Wednesday, October 17, 2007

വീടിനുചുറ്റും (1) സസ്യലോകം ഫോട്ടോപോസ്റ്റ്

അവധിക്ക് നാട്ടിലെത്തി പറമ്പിലൂടെ ഒന്നു നടന്നാല്‍ എന്തെല്ലാം കാഴ്ചകളാണ്! നാട്ടിലിരിക്കുമ്പോള്‍ ഇതൊന്നും കാഴ്ചകളേയല്ലെങ്കിലും, കുറേനാളത്തെ വിദേശവാസത്തിനു ശേഷം പെട്ടന്നങ്ങോട്ട് ചെല്ലുമ്പോള്‍ ഇതൊക്കെ കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ തന്നെ. ആ ഒരു പച്ചപ്പും, നനുത്തകാറ്റും, മരത്തണലും, എല്ലാം എല്ലാം .....



കഴിഞ്ഞ അവധിക്കാലത്ത് വീടിനു ചുറ്റുമുള്ള പറമ്പില്‍ക്കൂടി ക്യാമറയുമായി നടന്ന് കാണാന്‍ കൊതിക്കുന്ന ആ കാഴ്ചകളെല്ലാം പകര്‍ത്തി. മരങ്ങളും, കിളികളും, പൂക്കളും, കായ്കളും, തുടങ്ങി പുല്‍ച്ചെടികള്‍ വരെ. അതില്‍നിന്നും തെരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കട്ടെ. ഈ പോസ്റ്റില്‍ സസ്യലോകത്തിലേക്ക്, കായ്‌കനികള്‍.

ഇതിനു ഞങ്ങളുടെ നാട്ടില്‍ ഫാഷന്‍ ഫ്രൂട്ട് എന്നാണ് പറയുന്നത്. (കേരളത്തില്‍ എല്ലായിടത്തും അങ്ങനെതന്നെയാണോ എന്തോ?)


പേര് ..? പേരയ്ക്ക!


നാരകം:ചെറുനാരകമല്ല, “കടുകപ്പുളിച്ചി“ എന്നു പറയും.


“കാന്താരി“യുടെ വേറൊരു വകഭേദം.



പരിചയമില്ലേ? ഇതാണു കൊക്കോ



കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.


3800

Tuesday, October 16, 2007

ഒരാമ്പല്‍പ്പൂവ് - ഫോട്ടോപോസ്റ്റ്


കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍
കണ്ടുമുട്ടിയതാണ് ഈ ആമ്പല്‍പ്പൂവിനെ.

Wednesday, October 10, 2007

വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരി - ഫോട്ടോപോസ്റ്റ്




ഇതു ഞങ്ങളുടെ കുട്ടിയമ്മച്ചി. എണ്‍പത്തെട്ടുവയസ്സായ മുത്തശ്ശി.പല്ലെല്ലാം കൊഴിഞ്ഞെങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിയുന്ന കുട്ടിയമ്മച്ചി.നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയാണ്; അമ്മയുടെ ഉറ്റ സുഹൃത്തും.


പ്രായമിത്രയുമായെങ്കിലും ഒരു വടിയും കുത്തി നാട്ടിലൊക്കെ ഇപ്പോഴും യാത്രപോകും ഈ മുത്തശ്ശി. സംഭവങ്ങളുടെയും കേട്ടറിവുകളുടേയും കഥകളുടെയും ഒരു കൂമ്പാരവും എപ്പോഴും കൈയ്യിലുണ്ട്. ഓര്‍മ്മയ്ക്കും വര്‍ത്തമാനത്തിനും ഇപ്പോഴും ഒരു ക്ഷീണവും സംഭവിച്ചിട്ടുമില്ല.


അഞ്ചുമക്കളെ പെറ്റുവളര്‍ത്തിയ അമ്മയാണ് ഈ കുട്ടിയമ്മച്ചി;അനേകം സ്ത്രീകള്‍ക്ക് പ്രസവസമയത്ത് തുണയായ പതിച്ചിയും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, കളിപ്പിക്കാനും ഈ മുത്തശ്ശിക്ക് ഇപ്പോഴും ഒരു പ്രത്യേക കഴിവാണ്.


കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍, ഒരു ദിവസം ഞാന്‍ ക്യാമറയുമായി ഫോട്ടോ എടുക്കാനിറങ്ങിയപ്പോഴതാ കുട്ടിയമ്മച്ചി ഫ്രെയിമില്‍ നില്‍ക്കുന്നു! താമസിച്ചില്ല, ക്ലിക്കി. ഇനി കുട്ടിയമ്മച്ചിയുടെ ചിത്രം കളറല്ലാതെ കാണണമെന്നുള്ളവര്‍ക്കു വേണ്ടി ദേ അതേ ചിത്രം സെപ്പിയ ടോണില്‍ കൊടുത്തിരിക്കുന്നു. (ഫോട്ടോകള്‍ വലുതാക്കി കാണാനാവും ഭംഗി)



















3676

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP