Monday, March 26, 2007
Wednesday, March 21, 2007
വഴിയോരക്കാഴ്ചകള്‍ - ദുബായില്‍നിന്നൊരു ഫോട്ടോപോസ്റ്റ്.
ദുബായ് മുനിസിപ്പാലിറ്റി, പാര്‍ക്കുകള്‍ സംരക്ഷിച്ചുപോരുന്നതെങ്ങനെ എന്ന് ഇതിനു മുമ്പ് ഇട്ട ഫോട്ടോപോസ്റ്റില്‍ കാണുകയുണ്ടായി. അതുപോലെതന്നെ വളരെ ശ്രദ്ധ നല്‍കിയിരിക്കുന്ന ഒരു മേഖലയാണ് റോഡുകളുടെ സംരക്ഷണം. പ്രധാന റോഡുകളുടെ
ഓരങ്ങളിലെല്ലാം മനോഹരമായ പുഷ്പങ്ങള്‍ എല്ലാ സീസണുകളിലും കാണാം. ഒരു സീസണ് കഴിഞ്ഞ് ചെടികള്‍ ഉണങ്ങാന്‍ തുടങ്ങുമ്പോള്‍തന്നെ അവയെല്ലാം എടുത്തുമാറ്റി പുതിയവ നടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പുതിയ ചെടികള്‍ പുഷ്പിക്കുന്നു. ഇങ്ങനെ എല്ലാ മാസങ്ങളിലും ദുബായ് റോഡുകളുടെ ഓരങ്ങള്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്നു.
ഈ മാര്‍ച്ച് മാസത്തില്‍ ഇവിടുത്തെ റോഡുകള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെങ്ങനെ എന്ന് നോക്കൂ









ഇതുപോലൊരു "എക്സ്പ്രസ്വേ" എന്നെങ്കിലും നമ്മുടെ കൊച്ചുകേരളത്തില്‍ വരുമോ?
Camera: Nikon D50
Posted by അപ്പു ആദ്യാക്ഷരി at 8:23 AM 36 comments
Monday, March 5, 2007
ഒരു ഫോട്ടോ പോസ്റ്റ് - ദുബായ് ക്രീക്ക് പാര്‍ക്ക്
ദുബായ് നിവാസികളല്ലാത്ത പ്രിയ ബൂലോകരേ,
ദുബായ് നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും, ട്രാഫിക് കുരുക്കുകള്‍ സാധാരണമായ റോഡുകളും, വന്‍ ഷോപ്പിംഗ് മോളുകളുമെല്ലാം ടി.വി.യില്‍ നിങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുകാണുമല്ലോ? ഇതിനിടയിലും നഗരത്തിന്റെ
തിരക്കുകളില്‍നിന്നും, ജോലിയുടെ ടെന്‍ഷനില്‍നിന്നും ഒന്നുമാറിനിന്ന് പ്രകൃതിയുടെ മനോഹാരിതയില്‍ നഗരവാസികള്‍ക്ക് അല്പസമയം ചിലവഴിക്കാന്‍ വേണ്ടി ദുബായ് മുനിസിപ്പാലിറ്റി കുറേ നല്ല പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മംസാര്‍പാര്‍ക്ക്, സബീല്‍ പാര്‍ക്ക്, മുഷ്രീഫ് പാര്‍ക്, ക്രീക്ക് പാര്‍ക്ക് എന്നിവ അതില്‍ ചിലതുമാത്രം. പാര്‍ക്കുകള്‍ നിര്മ്മിക്കുന്നതില്മാത്രമല്ല അവ ഭംഗിയായി പരിപാലിച്ചുപോരുന്നതിലും മുനിസിപ്പാലിറ്റി കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്.
ദുബായ് ക്രീക്ക് പാര്‍ക്കില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ദുബായ് നഗരത്തിനു നടുവിലൂടെ കടന്നുപോകുന്ന ക്രീക്കിന്റെ ഒരുവശത്തായി സ്ഥിതിചെയ്യുന്നതിനാലാണ് ക്രീക്ക് പാര്‍ക്ക് എന്ന പേരുവന്നത്. ക്രീക്കിനു മുകളില്‍ക്കൂടി കടന്നുപോകുന്ന ഗര്‍ഹൂദ് പാലത്തിനും, മക്തൂംപാലത്തിനുമിടയില് ഏകദേശം മൂന്നുകിലോമീറ്ററോളം നീളത്തില്‍ നയനമനോഹരമായ ഈ
പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നു. പച്ചവിരിച്ച പുല്‍ത്തകിടികളും, നീലജലാശയത്തിന്റെ സ്വഛതയും, തണല്‍വിരിച്ചു നില്ക്കുന്ന മരങ്ങളും, വര്‍ണ്ണലോകം വിടര്‍ത്തുന്ന പൂക്കളും, ഇവയ്ക്കിടയില്‍ പാറിപ്പറക്കുന്ന പക്ഷികളും തുമ്പികളും മനസ്സിന് കുളിര്‍മ്മയേകുന്ന കാഴ്ചകളാണെന്നതില്‍ സംശയമില്ല. ഈ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരുനിമിഷത്തേക്കെങ്കിലും "നാം ഒരു മരുഭൂമിയിലാണല്ലോ നില്‍ക്കുന്നത്" എന്നത് മറന്നുപോകും, അത്രയ്ക്കുണ്ട് അവിടുത്തെ പ്രകൃതിഭംഗി.
"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്ത-
വിടെല്ലാം 'നല്ല ഫ്രെയ്മുകള്' മാത്രം".
അതുകൊണ്ട് അടിക്കുറിപ്പുകള്‍ എഴുതി "കുളമാക്കുന്നില്ല".






സ്വിറ്റ്സര്ലന്റല്ല...ഇത് മരുഭൂമിയിലെ വര്‍ണ്ണവസന്തം


വിശ്രമത്തിനും, ഭഷണത്തിനുമായി തയ്യാറാക്കിയിരിക്കുന്ന കൊച്ചുകുടിലുകള്‍
ദുബായ് ക്രീക്ക് :-
പാര്‍ക്കിലെ കേബിള്‍കാറില്‍ നിന്നൊരു ദൃശ്യം.
അക്കരെ കാണുന്നത് ദുബായ് ദേര സിറ്റി
ക്രീക്കിന്റെ ഭംഗി ആസ്വദിച്ച് കുളിര്‍കാറ്റേറ്റ് ഒരു നടത്തം
ഇത് കുട്ടികളുടെ സ്വര്‍ഗ്ഗം.... (ചിത്രത്തില്‍ ഉണ്ണിയും മനുവും - ഞങ്ങളുടെ 'കുട്ട്യോള്'..)
ബ്ലോഗിന്റെ പരിമിതിമൂലം പാര്‍ക്കിന്റെ എല്ലാ ഭാഗങ്ങളും ഇവിടെ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. പ്രകൃതിസ്നേഹികള്‍ക്ക് ഇഷ്ടമാവും എന്ന വിശ്വാസത്തോടെ...
സസ്നേഹം അപ്പു.
Camera: Nikon D50 (D-SLR)
Posted by അപ്പു ആദ്യാക്ഷരി at 5:34 PM 39 comments
എന്നെപ്പറ്റി
- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം

