Wednesday, October 10, 2007

വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരി - ഫോട്ടോപോസ്റ്റ്




ഇതു ഞങ്ങളുടെ കുട്ടിയമ്മച്ചി. എണ്‍പത്തെട്ടുവയസ്സായ മുത്തശ്ശി.പല്ലെല്ലാം കൊഴിഞ്ഞെങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിയുന്ന കുട്ടിയമ്മച്ചി.നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയാണ്; അമ്മയുടെ ഉറ്റ സുഹൃത്തും.


പ്രായമിത്രയുമായെങ്കിലും ഒരു വടിയും കുത്തി നാട്ടിലൊക്കെ ഇപ്പോഴും യാത്രപോകും ഈ മുത്തശ്ശി. സംഭവങ്ങളുടെയും കേട്ടറിവുകളുടേയും കഥകളുടെയും ഒരു കൂമ്പാരവും എപ്പോഴും കൈയ്യിലുണ്ട്. ഓര്‍മ്മയ്ക്കും വര്‍ത്തമാനത്തിനും ഇപ്പോഴും ഒരു ക്ഷീണവും സംഭവിച്ചിട്ടുമില്ല.


അഞ്ചുമക്കളെ പെറ്റുവളര്‍ത്തിയ അമ്മയാണ് ഈ കുട്ടിയമ്മച്ചി;അനേകം സ്ത്രീകള്‍ക്ക് പ്രസവസമയത്ത് തുണയായ പതിച്ചിയും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, കളിപ്പിക്കാനും ഈ മുത്തശ്ശിക്ക് ഇപ്പോഴും ഒരു പ്രത്യേക കഴിവാണ്.


കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍, ഒരു ദിവസം ഞാന്‍ ക്യാമറയുമായി ഫോട്ടോ എടുക്കാനിറങ്ങിയപ്പോഴതാ കുട്ടിയമ്മച്ചി ഫ്രെയിമില്‍ നില്‍ക്കുന്നു! താമസിച്ചില്ല, ക്ലിക്കി. ഇനി കുട്ടിയമ്മച്ചിയുടെ ചിത്രം കളറല്ലാതെ കാണണമെന്നുള്ളവര്‍ക്കു വേണ്ടി ദേ അതേ ചിത്രം സെപ്പിയ ടോണില്‍ കൊടുത്തിരിക്കുന്നു. (ഫോട്ടോകള്‍ വലുതാക്കി കാണാനാവും ഭംഗി)



















3676

13 comments:

ശ്രീ

അപ്പുവേട്ടാ...
കുട്ടിയമ്മച്ചിയ്ക്കു വേണ്ടി, ആദരവോടെ ഒരു നാളികേരം ഉടയ്ക്കട്ടെ...
“ഠേ!”

കളങ്കമൊന്നുമില്ലാതെ ചിരിക്കാന്‍‌ കഴിയുന്ന ഇത്തരം ആളുകള്‍‌ ഇന്ന് ഗ്രാമക്കാഴ്ചകള്‍‌ മാത്രം...അല്ലേ?

:)

അഗ്രജന്‍

കുട്ടിയമ്മച്ചിയുടെ നിഷ്കളങ്കമായ ചിരി... അത് തിരിച്ചറിയാന്‍ കഴിയുന്നത് തന്നെ നല്ല കാര്യം...!

ഫോട്ടോ സൂപ്പര്‍... നല്ല ലൈറ്റിങ്ങും...!

കുട്ടിച്ചാത്തന്‍

ചാത്തനേറ്: പല്ലില്ലാത്ത എല്ലാരുടെം(കുഞ്ഞുങ്ങളുടേതടക്കം) ചിരി ഇതുപോലെ തന്നെയാ. നിഷ്കളങ്കം .

ഓടോ:
:) ചാത്തന്റെ ചിരിയാ എങ്ങനുന്റ്?
.......പേടിച്ചാ :(

സുല്‍ |Sul

അപ്പുവേ
നല്ല പടം. വിവരണവും കൊള്ളാം. എല്ലാകാലത്തും എല്ലായിടത്തും ഇങ്ങനെയുള്ള മുത്തശ്ശിമാര്‍ ഉണ്ടായിരിക്കും അല്ലേ.
ഇനിയങ്ങോട്ട് എന്തെന്നറിയാന്‍ വയ്യ.
-സുല്‍

ജാസൂട്ടി

കുട്ടിയമ്മച്ചി കൊള്ളാലോ...

ആഷ | Asha

ആ ബ്ലാക്ക് & വൈറ്റ് ഫോട്ടോയേക്കാള്‍ കളര്‍ തന്നെയിഷ്ടം. കുട്ടിയമ്മച്ചിയങ്ങനെ കളര്‍ഫുളായി ആരോഗ്യത്തൊടെയിരിക്കട്ടെ :)

കുറുമാന്‍

കുട്ടിയമ്മ മുത്തശ്ശിയുടെ ഫോട്ടോ അസ്സലായി

ആവനാഴി

അപ്പൂ,
കുട്ടിയമ്മച്ചിയുടെ ഫോട്ടൊ കണ്ടു. ഫോട്ടൊയും വിവരണവും നന്നായിരിക്കുന്നു.
ആ ചിരിയില്‍ സംതൃപ്തിയും സമാധാനവുമാണു. വാര്‍ദ്ധക്യത്തില്‍ വലിയ അല്ലലൊന്നും കൂടാതെ സമാധാനമായി ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍!

സസ്നേഹം
ആവനാഴി

സഹയാത്രികന്‍

അപ്പ്വേട്ടാ... കൊള്ളാം...

ഏ.ആര്‍. നജീം

ആഷ പറഞ്ഞതു പോലെ കുട്ടിയമ്മച്ചി ആയുരാരോഗ്യത്തോടെ എന്നും കളര്‍ഫുള്‍ ആയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..

അപ്പു ആദ്യാക്ഷരി

വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരികാണാനെത്തിയ ശ്രീ, അഗ്രജന്‍, കുട്ടിച്ചാത്തന്‍, സുല്‍ഫി, ജാസു, ആഷ, കുറുമാന്‍, ആവനാഴിച്ചേട്ടന്‍, സഹയാത്രികന്‍, നജീം എന്നിവര്‍ക്ക് നന്ദി.

ബാജി ഓടംവേലി

ഞങ്ങളുടെ നാട്ടിലെ ‘നാത്തിരിഅമ്മയക്കും‘ ഇതേ മുഖവും ചിരിയും ഭാവവും എല്ലാമുണ്ട്. ഇവര്‍ എല്ലാ നാടിന്റെയും ഭാവങ്ങളാണ്.
അഭിനന്ദനങ്ങള്‍

ചീര I Cheera

aa കണ്ണുകളില്‍ സ്നേഹം, പുഞ്ചിരിയിലും സ്നേഹം തുളുമ്പി നില്‍ക്കുന്ന പോലെ...
ഫോട്ടോ വളരെ ഇഷ്ടപ്പെട്ടു.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP