നിട്ടുണ്ടല്ലോ, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ടുമാത്രമാണ് ഈ കടുത്ത സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ പിടിച്ചു നില്‍ക്കുന്നത്.

പെട്ടന്നു തോന്നിയത് പറഞ്ഞെന്ന് മാത്രം.
ആശംസകള്‍.

നിരക്ഷരൻ

അപ്പുവേ...

അടിച്ച് തറപറ്റിച്ചിരിക്കുകയാണല്ലോ എല്ലാത്തിനേം ? :)
എനിക്കങ്ങ് ബോധിച്ചു. കൊട് കൈ.

എന്റെ ഒരു പോളി‍സി ഇങ്ങനാണ്.

ഏതവന്‍ വന്നാലും ഇതൊക്കെത്തന്നെ അവസ്ഥ. അപ്പോള്‍പ്പിന്നെ നമ്മള്‍ ആര്‍ക്ക് വോട്ട് കൊടുത്താലും ഗുണമില്ല. അതുകൊണ്ട് വോട്ട് ആ സമയത്ത് നമ്മുടെ സ്ഥാനാര്‍ത്ഥികളില്‍ ഭേദപ്പെട്ടവന്‍ എന്ന് തോന്നുന്നവന് കൊടുക്കുക. അതിനി 10 വോട്ട് മാത്രം മൊത്തം കിട്ടാന്‍ സാദ്ധ്യതയുള്ള ഏതെങ്കിലും സ്വതന്ത്രനായാലും കുഴപ്പമില്ല്ല.

എന്നിട്ട് മന്ത്രിസഭാ രൂപീകരണവും ഭരണവുമൊക്കെ തുടങ്ങിക്കഴിയുന്ന കാലത്ത്...
നമുക്കൊരാവശ്യം വരുമ്പോള്‍ നമ്മള്‍ ഈ രാഷ്ടീയപ്പരിഷകളെ നന്നായി ഉപയോഗിക്കുക. അതില്‍ കൊടിയുടെ നിറമൊന്നും നോക്കരുത്. എല്ലാവരും കരുതിക്കോട്ടേ നമ്മള്‍ അവരുടെ ആളാണെന്ന്. (ഇതൊന്നുമല്ല നമ്മള്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ ആളാണെങ്കില്‍പ്പോലും, കാര്യം നടക്കണമെങ്കില്‍ പണമിറക്കണം.)

ഇങ്ങനൊക്കെയേ നമ്മുടെ നികുതിപ്പണം കട്ടുമുടിക്കുന്ന ഇവറ്റകളോട് നമുക്ക് പ്രതികാരം ചെയ്യാന്‍ സാധിക്കൂ.

ജയ് ഹിന്ദ്.
(എന്റെ വോട്ട് ഇതിനകം നാട്ടില്‍ ആരെങ്കിലും കള്ളവോട്ട് രേഖപ്പെടുത്തിക്കാണും.)

സുല്‍ |Sul

തലതൊട്ടപ്പന്മാരുടെ വാക്കിന് എതിര്‍വാക്കില്ലെന്നും, എതിര്‍ക്കപ്പെട്ടതെല്ലാം അരിഞ്ഞു വീഴ്ത്തപ്പെടുമെന്നും അറിയാവുന്ന ആധുനിക പാര്‍ട്ടികളില്‍ നാം, അംഗത്വം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും എത്രത്തോളം മാറ്റം വരുത്താന്‍ കഴിയും അനില്‍ശ്രീ?
(ഉവ്വ... മാറ്റവും പറഞ്ഞങ്ങ് ചെന്നാല്‍ മതി... പിറ്റെദിവസം പള്ളിയിലേക്ക് ആളെവിടേണ്ടി വരും.. ഖബര്‍ കിളക്കാന്‍:))

Appu Adyakshari

അനില്‍@ബ്ലോഗ്, ഗൌരവപൂര്‍വ്വമായ ഈ കമന്റിനു ആദ്യമേ നന്ദി.

അനില്‍ പറഞ്ഞതിനോട് ഒരു പരിധിവരെ ഞാനും യോജിക്കുന്നു. രാഷ്ട്രീയക്കാരെ ആരും റിക്രൂട്ട് ചെയ്യുന്നതല്ല. ശരിതന്നെ. എങ്കിലും, ഇന്ന് സ്കൂളില്‍ അല്ലെങ്ക്കില്‍ പഠിക്കുന്ന ഒരു കുട്ടി, എത്രത്തോളം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാകാന്‍ പോന്നതാണ് നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തികളും, പ്രവര്‍ത്തന സംസ്കാരവും? ഞാന്‍ പന്തളം എന്‍.എസ്.എസ് കോളജില്‍ ചേരുമ്പോള്‍ തന്നെ അവിടെ നമ്മെ എതിരേല്‍ക്കുന്നത് വിദ്യാര്‍ത്ഥി നേതാക്കളിലൊരാള്‍ കോളജില്‍ വച്ച് കുത്തേറ്റ് മരിച്ചു എന്ന വാര്‍ത്തയാണ്. അതിനുശേഷവും എന്തെല്ല്ലാം അടിപിടികള്‍, സമരങ്ങള്‍? ഒരു കക്ഷിയേയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല്ല. ഇതെല്ലാം കണ്ടും കേട്ടും കലാലയ ജീ‍വിതമാരംഭിക്കുന്ന ഒരു യുവാവ് അല്ലെങ്കില്‍ യുവതി,പരമാവധി ആ പ്രസ്ഥാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനേ ശ്രമിക്കൂ. കോളജിനു വെളിയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാവസ്ഥനോക്കിയാലോ? മാതൃകയാക്കാന്‍ പോന്ന നേതാക്കള്‍, സംശുദ്ധത, രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ശുഷ്കാന്തി, അതിനു പിന്നിലുള്ള ചിന്തകള്‍, ആദരശങ്ങള്‍ ഇതൊക്കെ എല്ലാവരേയും ആകര്‍ഷിക്കുവാന്‍ പോ‍ന്നതാണെന്ന് നമുക്ക് പറയുവാനാവുമോ? ഇല്ല. യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യരാജ്യത്തെ ഓരോ പൌരന്റെയും ഉത്തമ സുഹൃത്തും വഴികാട്ടിയും ആവശ്യത്തിലുതകുന്ന ചങ്ങാതിയുമാവേണ്ട രാഷ്ട്രീയക്കാര്‍, സ്വന്തം കാര്യലാഭം മാത്രം നോക്കുന്നതുവഴി, സ്വയം ജനങ്ങളില്‍ നിന്ന്‍ അകന്നുപോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുമാത്രമാണ് ഇന്ന് ഭൂരിപക്ഷം യുവാക്കളുടെ ഉള്ളിലും ഉള്ള അരാഷ്ട്രീയ ചിന്താഗതിക്കു കാരണവും. ഇവിടെ ശ്രീ ചോദിച്ച ചോദ്യം ശ്രദ്ധിക്കൂ. ഒരു 27 കാരന്റെ ചിന്തയാണ്!!

അനില്‍ശ്രീ...

സുല്ലേ... ഞാനല്ല അതു പറഞ്ഞത്... ആ അനില്‍ വേറെ ഞാന്‍ വേറെ :)

keralafarmer

വോട്ടിംഗ് ശതമാനം ഉയരുന്നതായാണ് കാണുന്നത്. ഉയരുന്നത് എല്‍ഡിഎഫിന് ദോഷം ചെയ്യാന്‍ സാധ്യത കാണുന്നു. പത്തൊന്‍പത് എം.പി മാരെ തെരഞ്ഞെടുത്തയച്ചിട്ട് താങ്ങി നിറുത്തുകയും മന്ത്രിയാവാന്‍ തയ്യാറാവാതിരുന്നതിനും തിരിച്ചടി ഉണ്ടായേ മതിയാവൂ. എന്റെ പ്രീ ഡിഗ്രി വിദ്യാഭ്യാസം തകര്‍ന്നത് സമരമായിരുന്നെങ്കില്‍ എന്റെ മക്കളെ ഞാനനുവദിച്ചിട്ടില്ല. പാര്‍ലമെന്റ് എം.പിയാവാനുള്ള മിനിമം യോഗ്യതയെങ്കിലും കണ്ടെത്തുവാന്‍ സാധാരണക്കാരന് കഴിയട്ടെ.

സുല്‍ |Sul

ചന്തകളില്‍ വലിച്ചെറിയപ്പെടുന്ന, ഒഴിവാക്കുന്ന പച്ചക്കറികള്‍ കൂട്ടി വച്ച് വിലകുറവിനു വില്‍കുന്ന ഒരു വിഭാഗത്തെ കാണാം. അവര്‍ വില്‍കാന്‍ വച്ചിട്ടുള്ള ഐറ്റം സെലക്ഷന്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഈ സെലക്ഷന്‍ മാത്രമേ വോട്ടേര്‍സിനും ലഭിക്കുന്നുള്ളൂ. ചീഞ്ഞതായാലും വാടിയതായാലും അതില്‍ ഏതെങ്കിലും ഉന്നിനു വോട്ടു ചെയ്തിരിക്കണം. ഭേഷ്. അല്ലെങ്കില്‍ അവന്‍ അരാഷ്ട്രീയ വാദി.

സാജന്‍| SAJAN

അപ്പു വളരെ നന്നായി ഈ ചിന്ത!
നമ്മുടേ നാടിനെക്കുറിച്ച് ഓർത്ത് പരിതപിക്കാനേ നമുക്ക് കഴിയൂ, എന്റെ ഒരു സുഹൃത്ത് വളരെ ചെറുപ്പത്തിൽ പി ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ജിനീയർ ആയി ജോലി ലഭിച്ചു, ചെറുപ്പത്തിലെ രക്തത്തിളപ്പ് കാരണം അഴിമതി ഇല്ലാതെ നാടു നന്നാക്കിനിറങ്ങി ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയി ആ ജോലിയിൽ നിന്നും ലോങ്ങ്ലീവെടുത്ത് സ്ഥലം വിട്ടകഥയെനിക്കറിയാം.

അഴിമതി കാണിക്കാത്തവർക്ക്, അതിനു കൂട്ടുനിൽക്കാത്തവർക്ക് ജീവിക്കാൻ യോജിച്ച മണ്ണല്ല നമ്മുടേത്. ഒരു ജനത്തിനു അവർക്ക് അർഹതപ്പെട്ട ഭരണാധികാരികളെ ത്തന്നെയാണു ലഭിക്കുന്നത്, അതിനു നമ്മുടെ വിധിയെ പഴിച്ചിട്ട് ഒരു കാര്യവും ഇല്ല. ആദ്യം നമുക്ക് മാറാൻ കഴിഞ്ഞിരുന്നെങ്കിൽ നാടിനെ സമ്പത്ത് തിന്ന് ശരീരത്തിൽ മേദസ് കൂട്ടിയ ഏതെങ്കിലും രാഷ്ട്രീയ/ ഉദ്യോഗസ്ഥ ശിങ്കങ്ങളെ തിരിച്ചു വിളിക്കാൻ കഴിയുന്ന സംവിധാനം ജനാധിപത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ സുജിത്തിന്റെ ഇന്നത്തെ കാർട്ടൂൺ പോലെ കേവലം ഒരു ദിവസമല്ല എന്നും സാധാരണ ജനം ആയിരുന്നേനേ ഇവിടേ കിങ്ങ്!

Kaithamullu

കലിപ്പുകള്‍ ഇങ്ങനെ തീരട്ടേ......!

പാര്‍ത്ഥന്‍

None of the above എന്ന അപ്പുവിന്റെആശയം - ആ ഓപ്‌ഷൻ- നടപ്പിലാവില്ല. അതിന് രാഷ്ടീയക്കാർ സമ്മതിക്കില്ല. പിന്നെ ഒരു വഴിയുള്ളത്. ഒരു പുതിയ പാർട്ടി രൂപപ്പെടുത്തുക.
പേർ “പണ്ടാറം’ എന്നാക്കാം. നിലവിലുള്ള സ്ഥാനാർത്ഥികളെ താല്പര്യമില്ലാത്തവർ പണ്ടാറമടങ്ങി ഈ ‘പണ്ടാറപാർട്ടിയ്ക്ക്’ വോട്ടു ചെയ്യാൻ പ്രചാരണം കൊടുക്കുക. അങ്ങനെ കുറച്ചു വോട്ട് വീണാൽ അടുത്ത ഇലകഷന് സംഗതികളുടെ വില അറിയാം. ഒന്നു നോക്കിയാലോ.

എന്റെ വീട്ടിൽ 6 വോട്ടുകൾ ഉണ്ട്. അമ്മ മാത്രം പോയി ആ ആചാരമനുഷ്ടിച്ചു. ബാക്കി ആർക്കും താല്പര്യമില്ലാത്തതുകൊണ്ട് വോട്ടു ചെയ്തിട്ടില്ല.

അനിൽ@ബ്ലോഗ് - പറഞ്ഞു:

സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ടുമാത്രമാണ് ഈ കടുത്ത സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ പിടിച്ചു നില്‍ക്കുന്നത്.ഇത് മനസ്സിലായില്ല. ഇതു ശരിയാവണമെങ്കിൽ ലോകത്തെവിടെയും ഒരു തൊഴിലാളിവർഗ്ഗ സംഘടനയോ പാർട്ടിയോ ഇല്ലാതിരിക്കണം.

thoufi | തൗഫി

കാലികപ്രസക്തമായ പോസ്റ്റ്.

പക്ഷെ, ഈ പോസ്റ്റ് ഒരുദിവസം മുമ്പെങ്കിലും വെളിച്ചം കണ്ടിരുന്നെങ്കില്‍ അല്പം കൂടി ഗുണം ചെയ്തിരുന്നേനെ.

നമ്മുടെ സമൂഹത്തില്‍(പ്രത്യേകിച്ച് യുവസമൂഹത്തില്‍)ഒരു തരം അരാഷ്ട്രീയ ബോധം വളര്‍ന്നുവരാന്‍ നിലവിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോസ്ഥ വര്‍ഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടെന്നത് വളരെ വലിയൊരു യാദാര്‍ഥ്യം തന്നെയാണ്. ഇന്ത്യയെപ്പോളുള്ള ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചേടത്തോളം അത് ശുഭോദര്‍ക്കമായ കാര്യമല്ല. അടിസ്ഥാനപരമായ ചില ന്യൂനതകള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിന് ഒരുപാട് നല്ല വശങ്ങളുണ്ട്. ആ നല്ല വശങ്ങളെ ജനതതിക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളും നിയമ-നിര്‍മ്മാണ സഭകളും ജുഡീഷ്യറിയും പോലുള്ള അതിന്റെ പ്രയോക്താക്കള്‍ക്ക് കഴിയാത്തിടത്തോളം കാലം പോസ്റ്റില്‍ ചൂണ്ടിക്കാണിക്കും പോലെ നിലവിലെ ജനാധിപത്യസംവിധാനത്തോടും തെരഞ്ഞെടുപ്പു രീതികളോടും പൊതുസമൂഹത്തില്‍ ഒരുതരം നിസ്സംഗതയും മുഷിപ്പും മടുപ്പും തോന്നുക സ്വാഭാവികമാണ്. ഈ അവസ്ഥക്ക് മാറ്റം വരാ‍ന്‍ നിലവിലെ ജനാധിപത്യ സംവിധാനം കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. ബാലറ്റ് മെഷീനില്‍ കൊടുത്തിട്ടുള്ള സ്ഥാനാര്‍ത്ഥികളിലാര്‍ക്കും വോട്ട് ചെയ്യാനാഗ്രഹിക്കുന്നില്ലാ എന്ന വോട്ടറുടെ അവകാശം തൊട്ട്, തെരഞ്ഞെടുത്തയച്ച ജനപ്രതിനിധി ജനത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് ബോധ്യമാകുമ്പോള്‍ ഒരു നിശ്ചിത ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെ ഒരു നിശ്ചിത കാലാവധിക്കകം അയാളെ തിരി‍ച്ചുവിളിക്കാന്‍ ആ മണ്ഡലത്തിലെ വോട്ടര്‍മ്മാര്‍ക്ക് അധികാരം നല്‍കുന്ന വിധം വരെ നമ്മുടെ ജനാധിപത്യ സംവിധാനം ഒരു പൊളിച്ചെഴുത്തിന്‍ വിധേയമാക്കേണ്ടതുണ്ട്. എങ്കിലെ, സമൂഹത്തോട് പ്രതിബദ്ധതയും രാജ്യത്തോട് കൂറുമുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്ക്കാരം നമ്മുടെ നാട്ടില്‍ നിലവില്‍ വരികയുള്ളൂ..

പോസ്റ്റില്‍ പറയുമ്പോലെ സമ്മതിദാനാവകാശം വിനിയോഗിക്കുക തന്നെ വേണം.കണ്ണടച്ചല്ല ; കന്നൂ തുറന്നുതന്നെ. ഇത് നമ്മുടെ നാടിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള അവസരമാണ്.വിരല്‍ത്തുമ്പിലെ മഷിയടയാളം കേവലമൊരു പ്രതീകം മാത്രമല്ലാ, മറിച്ച് ചവിട്ടി നില്‍ക്കുന്ന മണ്ണ് എവ്വിധമായിരിക്കണമെന്ന് ആര്‍ജ്ജവത്തോടെ തീരുമാനിക്കാന്‍ ഒരു പൌരന് കിട്ടുന്ന അധികാരാവകാശം കൂടിയാണ്. കണ്ണുതുറന്ന് പിടിച്ച് , സമൂഹത്തിന്റെ നാഡീമിടിപ്പുകള്‍ തൊട്ടറിഞ്ഞു തന്നെ ആ അധികാരം പ്രയോഗിക്കുക. നല്ലൊരു നാളെയെ, പൌരനും പൌരാവകാശങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന നല്ലൊരിന്ത്യയെ സ്വപ്നം കണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ മാത്രമെ പൌരനെന്ന നിലക്ക് രാജ്യത്തോടൂള്ള നമ്മുടെ ബാധ്യത പൂര്‍ത്തിയാവുന്നുള്ളൂ.

-- മിന്നാമിനുങ്ങ്

Unknown

പ്രിയ ബ്ലോഗര്‍ അപ്പൂ,
ഞാനൊരു ബ്ലോഗറല്ല, പക്ഷേ ബ്ലോഗ് അഗ്രഗേറ്ററുകളില്‍ വരുന്ന മിക്കവാറുമുള്ള എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. വായനാശീലമുണ്ടെന്നല്ലാതെ ഒന്നിനും കമന്റിടാറുമില്ല പക്ഷേ ഇന്നത്തെ താങ്കളുടെ പോസ്റ്റില്‍ എന്റെ പ്രിയപ്പെട്ട മറ്റൊരു ബ്ലോഗര്‍ അനില്‍ ഇട്ട ഒരു കമന്റാണ് എന്നെ ഇതില്‍ ആദ്യമായി ഒരു കമന്റിടാന്‍ പ്രേരിപ്പിച്ചത്.
ആക്ഷേപഹാസ്യമായി താങ്കള്‍ അവതരിപ്പിച്ച കത്ത് ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങള്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
ബഹുമാനപ്പെട്ട അനില്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായതുകൊണ്ടാണോ അതോ അന്തമായ ഇടതുപക്ഷക്കാരനായതുകൊണ്ടാണോ ഇതിനെ മറ്റൊരു രീതിയില്‍ കണ്ടത് എന്ന് ഞാന്‍ സംശയിക്കുന്നു. കാര്യങ്ങളെ നിക്ഷ്പക്ഷമായി കാണുന്ന ഒരു കൂട്ടര്‍ ഏത് സംഘടനയില്‍ ചെന്നാലും ശരിയാകില്ല സുഹൃത്തേ, കാരണം അവരുടെ അന്തമായ ചില പ്രത്യയശാസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ദഹിക്കില്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്ത് ഹീനകൃത്യത്തിനും ഒരുങ്ങാറുണ്ടല്ലോ.

ഇവിടെ കമ്മ്യൂണിസ്റ്റ്കാരായാലും കോണ്‍ഗ്രസ്കാരായാലും, ബിജെപിക്കാര്‍ ആയാലും അഴിമതിയുടെ കാര്യത്തില്‍ എല്ലാരും തുല്യരല്ലേ. പൊതുവായി കട്ടുമുടിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ എല്ലാരും ഒരുമിച്ച് തന്നെ.അപ്പോഴും ഇവര്‍ക്കുവേണ്ടി സിന്ദാബാദ് വിളിക്കാനും വോട്ട് ചെയ്യാനും നടന്ന പ്രവര്‍ത്തകര്‍, ജനങ്ങള്‍ ഇവരെല്ലാം വെറും മണ്ടന്മാര്‍.
പ്രിയ അനിലിനോട് ഒരു കാര്യം ചോദിക്കട്ടെ. നമ്മൂടെ കേരളത്തിലെ ഏത് സര്‍ക്കാര്‍ ഓഫീസുണ്ട് കൃത്യമായി ജോലി ചെയ്യുന്നത് ? ഏതെങ്കിലും ഒരു ആവശ്യത്തിന് ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാല്‍ കുറഞ്ഞത് ഒരു മാസമെങ്കിലും നമ്മളെ നടത്താറില്ലേ? ബ്ലോഗ് ലോകത്തില്‍ ഇത്രയും അറിയപ്പെടുന്ന താങ്കള്‍ ഇത്തിരികൂടി ചിന്തിച്ച് ഒരു കമെന്റുഴുതാമായിരുന്നു എന്നായിരുന്നു എന്റെ എളിയ അഭിപ്രായം,
ഇത് ഒരു സംവാദത്തിന് ഉപയോഗിക്കരുതേ എന്ന് താഴ്മയായി ശ്രീ അപ്പുവിനോടും , ബഹുമാനപ്പെട്ട അനിലിനോടും അപേക്ഷിക്കുന്നു.
അപ്പുവിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു..

sHihab mOgraL

അപ്പുവിനെപ്പോലെ തന്നെ ഈ തലകുത്തിമറിച്ചിലില്‍ രോഷം കൊള്ളുന്ന മനസുകള്‍ ചിന്തിക്കട്ടെ.. ചിന്തിച്ചു മാത്രം പ്രവര്‍ത്തിക്കട്ടെ. ഒരു മഹനീയമായ ജനാധിപത്യ സംവിധാനത്തെ എങ്ങനെയൊക്കെയാണു നമ്മുടെ രാഷ്ട്രീയപ്രതിനിധികള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നതെന്ന് ആലോചിക്കേണ്ടത് അനിവാര്യമാണ്.
“ജനാധിപത്യം മഹത്തായ സങ്കല്‍പ്പമാണ്”- വെറും സങ്കല്‍പ്പമായി മാറാതിരിക്കട്ടെ

-ശിഹാബ് മൊഗ്രാല്‍-

keralafarmer

എന്റെ വീട്ടില്‍ നിന്ന് ഞാന്‍ മാത്രം വോട്ടവകാശം വിനിയോഗിച്ചു. താല്പര്യം ഉണ്ടായിട്ടല്ല. വോട്ടവകാശം എന്റെ അവകാശമായിക്കണ്ട് വിനിയോഗിച്ചു അത്രതന്നെ. മകനും ഭാര്യക്കും താല്പര്യമില്ല. അവര്‍ക്കൊരു പാര്‍ട്ടിയിലും അംഗത്വമില്ലാത്തതാവാം കാരണം. ഞാന്‍ പല പാര്‍ട്ടിയിലും കയറിപ്പറ്റാന്‍ നോക്കി ആര്‍ക്കും എന്നെ വേണ്ട. അനുസരിക്കില്ല മറ്റുള്ളവരെയും വഴിതെറ്റിക്കും എന്ന ഭയമാവാം കാരണം. ബൂലോഗം തന്നെ ശരണം. പറയാനുള്ളത് പത്താള്‍ കാണ്‍കെ കേള്‍ക്കെ വിളിച്ച് പറയാമല്ലോ.
സത്യം തുറന്ന് പറഞ്ഞ് അപ്പു മലയാളികളെ മുഴുവന്‍ നാണം കെടുത്തി.
അഭിനന്ദനങ്ങള്‍.

അനില്‍@ബ്ലോഗ് // anil

അപ്പു,
അഴിമതി എന്നത് ഉദ്യോഗസ്ഥരുടെ മാത്രമായ ഒരു വിഷയമല്ല.പൊതു ജനത്തിന്റെ പൌരബോധവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണത്. അധികാരത്തിന്റെ കൂടെ കടന്നു വരുന്ന ദുഷിപ്പാണ് അഴിമതി എന്നത്.അതില്‍ ഭരണം നടത്തുന്ന മന്ത്രി മുതല്‍ ശിപായി പണി എടുക്കുന്ന ആളുവരെ ഉള്‍പ്പെടുന്നു, എന്തിന് ജുഡീഷറി വരെ ഒഴിവല്ല. തന്റെ ഊഴം മറികടന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി നല്‍കുന്ന പൊതുജനവും തുല്യ ഉത്തരവാദി തന്നെ. നമ്മുടെ വ്യവസ്ഥിതികള്‍ മാറണം, ബ്രിട്ടീഷുകാരന്‍ തുടങ്ങിവച്ച നിയമങ്ങള്‍ മാറണം , സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറണം. ഇതെല്ലാം നടക്കണം എന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും രാഷ്ടീയത്തിലും ഉദ്യോഗസ്ഥരുടെ ഇടയിലും കാണും.

രാഷ്ട്രീയം, രാഷ്ട്രീക്കാര്‍ എന്നിവ ജനങ്ങളോട് കൂട്ടിച്ചേര്‍ത്ത് സംസാരിക്കുക എന്നതാണ് ആ വിഷയത്തെക്കുറിച്ച് വീണ്ടും പറയാനുള്ളത്. എല്ലാ വിഷയത്തിലും ഒരൊ പൌരനും ഇടപെടുകയും പ്രതികരിക്കുകയും ചെയ്താല്‍ നാടു നന്നാവും. റോഡില്‍ വീണുകിടക്കുന്ന ഒരു സൈക്കിളുകാരനെ പൊക്കി എടുക്കാന്‍ സഹായിക്കാത്ത നമ്മള്‍ മറ്റുള്ളവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവനവന്‍ അവനവനിലേക്ക് ഒതുങ്ങി ഇരിക്കുന്നിടത്താണ് ഈ വേര്‍തിരിവ് ആരംഭിക്കുന്നതെന്ന് തിരിച്ചറിയുക.

രാഷ്ട്രീയം എന്നത് മാറ്റി നിര്‍ത്തേണ്ട ഒന്നാണെന്ന് പഠിപ്പിക്കുന്ന കോണ്വെന്റുകളുടെയും പാതിരിമാരുടേയും ഇടപെടലോടെയാണ് യുവ തലമുറ രാഷ്ട്രീയത്തില്‍ നിന്നും അകന്നതെന്ന് ഒരു വസ്തുതയായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നുമുണ്ട.
നന്ദി.

keralafarmer

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ സംഘടന പാടില്ല എന്നതാണ് നാം ആദ്യം ചിന്തിക്കേണ്ടത്. ഇവിടെ പോലീസിനുപോലും സംഘടനയായി. ഇനി പട്ടാളത്തിലും കൂടി ആകാനേ ബാക്കിയുള്ളു.
കോണ്‍വെന്റില്‍ പഠിക്കുന്ന കട്ടികള്‍ സമരം ചെയ്യാതെ പഠിക്കുന്നതാകാം പല നേതാക്കന്മാരുടെയും കുട്ടികളെ അവിടെ ചേര്‍ത്ത് പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകള്‍ സമരം ചെയ്യാനും കല്ലെറിയാനും നല്ലവണ്ണം പഠിപ്പിച്ചല്ലോ ഇത്രയും നാള്‍.

പാര്‍ത്ഥന്‍

അനിൽ@ബ്ലോഗ് - പറഞ്ഞു:

സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ടുമാത്രമാണ് ഈ കടുത്ത സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യ പിടിച്ചു നില്‍ക്കുന്നത്.ഇത് മനസ്സിലായില്ല.
ഇതു ശരിയാവണമെങ്കിൽ ലോകത്തെവിടെയും ഒരു തൊഴിലാളിവർഗ്ഗ സംഘടനയോ പാർട്ടിയോ ഇല്ലാതിരിക്കണം. ഇന്ത്യയിൽ മാത്രമായി ഒരു തൊഴിലാളി പ്രസ്ഥാനം.

തന്റെ ഊഴം മറികടന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി നല്‍കുന്ന പൊതുജനത്തിനെ കൂട്ടത്തിലുള്ളവർ തന്നെ കണ്ടെത്തി കൈകാര്യം ചെയ്യണം. അതുപോലെ പൊതുജനങ്ങൾക്ക് വേണ്ടവിധത്തിൽ സേവനം കൊടുക്കാത്ത ഉദ്ദ്യോഗസ്ഥന്മാരെ പൊതുജനങ്ങളും കൈകാര്യം ചെയ്യുന്ന ഒരു സ്ഥിതിയിലെത്തിയാൽ നാട് നന്നാവും.

അലസ്സൻ

"പ്രബുദ്ധരായ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഈ സ്ഥിതിയൊക്കെ മാറ്റി മാവേലി നാടുവാണിരുന്ന കാലത്തെ അവസ്ഥ നമ്മുടെ കൊച്ചുമക്കളുടെകാലത്തെങ്കിലും ഉണ്ടാക്കിത്തരും എന്ന്സ്വപ്നം കാണാൻ എല്ലവർക്കും അവകാശമുണ്ടല്ലോ"
സ്വപ്നം കാണാൻ എല്ലവർക്കും അവകാശമുണ്ടല്ലോ. കണ്ടോളൂ! കണ്ടോളൂ!! സ്വപ്നത്തിലാകുമ്പോൾ കാഴ്ച്ച ഒട്ടും കുറയ്ക്കേണ്ട. പക്ഷേ അതിമോഹമാണു മോനേ.അതിമോഹം.ഇങ്ങനെ സ്വപ്നം കണ്ടവരുടെ എത്രയോ തലമുറ കഴിഞ്ഞു പോയി.ഉദ്യോഗസ്ഥ്ന്മാരുടേയും കൂടി സഹകരണമില്ലാതെ രാഷ്ട്രീയക്കാർക്ക്‌ വികസനം നടത്താനാകുമോ. അതുകൊണ്ട്‌ ഉദ്യോഗസ്ഥന്മാർക്ക്‌ അൽപസൊൽപം വികസനം നടത്താൻ സൗകര്യം ഉണ്ടാക്കാൻ കൂടി യാൺ നമ്മൾ വോട്ടു ചെയ്യുന്നത്‌. ഏതായാലും ലേഖനം നന്നായി.പക്ഷേ ഒരു ദിവസം മുൻപു പ്രസിധീകരിക്കേണ്ടതായിരുന്നു എന്നു മാത്രം.

jp

SUPER POST...
OUR STATE WILL REMAIN AS IT IS WITH SOME STUPID POLITICAL LEADERS... ITS OUR FATE!!

ജയതി

ജയിക്കുന്നവരാരോ “അവര്‍ രക്ഷപെടും“ എന്നതാണ് ശരി.
എന്നറിഞ്ഞു കൊണ്ടുതന്നെയാണ് വോട്ടു ചെയ്തത്.
ജയിക്കുന്ന ആൾക്ക് വോട്ട് ചെയ്തവരുടെ 50% വേണമെന്നില്ലല്ലൊ മറ്റുള്ളവരേക്കാൾ കൂടുതൽ കിട്ടിയാൽ പോരെ.ശരാശരി ഓരോ സീറ്റിനും വേണ്ടി 10 കാൻഡിഡേറ്റ് ഉള്ളപ്പോൾ 50% ഒരതിമോഹമല്ലേ?
എന്നാണോ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അധികാരം ജനങ്ങൾക്ക് കിട്ടുന്നത് [ നടക്കാത്ത ഒരു വെറും സ്വപ്നം] അന്നു വരെ ഈ പ്രഹസനം തുടരുകതന്നെ ചെയ്യും.

കൂട്ടുകാരന്‍ | Friend

പ്രവാസികളായ ഭാരതീയര്‍ക്ക് മാത്രം വോട്ടില്ല. മറ്റു പല രാജ്യങ്ങളും തങ്ങളുടെ പ്രവാസി പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കുന്നുണ്ട്. നമുക്കും എന്തുകൊണ്ട് ആയിക്കൂടാ.?? ഭാരതത്തെ സംബധിച്ചിടത്തോളം ഇത്തിരി പാടുപെട്ട പണിയാണത്. കാരണം പ്രവാസികളുടെ ജനബാഹുല്യം തന്നെ. ജനസംഖ്യ ആപേക്ഷികമായി നമുക്ക് ഭാരതത്തിലെ ഒരു പത്തു പാര്‍ലമെന്റ് സീറ്റ് എങ്കിലും അവകാശപ്പെട്ടതാണ്. ഇന്ന് കംപ്യുറെരും ഇന്റര്‍നെറ്റും ഇത്ര വിപുലമായി ഉപയോഗിക്കുന്ന അവസരത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്പോര്ടലില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു സൈറ്റ് നിര്‍മ്മിക്കുക. നല്ല സുരക്ഷ സവിധാനത്തോടെ ഓരോ ആള്‍ക്കാരും അവിടെ യു‌സര്‍ നൈമും പസ്സ്വോര്‍ഡും വച്ച് രജിസ്റ്റര്‍ ചെയ്യുക. ലോഗിന്‍ ചെയ്യുക ... വോട്ട് ചെയ്യുക. പ്രവാസികളെ ഓരോ ഏരിയ തിരിച്ചു ജനസഖ്യ അടിസ്ഥാനത്തില്‍ മണ്ഡലം ആക്കുക. അമേരിക്ക , യൂരോപ്പ് എന്നിവിടങ്ങളില്‍ നിന്നും 3 സ്ഥാനാര്ത്ഥികള്‍ വീതവും, ഗള്‍ഫ് മേഖലയില്‍ നിന്നും 3 സ്ഥാനര്തികളും, മറ്റു മേഖലകളില്‍ നിന്നെല്ലാം കൂടി ഒരാളും . വോട്ടുകള്‍ ബ്ലോഗ്, ചാറ്റ് വഴി തേടുക. പ്രവാസികളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കുക. എങ്ങനുണ്ട് ? ബാകി അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു.

അനില്‍ശ്രീ...

കേരളത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം കാണിക്കുന്നത് ഇവിടെ പലരും പറയുന്ന "മരവിപ്പ്" സാധാരണ ജനങ്ങള്‍ക്ക് ഇല്ല എന്നതാണ്. വിദേശത്തിരുന്ന് ജനാധിപത്യ പ്രകൃയയെ വിലയിരുത്തുന്നതും കുറ്റം പറയുന്നതും എളുപ്പമാണ്. പക്ഷേ സ്വന്തം മണ്ണില്‍ താമസിക്കുന്നവര്‍ക്ക് ഒരു പക്ഷേ ഈ വിലയിരുത്തലുകള്‍ കൊണ്ട് വലിയ കാര്യമൊന്നുമില്ല എന്ന് തോന്നുന്നു. അവര്‍ക്ക് ഒരു പ്രതിനിധി വേണം. X അല്ലെങ്കില്‍ Y. പാര്‍ട്ടി നോക്കി വോട്ടു ചെയ്യുന്നവരല്ലാത്ത ഏകദേശം പത്ത് ശതമാനം ആള്‍ക്കാര്‍ "ഉള്ളതില്‍ നല്ലതെന്ന് തോന്നുന്നവര്‍ക്ക്" വോട്ട് ചെയ്യും. അവര്‍ ജയിക്കും.

ഒരു സ്വതന്ത്രനെ ജയിപ്പിച്ചു വിട്ടാല്‍ മതി എന്ന് പറയുന്നതില്‍ എത്ര മാത്രം കാര്യമുണ്ടെന്ന് ആലോചിക്കുക. അയാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന, പ്രവൃത്തി പരിചയമില്ലാത്ത ഒരാളാണെങ്കില്‍ ഒരു ചുക്കും നടക്കില്ല. കാരണം ജനങ്ങള്‍ക്കായി നടത്തി എടുക്കെണ്ട പല കാര്യങ്ങള്‍ക്കും അയാള്‍ക്ക് ഭൂരിപക്ഷ പാര്‍ട്ടികളെ ആശ്രയിക്കെണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകും.

ചന്ദ്രേട്ടന്റെ കുടുംബത്തു നിന്നും ഒരാള്‍ മാത്രം വോട്ട് രേഖപ്പെടുത്തിയത് ബാക്കിയുള്ളവരുടെ കുറ്റമാണ്. അല്ലാതെ അതൊരു ക്രെഡിറ്റ് അല്ല എന്നോര്‍ക്കുക. ആ കണക്കിന്‍ നോക്കുകയായിരുന്നെങ്കില്‍ കേരളത്തില്‍ ആകെ മുപ്പത് ശതമാനം പോളിങ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. പക്ഷേ ചില മണ്ഡലങ്ങളില്‍ അത് തൊണ്ണൂറിനടുത്തെത്തി എന്നോര്‍ക്കുക.

നമ്മള്‍ മാത്രമല്ല, സാധാരണ ജനങ്ങളും പ്രബുദ്ധരാണ് എന്നോര്‍ക്കുക. വോട്ടുള്ള ജനങ്ങള്‍ തീരുമാനിക്കട്ടെ. ഈ പോസ്റ്റ് ഒരു ദിവസം നേരത്തെ വന്നിരുന്നെകില്‍ എന്ന് പറയുന്നവരോട് ചോദിക്കട്ടെ, അങ്ങനെ ആയിരുന്നെങ്കില്‍ എന്താകുമെന്നാണ് ഉദ്ദേശിക്കുന്നത്? ഇലക്ഷന്‍ കഴിഞ്ഞിട്ട അംബിയുടെ പോസ്റ്റ് ഇവിടെ കാണാം. ഇലക്ഷന് മുമ്പ് ആ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ എല്ലാവരും ഇടതു പക്ഷത്തിന് വോട്ട് ചെയ്യുമെന്ന് കരുതാനാവില്ലല്ലോ.

ഓഫ്.
കൂട്ടുകാരാ.. ആദ്യം പ്രവാസികള്‍ക്ക് വോട്ടവകാശം കൊടുക്കട്ടെ, എന്നിട്ടു പോരെ പ്രതിനിധികള്‍. അല്ലെങ്കില്‍ തന്നെ യൂസഫലിക്കും ഷെട്ടിക്കും സണ്ണി വര്‍ക്കിക്കും ഒക്കെ എം പി ആകാനുള്ള ചാന്‍സ് നമ്മളെന്തിന് കൊടുക്കണം...

Appu Adyakshari

അനില്‍ ശ്രീ ഈ അപ്ഡേറ്റിന് നന്ദി.

73% വോട്ടവകാശം വിനിയോഗിച്ചു എന്നതില്‍ വലിയ അതിശയമൊന്നും ഞാന്‍ കാണുന്നില്ല അനിലേ. മുന്‍‌വര്‍ഷങ്ങളേക്കാള്‍ മെച്ചമായ ഒരു ശതമാനമാണിത് എന്നു സമ്മതിക്കാം. എങ്കിലും ബാക്കി 27 ശതമാനം ഈ പ്രക്രിയയില്‍ പങ്കെടുക്കാതെ വീട്ടിലിരിക്കുവാന്‍ തീരുമാനിച്ചു എന്നത് ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് അത്രനല്ല കാര്യമല്ല. നൂറുശതമാനം പോളിംഗ് പ്രായോഗികമല്ല എന്നറിയാം. എങ്കിലും 90% എന്നൊക്കെആയാല്‍ അതൊരു നല്ല, അര്‍ത്ഥവത്തായ ഇലക്ഷന്‍ ആയിരിക്കില്ലേ, കുറഞ്ഞത് വിദ്യാസമ്പന്നരായ കേരളീയരുടെ ഇടയില്‍ നിന്നെങ്കിലും?

ഇവിടെ നമ്മള്‍ ഇതിനുമുമ്പൊരു കമന്റില്‍ None of the above എന്ന പ്രായോഗികമല്ലാത്തെ ഒരു ഓപ്ഷനെപ്പറ്റിപറഞ്ഞുവല്ലോ. ശ്രീയുടെ കമന്റില്‍ പറയുന്നതുപോലെ “ചെയ്തിട്ടെന്താവാനാ, ആരുജയിച്ചാലും നമുക്കെന്ത്” എന്ന മനോഭാവം ഒരു വലിയവിഭാഗം ജനങ്ങളുടെ ഇടയില്‍ വളര്‍ന്നുവര്‍ന്നുണ്ട് എന്നത് ഒരു സത്യമാണ്. ഇത്തരത്തിലുള്ള ഒരു നിസംഗതയ്ക്കുകാരണം ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടികതന്നെയാണെങ്കിലോ? “ഇവരാരെയും എനിക്കിഷ്ടമല്ല” എന്നു രേഖപ്പെടുത്താനാവാത്തതിനാല്‍, വോട്ടെടുപ്പില്‍നിന്നും ഞാന്‍ വിട്ടുനില്‍ക്കുന്നു എന്നു തീരുമാനിക്കുന്നതാവാനും വഴിയില്ലേ? അതൊരു നല്ല തീരുമാനമല്ല എന്നു ഞാന്‍ വീണ്ടും പറയട്ടെ. ഈ പ്രക്രിയയില്‍ പങ്കെടുക്കുക എന്നതുതന്നെയാണ് വലിയ കാര്യം.

യഥാര്‍ത്ഥത്തില്‍ ഓരൊ അസംബ്ലി ഇലക്ഷനും ഇന്നേവരെ കണ്ടിട്ടുള്ള രീതിയായ മുന്നണികളെ മാറിമാറി “കുത്തി“ തീരുമാനിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരുതന്നെയാണ് ഇവിടെ ലോക്‍സഭാ ഇലക്ഷനിലും വിധി തീരുമാനിക്കുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം പാര്‍ട്ടിതന്നെ വലുത്. പാര്‍ട്ടിക്കപ്പുറം, അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കപ്പുറം വേറിട്ട ഒരു ചിന്തയില്ല. അതുതന്നെയാണ് ഞാന്‍ പറയാനുദ്ദേശിച്ച അപക്വമായ രാഷ്ട്രീയവും. സ്വന്തന്ത്രന്മാരെ ജയിപ്പിക്കേണ്ട. അനില്‍ @ ബ്ലോഗ് പറഞ്ഞതുപോലെ ജനങ്ങളും ഈ രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളെ ശക്തമായി സ്വാധീനിക്കുവാനുള്ള ഒരു ഘടകമായി വരുന്ന കാലത്തുമാത്രമേ ഈ പ്രക്രിയ ജനങ്ങള്‍ക്ക് ഗുണകരമായി വരുകയുള്ളു. അതിനു അടിമുടി വലിയൊരു മാറ്റംതന്നെ വേണ്ടിവന്നേക്കും.

മറ്റൊരു ശ്രദ്ധേയമായ കാര്യം നഗരപ്രദേശങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞുഎന്നാണ്. എന്തുകൊണ്ട്? അവര്‍ക്കിതിലൊന്നും ഒരു പങ്കും വേണ്ടേ? അതോ ഗ്രാമങ്ങളിലുള്ളവര്‍ തീരുമാനിക്കുന്നതുപോലെ ആവട്ടെ എന്ന തീരുമാനമോ!

കൂട്ടുകാരന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ പ്രവാസിക്കും വോട്ടവകാശം എന്ന അഭിപ്രായം കൊള്ളാം, അവനവന്റെ വീടിരിക്കുന്ന മണ്ഡലത്തിലേക്ക്. പക്ഷേ പ്രവാസലോകത്തുനിന്നൊരു പ്രതിനിധി -അത്രയ്ക്ക് വേണോ!

ഈ പോസ്റ്റ് ഇലക്ഷന്റെ തലേന്നുവന്നിരുന്നുവെങ്കില്‍ പോളിംഗ് ശതമാനം ഇനിയും കൂടുമായിരുന്നു എന്നൊന്നും എനിക്കും ചിന്തയില്ല !!! ബ്ലോഗ് വായനമൂലം അവരവരുടെ തീരുമാനത്തെ തിരുത്താന്‍ പോന്ന വോട്ടര്‍മാരുണ്ടാവുമോ? അത്രയ്ക്കൊന്നും ഈ മാധ്യമത്തിന്റെ റീച്ച് ഇതുവരെ ആയിട്ടില്ല എന്നുതന്നെ വിശ്വസിക്കുന്നു.

keralafarmer

അനില്‍ശ്രീ...
X ന് അല്ലെങ്കില്‍ Y യ്ക്ക് വോട്ടുചെയ്യുക എന്ന ഗതികേടാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. എന്റെ കുടുംബത്തുനിന്ന് മറ്റാരും വോട്ടുചെയ്യാത്തത് അവര്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണെന്ന് കരുതുവാന്‍ എന്നേക്കാള്‍ അവരോടടുപ്പം അനില്‍ശ്രീക്കില്ലല്ലോ. രക്തത്തിലൂടെ രാഷ്ട്രീയം ഓടുന്ന കടുംബം അല്ല എന്റേത്. സ്വതന്ത്രമായി നല്ലൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുവാന്‍ അവര്‍ക്ക് കഴിയും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്നോടൊപ്പം വോട്ടുചെയ്യാന്‍ വന്ന എന്റെ ശ്രീമതി നാണം കെട്ടു എന്ന പരാതി ഇപ്പോഴും പറയുന്നു. ജഞ്ചായത്തൊഴികെ മറ്റ് രണ്ട് വോട്ടും ഞാന്‍ ക്യാന്‍സല്‍ ചെയ്യിച്ചു കാരണം പഞ്ചായത്ത് മെംബറെ എനിക്ക് ഗ്രാമസഭയില്‍ നേരിടാം, എന്നാല്‍ മറ്റുള്ളവരെ പിന്നീട് കാണുന്നത് അവതാര ജനങ്ങളെ നന്നാക്കുനാന്‍ അല്ലെങ്കില്‍ സേവിക്കുവാനാണെന്നെനിക്ക് തോന്നിയിട്ടില്ല.
കേരളത്തിലിപ്പോള്‍ ഇടത് പാര്‍ട്ടികള്‍ നേരിടാന്‍ പോകുന്ന വന്‍ പരാജയം ജനങ്ങള്‍ക്ക് യു.ഡി.എഫിനോടുള്ള സ്നേഹം കൊണ്ടാണെന്ന് ചിന്തിച്ചാല്‍ അത് തെറ്റാണ് എന്നുമാത്രമേ എനിക്ക് പറയാനുള്ളു.
നീലന്റെ പേരില്‍ രണ്ട് കേസ്സുകള്‍ ഉണ്ട് എന്ന് രേഖപ്പെടുത്തി അത് അനക്സര്‍ നാലില്‍ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അത് പൂഴ്‌ത്തിവെച്ചത് ഐ.എ.എസ്സ് കാരികളായവര്‍ക്കെതിരെയുള്ള സ്ത്രീ പീഠനമായിരുന്നില്ലെ?
ഇടത് സപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ തരൂറിനെ കടത്തിവെട്ടി നീലന്‍ എം.പി ആയേനെ. ചിലപ്പോള്‍ കേന്ദ്രമന്ത്രിയും.

അനില്‍ശ്രീ...

അപ്പു
73 എന്നത് അത്ര കൂടുതലാണെന്ന് അഭിപ്രായം എനിക്കുമില്ല. പക്ഷേ 80 എന്നത് തന്നെ കൂടുതലാണ് എന്ന് തോന്നുന്നു. കാരണം വോട്ടര്‍ പട്ടികയില്‍ ഉള്ളവരില്‍ തന്നെ വളരെയധികം ആള്‍ക്ക്കാര്‍ക്ക് തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോകുന്നുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന രോഗികളും അവരുടെ ബന്ധുക്കളും, ദൂരയാത്രയില്‍ ഉള്ളവരും, വോട്ടര്‍ പട്ടികയില്‍ പേരു വന്നതിനു ശേഷം ദൂര‍ദേശങ്ങളില്‍ പോയവരും ഒക്കെയുണ്ട് അക്കൂട്ടത്തില്‍. എന്നിട്ടും എണ്‍പത്തൊമ്പത് ശതമാനം വരെ വോട്ട് നടന്നു എന്ന് കാണുമ്പോള്‍ അത് ഉയര്‍ന്ന ശതമാനം തന്നെയെന്നു തോന്നുന്നു.

ചന്ദ്രേട്ടനോട്, താങ്കളെ പോലും വ്യക്തിപരമായി അറിയാത്ത ഞാന്‍ എങ്ങനെ താങ്കളുടെ കുടുംബത്തുള്ളവരെ അറിയും? ഞാന്‍ പറഞ്ഞത് താങ്കളുടെ കുടുംബത്തുള്ളവരെ അല്ല, മറിച്ച് ഇന്ത്യ രാജ്യത്തെ "വോട്ടര്"‍മാരെ ആണ്. അതായത് അവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണല്ലോ.

താങ്കളുടെ ഭാര്യ ചെയ്ത രണ്ട് വോട്ടുകള്‍ താങ്കള്‍ ഇടപെട്ട് "ക്യാന്‍സല്‍ ചെയ്യിച്ചു" എന്ന് പറയുന്നത് തീര്‍ത്തും അപഹാസ്യമായ ഒരു നടപടിയായിപ്പോയി. താങ്കളുടെ ഭാര്യയുടെ വോട്ട് അവര്‍ക്കിഷ്ടമുള്ള പോലെ വിനിയോഗിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം വേണം. അതാണല്ലോ പൗരസ്വാതന്ത്ര്യം എന്ന് പറയുന്നത്. അതില്ലാത്ത അവര്‍ ഇപ്രാവശ്യം വോട്ട് ചെയ്തില്ല എന്ന് പറയുന്നതില്‍ ഒരു അതിശയവുമില്ല. അതു പോലെയുള്ള ആയിരക്കണക്കിന് സ്ത്രീകളും അപ്പു പറഞ്ഞ 27 ശതമാനത്തില്‍ വരും എന്നോര്‍ക്കുക.

keralafarmer

"താങ്കളുടെ ഭാര്യ ചെയ്ത രണ്ട് വോട്ടുകള്‍ താങ്കള്‍ ഇടപെട്ട് "ക്യാന്‍സല്‍ ചെയ്യിച്ചു" എന്ന് പറയുന്നത് തീര്‍ത്തും അപഹാസ്യമായ ഒരു നടപടിയായിപ്പോയി. താങ്കളുടെ ഭാര്യയുടെ വോട്ട് അവര്‍ക്കിഷ്ടമുള്ള പോലെ വിനിയോഗിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം വേണം. അതാണല്ലോ പൗരസ്വാതന്ത്ര്യം എന്ന് പറയുന്നത്. അതില്ലാത്ത അവര്‍ ഇപ്രാവശ്യം വോട്ട് ചെയ്തില്ല എന്ന് പറയുന്നതില്‍ ഒരു അതിശയവുമില്ല. അതു പോലെയുള്ള ആയിരക്കണക്കിന് സ്ത്രീകളും അപ്പു പറഞ്ഞ 27 ശതമാനത്തില്‍ വരും എന്നോര്‍ക്കുക."
എന്റെ സുഹൃത്തേ എന്റെ ഭാര്യയുടെ വോട്ടെനിക്ക് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയുമോ?
ഞാന്‍ ചെയ്യേണ്ടിയിരുന്ന എനിക്കവകാശപ്പെട്ട മൂന്നോട്ടുകളില്‍ ഒന്നുമാത്രമേ ഞാന്‍ ചെയ്തുള്ളു ബ്ലോക്കും ജില്ലയും (എന്റെ വോട്ടുകള്‍)എന്ന താണ് ഞാന്‍ ഉദ്ദേശിച്ചത്. ഭാര്യ എന്നോടൊപ്പെ ഉണ്ടായിരുന്നു എന്നു മാത്രമേ പറഞ്ഞുള്ളു. ഭാര്യയുടെ വോട്ടാര്‍ക്ക് കൊടുക്കണമെന്നുപോലും ഞാന്‍ പറയില്ല.
ജനാധിപത്യം നല്ലതാവണമെങ്കില്‍ അത് സുതാര്യവും നീതിപൂര്‍വ്വവും ആയിരിക്കണം. എല്‍.ഡി.എഫും യു.ഡി.എഫും കേന്ദ്രത്തില്‍ സഹകരിച്ചേ മതിയാവൂ, അവര്‍ ഒരുമിച്ചിരുന്ന് ഭരിക്കയും ചെയ്യും. ഇതൊക്കെ നാം കാണാന്‍ പോകുന്ന പൂരങ്ങള്‍.

Appu Adyakshari

അനില്‍ശ്രീ, തീര്‍ച്ചയായും, 80-85% നു മുകളില്‍ പോളിംഗ് നടന്ന ബൂത്തുകളിലെ വോട്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുകതന്നെവേണം. ഈ ജനാധിപത്യപ്രക്രിയയില്‍ ഇത്രത്തോളം താല്പര്യമായി പങ്കാളിത്തം കാട്ടിയതിന്. ബാക്കിയുള്ള സ്ഥലങ്ങളില്‍ വോട്ടൂചെയ്തവരെ അഭിനന്ദിക്കണ്ടാ എന്നല്ല!! അവരും അഭിനന്ദനം അര്‍ഹിക്കുന്നു.

അനില്‍ശ്രീ...

ആ മറുപടി എഴുതുമ്പോള്‍ ഞാനും കണ്‍ഫ്യൂഷനില്‍ ആയിരുന്നു,

"ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്നോടൊപ്പം വോട്ടുചെയ്യാന്‍ വന്ന എന്റെ ശ്രീമതി നാണം കെട്ടു എന്ന പരാതി ഇപ്പോഴും പറയുന്നു. ജഞ്ചായത്തൊഴികെ മറ്റ് രണ്ട് വോട്ടും ഞാന്‍ ക്യാന്‍സല്‍ ചെയ്യിച്ചു "

എന്ന വാചകം വായിച്ചതില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് അത്തരം ഒരു മറുപടിക്ക് എന്നെ പ്രേരിപ്പിച്ചത്.. സോറി..

keralafarmer

അനില്‍ശ്രീ..
മനസ്സിലാവത്തകരീതിയില്‍ എഴുതാത്തത് എന്റെ തെറ്റ്. ഇപ്പോള്‍ മനസ്സിലായല്ലോ. ഈ ട്വിറ്റര്‍ ഫോക്സ് കയറിവന്ന് ടൈപ്പിംഗ് തടസ്സപ്പെടുത്തിയതാണ് എന്റെ പിഴവിന് കാരണമായത്.

നിരക്ഷരൻ

എന്റൊരു സുഹൃത്ത് പ്രിസൈഡിങ്ങ് ഓഫീസറായിട്ടുണ്ടായിരുന്നു. അദ്ദേഹത്തോട് ഞാനൊരു കാര്യം ചോദിച്ചിരുന്നു. ബൂത്തില്‍ച്ചെന്ന് പ്രസന്‍സ് മാര്‍ക്ക് ചെയ്തതിനുശേഷം, വിരലില്‍ മഷിയും പുരട്ടി വോട്ട് രേഖപ്പെടുത്താതെ ഇറങ്ങിപ്പോരാനുള്ള മാര്‍ഗ്ഗം ഉണ്ടോ എന്ന് ? എനിക്ക് ബോധിച്ച സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ ഞാനെന്തുചെയ്യും എന്ന ചിന്തയില്‍ നിന്ന് കൂടെയാണ് ഈ ചോദ്യം വന്നത്. അതേ സമയം എന്റെ വോട്ട് കള്ളവോട്ടായിപ്പോകാന്‍ എനിക്കാഗ്രഹവുമില്ല. ഈ സംവിധാനത്തിലൂടെ സമ്മതിദാനാവകാശം ഭാഗികമായി അല്ലെങ്കില്‍ പൂര്‍ണ്ണമായും വിനിയോഗിക്കപ്പെടുന്നില്ലെന്ന് അറിയാം. അത് കുറ്റമാണ്, ജനാധിപത്യധ്വംസനമാണ്...ഒക്കെ സമ്മതിക്കുന്നു. പക്ഷെ ഒരറിവിലേക്ക് വേണ്ടി, ബിനില്‍കുമാര്‍ എന്ന എന്റെ സുഹൃത്ത് തന്ന മറുപടി താഴെ ചേര്‍ക്കുന്നു. ഒരു ചര്‍ച്ച നടക്കുകയല്ലേ ഒരറിവ് പകരുക മാത്രമാണ് ലക്ഷ്യം. മറ്റൊരു രീതിയിലും ഇത് പരാമര്‍ശിക്കപ്പെടരുതെന്ന് ആഗ്രഹമുണ്ട്.
none of the above എന്നതിന് തത്തുല്യമായി വരില്ലേ ഇത് ? അതാണെന്റെ ചിന്ത, ചോദ്യവും ?

Manoj,

Sorry for not informing you earlier as I was busy for two days with the election. You could go to your booth and identify yourself with your EPIC (Election Photo Identity Card), get your finger marked with ink, sign in the register of votes, take your voters slip and proceed to the EVM (Electronic Voting Machine) and declare that you don't want to vote as threre are no one worthy for your vote (no reason necessary) and leave the booth. As you had identified yourself, your name and address will be crossed with red ink in the voters list and no one will be able to vote in your name again.

As far as I am concerned, there will be a discrepency in the number of votes in the regsiter and the machine. The machine will count one less when i take the total. I only need to report that someone, specifically you, had refused to vote and my account tallies.

The system of voting in India is considered as the best in the world and foreign countries are looking up to us for adopting our system of election and voting machines.

The election in my booth went off well. Total voters 1247, voted 938, number in the machine 937, one old lady did not vote properly. Returned the machine etc to the retruning officer by 9 PM reached home by 12 midnight. No rest during the election as people were in que right from 7 AM to 4.55 PM. For the last five minutes we were free.

Binil

സുല്‍ |Sul

ഇതാണത് മനോജ്. ഇത് ഓണ്‍ലൈന്‍ ആയി വളരെ ചര്‍ച്ചചെയ്യപ്പെട്ടതും എല്ലാ വോട്ടു സമയത്തും മറിച്ചു നോക്കുന്ന ഒര് ഏടുമാണ്. ഒരിക്കലും ഉപയോഗത്തില്‍ വന്നില്ലെന്നു മാത്രം.

Know this Constitution provision:

Did you know that there is a system in our constitution, as per the 1969 act, in section "49-O" that a person can go to the polling booth, confirm his identity, get his finger marked and convey the presiding election officer that he doesn't want to vote anyone!

Yes such a feature is available, but obviously these seemingly notorious leaders have never disclosed it.

This is called "49-O".

Why should you go and say "I VOTE NOBODY"... because, in a ward, if a candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the Candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them.

This would bring fear into parties and hence look for genuine candidates for their parties for election. This would change the way, of our whole political system... it is seemingly surprising why the election commission has not revealed such a feature to the public....

Please spread this news to as many as you know... Seems to be a wonderful weapon against corrupt parties in India... show your power, expressing your desire not to vote for anybody, is ven more powerful than voting... so don't miss your chance.

So either vote, or vote not to vote (vote 49-O).

അനില്‍ശ്രീ...

അത് ഇലക്ഷന്‍ റൂള്‍സിലെ 49-O പ്രകാരമായിരിക്കും നിരക്ഷരാ.. കൂടുതല്‍ ഇവിടെ വായിക്കൂ.

Appu Adyakshari

ഇതുകൊള്ളാമല്ലോ സുല്ലേ., നിരക്ഷരാ..!
അപ്പോ നമ്മള്‍ക്ക് നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് ശരിയായി വിനിയോഗിക്കാത്തതാണു പ്രശ്നം എന്നു പറയുന്നതെ എത്ര ശരി!

അനില്‍ശ്രീ...

അപ്പൂ ഇത് പുതിയ നിയമം അല്ല. വോട്ടിനെ പറ്റി മമ്മൂട്ടിയുടെ പോസ്റ്റ് വന്നപ്പോള്‍ കൈപ്പള്ളി ഈ നിയമത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടുകയുണ്ടായി.. അത് കണ്ടിരുന്നില്ല എന്ന് കരുതുന്നു.

Appu Adyakshari

ഇല്ല, അനില്‍ശ്രീ ഞാനതു കണ്ടിരുന്നില്ല. ഇപ്പോഴാണ് അനില്‍ തന്ന ഈ ലിങ്ക് വഴി ഇത് വായിച്ചത്..

സുല്ലിന്റെ അറിവിലേക്ക് : വിക്കിപീഡിയ പറയുന്നതനുസരിച്ച് “A hoax has been circulating which claims that if the '49-O' votes more than those of the winning candidate, then that poll will be canceled and will have to be re-polled. Furthermore, it claims that the contestants will be banned and they cannot contest the re-polling for their life time.“

അങ്ങനെയൊരു സജഷന്‍ ഇല്ല..

നിരക്ഷരൻ

സുല്‍, അനില്‍ശ്രീ.

നന്ദി. ഈ വിഷയം ഓണ്‍ലൈന്‍ ചര്‍ച്ച നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. കുറഞ്ഞത് 10 ഇടത്തുനിന്നെങ്കിലും ഫോര്‍വേഡ് മെസ്സേജ് എനിക്കും കിട്ടിയിരുന്നു.അതിന്റെ നിജസ്ഥിതി ബൂത്തിലിരിക്കുന്ന പ്രിസൈഡിങ്ങ് ഓഫീസറില്‍ നിന്ന് അറിയാന്‍ ശ്രമിച്ചതാണ്.അല്ലെങ്കില്‍ നമ്മള്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവര്‍ കൈമലര്‍ത്തിയാലോ ?

ഫോര്‍‌വേഡഡ് മെസ്സേജുകളില്‍ ചിലതില്‍ സ്ഥാനാര്‍ത്ഥികളെ എല്ലാലത്തേക്കുമായി അയോഗ്യനാക്കുമെന്ന് ഒരു പരാമര്‍ശം ഉണ്ടായിരുന്നെന്ന് തോന്നുന്നു. ആ ഒരു ഇലക്ഷനില്‍ മാത്രമാണ് അത് ഉണ്ടാകാന്‍ സാദ്ധ്യത എന്ന് തോന്നുന്നു.അടുത്ത ഒരു/മറ്റൊരു ഇലക്ഷനില്‍ അയാള്‍ക്ക് മത്സരിക്കാന്‍ പറ്റുമായിരിക്കും. അല്ലെങ്കില്‍ നമ്മളുടെ എത്ര രാഷ്ട്രീയ ആചാരന്മാര്‍ ഇതിനകം പൂട്ടിക്കെട്ടുമായിരുന്നു. എതിര്‍ പാര്‍ട്ടിക്കാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ മതിയല്ലോ ?

അതൊക്കെ പോട്ടെ.
വിക്കിപീഡിയയില്‍ കണ്ട ഒരു വരി ഇപ്പോഴും വ്യക്തമാകുന്നില്ല.

this violates the secrecy of the ballot.

ആ ഭാഗം ശരിക്കങ്ങ് മനസ്സിലായില്ല. ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍, അത് പുറത്ത് വരും എന്നല്ലാ‍തെ ഏത് കക്ഷിക്ക് വോട്ട് രേഖപ്പെടുത്തിയെന്ന് മനസ്സിലാകില്ല്ലല്ലോ ? അതിലിത്ര രഹസ്യസ്വഭാവം എന്തിരിക്കുന്നു !

സുല്ലേ - 100 ആളെയെങ്കിലും സംഘടിപ്പ് സ്വന്തം ബൂത്തില്‍ ഇതൊരുപ്രാവശ്യം നമ്മളാരെങ്കിലും നടപ്പിലാക്കിയാല്‍ തീര്‍ച്ചയായും പത്ര-ദൃശ്യ മാദ്ധ്യമങ്ങളില്‍ വരും. അതോടെ ഓണ്‍ലൈന്‍ സൌകര്യത്തിലൂടെ അറിയാത്ത പൊതുജനവും ഇതിനെപ്പറ്റി അറിഞ്ഞ് തുടങ്ങും. ഒരു തുടക്കമിട്ട് കൊടുത്താല്‍ മതി. പിന്നെ ആ പ്രവാഹത്തില്‍ കൂടാന്‍ സമാനമന‍സ്ക്കര്‍ ഒരുപാട് പേരുണ്ടാകും. അതോടെ ഈ രാഷ്ട്രീയക്കാര്‍ക്ക് ഇരിക്കക്കള്ളിയില്ലാതാകും. കുറച്ച് സമയമെടുത്തെന്ന് വരും. എന്നാലും ഈ ഒരൊറ്റ 49-0 വഴി ഇവറ്റകളെ കുറേയൊക്കെ നിലയ്ക്ക് നിറുത്താന്‍ പറ്റുമെന്നാന് എനിക്ക് തോന്നുന്നത്. ആ ശ്രമത്തിനിടയില്‍ ചിലപ്പോള്‍ ജീവന്‍ ബലികൊടുക്കപ്പെടേണ്ടി വന്നേക്കും. കാരണം നമ്മളുടെ കൈകളില്‍ 49-0 മാത്രമാണുള്ളത്. അവരുടെ കൈയ്യില്‍ മറ്റ് പല ആകൃതിയിലുമുള്ള പ്രതിവിധികളുണ്ട് :)

ഇതവരുടെ ജീവിതപ്രശ്നമാണ്. ജനസേവനമല്ലല്ലോ നടക്കുന്നത്. വയറ്റത്തടിക്കാന്‍ ചെന്നാല്‍..അളമുട്ടിയാല്‍ ചേരയും...എന്നല്ലേ ?

അനില്‍@ബ്ലോഗ് // anil

നീരുഭായ്,
ഇത്രിത്ര വൈകാരികമായി കൈകാര്യം ചെയ്യേണ്ട വിഷയമൊന്നുമല്ല. ബൂത്തില്‍ ചെന്ന് പ്രാധമിക പ്രൊസീജറുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടു ചെയ്യാതെ തിരികെ പോരാനുള്ള വകുപ്പുണ്ട്. പണ്ട് ഭാര്യ ബന്ധുക്കള്‍ക്ക് ആര്‍ക്കോ പട്ടികയില്‍ പേരില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി വോട്ടിടാതെ വന്ന കാര്യം പത്രങ്ങളില്‍ വായിച്ചിട്ടില്ലെ?
ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസ്സുകളില്‍ ഇത് പ്രത്യേകം പറയുന്നുമുണ്ട്.

ആര്‍ക്കും വോട്ട് ചെയ്യാന്‍ നിങ്ങളിഷ്ടപ്പെടുന്നില്ലെങ്കില്‍ വോട്ടിനു പോകാതിരുന്നാല്‍ മതിയല്ലോ. ഒരാള്‍ മഷി പുരട്ടി വോട്ട് ചെയ്യാതിരുന്നാല്‍ ആ പ്രിസൈഡിംങ് ഓഫീസര്‍ക്ക് പണി കൊടുക്കുക എന്നാണര്‍ത്ഥം.

കേരളത്തിലെ 73 ശതമാനം വരുന്ന ജനങ്ങള്‍ മുഴുവന്‍ ബുദ്ധിയില്ലാത്തവരായിപ്പോയി , എന്തു ചെയ്യാം.
:)

സുല്‍ |Sul

“ആര്‍ക്കും വോട്ട് ചെയ്യാന്‍ നിങ്ങളിഷ്ടപ്പെടുന്നില്ലെങ്കില്‍ വോട്ടിനു പോകാതിരുന്നാല്‍ മതിയല്ലോ. ഒരാള്‍ മഷി പുരട്ടി വോട്ട് ചെയ്യാതിരുന്നാല്‍ ആ പ്രിസൈഡിംങ് ഓഫീസര്‍ക്ക് പണി കൊടുക്കുക എന്നാണര്‍ത്ഥം.“

അനിലേ, എന്തൊരു തന്മയിത്വമായാണ് താങ്കള്‍ 49-ഓ വകുപ്പില്‍ നിന്ന് കുതറിമാറിയത്. വോട്ടിനു പോകാതിരിക്കുന്നതും വോട്ടിനു പോയി ചെയ്യാതിരിക്കുന്നതും തമ്മില്‍ സാരമായ വ്യത്യാസം ഉണ്ട് എന്നറിഞ്ഞുകൊണ്ടു തന്നെ താങ്കള്‍ അങ്ങനെ പറയരുതായിരുന്നു. എന്നിട്ടതിനെ ലഘൂകരിച്ച് പ്രിസൈഡിങ് ഓഫീസര്‍ക്ക് പണികൊടുക്കുക എന്നാണര്‍ത്ഥം എന്ന രീതിയില്‍ തനി രാഷ്ട്രീയക്കാരന്റെ ധാര്‍ഷ്ട്യത്തോടെയാണ് താങ്കള്‍ സംസാരിച്ചത്. 49-0 യെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇവിടെ നടക്കരുത്, നിരക്ഷരന്‍ പറഞ്ഞതുപോലുള്ള ഒരു മുന്നേറ്റം ഒരിക്കലും സാധ്യമാവരുത് എന്ന് കരുതുന്ന രാഷ്ട്രീയക്കാരന്റെ അതേ അടവു നയം. ഇത്രയും നേരം താങ്കള്‍ പറയുന്നത് അക്ഷരം പ്രതി മനസ്സിലാക്കികൊണ്ടിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ് താങ്കള്‍ തന്നത്. പരിതപിക്കുന്നു താങ്കളില്‍. താങ്കള്‍ മുന്‍പറഞ്ഞതെല്ലാം ഇനി എന്ത് മുഖവിലക്കെടുക്കണം എന്ന് ഇനിയൊരാവര്‍ത്തികൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

-സുല്‍

പാര്‍ത്ഥന്‍

ആര്‍ക്കും വോട്ട് ചെയ്യാന്‍ നിങ്ങളിഷ്ടപ്പെടുന്നില്ലെങ്കില്‍ വോട്ടിനു പോകാതിരുന്നാല്‍ മതിയല്ലോ.അനിൽ@ബ്ലോഗ് :
പ്രധിഷേധം രേഖപ്പെടുത്തലാണല്ലോ ഇവിടത്തെ വിഷയം. വോട്ടിനു പോകാതിരുന്നാൽ പനിപിടിച്ചു കിടക്കുകയായിരുന്നെന്നു പറയും. ഞാനും ഒരിക്കൽ പോളിംഗ് ബൂത്തു വരെ പോയി തിരിച്ചു പോന്നിട്ടുണ്ട്. പക്ഷെ അത് ഒരു പ്രധിഷേധമായി കാണിക്കാൻ കഴിഞ്ഞില്ല. 5% വോട്ട് ഇടത്തോട്ടും വലത്തോട്ടും മാറി മാറി വീഴുമ്പോഴാണ് ഓരോരുത്തരും ജയിക്കുന്നത്.

എന്റെ ‘പണ്ടാറടങ്ങി’ പാർട്ടിയിലേയ്ക്ക് അടുത്ത പ്രാവശ്യത്തെ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ താല്പര്യമുള്ളവർ സമീപിക്കുക.

പാര്‍ത്ഥന്‍

സുല്ലേ,

സമഭാവനക്ക്.

:)

നിരക്ഷരൻ

അനില്‍@ബ്ലോഗ് - ഇവിടെ വൈകാരികതയുടെ പ്രശ്നമൊന്നും ഇല്ല മാഷേ :) നമ്മളെ വിഡ്ഡികളാക്കി ഇത്രയും നാള്‍ തിന്നുകൊഴുത്തവരെ എങ്ങനെ നമ്മുടെ വരുതിയില്‍ കൊണ്ടുവരാമെന്നുള്ള ഒരു ചര്‍ച്ച സമാനമനസ്ക്കരായ ചിലര്‍ വളരെ ആരോഗ്യപരമായി നടത്തുന്നു. ഈ ഇലക്ഷനോട് അനുബന്ധിച്ച് ഫോട്ടോ ബ്ലോഗുകള്‍ അടക്കം ബാക്കി പലയിടത്തും കണ്ടത് കൊടിയുടെ നിറം പൂശിയ പോസ്റ്റുകളായിരുന്നു. അവിടെയാണ് അപ്പുവിന്റെ ഈ പോസ്റ്റിനുള്ള വില. മറ്റുള്ള ആരാധ്യരായ ബഹുഭൂരിപക്ഷം ബ്ലോഗര്‍മാരും ഏതെങ്കിലുമൊക്കെ പാര്‍ട്ടികളുടെ പിണിയാളുകളായപ്പോള്‍ അപ്പുവിന്റെ പോസ്റ്റ് വേറിട്ട് നില്‍ക്കുന്നു. ഇലക്ഷന്‍ കഴിഞ്ഞിട്ടും ഇനിയെന്ത് ചെയ്യാനാകുമെന്നുള്ള ചര്‍ച്ചകള്‍ ‍നടക്കുന്നു. അത്രതന്നെ. ഹാറ്റ്സ് ഓഫ് ടു അപ്പു.

പിന്നെ അനില്‍@ബ്ലൊഗ് പറഞ്ഞതുപോലെ നമ്മള്‍ വോട്ട് ചെയ്യാതെ വീട്ടിലിരുന്നാല്‍ ഇതൊന്നും സാദ്ധ്യമല്ലെന്നുള്ളത് ഒരു വശം. പിന്നെ വോട്ട് ചെയ്യാതിരിക്കുന്നത് എന്നത് എന്താണ് ?... എന്നൊക്കെ ഇവിടെ ചര്‍ച്ചകള്‍ കഴിഞ്ഞിരിക്കുന്നു.

സുരേഷ് ഗോപി ഇറങ്ങിപ്പോയപ്പോള്‍ അത് വാര്‍ത്തയായില്ല്ലേ ? മമ്മൂട്ടി കുറേനേരം ബൂത്തില്‍ കാത്തുനിന്നപ്പോള്‍ അതും വാര്‍ത്തയായില്ലേ ? ഈ നാട്ടില്‍ അവര്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് നമ്മളും.നമ്മള്‍ ചെയ്യുന്ന കാര്യങ്ങളും വാര്‍ത്തയാക്കാന്‍ നമുക്കാകണം, ആകും. അവരുടെ പ്രശസ്തി അവരെ സഹായിക്കുന്നു. പ്രശസ്തിയൊന്നുമില്ലാത്തവനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാ‍നാകും. അതിനുവേണ്ടി കൂടെയുള്ള ചര്‍ച്ചയാണിത്.

ഞാനിതൊന്നും അനില്‍@ബ്ലോഗ് നോട് വൈകാരികമായോ യാതൊരുവിധത്തിലുള്ള വിരോധമോ വെച്ചുകൊണ്ട് പറയുന്നതല്ല. യാതൊരു പാര്‍ട്ടിയിലും, രാഷ്ട്രീയ കക്ഷിയിലും വിശ്വസിക്കാത്ത, നിലവിലുള്ള വ്യവസ്ഥിതികളില്‍ എതിര്‍പ്പുള്ള ഒരാളെന്ന നിലയില്‍ ചില ചിന്തകള്‍ പ്രകടിപ്പിക്കുക മാത്രമാണിവിടെ :)

ഇതൊന്നുമല്ലാഞ്ഞിട്ടും പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് പണി തന്നെയാണ് അനില്‍@ബ്ലോഗ്.എന്റെ സുഹൃത്ത് ബിനില്‍ പ്രിസൈഡിങ്ങ് ഓഫീസറായിപ്പോയിട്ട് രാത്രി 12 മണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹം തന്നെ എഴുതിയിരിക്കുന്നത് മുകളില്‍ എന്റെ കമന്റില്‍ കണ്ടുകാണുമല്ലോ ? (...അനിശ്രീ കൂടെ ഇവിടെയുള്ളതുകൊണ്ടാണ് എടുത്തെടുത്ത് അനില്‍@ബ്ലോഗ് എന്ന് പറയുന്നത്,ക്ഷമിക്കുമല്ലോ ?:)...)

ഒരു വിഷയം കൂടെ എല്ലാവരോടും ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വോട്ടിങ്ങ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിന്റെ കൂട്ടത്തില്‍ രജിസ്റ്ററും കൂടെ എടുത്ത് വെച്ച് ആര് ആര്‍ക്ക് വോട്ട് ചെയ്തെന്ന് ഇത്തിരി ബുദ്ധിമുട്ടിയിട്ടായാലും വേണമെങ്കില്‍ കണ്ടുപിടിക്കാം. ഒരു RDO തന്നെ വെളിപ്പെടുത്തിയ വിവരമാണിത്. അതില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ എന്ത് രഹസ്യസ്വഭാവമാണ് വോട്ടിങ്ങ് മെഷീനുകള്‍ക്ക് ഉള്ളത്. അടുത്ത ഒരു കൊല്ലത്തിനിടയ്ക്ക് നമ്മള്‍ ഒരു ബൂ‍ത്തിലുള്ള ആള്‍ക്കാര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് സ്വാധീനമുള്ള രാഷ്ട്രീയക്കാരന്‍ മെഷീനൊക്കെ സര്‍ക്കാരില്‍ നിന്ന് കൈവശപ്പെടുത്തി അവന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ച് അനാലിസിസ് നടത്തുന്നില്ല എന്നാരു കണ്ടു. ഇതവരുടെ ജീവിത പ്രശ്നമാണ്. അവര്‍ അതും അതിലപ്പുറവും ചെയ്തെന്ന് വരും. അതുകൊണ്ടാണോ വികസിത വിദേശരാജ്യങ്ങളില്‍ പലയിടത്ത് പോലും ഇപ്പോഴും ബാലറ്റ് പേപ്പര്‍ സംവിധാനം തുടരുന്നത് ?

ചര്‍ച്ച മുന്നോട്ട് പോകട്ടെ :)

പാര്‍ത്ഥന്‍

കമ്പ്യൂട്ടറിലെ ഡാറ്റ എങ്ങിനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളവർക്കൊന്നും ഐ.ടി. വിവരം തീരെ ഇല്ല. കയ്യില് കാശും.

keralafarmer

"ഒരു വിഷയം കൂടെ എല്ലാവരോടും ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. വോട്ടിങ്ങ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിന്റെ കൂട്ടത്തില്‍ രജിസ്റ്ററും കൂടെ എടുത്ത് വെച്ച് ആര് ആര്‍ക്ക് വോട്ട് ചെയ്തെന്ന് ഇത്തിരി ബുദ്ധിമുട്ടിയിട്ടായാലും വേണമെങ്കില്‍ കണ്ടുപിടിക്കാം. ഒരു RDO തന്നെ വെളിപ്പെടുത്തിയ വിവരമാണിത്. അതില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ എന്ത് രഹസ്യസ്വഭാവമാണ് വോട്ടിങ്ങ് മെഷീനുകള്‍ക്ക് ഉള്ളത്. അടുത്ത ഒരു കൊല്ലത്തിനിടയ്ക്ക് നമ്മള്‍ ഒരു ബൂ‍ത്തിലുള്ള ആള്‍ക്കാര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് സ്വാധീനമുള്ള രാഷ്ട്രീയക്കാരന്‍ മെഷീനൊക്കെ സര്‍ക്കാരില്‍ നിന്ന് കൈവശപ്പെടുത്തി അവന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ച് അനാലിസിസ് നടത്തുന്നില്ല എന്നാരു കണ്ടു. ഇതവരുടെ ജീവിത പ്രശ്നമാണ്. അവര്‍ അതും അതിലപ്പുറവും ചെയ്തെന്ന് വരും. അതുകൊണ്ടാണോ വികസിത വിദേശരാജ്യങ്ങളില്‍ പലയിടത്ത് പോലും ഇപ്പോഴും ബാലറ്റ് പേപ്പര്‍ സംവിധാനം തുടരുന്നത് ?"
ഇതുമായി ബന്ധപ്പെട്ട് ഒരു പത്രവാര്‍ത്ത വന്നിരുന്നു. ഒരു പാര്‍ട്ടിക്ക് വീണ വോട്ടെല്ലാം മര്രൊറു സ്ഥാനാര്‍ത്ഥിക്ക് വീണതുകൊണ്ട് വോട്ടിംഗ് നിറിത്തിവെച്ചു എന്ന്. അന്നെനിക്ക് മനസ്സിലായില്ല ഇപ്പോള്‍ മനസ്സിലായി ഇലക്ട്രോണിക് വോട്ടിംഗിന് രഹസ്യസ്വഭാവം ഇല്ല എന്ന്.

അപ്പു ആദ്യാക്ഷരി

ഏറ്റവും അവസാനം ഞാനെഴുതിയ കമന്റില്‍ ഒരു ചെറിയ തിരുത്ത്:

49-0 വിക്കിപീഡിയയില്‍ വായിക്കുമ്പോള്‍ പ്രതിഷേധമറിയിക്കുവാനുള്ള ഒരു നിയമം എന്നതിനേക്കാളുപരി കള്ളവോട്ട് തടയുവാനാണ് കൂടുതല്‍ അനുയോജ്യം എന്നുതോന്നുന്നു. കാരണം പ്രായോഗികമായി ഒരു മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുള്‍ക്കു ലഭിച്ച ആകെവോട്ടിനേക്കാള്‍ കൂടുതലാവില്ല ഈ പ്രതിഷേധവോട്ട് എന്നതുതന്നെ. എങ്കിലും, നിരക്ഷരന്‍ പറഞ്ഞതുപോലെ സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ ആരും അനുയോജ്യരല്ല എന്ന്‍ ഒരു വോട്ടര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അത് പത്തുപേര്‍ കേള്‍ക്കെ പറയുവാനുള്ള സൌകര്യവും ഈ നിയമം തരുന്നു. ഏതെങ്കിലും ഒരു മണ്ഡലത്തില്‍ പത്തുപേര്‍ ഇപ്രകാരം ചെയ്താല്‍ നമ്മുടെ ചാനലുകള്‍ ഒരു വാര്‍ത്തയാക്കുകയും ചെയ്യും!

കാര്യമിങ്ങനെയൊക്കെയാണെങ്കിലും, പതിനയ്യായിരം കോടി ചെലവഴിച്ച് നടത്തുന്ന ഒരു തെരഞ്ഞെടുപ്പില്‍ വോട്ട്ചെയ്യാതിരിക്കുന്നതിലും എത്രയോ ഭേദമാണ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ പ്രചരണം ദേശീയമായ കാഴ്ചപ്പാടുകളിലും വികസനത്തിലും മാത്രം ഊന്നുകയും, നമ്മുടെ നാടുമായി നേരില്‍ ബന്ധമില്ലാത്തകാര്യങ്ങള്‍, പാര്‍ട്ടികളിലെ ഉള്‍പ്പോരുകള്‍, അവരുടെ കക്ഷിബന്ധങ്ങള്‍ തുടങ്ങിയവ മാത്രം ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഇലക്ഷനുപോവുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നത്? അതുപോലെ വോട്ടര്‍മാര്‍ക്ക് ഓരോ പാര്‍ട്ടികളുടെയും അജന്റകള്‍, അതിന്റെ പിന്നിലെ പ്രാക്ടിക്കാലിറ്റി, ആത്മാര്‍ത്ഥത എന്നിവ സ്വതന്ത്രമായി സ്വയം മനസിലാക്കാനുള്ള അവസരം ഉണ്ടാക്കിയ ശേഷം അവര്‍ ോട്ട് ചെയ്യുക എന്നതും.

നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യങ്ങളില്‍ ഇതിനുള്ള അവസരമില്ല എന്നതാണല്ലോ ഈ ചര്‍ച്ചകള്‍ക്കും പോസ്റ്റിനുമെല്ലാം കാരണം !!

keralafarmer

ഒരിക്കല്‍ ഞാന്‍ ഒപ്പിട്ട് അടയാളം വെച്ച് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞപ്പോള്‍ അത് എന്റെ മാത്രം പ്രതിഷേധമാടി ഒതുങ്ങി. കാരണം ഇത്തരത്തില്‍ അനൌണ്‍സ് ചെയ്യാന്‍ പലരും മടിക്കും എന്നതുതന്നെ. അതിനാല്‍ ഒരു അഡിഷണല്‍ ബട്ടണ്‍ No of the above എന്നത് നല്ല ഒരു ഓപ്ഷന്‍ തന്നെയാണ്. അതാകുമ്പോള്‍ വോട്ട് ചെയ്തതിന് തുല്യമാകുകയും എണ്ണത്തില്‍ പ്രതിഷേധവോട്ടായി കണക്കാക്കപ്പെടുകയും ചെയ്യും.
ഇനി നടപ്പിലാവേണ്ടത് ഓണ്‍ലൈന്‍ വോട്ടുകളാണ്. വ്യക്തിയുടെ ലൈവ് ഇമേജ് വെരിഫൈ ചെയ്ത് ഓണ്‍ലൈനായി വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുവാനുള്ള സൌകര്യം ഉണ്ടാവണം. അതേപോലെ വോട്ടേഴ്സ് ലിസ്റ്റ് പി.ഡിഎഫ് എന്നത് മാറി ഓണ്‍ലൈന്‍ ആകുകയും വോട്ട് രേഖപ്പെടുത്തിയാല്‍ മാര്‍ക്ക് ചെയ്യുകയും വേണം. ആരെങ്കിലും കള്ളവോട്ട് ചെയ്താല്‍ അതിനെതിരെ വോട്ടര്‍ക്ക് പരാതിപ്പെടാമല്ലോ.
ജയിച്ച സ്ഥാനാര്‍ത്ഥി സൈറ്റിലൂടെയും ഇമെയില്‍ വഴിയും ജനത്തോട് സമ്പര്‍ക്കം പുലര്‍ത്തുകയും വേണം.

കാട്ടിപ്പരുത്തി

ഒരു ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യത്തില്‍ താത്പര്യമില്ലാതാവുന്ന അത്ര ദുരന്തം വേറെ ഒന്നും ഉണ്ടാവില്ല- അതിനാല്‍ തന്നെ ഞാന്‍ വോട്ട് ചെയ്തില്ല എന്നത് മഹത്‌വരിക്കേണ്ട ഒരു കാര്യമൊന്നുമല്ല- അതോടൊപ്പം തന്നെ അപ്പുവിന്റെ ഈ പോസ്റ്റ് അതു ജനാധിപത്യ വിശ്വാസിയുടെ അമര്‍ശമായി കാണാനാണ്‌ എനിക്കിഷ്ടം-ഇങ്ങിനെ ഒരമര്‍ഷത്തെ മനസ്സില്‍ സൂക്ഷിക്കുന്നതും ജനാധിപത്യമാണെന്നു കരുതുന്നു-
അനില്‍ പറഞ്ഞ പൊതുജനത്തിന്റെ അഴിമതിയുണ്ടല്ലോ- അതു അവരുടെ നിസ്സഹായാവസ്ഥയാണു അനിലേ- മെഡിക്കല്‍ കോല്ലെജില്‍ അത്യാസന്നനിലയിലായ ബന്ധുവിനെ ചികില്സിക്കാന്‍ കൈക്കൂലി വേണമെന്നാവശ്യപ്പെടുമ്പോള്‍ ആ നിസ്സഹായത കൈകൂലി കൊടുത്തു പോകും- അതിനെ അഴിമതിയെ ന്യായീകരിക്കാന്‍ സാമാന്യവത്കരിക്കരുത്.

പാര്‍ത്ഥന്‍

@കാട്ടിപ്പരുത്തി...

ഇപ്പോഴുള്ള രാഷ്ട്രീ‍യ പാർട്ടിയ്ക്കോ സ്ഥാനാർത്ഥിയ്ക്കോ വോട്ടു ചെയ്യാൻ താല്പര്യമില്ലെങ്കിൽ എങ്ങിനെയാണ് ജനാധിപത്യപരമായി പ്രധിഷേധം രേഖപ്പെടുത്തുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ? പൊതുജനം അറിയണം.

അനില്‍@ബ്ലോഗ് // anil

ജനാധിപത്യ ഇന്ത്യയിലെ അടിസ്ഥാന ശിലയാണ് തിരഞ്ഞെടുപ്പ് എന്നത്.നമ്മുടെ രാജ്യം ആ വ്യവസ്ഥിതിയില്‍ നിന്നും മാറാത്തിടത്തോളം തിരഞ്ഞെടുപ്പിനെ മാറ്റി നിര്‍ത്തുന്നതോ, തിരസ്കരിക്കുന്നതോ ആയ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം അപ്പൂ?

ഏതൊരു സംഗതിയും പുറത്തുനിന്ന് വിമര്‍ശിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വിമര്‍ശിക്കുക തിരുത്തുക, ഉദ്ദേശം പോസിറ്റീവാണെങ്കില്‍.

എന്തുകൊണ്ട് ആര്‍ക്കും വോട്ടു ചെയ്യേണ്ടെന്ന് തീരുമാനം വരുന്നു? ലഭ്യമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറല്ലാത്ത ഈഗോ ആയി അതിനെ വിലയിരുത്തിക്കൂടെ. ഞാന്‍ ആണ് ശരി എന്ന തോന്നല്‍?

കഴിഞ്ഞൊരു കമന്റില്‍ കണ്ടു, ഒരു പാര്‍ട്ടിയിലുമില്ലാത്ത ബാക്കി നമ്മള്‍ സംഘടിക്കണം എന്ന് !!!

എന്തൊരു വിരോധാഭാസമാണത്?

നീരുഭായ്,
പേപ്പര്‍ ബാലറ്റായാലും ഇലക്റ്റ്ടോണിക് ബാലറ്റായാലും വേണമെങ്കില്‍ ഒരോന്നും ആര് ചെയ്തതെന്ന് ട്രേസ് ചെയ്യാവുന്നതേ ഉള്ളൂ.

അനില്‍@ബ്ലോഗ് // anil
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil

സുല്‍,
ചര്‍ച്ചയെ വഴിമുട്ടിച്ചെങ്കില്‍ ക്ഷമിക്കൂ.
അപ്പുവിന്റെ പോസ്റ്റായതിനാലാണ് ഇത്ര തവണ വന്നത് തന്നെ .
ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല.
:)

റൂള്‍ 40 ഓ. ഇതാണ്.

ഒരു വോട്ടര്‍ , ഫോറം 17 എ യിലുള്ള വോട്ടേര്‍സ് രജിസ്റ്ററില്‍ തന്റെ ക്രമനമ്പര്‍ ചേര്‍ക്കുകയും , റൂള്‍ 49 എല്‍, സബ് റൂള്‍ (1) പ്രകാരം ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്ത ശേഷം വോട്ടു ചെയ്യുന്നില്ല എന്നു തീരുമാനിക്കുകയാണെങ്കില്‍, ആ രജിസ്റ്ററില്‍ ക്രമാനുസരണം പ്രിസൈഡിംങ് ഓഫീസര്‍ ഈ വിവരം രേഖപ്പെടുത്തേണ്ടതും, വോട്ടറുടെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതുമാണ്.സുരേഷ് ഗോപിയണ്ണന്‍ ഈ ഒപ്പിട്ട് കൊടുക്കില്ലെന്നു പറഞ്ഞതാണ് പ്രശ്നമായത്.

ചര്‍ച്ച നടക്കട്ടെ.

Appu Adyakshari

അനില്‍@ബ്ലോഗ് :-)

ഈ പോസ്റ്റിലെ താങ്കളുടെ കമന്റുകളെല്ലാം തന്നെ വിലയേറിയവ തന്നെ. അവ ഒരു ചര്‍ച്ചയേയും വഴിമുട്ടിച്ചില്ല എന്നറിയിക്കട്ടെ. നന്ദി.

ജനാധിപത്യമെന്ന മഹത്തായ സങ്കല്‍പ്പത്തെ തള്ളിപ്പറയാനോ, അതിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കണമെന്നോ ഉദ്ദേശിച്ചായിരുന്നില്ല ഈ പോസ്റ്റ്. അതിന്റെ ആദ്യഭാഗങ്ങളില്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിയെ പരിഹാസരൂപേണ കാണുന്നുണ്ടെങ്കിലും അവസാനത്തെ രണ്ടുപാരഗ്രാ‍ഫില്‍ എന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തുക, വോട്ടവകാശം എന്ന തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തുക. പക്ഷേ പാര്‍ട്ടി അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ കണ്ണുതുറന്ന് കാര്യങ്ങളെ വിലയിരുത്തി വോട്ടില്‍ പങ്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം, രണ്ടുപ്രാവശ്യം വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അതുതന്നെയാണ് ചെയ്തതും.

പക്ഷേ ഈ സങ്കല്‍പ്പങ്ങളൊക്കെ ഒരിടത്തിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ ഈ ഇലക്ഷന്‍ കാലത്ത് ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍ ഈ ഇലക്ഷനുമായി നേരില്‍ ബന്ധമില്ലാത്തതാണെന്നും തോന്നിപ്പോയി. അതുപോലെ രാഷ്ട്രീയകഷികളുടെ ഈയിടെയായുള്ള ഓരോ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് അവരവര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായങ്ങള്‍ ഇവിടെ പ്രകടിപ്പിച്ചു എന്നുമാത്രം. അതിനിടയില്‍, ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്ങനെ എന്നും ചര്‍ച്ചയില്‍ വന്നു; സമാന ചിന്താഗതിക്കാര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

നന്ദി.

നിരക്ഷരൻ

അനില്ല്@ബ്ലോഗ് -ബാലറ്റ് പേപ്പറില്‍ ചെയ്ത വോട്ടുകള്‍ എങ്ങനാണ് ട്രേസ് ചെയ്യാന്‍ പറ്റുന്നത് എന്ന് ഒരു ഏകദേശരൂപം തരാമോ ? എനിക്കാലോചിട്ട് ഒരു പിടീം കിട്ടുന്നില്ല.

വോട്ടിങ്ങ് മെഷീനിന്റെ കാര്യം എനിക്കിപ്പോള്‍ കുറച്ചൊക്കെ പിടികിട്ടിയിട്ടുണ്ട്. അത് വേണമെങ്കില്‍ വിശദീകരിക്കാം.

പിന്നെ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ഉണ്ടായതുപോലുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ അധികം ഉണ്ടായാല്‍ത്തന്നെ വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല്ല. അതിന് കാരണം എന്റെ സുഹൃത്ത് ബിനില്‍(പ്രിസൈഡിങ്ങ് ഓഫീസര്‍) പറയുന്നത് താഴെ നോക്കൂ.
-------------------------------
Manoj

Even though it is mentioned that you should inform the presiding officer, you need not do so and you are at liberty to go out of the booth without uttering a word at any point of time. It is stipulated to us to get a signature from those who refuses to vote, but most of the time we will have to write that the voter refused to vote and refused to sign.

Binil
-------------------------------
ഞാന്‍ അദ്ദേഹവുമായും മെയിലിലൂടെ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസിയായ ഞാന്‍ ഇപ്പോള്‍ സിസ്റ്റത്തിന് പുറത്താണ്. അപ്പുവും, സുല്ലും, ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പലരും സിസ്റ്റത്തിന് പുറത്തു തന്നെ. പക്ഷെ എല്ലാവരും സിസ്റ്റത്തിന് അകത്താകും അധികം വൈകാതെ. അന്ന് എന്തുചെയ്യണം എന്ന് ഇപ്പോഴേ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത് നല്ലതല്ല്ലേ ?

വെറുതെ ഒരു ചര്‍ച്ച നടത്തിയങ്ങ് പോകുന്നതില്‍ കാര്യമില്ലല്ലോ ? അതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നല്ലകാര്യങ്ങള്‍ സ്വന്തം കാര്യത്തിനുവേണ്ടിയും സമൂഹനന്മയ്ക്ക് വേണ്ടിയും ഉപയോഗപ്പെടുത്താന്‍ പറ്റിയാല്‍ ഒരു കാര്യമല്ലേ ? പലതുള്ളിയാണ് പെരുവെള്ളം. ഇന്നലെ ഒരു സുരേഷ് ഗോപി,ഒരു കേരളാ ഫാര്‍മര്‍. നാളെയത് വലിയൊരു മുന്നേറ്റമായെന്ന് വരും.

ഒറ്റനോട്ടത്തില്‍ ചിരിച്ച് തള്ളിക്കളയാമെന്ന് തോന്നുമെങ്കിലും ഒരു ഇലക്ഷന്റെ തലേന്ന് കുറച്ച് പേര് വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കകം എല്ലാ ബൂത്തിലും ഇത്തരം 10 പേരെ(49-0) വീതമെങ്കിലും കണ്ടെത്താനാകും.
അതിന് പ്രത്യേകിച്ച് കൂട്ടി നേരത്തേതന്നെ സംഘടിക്കണമെന്നൊന്നുമില്ല. സംഘടിച്ചാലും കുഴപ്പമില്ല. സംഘടിച്ചാല്‍ ഇതൊരു കാട്ടുതീയാകാ‍നും മതി. നമുക്കിത് ചര്‍ച്ച ചെയ്യാന്‍ ഈ ബ്ലോഗ് എന്ന മാദ്ധ്യമം ഉള്ളതുകൊണ്ടാണ്. അതൊന്നും ഇല്ലാതെ തന്നെ കലുങ്കിലും , ബസ്സിലും , കടത്തുബോട്ടിലും , അമ്പലപ്പറമ്പിലും, അടുക്കളയിലും മുതല്‍ കുളക്കടവില്‍ വരെ ഇതുപോലെ അതൃപ്തി പ്രകടിപ്പിക്കുന്ന പതിനായിരങ്ങളുണ്ട്. അവരിലേക്കൊക്കെ ഈ ആശയം ഒന്ന് പടര്‍ത്തിക്കൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

ഈ ഇലക്ഷന് രാജാക്കാടിലോ മറ്റോ ആണെന്ന് തോന്നുന്നു(സ്ഥലം തെറ്റിയെങ്കില്‍ ക്ഷമിക്കുക,പക്ഷെ സംഭവം വായിച്ചതാണ്.)
ഒരു കൂട്ടം ജനങ്ങള്‍ ഇലക്ഷനില്‍ പ്രതിഷേധിച്ച് ബൂത്തിലേക്ക് പോകാതെ റോഡ് വെട്ടാനിറങ്ങി എന്നൊരു വാര്‍ത്ത ഞാന്‍ കണ്ടിരുന്നു. നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാകാം ആ വാര്‍ത്ത. അത്തരം ഒരു വലിയ ഗ്രൂപ്പിന്റെ അടുത്ത് ചെന്ന് “ സുഹൃത്തുക്കളേ പ്രതിഷേധിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗം നിങ്ങള്‍ക്ക് പറഞ്ഞുതരാം” എന്നുപറഞ്ഞ് ഈ 49-0 ഒന്ന് അവതരിപ്പിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനൊരു സംഭവം ഉണ്ടായാല്‍പ്പിന്നെ അടുത്ത 5 കൊല്ലം കഴിഞ്ഞുള്ള ഏതെങ്കിലും ഒരു ഇലക്ഷന്‍ വരുമ്പോള്‍ ഇത്തരത്തില്‍ മറിയുന്ന ലക്ഷക്കണക്കിന് 49-0 വോട്ടുകള്‍ ഉണ്ടായെന്ന് വരും. ആരും അത്ര നിസ്സാരമായി തള്ളിക്കളയുകയൊന്നും ചെയ്യരുത്.

അപ്പൂ - ഇതൊരു ചര്‍ച്ചയായതുകൊണ്ട് പലപ്രാവശ്യം വന്ന് ഇതുപോലെയൊക്കെ പറഞ്ഞുപോകുന്നതില്‍ അലോസരം ഒന്നും ഇല്ലെന്ന് കരുതട്ടെ.

Appu Adyakshari

നിരക്ഷരാ,
ഇതില്‍ അലോരസത്തിന്റെ കാര്യമൊന്നുമില്ല. എങ്കിലും എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രതിഷേധംവേണം എന്ന് വിദേശങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കെങ്കിലും തോന്നുന്നുവെന്ന് ഒരുസമയം നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരും ഭരണത്തിലിരിക്കുന്നവരും ജനങ്ങളും തിരിച്ചറിയും എന്ന് പ്രത്യാശിക്കാം.

മറ്റുനാടുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍, സൌകര്യങ്ങള്‍ ഒക്കെ നാം നിത്യവും കാണുമ്പോള്‍ എന്റെ നാട്ടില്‍ ഇനി ഒരു നൂറോ ഇരുനൂറോ കൊല്ലം കഴിഞ്ഞാലും ഇതൊന്നും വരില്ലല്ലോ എന്നചിന്തയില്‍നിന്നല്ലേ ഇങ്ങനെയൊക്കെ നമ്മള്‍ ചിന്തിച്ചുപോവുന്നത്? നമ്മുടെ നാട്ടില്‍ പണത്തിന്റെ അപര്യാപ്തതകൊണ്ടാണ് അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തില്‍ ഇത്രത്തോളം നമ്മള്‍ പിന്നോട്ട് പോകുന്നതെന്ന് എനിക്ക് അഭിപ്രായമില്ല. അതല്ല കാരണം. ഓരോ പ്രോജക്റ്റുകളെയും മാറിമാറിവരുന്ന നമ്മുടെ ഗവര്‍മെന്റുകള്‍ കൈകാര്യംചെയ്യുന്ന രീതി, വര്‍ഷങ്ങളായി തുടരുന്ന ഗവര്‍മെന്റ് ഓഫീസ് പ്രവര്‍ത്തന രീതികള്‍, പദ്ധതികള്‍ ഏറ്റെടുക്കേണ്ടവര്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍, അത് അപ്രൂവ് ചെയ്തുകൊടുക്കേണ്ട ഗവര്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങള്‍, ഇവയൊന്നും ചൊവ്വേനേരെ പോകാത്തതുകൊണ്ടുള്ള ദോഷങ്ങളാണ് നമ്മുടെ നാട്ടില്‍കാണുന്ന ഏറ്റവും വലിയ ദോഷം എന്ന് ആര്‍ക്കാണറിയാത്തത്?

ഒരു ചെറിയ ഉദാഹരണം പറയാം. ദുബായ് മെട്രോ റെയില്‍ പദ്ധതിയും കൊച്ചി മെട്രോ റെയില്‍ പദ്ധതിയും ഏകദേശം ഒരേ സമയത്ത് നാം കേള്‍ക്കാന്‍ തുടങ്ങിയതാണ്, ഏകദേശം മൂന്നുകൊല്ലം മുമ്പ്. ദുബായ് മെട്രോയുടെ ആദ്യഭാഗം 75 കിലോമീറ്ററോളം നീളം 2009 സെപ്റ്റംബര്‍ 9 ന് കമ്മീഷന്‍ ചെയ്യുമെന്ന് അന്ന് പ്രഖ്യാപിച്ചു, പദ്ധതി ഉദ്ദേശിച്ചിരിക്കുന്ന രീതിയില്‍ തന്നെ മുമ്പോട്ട് പോകുന്നു, ഇപ്പോള്‍ ഏപ്രില്‍ മാസം ആയപ്പോഴേക്കും ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങിക്കഴിഞ്ഞു! സെപ്റ്റംബര്‍ 9 ന് കൃത്യമായും ട്രെയില്‍ ഓടുകയും ചെയ്യും. കൊച്ചിമെട്രോയോ? ഇപ്പോഴും പേപ്പറില്‍ തന്നെ. ദുബായിയുടെ കൈയ്യില്‍ ‘എണ്ണപ്പണം’ ഉള്ളതുകൊണ്ടാണ് എന്നാവും കേരളത്തിലുള്ളവരുടെ ആദ്യമറുപടി. ഒരിക്കലും അല്ല. ഇവിടെ എണ്ണപ്പണം ഇല്ല.പകരം അവരുടെ റിസോഴ്സസ് ഭംഗിയായി മാനേജ് ചെയ്യുന്നിടത്താണ് ദുബായ് പദ്ധതികളും കേരളപ്പദ്ധതികളും തമ്മിലുള്ള വ്യത്യാസം. മെട്രൊയുടെ കാര്യം പോകട്ടെ, നമ്മുടെ എം.സി. റോഡ് വികസനം, എന്തായി? കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി അതങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്. ഈ പോക്കുപോയാല്‍ ഇനി അടുത്ത അഞ്ചുവര്‍ഷംകൂടി എടുക്കാനും മതി.

ഞാന്‍ മലേഷ്യ, തായ്ലാന്റ് തുടങ്ങിയ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലൊക്കെ പലപ്രാവശ്യം പോയിട്ടുണ്ട്, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്. അവിടെയൊക്കെ ഇന്നു കാണുന്നരീതിയിലുള്ള വികസനങ്ങള്‍ക്ക് കാരണം ആ രാജ്യങ്ങളുടെ സാമ്പത്തിക ഘടനയോ, അവിടുത്തെ ജനങ്ങള്‍ക്ക് നമ്മുടെആളുകളേക്കാള്‍ ഉയര്‍ന്ന ബുദ്ധിശക്തിയോ ഒന്നുമുണ്ടായിട്ടല്ല. നല്ല റോഡുകള്‍, മെച്ചപ്പെട്ട ഗതാഗത സൌകര്യങ്ങള്‍, ഇലക്ട്രിസിറ്റി, ജലവിതരണം തുടങ്ങിയവയുടെ വിതരണം വിനിയോഗം ഇതൊക്കെയാണ് ആ രാജ്യങ്ങളിലെ പുരോഗതിയുടെ അടിസ്ഥാനങ്ങള്‍. അതൊക്കെ കണ്ടറീഞ്ഞുവേണം വ്യവസായങ്ങള്‍ ആ നാട്ടിലേക്ക് വരുന്നത്. ഇതൊന്നും ഒരു വേള്‍ഡ് ക്ലാസ് സ്റ്റാന്‍ഡേര്‍ഡിലേക്ക് എത്താതെ കേരളത്തില്‍ കുറേ കൊട്ടാര സദൃശ്യമായ വീടുകളും, ആഡംബരകാറുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടെന്നുകരുതി അതൊരു വികസിതപ്രദേശമാണെന്ന് ആര്‍ക്കും കരുതുവാനൊക്കില്ല. ഒരു ചന്ദ്രയാന്‍ ചന്ദ്രനിലെത്തിയതുകൊണ്ടോ ആറ്റം ബോംബ് ഒന്നോരണ്ടോ കൈയ്യിലുണ്ടായതുകൊണ്ടോ ഇന്ത്യ വികസിത രാജ്യമായി എന്നു നമുക്ക് പറയാനാവില്ല.

നല്ല റോഡെന്നും ഗതാഗത സൌകര്യങ്ങളെന്നും കേള്‍ക്കുമ്പോള്‍ അതൊക്കെ പണക്കാര്‍ക്കുമാത്രം പോരേ, പാവങ്ങള്‍ക്ക് അതിലൊക്കെ എന്തുകാര്യം എന്തുചിന്തിക്കുന്നിടത്താണ് നമ്മുടെ ഡ്രോബാക്ക്. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലും പാവങ്ങളുണ്ട്. പക്ഷേ രാജ്യപുരോഗതിയില്‍ മൊത്തത്തില്‍ വരുന്ന മാറ്റം, കാലക്രമേണ എല്ലാവര്‍ക്കും പ്രയോജനപ്രദമായി വരും എന്നതാണ് എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത.

ഈ രീതിയില്‍ കാര്യങ്ങളെ ഭംഗിയായി മുമ്പോട്ട് കൊണ്ടുപോകുവാന്‍ ഓരോ ഗവര്‍മെന്റുകള്‍ വരുമ്പോഴും അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷേ സാധിക്കാറില്ല. ഒരു ഗവര്‍മെന്റ് വന്ന് ആദ്യത്തെ മൂന്നുമാസത്തോളം മധുവിധുകാലം പോലെ അവരെ പുകഴ്ത്തിക്കൊണ്ട് മാധ്യമങ്ങള്‍ സംസാരിക്കും, ജനങ്ങള്‍ കേള്‍ക്കും. അതുകഴിഞ്ഞ് പതുക്കെപ്പതുക്കെ ഉള്‍പ്പാര്‍ട്ടി പ്രശനങ്ങള്‍ മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ തുടങ്ങും.

ഗവര്‍മെന്റ് ഒരു ഒന്നര-രണ്ടുകൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്ക് അവരുടെ വികസനപ്രവര്‍ത്തനങ്ങളൊന്നും പത്രങ്ങളിലോ ടി.വിയിലോ നാം കേള്‍ക്കാറേയില്ല, പകരം പാര്‍ട്ടിയിലെ അടിപിടികള്‍, അനൈക്യം, പിണക്കങ്ങള്‍, ഭരണസ്തംഭനം തുടങ്ങി ഭരണത്തിലിരിക്കുന്നവരുടെ ദോഷവശങ്ങള്‍ മാത്രം ജനങ്ങള്‍ കേള്‍ക്കും. അതേ സമയം ചങ്കുറപ്പോടെ “ഞങ്ങള്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തു“ എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടേയിരിക്കുവാന്‍ ഭരണത്തിലിരിക്കുന്നവരും മെനക്കെടാറില്ല, ഇനി അഥവാ മെനക്കെട്ടാലും സെന്‍സേഷനല്‍ വാര്‍ത്തകളുടെ ഇടയില്‍ അതെല്ലാം മുങ്ങിപ്പോകും. അതൊടെ വീണ്ടും വോട്ട് മാറ്റിക്കുത്തുവാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് കുറേ ജനങ്ങള്‍ എത്തും. അടുത്ത ഇലക്ഷനാവുമ്പോഴേക്ക് ഈ വികാരം അതേപടീ വോട്ടില്‍ പ്രതിഫലിക്കും. ഭരണം മാറും. ഇതുതന്നെയാണ് കേരളത്തിന്റെ ശാപം. ഓരോ അഞ്ചുവര്‍ഷത്തിലും മാറുന്ന മുന്നണികള്‍... അതോടെ വികസനങ്ങളെല്ലാം തഥൈവ!

49-0 ഒരുകാ‍ലത്ത് ജനങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചേക്കാം. എങ്കിലും നാടിന്റെ വികസനത്തിന് യഥാര്‍ത്ഥമാറ്റം വേണ്ടത് അവിടെയല്ലല്ലോ.. നമ്മൂടെ പ്രവര്‍ത്തനരീതിയിലും പ്രവര്‍ത്തനസംസ്കാരത്തിലും തന്നെ.

ഗവര്‍മെന്റ് പ്രോജക്റ്റ് എന്നാല്‍ ജനങ്ങളുടെ പ്രോജക്റ്റ്, ജനങ്ങളുടെ പ്രോജക്റ്റ് എന്നാല്‍ എന്റെയും നമ്മുടെ ഓരോരുത്തരുടെയും സ്വന്തം പ്രോജക്റ്റ് എന്ന് ജനങ്ങളും, ഉദ്യോഗസ്ഥരും, പ്രോജക്റ്റുകള്‍ എറ്റെടുക്കുന്നവരും, മാധ്യമപ്രവര്‍ത്തരും ഒന്നുപോലെ മനസ്സിലാക്കാത്തിടത്തോളംകാലം ഇതൊക്കെ നമുക്ക് പ്രതീക്ഷിക്കാം - മണല്‍‌പാലങ്ങള്‍, ജാംബവാ‍ന്റെ കാലത്തെ റോഡുകള്‍, മെല്ലെപ്പോകുന്ന പദ്ധതികള്‍, ജനങ്ങള്‍ക്കു സ്വയം വിശ്വാസമില്ലാത്ത സര്‍ക്കാരോഫീസുകള്‍, ചോരുന്ന സര്‍ക്കാര്‍ഖജനാവ്...ഇതൊക്കെ മാറുമോ ഇരുനൂറുകൊല്ലം കഴിഞ്ഞാലെങ്കിലും?... എവിടെ? ഈശ്വരോ രക്ഷതു!

Appu Adyakshari

ഇതിനു തൊട്ടുമുമ്പു ഞാന്‍ പറഞ്ഞ അഭിപ്രായത്തിന് ഒരു അനുബന്ധംകൂടി. ഇവിടെ കാട്ടിപ്പരുത്തി ചൂണ്ടിക്കാണിച്ച ഒരു കാര്യം “മെഡിക്കല്‍ കോളജില്‍ അത്യാസന്നനിലയിലായ ബന്ധുവിനെ ചികില്സിക്കാന്‍ കൈക്കൂലി വേണമെന്നാവശ്യപ്പെടുമ്പോള്‍ ആ നിസ്സഹായത കൈകൂലി കൊടുത്തു പോകും“ എന്നത് ഈ രീതിയിലുള്ള സാചര്യങ്ങള്‍ സാമൂഹിക നീതിയെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങളാണ്. സര്‍ക്കാര്‍ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഈ രീതിയിലുള്ള കൈക്കൂലി ഇല്ലാതാക്കുവാന്‍ ഒരു ഗവര്‍മെന്റെ മാത്രം വിചാരിച്ചാല്‍ സാധിക്കും എന്നുതോന്നുന്നില്ല. അതിന് വലിയൊരു ജനമുന്നേറ്റം, ബോധവല്‍ക്കരണം തുടങ്ങിയവ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ ആവശ്യമായി വന്നേക്കാം. ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി ശക്തമായി ഈ രീതിയിലുള്ള കൈക്കൂലിക്കെതിരേ ആക്ഷനുമായി മുമ്പോട്ട് വന്നാല്‍ തീര്‍ച്ചയായും ജനപിന്തുണ അതിനുണ്ടാവും എന്നത് ഉറപ്പാണ്, ആ രീതിയിലുള്ള അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നിഷ്പ്രയാസം നടക്കാവുന്നതേയുള്ളൂ.

സാമൂഹ്യനീതി ഉറപ്പാക്കാതെ, വികസനം കൊണ്ടുമാത്രം നാടുനന്നാവില്ല.

അനില്‍ശ്രീ...

ഇത്ര നീണ്ട ഒരു കമന്റില്‍ പറഞ്ഞ കാര്യങ്ങളോട് കുറെയൊക്കെ യോജിക്കുന്നു. പക്ഷേ വികസനത്തിന്റെ കാര്യത്തില്‍ അപ്പുവിന്റെ ചില വീക്ഷണങ്ങള്‍ എത്രത്തോളം പ്രാക്റ്റിക്കല്‍ ആണെന്ന് എനിക്കറിയില്ല.

ഉദാ: മെട്രോ റെയിലിന്റെ കാര്യം പറഞ്ഞില്ലേ. ദുബായിയേയും കൊച്ചിയേയും ഒരേ കണ്ണിലൂടെ കണ്ട അപ്പുവിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കൊച്ചിയിലെ കാര്യത്തില്‍ നമ്മുടെ ഗവണ്മെന്റിനെ മാത്രം കുറ്റം പറയരുത്. കാരണം എം.ജി റോഡിലെ ബിസിനെസ്സിനെ ബാധിക്കുമെന്ന് പറഞ്ഞ് ബീനാ കണ്ണന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ നടത്തിയ അഭ്യാസം ഒന്നും അപ്പു അറിഞ്ഞില്ലേ? ആ വ്യാപാരികളും സമൂഹം എന്നു പറയുന്ന വ്യവസ്ഥിതിയുടെ ഭാഗമാണ്. അതുപോലെ ഏതു പദ്ധതിയുടെ പുറകിലും കുറെ സ്റ്റേകളുടേയും സമരങ്ങളുടേയും കഥ കാണും. ദുബായില്‍ അങ്ങനെയാണോ? ഇന്നു പണിയണമെന്ന് വിചാരിച്ചാല്‍ നാളെ ആ ഭാഗത്തുള്ള കെട്ടിടങ്ങള്‍ എല്ലാം ഇടിച്ചു മറിച്ചിടുകയല്ലേ ഇവര്‍ ചെയ്യുന്നത്.

നാളെ വേണ്ടെന്ന് തോന്നിയാല്‍ ഇവര്‍ തന്നെ മെട്രോ റെയില്‍ വരെ പൊളിക്കും. :)

ഇത് ഒരു ഓഫ് ആണെങ്കില്‍ ക്ഷമിക്കുക,.

Appu Adyakshari

അനിലേ :-) :-)

സമരങ്ങളും സ്റ്റേകളും എല്ലാം ശരിതന്നെ. വളരെ ശരി. മെട്രോ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ. മാത്രവുമല്ല കൊച്ചിപോലെ ജനസാന്ദ്രമായ, മുന്‍ പ്ലാനുകളൊന്നും ഇല്ലാതെ വളര്‍ന്നുവന്ന ഒരു സിറ്റിയില്‍ മെട്രോ റെയിലല്ല, ഒരു റോഡുവികസനം പോലും അത്രപ്രായോഗികമല്ല എന്നറിയാം. ശരിയാണ് ഇവിടെ സമരവും, സ്റ്റേയും ഇല്ല. പക്ഷേ അതുകൊണ്ടുമാത്രമല്ല പദ്ധതികള്‍ ഇത്രവേഗം മുന്നോട്ട് പോകുന്നത്. ദീര്‍ഘവീഷണവും പ്ലാനിംഗും റിസോഴ്സ് മാനേജ്മെന്റും നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. മെട്രോയുടെ കാര്യം വേണ്ട, സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്തുകൊണ്ടാണ് മുമ്പോട്ട് പോകാത്തത്?

പാര്‍ത്ഥന്‍

സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന ചർച്ച ബ്ലോഗിൽ മാത്രം ഒതുങ്ങുന്നില്ല എന്നു തോന്നുന്നു. സമാനചിന്താഗതിയുള്ളവർ നാട്ടിലും ഉണ്ട്. പല വാർത്തകളും വരുന്നു. ഇപ്പോൾ ജീവൻ ടി.വി. യിൽ ഒരു ന്യൂസ് കണ്ടു. സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമോ എന്ന ഒരു സർവ്വെ അവർ നടത്തുന്നു. അതിന് SMS ചെയ്യാനുള്ള നമ്പറും കൊടുത്തിരുന്നു. എഴുതിയെടുക്കാൻ പറ്റിയില്ല.

നമ്മൾ വോട്ടുചെയ്യാതിരുന്നാലും ഒരു അനോണിയ്ക്കോ ഡമ്മിയ്ക്കോ വോട്ടുചെയ്താലും ഏതെങ്കിലും ഒരു വോട്ടു കൂടുതൽ കിട്ടിയ സ്ഥാനാർത്ഥി ജയിക്കും. അതാണ് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ. പക്ഷെ കുറച്ചു വോട്ട് ഡമ്മിയ്ക്ക് കിട്ടിയാൽ അടുത്ത ഇലൿഷന് അത് പരിഗണിക്കും. ഇപ്പോഴും സ്വതന്ത്രരായ 5% വോട്ടർമരെ സ്വാധീനിക്കാൻ വേണ്ടിമാത്രമാണ് പ്രചരണം നടത്തുന്നത്. പ്രചരണം നടത്തിയില്ലെങ്കിലും UDF ന്റ് വോട്ട് UDFനും LDF ന്റെ വോട്ട് LDFനും കിട്ടും. സ്വന്തം വോട്ടുകൾ ഉള്ളവർ എന്തേ എന്നും ജയിക്കാത്തത്‌. ഒരു പാർട്ടി ജയിക്കുന്നത് ആ പാർട്ടിക്കാരുടെ മാത്രം വോട്ടുകൊണ്ടല്ല എന്ന്‌ ഇതിൽ നിന്നും വ്യക്തമാ‍ണ്. അല്ലാതെ രാഷ്ടീയക്കാർ പറയുന്നപോലെ വോട്ട് മറിച്ചു വിറ്റിട്ടൊന്നും വേണ്ട.

keralafarmer

എല്‍ഡിഎഫ് എന്നും യുഡിഎഫ് എന്നും പല പാര്‍ട്ടികളും ജയിച്ചാണല്ലോ മന്ത്രി സഭയുണ്ടാക്കുന്നതും ഭരണം നടക്കുന്നതും. വോട്ടേഴ്സ് ലിസ്റ്റില്‍ പാര്‍ട്ടിയിലെ അംഗത്വം കൂടി രേഖപ്പെടുത്തുവാനും വോട്ട് ചെയ്തത് മാര്‍ക്ക് ചെയ്യുവാനും ചങ്കുറപ്പുള്ല രാഷ്ട്രീയക്കാര്‍ വരട്ടെ ഭരിക്കാന്‍. നമുക്കും അറിയാമല്ലോ ആര് ഏത് പാര്‍ട്ടിയാണെന്നും വോട്ടുചെയ്തോ അതോ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ മടിച്ച് വിട്ടുനിന്നോ എന്നൊക്കെ. പാര്‍ട്ടികള്‍ ഭരിച്ചാല്‍ മാത്രം മതിയോ? അവര്‍ എത്ര ശതമാനം ആള്‍ക്കാരുടെ പിന്തുണയുള്ളവരാണെന്നും ഒരേ വ്യക്തിക്ക് എത്ര പാര്‍ട്ടികളില്‍ അംഗത്വം ഉണ്ടെന്നും വെളിപ്പെടുത്തുന്നത് സുതാര്യമാവേണ്ടതല്ലെ? ആഗോള സാമ്പത്തിക മാന്ദ്യത്തിലും തകരാതിരുന്നത് നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (സംഘടിത തൊഴിലാളികള്‍)കൈക്കൂലി വാങ്ങിക്കൂട്ടിയതും ഒരുകാരണമാകാം. ശമ്പളവും പെന്‍ഷനും തൊഴിലാളിവേതനവും വര്‍ദ്ധിക്കുമ്പോള്‍ കര്‍ഷകരെ സംരംക്ഷിക്കേണ്ടവര്‍ അവരെ കൊള്ളയടിക്കുകയും നിത്യോപയോഗ സാധനവില വര്‍ദ്ധനവിനെതിരേ (അവര്‍ ഉല്പാദിപ്പിക്കുന്നതിനും) കര്‍ഷകരെക്കൊണ്ടുതന്നെ വിലകൂടിപ്പോയി എന്ന് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് നമുക്കിവിടെയെങ്കിലും ചോദ്യം ചെയ്യാം.

കാട്ടിപ്പരുത്തി

പാര്‍‌ത്ഥന്‍- വോട്ടു ചെയ്യില്ലാ എന്നു പ്രഖ്യാപിക്കുന്നതും ഒരു രാഷ്ട്രീയമാവണം- അരാഷ്ട്രീയമാവരുത്

കാട്ടിപ്പരുത്തി

രാഷ്ട്രീയം അരാഷ്ട്രീയമാവുന്നു എന്നതാണു ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം-

കാട്ടിപ്പരുത്തി

ഹര്ത്താല് ഏറ്റവും നല്ല സമരമാര്‍ഗ്ഗമാണെന്ന് നാം പഠിപ്പിക്കപ്പെട്ടു കഴിഞ്ഞു- സമരത്തിന്റെ മാര്‍ഗ്ഗങ്ങളില് ഒരു പരിണാമമൊന്നുമുണ്ടാവില്ലെ ആവോ?

പാര്‍ത്ഥന്‍

@ കാട്ടിപ്പരുത്തി:
ഒരു രാഷ്ട്രമാണെങ്കിൽ അവിടെ രാഷ്ട്രീയം ഉണ്ടാകും. പൌരബോധമുള്ള വ്യക്തികളാണെങ്കിൽ രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയായിരിക്കും നിലകൊള്ളുന്നത്.
ഇന്ന് അവസരവാദ രാഷ്ട്രീയവും പ്രീണനരാഷ്ട്രീയവുമല്ലെ. അതിനോടാണ് പ്രധിഷേധം. വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാതെ ഇന്നത്തെ രാഷ്ട്രീയത്തിനെതിരെ പ്രധികരിക്കണം.

കുറ്റിച്ചൂല് മുന്നണി രാഷ്ട്രീയം ആദ്യം നിർത്തണം. മൂന്നു മുന്നണിയല്ല മൂന്ന്‌ പാർട്ടി മാത്രം മതി. ഒരുമിച്ച് ഭരിക്കാമെങ്കിൽ ഒരേ കൊടിക്കിഴിലാവാം. ഒരു നിശ്ചിത വോട്ട് നേടാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികൾക്ക് പിന്നീട് അവസരം കൊടുക്കരുത്.
ഇങ്ങനെ ചില മാറ്റങ്ങൾ ഉണ്ടാകുന്നതു വരെയും പ്രധിഷേധിച്ചുകൊണ്ടിരിക്കണം.

കാട്ടിപ്പരുത്തി

പാര്‍ത്ഥന്‍-
ഒരു യോജിപ്പുമില്ല-മൂന്ന് പാര്‍ട്ടികളെന്നതെല്ലാം നിശ്ചയിക്കാന്‍ നാമാരാണു-നാലാമതൊരു ചിന്താഗതി പാടില്ലന്നോ?-
എത്ര വോട്ട് നേടി എന്നതെല്ലാം മാത്രം- ഗുണത്തെ നിശ്ചയിക്കുന്നില്ല-
മംഗളം വാരികയല്ലല്ലോ ഏറ്റവും സാഹിത്യസമ്പുഷ്ടം

പ്രതിഷേധവും രാഷ്ട്രീയമാണു- പ്രതിഷേധിക്കാതിരിക്കുന്നതാണു അരാഷ്ട്രീയം

കാട്ടിപ്പരുത്തി

ഒരു രാഷ്റ്റ്രമാണെങ്കില്‍ അവിടെ രാഷ്ട്രീയ ബോധമുണ്ടാവണമൊന്നുമില്ല-എല്ലാ രാഷ്ട്രങ്ങളിലും രാഷ്ട്രീയ ബോധമൊന്നുമില്ലല്ലോ- ബോധം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണു- സാമൂഹിക ബോധം പ്രത്യെകിച്ചും

പാര്‍ത്ഥന്‍

കാട്ടിപ്പരുത്തി:
താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നു. എനിയ്ക്ക് ഒരു തെറ്റു പറ്റിയിട്ടുണ്ട്. ജനാധിപത്യരാഷ്ട്രം എന്നാണ് ഉദ്ദേശിച്ചത്.
---------------------
ഭരണപക്ഷവും - പ്രതിപക്ഷവും - പുറത്തുനിന്നു താങ്ങുന്നവരും . അല്ലാതെ എന്താ പൊതുവായിട്ടുള്ളത്.

yousufpa

രാഷ്ട്രീയക്കേസായിരുന്നത് കൊണ്ട് ഇവിടെ സന്ദര്‍ശിച്ചിട്ടില്ലായിരുന്നു. ചുമ്മാ ഒന്ന് നോക്കിയതാണിപ്പോള്‍,
വായിച്ചു,.. ഹരം തോന്നി..താങ്കള്‍ക്ക് കൂട്ട് ഞാനും.

സുനിൽ കൃഷ്ണൻ(Sunil Krishnan)

അപ്പൂ,

അപ്പുവിന്റെ പോസ്റ്റ് കണ്ടപ്പോളെയ്ക്കും വളരെ വൈകിപ്പോയി,അല്ലെങ്കിൽ ഈ ചർച്ചയിൽ സജീവമായി പങ്കെടുക്കാമായിരുന്നു.എങ്കിലും എന്റെ ഒന്നു രണ്ട് അഭിപ്രായങ്ങൾ ഇവിടെ പറഞ്ഞു കൊള്ളട്ടെ.ചിലതൊക്കെ ഞാൻ മറ്റു പലയിടത്തും കമന്റായി എഴുതിയിട്ടുള്ളവ തന്നെ.

നമ്മുടെ ജനാ‍ധിപത്യരീതിയെക്കുറിച്ച് പറയുമ്പോൾ നമ്മുടെ രാജ്യത്തിന്റെ ചില പ്രത്യേകതകൾ ആദ്യം ചിന്തിയ്ക്കേണ്ടതാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു നമ്മുടേത്.അതിനു കാരണം ഇവിടുത്തെ ജനസംഖ്യയാണു, അല്ലാതെ രാജ്യത്തിന്റെ വലിപ്പമല്ല.അങ്ങനെയെങ്കിൽ യു.എസ് ആകുമായിരുന്നു ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.അപ്പോൾ അങ്ങനെ ഏറ്റവും കൂടുതൽ ജനങ്ങൾ വോട്ട് ചെയ്യുന്ന ഈ രാജ്യത്തിന്റെ പൊതുവായ സ്ഥിതി എങ്ങനെയാണ്?ഭാരതമെന്നത് ഒരൊറ്റ രാഷ്ട്രം ആണെങ്കിലും ശരിയ്ക്കു പറഞ്ഞാൽ അതൊരു ബഹു ദേശീയത ആണെന്നു പറയാം.അറുനൂറിലധികം ഭാഷകൾ, വിവിധ മതങ്ങൾ, ജാതികൾ, ആചാരങ്ങൾ, സാമൂഹിക ക്രമങ്ങൾ,ജീവിത രീതികൾ അങ്ങനെ വളരെ വളരെ വ്യത്യസ്തമായ ഒരു ഒരു ഘടനയാ‍ണു നമ്മുടേത്.ഇത്തരം സങ്കീർണ്ണമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലാണു നമ്മുടെ ജനാധിപത്യം കെട്ടിപ്പെടുത്തിയിരിയ്ക്കുന്നത്.ശരിയ്ക്കു പറഞ്ഞാൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത രീതിയിലുള്ള ഒരു വികസന തന്ത്രമാണു ഇവിടെ വേണ്ടത്.മറ്റൊന്നു ഭാഷ.ഇൻ‌ഡ്യയേക്കാൾ ജനസംഖ്യ കൂടിയ രാഷ്ട്രമായ ചൈനയിൽ ഒരൊറ്റ ഭാഷ ,ഒരു ജനതയെ ഒന്നാകെ കോർത്തിണക്കുന്നു.ഭാഷ ഒന്നാകുമ്പോൾ സംസ്ക്രാരവും, ജീവിത രീതികളും ഒന്നാവുകയും ചെയ്യുന്നതും സ്വാഭാവികം.ഒരു ജന നേതാവിന് അത്തരം രാജ്യങ്ങളിൽ ജനങ്ങളെ അഭി സംബോധന ചെയ്യുന്നത് വളരെ എളുപ്പമാകുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ സംവേദന ക്ഷമത അവിടെ കൂടുതലാണ്.നമ്മുടെ രാജ്യത്ത് അത്തരം ഒരു സാഹചര്യം ഇല്ല.ഞാനീ പറഞ്ഞ കാര്യം ലോകത്തിലെ മറ്റു പല രാജ്യങ്ങൾക്കും ബാധകമാണ്.

ഇത്തരം ഒരു സാമൂഹിക ഘടന തന്നെയാണു നമ്മുടെ ജനാധിപത്യം ഇപ്പോളും അതേ പടി നില നിൽ‌ക്കാൻ കാരണം.അറുപതു വർഷത്തിലേറെ കഴിഞ്ഞിട്ടും ഭാരതത്തിൽ ജനാധിപത്യ്യം നിലനിൽക്കുന്നു എന്ന് നമ്മൾ വീമ്പിളക്കുമ്പോളും ശ്രദ്ധിയ്ക പ്പെടാത പോകുന്ന ഒരു സംഗതി എന്നത് ജനങ്ങളുടെ പ്രതികരണ ശേഷി എപ്രകാരമാണു എന്നതാണ്.യൂറോപ്പിലേയോ അമേരിയ്ക്കയിലേയോ പല വികസിത രാജ്യങ്ങളിലും പ്രതിഷേധങ്ങളുമായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുമ്പോൾ നമ്മുടെ നാട്ടിൽ അത്തരം പ്രതികരണങ്ങൾ കുറവാണ്.കഴിഞ്ഞ തവണ ജി.8 ഉച്ച കോടി നടന്നപ്പോൾ യൂറോപ്പിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ ശ്രദ്ധിയ്ക്കുക.നമ്മുടെ നാട്ടിൽ അത്തരമൊന്നു ചിന്തിയ്ക്കാനാവില്ല.അതിനു കാരണം നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ അങ്ങനെ ആണു എന്നത് തന്നെയാണ്.സ്വാതന്ത്ര്യത്തിനു ശേഷം 60 വർഷം കഴിഞ്ഞെങ്കിലും ജാതി മത വർണ്ണ വിവേചനങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ നിരക്ഷര കുക്ഷികളുടെ ഒരു നാടാണു നമ്മുടേത്.അതിനെ അങ്ങനെ തന്നെ നില‌നിർത്തുകയാണു മുതലാളിത്ത സംരക്ഷകരായ ഭരണാധികാരികൾ ഇക്കാലമത്രയും ചെയ്തു വന്നത്.അങ്ങനെയാണ് ഇവിടെ ഒരു വോട്ടു ബാങ്ക് രാഷ്ട്രീയം വളർന്നു വന്നത്.ഒരു രൂപയ്ക്കു അരി കൊടുക്കുക, എല്ലാവർക്കും ടി.വി കൊടുക്കുക,അമ്പലം പണിയുക എന്നിങ്ങനെയുള്ള ചില ഉപരിപ്ലവങ്ങളായ ചില ചെപ്പടി വിദ്യകളിലൂടെ വോട്ട് നേടി അധികാരത്തിൽ വരിക എന്നത് ഒരു തന്ത്രമായതും അങ്ങനെയാണ്.അങ്ങനെ യല്ലാതെ അടിസ്ഥാനപരമായ ഒരു സാമൂഹിക വിപ്ലവത്തിനു നാളിതു വരെ ഭരിച്ച ഭരണാധികാരികൾ എന്തു കൊണ്ടു ശ്രമിച്ചില്ല എന്നാണു നമ്മൾ ചോദിക്കേണ്ടത്.അതിൽ കോൺ‌ഗ്രസിനു തന്നെയാണു മുഖ്യ ഉത്തരവാദിത്വം എന്നും ഞാൻ വിചാരിയ്ക്കുന്നു.ഏറ്റവും കൂടുതൽ കാലം ഭാരതം ഭരിച്ച ആ കക്ഷി എന്തു അടിസ്ഥാനപരമായ മാറ്റങ്ങൾക്കാണു നേതൃത്വം കൊടുത്തിട്ടുള്ളത്?ജന്മിത്തവും ജാതി വ്യവസ്ഥയും ഇപ്പോളും കൊടികുത്തിവാഴുന്നില്ലേ?ആന്ധ്രയിൽ കുറേ നാൾ താമസ്സിച്ച എനിയ്ക്കറിയാം.അവിടെ ഇപ്പോളും ദളിതന്റേയും പിന്നോക്കക്കാരന്റേയും സ്ഥാനം ഗ്രാമത്തിനു പുറത്താണ്.സാമൂഹികമായ ഒന്നിലും അവനു ഇപ്പോളും തുല്യ പങ്കാളിത്തം ഇല്ല.

അപ്പോൾ അതിനെക്കുറിച്ചാണു നാം ചിന്തിയ്ക്കേണ്ടത് എന്ന് എനിയ്ക്കു തോന്നുന്നു.ഇത്തരം ഒരു സാമൂഹിക വ്യവസ്ഥയേയും അതിനു കൂട്ടു നിൽ‌ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേയും തിരിച്ചറിഞ്ഞ് വോട്ടു ചെയ്യാനാണു തെരഞ്ഞെടുപ്പ് വേളയിൽ ആഹ്വാനം ചെയ്യേണ്ടത് എന്നാണു എന്റെ അഭിപ്രായം.അല്ലാതെ അരാഷ്ട്രീയ ചിന്തയോട് അടുത്തു നിൽ‌ക്കുന്ന രീതിയിൽ “ആർക്കു വോട്ടു ചെയ്യാതെ” ഇരിയ്ക്കണം എന്ന ആഹ്വാനങ്ങളിൽ എനിയ്ക്കു താൽ‌പര്യമില്ല.അതു ഞാനാദ്യം പറഞ്ഞ പോലെ വെറും ഉപരിപ്ലവമായ ഒന്നാണ്.ദഹനക്കേടു കൊണ്ട് തലവേദന വന്നാൽ ദഹനക്കേടിനു മരുന്നു കഴിച്ചാലേ തലവേദന പൂർണ്ണമായി മാറുകയുള്ളൂ.

അപ്പുവിന്റെ പോസ്റ്റിലെ ആത്മാർത്ഥത ഞാൻ അംഗീകരിയ്ക്കുന്നു.പക്ഷേ അത് ഒരു ഉത്തരം തരുന്നില്ല.വ്യക്തികളെ നോക്കി വോട്ടു ചെയ്യുക, വോട്ടു ചെയ്യാതിരിയ്ക്കുക എന്നൊക്കെ പറയുന്നത് സമ്മതി ദാനാവകാശം പാഴാക്കുന്നതിനും അതു വഴി ഈ സിസ്റ്റം മാറാതെ അതേപടി നില‌നിൽക്കണം എന്നാഗ്രഹിയ്ക്കുന്ന ശക്തികൾ‌ക്ക് വളമിട്ടു കൊടുക്കലും കൂടിയാവും.

സുനിൽ കൃഷ്ണൻ(Sunil Krishnan)

ഇനി അല്പം കൂടി.

നമ്മുടെ ജനാ‍ധിപത്യ രീതിയെക്കുറിച്ച്.ഇതു ഞാൻ അഞ്ചൽക്കാരന്റെ ഒരു പോസ്റ്റിനു കമന്റായി ഇട്ടതാണ്.ഒരു മണ്ഡലത്തിൽ 10000 പേർ ഉണ്ടെന്നും അവിടെ 5 സ്ഥാനാർത്ഥികൾ ഉണ്ടെന്നും കരുതുക.പതിനായിരം പേരും വോട്ടു ചെയ്തു എന്ന് തന്നെ കരുതുക.അങ്ങനെ 5 സ്ഥാനാർത്ഥികൾക്കും 4000,2000,2000,1000,1000 എന്നിങ്ങനെ വോട്ടുകൾ കിട്ടിയാൽ 4000 വോട്ടു കിട്ടിയ ആൾ ജയിച്ചതായി പ്രഖ്യാപിയ്ക്കുന്ന ഒരു സംവിധാനമാണു ഇവിടെ നില‌നിൽക്കുന്നത്.മറുവശത്തുള്ള6000 പേരെ അതു കണക്കിലെടുക്കുന്നില്ല.അതാണു നമ്മുടെ ജനാധിപത്യത്തിന്റെ ഒരു വലിയ പോരായ്മ.

ലോകത്തെ മറ്റു ചില രാഷ്ട്രങ്ങളിൽ വ്യത്യസ്തവും കൂടുതൽ മെച്ചെപ്പെട്ടതുമായ ചില രീതികളുണ്ട്.അതിലൊന്നു ഒരാൾക്ക് 51% വോട്ട് കിട്ടുന്നതു വരെ തെരഞ്ഞെടുപ്പ് തുടരുക എന്നതാണ്.കുറഞ്ഞ വോട്ട് കിട്ടിയവരെ “ഒഴിവാക്കുന്ന” രീതിയാണ് ഇത്.

മറ്റൊരു കൂടുതൽ മെച്ചെപ്പെട്ട സമ്പ്രദായത്തിൽ “പ്രാതിനിത്യ സ്വഭാവം “ എനുസരിച്ച് സീറ്റുകൾ നൽകുന്നു.രാഷ്ട്രീയ പാർട്ടികളാണു വ്യക്തികൾക്ക് പകരം മത്സരിയ്ക്കുന്നത്.അവർ തങ്ങളുടെ മാനിഫെസ്റ്റോ അവതരിപ്പിയ്ക്കുന്നു.ഇലക്ഷനു ശേഷം ഓരോ കക്ഷികൾ‌ക്കും കിട്ടിയ വോട്ടിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ പാർലമെന്റിൽ നൽ‌കുന്നു.അവിടെ അവർക്ക് ഇഷ്ടമുള്ളവരെ നോമിനേറ്റ് ചെയ്യാം.ഇൻ‌‌ഡ്യയിലെ ഇടതു പക്ഷ കക്ഷികൾ ഈ രീതി നമ്മുടെ രാജ്യത്തും കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നവരാണ്.ഇന്ന് നില‌ക്കുന്ന രീതികളിൽ ഏറ്റവും മെച്ചപ്പെട്ടതെന്ന് പറയാവുന്ന സമ്പ്രദായമാണ് ഇത്.

ചില കമന്റുകളിൽ കേരളത്തിലെ വോട്ടിംഗ് ശതമാനത്തെക്കുറിച്ച് കണ്ടു.80% ശതമാനം എന്നൊക്കെ പറയുന്നത് ശരിയ്ക്കും 100% വോട്ടിംഗിനു തുല്യമാണ്.കാരണം ബാക്കിയുള്ള 20% എന്നത് മരിച്ചു പോയവരും, നാട്ടിൽ ഇല്ലാത്തവരും,രോഗികൾ ആയവരും ഒക്കെയാവും.അതുകൊണ്ട് തെരഞ്ഞെടുപ്പിലെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളം ഇപ്പോളും മുന്നിൽ തന്നെയാണെന്ന് പറയാം

Sathees Makkoth

അപ്പുവേ, കൊടുകൈ. നല്ല പോസ്റ്റ്.
ഞാനും വോട്ട് ചെയ്യാൻ പോയി.പേരിന്റെ മുകളിൽ ഡിലീറ്റഡ് എന്ന് സ്റ്റാമ്പ് ചെയ്തിരിക്കുന്നു.
പ്രത്യേകിച്ചൊന്നും തോന്നിയില്ല.
രാഷ്ട്രീയം ജീവിത മാർഗ്ഗമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പലതും നടക്കും. അതിലൊന്നും ആശങ്കപ്പെട്ടിട്ട് കാര്യമില്ല. പകലന്തിയോളം തൊണ്ടയിലെ വെള്ളം വറ്റിച്ച്,ബ്ലേഡ് വടിവിൽ ഇസ്തിരിയിട്ട തുണിയിൽ ചുളിവ് വരാതെ സൂക്ഷിച്ച് പണിയെടുക്കുന്ന ഈ അണ്ണന്മാരെ നമ്മൾ പൊതുജനം കഴുതകളല്ലാതെ ആരാണ് പിന്നെ സംരക്ഷിക്കേണ്ടത്? ജീവിച്ചോട്ടെ പാവങ്ങൾ.

Appu Adyakshari

സുനില്‍ കൃഷ്ണന്‍,

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതില്‍ വളരെ സന്തോഷം. ഒരു പോസ്റ്റുതന്നെ ആക്കിമാറ്റേണ്ട കണ്ടന്റ് ഉള്ളതാങ്കളുടെ കമന്റ് വായിച്ചു. ശരിയാണ്, നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പവുമായി ജീവിക്കുന്ന ഒരു ജനത.അതിനിടയില്‍ പലഭാഷകള്‍, പലസംസ്കാരങ്ങള്‍ വിവിധകാഴ്ചപ്പാടുകള്‍. ഇതിനിടയിലും നമ്മുടെ ജനാധിപത്യം വലിയകേടൂപാടുകള്‍ കൂടാതെ ഇന്നും നിലനില്‍ക്കുന്നത് അതിശയം തന്നെ.

ഈ പോസ്റ്റിന്റെ തലക്കെട്ട് കേരളത്തിലെ വോട്ടര്‍മാരോട് എന്നുപറയുന്നുണ്ടെങ്കിലും, അതില്‍ ഞാന്‍ പറയാനുദ്ദേശിച്ചതുമുഴുവന്‍ രാഷ്ട്രീയക്കാരോടാണ്. സജീവരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകാത്ത ഒരു സാധാരണപൌരന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി ഒന്നുവിവരിച്ചു എന്നുമാത്രം. എങ്കില്‍ കൂടി ജനാധിപത്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം എന്നനിലയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുവാന്‍ എല്ലാവരും പോകണം എന്നുതന്നെയാണ് ഞാന്‍ പറഞ്ഞതും.


ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു തെരഞ്ഞെടുപ്പുവരുമ്പോള്‍ വോട്ട് ചെയ്യാതെയിരിക്കുക, ഉള്ളവോട്ട് പാഴാക്കിക്കളയുക എന്നൊക്കെപ്പറയൂന്നത് ശരിക്കും നഷ്ടമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും, കണ്ടുനില്‍ക്കുന്നവര്‍ക്ക് സഹികെടൂന്നരീതിയില്‍ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അധപ്പതിക്കുമ്പോള്‍ എന്തുചെയ്യും? അളമുട്ടിയാല്‍ ചേരയൂം കടിക്കും എന്നുപറയുന്നതുപോലെ സിംബോ‍ളിക് ആയി ഒരു പ്രതിഷേധപ്രകടനം; അതുമാത്രമേ ഇവിടെ അത്തരത്തില്‍ കമന്റ് ചെയ്തവരും ഉദ്ദേശിച്ചിരിക്കുകയുള്ളൂ. അരാഷ്ട്രീയത ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണല്ലോ.. അങ്ങനെ സംഭവിക്കാതെ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കട്ടെ.


49-0 എന്ന സെകഷന്‍ വോട്ട് ചെയ്യാതിരുന്നുപ്രതിഷേധം അറിയിക്കാനുള്ള ഒരു സെക്ഷനല്ല എന്ന് അത് വായിച്ചപ്പോള്‍ എനിക്കും മനസിലായതാണ്. അഥവാ ഇനി 49-0 പ്രകാരം വോട്ട് ചെയ്യാതിരിക്കുന്നവരുടെ എണ്ണം എത്രതന്നെ ആയാലും, അതിന്റെ അടിസ്ഥാനത്തില്‍ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്യാന്‍സല്‍ ചെയ്യാനുള്ള വകുപ്പ് ആ നിയമത്തില്‍ ഇല്ലാത്തിടത്തോളം, കൂടുതല്‍ വോട്ട്കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കുകതന്നെ ചെയ്യൂം.

താങ്കളുടെ കമന്റില്‍ സൂചിപ്പിച്ച >51% വോട്ട് കിട്ടിയ ജനപ്രതിനിധി എന്ന ആശയം കൊള്ളാം. ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നു എന്നുപറയുന്ന, പാര്‍ട്ടിക്ക് വോട്ട് ചെയ്യുക എന്ന രണ്ടാമത്തെ രീതിയും പ്രായോഗികമായി നടപ്പായാല്‍ നന്ന്. ഇത് നിയമമാക്കുവാന്‍ ഇടതുപാര്‍ട്ടികള്‍ എപ്പോഴെങ്കിലും ശ്രമിക്കൂകയോ ആവശ്യപ്പെടൂകയോ ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കില്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളികളാകുവാന്‍ അവസരം ലഭിക്കുമ്പോഴും അതില്‍ പങ്കെടുക്കാതെ മാറിനിന്ന് നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള അവസരം അവര്‍ കളഞ്ഞുകുളിക്കുന്നത് എന്തിനാണ്?

അപ്പു ആദ്യാക്ഷരി

ചന്ദ്രേട്ടാ, ഇതൊരു ഇ-മെയില്‍ ഫോര്‍വേഡ് മെസേജ് ആണല്ലോ. അതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി ആ മെയിലിന്റെ അവസാനം പറയുന്നുണ്ട്.ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയകളില്‍ ഭൂരിഭാഗവും ചില വിദേശ രാജ്യങ്ങളുടെ / നിക്ഷേപകരുടെ / മതസംഘടനകളുടെ / പണം ചെലവാക്കുന്നവരുടെ കൈയ്യിലാണെന്നും അതിനാല്‍ സത്യം വളച്ചൊടിക്കപ്പെടുന്നുവെന്നുമാണ് അതില്‍ പറയുന്നത്. ഈ രീതിയില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകളുടെ നിജസ്ഥിതി (സത്യമോ, അസത്യമോ, ഭാഗിക സത്യമോ ആവട്ടെ) നമൂക്ക് വ്യക്തമായി അറിയാത്തിടത്തോളം ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു. നമ്മള്‍ ചര്‍ച്ചചെയ്യുന്ന വിഷയവുമായി അതിനു ബന്ധവുമില്ലല്ലോ. അതിനാല്‍ ആ കമന്റ് ഞാന്‍ നീക്കുന്നു. ക്ഷമിക്കുക.

Sureshkumar Punjhayil

Nice post. Best wishes...!!!

വിജയലക്ഷ്മി

njaanum mone abipraayathhodu poornamaayum yochikkunnu..nanmaniranja mnassinu nandi..

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP