Sunday, May 6, 2007

Dry Ice - കെമിസ്ട്രിലാബില്‍ നിന്നൊരു ഫോട്ടോ പോസ്റ്റ്


ഇത്‌ ഡ്രൈ ഐസ്‌ (dry ice) അല്ലെങ്കില്‍, ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈാക്സൈഡ്‌ വാതകം. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില. (ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ് പൂജ്യം ഡിഗ്രി സെല്‍‌ഷ്യസിലാണുള്ളത്)


അന്തരീഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍ പറയുമ്പോള്‍ ഏകദേശം 2.996 x 10^12 (2996 എന്നെഴുതി 9 പൂജ്യങ്ങള്‍) ടണ്‍ വരും ഇത്‌! അന്തരീക്ഷതാപനില ജീവജാലങ്ങള്‍ക്ക്‌ അനുകൂലമായ രീതിയില്‍ നിന്‍ലനിര്‍ത്തുന്ന ഗ്രീന്‍ഹൗസ്‌ എഫക്റ്റില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ പ്രധാനമായ ഒരു പങ്കുണ്ട്‌. അന്തരീക്ഷത്തില്‍ ഇതിന്റെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌ ഗ്ലോബല്‍ വാമിംഗ്‌ ന്‌ ഒരു കാരണമാണ്‌.

ജീവനുള്ള ജന്തുക്കളില്‍ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവര്‍ത്തനത്തില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ രക്തത്തിലേക്ക്‌ പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ചെടികളില്‍ നടക്കുന്ന ഫോട്ടോസിന്തസിസ്‌ എന്ന ആഹാരനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജന്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയില്‍ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയിരിക്കുന്നത്‌. അതിനാല്‍ത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വര്‍ദ്ധിക്കുകയും ചെയ്യും.

ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ "സബ്ലിമേഷന്‍" എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ "സബ്ലിമേഷന്‍" എന്നു പറയുന്നത്‌.എന്നാല്‍, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌. ആദ്യ ചിത്രത്തില്‍ ഡ്രൈ ഐസ് ഒരു ടിഷ്യുപേപ്പറില്‍ വച്ചിരിക്കുകയാണ്. പേപ്പര്‍ നനഞ്ഞിട്ടില്ലായെന്ന കാര്യം ശ്രദ്ധിക്കുക. അല്പസമയത്തിനു ശേഷം ഡ്രൈ ഐസ് മുഴുവനും വാതകരൂപത്തിലായി മാറിയിരിക്കുന്നു. പേപ്പര്‍ പഴയപടി ഉണങ്ങിത്തന്നെ. ഇപ്പോള്‍ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഇതിനെ “ഉണങ്ങിയ ഐസ്” എന്നു വിളിക്കുന്നതെന്ന്?

നാം ഉപയോഗിക്കുന്ന സോഡാ, കാര്‍ബണേറ്റഡ്‌ ബെവറേജസ്‌ (പെപ്സി, കോക്ക്‌ മുതലായവ) തുടങ്ങിയ പാനീയങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ലയിപ്പിച്ചിട്ടുണ്ട്‌. ജലത്തില്‍ ഈ വാതകം ലയിക്കുമ്പോള്‍ കാര്‍ബോണിക്‌ ആസിഡ്‌ ഉണ്ടാകുന്നു. ഈ ആസിഡാണ്‌ ഇത്തരം പാനീയങ്ങള്‍ കുടിക്കുമ്പോള്‍ നാവില്‍ ചെറിയ പുളിയായും, തരിപ്പ്പായും അനുഭവപ്പെടുന്നത്‌. അടച്ചുവച്ചിരിക്കുന്ന കാര്‍ബണേറ്റഡ്‌ ഡിങ്കിന്റെ കുപ്പി ഒന്നു കുലുക്കിയിട്ട്‌ തുറന്നാല്‍ ഈ വാതകം വളരെവേഗം ജലത്തില്‍നിന്നും പുറത്തേക്ക്‌ വമിക്കുന്നത്‌ കണ്ടിട്ടുണ്ടാവുമല്ലോ?

ഡ്രൈ ഐസ്‌ വെള്ളത്തിലിടുമ്പോള്‍, വളരെ വേഗത്തില്‍ വാതകമായി മാറുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ പുറത്തേക്ക്‌ വരുന്നതിന്റെ ചിത്രമാണിത്‌. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്, 25 ഡിഗ്രി സെല്‍‌ഷ്യസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 1.799 g/L, വായുവിന്റെ സാന്ദ്രത 1.18 g/L. ചിത്രത്തില്‍ കാണുന്ന വെളുത്ത വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല - വളരെ തണുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം വായുവിലെ നീരാവിയെ തണുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മഞ്ഞും (fog) സാന്ദ്രത കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്ന മിശ്രിതം, വായുവിനേക്കാള്‍ ഭാരം കൂടിയതാകയാല്‍ മുകളിലേക്കുയരാതെ, മേശമേല്‍ പരന്നൊഴുകുന്നതാണിത്.

ഡ്രൈ ഐസ് തണുത്തതാണെന്നു കരുതി കൈകൊണ്ട് തൊടാന്‍ വരട്ടെ. -80 ഡിഗ്രി സെല്‍‌ഷ്യസ് തണുപ്പ് കൈയ്യിലെ കോശങ്ങളെ കൊല്ലാന്‍ ശേഷിയുള്ളതാണ്. അപ്പോള്‍ “പൊള്ളല്‍ തന്നെ ഫലം!! തണുത്താലും പൊള്ളും എന്നു മനസ്സിലായില്ലേ!!

കത്തുന്ന തീയിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് വാ‍തകം കടത്തിവിട്ടാലോ? ചുറ്റുപാടില്‍നിന്ന് ഓക്സിജന്‍ കിട്ടാതെ കാര്‍ബണ്‍ ഡയോക്സൈഡ് തീകത്തുന്ന വസ്തുവിനെ പൊതിയുകയും, തീയണഞ്ഞു പോകുകയും ചെയ്യും. ഈ തത്വമാണ് ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ കഥകള്‍ ഇനിയുമേറെ പറയാനുണ്ട്‌. എന്നാല്‍ ബോറാക്കാതെ ഇവിടെ നിര്‍ത്താം വിവരങ്ങള്‍ക്ക് കടപ്പാട് wikipedia.

47 comments:

അപ്പു ആദ്യാക്ഷരി

ഇത്‌ ഡ്രൈ ഐസ്‌ (dry ice) അല്ലെങ്കില്‍, ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡ്‌ വാതകം. ഒരു ഫോട്ടോ പോസ്റ്റ്.

തറവാടി

:)

വേണു venu

തണുത്താലും പൊള്ളും!!
പുതിയ അറിവുകള്‍‍. ഇനിയും പോരട്ടെ അപ്പൂ.:)

മറ്റൊരാള്‍ | GG

എന്തെര്‌ അണ്ണേ ഈ തണുത്താലും പൊള്ളുന്ന ഭയങ്കരസാധനം! ഡ്രൈ അയിസാ. Thanx for this new piece of information.

ഏറനാടന്‍

ഐസൈസേയ്‌..ഉണക്കൈസേയ്‌.. :)

Pramod.KM

അപ്പു ചേട്ടാ..വിവരണങ്ങള്‍ക്കു നന്ദി.
മിനിഞ്ഞാന്ന് ചെയ്ത ഒരു റിയാക്ഷന്‍ കാരണം കയ്യിലുണ്ടായ ‘cold burn’ഇപ്പോഴും ഉണ്ട് എന്നെ വേദനിപ്പിക്കുന്നു;)

സുല്‍ |Sul

അപ്പു നല്ല പോസ്റ്റ്. വിജ്ഞാനപ്രദം.
-സുല്‍

Rasheed Chalil

അപ്പുവേ നന്നായി...

ബോറായിട്ടില്ല... ബോറായിട്ടില്ല... വരട്ടേ ഇത്തരം ഐറ്റംസ്

മുസ്തഫ|musthapha

പുതിയ അറിവു പകര്‍ന്നു തന്നു ഈ പോസ്റ്റ്. ഇനിയും എഴുതൂ ഇതുപോലുള്ളവ.


‘ഐസൈസേയ്‌..ഉണക്കൈസേയ്‌..‘
ഏറനാടാ... താങ്കളുടെ അടുത്ത കാലത്ത് കണ്ട കമന്‍റുകളില്‍ എനിക്കേറ്റവും രസിച്ചത് :)

കുതിരവട്ടന്‍ | kuthiravattan

ബാക്കിയുള്ള വിശേഷങ്ങളും കൂടി പോരട്ടെ.

സാജന്‍| SAJAN

നല്ല ചൂട് ഐസ്ക്രീം എന്നു പറഞ്ഞതു പോലെ ,ഇപ്പൊ ഇതാ ഉണക്കൈസും..
അപ്പുവേ കൊള്ളാം കേട്ടൊ.. ഇനിയും പോസ്റ്റെന്നെ.. ഇതൊട്ടും ബോറായിട്ടില്ല..
നല്ല പടങ്ങളും...:)

ശാലിനി

അപ്പൂ, അറിവുകള്‍ പങ്കുവയ്ക്കുന്ന നല്ല പോസ്റ്റ്. ഇനിയും എഴുതണം. ഈ കാര്യങ്ങളോക്കെ അറിയാവുന്നവര്‍ കാണും, എന്നാല്‍ അതിലും കൂടുതല്‍ ആളുകള്‍ക്കും ഇങ്ങനെയുള്ള വിഷയങ്ങളേകുറിച്ച് അറിവ് കുറവായിരിക്കും.

വിവരണം നന്നായിട്ടുണ്ട്.

Kaippally കൈപ്പള്ളി

"വായുവിനേക്കാള്‍ സാന്ദ്രത കുറവായതിനാലാണ്‌, വാതകം മുകളിലേക്കുയരാതെ,"

Relative Density of Co2 gas: 1.52 (air = 1)

ഒന്നു വിശതീകരിക്കാമോ

:)

Unknown

നല്ല പോസ്റ്റ് അപ്പു. കുട്ടികളെ ഡ്രൈ ഐസ് എന്താന്ന് പഠിപ്പിക്കാന്‍ വളരെ നല്ലത്.
ഇതിന്റെ ഉപയോഗങ്ങളും കൂടി എഴുതാമായിരുന്നു.

Kiranz..!!

കളിച്ചു കളിച്ച് കാര്യമായല്ലോ അപ്പൂസേ..:)ഖൂള്‍ പരിപാടി..!

Vanaja

അപ്പോ ഇതാണല്ലേ ഡ്രൈ ഐസ്‌. പണ്ട്‌ പ്രീഡിഗ്രിക്കോ മറ്റോ പഠിച്ചിരുന്നു കാണുന്നതാദ്യം. ഇത്തരം അറിവുകള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു

Sathyardhi

അപ്പൂ, ലേഖനമിഷ്ടപ്പെട്ടു. ചിത്രങ്ങളും.

കൈപ്പള്ളി പറഞ്ഞത്‌ ശരിയാണ്‌, വിശദമാക്കിയാല്‍, സബ്ലിമേഷന്‍ നടക്കുമ്പോള്‍ -79 നോടടുത്ത്‌ തണുപ്പല്ലേ കാര്‍ബണ്‍ ഡയോക്സൈഡിന്‌. അവന്‍ കുതിച്ചു മേലോട്ടുയരുമ്പോള്‍ അടുത്തുള്ള വാട്ടര്‍ വേപ്പര്‍ മുഴുവന്‍ തണുപ്പിക്കും. മൂന്നാമത്തെ ചിത്രത്തില്‍ പരന്നൊഴുകുന്നതായി നമ്മള്‍ കാണുന്നത്‌ ശരിക്കും കാര്‍ബണ്‍ ഡയോക്സൈഡൊഴുകുന്നതല്ല, അവന്‍ പോയ വഴിയിലെ ഈര്‍പ്പം ബാഷ്പമായി താഴേക്കൊഴുകുന്നതാണ്‌.

ഗുപ്തന്‍

ബോറാകുമോന്നോ.. എന്താ മാഷേ ഇത്.. ഇത്രയും നല്ല പോസ്റ്റുകള്‍ ബ്ലോഗില്‍ അപൂര്‍വ്വമാണ്. ദയവായി തുടര്‍ന്നെഴുതുക.

Sathyardhi

ഡവുട്ട്: ബാഷ്പം എന്നു തന്നെയല്ലേ dew?

ഗുപ്തന്‍
This comment has been removed by the author.
മൂര്‍ത്തി

ആ ഫോട്ടോയിലെ ഫോഗ് ഘനീഭവിച്ച ജലവും കാര്ബണ് ഡയോക്സൈഡും ചേര്‍ന്ന മിശ്രിതം അല്ലേ?

When you place dry ice into some warm or hot water, clouds of white fog are created. This white fog is not the CO2 gas, but rather it is condensed water vapor, mixed in with the invisible CO2. The extreme cold causes the water vapor to condense into clouds. The fog is heavy, being carried by the CO2, and will settle to the bottom of a container, and can be poured.

qw_er_ty

ഗുപ്തന്‍

തള്ളേ ഇതെന്തര് .. ദേവണ്ണനും ഡൌട്ടാ‍... ഡൌട്ടണ്ടണ്ണാ തന്നെ തന്നെ..
ഹിമം എന്നാണ് അടുത്ത സാധ്യത..ലെവന്‍ ഇവനെക്കാളും കേറി കണ്‍ഫൂസും. (ഹിമബാഷ്പം എന്നു ഒരുമിച്ചുകേറി പ്രയോഗിച്ചാല്‍ സേഫസ്റ്റ്)

ഓ.ടോ. ആ വിശദീകരണം നന്നായി. ഞാനും ഒന്നു ഡൌട്ടുകാരുന്നു..ആ ഭാരംവച്ച് അപ്പുക്കുട്ടന്‍സ് തന്ന വിശദീകരണം ശരിയാണെന്ന് തോന്നിയില്ല..

ഗുപ്തന്‍

ഓ.ടോ. ഷെമി ..
ബാഷ്പം (നാ) 1. നീരാവി 2. കണ്ണീര്‍ 3. മൂടല്‍മഞ്ഞ് എന്ന് ശങ്കരപ്പിള്ള അദ്യേം...
ഖബാഷ്പം എന്ന ഒരുഗ്രന്‍ വാക്ക് മൂപ്പര്‍ മൂന്നാമത്തവനു റിസര്‍വ് ചെയ്തിട്ടൊണ്ട്..

(ദേവേട്ടാ... ഈ ഫില്‍റ്ററിന്റെ ഒരു കാര്യം )

chithrakaran ചിത്രകാരന്‍

അപ്പു ,....വളരെ നന്നായിരിക്കുന്നു...!! ശാസ്ത്ര കൌതുകങ്ങള്‍ ഇനിയും പ്രതീക്ഷിക്കട്ടെ.

thoufi | തൗഫി

വളരെ നന്നായി.
വിഞാനപ്രദമായ പോസ്റ്റ്.
ഇനിയും വരട്ടെ,ഇത്തരം പോസ്റ്റുകള്‍

Pramod.KM

ഡിയറ് അപ്പു.
കാറ്ബണ്‍ ഡയോക്സൈഡിന്‍ വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്‍.അതിനാലാണ്‍ അത് താഴെ പരക്കുന്നത്.സാധാരണ സാന്ദ്രത കുറവുള്ളവ മുകളിലോട്ടു പോകുകയാണ്‍ ചെയ്യുക.

Inji Pennu

ഇത് നന്നായിട്ടുണ്ട് അപ്പൂസ്.
ഞാന്‍ ഡ്രൈ ഐസ് ഐസ്ക്രീം കഴിച്ചിട്ടുണ്ട്. സ്പേസില്ലൊക്കെ ഉള്ളവര്‍ കഴിക്കുന്ന ഐസ്ക്രീം ഡ്രൈ ഐസിന്റെയാണ്. നല്ല ടേസ്റ്റാണ്..ശ്ശൊ കൊതി വരുന്നു :(

കൈരളി

സ്വല്പം കൂടി ഭാരവും, കുറച്ചു നിറവും കൂടി ഉണ്ടായിരുന്നെങ്കില്‍ വെള്ളം പോലെ തറയില്‍ ഒഴുകിനടക്കേണ്ടവനായിരുന്നു CO2. വാസ്തവത്തില്‍ ഒരു ഗ്ലാസ്സില്‍ നിറച്ചുള്ള CO2 വേറൊരു ഗ്ലാസ്സിലേക്ക് (മെല്ലെ) പകര്‍ത്താന്‍ പോലും പറ്റും. (നിറമില്ലാത്തതിനാല്‍ കണ്ണുകള്‍കൊണ്ട് കാണാന്‍ പറ്റില്ലെങ്കിലും).


ഇത് അത്ര ചെറിയ ഒരു കാര്യമൊന്നുമല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന്. കാര്‍ബണ്‍ സൈക്കിള്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ മൊത്തം CO2 ടെറാസ്ഫിയറില്‍ തന്നെ അടിഞ്ഞുകൂടിയിരിക്കണം.

എന്തായാലും പോസ്റ്റില്‍ അവസാനം എഴുതിയ ഭാഗത്ത് “വായുവിനേക്കാള്‍ സാന്ദ്രത കുറഞ്ഞത് CO2“ എന്നത് തിരുത്തുമല്ലോ! കൈപ്പള്ളിയണ്ണന്‍ ഉദ്ദേശിച്ചത് അതായിരിക്കണം.


സബ്ലിമേഷന്‍ സംഭവിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് കര്‍പ്പൂരം (Camphor).

ഇനിയും ഇത്തരം രസമുള്ള പോസ്റ്റുകള്‍ എഴുതണം ട്ടോ അപ്പൂട്ടോ.

അപ്പു ആദ്യാക്ഷരി

ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും, പേരെടുത്തു പറയാതെ നന്ദി പറയട്ടെ.

കൈപ്പള്ളീ, പ്രമോദ്, കാര്‍ബണ്‍ ഡൈ ഓക്സൈഡിന് വായുവിനേക്കാള്‍ സാന്ദ്രത “കുറവാണ്” എന്നെഴുതിപ്പോയത് അക്ഷരപ്പിശാചായിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

ദേവേട്ടന്‍, പ്രമോദ്, മൂര്‍ത്തി, കൈരളി, നിങ്ങള്‍ നാലുപേരും പറഞ്ഞ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റിന്റെ അവസാനം ഇങ്ങണെ മാറ്റിയിട്ടുണ്ട്. “കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്, 25 ഡിഗ്രി സെല്‍‌ഷ്യസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 1.799 g/L, വായുവിന്റെ സാന്ദ്രത 1.18 g/L. ചിത്രത്തില്‍ കാണുന്ന വെളുത്ത വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല - വളരെ തണുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം വായുവിലെ നീരാവിയെ തണുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മഞ്ഞും (fog) സാന്ദ്രത കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്ന മിശ്രിതം, വായുവിനേക്കാള്‍ ഭാരം കൂടിയതാകയാല്‍ മുകളിലേക്കുയരാതെ, മേശമേല്‍ പരന്നൊഴുകുന്നതാണിത്.“ ഇങ്ങനെ പോരേ?

ഉണ്ണിക്കുട്ടന്‍

ഇനീം എഴുതൂ അപ്പൂ ഇങ്ങനത്തെ ശാസ്ത്ര പോസ്റ്റുകള്‍ ..വായിക്കാന്‍ ആളുണ്ട്.

ഡ്രൈ ഐസ്ക്രീം എന്നു കേട്ടിട്ടില്ല "ഫ്രൈഡ് ഐസ്ക്രീം " കഴിച്ചിട്ടുണ്ട്. ഐസ്ക്രീം ഒരു ബറ്ററില്‍ മുക്കി പെട്ടെന്നു ഫ്രൈ ചെയ്തെടുത്തത്.

:: niKk | നിക്ക് ::

“പൊള്ളല്‍ തന്നെ ഫലം!! തണുത്താലും പൊള്ളും എന്നു മനസ്സിലായില്ലേ!!

മനസ്സിലായി :O

വിഷ്ണു പ്രസാദ്

വളരെ നന്നായിട്ടുണ്ട്.ഇനിയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടാവണം.

തമനു

അപ്പൂസേ അഭിനന്ദനങ്ങള്‍..


qw_er_ty

അപ്പു ആദ്യാക്ഷരി

Unnikkuttan, nikk, vishnuprasaad, thamanu....thanks for visiting.

Areekkodan | അരീക്കോടന്‍

തണുത്താലും പൊള്ളും !!ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ Bangalore IISc യില്‍ വച്ച്‌ ലിക്കുഡ്‌ ഹീലിയം കാണിച്ച്‌തന്നത്‌ ഓര്‍മ്മ വന്നു

SUNISH THOMAS

hi
thank u very much. will try for that kind of stories...

sunish

Sathees Makkoth | Asha Revamma

അപ്പു,
വളരെ ഇഷ്ടപ്പെട്ടു.ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

അപ്പൂസ്

ഡ്രൈ ഐസിനെ കുറിച്ച് ഇത്രയൊക്കെ അറിഞ്ഞപ്പോ അപ്പൂസിന് ഒരു മാര്‍ക്കറ്റിംഗ് ഐഡിയാ!
ഈ ഡ്രൈ ഐസ് പായ്കറ്റിലാക്കി ഇന്‍സ്റ്റന്റ് സോഡ മിക്സ് എന്നു പറഞ്ഞ് മാര്‍ക്കറ്റു ചെയ്താലോ?
:)

അപ്പു ആദ്യാക്ഷരി

സുനീഷ്, സതീശ്, അപ്പുസ്, നന്ദി ഇതിലേ വന്നതിന്.

അപ്പൂസേ.. ഡ്രൈ ഐസ് വെള്ളത്തിലിട്ടാല്‍ സോഡാ വാട്ടര്‍ കിട്ടില്ല. അതിന് കാര്‍ബണ്‍ ഡയോക്സൈഡിനെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുകതന്നെ വേണം.

Siju | സിജു

its interesting
ബാക്കി കൂടി പറയൂ..

Dinkan-ഡിങ്കന്‍

അപ്പോള്‍ ഇതാണല്ലേ സിനിമാറ്റിക് ഡാന്‍സ് കളിക്കുമ്പോള്‍ സ്ട്ടേജില്‍ ശ്മശാനം പൊലെ പൊകവരണ സാദനം..

“സ്റ്റെപ്പിടുമ്പോള്‍ സ്റ്റേജിലാകെ പൊകവരണം..ഒന്നും കാണരുത്. വെറൈറ്റി വേണം ത്രേ “ എന്ന് ഡാന്‍സ് മാസ്റ്റര്‍ മൈക്കിള്‍ ഏലിയാസ് ജാക്സന്‍ ഏലിയാസ് വിക്രം (സലിം കുമാര്‍) ചതിക്കാത്ത ചന്തുവില്‍ ഇടണ സാദനം?

മണ്ടൂസ്

വിഞജാനപ്രദമായ വിഷയം വളരെ രസകരമായി അവതരിപ്പിചിരിക്കുന്നു, അപ്പൂസെ, വളരെ നന്നായിരിക്കുന്നു. KEEP IT UP!!

അപ്പു ആദ്യാക്ഷരി

ഡിങ്കാ.... സ്റ്റേജ് ഷോകളില്‍ തറനിരപ്പില്‍ പരന്നൊഴുകുന്ന ഫോഗ് വേണ്ടിവരുമ്പോള്‍ ഡ്രൈ ഐസ് ഫോഗ്ഗറാണ് ഉപയോഗിക്കാറ്.

സിജൂ, മുന്തിരീ നന്ദി.

NITHYAN

വായിച്ചപ്പോള്‍ പത്തിരുപതുകൊല്ലം മുന്‍പ്‌ രസതന്ത്രം ക്ലാസിലിരുന്ന ഒരു പ്രതീതി. അന്നു കേള്‍ക്കാതിരുന്ന ഒത്തിരി പുതിയ അറിവുകളും

Unknown

അപ്പൂ,

നല്ല ലേഖനം. ഡ്രൈ ഐസിന്റെ ചിത്രങ്ങളും കേമം.

ആശംസകള്‍..!

അപ്പു ആദ്യാക്ഷരി

നിത്യന്‍, സഹൃദയന്‍, ഏവൂരാന്‍... ഈ പോസ്റ്റ് വിജ്ഞാനപ്രദമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

മഴത്തുള്ളി

അപ്പൂ, ഡ്രൈ ഐസ് എന്ന് കണ്ടതേ നാട്ടിലെ ഉത്സവങ്ങളില്‍ കഴിച്ചിരുന്ന കോലൈസ് ഓര്‍മ്മ വന്ന് എടുത്ത് കഴിച്ചാലോന്ന് വിചാരിച്ചതാ. പിന്നെയാ അവസാനത്തെ വാചകം വായിച്ച് ഞെട്ടിയത്. ഹേ, എനിക്ക് ഡ്രൈ ഐസ് വേണ്ടേ വേണ്ട :)

നല്ല അടിപൊളി വിവരണം. കുറെ പുതിയ അറിവുകള്‍ കിട്ടി. നന്ദി.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP