Wednesday, February 14, 2007

ഗോകുല്‍ജിയുടെ വാലെന്റൈന്‍സ്‌ ചിന്തകള്‍

മാളൂ നീ ഓര്‍ക്കുന്നുണ്ടോ....
പാടവരമ്പത്തും, അമ്പലമുറ്റത്തും
നോക്കിലൂടെയും വാക്കിലൂടെയും
ചിലപ്പോളൊരു പുഞ്ചിരിയിലൂടെയും
മറ്റാരുമറിയാതെ നാം കൈമാറിയ
പ്രണയ വര്‍ണ്ണങ്ങളോടൊക്കുമോ
ശബ്ദ-ദൃശ്യ കോമരങ്ങള്‍ വാഴ്ത്തിപ്പാടുന്ന
ഈ കമനീയ ദിനം?'
വാലെന്റൈന്‍സ്‌ ഡേ?

സുഗന്ധം പരത്തും പനിനീര്‍ പൂവിനെ
'പ്ലാസ്റ്റിക്‌ റാപ്പി'ലേറ്റാനും
ഹൃദയത്തിന്‍ സ്പന്ദനം അച്ചടി ഭാഷയില്‍ പറയാനും
പ്രണയമെന്തേ ഒരു വില്‍പ്പനച്ചരക്കോ?

5 comments:

അപ്പു ആദ്യാക്ഷരി

മാളൂ നീ ഓര്‍ക്കുന്നുണ്ടോ....
പാടവരമ്പത്തും, അമ്പലമുറ്റത്തും
നോക്കിലൂടെയും വാക്കിലൂടെയും
ചിലപ്പോളൊരു പുഞ്ചിരിയിലൂടെയും
മറ്റാരുമറിയാതെ നാം കൈമാറിയ
പ്രണയ വര്‍ണ്ണങ്ങളോടൊക്കുമോ
ശബ്ദ-ദൃശ്യ കോമരങ്ങള്‍ വാഴ്ത്തിപ്പാടുന്ന
ഈ കമനീയ ദിനം?
'വാലെന്റൈന്‍സ്‌ ഡേ'

തമനു

കവിത .. അപ്പൂന്റെയോ .. ഗോകുലിന്റെയോ ..?

എന്തായാലും നല്ല കവിത...

അപ്പു ആദ്യാക്ഷരി

combined ചിന്തകളാണ്‌ തമനുചേട്ടാ... വീണ്ടും ഇതിലേ വന്നതില്‍ സന്തോഷം.

Rasheed Chalil

നല്ല കവിത... ആരുടേതായാലും.

സ്വാഗതം സുഹൃത്തേ (ഇത്തിരി വൈകിയെങ്കിലും)

തറവാടി

അപ്പോ ദുബായിക്കാരനാല്ലേ ,

ചിലര്‍ ദുഫായിഎന്നും പറായുംട്ടോ

ഉം! :)

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP