Tuesday, February 20, 2007

അഗ്നിയെ സംരക്ഷിക്കാനിറങ്ങിയ ഈയാം‌പാറ്റകള്‍

ഹൈന്ദവ പേരുകളുള്ള
ഈയാംപാറ്റകളും
ക്രൈസ്തവ പേരുകളുള്ള
ഈയാംപാറ്റകളും
ഇസ്ലാമിക പേരുള്ള
ഈയാംപാറ്റകളും
ഭൂമിയില്‍ പോരിനിറങ്ങി....

അവരവരുടെ സങ്കല്‍പ്പത്തിലുള്ള
ഈശ്വരനു വേണ്ടിയെന്ന വ്യാജേന
അവര്‍ പരസ്പരം വെട്ടി മരിച്ചു.

ഇരിക്കാനിടം നഷ്ടപ്പെട്ട
ശാന്തിയും സമാധാനവുംകൂടി
ഈശ്വരനോട്‌ സങ്കടം ബോധിപ്പിച്ചു
ഈശ്വരന്‍ പുഞ്ചിരിച്ചു..
എന്നിട്ട്‌ ആത്മഗതമെന്നോണം പറഞ്ഞു

"അഗ്നിയെ സംരക്ഷിക്കുവാന്‍ ഈയാംപാറ്റകളോ!
ഇവറ്റകളെ സൃഷ്ടിച്ച്‌
അല്‍പം ബുദ്‌ധിയും നല്‍കി
മനുഷ്യരെന്നു പേരുമിട്ടതില്‍ഞാന്‍ ദുഃഖിക്കുന്നു"

12 comments:

അപ്പു

"അഗ്നിയെ സംരക്ഷിക്കുവാന്‍
ഈയാംപാറ്റകളോ!
ഇവറ്റകളെ സൃഷ്ടിച്ച്‌
അല്‍പം ബുദ്‌ധിയും നല്‍കി
മനുഷ്യരെന്നു പേരുമിട്ടതില്‍
ഞാന്‍ ദുഃഖിക്കുന്നു"

Peelikkutty!!!!!

പാവല്ലേ അപ്പൂ..നമ്മള്‍ മനുഷ്യര് :-)


ഓ.ടൊ:നല്ല ചിന്ത.

സുല്‍ | Sul

അപ്പു
നല്ല പോസ്റ്റ്.

-സുല്‍

അപ്പു

പീലിച്ചേച്ച്യേ... എല്ലാ മനുഷ്യരേയുംകൂട്ടി പറഞ്ഞതല്ല. മതം അവന്റെപേരില്‍മാത്രം ഒതുക്കിനിര്‍ത്തിയിരിക്കുന്നവരെപ്പറ്റിയാണ്‌ ഞാന്‍ പറഞ്ഞത്‌. മതം ജീവിതത്തില്‍ പകര്‍ത്തിയവര്‍ പടയ്ക്കുപുറപ്പെടില്ലല്ലോ?

എന്താണീ ഓ.ടോ? ഒന്നുപറഞ്ഞു തരൂ പ്ലീസ്‌.

ഇത്തിരിവെട്ടം©

അപ്പുവേ നല്ല ചിന്ത.

Peelikkutty!!!!!

ഹലോ അപ്പൂസ്..ഞാന്‍‌ ചേച്ചിയൊന്ന്വല്ല..അനിയത്തിയാ:)

അതായത്,“പാവല്ലേ അപ്പൂ..നമ്മള്‍ മനുഷ്യര് ..“അത് തമാശ!..ചുമ്മാ ഒരു രസത്തിന്..പിന്നെ നല്ല ചിന്ത ന്നെഴുതിയത് ഓണ്‍‌ടൊപ്പിക്കി(പോസ്റ്റ്)നെക്കുറിച്ച്..
ഓ.ടൊ..ഓഫ്ടോപ്പിക്..ആദ്യം തമാശ(?)യെഴുതിയോണ്ട് നല്ല ചിന്തയെ ഓട്ടൊയിലിരുത്തിയെന്നു മാത്രം!..
(ഞാനെഴുതി കൂടുതല്‍‌ കണ്‍‌ഫ്യൂ ആക്കിയൊ:))qw_er_ty(for pinmozhi blocking)

ബയാന്‍

ഈയാമ്പാറ്റകളേ, നിങ്ങളുടെ ദൈവം എത്ര ക്രൂരം ; ഇരുട്ടിലേക്കു മടങ്ങുക ; അഗ്നിയും, സൂര്യനും, നക്ഷത്രങ്ങളും എല്ലാം അസ്തമിക്കുന്ന തികഞ്ഞ അന്ധകാരം നിങ്ങളുടേതു മാത്രമായിരിക്കും.

അപ്പു

സുല്ലണ്ണാ, എനിക്ക്‌ താങ്കളുടെ ബ്ലോഗ്‌ പേജ്‌ തുറക്കാന്‍ പറ്റുന്നില്ല. എന്താണ്‌ കാര്യം?

കരീം മാഷ്‌

അവസാനത്തെ വരിയുടെ തൊട്ടു മുന്നിലെ വരി
ഇതിന്റെ എല്ലാ രസങ്ങളും കെടുത്തിക്കളഞ്ഞു.
ഞാന്‍ ഓടണോ അതോ നിക്കണോ?
നീ തല്ലുന്നേ തല്ലൂന്നേ!
അതു കഴിഞ്ഞിട്ടെനിക്കു ഓഫീസിപ്പോണ്ടതാ..!

അപ്പു

പീലീ,സുല്‍,ഇത്തിരീ,ബയാന്‍, കരീംമാഷ്‌.... നന്ദി.

കരീം മാഷ്‌

അപ്പു ഇന്നു കൈപ്പള്ളിയുടെ ഒരു ബ്ലോഗില്‍ വെച്ചാണു ഞാന്‍ ഈ പോസ്റ്റില്‍ ഇട്ട ഒരു കമന്റു മനസ്സിലായില്ല എന്നറിഞ്ഞത്,
ആ വിവരം ഈ പോസ്റ്റില്‍ നേരിട്ടു ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ വിശദമാക്കുമായിരുന്നല്ലേ?

ഇനിയെങ്കിലും വിശദമാക്കാം. ഈ കമന്റ്റു നിനക്കു കിട്ടുമോ ആവോ?
എന്നാലും


"അഗ്നിയെ സംരക്ഷിക്കുവാന്‍ ഈയാംപാറ്റകളോ!
ഇവറ്റകളെ സൃഷ്ടിച്ച്‌
അല്‍പം ബുദ്‌ധിയും നല്‍കി
മനുഷ്യരെന്നു പേരുമിട്ടതില്‍ഞാന്‍ ദുഃഖിക്കുന്നു"

ഇവിടെ “അല്‍പ്പം” എന്ന പദമാണു കവിതയുടെ മൊത്തം രസം കളഞ്ഞത്. അല്‍പ്പം ബുദ്ധി നല്‍കി എന്ന പ്രയോഗം കൊണ്ടു ദൈവം ബുദ്ധികുറച്ചു നല്‍കിയെന്നാണു വിവക്ഷ. അതിനാല്‍ ഈ അതിക്രമത്തിന്റെയെല്ലാം ബാധ്യത ദൈവത്തിലേക്കു തിരിച്ചു പോകുന്നു.
എന്നാല്‍ മനുഷ്യന്റെ അതി ബുദ്ധി കാരണമാണു ഈ അതിക്രമങ്ങള്‍.
എനിക്കു തോന്നിയതാണ്.
വായിച്ചപ്പോള്‍ പെട്ടെന്നു മനസ്സിലതാണു തോന്നിയത്. അതാണങ്ങനെ ഒരു കമന്റിട്ടത്
(അതു ഫീല്‍ ചെയ്തങ്കില്‍ ക്ഷമ. അതു മനസ്സിലിട്ടാണോ എന്നെ പണ്ടാറത്തിലുമായി കൂട്ടികെട്ടിയത്?)
കഷ്ടം!

അപ്പു

എന്റെ കരീം മാഷേ,
എന്തു ഫീല്‍ !!!
എനിക്കെങ്ങാണ്ടു കവിതയെഴുതാനറീയാമോ !! ബ്ലോഗിലെ ഓരോ ട്രെന്റനുസരിച്ച് ആളുകള്‍ എഴുതുന്നതുകണ്ട് ബ്ലോഗില്‍ വന്നകാലത്ത് ഞാനും അന്ന് ഏതാണ്ടെഴുതിയതാണിത്.
അല്ലാതെ അത് കവിതയാണെന്ന് എനിക്ക് അഭിപ്രായമില്ല.. അതോടെ ‘കവിത’ എഴുത്തും ഞന്‍ നിര്‍ത്തി. അറിയാവുന്ന പണി ചെയ്താല്‍ പോരേ..

യാതൊരു ഫീലും എനിക്കില്ല. :)

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP