Monday, March 5, 2007

ഒരു ഫോട്ടോ പോസ്റ്റ്‌ - ദുബായ്‌ ക്രീക്ക്‌ പാര്‍ക്ക്‌

ദുബായ്‌ നിവാസികളല്ലാത്ത പ്രിയ ബൂലോകരേ,
ദുബായ്‌ നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളും, ട്രാഫിക്‌ കുരുക്കുകള്‍ സാധാരണമായ റോഡുകളും, വന്‍ ഷോപ്പിംഗ്‌ മോളുകളുമെല്ലാം ടി.വി.യില്‍ നിങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ കണ്ടുകാണുമല്ലോ? ഇതിനിടയിലും നഗരത്തിന്റെ തിരക്കുകളില്‍നിന്നും, ജോലിയുടെ ടെന്‍ഷനില്‍നിന്നും ഒന്നുമാറിനിന്ന് പ്രകൃതിയുടെ മനോഹാരിതയില്‍ നഗരവാസികള്‍ക്ക്‌ അല്‍പസമയം ചിലവഴിക്കാന്‍ വേണ്ടി ദുബായ്‌ മുനിസിപ്പാലിറ്റി കുറേ നല്ല പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. മംസാര്‍പാര്‍ക്ക്‌, സബീല്‍ പാര്‍ക്ക്‌, മുഷ്രീഫ്‌ പാര്‍ക്‌, ക്രീക്ക്‌ പാര്‍ക്ക്‌ എന്നിവ അതില്‍ ചിലതുമാത്രം. പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതില്‍മാത്രമല്ല അവ ഭംഗിയായി പരിപാലിച്ചുപോരുന്നതിലും മുനിസിപ്പാലിറ്റി കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്‌.

ദുബായ്‌ ക്രീക്ക്‌ പാര്‍ക്കില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ദുബായ്‌ നഗരത്തിനു നടുവിലൂടെ കടന്നുപോകുന്ന ക്രീക്കിന്റെ ഒരുവശത്തായി സ്‌ഥിതിചെയ്യുന്നതിനാലാണ്‌ ക്രീക്ക്‌ പാര്‍ക്ക്‌ എന്ന പേരുവന്നത്‌. ക്രീക്കിനു മുകളില്‍ക്കൂടി കടന്നുപോകുന്ന ഗര്‍ഹൂദ്‌ പാലത്തിനും, മക്തൂംപാലത്തിനുമിടയില്‍ ഏകദേശം മൂന്നുകിലോമീറ്ററോളം നീളത്തില്‍ നയനമനോഹരമായ ഈ പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നു. പച്ചവിരിച്ച പുല്‍ത്തകിടികളും, നീലജലാശയത്തിന്റെ സ്വഛതയും, തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളും, വര്‍ണ്ണലോകം വിടര്‍ത്തുന്ന പൂക്കളും, ഇവയ്ക്കിടയില്‍ പാറിപ്പറക്കുന്ന പക്ഷികളും തുമ്പികളും മനസ്സിന്‌ കുളിര്‍മ്മയേകുന്ന കാഴ്ചകളാണെന്നതില്‍ സംശയമില്ല. ഈ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരുനിമിഷത്തേക്കെങ്കിലും "നാം ഒരു മരുഭൂമിയിലാണല്ലോ നില്‍ക്കുന്നത്‌" എന്നത്‌ മറന്നുപോകും, അത്രയ്ക്കുണ്ട്‌ അവിടുത്തെ പ്രകൃതിഭംഗി.

"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്ത-
വിടെല്ലാം 'നല്ല ഫ്രെയ്മുകള്‍' മാത്രം".
അതുകൊണ്ട്‌ അടിക്കുറിപ്പുകള്‍ എഴുതി "കുളമാക്കുന്നില്ല".





സ്വിറ്റ്‌സര്‍ലന്റല്ല...ഇത്‌ മരുഭൂമിയിലെ വര്‍ണ്ണവസന്തം

വിശ്രമത്തിനും, ഭഷണത്തിനുമായി തയ്യാറാക്കിയിരിക്കുന്ന കൊച്ചുകുടിലുകള്‍
ദുബായ്‌ ക്രീക്ക്‌ :-
പാര്‍ക്കിലെ കേബിള്‍കാറില്‍ നിന്നൊരു ദൃശ്യം.
അക്കരെ കാണുന്നത്‌ ദുബായ്‌ ദേര സിറ്റി
ക്രീക്കിന്റെ ഭംഗി ആസ്വദിച്ച്‌ കുളിര്‍കാറ്റേറ്റ്‌ ഒരു നടത്തം


ഇത്‌ കുട്ടികളുടെ സ്വര്‍ഗ്ഗം.... (ചിത്രത്തില്‍ ഉണ്ണിയും മനുവും - ഞങ്ങളുടെ 'കുട്ട്യോള്‍'..)

ബ്ലോഗിന്റെ പരിമിതിമൂലം പാര്‍ക്കിന്റെ എല്ലാ ഭാഗങ്ങളും ഇവിടെ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. പ്രകൃതിസ്നേഹികള്‍ക്ക്‌ ഇഷ്ടമാവും എന്ന വിശ്വാസത്തോടെ...
സസ്നേഹം അപ്പു.

Camera: Nikon D50 (D-SLR)

39 comments:

അപ്പു ആദ്യാക്ഷരി

പച്ചവിരിച്ച പുല്‍ത്തകിടികളും, നീലജലാശയത്തിന്റെ സ്വഛതയും, തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളും, വര്‍ണ്ണലോകം വിടര്‍ത്തുന്ന പൂക്കളും, ഇവയ്ക്കിടയില്‍ പാറിപ്പറക്കുന്ന പക്ഷികളും തുമ്പികളും മനസ്സിന്‌ കുളിര്‍മ്മയേകുന്ന കാഴ്ചകളാണെന്നതില്‍ സംശയമില്ല. ഈ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരുനിമിഷത്തേക്കെങ്കിലും "നാം ഒരു മരുഭൂമിയിലാണല്ലോ നില്‍ക്കുന്നത്‌" എന്നത്‌ മറന്നുപോകും.
ഒരു ഫോട്ടോ പോസ്റ്റ്‌ - ദുബായ്‌ ക്രീക്ക്‌ പാര്‍ക്ക്‌

Visala Manaskan

അപ്പു, സൂപ്പര്‍ പടങ്ങള്‍!
നല്ല വിവരണവും. ആശംസകള്‍. സ്വാഗതവും.

മുസ്തഫ|musthapha

വ്വൌ... അപ്പു കലക്കന്‍ പടങ്ങള്‍...

സൂപ്പറായിട്ടുണ്ട്...

നേരിട്ട് കണ്ടപ്പോഴൊന്നും ക്രീക്ക് പാര്‍ക്കിന് ഇത്രയ്ക്കും ഭംഗി തോന്നീട്ടില്ല :)

സൌന്ദര്യം ക്യാമറക്കണ്ണിലേക്കാവാഹിക്കാനും വേണം ല്ലേ ഒരു കഴിവ്...

വെരി വെരി നൈസ്

മറ്റൊരാള്‍ | GG

അപ്പൂട്ടാ... ഈ പോട്ടോകളൊക്കെ പിടിച്ച എഞ്ചിന്‍ ഏതാ?? ഏതായാലും പടങ്ങളൊക്കെ കിടിലന്‍ എന്ന് പറഞ്ഞാല്‍ പോരാ... കിക്കിടിലന്‍..
...ഠേ.. ദാ കിടക്കുന്നു... ഒരെണ്ണം... ഒാ!!! നോ..... സമ്മതിക്കത്തില്ല, ഓണ്‍ലൈനികള്‍ രണ്ടെണ്ണം കേറി 'ഒടച്ചു' കളഞ്ഞു. മേരാ ദിന്‍ കബ്‌ ആയേഗാ???

സുല്‍ |Sul

അപ്പു കിടിലന്‍ പടങ്ങള്‍. വിവരണവും നല്ലത്. കൂടുതല്‍ പ്രതീക്ഷികട്ടെ.

-സുല്‍

...പാപ്പരാസി...

അപ്പൂ...എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്‌.ഈ മരുഭൂമിയിലുമുണ്ട്‌ തണല്‍ തരുന്ന ഒത്തിരി കാര്യങ്ങള്‍ അത്‌ അപ്പുവിനെപോലെ കാണാന്‍ ശ്രമിക്കണം.ഞാനും കാണാതെ പോകുന്നവരുടെ കൂട്ടത്തിലാണ്‌.ഇനിയും ഇത്‌ പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.പിന്നെ..ഏതാ ക്യാമറ ?

mumsy-മുംസി

നല്ല പടങ്ങള്‍ ...ഭംഗിയുള്ള ദുബായ്..
ഞാന്‍ ഹമരിയ പാര്‍ക്കില്‍ മാത്രമേ പോയിട്ടുള്ളൂ..

Manoj | മനോജ്‌

വളരെ നന്നായിരിക്കുന്നു. പടങ്ങളും വിവരണങ്ങളും. :)

വേണു venu

ദുബായ്യും സുന്ദരമാണെന്നു് ഞാനെന്‍റെ കേരളത്തില്‍ ഇരുന്നൊന്നു ചിന്തിക്കട്ടെ.
നല്ല ചിത്രങ്ങള്‍‍.

അപ്പു ആദ്യാക്ഷരി

വിശാലേട്ടാ...തേങ്ങയടിച്ചതിന്‌ നന്ദി, ഇതുവഴി വന്നതിനും.

അഗ്രൂ..താങ്ക്യൂ, താങ്ക്യൂ....സപ്തവര്‍ണ്ണം ചേട്ടന്റെ ടിപ്സ്കും, ഇന്റര്‍നെറ്റില്‍ ലഭ്യമായ മറ്റു ഫോട്ടൊഗ്രാഫി ടിപ്സും വായിച്ചാല്‍ അഗ്രൂനും ഇതൊക്കെ ചെയാവുന്നതേയുള്ളു...

മറ്റൊരാളേ.... :-)
മേന്‍നേ.. നന്ദി
സുല്ലണ്ണാ..തീര്‍ച്ചയായു പ്രതീക്ഷിക്കാം, ആസ്വദിക്കാനാളുണ്ടെങ്കില്‍!!

ജാലകം .. നന്ദി. കാമറ ഏതാണെന്ന് പോസ്റ്റിന്റെ ഏറ്റവും താഴെ എഴുതിയിരുന്നല്ലോ? നിക്കോണ്‍ D50

മുംസി.... നന്ദി.
സ്വപ്നാടകാ... നന്ദി.
വേണൂ... :-)

പാര്‍ക്കില്‍ വന്ന് കണ്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും, ഇടാത്തവര്‍ക്കും, എല്ലാവര്‍ക്കും നന്ദി.

ആഷ | Asha

അപ്പു,
ഫോട്ടോസ് ഒന്നിനൊന്ന് മെച്ചം. :)
ഞാനും ടിപ്സ് ഒക്കെ വായിക്കുന്നുണ്ട് പക്ഷേ ഫോട്ടോയെടുക്കുമ്പോള്‍ ശങ്കര്‍ജി ഫിര്‍ബി നാരിയല്‍‌പേടുമേ ഹാ ഹും ഹോ ആയി പോകുന്നു. :(

അപ്പു ആദ്യാക്ഷരി

ആഷാജീ, “ശങ്കര്‍ജി ഫിര്‍ബി നാരിയല്‍‌പേടുമേ ഹാ ഹും ഹോ ആയി പോകുന്നു“ ഈ കമന്റ് എനിക്ക് നന്നായി പുടിച്ചു. നന്ദി.

krish | കൃഷ്

ദുബായ് നഗരത്തിന് നടുക്കുള്ള ഈ പച്ചപ്പ് കാണാന്‍ മനോഹരം. കണ്ണിനു നല്ല കുളിര്‍മ്മ തരുന്ന ചിത്രങ്ങള്‍.

സുഹാസ്സ് കേച്ചേരി

നന്നായി എന്നു പറഞ്ഞാല്‍ പോര... കിടിലായി മച്ചൂ‍, കിടിലന്‍ എന്നു വെച്ചാല്‍ ഒരു ഒന്നൊന്നര ഗുമ്മുള്ള കിടിലന്‍....

കൂടുതല്‍ പടങ്ങള്‍ ഇടണം

ലിഡിയ

ദുബായ് നഗരത്തിന്റെ ഒരു വ്യത്യസ്ഥ മുഖം എന്ന് ആമുഖമായി പറഞ്ഞത് അക്ഷരം പ്രതി ശരി വയ്ക്കുന്ന പടങ്ങള്‍.

വളരെ മനോഹരമായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

-പാര്‍വതി.

അങ്കിള്‍.

അപ്പൂ,
എല്ലാ ഫോട്ടോകളും കണ്ടു. എല്ലാത്തിനും ഒരു പ്രൊഫഷണല്‍ ടച്ച്‌. കാമറ നല്ലതായാല്‍ മാത്രം പോര്‍ല്ലോ.

അപ്പു ആദ്യാക്ഷരി

ക്രിഷ്, സുഹാസ്, പാര്‍വ്വതി, അങ്കിള്‍.... :-) നന്ദി, ക്രീക്ക് പാര്‍ക്കിലെത്തിയതിന്.

അപ്പു ആദ്യാക്ഷരി

ലോക വനിതാദിനത്തില്‍, നമ്മുടെ എല്ലാ (ഒറിജിനല്‍) സ്ത്രീ ബ്ലോഗിണികള്‍ക്കും അപ്പൂന്റെയും ബൂലോകത്തിന്റെയും ആശംസകള്‍. "ഇനിയും അനേകം വനിതാദിനങ്ങളില്‍ നിങ്ങള്‍ ബ്ലോഗ്‌കുമാരികളായി വാഴട്ടെ"

ബയാന്‍

അപ്പു നല്ല ചിത്രങ്ങള്‍; കുഞ്ഞുങ്ങളെ എല്ലാചിത്രത്തിന്റെ കൂടെയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ചിത്രങ്ങള്‍ക്കു കൂടുതല്‍ ജീവന്‍ വെച്ചേനെ

ദേവന്‍

അസ്സല്‍ ചിത്രങ്ങള്‍ അപ്പൂ.
ഈ പാര്‍ക്കിനു ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണു മനസ്സിലായത്‌.

Siju | സിജു

nice pics

ശിശു

ഹൌ.. സൂപ്പര്‍ അപ്പൂട്ടാ..
മരുഭൂമിയില്‍ നിന്നുള്ളകാഴ്ചകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.
ഫോട്ടോകള്‍ ഒന്നിനൊന്നിനു മെച്ചം. പക്ഷെ വലുതായിട്ട്‌ save ചെയ്യാന്‍ പറ്റുന്നില്ല, ഇല്ലെങ്കില്‍ desktop wallpaper ആക്കാമായിരുന്നു.എങ്കിലും ഞാന്‍ save ചെയ്തിട്ടുണ്ട്‌.

ദിവാസ്വപ്നം

really nice pix

:)

Mahesh Cheruthana/മഹി

മണലാരണ്യത്തിന്റെ പചപ്പിനപ്പുറം അനുഗ്രഹീതനായ ഈ ഫോട്ടോഗ്രാഫറുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നല്ല വിവരണവും!ആശംസകള്‍.ഇനിയും പ്രതീഷിക്കട്ടെ!

സ്വാര്‍ത്ഥന്‍

അപ്പൂ, ഇവിടെ ഖത്തറിലും ഉണ്ട് ചില നല്ല പാര്‍ക്കുകള്‍.
പക്ഷേ, അകത്തോട്ട് കേറണമെങ്കില്‍ കൂടെ വല്ലവളുമാരെയും കൂട്ടണം,
എന്നിട്ടത് നാലാള് പറഞ്ഞ് നാട്ടില്‍ അറിയണം!

വേണ്ടപ്പാ, ഞാനീ നല്ല ഫോട്ടോയൊക്കെ കണ്ട് തൃപ്തിപ്പെട്ടോളാം!!

മഴത്തുള്ളി

അപ്പൂ, ഞാന്‍ ഈ ഫോട്ടോകള്‍ കണ്ട് കണ്ണുമിഴിച്ചിരുന്നു പോയി. നിക്കോണ്‍ ഡിജിറ്റല്‍ ക്യാമറകളില്‍ താഴെ പറയുന്ന ഏതാണ് നല്ല ക്യാമറ :)

Nikon D2Xs, Nikon D2Hs, Nikon D200,
Nikon D80, Nikon D70s, Nikon D50, Nikon D40X (പുതിയത്), Nikon D40

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍‍ ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ മോഹം. Nikon D40X-ന് എന്തു വിലയാകുമെന്ന് അറിയാമോ?

കുട്ടിച്ചാത്തന്‍

ചാത്തനേറ് : പാര്‍ക്കൊക്കെ കൊള്ളാം, പക്ഷേ പാര്‍ക്കിലെന്താ വേറാരുമില്ലാത്തത്!!!!
വല്ല ചാത്തന്മാരുടേം ശല്യമുണ്ടോ???

sreeni sreedharan

Nikon D40 കൊച്ചീല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ ഇരുപത്തി ഏഴായിരം രൂപയ്ക്ക് കിട്ടും

അപ്പു ആദ്യാക്ഷരി

മഴത്തുള്ളീ, "ഏത്‌ ക്യാമറയാണ്‌ നല്ലത്‌" എന്ന ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുമ്പ്‌, നിങ്ങളുടെ ബജറ്റ്‌, ഉപയോഗം (professional use, enthusiast), തുടങ്ങിയവയൊക്കെ പരിഗണിക്കണം. ഒരുകാര്യം മാത്രം പറയാം - SLR ക്യാമറകള്‍ക്ക്‌ കൂടുതല്‍ flexibility and creative photographs തരാന്‍ പറ്റും. നമ്മുടെ കൈപ്പള്ളി, സപ്തവര്‍ണ്ണം ചേട്ടന്‍ തുടങ്ങിയവര്‍ ഇതില്‍ അഭിപ്രായം പറയാന്‍ കൂടുതല്‍ പ്രാപ്തിയുള്ളവരാണ്‌.

ശിശൂ.. നന്ദി. ഫോട്ടോയുടെ സൈസ്‌ ഇനിയും കൂട്ടിയാന്‍ dail-up connection ഉള്ളവര്‍ക്ക്‌ ഈ ബ്ലോഗ്‌ തുറക്കാന്‍ ബുദ്‌ധിമുട്ടാവും. ഈ സൈസ്‌ തന്നെ വലുതായിപ്പൊയെന്നു തോന്നുന്നു

ബയാന്‍... നന്ദി.
ദേവരാഗം മാഷ്‌... നന്ദി.
സിജൂ....thank you
ദിവാ.....thank you
മഹേഷ്‌....നന്ദി.
സ്വര്‍ത്ഥാ... ഇതൊരു പുതിയ അറിവാണല്ലോ?
ചാത്താ...അന്ന് കേരളത്തില്‍ ഹര്‍ത്താലായിരുന്നു.. അതാ പാര്‍ക്കില്‍ ആളില്ലാഞ്ഞത്‌... :-)

അപ്പു ആദ്യാക്ഷരി

ബ്ലോഗില്‍ ഫോട്ടോപോസ്റ്റു ചെയ്യുന്നതിനെപ്പറ്റി ഒരു സംശയം. ഫോട്ടോ upload ചെയ്യുന്ന വിന്‍ഡൊയില്‍ ഒരു ഓപ്ഷനുണ്ടല്ലാ, small, medium, large എന്ന്. എന്താണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌? നമ്മള്‍ upload ചെയൂന്ന file size എത്രയായാലും ബ്ലോഗര്‍ അതിനെ automatic resize ചെയ്തുകൊള്ളുമോ? 150 kbയ്ക്ക്‌ മുകളിലുള്ള പല ചിത്രങ്ങള്‍ ഒരേ പേജിലുണ്ടെങ്കില്‍ dialup പോലെ സ്പീഡ്‌ കുറഞ്ഞ connection ഉള്ളവര്‍ക്ക്‌ ഈ പേജ്‌ തുറക്കാന്‍ ബുദ്‌ധിമുട്ടാവില്ലേ? ഉദാഹരണത്തിന്‌, ഈ ബ്ലോഗ്‌ പേജ്‌ dialup connection ഉള്ളവര്‍ക്ക്‌ എളുപ്പത്തില്‍ തുറക്കാന്‍ പറ്റുന്നുണ്ടോ? ഒരു ബ്ലോഗ്‌ പേജില്‍ എത്ര സൈസ്‌ ഫോട്ടോകള്‍ ആവാം? ഇതിനെപ്പറ്റി അറിവുള്ളവര്‍ പറഞ്ഞുതന്നാല്‍ ഉപകാരമായി.

സ്വാര്‍ത്ഥന്‍

അപ്പൂ,
ഇവിടത്തെ കൊള്ളാവുന്ന പാര്‍ക്കുകളിലേക്കെല്ലാം പ്രവേശനം ഫാമിലിക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

upload വിന്‍ഡോയില്‍ large സിലെക്റ്റ് ചെയ്താല്‍ പോസ്റ്റില്‍ ചിത്രം ഏകദേശം 400 x 300 പിക്സല്‍ വലുപ്പത്തില്‍ കാണാം. ഫയല്‍ വലുപ്പവും അതനുസരിച്ച് കുറയും.

ഉദാ: താങ്കളുടെ പോസ്റ്റിലെ രണ്ടാമത്തെ ചിത്രം, Dsc_004, പോസ്റ്റില്‍ നിന്ന് നേരിട്ട് സേവ് ചെയ്താല്‍ 400 x 276, 25.8kb എന്ന വലുപ്പത്തില്‍ കിട്ടുന്നു. ആ ചിത്രം തന്നെ മറ്റൊരു വിന്‍ഡോയില്‍ തുറന്ന് സേവ് ചെയ്തപ്പോള്‍ കിട്ടിയത് 900 x 621, 123kb വലുപ്പമാണ്, ഫയല്‍ നാമത്തില്‍ മാറ്റമില്ലാതെ! ബ്ലോഗര്‍ സ്വയം ഈ അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യുന്നു എന്നു വേണം അനുമാനിക്കാന്‍.

512kb വേഗതയുള്ള ADSL കണക്ഷനില്‍ വരെ ചിലപ്പോള്‍ എല്ലാ ചിത്രങ്ങളും ഒന്നിച്ച് തെളിയാറില്ല. അപ്പോള്‍ ഡയലപ്പരുടെ കാര്യം...!

അറിവുള്ളവരുടെ കമന്റുകള്‍ക്കായി കാത്തിരിക്കുന്നു...

മഴത്തുള്ളി

അപ്പു,

എനിക്ക് ക്യാമറ സ്വന്തം ആവശ്യത്തിനു വേണ്ടിയാണ്. പ്രൊഫഷണല്‍ ആവശ്യത്തിനല്ല.

പച്ചാളത്തിന്റെ കമന്റില്‍ നിന്നും കൊച്ചിയിലെ വില മനസ്സിലായി. പക്ഷെ ഇതിനു ദുബായില്‍ വിലകുറവാണല്ലോ.

മിടുക്കന്‍

ദുബായി ഇപ്പൊ മരുഭൂമിയല്ലേ..?
ഈ അപ്പു നാട്ടില്‍ വന്ന് ‘ഫാരത പ്പൊഴേ’ടെ ഒരു പടം എടുത്താല്‍, അത് മരുഭൂമി ആണെന്ന് തൊന്നും..

ഇപ്പൊ എന്താ സത്യം എന്നൊന്നും അറിയില്ല..

അപ്പു ആദ്യാക്ഷരി

മഴത്തുള്ളീ, entry level DSLR camera യാണ്‌ തങ്കള്‍ വാങ്ങാനുദ്ദേശിക്കുന്നതെന്ന് തോന്നുന്നു. Nikon D40X ന്‌ ദുബായില്‍ 2500 ദിര്‍ഹം വിലയുണ്ട്‌. അത്‌ പച്ചാളം പറഞ്ഞ കൊച്ചിയിലെ വിലയോടൊപ്പമുണ്ടല്ലോ? ക്യാമറ വാങ്ങുന്നതിനു മുമ്പ്‌ ഇന്റര്‍നെറ്റില്‍ ലഭ്യമായ reviews വായിക്കുന്നത്‌ നന്നായിരിക്കും. www.dpreview.com/reviews ല്‍ പോയി വിശദമായി വായിച്ചു നോക്കുക. entry level camera യാണ്‌ നോക്കുന്നത്‌ എന്നതിനാല്‍, Canon EOS 350D, Canon EOS 400D, Nikon D50, Olympus E330, Olympus E350 എന്നിവകൂടി പരിഗണിക്കുക. താങ്കളുടെ ബജറ്റിനുള്ളില്‍ നില്‍ക്കുന്നവയാണിതെല്ലാം.

മഴത്തുള്ളി

അപ്പൂ,

വിശദമായി ലിങ്ക് ഉള്‍പ്പെടെ എഴുതിയതിനു നന്ദി.

റിവ്യൂസ് നോക്കട്ടെ.

അഭിലാഷങ്ങള്‍

അപ്പൂ...

നല്ല ഇമേജസ്... uaemeet.blogspot ല്‍ ലിങ്ക് കണ്ട് വന്നതാണ്. ഈ പോസ്റ്റ് ഞാന്‍ മിസ്സാക്കിയിരുന്നു.

ഈയിടെ ഇവിടെ ഒരു സംഘടനയുടെ ഓപ്പണ്‍ മീറ്റില്‍ പങ്കെടുത്തിരുന്നു ഞാന്‍. മീറ്റിനൊക്കെ പറ്റിയ സ്ഥലം തന്നെയാണ്. അവിടെ കുട്ടികള്‍ക്ക് കളിക്കാനുള്ള സാമഗ്രികള്‍ ഒക്കെ ഉള്ള ഒരു പുതിയ ഏറിയ ഉണ്ട് ഇപ്പോ..

പിന്നെ തണല്‍ തരുന്ന വലിയ മരങ്ങളും കണ്ടു.

ചിത്രങ്ങള്‍ വളരെ നന്നായി അപ്പൂ..
:-)

കാര്‍വര്‍ണം

യ്യോ. ദുബായില്‍ ഇത്രയും പച്ചപ്പൊക്കെ ഉണ്ടോ..

ഇങ്ങനെ ഒരു പോസ്റ്റിട്ട് ഇതൊക്കെ കാണിച്ചു തന്നതിനു നന്ദീട്ടോ

Shaf

അപ്പു കലക്കന്‍ പടങ്ങള്‍...

sHihab mOgraL

അപ്പൂ, എത്ര സുന്ദരം ഈ കാഴ്ച്ച ! മരുഭൂവിലും ഈ വസന്തമൊരുക്കാന്‍ മനസു കാണിക്കുന്ന, പരിശ്രമിക്കുന്ന ഭരണ വര്‍ഗ്ഗത്തെ സമ്മതിക്കാതെ വയ്യ.. ഈ സൗന്ദര്യം ഇത്ര അടുത്തായിട്ടും ഇതു വരെ പോകാന്‍ പറ്റിയില്ലല്ലോ.. ഇനി വൈകിക്കില്ല..........
മനസു നിറഞ്ഞ അഭിനന്ദനങ്ങള്‍...
- ശിഹാബ് മൊഗ്രാല്‍

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP