Showing posts with label പാര്‍ക്ക്. Show all posts
Showing posts with label പാര്‍ക്ക്. Show all posts

Monday, March 5, 2007

ഒരു ഫോട്ടോ പോസ്റ്റ്‌ - ദുബായ്‌ ക്രീക്ക്‌ പാര്‍ക്ക്‌

ദുബായ്‌ നിവാസികളല്ലാത്ത പ്രിയ ബൂലോകരേ,
ദുബായ്‌ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും, ട്രാഫിക്‌ കുരുക്കുകള്‍ സാധാരണമായ റോഡുകളും, വന്‍ ഷോപ്പിംഗ്‌ മോളുകളുമെല്ലാം ടി.വി.യില്‍ നിങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുകാണുമല്ലോ? ഇതിനിടയിലും നഗരത്തിന്റെ തിരക്കുകളില്‍നിന്നും, ജോലിയുടെ ടെന്‍ഷനില്‍നിന്നും ഒന്നുമാറിനിന്ന് പ്രകൃതിയുടെ മനോഹാരിതയില്‍ നഗരവാസികള്‍ക്ക്‌ അല്‍പസമയം ചിലവഴിക്കാന്‍ വേണ്ടി ദുബായ്‌ മുനിസിപ്പാലിറ്റി കുറേ നല്ല പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. മംസാര്‍പാര്‍ക്ക്‌, സബീല്‍ പാര്‍ക്ക്‌, മുഷ്രീഫ്‌ പാര്‍ക്‌, ക്രീക്ക്‌ പാര്‍ക്ക്‌ എന്നിവ അതില്‍ ചിലതുമാത്രം. പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതില്‍മാത്രമല്ല അവ ഭംഗിയായി പരിപാലിച്ചുപോരുന്നതിലും മുനിസിപ്പാലിറ്റി കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്‌.

ദുബായ്‌ ക്രീക്ക്‌ പാര്‍ക്കില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ദുബായ്‌ നഗരത്തിനു നടുവിലൂടെ കടന്നുപോകുന്ന ക്രീക്കിന്റെ ഒരുവശത്തായി സ്‌ഥിതിചെയ്യുന്നതിനാലാണ്‌ ക്രീക്ക്‌ പാര്‍ക്ക്‌ എന്ന പേരുവന്നത്‌. ക്രീക്കിനു മുകളില്‍ക്കൂടി കടന്നുപോകുന്ന ഗര്‍ഹൂദ്‌ പാലത്തിനും, മക്തൂംപാലത്തിനുമിടയില്‍ ഏകദേശം മൂന്നുകിലോമീറ്ററോളം നീളത്തില്‍ നയനമനോഹരമായ ഈ പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നു. പച്ചവിരിച്ച പുല്‍ത്തകിടികളും, നീലജലാശയത്തിന്റെ സ്വഛതയും, തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളും, വര്‍ണ്ണലോകം വിടര്‍ത്തുന്ന പൂക്കളും, ഇവയ്ക്കിടയില്‍ പാറിപ്പറക്കുന്ന പക്ഷികളും തുമ്പികളും മനസ്സിന്‌ കുളിര്‍മ്മയേകുന്ന കാഴ്ചകളാണെന്നതില്‍ സംശയമില്ല. ഈ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരുനിമിഷത്തേക്കെങ്കിലും "നാം ഒരു മരുഭൂമിയിലാണല്ലോ നില്‍ക്കുന്നത്‌" എന്നത്‌ മറന്നുപോകും, അത്രയ്ക്കുണ്ട്‌ അവിടുത്തെ പ്രകൃതിഭംഗി.

"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്ത-
വിടെല്ലാം 'നല്ല ഫ്രെയ്മുകള്‍' മാത്രം".
അതുകൊണ്ട്‌ അടിക്കുറിപ്പുകള്‍ എഴുതി "കുളമാക്കുന്നില്ല".





സ്വിറ്റ്‌സര്‍ലന്റല്ല...ഇത്‌ മരുഭൂമിയിലെ വര്‍ണ്ണവസന്തം

വിശ്രമത്തിനും, ഭഷണത്തിനുമായി തയ്യാറാക്കിയിരിക്കുന്ന കൊച്ചുകുടിലുകള്‍
ദുബായ്‌ ക്രീക്ക്‌ :-
പാര്‍ക്കിലെ കേബിള്‍കാറില്‍ നിന്നൊരു ദൃശ്യം.
അക്കരെ കാണുന്നത്‌ ദുബായ്‌ ദേര സിറ്റി
ക്രീക്കിന്റെ ഭംഗി ആസ്വദിച്ച്‌ കുളിര്‍കാറ്റേറ്റ്‌ ഒരു നടത്തം


ഇത്‌ കുട്ടികളുടെ സ്വര്‍ഗ്ഗം.... (ചിത്രത്തില്‍ ഉണ്ണിയും മനുവും - ഞങ്ങളുടെ 'കുട്ട്യോള്‍'..)

ബ്ലോഗിന്റെ പരിമിതിമൂലം പാര്‍ക്കിന്റെ എല്ലാ ഭാഗങ്ങളും ഇവിടെ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. പ്രകൃതിസ്നേഹികള്‍ക്ക്‌ ഇഷ്ടമാവും എന്ന വിശ്വാസത്തോടെ...
സസ്നേഹം അപ്പു.

Camera: Nikon D50 (D-SLR)

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP